കു​ള​ത്തു​പ്പു​ഴ​- തെ​ന്മ​ല​ പാ​ത​ നി​ര്‍​മാ​ണം പാതിവഴിയിൽ നിലച്ചു; മന്ത്രിയുടെ വികസന ഫണ്ടിൽ നിന്നും 9 കോടിരൂപയാണ്  നിർമാണത്തിന് നൽകിയത്

കു​ള​ത്തു​പ്പു​ഴ.: കു​ള​ത്തു​പ്പു​ഴ​തെ​ന്മ​ല​പാ​ത​യു​ടെ നി​ർ​മ്മാ​ണം​ഒ​ന്ന​ര വ​ര്‍​ഷം മു​മ്പ് ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​നി​യും പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. പു​ന​ലൂ​ര്‍ എം​എ​ല്‍​എ കൂ​ടി​യാ​യ മ​ന്ത്രി​രാ​ജു​വി​ന്‍റെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും ഒ​ന്‍​പ​തു​കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് ആ​രം​ഭി​ച്ച റോ​ഡ്‌ നി​ര്‍​മ്മാ​ണ​മാ​ണ് ഇ​പ്പോ​ഴും എ​ങ്ങും എ​ത്താ​തെ കി​ട​ക്കു​ന്ന​ത്. തെ​ന്മ​ല മു​ത​ല്‍ കു​ള​ത്തു​പ്പു​ഴ അ​മ്പ​ല​ക്ക​ട​വ് വ​രെ​യു​ള്ള പ​ന്ത്ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ മാ​ത്രം ദൂ​ര​ത്തി​ലു​ള്ള പാ​ത​യു​ടെ ടാ​റിം​ഗ് പ്ര​വ​ര്‍​ത്ത​നം ആ​ണ് ഇ​പ്പോ​ഴും ഇ​ഴ​യു​ന്ന​ത്. ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ര്‍ റോ​ഡ്‌ പ​ണി​യു​ന്ന​തി​നു 90 ല​ക്ഷം രൂ​പ​യാ​ണ് ചി​ല​വ​ഴി​ക്കു​ന്ന​ത്. ഇ​ത്ര​യ​ധി​കം രൂ​പ ചി​ല​വ​ഴി​ച്ച റോ​ഡ്‌ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച ഭാ​ഗ​ങ്ങ​ളി​ല്‍ പോ​ലും ഇ​ള​കി തു​ട​ങ്ങി. പ​ല​ഭാ​ഗ​ങ്ങ​ളി​ലും ടാ​റിം​ഗ് പ​കു​തി ചെ​യ്ത ശേ​ഷം ക​രാ​റു​കാ​ര​ന്‍ മു​ങ്ങി. കു​ള​ത്തു​പ്പു​ഴ അ​യ്യ​ന്‍​പി​ള്ള​വ​ള​വി​ല്‍ ഇ​ന്‍റ​ര്‍​ലോ​ക്ക് ക​ട്ട​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പാ​ത മു​ഴു​വ​ന്‍ പൊ​ളി​ച്ചു നീ​ക്കി​യ​ത് ഇ​പ്പോ​ഴും അ​ങ്ങ​നെ ത​ന്നെ​കി​ട​ക്കു​ക​യാ​ണ്. ഇ​വി​ടെ സ്ഥാ​പി​ക്കാ​ന്‍ എ​ത്തി​ച്ച ഇ​ന്‍റ​ർ ലോ​ക്ക് ക​ട്ട​ക​ള്‍ രാ​ത്രി​യു​ടെ മ​റ​വി​ല്‍ ക​രാ​റു​കാ​ര​ന്‍ ത​ന്നെ മ​റ്റ്…

Read More

ഹെൽത്ത് സെന്‍ററുകാരുടെ ഗുരുതരവീഴ്ച; ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്ത​ത് എ​ലി​പ്പ​നി​യു​ടെ ഗു​ളി​ക​യെ​ന്ന് പ​രാ​തി

