മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച്  കെഎസ്ആർടിസി ഓ​ടി​ച്ച ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

അ​ഞ്ച​ൽ: മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച് കെ​എ​സ്ആ​ർ​റ്റി​സി ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി. ച​ട​യ​മം​ഗ​ലം കെ​എ​സ്ആ​ർ​റ്റി​സി ഡി​പ്പോ​യി​ലെ ബ​സ്സ് ഡ്രൈ​വ​ർ പ​ന​വേ​ലി അ​ഖി​ൽ ഭ​വ​നി​ൽ ജോ​സ് എ​ബ്ര​ഹാ(40)​മി​ന്‍റെ ലൈ​സ​ൻ​സാ​ണ് റ​ദ്ദ് ചെ​യ്ത​ത്. തി​ര​ക്കേ​റി​യ അ​ഞ്ച​ൽ ടൗ​ണി​ലൂ​ടെ മൊ​ബൈ​ലി​ൽ സം​സാ​രി​ച്ച് യാ​ത്ര​ക്കാ​രു​മാ​യി ബ​സോ​ടി​ച്ച് വ​രു​ന്ന​ത് നേ​രി​ൽ ക​ണ്ട പു​ന​ലൂ​ർ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ബി .​

ശ്രീ​ജി​ത്ത്, നൗ​ഷാ​ദ് എ​ന്നി​വ​ർ ബ​സ് ത​ട​ഞ്ഞ് നി​ർ​ത്തി സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജോ​സ് എ​ബ്ര​ഹാ​മി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് മൂ​ന്നു മാ​സ​ത്തേ​ക്ക് റ​ദ്ദാ​ക്കി​യ​താ​യി പു​ന​ലൂ​ർ ജോ​യി​ന്‍റ് ആ​ർ​ടി​ഒ എ​സ്. ബി​ജു അ​റി​യി​ച്ചു.

Related posts