തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ​ങ്കാ​ളി​ത്തം;  കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ നി​ര്‍​ദേ​ശം ജില്ലയിൽ  ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള  പ്ര​വ​ര്‍​ത്ത​നം സ​ജീ​വമാക്കി 

കൊല്ലം :തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ജീ​വ​മാ​ക്കി. ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​ത്തിൽ വാ​ള​കം സിഎ​സ്.​ഐ ബ​ധി​ര​മൂ​ക സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി വോ​ട്ടിം​ഗ് പ്ര​ക്രി​യ​യെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍​നി​ന്ന് പോ​ളിം​ഗ് ഉ​ദേ്യാ​ഗ​സ്ഥ​രെ​യും സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും തി​ര​ഞ്ഞെ​ടു​ത്ത് ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്റെ സ​ഹാ​യ​ത്തോ​ടെ മാ​തൃ​കാ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന​തു മു​ത​ല്‍ ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​തു​വ​രെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.

തി​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ പി.​ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, കൊ​ട്ടാ​ര​ക്ക​ര ത​ഹ​സീ​ല്‍​ദാ​ര്‍ അ​നി​ല്‍​കു​മാ​ര്‍, പ​ത്ത​നാ​പു​രം തി​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.2019 ലെ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ര്‍​മാ​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​തേ്യ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്.

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ര്‍​മാ​രെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ല​ക്ട​ര്‍ ചെ​യ​ര്‍​മാ​നാ​യി ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യും ത​ഹ​സീ​ല്‍​ദാ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​യ​മ​സ​ഭാ നി​യോ​ജ​ക മ​ണ്ഡ​ല​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു.

ക​മ്മി​റ്റി​ക​ള്‍ ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ര്‍​മാ​രു​ടെ പൂ​ര്‍​ണ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് തി​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. ജി​ല്ലാ സ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്റെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്.

തി​ര​ഞ്ഞെ​ടു​പ്പി​ന് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ബൂ​ത്ത് ലെ​വ​ല്‍ ഏ​ജ​ന്‍റുമാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​രെ ക​ണ്ടെ​ത്തി വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​തി​ന് തി​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ ഭ​വ​ന​സ​ന്ദ​ര്‍​ശ​നം ന​ട​ത്തും.

Related posts