പ​ത്ത​നാ​പു​രം: ആ​ശാ​വ​ര്‍​ക്ക​ര്‍ വ​ഴി ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്ത​ത് എ​ലി​പ്പ​നി​യു​ടെ ഗു​ളി​ക​യെ​ന്ന് പ​രാ​തി. പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര ചെ​ളി​ക്കു​ഴി എ​റ​ത്ത് വ​ട​ക്ക് വി​നോ​ദ് ഭ​വ​നി​ല്‍ ബി​നീ​ത (27)യ്ക്കാ​ണ് ഗു​ളി​ക മാ​റി ന​ൽ​കി​യ​താ​യി ഭ​ർ​ത്താ​വ് വി​നോ​ദ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​നോ​ദി​ന്‍റെ ഭാ​ര്യ ബി​നീ​ത​യ്ക്ക് എ​റ​ത്ത് വ​ട​ക്ക് വാ​ര്‍​ഡി​ലെ ആം​ഗ​ൻ​വാ​ടി​യി​ൽ നി​ന്നും ന​ൽ​കി​യ ആ​ശാ വ​ര്‍​ക്ക​ര്‍ വ​ഴി ന​ല്‍​കി​യ ഡോ​ക്സി സൈ​ക്ലി​നി​ക് എ​ന്ന ഗു​ളി​ക ന​ല്കി. ഇ​ത് എ​ലി​പ്പ​നി​യു​ടെ​താ​ണെ​ന്നാ​ണ് പ​രാ​തി. പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര മാ​ലൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ആം​ഗ​ൻ​വാ​ടി​യി​ൽ എ​ത്തി​ച്ച ഗു​ളി​ക​യാ​ണ് മൂ​ന്നാം മാ​സ​ത്തി​ല്‍ ര​ക്ത​ത്തി​ന്‍റെ അ​ള​വ് കൂ​ട്ടാ​നാ​യി ന​ൽ​കേ​ണ്ട അ​യ​ണ്‍ ഗു​ളി​ക​യ്ക്ക് പ​ക​ര​മാ​യാ​ണ് എ​ലി​പ്പ​നി​യു​ടെ ഗു​ളി​ക ന​ല്കി​യ​ത്. ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ വീ​ഴ്ച​യാ​ണ്. ഒ​രു മാ​സം മു​ൻ​പ് ന​ൽ​കി​യ ഗു​ളി​ക​ൾ പൂ​ർ​ണ​മാ​യി ബി​നീ​ത ക​ഴി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ക​ഴി​ക്കാ​നാ​യി ന​ൽ​കി​യ ഗു​ളി​ക​യി​ൽ വ​ന്ന വ്യ​ത്യാ​സം ക​ണ്ട് ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ…

Read More

കൊ​ല്ലം ബൈ​പ്പാ​സി​ൽ രാ​ഷ്ട്രീ​യ​പ്പോ​ര്..! പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​ര​വ് അ​റി​യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ൽ കൊ​ല്ലം ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ​നി​ന്ന് ഇ​തു​വ​രെ​യും ഒ​ന്നും അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​ൽ​ഡി​എ​ഫി​നെ​യും യു​ഡി​എ​ഫി​നെ​യും ഞെ​ട്ടി​ച്ച് ഉ​ദ്ഘാ​ട​ന​ത്തി​ന്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി എ​ത്തു​ന്നു​വെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്ന​ത്. ബൈ​പ്പാ​സ് ഫെ​ബ്രു​വ​രി 15ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

Read More

കു​ടി​വെ​ള്ള ഗു​ണ​നി​ലവാര​ പ​രി​ശോ​ധ​ന​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ; അ​ച്ച​ൻ​കോ​വി​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കളിലെ വിദ്യാർഥികളാണ്  പരിശോധന നടത്തുന്നത്

