കൊട്ടാരക്കര: നിന്നെപോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുവാനും പരസ്പരം കരുതുവാനും പഠിപ്പിച്ച യേശുക്രിസ്തുവിന്റെ ജനനം എളിമയുടെ പ്രതീകമാണെന്നും വേദനിക്കുന്നവരുമായുള്ള പങ്കു വയ്ക്കലാണ് യഥാർഥ ക്രിസ്മസെന്നും പി.അയിഷ പോറ്റി എംഎൽഎ പറഞ്ഞു. വൈഎംസിഎ കേരള റീജിയൻ ദക്ഷിണ മേഖല തലത്തിൽ മാർത്തോമ്മാ ജൂബിലി മന്ദിരത്തിൽ നടത്തിയ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.സംസ്ഥാന വൈസ് ചെയർമാൻ എ.കെ.സന്തോഷ് ബേബി അധ്യക്ഷത വഹിച്ചു. ഡോ.ലെബി ഫിലിപ്പ് മാത്യു സന്ദേശം നൽകി. ദേശീയ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി, സബ് റീജിയൻ ചെയർമാൻമാരായ കെ.ബാബുക്കുട്ടി, എം.തോമസ്കുട്ടി, സോണൽ കോഡിനേറ്റർ സി.പി.ശാമുവേൽ, പി.എ.സജിമോൻ, ടി.സി. ബാബുക്കുട്ടി, മാത്യു വർഗീസ്, ജയിംസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
Read MoreCategory: Kollam
സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന സർക്കാർ സ്ത്രീ ശാക്തീകരണത്തിനായി മതിൽ തീർക്കുന്നത് പരിഹാസ്യമെന്ന് ബിന്ദുകൃഷ്ണ
കൊല്ലം: ഭരണ പരാജയത്തിന് മറ തീർക്കാനാണ് സർക്കാർ വനിതാ മതിൽ നിർമാണത്തിനൊരുങ്ങുന്നതെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു. സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന സർക്കാർ സ്ത്രീ ശാക്തീകരണത്തിനായി മതിൽ തീർക്കുന്നത് പരിഹാസ്യമാണ്. എന്തിനും ഏതിനും തെരുവിൽ ഇറങ്ങേണ്ട സാഹചര്യം ആണ് ഈ സർക്കാർ സൃഷ്ടിച്ചി രിക്കുന്നത് എന്ന് അവർ കുറ്റപ്പെടുത്തി. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ജനുവരി 8,9 തീയതികളിൽ നടക്കുന്ന പണിമുടക്കത്തിന് മുന്നോടിയായി നടന്ന കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. ജില്ലാ ചെയർമാൻ ജെ. സുനിൽ ജോസ് അധ്യക്ഷനായി. ചവറ ജയകുമാർ, പി.ഒ. പാപ്പച്ചൻ, വി. എൻ പ്രേംനാഥ്, പരിമണം വിജയൻ, ബി. എസ്. ശാന്തകുമാർ, വൈ. നാസറുദീൻ, ടി. ജി. എസ്. തരകൻ,എസ്. ഷിഹാബുദീൻ, സി എസ്. അനിൽ, എസ്. ഉല്ലാസ്, ഹസൻ പെരുങ്കുഴി, എച്ച്. നിസാം, പി.…
Read Moreനവോഥാന മുന്നേറ്റ വനിതാ മതിലിൽ കൈകോർക്കാൻ രണ്ടു ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ അണിനിരക്കും
കൊല്ലം :ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ ജില്ലയിലെ കടമ്പാട്ടുകോണം മുതല്‍ ഓച്ചിറവരെയുള്ള ദൈര്‍ഘ്യത്തില്‍ രണ്ടു ലക്ഷം അംഗങ്ങളെ പങ്കെടുപ്പിക്കാന്‍ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരുടെ യോഗം തീരുമാനിച്ചു. കൊട്ടിയം ക്രിസ്തുജേ്യാതി അനിമേഷന്‍ സെന്ററില്‍ നടന്ന യോഗം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ഇതിനായി ജില്ലയിലെ 24328 അയല്‍കൂട്ടങ്ങളുടെയും 1419 എ.ഡി.എസുകളുടെയും 74 സി.ഡി.എസുകളുടെയും പ്രതേ്യക യോഗങ്ങള്‍ 27 നകം സംഘടിപ്പിക്കും. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനവും കുടുംബ യോഗങ്ങളും വനിതാ മതിലിന്റെ വിജയത്തിനായി നടത്തും. വനിതാ മതിലിലൂടെ സ്ത്രീ മുന്നേറ്റത്തിന്റെ പുതിയ ചരിത്രമാണ് കേരളം കുറിക്കുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രചാരണത്തിനായി കുടുംബശ്രീ ജില്ലാ മിഷന് പുറത്തിറക്കിയ പോസ്റ്റര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്ക്ക് നല്കി മന്ത്രി പ്രകാശനം ചെയ്തു. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എ.ജി. സന്തോഷ്, പ്രോഗ്രാം…
Read Moreപ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ വീടുകയറി ആക്രമിച്ച സംഭവം; അക്രമത്തിന് നേതൃത്വം നൽകിയയാളെ പറഞ്ഞിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് സ്കൂൾ രക്ഷാകർതൃസമതി
കരുനാഗപ്പള്ളി: വിദ്യാർത്ഥിനിയെ ആക്രമിച്ച പ്രതികളെ പോലിസ് പിടികൂടുന്നില്ലെന്ന് സ്കൂൾ രക്ഷാകർതൃസമിതിആരോപിച്ചു. കരുനാഗപ്പള്ളിയിലെ സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട് കയറി ആക്രമിച്ച പ്രതികളെ പത്ത് ദിവസം കഴിഞ്ഞിട്ടുംപിടികൂടാൻ പോലിസിന് കഴിഞ്ഞില്ല. കഴിഞ്ഞ 11 ന് ഉച്ചയോടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് വിട്ടിൽ എത്തിയ യുവാക്കൾ കതകിൽ മുട്ടുകയും വാതിൽ തുറന്ന ഉടൻ വിദ്യാർത്ഥിനിയെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ നവംബർ 7 ന് അപ്പു എന്ന് വിളിക്കുന്നഅരുൺ വിദ്യാർത്ഥിനിയോട് പ്രണയഅഭ്യർത്ഥന നടത്തുകയും അഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് പോലിസ് അരുണിനെ വിളിച്ച് വരുത്തി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു . തുടർന്ന് വീണ്ടും യുവാവിന്റെ ശല്യംതുടരുകയായിരുന്നു. അരുൺപറഞ്ഞ് വിട്ടതാണ് എന്ന് പറഞ്ഞായിരുന്നു യുവാക്കളുടെ ആക്രമണമെന്ന് വിദ്യാർത്ഥിനിയുടെ മാതാവ് പറഞ്ഞു. ആക്രമണത്തിൽ ഇടത് കൈയ്ക്ക് പരിക്കേറ്റ വിദ്യാർഥിനി ചികിൽസയിലാണ്. പോലിസ് വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.…
Read Moreപാണ്ടിവയൽ തോട്: പുനരുജ്ജീവനം ലക്ഷ്യത്തോടടുക്കുന്നു
കൊട്ടാരക്കര: മൃതപ്രായമായി കിടന്നിരുന്ന പാണ്ടിവയൽ തോടിന്റെ പുനരുജ്ജീവനപ്രവർത്തനങ്ങൾ ലക്ഷ്യത്തോടടുക്കുന്നു. മാതൃകാപരമായ സന്നദ്ധ സേവനത്തിലൂടെ ഏറെ താമസിയാതെ ഈ തോടു വഴി തെളിനീരൊഴുകും. ഉദ്ഘാടനം നടന്ന എട്ടിന് തന്നെ 18 കി.മീറ്റർ ദൈർഘ്യമുള്ള തോടിന്റെ എല്ലാ ഭാഗങ്ങളിലും ശുചീകരണ ജോലികൾ നടന്നു.ആറു പ്രാദേശിക സഭകളുടെ നേതൃത്വത്തിലായിരുന്നു ഇത്.സമൂഹത്തിന്റെ നാനാതുറയിലും പെട്ട 2500 ഓളം പേർ ആദ്യദിനം തന്നെ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ശുചീകരണ ജോലികളിൽ ജില്ലാ കളക്ടർ ഡോ: എസ്.കാർത്തികേയൻ പങ്കാളിയാവുക കൂടി ചെയ്തതോടെ എല്ലാവരുടെയും ആവേശം ഇരടിച്ചു.സർക്കാരിന്റെ എല്ലാ വകുപ്പുകളും കുടുംബശ്രീ ,തൊഴിലുറപ്പ്, എൻ.സി.സി, എൻ.എസ്.എസ്. സ്റ്റുഡൻസ് പോലീസ്, വ്യാപാരികൾ, കർഷക-വനിതാ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, രാഷ്ടീയ പാർട്ടികളുടെ പ്രവർത്തകർ എല്ലാം തന്നെ നവീകരണ ജോലികളിൽ പങ്കാളികളായി. കാടും മാലിന്യവും ചെളിയും നീക്കം ചെയതു തുടങ്ങിയതോടെ തോട്ടിൽ നീരൊഴുക്കിനു ജീവൻ വെച്ചു തുടങ്ങിയിട്ടുണ്ട്. മനുഷ്യാധ്വാനത്തിന് പാടുള്ള…
