യാതൊരു നിയന്ത്രണവുമില്ല; ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നിലെ വാഹന പാർക്കിംഗ് യാത്രക്കാരെ വലയ്ക്കുന്നു

കൊ​ല്ലം: റോ​ഡ് വ​ശ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ബാ​ഹു​ല്യം ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്പി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. വി​വി​ധ കേ​സു​ക​ളി​ൽ പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന​വ​യും സ്റ്റേ​ഷ​നി​ൽ വ​രു​ന്ന​വ​രു​ടേ​യും വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യു​ന്ന​ത് കാ​ര​ണം ഇ​വി​ടെ എ​ല്ലാ സ​മ​യ​ത്തും യാ​ത്രാ​ദു​രി​ത​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും വ​ലി​യ തോ​തി​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​കാ​റു​ണ്ട്. പോ​ലീ​സും ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര ശ്ര​ദ്ധ ന​ൽ​കാ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ടു​ത്തി​ടെ ഈ ​സ്റ്റേ​ഷ​നി​ലെ ജീ​പ്പ് ഇ​വി​ടെ നി​ർ​ത്തി​യി​ട്ട് ഡോ​റു​ക​ൾ തു​റ​ന്നി​ട്ട് പോ​ലീ​സു​കാ​ർ പോ​യ സം​ഭ​വം ആ​ക്ഷേ​പ​ത്തി​ന് ഇ​ട ന​ൽ​കി​യി​രു​ന്നു. ഡോ​റു​ക​ൾ തു​റ​ന്ന ജീ​പ്പി​ൽ ഡ്രൈ​വ​റോ പോ​ലീ​സു​കാ​രോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു. ഇ​തി​നാ​ൽ ഇ​തു​വ​ഴി വ​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി. ഇ​ത് ഇ​വി​ട​ത്തെ സ്ഥി​രം കാ​ഴ്ച​യാ​ണെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്.

Read More

പുനലൂരിൽ ട്രാ​ഫി​ക് സംവിധാനം കു​ത്ത​ഴി​ഞ്ഞു;  പ​രി​ഷ്കാ​രം ന​ട​പ്പാ​ക്ക​ണമെന്ന് ആവശ്യം  ശക്തമാകുന്നു

പു​ന​ലൂ​ർ: പു​ന​ലൂ​ർ പ​ട്ട​ണ​ത്തി​ലെ ട്രാ​ഫി​ക് നി​യ​ന്ത്ര​ണം ഇ​ല്ലാ​താ​യ​തോ​ടെ ഗ​താ​ഗ​തം ദു​സ​ഹ​മാ​കു​ന്നു. മു​മ്പ് പ​ല​പ്പോ​ഴാ​യി ന​ട​പ്പാ​ക്കി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ നി​ല​ച്ച​തോ​ടെ തോ​ന്നും​വി​ധ​മാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ങും മ​റ്റു​കാ​ര്യ​ങ്ങ​ളും. പ​ട്ട​ണ​ത്തി​ൽ ആ​റു​മാ​സം മു​മ്പ് ഓ​ട​യു​ടേ​യും ന​ട​പ്പാ​ത​യു​ടേ​യും നി​ർ​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് നേ​രു​ത്തെ ഉ​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ താ​ളം​തെ​റ്റി​യ​ത്. ടൗ​ണിന്‍റെ പ​ല​ഭാ​ഗ​ത്തു​മാ​യി ഒ​രേ​സ​മ​യം നി​ർ​മാ​ണം ന​ട​ന്ന​തോ​ടെ സ്ഥ​ല​പ​രി​മി​തി​യും മ​റ്റും ക​ണ​ക്കി​ലെ​ടു​ത്ത് കാ​ണു​ന്നി​ട​ത്തൊ​ക്കെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ധാ​ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടും സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ പോലീ​സോ ബ​ന്ധ​പ്പെ​ട്ട മ​റ്റ് അ​ധി​കൃ​ത​രോ ത​യാ​റാ​കു​ന്നി​ല്ല. ഇ​തു​കാ​ര​ണം ആ​വ​ശ്യ​ത്തി​ന് സ്ഥ​ല​മു​ണ്ടാ​യി​ട്ടും പ​ട്ട​ണ​ത്തി​ലെ ഗ​താ​ഗ​തം കു​ത്ത​ഴി​ഞ്ഞ നി​ല​യി​ലാ​ണ്. ശ​ബ​രി​മ​ല സീ​സ​ൺ കൂ​ടി​യാ​യ​തോ​ടെ നേ​രത്തെ ഉ​ള്ള​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ പ​ട്ട​ണ​ത്തി​ലെ​ത്തു​ന്നു​ണ്ട്. കൃ​ത്യ​മാ​യ പാ​ർ​ക്കി​ങ് ഇ​ല്ലാ​ത്ത​തി​നാ​ൽ ഈ ​വാ​ഹ​ന​ങ്ങ​ളും തോ​ന്നും​പ​ടി നി​ർ​ത്തി​യി​ടു​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ ച​ര​ക്ക് ക​യ​റ്റി​റ​ക്കി​ന് തി​ര​ക്കു​ള്ള സ​മ​യ​ത്ത് നേ​രത്തെ നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ എ​പ്പോ​ഴും വ​ലി​യ​വാ​ഹ​ന​ങ്ങ​ൾ പാ​ത​യോ​ര​ത്ത് മ​ണി​ക്കൂ​റു​ക​ൾ നി​ർ​ത്തി​യി​ട്ട് ച​ര​ക്ക്…

Read More

കൈ​വ​ശ ഭൂ​മി ഇ​നി സാം​ന​ഗ​ര്‍ നി​വാ​സി​ക​ള്‍​ക്ക് സ്വ​ന്തം; ജ​നു​വ​രി​യോ​ടെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍​ക്ക് പ​ട്ട​യം ല​ഭ്യ​മാ​കുമെന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍

കൊല്ലം: കൈ​വ​ശ ഭൂ​മി​യു​ടെ പ​ട്ട​യം മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ കൈ​മാ​റു​മ്പോ​ള്‍ മ​റി​യാ​മ്മ​യു​ടെ ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞു. വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട കാ​ത്തി​രി​പ്പി​ന് വി​രാ​മം കു​റി​ച്ച നി​മി​ഷ​മാ​യി​രു​ന്നു അ​ത്. മ​റി​യാ​മ്മ​യു​ടേ​തു​ള്‍​പ്പെ​ടെ 556 കു​ടും​ങ്ങ​ളു​ടെ സ്വ​പ്ന​മാ​ണ് തി​ങ്ക​ള്‍​ക​രി​ക്കം വി​ല്ലേ​ജി​ലെ സാം​ന​ഗ​റി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​ഫ​ല​മാ​യ​ത്. പ​ര​പ്പാ​ര്‍ ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തു​നി​ന്ന് മാ​റ്റി​പ്പാ​ര്‍​പ്പി​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് പ​ട്ട​യം വി​ത​ര​ണം ചെ​യ്ത​ത്. അ​ടു​ത്ത മാ​സ​ത്തോ​ടെ സം​സ്ഥാ​ന​ത്ത് ഒ​രു ല​ക്ഷ​ത്തി അ​യ്യാ​യി​രം പേ​ര്‍​ക്ക് പ​ട്ട​യം ല​ഭ്യ​മാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​ത​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ 75000 പേ​ര്‍​ക്ക് കൈ​വ​ശ ഭൂ​മി​ക്ക് പ​ട്ട​യം ല​ഭ്യ​മാ​ക്കി. ഡി​സം​ബ​ര്‍, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് മു​പ്പ​തി​നാ​യി​രം പ​ട്ട​യ​ങ്ങ​ള്‍​കൂ​ടി ത​യാ​റാ​ക്കി​ട്ടു​ണ്ട്. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​മി​ല്ലാ​തെ അ​നേ​കം പേ​ര്‍ അ​വ​ശേ​ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ട്ട​യ വി​ത​ര​ണ​ത്തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ന്ത്രി കെ. ​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി ജെ.…

Read More

ബി​ജെ​പി​യെ തു​ര​ത്തി മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ​ത്തിനു ​ക​ള​മൊ​രു​ക്കാ​ൻ ഇ​ട​തു​സം​ഘ​ട​ന​ക​ൾ കോ​ൺ​ഗ്ര​സിനൊപ്പം ​  നി​ല്ക്ക​ണമെന്ന് ബി​ന്ദു​കൃ​ഷ്ണ