കൊ​ല്ലം : പു​ന​ലൂ​ർ അ​ച്ച​ൻ​കോ​വി​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ത്തി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റ് ,സെ​ന്‍റ​ർ ഫോ​ർ വാ​ട്ട​ർ റി​സോ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും ക​ഴി​ഞ്ഞ ഒ​രാ​ഴ്ച കാ​ല​യ​ള​വി​നു​ള്ളി​ൽ സ്കൂ​ൾ പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ള ഗു​ണ​നി​ലവാര പരി​ശോ​ധ​ന ന​ട​ത്തു​ക​യു​ണ്ടാ​യി . വോ​ള​ണ്ടി​യ​ർ​മാ​ർ അ​ച്ച​ൻ​കോ​വി​ൽ മേ​ഖ​ല​യി​ലെ വാ​ർ​ഡി​ലെ വീ​ടു​ക​ളി​ലാ​ണ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ങ്ങി​യ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.ആ​ര്യോ​ഗ ര​ക്ഷ​ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ലെ എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​റും വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പി​ക​യു​മാ​യ ദീ​പ യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ണ്ടി​യ​റ​ൻ​മാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ലെ ജ​ല​ത്തി​ന്‍റെശു​ദ്ധ​ത പ​രി​ശോ​ധി​ച്ച​ത്. സെ​ന്‍റ​ർ ഫോ​ർ വാ​ട്ട​ർ റി​സോ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ല​ഭ്യ​മാ​ക്കി​യ വാ​ട്ട​ർ ടെ​സ്റ്റിം​ഗ് കി​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ങ്ങു​ന്ന സം​ഘം വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​ണ് വീ​ടു​ക​ളി​ൽ ജ​ല പ​രി​ശോ​ധ​ന​ക്കാ​യെ​ത്തി​യ​ത്. കു​ടി​വെ​ള്ള​ത്തി​ന്‍റെ പി.​എ​ച്ച് മൂ​ല്യം, നൈ​ട്രേ​റ്റ് സാ​ന്നി​ധ്യം, മ​നു​ഷ്യ​വി​സ​ർ​ജ്യ​ത്തി​ൽ…

Read More

ഗ​താ​ഗ​ത​കു​രുക്കി​ന് പ​രി​ഹാ​രം ; പ​ത്ത​നാ​പു​ര​ത്ത് ബൈ​പ്പാ​സി​ന് 30 കോ​ടി അനുവദിച്ചു

പ​ത്ത​നാ​പു​രം: പ​ട്ട​ണ​ത്തി​ന് ത​ല​വേ​ദ​ന​യാ​യി മാ​റി​യ ഗ​താ​ഗ​ത​കു​രി​ക്കി​ന് പ​രി​ഹാ​ര​മാ​യി ബൈ​പ്പാ​സ് വ​രു​ന്നു . നി​ര്‍​ദി​ഷ്ഠ പാ​ത​യു​ടെ രൂ​പ രേ​ഖ ത​യാറാ​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 790000 രൂ​പ​യും ബൈ​പ്പാ​സ് നി​ർ​മ്മാ​ണ​ത്തി​നാ​യി 30 കോ​ടി​രൂ​പ​യും അ​നു​വ​ദി​ച്ച​ട്ടു​ണ്ട്. പ​ത്ത​നാ​പു​ര​ത്തി​ന്‍റെ ഹൃ​ദ​യ ഭാ​ഗ​ത്ത് കൂ​ടി ക​ട​ന്നു പോ​കു​ന്ന പു​ന​ലൂ​ര്‍- മൂ​വാ​റ്റു​പു​ഴ സം​സ​്ഥാ​ന പാ​ത​യു​ടെ സ​മാ​ന്ത​ര​മാ​യാ​ണ് ബൈ​പ്പാ​സ് നി​ര്‍​മ്മി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് .പ​ത്ത​നാ​പു​രം 110 കെ.​വി സ​ബ്സ്റ്റേ​ഷ​ന് സ​മീ​പ​ത്തു നി​ന്നു​മാ​രം​ഭി​ക്കു​ന്ന പാ​ത നീ​ലി​ക്കോ​ണം വ​ഴി വ​ണ്‍​റോ​ഡി​ലൂ​ടെ ക​ല്ലും​ക​ട​വി​ല്‍ ജം​ഗ്ഷ​നി​ല്‍ എ​ത്തി​ച്ചേ​രാ​തെ ത​ന്നെ തോ​ട് മു​റി​ച്ച് ക​ട​ന്ന് പു​ന​ലൂ​ര്‍ – മൂ​വാ​റ്റു​പു​ഴ പാ​ത​യി​ലെ പ​ത്ത​നാ​പു​രം ബി​എ​സ്എ​ന്‍​എ​ല്‍ എ​ക്സേ​ഞ്ച് ഓ​ഫീ​സി​ന് സ​മീ​പം എ​ത്തി​ച്ചേ​രു​ന്നു. ര​ണ്ടു വ​രി​പാ​ത​യു​ള​ള ബൈ​പ്പാ​സ് യ​ഥാ​ര്‍​ത്ഥ്യ​മാ​യാ​ല്‍ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത കു​രുക്കി​ല്‍ പെ​ടാ​തെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് യ​ഥേ​ഷ്ടം ക​ട​ന്നു പോ​കു​വാ​ന്‍ സാ​ധി​ക്കും . നി​ല​വി​ല്‍ പ​ത്ത​നാ​പു​രം പ​ട്ട​ണം ഗ​താ​ഗ​ത​കു​രുക്കി​ല്‍ അ​മ​രു​ന്ന അ​വ​സ്ഥ​യാ​ണ് . അ​ന​ധി​ക്യ​ത വാ​ഹ​ന​പാ​ര്‍​ക്കി​ംഗും റോ​ഡി​ന് വീ​തി​യി​ല്ലാ​യ്മ​യു​മാ​ണ് പ്ര​ധാ​ന…

