അമൃതപുരി: പുതുതലമുറ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്റര്‍നെറ്റിന്റേയും സമൂഹമാധ്യങ്ങളുടെയും ദുരുപയോഗമാണെന്ന് ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ ഡോ.ജി മാധവന്‍നായര്‍. കൊല്ലം അമൃതപുരി കാമ്പസില്‍ അമൃത വിശ്വവിദ്യാപീഠം സംഘടിപ്പിച്ച ത്രിദിന ദേശീയ ശാസ്ത്രസാങ്കേതിക ഫെസ്റ്റ് വിദ്യുത് 19 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹമാധ്യമങ്ങളെ വിവേകപൂര്‍വം ഉപയോഗിക്കുന്നതിനായി യുവതലമുറയെ ബോധവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ ഗവേഷണത്തില്‍ മറ്റ് പല രാഷ്ട്രങ്ങളേക്കാള്‍ ഇരുപത് വര്‍ഷത്തിന് ശേഷം കടന്ന് വന്ന ഇന്ത്യ ഇന്ന് ഈ രാഷ്ട്രങ്ങളെയെല്ലാം പിന്നിലാക്കി ബഹുദൂരം മുന്നേറിക്കഴിഞ്ഞു. ഇത് നമുക്കോരോരുത്തര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്നതാണ്. ലഭ്യമാകുന്ന സൗരോര്‍ജത്തില്‍ ഇരുപത് ശതമാനം മാത്രമാണ് നമ്മള് ഉപയോഗിക്കുന്നത്. സൗരോര്‍ജത്തെ സംഭരിക്കുന്നതില്‍ നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ഊര്‍ജ മേഖലയില്‍ ഇന്ത്യ വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നും അതിനായുള്ള ഗവേഷണങ്ങള്‍ ഈരംഗത്ത് കൂടുതലായി ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ വികസനത്തിനായി അമൃതഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിവരുന്ന…
Read MoreCategory: Kollam
സ്ലാബുകൾ ഇളകി; ചിന്നക്കട റെയിൽവേ ലെവൽക്രോസ് അപകടക്കെണിയാകുന്നു; നടപടി സ്വീകരിക്കാതെ അധികൃതർ
കൊല്ലം: സ്ലാബുകൾ ഇളകിയതിനെതുടർന്ന് ചിന്നക്കട റെയിൽവേ ലെവൽക്രോസിൽ യാത്ര ദുഷ്കരമായി. കോൺക്രീറ്റ് സ്ലാബുകൾ ഇളകിയതിനാൽ ബൈക്ക് യാത്രികരാണ് ഇവിടെ കൂടുതലും അപകടത്തിൽപ്പെടുന്നത്. മാസങ്ങളായി കോൺക്രീറ്റ് സ്ലാബുകൾ മിക്കതും ഇളകി മാറിയ നിലയിൽ കിടക്കുകയാണ്. ഗേറ്റ് അടച്ചിട്ടതിന് ശേഷം തുറക്കുന്ന സമയത്തെ വാഹനങ്ങളുടെ തിക്കിലും തിരക്കിലുമാണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. രാത്രിയിലാണ് ഈ ഭാഗത്ത് അപകടം വർധിക്കുന്നത്. അപകടം വർധിച്ചിട്ടും യാതൊരു നടപടിയും റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അപകട വിവരം അറിയിച്ചാൽ പോലും അധികൃതർ പ്രതികരിക്കാറില്ലെന്നാണ് ആരോപണം. ലെവൽക്രോസ് സഞ്ചാരയോഗ്യമാക്കാനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Read Moreറോഡ് നിര്‍മാണത്തിനിടയിൽ ടെലഫോണ്‍ പില്ലര്‍ തകര്‍ന്നു ; പ്രദേശത്തെ നൂറു കണക്കിന് ടെലിഫോണുകള്‍ നിശ്ചലം
കുളത്തൂപ്പുഴ: സുരക്ഷാ മേഖയിലാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയ ടെലഫോണ്‍ പില്ലര്‍ മലയോര ഹൈവേ നിര്‍മാണത്തിന്റെ മറവില്‍ രാത്രിയില്‍ തകര്‍ത്തു. ഇന്റര്‍നെറ്റ് സംവിധാനമടക്കം പ്രദേശത്തെ നൂറുകണക്കിന് ടെലിഫോണുകള്‍ നിശ്ചലാമായി. കഴിഞ്ഞ ദിവസം രാത്രിയിലാണ് കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴിക്ക് സമീപത്തായുള്ള ബിഎസ്. എന്‍.