ക​രു​നാ​ഗ​പ്പ​ള്ളി: ബി​ജെ​പി​യെ തു​ര​ത്തി മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ​ത്തിനു ​ക​ള​മൊ​രു​ക്കാ​ൻ ഇ​ട​തു​സം​ഘ ട​ന​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ വി​രോ​ധം മാ​റ്റി​വ ച്ച് ​കോ​ൺ​ഗ്ര​സിനൊപ്പം നി​ല്ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്റ് ബി​ന്ദു കൃ​ഷ്ണ.കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി ​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെയ്തുപ്രസംഗിക്കുകയായിരുന്നു അവർ. സ​ർ​ക്കാ​ർ​ഖ​ജ​നാ​വ് ധൂ​ർ​ത്ത​ടി​ക്കു​ന്ന​ത​ല്ലാ​തെ പു​തി​യ ഒ​രു പ​ദ്ധ​തി​യും ന​ട​പ്പാ​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ബിന്ദുകൃഷ്ണ ആ​രോ​പി​ച്ചു .യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ .​സി .രാ​ജ​ൻ അ​ധ്യ ക്ഷ​നാ​യി. കെ ​ജി ര​വി , കെ .​സു​രേ​ഷ്ബാ ബു ​ടി .ത​ങ്ക​ച്ച​ൻ , കെ ​സി വ​ര​ദ​രാ ജ​ൻ​പി​ള്ള , എ​ൻ അ​ജ​യ​കു​മാ​ർ , തൊ​ടി​യൂ​ർ രാ​മ​ച​ന്ദ്ര​ൻ , ജി ​സ്റ്റീ​ഫ​ൻ പു​ത്തേ​ഴ​ത്ത് , ആ​ർ രാ​ജ​ശേ ഖ​ര​ൻ , ചെ​ട്ടി​യ​ത്ത് രാ​മ​കൃ​ഷ്ണ പി​ള്ള , ഡി​അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . പ്ര​തി​നി​ധി സ​മ്മേ​ള​നം അ​സോ സി​യേ​ഷ​ൻ സം​സ്ഥാ​ന…

Read More

സ്ത്രീയെ വലിച്ചു കീറി ഡൽഹിക്കും തിരുവനന്തപുരത്തേക്കും ഇട്ടുകൊടുക്കണം; വി​വാ​ദ പ​രാ​മ​ർ​ശം നടത്തിയ കൊ​ല്ലം തു​ള​സി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ല്ലം: ന​ട​ൻ കൊ​ല്ലം തു​ള​സി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ധി​ക്കെ​തി​രെ കൊ​ല്ലം ച​വ​റ​യി​ൽ ന​ട​ന്ന ബി​ജെ​പി പൊ​തു​യോ​ഗ​ത്തി​ൽ സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ച്ച് സം​സാ​രി​ച്ച കേ​സി​ൽ കൊ​ല്ലം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളിയത്. ഒ​ക്ടോ​ബ​ർ 12നാ​യി​രു​ന്നു വി​വാ​ദ പ്ര​സം​ഗം. ശ​ബ​രി​മ​ല​യി​ൽ വ​രു​ന്ന സ്ത്രീ​ക​ളെ ര​ണ്ടാ​യി വ​ലി​ച്ചു​കീ​റി ഒ​രു ഭാ​ഗം ഡ​ൽ​ഹി​യി​ലേ​ക്കും ഒ​രു ഭാ​ഗം മു​ഖ്യ​മ​ന്ത്രി​യു​ടെ മു​റി​യി​ലേ​ക്കും ഇ​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​സ്താ​വ​ന. പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തോ​ടെ വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യ കേ​സെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് ക​മ്മീ​ഷ​ന് തു​ള​സി മാ​പ്പെ​ഴു​തി ന​ൽ​കി​യി​രു​ന്നു.

Read More

കെഎസ്ആർടിസി  മു​ന്ന​റി​യി​പ്പി​ല്ലാ​തെ സ​ർ​വീ​സ് മു​ട​ക്കു​ന്നു;​ മ​ല​യോ​ര​വാ​സി​ക​ൾയാ​ത്രാ​ദു​രി​തത്തി​ൽ ; ​സ്വകാ​ര്യ ബ​സ് മു​ത​ലാ​ളി​മാ​രെ സ​ഹാ​യി​ക്കാനെന്ന ആക്ഷേപവുമായി യാത്രക്കാർ