Read More

കൊല്ലം ബൈ​പാ​സ് റോഡ് : ​ഉ​ദ്ഘാ​ട​നം 15ന്; ആര് ഉദ്ഘാടനം നടത്തുമെന്ന കാര്യത്തിൽ തീരുമാനമായില്ല

കൊ​ല്ലം: കൊ​ല്ലം ബൈ​പാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ര് എ​ന്ന് നി​ർ​വ​ഹി​ക്കും എ​ന്ന കാ​ര്യ​ത്തി​ലു​ള്ള ആ​ശ​ങ്ക​ക​ൾ​ക്കും പ്ര​ചാ​ര​ണ​ത്തി​നും വി​രാ​മ​മാ​കു​ന്നു. 15ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ഡി ബൈ​പാ​സ് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും എ​ന്നാ​ണ് ഒ​ടു​വി​ല​ത്തെ വി​വ​രം. എ​ന്നാ​ലും ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.അ​തേ​സ​മ​യം ഈ ​ബൈ​പാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി ര​ണ്ടി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും തെ​രു​വ് വി​ള​ക്കു​ക​ൾ കൂ​ടി സ്ഥാ​പി​ച്ചി​ട്ട് ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശ്ര​മം.സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഈ ​നീ​ക്കം ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ ഉ​ദ്ഘാ​ട​നം നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത് എ​ന്ന ആ​രോ​പ​ണം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​ട​ക്ക​മു​ള്ള​വ​ർ ഉ​ന്ന​യി​ക്കു​ക​യു​ണ്ടാ​യി. ഈ ​നീ​ക്ക​ത്തി​ന് ത​ട​യി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​കീ​യ ഉ​ദ്ഘാ​ട​നം ഉ​ട​ൻ ന​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​രെ യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി.എ​ന്നാ​ൽ ഇ​രു​കൂ​ട്ട​രെ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ടാ​ണ് 15ന് ​പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം…

Read More

ച​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ന്‍റെ കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മാ​ണെ​ന്ന പോ​ലീ​സി​ന്‍റെ വാ​ദം തെ​റ്റ്;  പ്ര​വ​ർ​ത്ത​ക​ർ പ്ര​കോ​പ​ന​ങ്ങ​ളി​ൽ വീ​ണ് പോ​ക​രു​തെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: പ​ന്ത​ള​ത്ത് ശ​ബ​രി​മ​ല ക​ർ​മ്മ​സ​മി​തി പ്ര​വ​ർ​ത്ത​ക​ൻ ച​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ന്‍റെ കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മാ​ണെ​ന്ന പോ​ലീ​സി​ന്‍റെ വാ​ദം തെ​റ്റാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. റി​പ്പോ​ർ​ട്ട് എ​ഴു​തി​യ പോ​ലീ​സു​കാ​ര​ൻ ത​ല​തി​രി​ഞ്ഞ​വ​നാ​ണെ​ന്നും കോ​ടി​യേ​രി ആ​രോ​പി​ച്ചു. ക​ണ്ണൂ​രി​ൽ ആ​ർ​എ​സ്എ​സ് ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ൾ ആ​സൂ​ത്രി​ത​മാ​ണ്. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​കോ​പ​ന​ങ്ങ​ളി​ൽ വീ​ണ് പോ​ക​രു​തെ​ന്നും അ​ക്ര​മ​ങ്ങ​ളി​ൽ നി​ന്നും പി​ന്തി​രി​യ​ണ​മെ​ന്നും കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സ് ആ​ർ​എ​സ്എ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന രീ​തി മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Read More