എല്‍. വക ടെലഫോണ്‍ പില്ലര്‍ എസ്കവേറ്റര്‍ ഉപയോഗിച്ച് റോഡ് നിര്‍മാണ തൊഴിലാളികള്‍ തകര്‍ത്തത്. സമീപത്തുണ്ടായിരുന്ന വൃക്ഷം നീക്കം ചെയ്യുന്നതിനിടെ ടെലഫോണ്‍ പില്ലര്‍ ബോക്സ് എസ്കവേറ്റര്‍ തട്ടി തകര്‍ന്നതെന്നാണ് ഹൈവേ നിര്‍മാണം കരാറെടുത്തിരിക്കുന്നവര് പറയുന്നത്. എന്നാല്‍ കുളത്തൂപ്പുഴ മുതല്‍ ചോഴിയക്കോട് പ്രദേശം വരെയുള്ള നൂറു കണക്കിനു ടെലഫോണ്‍ കണക്ഷനുകളാണ് ഇതോടെ നിശബ്ദമായത്. ബ്രോഡ് ബാന്‍ഡ് അടക്കമുള്ള സേവനങ്ങള്‍ ലഭിക്കാതെയായതോടെ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. പൊതു പരീക്ഷ നടക്കുന്ന കുളത്തൂപ്പുഴ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അടക്കം ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടു. ഹാള്‍ ടിക്കറ്റ്…
Read Moreസോഷ്യല്‍ മീഡിയ സഹായകമായി; സ്വര്‍ണമാലയുടെ ഉടമയെ കണ്ടെത്തി നല്കി പോലീസ്
കൊല്ലം :സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തി കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമക്ക് തിരികെ നല്കി പോലീസ്. വരമ്പേക്കട സ്വദേശിനി ദീപയുടെ ഒന്നര പവന്റെ മാലയാണ് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ തിരികെ ഏല്‍പ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ദീപയുടെ കൈയില്‍ നിന്നും മാല നഷ്ടമായത്. സിറ്റി ട്രാഫിക് എസ്.ഐ ജെ. സുരേഷ് ബാബുവിന് ലഭിച്ച മാല വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. എന്നാല്‍ മാലയുടെ യഥാര്‍ഥ ഉടമയെ കണ്ടെത്തുക എന്നത് പോലീസിന് മുന്നിലെ വെല്ലുവിളിയായിരുന്നു. തുടര്‍ന്നാണ് സോഷ്യല്‍ മീഡിയവഴി വാര്‍ത്ത നല്കാന് തീരുമാനിച്ചത്. വാര്‍ത്ത അറിഞ്ഞ് മൂന്നു പേര് മാലയുടെ അവകാശികളായി സ്റ്റേഷനില്‍ എത്തി. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ മാലയുടെ ഉടമ ദീപയാണെന്ന് കണ്ടെത്തി. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന് സി.ഐ ബി. അനില്‍കുമാര്‍ സ്വര്‍ണമാല തിരികെ ഏല്പിക്കുകയായിരുന്നു. പണയം വെച്ച സ്വര്‍ണമാല തിരിച്ചെടുത്തു മടങ്ങുമ്പോഴാണ് നഷ്ടപ്പെട്ടത്. മാല നഷ്ടമാകാന്‍…
Read Moreശബരിമല തന്ത്രി എന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ടെന്ന് ചിറ്റയം ഗോപകുമാർ
പത്തനാപുരം: ശബരിമല തന്ത്രി കണഠര് രാജീവര് എന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ടന്ന് മാവേലിക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാർ. ഞാനൊരു വിശ്വാസിയാണ്. ശബരിമലയിലെ വിശ്വാസ സമൂഹവും എൽഎഡിഎഫിന് ഒപ്പമാണന്നും അടൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമെന്നും ചിറ്റയം വ്യക്തമാക്കി. കെ.ബി ഗണേഷ്കുമാർ എംഎൽഎയുടെ പത്തനാപുരത്തെ വസതിലെത്തിയാണ് ചിറ്റയം ഗോപകുമാർ തന്ത്രി വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന തരത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തെരഞ്ഞെടുപ്പ് ചൂടിൽ ശബരിമല വിവാദങ്ങളും കത്തിക്കയറുകയാണ്. ചിറ്റയം ഗോപകുമാറിന്റെ പ്രസ്താവനയോടുളള താഴമൺ മഠത്തിലെ തന്ത്രിയുടെ പ്രതികരണമാണ് വിശ്വാസ സമൂഹം ഉറ്റുനോക്കുന്നത് .
