സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം; ഇൻസെന്‍റീവായി 9.5 കോടി ധനകാര്യവകുപ്പ് കൈമാറി; പെൻഷൻ വീടുകളിലെത്തിച്ച പ്രാഥമിക സഹകരണ സംഘങ്ങൾക്ക് തുക ലഭിക്കും

ഏ.​ജെ.​വി​ൻ​സ​ൻ തൃ​പ്ര​യാ​ർ (തൃ​ശൂ​ർ): സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ ഒ​രു ത​വ​ണ വീ​ടു​ക​ളി​ലെ​ത്തി​ച്ച​തി​നു പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​ക്ക് ഇ​ൻ​സെ​ന്‍റീ​വ് ഇ​ന​ത്തി​ൽ ന​ല്കാ​ൻ 9,30,21,900 രൂ​പ സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലേ​യും സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ​മാ​രു​ടെ​യും പെ​ൻ​ഷ​ൻ ട്ര​ഷ​റി അ​ക്കൗ​ണ്ടി​ലേ​ക്കു കൈ​മാ​റാ​ൻ ധ​ന​കാ​ര്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. 2018 ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ വ​രെ സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പാ സം​ഘ​ങ്ങ​ൾ, മ​റ്റ് വാ​യ്പാ സം​ഘ​ങ്ങ​ൾ എ​ന്നി​വ മു​ഖാ​ന്തി​രം ഗു​ണ​ഭോ​ക്താ​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ച്ച​തി​നാ​ണ് ഈ ​തു​ക കൈ​മാ​റു​ന്ന​ത്. ഒ​രു ഗു​ണ​ഭോ​ക്താ​വി​നു വീ​ട്ടി​ൽ ചെ​ന്നു പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് 50 രൂ​പ​യാ​ണ് ഇ​ൻ​സെ​ന്‍റീ​വാ​യി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കു ന​ല്കു​ന്ന​ത്. 18,60,438 വീ​ടു​ക​ളി​ലാ​ണ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മു​ഖേ​ന പെ​ൻ​ഷ​നെ​ത്തി​ച്ച​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ളി​ൽ പെ​ൻ​ഷ​ൻ എ​ത്തി​ച്ച​ത്.​ഈ ജി​ല്ല​യി​ൽ 2,42,153 ഗു​ണ​ഭോ​ക്ത​ക്ക​ൾ​ക്കാ​ണ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മു​ഖാ​ന്തി​രം നേ​രി​ട്ടു പെ​ൻ​ഷ​നെ​ത്തി​ച്ച​ത്. ജി​ല്ല​യും കൈ​മാ​റി​യ…

Read More

കൊക്കിലൊതുങ്ങുന്ന കാര്യമേ പറയാവൂ; കൊ​​​ല്ലം ബൈ​​​പാ​​​സ് ഉ​​​ദ്ഘാ​​​ട​​​നവുമായി ബന്ധപ്പെട്ട എം​പി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ അബദ്ധമെന്നു മന്ത്രി സു​​​ധാ​​​ക​​​ര​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ല്ലം ബൈ​​​പാ​​​സ് ഉ​​​ദ്ഘാ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ൻ.​​​കെ.​ പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​പി ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ അ​​​ബ​​​ദ്ധം മാ​​​ത്ര​​​മാ​​​ണെ​​​ന്നും ത​​​ന്‍റെ കൊ​​​ക്കി​​​ലൊ​​​തു​​​ങ്ങു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ മാ​​​ത്ര​​​മേ അ​​​ദ്ദേ​​​ഹം പ​​​റ​​​യാ​​​വൂ​​​വെ​​​ന്നും മ​​​ന്ത്രി ജി.​​​ സു​​​ധാ​​​ക​​​ര​​​ൻ. കൊ​​​ല്ലം ബൈ​​​പാ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​ൽ എം​​​പി​​​യാ​​​യ എ​​​ൻ.​​​കെ.​​​ പ്രേ​​​മ​​​ച​​​ന്ദ്ര​​​ന് ഒ​​​രു കാ​​​ര്യ​​​വു​​​മി​​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മൂ​​​ന്നു വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്ത് 30 ശ​​​ത​​​മാ​​​നം നി​​​ർ​​​മാ​​​ണ ജോ​​​ലി​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് തീ​​​ർ​​​ത്ത​​​ത്. പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ര​​​ണ്ട​​​ര വ​​​ർ​​​ഷം കൊ​​​ണ്ടാ​​​ണ് ബാ​​​ക്കി 70 ശ​​​ത​​​മാ​​​നം ജോ​​​ലി​​​ക​​​ൾ തീ​​​ർ​​​ത്ത​​​ത്. ബൈ​​​പാ​​​സ് ഉ​​​ദ്ഘാ​​​ട​​​നത്തിന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെയാ​​​ണ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ഗ്ര​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​പ്പോ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ദ്ദേ​​​ഹ​​​ത്തെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ക​​​യാ​​​യിരുന്നു. ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​ക്ക് കി​​​ട്ടി​​​യ ഇ-​​​മെ​​​യി​​​ൽ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു മാ​​​ത്രം അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ നി​​​ന്ന് ഇ​​​ന്ന​​​ലെ ല​​​ഭി​​​ച്ച സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട പ​​​രി​​​പാ​​​ടി​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി 15 ന് ​​​വൈ​​​കു​​​ന്നേ​​​രം 5.20 മു​​​ത​​​ൽ 5.50…

