പത്തനാപുരം:മേഖലയിൽ സിപിഎം ബിജെപി സംഘർഷങ്ങൾ തുടരുന്നു. പട്ടാഴിയിൽ ഒരു ഒരു ബിജെപി പ്രവർത്തകനും,സിപിഎം പ്രവർത്തകനും മർദനമേറ്റു.ബിജെപി പ്രവർത്തനായ പട്ടാഴി മെതുകുമ്മേൽ സ്വദേശി സന്ദീപിനും(26),സിപിഎം പ്രവർത്തകനായ കടുവാത്തോട് സ്വദേശി നജീബിനുമാണ് (36) മർദനമേറ്റത്. ഇരുവരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ശബരിമലയിലെ ആചാര ലംഘനത്തിന് പിന്നാലെ ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിന് പിന്നാലെയാണ് പത്തനാപുരം ,പട്ടാഴി, കുന്നിക്കോട് മേഖലകളിൽ അക്രമങ്ങൾതുടരുന്നത്. അക്രമവുമായി ബന്ധപ്പെട്ട് പത്തനാപുരം, കുന്നിക്കോട് പോലീസ് സ്റ്റേഷനുകളിയായി പത്ത് കേസുകൾ രജിസ്റ്റർ ചെയ്തു.ഇതിൽ സിപിഎം ബിജെപി പാർട്ടികളിലെ നേതാക്കളടക്കം അഞ്ഞൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തു.ബിജെപി,സിപിഎം പാർട്ടി ഓഫീസുകൾ തകർത്തതിനും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയതിനുമാണ് കൂടുതൽ പേർക്കെതിരെ കേസെടുത്തിട്ടുളളത്. കൂടാതെ പത്തനാപുരം ഡിപ്പോയിലെ കെ. എസ്. ആര്.ടി.സി ബസിന്റെ ചില്ലുകൾ തകർന്ന സംഭവത്തിൽ അവ്യക്തത ഇപ്പോഴും തുടരുകയാണ് . പ്രതിഷേധം ഇല്ലാതിരുന്ന സ്ഥലത്ത് വച്ച് ബസിന്റെ ഗ്ലാസ് എങ്ങനെ…
Read MoreCategory: Kollam
വിശ്വാസങ്ങളെ തകർത്തെറിയുന്ന നിലപാട് അപകടകരമെന്ന് യൂത്ത് കോൺഗ്രസ്
കിളികൊല്ലൂർ:വിശ്വാസങ്ങളെ തകർത്തെറിയുന്ന നിലപാടാണ് സർക്കാരിന് എന്ന് യൂത്ത് കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി.ശബരിമല വിശ്വാസികളുടെ വിശ്വാസങ്ങളെ തകർത്തെറിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ ധിക്കാരപരമായ നടപടികളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലവും കുറ്റിച്ചിറയിൽ കത്തിച്ചു. പ്രതിഷേധയോഗം യു.ഡി.എഫ് കിളികൊല്ലൂർ മണ്ഡലം കൺവീനർ ആർ.ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റി ജനറൽ സെക്രട്ടറി വിനീത് അയത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് പേരൂർ മണ്ഡലം പ്രസിഡന്റ് രാജ്കുമാർ,സുരേഷ് പോറ്റി,ഷെഫീക്ക് കിളികൊല്ലൂർ, ഷെഫീക്ക് ചെന്താപൂര്,പി.കെ അനിൽകുമാർ,കോയിക്കൽ കൗൺസിലർ മീനുലാൽ,അയത്തിൽ ശ്രികുമാർ,നിസ്സാം ചെമ്പടം,സജീവ് തമ്പാൻ,ഇബ്രാഹിംകുട്ടി,അനീസ് കുറ്റിച്ചിറ,അമാൻ,ഷംനാദ് കിളികൊല്ലൂർ,ജയരാജ്,ഹാഷിർ,ഷിജു,സുധി,ചിഞ്ചു,മിസ്ബാ അയത്തിൽ,തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreസർക്കാർ ചെയ്തത് സ്പോണ്‍സേർഡ് ആചാരലംഘനമെന്ന് പ്രേമചന്ദ്രൻ എംപി
