കൊല്ലം: സിറ്റി പോലീസിന്റെ വനിതാ സെല്ലില്‍ നിയമസഹായ അഭയ കേന്ദ്രം തുറന്നു. വനിതാ സെല്ലില്‍ എത്തുന്ന സിവില്‍ കേസുകളുമായി ബന്ധപ്പെട്ട് നിയമ സഹായം ലഭ്യമാക്കുന്നതിനാണ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും സിറ്റി പോലീസിന്റെെയും നേതൃത്വത്തില്‍ ലീഗല്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. പോലീസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി കൂടിയായ സബ് ജഡ്ജ് ആര്. സുധാകാന്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വനിതാ സെല്ലില്‍ എത്തുന്ന കേസുകളില്‍ ഏറെയും കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഇവയ്ക്ക് പരിഹാരം കാണുന്നതിന് പാനല്‍ അഡ്വക്കേറ്റിന്റേയും പാരാ ലീഗല്‍ വോളണ്ടിയറുടേയും സേവനം കേന്ദ്രത്തില്‍ ലഭ്യമാകും. ആഴ്ചയില്‍ രണ്ട് ദിവസമാകും ലീഗല്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുക. കൗണ്‍സിലിംഗ് സൗകര്യവും ഇവിടെയുണ്ടാകും. തുടര്‍നടപടികള്‍ ആവശ്യമുള്ള പരാതികള്‍ അദാലത്ത് വഴിയാകും തീര്‍പ്പാക്കുക. അതിവേഗ പരാതി പരിഹാരമാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. നിലവില്‍ ജില്ലയിലെ നാലു പോലീസ് സ്റ്റേഷനുകളില്‍ നിയമസഹായ കേന്ദ്രങ്ങള്‍…
Read MoreCategory: Kollam
ലഹരി വസ്തുക്കളുടെ വിൽപന ചോദ്യം ചെയ്ത യുവാവിനെ വിളിച്ചുവരുത്തി സംഘം ചേർന്ന് മർദിച്ചതായി പരാതി
കുന്നിക്കോട്:യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സംഘം ചേര്‍ന്ന് മര്‍ദിച്ചവശനാക്കിയതായി പരാതി.മേലില മൈലാടുംപാറ രതീഷ് ഭവനില്‍ ബിനീഷ് കുമാറി(30)നാണ് മര്‍ദനമേറ്റത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.ഇവരുടെ വീടിന് വാടകയ്ക്ക് താമസിക്കുന്ന സന്തോഷ്(30),ഭാര്യ ജയശ്രീ,കണ്ടാലറിയാവുന്ന മറ്റ് ഒന്‍പത് പേര്‍ക്കുമെതിരെ ബിനീഷിന്റെ അമ്മ ശശികലയാണ് കുന്നിക്കോട് പോലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന പരാതിയെ തുടര്‍ന്ന് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് പാല് വാങ്ങി നല്‍കണമെന്ന് ജയശ്രീ പറഞ്ഞതിനെ തുടര്‍ന്ന് പാലുമായി പോയ ബിനീഷിനെ വീടിനുള്ളില്‍ പതുങ്ങിയിരുന്ന സന്തോഷും സംഘവും കതകടച്ച് മുളകുപൊടി വിതറിയ ശേഷം മാരകായുധങ്ങളുമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. സന്തോഷിന്റെ വീട് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിപണനവുമുണ്ടെന്നും,ഇത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നും പറയുന്നു.എന്നാല്‍ ഇരുകൂട്ടരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് പ്രശ്നത്തിന് കാരണമായതെന്നും സൂചനയുണ്ട്.