Read More

പുനലൂർ സീ​റോ വേ​സ്റ്റ് മു​നി​സി​പ്പാ​ലി​റ്റി​: പ്ര​ഖ്യാ​പ​നം നാളെ   മ​ന്ത്രി എ ​സി മൊ​യ്തീ​ൻ  നിർവഹിക്കും ​

പു​ന​ലൂ​ർ: ഖ​ര​മാ​ലി​ന്യ​പ​രി​പാ​ല​ന​ത്തി​ൽ സം​സ്ഥാ​നത്ത് ​ഏ​റ്റ​വും മി​ക​ച്ച മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന പു​ന​ലൂ​രി​ന് സീ​റോ വേ​സ്റ്റ് മു​നി​സി​പ്പാ​ലി​റ്റി പ​ദ​വി ല​ഭി​ക്കു​ന്നു. നാളെ ഉച്ചയ്ക്ക് 12 ന് ​പ്ലാ​ച്ചേ​രി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി എ ​സി മൊ​യ്തീ​ൻ സീ​റോ വേ​സ്റ്റ് മു​നി​സി​പ്പാ​ലി​റ്റി പ്ര​ഖ്യാ​പ​നം ന​ട​ത്തു​ം. ച​ട​ങ്ങി​ൽ മ​ന്ത്രി കെ ​രാ​ജു അ​ധ്യ​ക്ഷ​നാ​കും.​ ഹ​രി​താ​യ​നം ബോ​ധ​വ​ത്ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും. ​അ​ഴു​കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ൽ സം​സ്ക്ക​രി​ച്ചും അ​ഴു​കാ​ത്ത പാ​ഴ് വ​സ്തു​ക്ക​ൾ ഹ​രി​ത ക​ർ​മസേ​ന വ​ഴി വീ​ടു​ക​ൾ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ചു ഫ​ല​പ്ര​ദ​മാ​യി പ​രി​പാ​ലി​ച്ചു​മാ​ണ് സീ​റോ വേ​സ്റ്റ് മു​നി​സി​പ്പാ​ലി​റ്റി​യാ​യി മാ​റു​ന്ന​ത്.​ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ൽ സ്വ​ച്ഛ ഭാ​ര​ത് മി​ഷ​ൻ -ഹ​രി​ത കേ​ര​ള മി​ഷ​ൻ മാ​ർ​ഗ്ഗ​രേ​ഖ​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ച​തി​നാ​ണ് സ​ർ​ക്കാ​ർ പു​ന​ലൂ​രി​നെ സീ​റോ വേ​സ്റ്റ് മു​നി​സി​പ്പാ​ലി​റ്റി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. അ​ഴു​കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ൽ സം​സ്ക്ക​രി​ക്കാ​ൻ ശ്രീ​രാ​മ​വ​ർ​മ​പു​രം മാ​ർ​ക്ക​റ്റ്, താ​ലൂ​ക്ക് ആ​ശു​പ​ത്രി, ടി​ബി ജ​ംഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ…

