പ്ലസ്ടു വിദ്യാർഥികളുടെ  ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ സൈ​ക്കി​ൾ യാ​ത്ര; ​ കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലിന്‍റെ സ്വീകരണം

ക​രു​നാ​ഗ​പ്പ​ള്ളി : ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി കാ​സ​ർ​ഗോ​ഡ് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ന​ട​ക്കു​ന്ന സ​ന്ദേ​ശ യാ​ത്ര​ക്ക് കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ലെ പ്ല​സ്‌ ടു ​വി​ദ്യാ​ർ​ഥി​യാ​യ നി​ഹാ​ദ്, ഗ​വഃ ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ലെ പ്ല​സ്‌ ടു ​വി​ദ്യാ​ർ​ഥി​യാ​യ അ​ൻ​ഷാ​ദ് എ​ന്നി​വ​രാ​ണ് യാ​ത്രി​ക​ർ. കെ ​എ​സ് ആ​ർടി ​സി പ​രി​സ​ര​ത്തു​ന​ട​ന്ന സ്വീ​ക​ര​ണ​പ​രി​പാ​ടി കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​സു​മ​ൻ​ജി​ത്ത്മി​ഷ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.​പ​ള്ളി​ക്ക​ലാ​ർ സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി ജി. ​മ​ഞ്ജു​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ക്‌​സൈ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സി​ജി​ലാ​ൽ, എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ, എ​ൻ. സി ​സി ഓ​ഫീ​സ​ർ തു​ള​സീ​ധ​ര​ൻ, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രാ​യ സി​യാ​ദ്, വി​ഷ്ണു പ്ര​സാ​ദ്, മ​നാ​ഫ്, അ​ന​സ് മു​ണ്ട​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Read More

പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​ നിട​യി​ൽ അ​പ​ക​ടം; നി​ര​വ​ധി യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്; സാരമായി പരിക്കേറ്റ 14 പേരെ തിരുവനന്തപുരം ആശുപത്രിയിലേക്ക് മാറ്റി

കൊ​ല്ലം :പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​നി​ട​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ​നി​ര​വ​ധി യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്. അ​പ​ക​ട​ത്തി​ൽ​പ​രി​ക്കേ​റ്റ് ജി​ല്ലാ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​വ​രു​ടെ എ​ണ്ണം25. ഇ​വ​രി​ൽ 14പേ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ​ചെ​യ്തു. അ​മി​ത​വേ​ഗ​ത​യി​ൽ ബൈ​ക്ക് ഓ​ടി​ച്ച​വ​രാ​ണ് കൂ​ടു​ത​ലാ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​രി​ൽ കൈ​കാ​ൽ ഒ​ടി​ഞ്ഞ​വ​രും ത​ല​യ്ക്ക് പ​രി​ക്കേ​റ്റ​വു​ര​മാ​ണ് കൂ​ടു​ത​ലും. ന്യൂ ​ജ​ന​റേ​ഷ​ന്‍റെ പു​തു​വ​ർ​ഷാ​ഘോ​ഷം അ​തി​രു​വി​ടു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണ് അ​പ​ക​ട വ​ർ​ധ​ന കാ​ണി​ക്കു​ന്ന​ത്. പോ​ലീ​സ് വ​ള​രെ ജാ​ഗ്ര​ത പാ​ലി​ച്ചെ​ങ്കി​ലും അ​പ​ക​ടം വ​ർ​ധി​ച്ച​ത് ആ​ശ​ങ്ക​യ്ക്കി​ട​വ​രു​ത്തു​ന്നു. ചി​ന്ന​ക്ക​ട ടൗ​ണി​ൽ അ​ർ​ധ​രാ​ത്രി​യി​ൽ ബൈ​ക്ക് റൈ​സിം​ഗ് ന​ട​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് കാ​ലൊ​ടി​ഞ്ഞ യു​വാ​ക്ക​ളും ചി​കി​ത്സ​തേ​ടി ജി​ല്ലാ​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Read More