ദേ​ശീ​യ പ​ണി​മു​ട​ക്ക്;   എട്ട്, ഒമ്പത് തീ​യ​തി​ക​ളി​ൽ ട്രെ​യി​ൻ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥിച്ചു  സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ​ നേതാക്കൻമാർ  റെയിൽവേ സ്റ്റേഷനിൽ

കൊ​ല്ലം: ദേ​ശീ​യ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന എട്ട്, ഒന്പത് തീ​യ​തി​ക​ളി​ൽ ട്രെ​യി​ൻ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥിച്ചു​കൊ​ണ്ട ് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും പ്ര​ച​ാര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പ​ണി​മു​ട​ക്കി​ന്‍റെ സ​ന്ദേ​ശം വി​ശ​ദീ​ക​രി​ച്ച് ഫ്ളാ​റ്റു​ഫോ​മി​ലും ട്രെ​യി​നു​ക​ളി​ലും പ്ര​സം​ഗി​ച്ചാ​ണ് അ​ഭ്യ​ർഥന ന​ട​ത്തി​യ​ത്. സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്കന്മാ​ർ കൊ​ടി​യും പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി​ട്ടാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. സ്ക്വോ​ഡി​ന് സിഐറ്റിയു ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​ജ​യ​മോ​ഹ​ൻ, എ.​എം.​ഇ​ക്ബാ​ൽ, ജി.​ആ​ന​ന്ദ​ൻ (സിഐറ്റിയു), ജി.​ബാ​ബു(​എഐറ്റിയുസി) ജി​ല്ലാ സെ​ക്ര​ട്ട​റി, ഐ​ക്യ​ട്രേ​ഡ് യൂ​ണി​യ​ൻ ജി​ല്ലാ ക​ണ്‍​വീ​ന​ർ റ്റി.​സി വി​ജ​യ​ൻ, കു​രീ​പ്പു​ഴ ഷാ​ന​വാ​സ്, സു​ൽ​ഫി (യുറ്റിയു​സി), സ​ർ​വീ​സ് സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ ഓ​മ​ന​ക്കു​ട്ട​ൻ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഇന്ന് കെഎ​സ്ആ​ർറ്റിസി ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും സ്ക്വോ​ഡ് പ്ര​വ​ർ​ത്ത​നം ന​ട​ത്തും.

Read More

കരനെൽ കൃഷിയിൽ നൂറുമേനി;  സ​ദാ​ന​ന്ദ​പു​രം ഗ​വൺമെന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂളി​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ  കൊ​യ്ത്തു​ത്സ​വം വ​ർ​ണാ​ഭ​മാ​യി

കൊ​ട്ടാ​ര​ക്ക​ര: മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ച്ച് നൂ​റു​മേ​നി കൊ​യ്ത് സ​ദാ​ന​ന്ദ​പു​രം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കൊ​യ്ത്തു​ത്സ​വം വ​ർ​ണാ​ഭ​മാ​യി. അ​ര​യേ​ക്ക​റോ​ളം ക​ര നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പാ​ണ് ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്ന​ത്. സ​ദാ​ന​ന്ദ​പു​ര​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ജൈ​വ കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന് നാ​ന്ദി കു​റി​ച്ച് ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​മാ​രം​ഭി​ച്ച അ​ന്യോ​ന്യം വീ​ടും വി​ദ്യാ​ല​യ​വും പ​ദ്ധ​തി​യു​ടെ അ​ഞ്ചാം ഘ​ട്ട​മാ​യി വെ​ട്ടി​ക്ക​വ​ല കൃ​ഷി​ഭ​വ​ൻ മ​ട​ത്തി​യ​റ വാ​ർ​ഡി​ലെ തൊ​ഴി​ലു​റ​പ്പ് സം​ഘ​വു​മാ​യി ചേ​ർ​ന്നാ​ണ് മ​ണ്ണി​ൽ പൊ​ന്ന് ക​ര​നെ​ൽ കൃ​ഷി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. നി​ല​മൊ​രു​ക്ക​ൽ, വി​ത്തി​ടീ​ൽ, ക​ള​പ​റി​ക്ക​ൽ തു​ട​ങ്ങി കൊ​യ്ത്ത് വ​രെ​യു​ള്ള വി​വി​ധ ഘ​ട്ട​ങ്ങ​ൾ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം, അ​ന്യം നി​ന്ന നെ​ൽ​ക്കൃ​ഷി​യെ കു​റി​ച്ച് വ​രും ത​ല​മു​റ​യെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന​താ​യി. ഉ​മ ഇ​നം നെ​ൽ വി​ത്താ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ച്ച​ത്. കൊ​യ്ത്തു പാ​ട്ടി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ, കൃ​ഷി വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, നാ​ട്ടു​കാ​ർ, നൂ​റു ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​രോ​ജി​നി ബാ​ബു,…