Read More

സി ​പിഎമ്മും ​ബി ജെപി​യും  കേ​ര​ള​ത്തെ സംഘർഷഭൂമിയാക്കുന്നുവെന്ന്  പ്ര​താ​പ​വ​ർ​മ്മ ത​മ്പാ​ൻ 

പരവൂർ :വി​ദേ​ശി​ക​ൾ വ​രാ​ൻ ഭ​യ​പ്പെ​ടു​ന്ന ത​ര​ത്തി​ൽ കേ​ര​ള​ത്തെ ഗു​ണ്ടാ സം​സ്ഥാ​ന​മാ​ക്കി മാ​റ്റാ​ൻ സിപി​എമ്മും ​ബി.​ജെ.​പി​യും പ​ര​സ്പ​രം മ​ത്സ​രി​ക്കു​ന്ന​താ​യി ഡി ​സി.​സി മു​ൻ പ്ര​സി​ഡ​ന്റ് ഡോ: ​ജി. പ്ര​താ​പ​വ​ർ​മ്മ ത​മ്പാ​ൻ . സി പി എം – ​ബി.​ജെ.​പി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ പ​ര​വൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പാ​രിപ്പ​ള്ളി​യി​ൽ ന​ട​ത്തി​യ സ​മാ​ധാ​ന സ​ന്ദേ​ശസ​ദ​സ് ഉ​ത്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം​. ഒ​രു കൂ​ട്ട​ർ ന​ട​ത്തി​യ ആ​ക്ര​മ​ങ്ങ​ളെ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് നേ​രി​ടു​ന്ന​തി​ന് പ​ക​രം നി​യ​മ​പ​രി​പാ​ല​നം ഡി.​വൈ.​എ​ഫ് ഐ ​കൊ​ണ്ട് നേ​രി​ടാ​ൻ ശ്ര​മി​ച്ച​താ​ണ് കേ​ര​ള​ത്തി​ൽ ക​ലാ​പം ഉ​ണ്ടാ​കാ​ൻ പ്ര​ധാ​ന​കാ​ര​ണം. വി​ശ്വാ​സം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന മ​ല​യാ​ളി​ക​ളു​ടെ പൊ​തു​വി​കാ​ര​ത്തെ മു​ഖ്യ​മ​ന്ത്രി​യും സി.​പി.​എമ്മും ചേ​ർ​ന്ന് തോ​ൽ​പി​ക്കാ നു​ള്ള ശ്ര​മം ഇ​നി​യെ​ങ്കി​ലും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ത​മ്പാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് പ​ര​വൂ​ർ സ​ജീ​ബ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ പ​ര​വൂ​ർ ര​മ​ണ​ൻ, കെ.​പി.​സി സി ​നി​ർ​വാ​ഹ​ക സ​മി​തി അം​ഗം…

Read More

ദേശീയ പണിമുടക്ക്;  കൊല്ലത്ത് ബസ് സർവീസ് ഇന്നുമില്ല; ട്രെയിൻ ഗതാഗതം സുഗമം

കൊല്ലം: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്ത 48 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക് ജി​ല്ല​യി​ൽ ഇന്നും ഏ​റെ​ക്കു​റെ പൂ​ർ​ണം. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും സ്വ​കാ​ര്യബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തുന്നില്ല. ഓട്ടോറിക്ഷകൾ കൂടാതെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തിലുണ്ട്. സ്കൂ​ളു​ക​ളും ബാ​ങ്കു​ക​ളും ഇന്നും അടഞ്ഞുകിടക്കുകയാണ്. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​ർ നി​ല കു​റ​വാണ്. ഇന്നലെത്തേതിൽനിന്ന് വ്യത്യസ്തമായി കുറെ കടകൾ കൂടി ഇന്ന് തുറന്നിട്ടുണ്ട്.കൊ​ല്ലം ന​ഗ​ര​ത്തി​ൽ മെ​യി​ൻ റോ​ഡി​ലും ബീ​ച്ച് റോ​ഡി​ലും ക​ട​ക​ൾ മിക്കതും തുറന്നിട്ടുണ്ട്. എ​ന്നാ​ൽ വാ​ഹ​ന​ങ്ങ​ൾ ഒ​ന്നും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ‌ ന​ഗ​ര​നി​ര​ത്തു​ക​ളി​ൽ തി​ര​ക്ക് കു​റ​വാ​ണ്. വിജനമായ ബസ്  പ്പുകളാണ് കാണാൻ കഴിയുന്നത്. ഇന്ന് ജില്ലയിൽ ട്രെയിൽ തടയൽ ഉണ്ടാകില്ല. ഇന്നലെ കൊല്ലത്ത് ട്രെയിൻ തടഞ്ഞ 25പേർക്കെതിരെ കേസെടുത്തു. മറ്റ് കണ്ടാലറിയാവുന്ന 60പേർക്കെതിരെ കേസുണ്ട്. പരവൂരിൽ ട്രെയിൻ തടഞ്ഞതിന് എംഎൽഎ ഉൾപ്പടെ 15പേർക്കെതിരെ കേസടുത്തു. ഇവിടെയും കണ്ടാലറിയാവുന്ന പലരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ 20പേർക്കെതിരെ കേസെടുത്തു.ഇന്ന് പെ​ട്രോ​ൾ…