Read Moreമൾട്ടിപ്ലക്സ് തീയേറ്ററുകളുടെ കടന്നു വര വ്; കൊല്ലം നഗരത്തിലെ സിനിമാ തീയേറ്ററുകൾ അടച്ചുപൂട്ടലിലേക്ക്
സന്തോഷ് പ്രിയൻ കൊല്ലം: കൊല്ലം നഗരത്തിൽ ഒരുകാലത്ത് പ്രതാപത്തോടെ തലഉയർത്തി നിന്നിരുന്ന സിനിമാതീയേറ്ററുകൾ അടച്ചുപൂട്ടലിലേക്ക്.ഇതിനകം നഗരത്തിലെ ആദ്യകാല തീയേറ്ററുകളിൽ നാലെണ്ണത്തിന് അടുത്തിടെ താഴ് വീണു. അർച്ചന, ആരാധന, ഗ്രാൻഡ്, പ്രിൻസ് എന്നീ തീയേറ്ററുകളാണ് അടുത്ത സമയത്ത് അടച്ചുപൂട്ടിയത്. അധികചെലവാണ് പൂട്ടാൻ കാരണം. മൾട്ടിപ്ലക്സ് തീയേറ്ററുകളുടെ കടന്നുകയറ്റവും പ്രധാനമായും സിംഗിൾ തീയേറ്ററുകളെ നഷ്ടത്തിലാക്കി പ്രവർത്തനം നിർത്തിവയ്പ്പിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നതെന്ന് ഉടമകൾ പറയുന്നു. നിയന്ത്രണങ്ങളില്ലാതെ നഗരങ്ങളിൽ മൾട്ടിപ്ലക്സ് തീയേറ്ററുകൾ അനുവദിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം. സിംഗിൾ തീയേറ്ററുകൾ തുടങ്ങുന്പോൾ കുറഞ്ഞത് അന്‍പത് സെന്റ് സ്ഥലം വേണമെന്നാണ് നിയമം. വാഹനപാർക്കിംഗിന് പ്രത്യേകം സ്ഥലവും വേണം. എന്നാൽ ഷോപ്പിംഗ് മാളുകളിലെ തീയേറ്ററുകൾക്ക് ഈ നിയമം ബാധകമല്ലെന്നാണ് സിംഗിൾ തീയേറ്റർ ഉടമകൾ പറയുന്നത്. നഷ്ടത്തിന്റെ മറ്റൊരു പ്രധാന കാരണം തൊഴിലാളികൾക്കിടയിലെ യൂണിയൻ പ്രശ്നമാണ്. 34 ശതമാനം ബോണസാണ് തൊഴിലാളികൾക്ക് നൽകേണ്ടിവരുന്നത്. ബാറ്റ വേറെയും. വൈഡ്…
Read Moreപിരിച്ചുവിട്ട എം പാനല്‍ കണ്ടക്ടര്‍മാർക്ക് ജോലി സംരക്ഷണം നൽകണമെന്ന് കൊടിക്കുന്നില്‍ സുരേഷ്എം പി
കൊല്ലം: മൂവായിരത്തിലധികം കെഎസ്ആര്‍ടിസി എം പാനല്‍ കണ്ടക്ടര്‍മാരെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിരിച്ച് വിടാനുള്ള നീക്കം ഉപേക്ഷിച്ച് മാനുഷിക പരിഗണന നല്കി ഇവര്‍ക്ക് ആവശ്യമായ സംരക്ഷണ നല്‍കാനും പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള കണ്ടക്ടര്‍മാരെ നിയമിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു. എം.പാനല്‍ കണ്ടക്ടര്‍മാര്‍ക്കെതിരായുള്ള കോടതി വിധി സര്‍ക്കാരിന്റേയും കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റേയും ഒത്തുകളിയുടെ ഭാഗമാണ്. വര്‍ഷങ്ങളായി കെഎസ്ആര്‍ടിസിയില്‍ പണി എടുക്കുന്ന എം.പാനല്‍ കണ്ടക്ടര്‍മാരുടെ ജീവിത പ്രയാസങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരും മാനേജുമെന്റും പൂര്‍ണമായും പരാജയപ്പെട്ടു. ഇത്രയും എം. പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചു വിടുന്നതു മൂലം കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം അവതാളത്തിലാകുകയും യാത്രക്കാര്‍ പെരുവഴിയിലുമാകുന്ന സാഹചര്യമാണുള്ളത്. ശബരിമല തീര്‍ഥാടനം നടന്നു കൊണ്ടിരിക്കുന്ന വേളയില്‍ ഇത്രയും എം.പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചു വിടുമ്പോള്‍ കെഎസ്ആര്‍ടിസി യുടെ സര്‍വീസ് താറുമാറാകുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി…