ഒ​രു​മി​ച്ച് നി​ല്‍​ക്കു​ന്ന ഫോ​ട്ടോ കാ​ണി​ച്ച് പെ​ണ്‍​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തി​; യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി

ച​വ​റ: ബം​ഗ്ളൂ​രു​വി​ല്‍ ഒ​രു​മി​ച്ച് പ​ഠി​ച്ച പെ​ണ്‍​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ യു​വാ​വി​നെ ച​വ​റ പോ​ലി​സ് പി​ടി​കൂ​ടി. പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പെ​ണ്‍​കു​ട്ടി​യും യു​വാ​വും ത​മ്മി​ല്‍ ഒ​രു​മി​ച്ച് നി​ല്‍​ക്കു​ന്ന ഫോ​ട്ടോ കാ​ണി​ച്ച് പെ​ണ്‍​കു​ട്ടി​യെ യു​വാ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ച​വ​റ സ്വ​ദേ​ശി​നാ​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ഫോ​ണി​ല്‍ പെ​ണ്‍​കു​ട്ടി യു​വാ​വി​നെ ശ​ങ്ക​ര​മം​ഗ​ല​ത്ത് വി​ളി​ച്ച് വ​രു​ത്തി. ശ​ങ്ക​ര​മം​ഗ​ല​ത്തെ​ത്തി​യ യു​വാ​വി​ന് പോ​ലീ​സി​ന്‍റെ നീ​ക്കം മ​ന​സി​ലാ​ക്കി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ പോ​ലീ​സ് ഓ​ടി​ച്ച് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഫോ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന ചി​ത്ര​ങ്ങ​ൾ പോ​ലീ​സ് മൊ​ബൈ​ലി​ൽ നി​ന്ന് നീ​ക്കം ചെ​യ്തു. താ​ക്കീ​ത് ചെ​യ്ത ശേ​ഷം യു​വാ​വി​നെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം പ​റ​ഞ്ഞു വി​ട്ടു.

Read More

കാഷ്യു ബോർഡ് സർക്കാർ പണം നഷ്ടപ്പെടുത്തുന്ന വെള്ളാനയെന്ന് ബിന്ദുകൃഷ്ണ

കൊ​ല്ലം: കേ​ര​ള കാ​ഷ്യു ബോ​ർ​ഡ് മു​ഖേ​ന തോ​ട്ട​ണ്ടി വാ​ങ്ങി​യ​തി​ൽ ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ന് മൂ​ന്നു കോ​ടി രൂ​പ ന​ഷ്ടം വ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ ആ​വ​ശ്യ​പ്പെ​ട്ടു. കാ​പെ​ക്സ് നേ​രി​ട്ട് വാ​ങ്ങി​യ തോ​ട്ട​ണ്ടി​യു​ടെ വി​ല​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ മ​റ്റൊ​രു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ന് 3 കോ​ടി​യോ​ളം രൂ​പ ന​ഷ്ടം വ​ന്ന​ത് ആ​ശ്ച​ര്യ​ക​ര​മാ​ണെ​ന്നും ഇ​തി​ൽ അ​ഴി​മ​തി ഉ​ണ്ടെ​ന്ന് പൊ​തു സ​മൂ​ഹം സം​ശ​യി​ച്ചാ​ൽ അ​വ​രെ കു​റ്റ​പ്പെ​ടു​ത്താ​ൻ ആ​വി​ല്ലെ​ന്നും ബി​ന്ദു​കൃ​ഷ്ണ ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ള കാ​ഷ്യു ബോ​ർ​ഡ് രൂ​പ​വ​ത്ക​രി​ച്ച​പ്പോ​ൾ ത​ന്നെ ഇ​തി​ന്‍റെ അ​വ​ശ്യ​ക​ത​യെ സം​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി സം​ശ​യം ഉ​ന്ന​യി​ച്ചി​രു​ന്നു. കാ​ഷ്യു കോ​ർ​പ​റേ​ഷ​നും കാ​പെ​ക്സും നേ​രി​ട്ട് വാ​ങ്ങു​ന്ന​തി​നേ​ക്കാ​ൾ കൂ​ടി​യ വി​ല​യ്ക്കാ​ണ് കേ​ര​ള കാ​ഷ്യു ബോ​ർ​ഡ് തോ​ട്ട​ണ്ടി വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. കി​ലോ​യ്ക്ക് 136.32 രൂ​പ​യ്ക്ക് കോ​ർ​പ​റേ​ഷ​ൻ തോ​ട്ട​ണ്ടി വാ​ങ്ങി​യ​പ്പോ​ൾ ഇ​തേ തോ​ട്ട​ണ്ടി കാ​പെ​ക്സി​ന് 124.20 രൂ​പ​യ്ക്ക് ല​ഭി​ച്ചു.…