Read Moreതൃണമൂൽ കോണ്‍ഗ്രസ് യുഡിഎഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രനെ പിൻന്തുണയ്ക്കും
കൊല്ലം: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന യൂഡിഎഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രനെ പിൻതുണയ്ക്കുമെന്ന് തൃണമൂൽ കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുന്പളം സോളമൻ അറിയിച്ചു. വിലക്കയറ്റം മൂലം ജനജീവിതം ദുസഹമാക്കിയ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ് നയങ്ങൾക്കെതിരെയും, സി.പി.എമ്മിന്റെ അക്രമ- കൊലപാത രാഷ്ട്രീയത്തിനെതിരെയും ബിജെപിയുടെ വർഗീയ ഫാഷിസ്റ്റ് നയങ്ങൾക്കും ഒരു പിടി കോർപ്പറേറ്റ്കൾക്കും വേണ്ടിയുള്ള കേന്ദ്ര- ഭരണത്തിനെതിരെയും ജനം വിധിയെഴുതുന്നതിനുള്ള തെരഞ്ഞെടുപ്പായി 2019 മാറിയില്ലെങ്കിൽ, രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും, മതനിരപേക്ഷകതയും അപകടത്തിലാകുമെന്നതിനാലാണ് യുഡിഎഫിനെ പിൻതുണയ്ക്കാൻ തീരുമാനിച്ചതെന്ന് കുന്പളം സോളമൻ പറഞ്ഞു. ജില്ലാ കണ്‍വൻഷനിൽ സ്ഥാനാർത്ഥിയുടെ വിജയത്തിനായുള്ള പ്രവർത്തന പരിപാടികൾക്കും രൂപം നൽകു മെന്നും പ്രസ്താവനയിൽ അറിയിച്ചു.
Read Moreപത്താംക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ യുവാവിന്റെ അതിക്രമം; യുവാവിനെതിരെ പോലീസ് കേസ്
കരുനാഗപ്പള്ളി: വിദ്യാർത്ഥിനിക്ക് നേരെ അതിക്രമത്തിന് മുതിർന്ന ക്രിമിനൽ കേസ് പ്രതിക്കെതിരേ വീണ്ടും കേസെടുത്തു. ഓച്ചിറ പായിക്കുഴി മോഴൂർ തറയിൽ പ്യാരി (19) നെതിരെയാണ് ഓച്ചിറ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്.വീട്ടിനുള്ളിൽ പഠിച്ചു കൊണ്ടിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിക്കു നേരെയാണ് യുവാവിന്റെ അതിക്രമം.കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം . വീടിന്റെ പിൻ വാതിൽ വഴി എത്തിയ യുവാവിനെ കണ്ടമാത്രയിൽ കുട്ടി ബഹളം വച്ചു . ഇതിനെ തുടർന്ന് അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു പെൺകുട്ടിയുടെ ബന്ധുക്കൾ കരുനാഗപ്പള്ളി എ സി പി ,വനിതാ സെൽ എന്നിവർക്ക് പരാതി നല്കി. നിരവധി കേസുകളിൽ പ്രതിയാണ് പ്യാരി എന്ന് പോലീസ് പറയുന്നു.
Read Moreകുളത്തുപ്പുഴ വനമേഖലയിൽ വ്യാജമദ്യ നിർമാണവും വിൽപനയും വ്യാപകം
കുളത്തൂപ്പുഴ: കുളത്തുപ്പുഴ വനമേഖലയിലും ഗ്രാമപ്രദേശങ്ങളും കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമാണവും വിപണനവും വ്യാപകമാകുന്നു. വിഷു ഉത്സവ സീസണും തെരഞ്ഞെടുപ്പും മുന്നിൽ കണ്ട് വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് രഹസ്യമായി വ്യാജമദ്യ നിർമാണം തകൃതിയായത്. വനമേഖലയിൽ വച്ച് നിർമ്മിച്ച് കുപ്പികളിലാക്കി എത്തിക്കുന്ന വ്യാജമദ്യം വിൽപന നടത്തുന്നതിന് പ്രത്യേക സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ചോഴിയകോട് മിൽപാലം, മാപ്പാറ കടവ്, അമ്മയമ്പലത്തിനു സമീപമുള്ള ആളൊഴിഞ്ഞ കളിക്കളങ്ങൾ, സാംനഗർ വനത്ത് മുക്ക്, വില്ലുമല കോളനി, ചെറുകര, നെടുവന്നുർ കടവ് തുടങ്ങിയ പ്രദേശങ്ങളിൽ ഇവയുടെ വിപണനം സജീവമാണ്. മൊബൈൽ ഫോണിലൂടെ ഓർഡർ ശേഖരിച്ച് ആവശ്യക്കാർക്ക് ബൈക്കുകളിലും ഓട്ടോകളിലും അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചു കൊടുക്കുന്ന വിധത്തിലുള്ള വിപണന സംഘങ്ങളും പ്രദേശത്ത് പ്രവർത്തിക്കുന്നു. ആൾ സഞ്ചാരം കുറഞ്ഞ വനമേഖലകളിലെ ചതുപ്പ് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വാറ്റുസംഘങ്ങൾ വ്യാജമദ്യ നിർമാണത്തിൽ ഏർപ്പെടുന്നത്. അതിനാൽ തന്നെ അധികൃതരുടെ പരിശോധനകൾ നടക്കാറില്ല.…
Read Moreമലയോര മേഖലയില്‍ താരമായി മലേഷ്യന്‍ സ്വദേശി ഡ്രാഗണ്‍ ഫ്രൂട്ട്
പത്തനാപുരം: ഫ്രൂട്ട് സ്റ്റാളുകളിലും, വഴിയോര കച്ചവടകേന്ദ്രങ്ങളിലും പുത്തന്താരമായി ഡ്രാഗണ്‍ ഫ്രൂട്ട് വിപണി കീഴടക്കുന്നു.രൂപത്തിലും, വര്‍ണത്തിലും ഏറെ പ്രത്യേകത നിറഞ്ഞ ഈ ഫലവര്‍ഗം കാഴ്ചക്കാരിലും കൗതുകം സൃഷ്ടിക്കുന്നതാണ്. പിറ്റാജെ എന്നാണ് ഇതിന്റെ ശാസ്ത്രനാമം. മലേഷ്യന്‍ സ്വദേശിയാണ് ഈ ഫലം. ഏറെ രോഗപ്രതിരോധശേഷിയുണ്ടെന്ന് കരുതപ്പെടുന്ന ഈ ഫലം കാന്‍സര്‍, ഷുഗര്‍, കൊളസ്ട്രോള്‍ മൂത്രതടസ്സം തുടങ്ങി നിരവധി രോഗങ്ങള്‍ക്കും അത്യുത്തമമാണെന്ന് കച്ചവടക്കാര്‍ പറയുന്നു.ഏറെ രുചികരമൊന്നുമല്ല ഇത്.എന്നാല്‍ രോഗശമനി എന്ന നിലയിലാണ് വിപണി. രോഗഗ്രസ്തമായ കേരളത്തില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന രോഗങ്ങളുടെ പ്രതിവിധി എന്നു പറഞ്ഞാല്‍ വാങ്ങാത്തവര്‍ ഉണ്ടാകില്ല. അതിനാല്‍ ആവശ്യക്കാര്‍ ഏറെയുണ്ടെന്നാണ് വ്യാപാരികളുടെ പക്ഷം. ഒരുകിലോ ഡ്രാഗണ്‍ഫ്രൂട്ടിന് 230 രൂപയാണ് വില. ഒരെണ്ണം 400 ഗ്രാം വരെ തൂക്കം വരും. മജന്തയും, മഞ്ഞയും ഇടകലര്‍ന്ന ഫ്രൂട്ട് കാഴ്ചയിലും സുന്ദരമാണ്.
Read Moreപ്രവർത്തകരുടെ വികാരങ്ങൾ മാനിക്കുന്നില്ല; കുളത്തൂപ്പുഴയിൽ കേരള കോൺഗ്രസ് എമ്മിൽനിന്നും കൂട്ടരാജി
കുളത്തൂപ്പുഴ :കേരള കോൺഗ്രസ് ( എം) സംസ്ഥാന സമിതി അംഗവും കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായ കെ ജോണി യുടെ നേതൃത്വത്തിൽ പ്രവർത്തകർ രാജിവച്ചു. കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂണിയന്റെ(കെ .ടി. യു. സി .) യുടെമുഴുവൻ പ്രവർത്തകരും പാർട്ടിയിൽ നിന്നും രാജിവയ്ക്കുന്നതായി ജോണി വാർത്താക്കുറിപ്പിൽ അറിയിച്ചു . പ്രവർത്തകരുടെ വികാരങ്ങൾ മനസ്സിലാക്കാതെയും പരിഗണിക്കാതെയും തീരുമാനങ്ങൾ കൈകൊള്ളുന്ന നേതൃത്വനിരയുടെ സമീപനങ്ങളിൽ പ്രതിഷേധം ഉയർത്തിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് രാജിവയ്ക്കുന്നതെന്ന് ജോണി പറഞ്ഞു . കഴിഞ്ഞദിവസം വൈകുന്നേരം കുളത്തൂപ്പുഴയിൽ ചേർന്ന യോഗത്തിൽ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറ് തോമസ് മാത്യു. സെക്രട്ടറി മാത്യു ജോൺ .ട്രേഡ് യൂണിയൻ സെക്രട്ടറി സി.ടി. ജോസഫ് . മണിയൻ .പിജെ കുര്യൻ. ജലാലുദീൻ. ജോയ് ജോസഫ്. സൈഫ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
Read More