Read Moreഏറ്റവും വലിയ ഏടാകൂടം ഗിന്നസ് ബുക്കിൽ; ചിത്രകാരനും സിനിമാ കലാസംവിധായകനുമായ രാജശേഖരൻ പരമേശ്വരനാണ് ഏടാകൂടം നിർമിച്ചത്
രണ്ട് മാസമെടുത്ത് നിർമിച്ച കൂറ്റൻ ഏടാകൂടം കൊല്ലം തേവള്ളി ഹോട്ടൽ റാവിസിൽ 2017ന് സ്ഥാപിച്ചു. നിർമാണത്തിന് 15 ലക്ഷം രൂപയാണ് ചെലവായത്. ഗിന്നസ് അംഗീകാരത്തിന്റെ ഭാഗമായുള്ള പങ്കെടുക്കൽ സർട്ടിഫിക്കറ്റും മെഡലും കൊല്ലം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഹോട്ടൽ റാവിസ് ജനറൽ മാനേജർ സുമാ നായർക്ക് കൈമാറി. ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ രാജശേഖരൻ പതിനെട്ടാം വയസിൽ തിരുവനന്തപുരത്തെ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ ഒരു ഏടാകൂടം കണ്ടിരുന്നു. നാലിഞ്ചോളം വലിപ്പമേ അതിന് ഉണ്ടായിരുന്നുള്ളൂ.ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കണക്കുകൾ ഒട്ടും തെറ്റാതെ 24 അടി വലിപ്പത്തിൽ വലിയ ബ്ലോക്കുകൾ ചെയ്ത് യോജിപ്പിച്ചു. 2008-ലും ഏറ്റവും വലിയ ഇസൽ ചിത്രം വരച്ച് രാജശേഖരൻ ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു.അടൂർ ഗോപാലകൃഷ്ണന്റെ നാലു പെണ്ണുങ്ങൾ എന്ന ചലച്ചിത്രത്തിന്റെ കലാസംവിധാനത്തിന് 2007-ൽ സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടുകയുണ്ടായി. മലേഷ്യ, സിംഗപ്പൂർ, ലണ്ടൻ എന്നീ…
Read Moreമുള്ളുമലയിലെ വനവാസികളുടെ ദുരിതജീവിതത്തിന് അവസാനമില്ല; പാലമെന്ന ആവശ്യത്തിന് തടസമായി വനംവകുപ്പും ഫാമിംങ്ങ് കോർപ്പറേഷനും
പത്തനാപുരം: മുളളുമലയിലെ വനവാസി കുടുംബങ്ങളുടെ ദുരിതജീവിതത്തിന് അവസാനമില്ല. ഗ്രാമത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ അമ്പനാർ തോടിന് കുറുകെയുളള നടപ്പാലം നിർമിക്കാൻ വനംവകുപ്പും ഫാമിംങ്ങ് കോർപ്പറേഷനും തടസം നിൽക്കുകയാണ്. പാലത്തിന് പിറവന്തൂർ ഗ്രാമപഞ്ചായത്ത് തുക അനുവദിച്ചെങ്കിലും വനംവകുപ്പ് നിർമ്മാണ അനുമതി നിഷേധിക്കുകയായിരുന്നു. ഒരു നാടിന്റെ പതിറ്റാണ്ടുകളായുളള ആവശ്യമാണ് ഇതോടെ ഇല്ലാതായത്. ഫാമിംങ്ങ് കോർപറേഷനിലെ തൊഴിലാളികളും തോട്ടിലൂടെ റബർ പാൽ തലച്ചുമടായാണ് മറുകരയിൽ എത്തിക്കുന്നത്. സ്കൂളിൽ പോകുന്ന കുട്ടികൾ വെളളത്തിലിറങ്ങി തോട്ടിലൂടെയാണ് അക്കരെയിക്കരെ എത്തുന്നത് . മഴ പെയ്ത് വെളളം ഉയർന്നാൽ ഇവരുടെ പഠനവും മുടങ്ങും. മഴക്കാലത്ത് ഈ പ്രദേശം ഒറ്റപ്പെടുന്നതും പതിവാണ്. പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായതോടെയായാണ് പിറവന്തൂർ പഞ്ചായത്ത് നാലരലക്ഷം രൂപ അനുവദിച്ചത്. എന്നാൽ നിർമാണ അനുമതി ലഭിക്കാത്തതിനാൽ മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങാനായിട്ടില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം അനുവദിച്ച തുക നഷ്ടപെടുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.…