Read More

 അ​പ​ക​ട ര​ഹി​ത  പു​തു​വത്സ​രാ​ഘോ​ഷം;  കർശന സു​ര​ക്ഷ​യു​മാ​യി സി​റ്റി പോ​ലീ​സ്

കൊ​ല്ലം: പു​തു​വ​ൽ​സ​ര ആ​ഘോ​ഷ​ങ്ങ​ൾ ല​ഹ​രി​യി​ൽ മു​ങ്ങാ​തി​രി​ക്കാ​നും റോ​ഡു​ക​ളി​ൽ ചോ​ര​വീ​ഴാ​തെ അ​പ​ക​ട​ര​ഹി​ത​മാ​ക്കു​വാ​നും കൊ​ല്ലം സി​റ്റി പോ​ലീ​സ് രം​ഗ​ത്ത്. അ​പ​ക​ട ര​ഹി​ത അ​ക്ര​മ ര​ഹി​ത പു​തു​വ​ർ​ഷം എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രേ​യും, സാ​യു​ധ പോ​ലീ​സി​നേ​യും ഏ​കോ​പി​പ്പി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​കെ.​മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റ​മ​റ്റ സു​ര​ക്ഷാ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​ർ​ത്തി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ​വ​യു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​ലേ​ക്കാ​യി പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം നി​ര​ന്ത​ര പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ക, അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ക, തി​ര​ക്കു​ള​ള സ്ഥ​ല​ങ്ങ​ളി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ട ാക്കു​ന്ന ത​ര​ത്തി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗ് ന​ട​ത്തു​ക തു​ട​ങ്ങി​യവ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ല​ട​ക്ക​മു​ള​ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള​ളു​ന്ന​താ​ണ്. ദേ​ശീ​യ പാ​ത​ക​ളി​ൽ അ​ഞ്ചു കി​ലോ​മീ​റ്റ​ർ ഇ​ട​വേ​ള​ക​ളി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക പ​ട്രോ​ളിം​ഗ് സം​ഘ​ങ്ങ​ൾ, ഒ​രോ പോ​ലീ​സ് സ്റ്റേ​ഷ​നും കേ​ന്ദ്രീ​ക​രി​ച്ചു​ള​ള നാ​ല് അ​ധി​ക…