കൊല്ലം: സർക്കാർ സ്പോണ്‍സേർഡ് ആചാരലംഘനവും കലാപവുമാണ് ശബരിമലയിൽ സംഭവിക്കുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ആരോപിച്ചു.പ്രളയാനന്തര കേരളത്തിൽ ജനങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനു പകരം അവിശ്വാസികളായ സ്ത്രീകളെ ശബരിമലയിൽ കയറ്റി ആചാരലംഘനം നടത്തുന്നതിനാണ് മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും താല്പര്യം. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം സംഘർഷഭരിതമാക്കുവാൻ സർക്കാർ സ്പോണ്‍സേർഡ് ആചാരലംഘനത്തിനും കലാപത്തിനുമെതിരെ മതേതര ജനാധിപത്യ ബോധമുളള സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ശബരിമല യുവതീപ്രവേശനത്തിലൂടെ വിശ്വാസി സമൂഹത്തിനുണ്ടായ മുറിവ് ഉണക്കുവാൻ കഴിയാത്തവണ്ണം ആഴമേറിയതാണ്. ജാതീയമായും മതപരമായും ജനങ്ങക്കിടയിൽ വിദേഷ്വം വളർത്തുന്നതിനു യുവതീപ്രവേശനത്തെ ആയുധമാക്കിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിലപാട് ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. വിശ്വാസി സമൂഹത്തിന്റെ മനസിനെ കുത്തി മുറിവേല്പിച്ച് ആചാരലംഘനം നടത്തുന്നതിന് നേതൃത്വം നൽകിയ സിപിഎമ്മും സംസ്ഥാന സർക്കാരും കനത്ത വില നൽകേണ്ടിവരും. സമൂഹത്തിൽ സമാധാനവും സൗഹാർദവും നിലനിർത്താൻ ബാധ്യതയുളള സർക്കാർ അവിശ്വാസികളായ ചിലരുടെ ധാർഷ്ഠ്യം നിറവേറ്റുവാൻ ഭരണസംവിധാനം…
Read Moreമതം ആചാരമല്ല; ആചാരങ്ങൾ കാലത്തിനൊത്ത് മാറുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
ചാത്തന്നൂർ: ആചാരങ്ങൾക്ക് കാലത്തിനനുസരിച്ച് മാറ്റം വരുമെന്നും മതം ആചാരമല്ലെന്നും മന്ത്രി മെഴ്സിക്കുട്ടിഅമ്മ പറഞ്ഞു. വണ്ണാർ സർവീസ് സൊസൈറ്റിയുടെ സംസ്ഥാനസമ്മേളനം പാരിപ്പള്ളിയിൽ ഉദ്ഘാടനം ചെസംഗിക്കുകയായിരുന്നു അവർ.മനുഷ്യരെ തമ്മിലടുപ്പിച്ച് വരേണ്യവർഗ്ഗത്തെ ഉയർത്തികൊണ്ടുവരാനാണ് ഇപ്പോഴത്തെ ശ്രമം .അത് കേരളത്തിൽ നടക്കില്ല. അയ്യങ്കാളി, നാരായണഗുരുദേവൻ,കുമാരനാശാൻ തുടങ്ങിയ നിരവധി നവോദ്ധാന നായകർ ഉയർത്തികൊണ്ടുവന്ന കേരളത്തെ പഴയ അനാചാരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്ന് അവർ പറഞ്ഞു.ദേവസ്വം ക്ഷേത്രങ്ങൾ കൈവിട്ടുപോകുമെന്ന ഭയമാണ് ഇപ്പോഴത്തെ കോലാഹലങ്ങൾക്ക് കാരണമെന്നും അവർ കൂട്ടിച്ചേർത്തു. കേരളചരിത്രത്തിൽ ആദ്യമായി 32 ദളിത് ശാന്തിമാരെ നിയമിച്ചത് പിന്നോക്കക്കാരോടുള്ള സർക്കാരിന്റെ മനോഭാവമാണ് കാട്ടുന്നതെന്നും മന്ത്രി പറഞ്ഞു.