പ​ത്ത​നാ​പു​രം: മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള​ള സ്റ്റേ ​ബ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യും സ​ർ​വീസു​ക​ൾ വെ​ട്ടി കു​റ​ച്ചും കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പം.​പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ൽ നി​ന്നും പ​ട്ടാ​ഴി, പു​ന്ന​ല, ക​ട​ശ്ശേ​രി ,മാ​ങ്കോ​ട് , വെ​ള്ളം​തെ​റ്റി,മു​ള്ളു​മ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സ് സ​ർ​വ്വീ​സു​ക​ളാ​ണ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ധി​കൃ​ത​ർ മു​ട​ക്കു​ന്ന​ത്. സ്കൂ​ൾ കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ളും തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​ത്.​അ​മി​ത ചാ​ർ​ജ് ന​ൽ​കി സ​മാ​ന്ത​ര സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ജ​ന​ങ്ങ​ൾ.​ബ​സ് ഇ​ല്ലാ​ത്ത​ത് മൂ​ലം കാ​ട്ടു​മൃ​ഗ​ശ​ല്യ​മു​ള്ള വി​ജ​ന​മാ​യ പാ​ത​യി​ലൂ​ടെ കാ​ൽ ന​ട​യാ​യി വി​ദ്യാ​ർ​ത്ഥി​ക​ളെ സ്കൂ​ളു​ക​ളി​ൽ അ​യ്ക്കാ​ൻ ര​ക്ഷി​താ​ക്ക​ളും ഭ​യ​ക്കു​ന്നു.​ പ​ത്ത​നാ​പു​ര​ത്ത് നി​ന്നും കൊ​ട്ടാ​ര​ക്ക​ര,പു​ന​ലൂ​ർ അ​ടൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പു​ല​ർ​ച്ചെ ഉ​ണ്ടാ​യി​രു​ന്ന സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​ത് കാ​ർ​ഷി​ക വി​ള​ക​ളു​മാ​യി ച​ന്ത​ക​ളി​ൽ പോ​കേ​ണ്ട ക​ർ​ഷ​ക​രെ​യും ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യ​ട്ടു​ണ്ട് . കൂ​ടാ​തെ രാ​ത്രി 9 ന് ശേ​ഷം പ​ത്ത​നാ​പു​ര​ത്ത് നി​ന്ന് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ർ​വീസ് ഇ​ല്ലാ​ത്ത​ത് സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു .സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി സ്വ​കാ​ര്യ…

Read More

പിറവന്തൂർ കാ​ട്ടാ​ന ഭീ​തി​യി​ൽ; മ്യ​ഗ​ങ്ങ​ളു​ടെ ശ​ല്യ​ത്തി​ൽ കൃ​ഷി​ക​ൾ ന​ട​ത്താ​നാ​കാ​ത്ത സാ​ഹചര്യം; അടിയന്തിര നടപടി സ്വീകരിക്കണമെന്ന  ആവശ്യവുമായി കർഷകർ

പ​ത്ത​നാ​പു​രം:​കാ​ട്ടാ​ന​ക​ളെ ഭ​യ​ന്ന് കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ. പി​റ​വ​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​ന​രു​വി,അ​മ്പ​നാ​ർ,ചെ​രി​പ്പി​ട്ട​കാ​വ്, മു​ള്ളു​മ​ല, ക​ട​മ്പു​പാ​റ, തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​കു​ന്ന​ത്.വാ​ഴ, മ​ര​ചീ​നി,തെ​ങ്ങ്, ക​മു​ക്, റ​ബ​ർ തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് അ​ധി​ക​വും ന​ശി​പ്പി​ക്കു​ന്ന​ത്. രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ ഇ​ല്ലാ​തെ വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. അ​തി​ർ​ത്തി​ക​ളി​ൽ കി​ട​ങ്ങു​ക​ളും വൈ​ദ്യു​ത വേ​ലി​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും യാ​തൊ​രു പ്ര​യോ​ജ​നു​വു​മി​ല്ല.ആ​ന, പ​ന്നി,കു​ര​ങ്ങ് ഉ​ൾ​പ്പെ​ടെ വ​ന്യ മ്യ​ഗ​ങ്ങ​ളു​ടെ ശ​ല്യ​ത്തി​ൽ കൃ​ഷി​ക​ൾ ന​ട​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് . ന​ശി​പ്പി​ക്കു​ന്ന കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് വേ​ണ്ടു​ന്ന ന​ഷ്ട പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത​തും ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.മൃ​ഗ​ങ്ങ​ളെ ഭ​യ​ന്ന് വീ​ടി​ന് വെ​ളി​യി​ൽ ഇ​റ​ങ്ങാ​നോ റോ​ഡു​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യാ​നോ ആ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. വ​ന്യ മൃ​ഗ​ശ​ല്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Read More