Read More

ന്യൂനപക്ഷ ഐക്യം ബിജെപിയിലൂടെ മാ​ത്ര​മേ സാ​ധ്യ​മാ​കവെന്ന് അഡ്വ.നോബിൾ മാത്യു

കൊ​ല്ലം: ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ഐ​ക്യം ബിജെപിയി​ലൂ​ടെ മാ​ത്ര​മേ സാ​ധ്യ​മാ​കൂ എ​ന്ന് ഭാ​ര​തീ​യ ജ​ന​ത ന്യ​ന​പ​ക്ഷ മോ​ർ​ച്ച സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​ൻ അ​ഡ്വ. നോ​ബി​ൾ മാ​ത്യു . ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച​യു​ടെ ജി​ല്ലാ സ​മ്മേ​ള​നം കൊ​ല്ല​ത്ത് ബി.​ജെപി. ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം. വ​നി​താ മ​തി​ലി​ലൂ​ടെ കേ​ര​ള സ​ർ​ക്കാ​ർ സം​സ്ഥാ​ന ജ​ന​ത​യ്ക്കു മു​ക​ളി​ൽ അ​ബ​ദ്ധ പ​ഞ്ചാം​ഗം ച​മ​യ്ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡി​ലെ​യും ന്യൂ​ന​പ​ക്ഷ വ​കു​പ്പി​ലെ​യും നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സിക്ക് വി​ട​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ.​ജോ​ണി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന നി​ർ​വാഹ​ക സ​മി​തി അം​ഗം ബേ​ബി​ജോ​ണ്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഖ​ത്ത​ല റ​ഹിം അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക്രി​സ്തു​മ​സ് സ​ന്ദേ​ശ​വും മ​തേ​ത​ര കൂ​ട്ടാ​യ്മ​യും റ​വ. ഫാ. ​ജി​ബു സോ​ള​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Read More

ക​രു​നാ​ഗ​പ്പ​ള്ളി ടാ​ങ്ക​ർ ദു​ര​ന്ത​ത്തി​ന്  ഒ​മ്പ​ത് വയസ് ; തീ​രാവേ​ദ​ന​ക​ളു​മാ​യി നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഫ​യ​ർ സ്റ്റേ​ഷ​ന് കെ​ട്ടി​ടം ചു​വ​പ്പു​നാ​ട​യി​ൽ

ക​രു​നാ​ഗ​പ്പ​ള്ളി: കു​ല​ശേ​ഖ​ര​പു​രം പു​ത്ത​ൻ തെ​രു​വി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ഗ്യാ​സ് ടാ​ങ്ക​ർ ദു​ര​ന്ത​ത്തി​ന് ഇ​ന്നേ​ക്ക് ഒ​ൻ​പ​ത് വ​യ​സ് .അ​ഗ്നി​ഗോ​ളം വി​ഴു​ങ്ങി​യ തീ​രാവേ​ദ​ന​ക​ളു​മാ​യി ഇ​പ്പോ​ഴും നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്നു .ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്കം 12 ജീ​വ​നു​ക​ളാ​ണ് ഇ​വി​ടെ പൊ​ലി​ഞ്ഞ​ത് .ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ ഗ്യാ​സ് ടാ​ങ്ക​ർ​ലോ​റി ഇ​പ്പോ​ഴും ബാ​ക്കി​പ​ത്ര​മാ​യി പു​ത്ത​ൻ​തെ​രു​വ് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് കാ​ടു​മൂ​ടി കി​ട​ക്കു​ന്നു. ടാ​ങ്ക​ർ​ലോ​റി അ​പ​ക​ടം ദേ​ശീ​യ​പാ​ത​യി​ൽ പ​തി​വാ​യി തു​ട​രുകയാണ്. സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ ഇ​പ്പോ​ഴും അ​ശ്ര​ദ്ധ​മാ​യി ദേ​ശീ​യ​പാ​ത​യി​ൽ കൂ​ടി ടാ​ങ്ക​ർ ലോ​റി​ക​ൾചീ​റി​പ്പാ​യു​ന്ന​ത് അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. അ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ക​രു​നാ​ഗ​പ്പ​ള്ളി ഫ​യ​ർ​സ്റ്റേ​ഷ​നു ഇ​നി​യും ശാ​പ മോ​ക്ഷം ല​ഭി​ക്കാ​തെ ദു​രി​ത​ക്ക​യ​ത്തി​ൽ ക​ഴി​യു​ക​യാ​ണ് .2009 ഡി​സം​ബ​ർ 31ന് ​പു​ല​ർ​ച്ചെ​യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പു​ത്ത​ൻ തെ​രു​വി​ൽ ദേ​ശീ​യ​പാ​ത​യി​ൽ മ​ര​ണ​മ​ണി മു​ഴ​ക്കി ടാ​ങ്ക​ർ​ലോ​റി കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു മ​റി​ഞ്ഞ​ത്. പാ​ച​ക വാ​ത​ക ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് ടാ​ങ്ക​റി​ലെ വാ​ൽ​വ് പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​ഗ്നി​യി​ൽ 12 മ​നു​ഷ്യ​ജീ​വ​നു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത് .ടാ​ങ്ക​ർ മ​റി​ഞ്ഞ​ത്…