ജിഎസ് ജയലാൽ എംഎൽഎ മുഖ്യാതിഥി ആയിരുന്നു.സംസ്ഥാന പ്രസിഡന്റ് സദാനന്ദൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ ലോഹിദാസൻ അനുസ്മരണപ്രഭാഷണം നടത്തി. ജന.സെക്രട്ടറി മധുസൂദനൻ, പട്ടികജാതി വർഗ്ഗ കമ്മിഷൻ ചെയർമാൻ മാവോജി മുഖ്യപ്രഭാഷണം നടത്തി.അംബേദ്കർ പുരസ്കാരജേതാവ് ശശി, ശ്യാംകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വാർഡംഗങ്ങളായ സോമൻ,അഡ്വ.സിമ്മിലാൽ,വണ്ണാൻ…
Read Moreപ്രകടനത്തിനിടയിൽ പോലീസ് ജീപ്പ് തകർത്തു; ഡ്രൈവർക്ക് പരിക്ക് ; അഞ്ചുപേർ പിടിയിൽ
കൊല്ലം : കർമസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിനിടയിൽ പോലീസ് വാഹനത്തിനുനേരെ കല്ലേറുനടത്തി. ആക്രമണത്തിൽ പോലീസുകാരന് പരിക്കേറ്റു. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു ആക്രമണം.കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ വാഹനത്തിനുനേരെയാണ് കല്ലേറുണ്ടായത്. ഡ്രൈവർ മണികണ്ഠനാണ് പരിക്ക്. ഇയാളെ കൊല്ലം ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു.എകെജി ക്ലബിലേക്ക് നടത്തിയ പ്രകടനം പോലീസ് തടയുന്നതിനിടയിലാണ് കല്ലേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു ബിജെപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreകോടിയേരി പ്രതികരിക്കുന്നത് സമനില തെറ്റിയവരെപ്പോലെയെന്ന് ബിന്ദുകൃഷ്ണ
കൊല്ലം: പവിത്രേശ്വരം കൈതക്കോട് എരുതനംകാട്ടിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ബി. ദേവദത്തൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിക്കുന്നത് സമനില തെറ്റിയവരെപ്പോലെയാണന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി പ്രദേശത്ത് വ്യക്തിപരമായി ചില ക്രിമിനൽ സംഘങ്ങളുമായി ഉണ്ടാക്കിയെടുത്ത ബന്ധങ്ങളും അതിലുണ്ടായ വിള്ളലുകളുമാണ് കൊലപാതകത്തിന് കാരണമെന്നാണ് അറിയുവാൻ കഴിഞ്ഞത്. കൊലപാതകത്തെ തുടർന്ന് പിടിയിലായ ബ്രാഞ്ച് സെക്രട്ടറിയുടെ സമീപവാസി കൂടിയായ സുനിലിന് കോൺഗ്രസുമായോ കോൺഗ്രസ് പ്രവർത്തകരുമായോ യാതൊരു ബന്ധവുമില്ല. വാസ്തവം ഇതാണെന്നിരിക്കെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രെസാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നതും പ്രതി പിടിയിലാകും മുൻപ് സിപിഎം നിർദേശ പ്രകാരം ഉന്നത പോലീസ് ഉദ്യോഗസ്ഥർ കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ കയറിയിറങ്ങിയതും ഗൂഡാലോചനയുടെ ഫലമായാണ്. കൊലപാതകം നടന്നയുടൻ ചില പ്രാദേശിക സിപിഎം നേതാക്കൾ ബ്രാഞ്ച് സെക്രട്ടറിയും പ്രതിയും തമ്മിലുള്ള പൂർവകാല ബന്ധത്തെ മറച്ചു പിടിച്ച് പ്രതിയെ…