Read Moreഅഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ; ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി
കൊല്ലം :ബാങ്ക് ഓഫ് ബറോഡ – വിജയ – ദേന എന്നീ ബാങ്കുകളുടെ ലയനതീരുമാനത്തിലൂടെ ജനവിരുദ്ധമായ ബാങ്കിംഗ് പരിഷ്കരണ അജണ്ടയുമായി മുന്നോട്ട് പോകുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ബാങ്കിംഗ് മേഖലയിലെ ജീവനക്കാരും ഓഫീസർമാരും 26ന് അഖിലേന്ത്യാതലത്തിൽ പണിമുടക്കുന്നു. ബാങ്കിംഗ് മേഖലയിലെ മുഴുവൻ സംഘടനകളുടെയും കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് 10 ലക്ഷം വരുന്ന ജീവനക്കാർ പണിമുടക്കിലേക്ക് പോകുന്നത്. ആറു ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ച നടപടി ഒരു ഗുണവും ചെയ്തില്ലെന്ന് മാത്രമല്ല സർവീസ് ചാർജ് വർദ്ധനയും ശാഖകൾ അടച്ചുപൂട്ടലും, വൻകിട കിട്ടാക്കടങ്ങൾ വർദ്ധിക്കുകയും തൊഴിൽ സാദ്ധ്യതകൾ കുറയുകയും നഷ്ടം കൂടുകയുമാണ് ഉണ്ടാക്കിയത്. ലയനങ്ങൾ നിർത്തിവെച്ച് കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാൻ നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി കൊല്ലത്ത് ചിന്നക്കടയിൽ ബാങ്ക് ജീവനക്കാർ പ്രതിഷേധപ്രകടനം നടത്തി. യു.എഫ്.ബി.യു ജില്ലാ കണ്‍വീനർ യു. ഷാജി,…
Read Moreപീരങ്കി മൈതാനത്ത് മാലിന്യം നിറയുന്നു; യാതൊരു നടപടിയും സ്വീകരിക്കാതെ കോർപ്പറേഷൻ അധികൃതർ
കൊല്ലം :പീരങ്കിമൈതാനം ചണ്ടി ഡിപ്പോയായി മാറുന്നു.രാത്രിയിൽ വൻതോതിലാണ് ഇവിടെ മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്നു തള്ളുന്നത്. കോർപറേഷൻ കാര്യാലയത്തിന് സമീപമുള്ള പീരങ്കിമൈതാനം ദേശീയപാതയോരമാണ്. ഇവിടെ മാലിന്യം പതിവായി തള്ളുന്നവർക്കെതിരെ യാതൊരു നടപടിയും കോർപറേഷൻ അധികൃതർ എടുക്കുന്നില്ല. കോർപറേഷന്റെ അറിവോടെയാണ് മാലിന്യം തള്ളുന്നതെന്നും ആക്ഷേപമുണ്ട്. രാത്രിയിൽ എത്തുന്ന സംഘങ്ങൾ മണ്ണ് കൂനയാക്കിയശേഷം അതിന്റെ മറവിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. കക്കൂസ് മാലിന്യം ഒലിച്ച് റോഡിലേക്ക് ഇറങ്ങുന്നു. കോഴിക്കടകളിൽനിന്നും ഹോട്ടലുകളിൽനിന്നുമുള്ള മാലിന്യങ്ങൾ ്കൂടാതെ ടൗണിലെ മറ്റ് മാലിന്യങ്ങളും ഇവിടേക്കാണ് നിക്ഷേപിക്കുന്നത്. കോളജിലേക്ക് പോകുന്ന വിദ്യാർഥികളും ,മറ്റ് കാൽനട യാത്രികരും ,സായി പരിശീലന കേന്ദ്രത്തിലെ താരങ്ങളുമുൾപ്പെടെയുള്ളവർ മൂക്കുപൊത്തിയാണ് ഇതുവഴി കടന്നുപോകുന്നത്. സ്റ്റേഡിയം കോംപ്ലക്സിലെ വിവിധ ഓഫീസുകളിൽ ജോലിചെയ്യുന്നവർ ദുർഗന്ധംമൂലം പൊറുതിമുട്ടുകയാണ്. പലതവണ അവർ കോർപറേഷനിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. മൈതാനത്തിന്റെ ചില ഭാഗങ്ങളിൽ കുഴികളെടുത്തശേഷം അതിൽ മാലിന്യം നിറയ്ക്കുന്ന സംഘങ്ങളുമുണ്ട്. ദേശീയപാതയോരത്തായിട്ടും…
Read Moreപൊതുതെരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനം സജീവം