Read More

ഫോ​​​സ്റ്റ​​​ർ കെ​​​യ​​​ർ പ​​​ദ്ധ​​​തി​​​ക്ക് മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണം ; ഇതര കുടുംബങ്ങളിൽ മാ​തൃ​സ്നേ​ഹ​മ​റി​ഞ്ഞ​ത് 148 കു​ട്ടി​ക​ൾ

ജെ​റി എം. ​തോ​മ​സ് കൊ​​​ച്ചി: ഏ​​​കാ​​​ന്ത​​​ത​​​യ്ക്കും അ​​​നാ​​​ഥ​​​ത്വ​​​ത്തി​​​നും വി​​​ട ന​​​ൽ​​​കി ഫോ​​​സ്റ്റ​​​ർ കെ​​​യ​​​ർ പ​​​ദ്ധ​​​തി​​​യെ വ​​​ര​​​വേ​​​റ്റ് കു​​​രു​​​ന്നു​​​ക​​​ൾ. ശി​​​ശു​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച ഫോ​​​സ്റ്റ​​​ർ കെ​​​യ​​​ർ പ​​​ദ്ധ​​​തി​​​യി​​​ൽ ന​​​വം​​​ബ​​​ർ വ​​​രെ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ​​​ത് 148 കു​​​ട്ടി​​​ക​​​ൾ. സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്കൊ​​​ണ്ടും മ​​​റ്റു പ​​​ല കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലും ഉ​​​റ്റ​​​വ​​​രെ ന​​​ഷ്ട​​​പ്പെ​​​ട്ട കു​​​രു​​​ന്നു​​​ക​​​ൾ​​​ക്ക് അ​​​വ​​​രെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ മ​​ന​​സും പ്രാ​​​പ്തി​​​യു​​​മു​​​ള്ള മ​​​റ്റു കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ സ​​​ന്തോ​​​ഷ​​​പൂ​​​ർ​​​വം ജീ​​​വി​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​ണു ഫോ​​​സ്റ്റ​​​ർ കെ​​​യ​​​ർ. ജ​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് പ​​​ദ്ധ​​​തി​​​ക്കു മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണു ല​​​ഭി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-38, കൊ​​​ല്ലം-19, പ​​​ത്ത​​​നം​​​തി​​​ട്ട-​​​അ​​​ഞ്ച്, ആ​​​ല​​​പ്പു​​​ഴ-14, കോ​​​ട്ട​​​യം-12, ഇ​​​ടു​​​ക്കി-​​​ആ​​​റ്, എ​​​റ​​​ണാ​​​കു​​​ളം-​​​ആ​​​റ്, തൃ​​​ശൂ​​​ർ-​​​ആ​​​റ്, പാ​​​ല​​​ക്കാ​​​ട്-​​​ഏ​​​ഴ്, മ​​​ല​​​പ്പു​​​റം-​​​ഏ​​​ഴ്, കോ​​​ഴി​​​ക്കോ​​​ട്-​​​നാ​​​ല്, വ​​​യ​​​നാ​​​ട്-​​​അ​​​ഞ്ച്, ക​​​ണ്ണൂ​​​ർ-​​​നാ​​​ല്, കാ​​​സ​​​ർ​​​ഗോ​​​ഡ്-12 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ന​​​വം​​​ബ​​​ർ വ​​​രെ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ. അ​​​ത​​തു ജി​​​ല്ല​​​യി​​​ലെ സി​​​ഡ​​​ബ്ല്യു​​​സി​​​യി​​​ൽ​​​നി​​​ന്ന് അ​​​നു​​​മ​​​തി വാ​​​ങ്ങി കു​​​ട്ടി​​​ക​​​ളെ ക​​​ണ്ടു​​​പി​​​ടി​​​ച്ചാ​​​ണു പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാക്കേണ്ട​​​ത്. ചെ​​​റി​​​യ കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്കു കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ​​​വി​​​ധ സം​​​ര​​​ക്ഷ​​​ണ​​​വും സ​​​ന്തോ​​​ഷ​​​ക​​​ര​​​മാ​​​യ ജീ​​​വി​​​ത​​വും ന​​​ൽ​​​കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കാ​​​ണു…