Read More

പണിമുടക്കിൽ സ്റ്റേ​റ്റ് ഫാ​മിം​ഗ് കോ​ര്‍​പ​റേ​ഷ​നി​ല്‍ തൊ​ഴി​ലെ​ടു​ത്ത എഐടിയുസിയുടെ നിലപാടിൽ പ്രതിഷേധം

പ​ത്തനാ​പു​രം: എ ​ഐ ടി ​യു സി ​നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു.​ദേ​ശീ​യ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കാ​തെ സി​പി​ഐ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്റ്റേ​റ്റ് ഫാ​മിം​ഗ് കോ​ര്‍​പ​റേ​ഷ​നി​ല്‍ തൊ​ഴി​ലെ​ടു​ത്ത യൂ​ണി​യ​ന്‍ നേ​താ​ക്ക​ളു​ടെ​യും,പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നി​ല​പാ​ടി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ ആ​ഹ്വാ​നം ചെ​യ്ത പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കാ​തെ ഒ​രു​വി​ഭാ​ഗം എ ​ഐ റ്റി ​യു സി ​തൊ​ഴി​ലാ​ളി​ക​ള്‍.​സ്റ്റേ​റ്റ് ഫാ​മിം​ഗ് കോ​ര്‍​പ്പ​റേ​ഷ​നി​ലെ സി​പി​ഐ അ​നു​കൂ​ല തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​ണ് പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കാ​തെ തൊ​ഴി​ലെ​ടു​ത്ത​ത്.​എ​സ്എ​ഫ്സി​കെ​യി​ലെ ടാ​പ്പിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രും,ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​മു​ള്‍​പ്പെ​ടെ സം​ഘ​ട​ന​യി​ല്‍​പ്പെ​ട്ട​വ​ര്‍ കു​മ​രം​കു​ടി,ചി​ത​ല്‍​വെ​ട്ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​സ്റ്റേ​റ്റു​ക​ളി​ലെ​ത്തി പ​ണി​യെ​ടു​ക്കു​ക​യും,ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.​ എ​സ്എ​ഫ്സി​കെ സി​പി​ഐ ഭ​രി​ക്കു​ന്ന കൃ​ഷി വ​കു​പ്പി​ന് കീ​ഴി​ലാ​ണ്.​എ​ന്നാ​ല്‍ പ​ത്ത​നാ​പു​ര​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ല്‍ സി​പി​ഐ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.​എ​ഐ​ടി​യു​സി നി​ല​പാ​ടി​ല്‍ സി​ഐ​ടി​യു,ഐ​എ​ന്‍ റ്റി​യു​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Read More