Read Moreജനങ്ങളെ ബാധിക്കാത്ത വിഷയങ്ങളിലും ഹർത്താലുകൾ! ഹർത്താലുകൾ ബഹിഷ്കരിക്കാൻ വ്യാപാരികളുടെ തീരുമാനം
കൊല്ലം: ജനങ്ങളെ ബാധിക്കാത്ത വിഷയങ്ങളിലും മുൻകൂട്ടി പ്രഖ്യാപിക്കാത്തതുമായ ഹർത്താലുകൾ ബഹിഷ്കരിക്കാനും കടകൾ തുറക്കാനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. സർക്കാരിനെതിരേ നടത്തുന്ന സമരങ്ങളിൽ സർക്കാർ ഓഫീസുകളും മറ്റും സാധാരണ ഗതിയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ വ്യാപാരികളുടെയും ഓട്ടോറിക്ഷാ-ടാക്സി-ബസ് തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ തുടങ്ങിയവരുടെ ജീവിതമാണ് വഴിമുട്ടുന്നതെന്ന് യോഗം ആരോപിച്ചു. ഇനി ഇത്തരം ഹർത്താൽ നടത്തുന്ന രാഷ്ട്രീയപാർട്ടികളെ ബഹിഷ്കരിക്കാനും യോഗം തീരുമാനിച്ചു. ഏകോപന സമിതിയുടെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനും വ്യാപാര സംഘടനകളുടെ യോഗത്തിനം ശേഷം മറ്റ് തീരുമാനങ്ങൾ കൈക്കൊള്ളും. കുണ്ടറ ആശുപത്രിമുക്ക് യൂണിറ്റ് പ്രസിഡന്റിനെയും കൂട്ടരെയും ആക്രമിച്ചവരെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് യോഗം പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു. കൊട്ടാരക്കര മാർക്കറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ കത്തിനശിച്ച 27 കടകൾ പുനർനിർമിച്ച് വ്യാപാരം തുടങ്ങുന്നതിന് മതിയായ സാന്പത്തിക സഹായം അടിയന്തിരമായി നൽകണമെന്നും…
Read Moreനീണ്ടകര ദളവാപുരത്ത് വീടിന് തീപിടിച്ച് അമ്മയ്ക്കും മകനും പൊള്ളൽ; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സമീപ വീടുകൾക്കും നാശം
ചവറ: വീടിന് തീപിടിച്ച് അമ്മയ്ക്കും മകനും പൊള്ളലേറ്റു. നീണ്ടകര ദളവാപുരം പുത്തൻതുരുത്ത് അനിൽഭവനിൽ മത്സ്യതൊഴിലാളി ലീല (58) മകൻ അനിൽ അലക്സാണ്ടർ (38) എന്നിവർക്കാണ് പരിക്ക്. ഇവരെ നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. തീപിടുത്തത്തെ തുടർന്ന് വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പരിസരത്ത് താമസിക്കുന്ന ലീലയുടെ മകളുടെ വീടിന്റെ ഗ്ലാസുകൾ പൊട്ടിത്തെറിച്ചു. സമീപവാസികളായ ജോസ്, ക്ലീറ്റസ് എന്നിവരുടെ വീടുകൾക്കും കേടുപാട് സംഭവിച്ചു. ലീല മത്സ്യവ്യാപാരത്തിനായി കരുതിയിരുന്ന 65000 രൂപ, ക്ഷേമനിധി കാർഡ്, എടിഎം കാർഡ് എന്നിവയും അഗ്നിക്കിരയായി. പരിസരവാസികൾ തീകെടുത്താൻശ്രമിച്ചെങ്കിലും നടന്നില്ല. ചവറയിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീകെടുത്തിയത്. ഷോർട്ട് സർക്യൂട്ടാവാം തീപിടിത്തത്തിനു കാരണം.