Read Moreഅനാഥത്വത്തിന് വിട; കവിതാപാത്ര ഭർത്താവിനോടും മകനോടും ഒപ്പം സ്വന്തം നാട്ടിലേക്ക് യാത്ര തിരിച്ചു
കൊല്ലം: മയ്യനാട് എസ്എസ് സമിതി അഭയകേന്ദ്രത്തിൽ നിന്നും റീത്ത സ്വദേശത്തേക്ക് മടങ്ങി. മാനസിക വിഭ്രാന്തി നേരിടുന്നതിന്റെ ഫലമയി വികൃതമായി നീണ്ടകര പുത്തൻതറ ഭാഗത്ത് കൂടി അലഞ്ഞു നടന്ന് വീട്ടു ജോലികൾ ചെയ്തു പോന്ന റീത്തയെ 2017 ഒക്ടോബർ 23 നാണ് നാട്ടുകാരായ നീണ്ടകര പുത്തൻ തുറ സ്വദേശി മീനത്തിൽ രാജുവും, ഭാര്യ റാണിയും, മനേശേരിയിൽ മംഗളദാസ്, നാട്ടുകാരിയായ വടക്കയ്യത്ത് മമിതമോൾ എന്നിവർ ചേർന്ന് എസ്എസ് സമിതി അഭയകേന്ദ്രത്തിൽ എത്തിച്ചത്. ജില്ലാ ആശുപത്രിയിലെ മാനസിക ആരോഗ്യ വിഭാഗത്തിന്റെ ചികിത്സയിലൂടെയും എസ്എസ് സമിതിയിലെ പരിചരണത്തിന്റെയും ഫലമായി റീത്ത മാനസിക ആരോഗ്യം വീണ്ടെടുത്തു. കേരളത്തിലെ അനാഥ മന്ദിരങ്ങളിൽ നിന്നും അന്യ സംസ്ഥാനക്കാരെ സ്വന്തം വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അസ്പിയറിങ് ലീവ്സ് എന്ന സ്ഥാപനത്തിലെ മാനേജിംങ് ട്രസ്റ്റി മനീഷ് കുമാർ എസ്എസ് സമിതിയിൽ എത്തുകയും റീത്തയുമായി സംസാരിക്കുകയും ചെയ്തു. റീത്ത…
Read Moreട്രാക്കിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് വനിതാകമ്മീഷൻ അംഗം ഷാഹിദാ കമാൽ
കൊല്ലം: മദ്യപിച്ചും അമിതവേഗതയിലും നിയമലംഘനങ്ങൾ നടത്തിയും ഒട്ടനവധിപ്പേർ പുതുവർഷം ആഘോഷിക്കുമ്പോൾ അപകടമുണ്ടാകരുതേ എന്ന് പ്രാർഥിച്ചും രക്ഷാപ്രവർത്തനം നടത്തിയും ഡ്രൈവർമാർക്ക് ചുക്കുകാപ്പികൊടുത്തും ട്രാക്ക് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് വനിതാകമ്മീഷൻ അംഗം ഷാഹിദാകമാൽ അഭിപ്രായപ്പെട്ടു. ഇതെല്ലാ ജില്ലയിലും നടപ്പിലാക്കേണ്ടതുണ്ട്. ട്രാക്കിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരു മാസമായി കൊല്ലം ചിന്നക്കട ബസ്ബേയിൽ നടന്നു വന്ന രാത്രികാല ഡ്രൈവർമാർക്കുള്ള ചുക്കുകാപ്പി വിതരണത്തിന്റേയും ബോധവൽക്കരണത്തിന്റേയും സമാപനയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഷാഹിദാകമാൽ. അപകട മേഖലയിൽ വിപ്ലവകരമായ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് പ്രചോദനമായതും ട്രാക്കിന്റെ പ്രവർത്തനമായിരുന്നു എന്നുള്ളതു എടുത്തുപറയേണ്ടതാണെന്നും ഷാഹിദാ കമാൽ അഭിപ്രായപ്പെട്ടു. ട്രാക്ക് പ്രസിഡന്റ് കൊല്ലം ആർ ടി ഓ സജിത്ത് വി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം വി ഐ ശരത് ചന്ദ്രൻ ആർ, വൈസ് പ്രസിഡന്റുമാരായ റിട്ടയേർഡ് ആർ ടി ഓ സത്യൻ പി എ, ജോർജ് എഫ് സേവ്യർ വലിയവീട്,…