വരുമോ, ഇല്ലയോ എന്ന തർക്കത്തിന് തീരുമാനമായി; കൊ​ല്ലം ബൈ​പാസ് ഉ​ദ്ഘാ​ട​ന​ത്തി​ന് 15നു ​പ്രധാ​ന​മ​ന്ത്രി​യെ​ത്തും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ല്ലം ബൈ​​​പാസ് ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി​ എ​​​ത്തു​​​ം. 15 നു വൈ​​​കു​​​ന്നേ​​​രം 5.30 നാ​​​ണ് ബൈ​​​പാ​​​സ് ഗ​​​താ​​​ഗ​​​ത​​​ത്തി​​​നു തു​​​റ​​​ന്നു കൊ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്ന് എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​പി അ​​​റി​​​യി​​​ച്ചു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച് ഔ​​​ദ്യോ​​​ഗി​​​ക അ​​​റി​​​യി​​​പ്പു ല​​​ഭി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സും സ്ഥി​​​രീ​​​ക​​​രി​​​ച്ചു.പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന​​​ഭ്യ​​​ർ​​​ഥി​​​ച്ച് എ​​​സ്പി​​​ജി ഡി​​​ജി​​​യു​​​ടെ സ​​​ന്ദേ​​​ശം സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം​​​ ജോ​​​സി​​​നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ല​​​ഭി​​​ച്ചു. ബൈ​​​പാ സി​​​ന്‍റെ അ​​​വ​​​സാ​​​ന ജോ​​​ലി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ പൊ​​​തു​​​മ​​​രാ​​​മ​​​ത്തു വ​​​കു​​​പ്പു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. 15ന​​​കം ഇ​​​ലക്‌ട്രിക്ക​​​ൽ ജോ​​​ലി​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള​​​വ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണു ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​​റി​​​റ്റി പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. കൊ​​​ല്ലം പീ​​​ര​​​ങ്കി മൈ​​​താ​​​ന​​​ത്ത് വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ബി​ജെ​പി റാ​ലി​യെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു​ണ്ട്. കൊ​ല്ലം, മാ​വേ​ലി​ക്ക​ര, ആ​ല​പ്പു​ഴ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് അ​വി​ടെ എ​ത്തു​ക. കൊ​ല്ല​ത്തി​നു പു​റ​മേ മാ​വേ​ലി​ക്ക​ര, ആ​ല​പ്പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രും എ​ത്തും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാര​​​ണ​​​ത്തു​​​ട​​​ക്ക​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ശ​​​ക്തി​​​പ്ര​​​ക​​​ട​​​ന​​​മാ​​​ണ് ബി​​​ജെ​​​പി…

Read More

ശാ​സ്താം​കോ​ട്ട​യി​ൽ ബി​ജെ​പി  നേ​താ​ക്ക​ളു​ടെ വീ​ടി​നു​നേ​രെ ക​ല്ലേ​റ്; ഗ്ലാ​സു​ക​ൾ അ​ക്ര​മി​ക​ൾ എ​റി​ഞ്ഞു​ത​ക​ർ​ത്തു

കൊ​ല്ലം : ശാ​സ്താം​കോ​ട്ട​യി​ൽ ബി​ജെ​പി നേ​താ​ക്ക​ളു​ടെ വീ​ടി​നു​നേ​രെ ക​ല്ലേ​റ്. പു​ല​ർ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ബി​ജെ​പി കു​ന്ന​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്‍റെ വീ​ടി​ന്‍റെ ഗ്ലാ​സു​ക​ൾ അ​ക്ര​മി​ക​ൾ എ​റി​ഞ്ഞു​ത​ക​ർ​ത്തു. കാ​വി​ൽ​മു​ക്കി​ൽ ബാ​ബു​വി​ന്‍റെ ര​ണ്ടു വീ​ടു​ക​ളു​ടെ ഗ്ലാ​സു​ക​ളും ത​ക​ർ​ത്ത​നി​ല​യി​ലാ​ണ്. ശാ​സ്താം​കോ​ട്ട​പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​ർ കു​റ്റി​ക്കാ​ട് ജം​ഗ്ഷ​നി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​ശാ​ന്തി​ന്‍റെ കാ​റി​ന്‍റെ ഗ്ലാ​സു​ക​ളും ത​ക​ർ​ത്തി​ട്ടു​ണ്ട്.