Read More

വ​നി​താ മ​തി​ൽ സി​പി​എം പ​രി​പാ​ടി; ഇതിന് വേണ്ടി സർക്കാർ പണം ധൂർത്തടിക്കുകയാണെന്ന്  ​യു​ഡി​എ​ഫ്

കൊ​ല്ലം: സി​പി​എ​മ്മി​ന്‍റെ പാ​ർ​ട്ടി പ​രി​പാ​ടി​യാ​ണ് വ​നി​താ മ​തി​ലെ​ങ്കി​ലും അ​ത് മ​റ​ച്ചു​വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ പ​ണ​വും സം​വി​ധാ​ന​വും ഇ​തി​നു​വേ​ണ്ടി ധൂ​ർ​ത്ത​ടി​ക്കു​ക​യാ​ണെ​ന്ന് യു​ഡി​ഫ് ജി​ല്ലാ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.പ്ര​ള​യ​ത്തി​ന് ഇ​ര​യാ​യി കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട​വ​ർ ഇ​പ്പോ​ഴും അ​ന്യ​രു​ടെ വീ​ടി​ന്‍റെ ടെ​റ​സി​ലും ക​ട വ​രാ​ന്ത​ക​ളി​ലും അ​ന്തി​യു​റ​ങ്ങു​ന്പോ​ഴാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഈ ​ധൂ​ർ​ത്ത്. മാ​പ്പ​ർ​ഹി​ക്കാ​ത്ത തെ​റ്റാ​ണ് എ​ൽ​ഡി​എ​ഫ് ഗ​വ​ൺ​മെ​ന്‍റ് ചെ​യ്യു​ന്ന​തെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.സ​മൂ​ഹ​ത്തി​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​ക്കു​ന്ന ഈ ​പ​രി​പാ​ടി​യെ ശ​ക്തി​യു​ക്തം എ​തി​ർ​ക്കേ​ണ്ട​ത് നാ​ടി​നെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും ക​ട​മ​യാ​ണ്. സി​പി​എ​മ്മി​ന്‍റെ ഈ ​സം​ര​ഭ​ത്തെ പ്ര​ത്യ​ക്ഷ​മാ​യോ പ​രോ​ക്ഷ​മാ​യോ സ​ഹാ​യി​ക്കു​ന്ന ഒ​രു ന​ട​പ​ടി​യി​ലും യു​ഡി​എ​ഫു​മാ​യി ബ​ന്ധ​മു​ള്ള​വ​ർ ഏ​ർ​പ്പെ​ടാ​ൻ പാ​ടി​ല്ല. മാ​ത്ര​മ​ല്ല എ​തി​ർ​ത്ത് തോ​ൽ​പ്പി​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. ശ​ബ​രി​മ​ല​യി​ലെ ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​വേ​ക​ശൂ​ന്യ​മാ​യ എ​ടു​ത്തു​ചാ​ട്ട​വും പി​ടി​വാ​ശി​യു​മാ​ണ്. അ​തി​ന് പി​ന്നി​ൽ ഗൂ​ഡ​മാ​യ രാ​ഷ്ട്രീ​യ ല​ക്ഷ്യ​വു​മു​ണ്ട്.യു​വ​തീ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​ള്ള സു​പ്രിം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് പു​റ​ത്തു​വ​രു​ന്ന​തി​ന് മു​ന്പ് അ​ത് ന​ട​പ്പി​ലാ​ക്കാ​നു​ള്ള…