Read Moreഎൻഎസ്എസിനെതിരേ പിള്ള; വർഗീയ മതിലെന്ന് ആരോപിക്കുന്നവർക്കാണ് വർഗീയത
കൊല്ലം: വനിതാ മതിലിനെതിരേ പ്രമേയം പാസാക്കിയ എൻഎസ്എസിനെതിരേ രൂക്ഷ വിമർശനവുമായി കേരള കോണ്‍ഗ്രസ്-ബി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള രംഗത്ത്. വനിതാ മതിലിനെ വർഗീയ മതിലെന്ന് വിളിക്കുന്നവർക്കാണ് വർഗീയതയെന്നും എൻഎസ്എസിന്റെ പ്രമേയത്തിന്റെ സത്യം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രമേയം അവതരിപ്പിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എൻഎസ്എസുമായി താൻ അകൽച്ചയിൽ അല്ല. ജാതി വിവേചനത്തിനെതിരേയാണ് വനിതാ മതിലെന്നും ജനം ഇത് ഏറ്റെടുക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
Read Moreകളിസ്ഥലങ്ങള്‍ തിരക്കി മലയോരമേഖലയിലെ കായിക താരങ്ങള്‍ ഓട്ടത്തില്‍ തന്നെ
പത്തനാപുരം:മലയോര മേഖലയിലെ വളര്‍ന്നുവരുന്ന കായിക താരങ്ങളെ മുളയിലേ നുള്ളുകയാണ് അധികൃതര്‍.കായിക താരങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി കളിസ്ഥലങ്ങള്‍ ഇല്ലായെന്നത് തന്നെയാണ് .കളിസ്ഥലങ്ങള്‍ തിരക്കിയുളള ഇവരുടെ ഓട്ടത്തില്‍ ഇനിയും വിജയം കണ്ടെത്താനായിട്ടില്ല . പത്തനാപുരം നിയോജക മണ്ഡലത്തില്‍ എട്ട് പഞ്ചായത്തുകള്‍ ഉണ്ടങ്കിലും ഒരു പഞ്ചായത്തിന് പോലും സ്വന്തമായി കളിസ്ഥലങ്ങള്‍ ഇല്ല .ഉളളതാകട്ടെ സ്വകാര്യ , മാനേജ്മെന്റെ സ്കൂളുകളുടെ ഗ്രൗണ്ടുകളും, അമ്പല മൈതാനങ്ങളും മാത്രം.നാല് പാടും മതിലുകളാല്‍ തീര്‍ത്ത ഇത്തരം കളിസ്ഥലങ്ങളില്‍ കായിക താരങ്ങള്‍ക്ക് മിക്കപ്പോഴും പ്രവേശനവും കിട്ടാറില്ല . പഞ്ചായത്തുകള്‍ നടത്തുന്ന കേരളോത്സവ പരിപാടികളിലെ കായികമേള നടക്കണമെങ്കില്‍ പത്തനാപുരം മൗണ്ട്താബോര്‍ മാനേജ് മെന്റോ, തലവൂര്‍ തൃക്കൊന്നമര്‍കോട് ദേവസ്വമോ, മഞ്ഞക്കാല നോബിള്‍ മാനേജ്മെന്റോ കനിയണ്ട അവസ്ഥയാണ്. പരിശീലനത്തിന് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ കായികമേഖലയില്‍ മലയോര നാട്ടിലെ വിദ്യാര്‍ത്ഥികള്‍ ഏറെ പിന്നിലാണ്. പുതിയ ഒരു കായിക താരങ്ങളും ഇവിടെ ഉയര്ത്തെഴുനേല്ക്കുന്നില്ല .ഉളളവരാകട്ടെ പരിശീലനത്തിന്റെ…
Read More