Read More

അ​ശാ​സ്ത്രീ​യ  ക​രി​മ​ണ​ൽ ഖ​ന​നം; സ​മീ​പ ഗ്രാ​മം പോ​ലും ഇ​ല്ലാ​താ​കുമെന്ന് ആ​ർ.​രാ​ജ​ശേ​ഖ​ര​ൻ

കൊല്ലം :പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​രും സാ​മ്പ​ത്തി​ക​ലാ​ഭം മാ​ത്രം നോ​ക്കി പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട ഒ​രു സ​മൂ​ഹ​ത്തെ കൂ​ടു​ത​ൽ ദ്രോ​ഹി​ക്കു​ക​യും ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ർ​ത്തി അ​വ​സാ​നി​പ്പി​ച്ചേ മ​തി​യാ​കുവെന്ന് കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ആ​ർ.​രാ​ജ​ശേ​ഖ​ര​ൻ . അ​ശാ​സ്ത്രീ​യ ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ആ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ മാ​ത്രം ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മ​ല്ലെ​ന്നും തി​ര​മാ​ല​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​വു​ള്ള ആ​ല​പ്പാ​ട് തീ​ര​ത്തെ സ്വാ​ഭാ​വി​ക മ​ണ​ൽ​തി​ട്ട ന​ഷ്ട​പ്പെ​ടു​ന്ന വ​ഴി ക​ട​ൽ തീ​ര​ത്തേ​ക്ക് ക​യ​റു​ക​യും കി​ഴ​ക്ക​ൻ ഗ്രാ​മ​ങ്ങ​ളും അ​പ്പ​ർ കു​ട്ട​നാ​ടി​നെ വ​രെ ബാ​ധി​ക്കു​ന്ന പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്നും എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ണ്ട് ആ​ർ രാ​ജ പ്രി​യ​ൻ, സ​മ​ര​സ​മി​തി നേ​താ​വ് ച​ന്ദ്ര​ദാ​സ്, നി​യാ​സ് ഇ​ബ്രാ​ഹിം, സു​മേ​ഷ് ആ​ല​പ്പാ​ട്, ഉ​ല്ലാ​സ് ആ​ല​പ്പാ​ട്, അ​രു​ൺ കോ​ട്ട​യ്ക്ക​കം, രം​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Read More

പുനലൂർ ചെങ്കോട്ട പാതയിൽ കൂടുതൽ ട്രെയിൻസർവീസ് ആരംഭിക്കണമെന്ന്  എംപി

കൊ​ല്ലം : പു​ന​ലൂ​ർ-​ചെ​ങ്കോ​ട്ട റെ​യി​ൽ​വേ പാ​ത​യി​ലൂ​ടെ കൂ​ടു​ത​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​വാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ച​ട്ടം 377 പ്ര​കാ​ര​മാ​ണ് വി​ഷ​യം ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. കേ​ര​ള​ത്തെ​യും ത​മി​ഴ്നാ​ടി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഏ​റ്റ​വും ദൈ​ർ​ഘ്യം കു​റ​ഞ്ഞ​തും വ​ള​രെ​യേ​റെ പ്രാ​ധാ​ന്യ​മു​ള്ള​തു​മാ​യ റ​യി​ൽ​വേ​പാ​ത പൂ​ർ​ണ്ണ​മാ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ത്ത​ത് ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​താ​ണ്. ഗേ​ജ്മാ​റ്റ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ലൈ​ൻ ക​മ്മീ​ഷ​ൻ ചെ​യ്ത് ക​ഴി​ഞ്ഞി​ട്ടും ഗേ​ജ്മാ​റ്റ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പു​ണ്ടാ​യി​രു​ന്ന ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പൂ​ർ​ണ്ണ​മാ​യി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. പു​തു​താ​യി കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള റെ​യി​ൽ​വേ​പാ​ത​യു​ടെ പ്ര​യോ​ജ​നം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​വാ​ൻ ക​ഴി​യു​ന്നി​ല്ല. വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കും രാ​മേ​ശ്വ​ര​ത്തേ​ക്കും പു​തി​യ ട്രെ​യി​ൻ സ​ർ​വ്വീ​സു​ക​ൾ ആ​രം​ഭി​ക്കാ​നും താം​ബ​രം എ​ക്സ്പ്ര​സ് പ്ര​തി​ദി​ന റെ​ഗു​ല​ർ ട്രെ​യി​നാ​യി മാ​റ്റു​വാ​നും മു​ന്പു​ണ്ടാ​യി​രു​ന്ന ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പൂ​ർ​ണ്ണ​മാ​യി പു​നഃ​സ്ഥാ​പി​ക്കാ​നും പു​തി​യ ട്രെ​യി​നു​ക​ൾ ആ​രം​ഭി​ക്കാ​നും സ​ത്വ​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Read More