Read More

ഭാരതീയ സംസ്കാരം വിശ്വകർമജരുടെ സനാതന ധർമസങ്കല്പമെന്ന്  എംപിഎ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ

കൊ​ല്ലം :വി​ശ്വ​ക​ർ​മ്മ​ജ​ർ രാ​ജ്യ​ത്തി​ന്‍റെ യ​ജ്ഞ സം​സ്കാ​ര​ത്തി​നും തൊ​ഴി​ൽ സം​സ്കാ​ര​ത്തി​നും നി​സ്തു​ല​ങ്ങ​ളാ​യ സം​ഭാ​വ​ന​ക​ൾ ന​ല്കി​യി​ട്ടു​ണ്ടെ​ന്നും ഭാ​ര​തീ​യ സം​സ്കാ​രം വി​ശ്വ​ക​ർ​മ്മ​ജ​രു​ടെ സ​നാ​ത​ന ധ​ർ​മ്മ സ​ങ്ക​ല്പ​മാ​ണെ​ന്നും മു​ള​ങ്കാ​ട​കം ക്ഷേ​ത്ര തീ​ർ​ത്ഥാ​ട​ന മ​ഹാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി. അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​വ​ർ​ണ-​അ​വ​ർ​ണ്ണ വേ​ർ​തി​രി​വ് രാ​ജ്യ​ത്തി​ന് അ​പ​ക​ട​ക​ര​മാ​ണെ​ന്നും പു​രോ​ഗ​മ​ന ആ​ശ​യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ കാ​ഴ്ച​പ്പാ​ട് സൃ​ഷ്ടി​ക്കു​വാ​ൻ സ​ർ​ക്കാ​ർ ഖ​ജ​നാ​വ് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മു​ള​ങ്കാ​ട​കം ദേ​വീ ക്ഷേ​ത്ര​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന പ​ഞ്ച​വേ​ദ സ​ദ്മ മു​ള​ങ്കാ​ട​കം ക്ഷേ​ത്ര തീ​ർ​ത്ഥാ​ട​ന സ​മ്മേ​ള​ന​ത്തി​ന് ആ​റ്റൂ​ർ​ശ​ര​ച്ച​ന്ദ്ര​ൻ, അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പ​ട്ട​ത്താ​നം രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​ൽ ഓ​ല​യി​ൽ ബാ​ബു, മു​ള​ങ്കാ​ട​കം ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ ഡോ. ​സു​ജി​ത്, വേ​ദ പ​ഠ​ന​കേ​ന്ദ്രം സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി കോ​ട്ട​യ്ക്ക​കം​സ​ദാ​ന​ന്ദ​ൻ, ആ​ശ്രാ​മം സു​നി​ൽ​കു​മാ​ർ, പി. ​വി​ജ​യ​ബാ​ബു, സി.​ഡി. സു​രേ​ഷ്കു​മാ​ർ, ര​വീ​ന്ദ്ര​ൻ മു​ള​ങ്കാ​ട​കം, ബീ​നാ ഉ​ദ​യ​ഭാ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​നാ​ന​ന്ത​രം ശി​വ​കാ​മി ഓ​ച്ചി​റ​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച നൃ​ത്ത നൃ​ത്യ​ങ്ങ​ളും…

Read More