പരവൂർ നഗരം ഇനി കാമറ നിരീക്ഷണത്തിൽ; നഗരസഭ പ​തി​ന​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ ചി​ല​വ​ഴി​ച്ചാണ് നഗരം കാമറ നിരീക്ഷണത്തിലാക്കിയത്

പ​ര​വൂ​ർ :ന​ഗ​രം ഇ​നി കാ​മ​റാ നി​രീ​ക്ഷ​ണ​ത്തി​ൽ.​പ​ര​വൂ​ർ ജം​ഗ്ഷ​ൻ, മാ​ർ​ക്ക​റ​റ് കോം​പ്ല​ക്സ് , ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സ് , റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് നി​രീ​ക്ഷ​ണ വ​ല​യ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലാ​യി 19 കാമ​റ​ക​ളാ​ണ് പ​തി​ന​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ ചി​ല​വ​ഴി​ച്ച് ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​പി​ച്ച​ത്.​ന​ഗ​ര​ത്തി​ൽ വ​ർ​ദ്ധി​ച്ചു വ​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത​യും അ​പ​ക​ട​ങ്ങ​ളു​മൊ​ക്കെ യും ​തു​ട​ങ്ങി രാ​ത്രി കാ​ല​ങ്ങ​ളി​ലെ മോ​ഷ​ണ​ശ്ര​മ​ങ്ങ​ൾ, പൊ​തു​നി​ര​ത്തി​ലെ മാ​ലി​ന്യം ത​ള്ള​ൽ എ​ന്നി​വ​യ്ക്കെ​ല്ലാം ത​ന്നെ കാമ​റാ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ ഒ​രു പ​രി​ധി വ​രെ അ​റു​തി വ​രു​ത്താ​ൻ സാ​ധി​ക്കു​മെ​ന്നു​ള്ള​താ​ണ് വി​ല​യി​രു​ത്ത​ൽ. നൂ​റ് മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഉ​ള്ള സം​ഭ​വ​ങ്ങ​ൾ വ്യ​ക്ത​മാ​യും ല​ഭി​ക്ക​ത്ത​ക്ക ത​ര​ത്തി​ലു​ള്ള ഹൈ​ഡെ​ഫ​നി​ഷ​ൻ കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.കാ​മ​റ​യി​ൽ പ​തി​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പോലീ​സ് സ്റ്റേ​ഷ​നി​ലും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സ് ക്യാ​മ്പി​നി​ലും ഒ​രേ സ​മ​യം ല​ഭ്യ​മാ​ക​ത്ത​ക്ക ത​ര​ത്തി​ലാ​ണ് മോ​ണി​റ്റ​റു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ൽ ദൃ​ശ്യ​ങ്ങ​ൾ റി​ക്കോ​ർ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

ഇലക്ട്രോണിക്സ് സാധനങ്ങൾ  നന്നാക്കാനെത്തിയയാൾ പീഡിപ്പിച്ചതായി പരാതി; കൊല്ലം സ്വദേശിക്കെതിരേ കേസെടുത്ത് പോലീസ്;സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