Read Moreഭക്തി ഏറ്റവും വലിയ ശക്തിയും പ്രാര്‍ഥനയാണ് ഏറ്റവും മൂര്‍ച്ചയേറിയ ആയുധമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്
കൊല്ലം: ഭക്തിയാണ് ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയെന്നും പ്രാര്‍ഥനയാണ് ഏറ്റവും മൂര്‍ച്ചയേറിയ ആയുധമെന്നും മുന്‍ എംഎല്‍എയും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു. പത്തനാപുരം ഗാന്ധിഭവനില്‍ ഗോകുലം ഗോപകുമാര്‍ അനുസ്മരണവും അവാഡ്ദാനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസമാണ് എല്ലാത്തിന്റേയും അടിത്തറ. ആചാരാനുഷ്ഠാനങ്ങളാണ് അതിന് ആര്‍ജവം പകര്‍ന്നു നല്‍കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ സുകൃതവും മോക്ഷവും ജീവകാരുണ്യവുമായി ബന്ധപ്പെടുക എന്നതാണ്. ജീവിതത്തില്‍ നന്മ ചെയ്താല്‍ എന്നെങ്കിലും അതിന് പ്രതിഫലം ലഭിക്കുമെന്നും ജീവകാരുണ്യ രംഗത്ത് മഹത്തരമായ പ്രവര്‍ത്തനങ്ങളാണ് ഗാന്ധിഭവനില്‍ നടക്കുന്നതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. ഒരു നല്ല ബിസിനസുകാരന് എങ്ങനെ ഒരു നല്ല മനുഷ്യസ്നേഹിയാകാം എന്നതിന്റെ ഉത്തമ മാതൃകയായിരുന്നു ഗോകുലം ഗോപകുമാറെന്നും അദ്ദേഹം അനുസ്മരിച്ചു. ഡോ. ഗോകുലം ഗോപകുമാറിന്റെ പേരില്‍ ഗാന്ധിഭവന് ഏര്‍പ്പെടുത്തിയ രണ്ടാമത് ജീവകാരുണ്യ പുരസ്കാരം പ്രമുഖ ചിത്രകാരനും പിആര്‍ഡി മുന്‍ ആര്‍ട്ട്…
Read Moreആചാര്യന്മാർ തുടങ്ങിവച്ച നവോഥാന മൂല്യങ്ങൾവെല്ലുവിളികൾ നേരിടുന്നുവെന്ന് എംപി
ചാത്തന്നൂർ: ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും തുടങ്ങി വച്ച നവോത്ഥാന മൂല്യങ്ങൾ വെല്ലുവിളി നേരിടുകയാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ. എം.പി. ആർ.ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയനിൽ നടന്ന ആർ.ശങ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമല ആചാരവും അനുഷ്ഠാനവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങൾ ഒരിക്കൽ കൂടി ശക്തമായ വേർതിരിവ് ഉണ്ടാക്കിയിരിക്കുന്നു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലാണ് ആർ.ശങ്കറിന് മുന്നിൽ കേരളം കടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ അംഗം എന്ന നിലയിൽ എല്ലാ നവോത്ഥാന മൂല്യവും ഉയർത്തിപ്പിടിച്ചു തന്നെ ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിനായി നല്ല പദ്ധതികൾ അദ്ദേഹം നടപ്പാക്കി.ഗുരുദേവന്റെ വിദ്യകൊണ്ട് പ്രബുദ്ധരാ വു ക എന്ന സന്ദേശം പ്രാവർത്തികമാക്കിയ നേതാവായിരുന്നു അദ്ദേഹം.തികഞ്ഞ മതേതരവാദിയായിരുന്നു. മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവാണ് ശങ്കറെന്നും പ്രേമചന്ദ്രൻ അനുസ്മരിച്ചു. യൂണിയൻ പ്രസിഡൻറ് ബി.ബി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.എൽ.വിനയകുമാർ, ഡി.സജീവ്, കെ.വിജയകുമാർ, ബി.സജൻ…
Read Moreപീഡനശ്രമം ആരോപിച്ച് യുവാവിനെ മർദിച്ച സംഭവം; അന്വേഷണം ഊർജിതമാക്കി പോലീസ്
പത്തനാപുരം : യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡനശ്രമം ആരോപിച്ച് സംഘം ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി .പ്രതികൾ ഒളിവിലാണ്. മുന്പുംഅടിപിടി ഉൾപ്പടെ വിവിധ കേസുകളിൽ പെട്ടവരാണ് പ്രതികളിലധികവും. മേലില മൈലാടുംപാറ രതീഷ് ഭവനില്‍ ബിനീഷ് കുമാറി (30) നാണ് മര്‍ദനമേറ്റത്. യുവാവിനെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്, സംഭവത്തിന്റെ ഗൗരവം പോലീസ് മനസിലാക്കുന്നത്.പ്രതി ഭാഗത്തിന്റെ പരാതിയിൽ ജയിലാക്കിയ ബിനീഷിന്റെയോ ബസുക്കളുടെയോ പരാതി കേൾക്കാൻ പോലീസ് മുൻപ് തയ്യാറായില്ലന്നും ആക്ഷേപമുണ്ട്. കൊട്ടാരക്കര സബ് ജയിലിൽ കഴിയുന്ന ബിനീഷിന്റെ മൊഴി ഇന്ന് പൊലീസ് എടുക്കും. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെയാണ് സംഭവം. ബിനീഷിന്റെ വീടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഒരു സംഘം ആളുകളാണ് മര്‍ദ്ദിച്ചതെന്ന് ബീനിഷിന്റെ മാതാവ് പറയുന്നു. രാത്രി വീട്ടിലേക്ക് പാല് വാങ്ങി നല്‍കണമെന്ന് വാടകവീട്ടിലെ സ്ത്രീ പറഞ്ഞതിനെ തുടര്‍ന്ന്…
Read More