Read More

ക​ല്ല​ട ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ടി​ലെ സബ് കനാലുകളുടെ ശുചീകരണപ്രവർത്തനം തുടങ്ങിയില്ല; പ്രതിഷേധം ശക്തം

പ​ത്ത​നാ​പു​രം : ക​ല്ല​ട ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ടി​ലെ സ​ബ് ക​നാ​ലു​ക​ളു​ടെ ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചി​ല്ല. ഡി​സം​ബ​ർ 31നു ​മു​മ്പ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശം പാ​ലി​ക്ക​പ്പെ​ട്ടി​ല്ല.​പ​ത്ത​നാ​പു​രം കു​ന്നി​ക്കോ​ട് മേ​ഖ​ല​ക​ളി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ പ്ര​ദേ​ശ​ത്തെ സ​ബ് ക​നാ​ലു​ക​ള്‍ ശു​ചീ​ക​ര​ണം ന​ട​ത്താ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.​ തെ​ന്മ​ല ഡാ​മി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന ക​ല്ല​ട ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ര​ണ്ട് ക​നാ​ലു​ക​ളി​ല്‍ വ​ല​തു​ക​ര ക​നാ​ലാ​ണ് കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്.​ഇ​തി​ല്‍​നി​ന്നു​മാ​രം​ഭി​ക്കു​ന്ന നി​ര​വ​ധി സ​ബ്ക​നാ​ലു​ക​ള്‍ വ​ഴി​യാ​ണ് ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ ജ​ല​മെ​ത്തു​ന്ന​ത്.​ ജ​നു​വ​രി ആ​ദ്യ​വാ​രം ക​നാ​ലു​ക​ളി​ലൂ​ടെ ജ​ല​വി​ത​ര​ണം ആ​രം​ഭി​ക്കാ​നാ​ണ് നി​ല​വി​ല്‍ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.​വ​ര്‍​ഷ​ങ്ങ​ളാ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​നാ​ലു​ക​ളി​ലെ കാ​ടു​ക​ള്‍ നീ​ക്കം ചെ​യ്ത് ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​ത്.​ഇ​ത്ത​വ​ണ പ​ല​യി​ട​ങ്ങ​ളി​ലും ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചി​ട്ട് പോ​ലു​മി​ല്ല.​കാ​ര്‍​ഷി​കാ​വ​ശ്യ​ങ്ങ​ള്‍​ക്ക് പു​റ​മേ നി​ര​വ​ധി​യാ​ളു​ക​ള്‍ വ​ര​ള്‍​ച്ചാ സ​മ​യ​ങ്ങ​ളി​ല്‍ ഗാ​ര്‍​ഹി​കാ​വ​ശ്യ​ങ്ങ​ള്‍​ക്കു പോ​ലും ഈ ​ജ​ലം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ വേ​ന​ല്‍​കാ​ല​ത്ത് ജ​ല​മെ​ത്തു​ന്ന​ത് സ​ബ്ക​നാ​ലു​ക​ള്‍ വ​ഴി​യാ​ണ്.​മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ന​വം​ബ​ര്‍,ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ക​ന​ത്ത…

Read More