കൊല്ലം :അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൊല്ലം ജില്ലയില്‍ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമാക്കി. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിയമസഭാ മണ്ഡലങ്ങളില്‍ തഹസില്‍ദാര്‍മാര്‍ അധ്യക്ഷരായ സമിതികളും പ്രവര്‍ത്തിക്കുന്നുണ്ട്. വനിതാ ശിശുക്ഷേമ വകുപ്പിന്റെയും സാമൂഹ്യ നീതിവകുപ്പിന്റെയും സഹകരണത്തോടെ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ അംഗപരിമിതരുടെ പട്ടിക തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ പുരോഗതി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. ജില്ലയില്‍ ഭിന്നശേഷിയുള്ള 8800 പേരാണ് ലിസ്റ്റില്‍ ഇതുവരെ ഉള്‍പ്പെട്ടിട്ടുള്ളത്. പട്ടിക പൂര്‍ത്തിയാക്കിയതിനുശേഷം അര്‍ഹരായ ഭിന്നശേഷിക്കാരെ താമസ സ്ഥലത്തുനിന്നും പോളിംഗ് ബൂത്തിലേക്കും തിരികെയും എത്തിക്കുവാന്‍ വാഹനസൗകര്യം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി നടത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പോളിംഗ് ബൂത്തുകളില്‍ വീല്‍ ചെയര്‍, റാമ്പ് സൗകര്യം എന്നിവ ഉറപ്പാക്കണം. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് വോട്ടവകാശം ലഭ്യമാക്കുന്നതിനു…
Read Moreപാലങ്ങളും റോഡുകളും ഇരുട്ടില്‍ തന്നെ ; വെളിച്ചം കാണാതെ എംഎല്‍എ പദ്ധതി നിലച്ചു
പത്തനാപുരം : നഗരാതിര്‍ത്തികളിലെ പാലങ്ങള്‍ പ്രകാശപൂരിതമാക്കാനുള്ള പ്രവർത്തനങ്ങൾ പാതിവഴിയില്‍ നിലച്ചു.ലൈറ്റുകള്‍ വയ്ക്കാനായിലക്ഷകണക്കിന് രൂപ ചിലവൊഴിച്ച നിര്‍മ്മിച്ച ഇരുമ്പ് പോസ്റ്റുകളില്‍ പരസ്യബോര്‍ഡുകളും കൊടികളും ഇടം പിടിച്ചു. കെ. ബി ഗണേഷ്കുമാർ എം എൽ എ യുടെ പ്രാദേശികവികസനഫണ്ട് വിനിയോഗിച്ചാണ് പ്രവർത്തനങ്ങൾ നടന്നത്.പിടവൂർ പാലം,കടയ്ക്കാമണ്‍ പാലം, കല്ലുംകടവ് പാലം എന്നിവിടങ്ങളിലാണ് തെരുവ് വിളക്കുകൾ സ്ഥാപിക്കാനായി തൂണുകള്‍ നിര്‍മ്മിച്ചത്.ബാക്കി ഭാഗങ്ങളില്വൈദ്യുതപോസ്റ്റുകളിലും സ്ഥാപിക്കുകയായിരുന്നു പദ്ധതി.115 വൈദ്യുതിവിളക്കുകളാണ് സ്ഥാപിക്കാന്‍ ഉദേശിച്ചത്.തെരുവ് വിളക്കുകളുടെ അറ്റകുറ്റപണികളും വൈദ്യുതചാർജും പഞ്ചായത്തിനെ ആയിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.എന്നാല്‍ തൂണുകള്‍ സ്ഥാപിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു ലൈറ്റ് പോലും പ്രകാശിച്ചില്ല എന്നതാണ് സത്യാവസ്ഥ. ഇതിനിടെ തൂണുകളില്‍ പരസ്യബോര്‍ഡുകളും കൊടികളും ഇടം പിടിച്ചു.കല്ലുംകടവിലെ തൂണുകള്‍ പലതും നശിച്ച് തുടങ്ങിയിരിക്കുന്നു.കഴിഞ്ഞ ഫെബ്രുവരിയില്‍ പൂര്‍ത്തിയാകാനുള്ള പദ്ധതിയാണ് പാതി വഴിയില്‍ നിലച്ചത്. ലൈറ്റുകൾ സ്ഥാപിക്കാന്‍ ആരംഭിച്ചപ്പോള്‍ തെരുവ് വിളക്കുകൾ നീക്കം ചെയ്തിരുന്നു.ഇതോടെ നിലവില്‍ പാലങ്ങളെല്ലാം രാത്രിയോടെ ഇരുട്ടിലാകുന്ന സ്ഥിതിയാണ്…
Read More