ട്രാ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ  മാ​തൃ​കാ​പ​രമെന്ന് വ​നി​താ​ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദാ ക​മാ​ൽ

കൊ​ല്ലം: മ​ദ്യ​പി​ച്ചും അ​മി​ത​വേ​ഗ​ത​യി​ലും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യും ഒ​ട്ട​ന​വ​ധി​പ്പേ​ർ പു​തു​വ​ർ​ഷം ആ​ഘോ​ഷി​ക്കു​മ്പോ​ൾ അ​പ​ക​ട​മു​ണ്ടാ​ക​രു​തേ എ​ന്ന് പ്രാ​ർ​ഥി​ച്ചും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യും ഡ്രൈ​വ​ർ​മാ​ർ​ക്ക് ചു​ക്കു​കാ​പ്പി​കൊ​ടു​ത്തും ട്രാ​ക്ക് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് വ​നി​താ​ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദാ​ക​മാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​തെ​ല്ലാ ജി​ല്ല​യി​ലും ന​ട​പ്പി​ലാ​ക്കേ​ണ്ട​തു​ണ്ട്. ട്രാ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി കൊ​ല്ലം ചി​ന്ന​ക്ക​ട ബ​സ്ബേ​യി​ൽ ന​ട​ന്നു വ​ന്ന രാ​ത്രി​കാ​ല ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള ചു​ക്കു​കാ​പ്പി വി​ത​ര​ണ​ത്തി​ന്‍റേ​യും ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റേ​യും സ​മാ​പ​ന​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഷാ​ഹി​ദാ​ക​മാ​ൽ. അ​പ​ക​ട മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് പ്ര​ചോ​ദ​ന​മാ​യ​തും ട്രാ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു എ​ന്നു​ള്ള​തു എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണെ​ന്നും ഷാ​ഹി​ദാ ക​മാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് കൊ​ല്ലം ആ​ർ ടി ​ഓ സ​ജി​ത്ത് വി ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം ​വി ഐ ​ശ​ര​ത് ച​ന്ദ്ര​ൻ ആ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റി​ട്ട​യേ​ർ​ഡ് ആ​ർ ടി ​ഓ സ​ത്യ​ൻ പി ​എ, ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഹോ​ളി​ക്രോ​സ് ഹോ​സ്പി​റ്റ​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം മേ​ധാ​വി ഡോ.​ആ​തു​ര​ദാ​സ്, ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ കെ ​ഹ​രി​കു​മാ​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ റോ​ണാ റി​ബെ​യ്‌​റോ, എ ​എം വി ​ഐ മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, ര​വീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹോ​ളി​ക്രോ​സ് ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​ർ​മാ​ർ അ​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ ടീ​മും ട്രാ​ക്ക് ആം​ബു​ല​ൻ​സ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആം​ബു​ല​ൻ​സു​ക​ളും ട്രാ​ക്കി​ന്‍റെ പ​രി​ശീ​ല​നം ല​ഭി​ച്ച വോ​ള​ന്‍റീ​യ​ർ​മാ​രും ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കു​പ​റ്റി​യ നാ​ലു​പേ​ർ​ക്കും വ​ഴി​യി​ൽ ത​ള​ർ​ന്നു വീ​ണ ഒ​രാ​ൾ​ക്കും ഡോ ​ആ​തു​ര​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ ടീം ​പ​രി​ച​ര​ണം ന​ൽ​കി​യ​തി​ന് ശേ​ഷം അ​വ​രെ ആം​ബു​ല​ൻ​സു​ക​ളി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പു​തു​വ​ർ​ഷാ​ഘോ​ഷം ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ കൊ​ച്ചു​പി​ലാം​മൂ​ട് വെ​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ കു​ടും​ബ​നാ​ഥ​ന് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​പ്പോ​ൾ പോ​ലീ​സു​മാ​യി ചേ​ർ​ന്ന് ട്രാ​ക്ക് വോ​ള​ന്‍റി​യ​ർ​മാ​രാ​യ ഗി​രി​കൃ​ഷ്ണ​ൻ, വി​ഷ്ണു, സാ​ബി​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

അ​മീ​ൻ, അ​നി​ൽ, അ​ജി​ത്കു​മാ​ർ എ​ന്നി​വ​ർ ആം​ബു​ല​ൻ​സി​ന്‍റെ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു. മു​ജീ​ബ് പ​ള്ളി​മു​റ്റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 35 പേ​ർ അ​ട​ങ്ങു​ന്ന ട്രാ​ക്ക് വോ​ള​ന്‍റീ​യ​ർ ടീം, ​രാ​ത്രി മു​ഴു​വ​ൻ ജോ​ലി ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കാ​പ്പി എ​ത്തി​ച്ചു​കൊ​ടു​ത്തു. കൂ​ടാ​തെ രാ​ത്രി​കാ​ല ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി പ്ര​ഭാ​ത​ത്തി​ൽ അ​ഞ്ചു വ​രെ ചി​ന്ന​ക്ക​ട​യി​ൽ ചു​ക്കു​കാ​പ്പി വി​ത​ര​ണം ന​ട​ന്നു.

Related posts