വൈ​ക്കം: ഇ​ല​ക്‌‌ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ൾ റി​പ്പ​യ​ർ ചെ​യ്യു​ന്ന യു​വാ​വ് ത​ന്‍റെ വാ​ട​ക വീ​ട്ടി​ലും കു​റ്റി​ക്കാ​ട്ടി​ലും യു​വ​തി​യെ പീഡിപ്പിച്ചതായി പ​രാ​തി. ത​ല​യോ​ല​പ്പ​റ​ന്പ് പ​ള്ളി​ക്ക​വ​ല​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന യു​വാ​വ് ടി​വി, ഫ്രി​ഡ്ജ് തു​ട​ങ്ങി​യ ഇ​ല​ക്‌‌ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ന്നാ​ക്കു​ന്ന​തി​നാ​യി ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​നം നി​യോ​ഗി​ച്ച ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഫ്രി​ഡ്ജ് ന​ന്നാ​ക്കാ​ൻ ഒ​രു ദി​വ​സം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വൈ​ക്കം സ്വ​ദേ​ശി​നി​യാ​യ 19കാ​രി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. യു​വ​തി​യു​ടെ പി​താ​വി​ന്‍റെ ഫോ​ണി​ലൂ​ടെ പ​രി​ച​യം പു​തു​ക്കി​യ യു​വാ​വ് ക​ഴി​ഞ്ഞ മാ​സം ഒ​രു​ദി​വ​സം യു​വ​തി​യു​ടെ വീ​ടി​ന​ടു​ത്തെ​ത്തി യു​വ​തി​യെ സ​മീ​പ​ത്തു​ള്ള കാ​ടു​പി​ടി​ച്ച പ്ര​ദേ​ശ​ത്തു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ക്കം പോ​ലീ​സ് യു​വാ​വി​നെ​തി​രെ പീ​ഡ​ന​ത്തി​നു കേ​സെ​ടു​ത്തു. ന​വം​ബ​ർ 30നു ​വൈ​ക്ക​ത്ത​ഷ്‌‌ടമി ദി​ന​ത്തി​ൽ യു​വ​തി​യെ ത​ല​യോ​ല​പ്പ​റ​ന്പ് പ​ള്ളി​ക്ക​വ​ല​യി​ലെ വാ​ട​ക വീ​ട്ടി​ലെ​ത്തി​ച്ചും യു​വാ​വ് പീഡിപ്പിച്ചതായി പ​രാ​തി​യു​ണ്ട്. ആ​ദ്യ സം​ഭ​വം വൈ​ക്ക​ത്താ​യ​തി​നാ​ലാ​ണ് വൈ​ക്കം പോ​ലീ​സ് കേ​സ് ഏ​റ്റെ​ടു​ത്ത​ത്. സം​ഭ​വ​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ലം ശാ​സ്താം​കോ​ട്ട സു​രേ​ഷ് ഭ​വ​നി​ൽ അ​മ​ലി (21)…

Read More

അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധ​മി​ല്ലാ​ത്ത​താ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളിയെന്ന്  മ​ന്ത്രി കെ.​രാ​ജു. 

പ​ത്ത​നാ​പു​രം: ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ അ​വ​ബോ​ധ​മി​ല്ലാ​ത്ത​താ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​യെ​ന്ന് മ​ന്ത്രി കെ.​രാ​ജു. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ന​ട​ന്ന ഓ​ള്‍ കേ​ര​ള വീ​ല്‍​ചെ​യ​ര്‍ യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ര​ണ്ടാ​മ​ത് സം​സ്ഥാ​ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മൂ​ഹ​ത്തി​ല്‍ ഏ​റെ ക​രു​ത​ല്‍ ന​ല്‍​കേ​ണ്ട വി​ഭാ​ഗ​മാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി നി​ര​വ​ധി ക്ഷേ​മ​പ​ദ്ധ​തി​ക​ളും സ​ഹാ​യ​ങ്ങ​ളും നി​ല​വി​ലു​ണ്ടെ​ങ്കി​ലും അ​ത് എ​ത്ര​മാ​ത്രം ഫ​ല​പ്രാ​പ്തി​യി​ലെ​ത്തു​ന്നു​ണ്ടെ​ന്ന​ത് സം​ശ​യ​ക​ര​മാ​ണെ​ന്നും ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കു​വാ​നും അ​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​വാ​നും ഭി​ന്ന​ശേ​ഷി​ക്കാ​രെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് നാം ​ആ​ദ്യം ചെ​യ്യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ എ​ന്തെ​ന്ന​റി​യാ​ത്ത​തി​നാ​ല്‍ മാ​ത്രം അ​ര്‍​ഹ​ത​പ്പെ​ട്ട പ​രി​ഗ​ണ​ന കി​ട്ടാ​തെ​പോ​കു​ന്ന വ​ലി​യൊ​രു വി​ഭാ​ഗം ന​മു​ക്ക് ചു​റ്റു​മു​ണ്ട്. അ​വ​രെ സം​ര​ക്ഷി​ക്കു​ന്ന​വ​ര്‍​ക്കും ഇ​തി​നെ​ക്കു​റി​ച്ച് വ​ലി​യ അ​റി​വു​ണ്ടാ​ക​ണ​മെ​ന്നി​ല്ല. അ​ര്‍​ഹ​ത​പ്പെ​ട്ട​വ​രു​ടെ കൈ​ക​ളി​ല്‍ യ​ഥാ​സ​മ​യം ആ​നൂ​കൂ​ല്യ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​ല്‍ അ​ധി​കാ​രി​ക​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​ചെ​ലു​ത്തേ​ണ്ട​തു​ണ്ടെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വീ​ല്‍​ചെ​യ​ര്‍ യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് കൃ​പാ​ല​യം അ​ധ്യക്ഷ​ത വ​ഹി​ച്ച…

Read More