നാ​ട​ൻ പാ​ലെ​ന്ന വ്യാ​ജേ​ന ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തു​ന്ന പാ​ലി​നെ​തി​രെ  ജാ​ഗ്ര​ത വേ​ണമെന്ന്ക​ല്ല​ട ര​മേ​ശ്

കൊ​ല്ലം :നാ​ട​ൻ പാ​ലെ​ന്ന വ്യാ​ജേ​ന ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തു​ന്ന പാ​ലി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ഉ​പ​ഭാ​ക്താ​ക്ക​ൾ ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണ​മെ​ന്ന് മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ്. ഇ​ന്ത്യ​യു​ടെ പാ​ൽ​ക്കാ​ര​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡോ.​വ​ർ​ഗീ​സ് കു​ര്യ​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യം ദേ​ശീ​യ ക്ഷീ​ര​ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മി​ൽ​മ കൊ​ല്ലം ഡ​യ​റി സം​ഘ​ടി​പ്പി​ച്ച ക്ഷീ​ര​ദി​നാ​ഘോ​ഷ​വും ക​ർ​ഷ​ക ഉ​പ​ഭോ​ക്തൃ സം​വാ​ദ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യ​ക്കെ​ടു​തി​ക​ൾ അ​തി​ജീ​വി​ച്ച് സം​സ്ഥാ​നം വീ​ണ്ടും പാ​ൽ ഉ​ൽ​പ്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ മി​ൽ​മ ഡ​യ​റ​ക്ട​ർ​മാ​രാ​യ വി.​വേ​ണു​ഗോ​പാ​ല​കു​റു​പ്പ് , കെ.​രാ​ജ​ശേ​ഖ​ര​ൻ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​ആ​ർ സു​രേ​ഷ് ച​ന്ദ്ര​ൻ, ഡോ.​പ്ര​താ​പ​വ​ർ​മ ത​ന്പാ​ൻ, ജി.​ഹ​രി​ഹ​ര​ൻ, ഡോ.​ആ​ർ.​കെ സാ​മു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ൽ​മ ഡ​യ​റി സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് കാ​ണു​ന്ന​തി​നും മി​ൽ​മ​യു​ടെ വി​വി​ധ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​ല​ക്കു​റ​വി​ൽ വാ​ങ്ങു​ന്ന​തി​നും എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഇ​ന്ന് കൂ​ടി അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.

Read More

ദേ​ശം ഓർമയായെങ്കിലും ദേശക്കല്ല് ഇന്നും സ്മ​ര​ണ​ക​ളു​യ​ർത്തുന്നു

പി.​എ.​പ​ത്മ​കു​മാ​ർ കൊ​ട്ടാ​ര​ക്ക​ര: കാ​ല​ച​ക്ര​ത്തി​ന്‍റെ ഗ​തി​വേ​ഗ​ത്തി​ൽ ദേ​ശം ത​ന്നെ ഇ​ല്ലാ​തായി. ​നാ​ട​ട​ക്കി ഭ​രി​ച്ചി​രു​ന്ന ദേ​ശ വാ​ഴി​കളും ​ഓ​ർ​മ്മ​യാ​യി.​എ​ന്നാ​ൽ ദേ​ശാ​തി​ർത്തി ​നി​ശ്ച​യി​ച്ചി​രു​ന്ന ദേ​ശ​ക്ക​ല്ല് ഒ​രു നാ​ടി​ന്‍റെആ​രാ​ധ​നാ​മൂ​ർ​ത്തി​യാ​യി ഇ​ന്നും നി​ല​നി​ൽ​ക്കു​ന്നു. കൊ​ട്ടാ​ര​ക്ക​ര,പു​ത്തൂ​രി​ലെ ക​ല്ല​ട​യാ​റി​ന്‍റെ തീ​ര​ഗ്രാ​മ​മാ​യ ആ​റ്റു​വാ​ശ്ശേ​രി​യി​ലാ​ണ് നാ​ടി​ന്‍റെ ആ​രാ​ധ​ന​ക​ളേ​റ്റു​വാ​ങ്ങി ഇ​ന്നും ദേ​ശ​ക്ക​ല്ല് സ്ഥി​തി ചെ​യ്യു​ന്ന​ത്. ച​രി​ത്ര​വും ഐ​തീ​ഹ്യ​വും കെ​ട്ടു​പി​ണ​ഞ്ഞു കി​ട​ക്കു​ന്ന മ​ണ്ണ​ടി ദേ​ശ​ത്തി​ന്‍റെ അ​തി​ർ​ത്തി നി​ർ​ണ്ണ​യി​ച്ച് സ്ഥാ​പി​ച്ചി​രു​ന്ന ദേ​ശ മു​ദ്ര​യു​ള്ള ക​ല്ലു​ക​ളാ​ണ് ദേ​ശ​ക്ക​ല്ലു​ക​ൾ.​ഇ​വ​യി​ൽ ഇ​ന്ന​വ​ശേ​ഷി​ക്കു​ന്ന എ​ക അ​തി​ർ​ത്തിക്ക​ല്ലാ​ണ് ആ​റ്റു​വാ​ശ്ശേ​രി​യി​ലു​ള്ള​ത്. ശൂ​ല​വും വാ​ളും കൊ​ത്തി​യി​ട്ടു​ള്ള ഈ ​ക​ല്ല് റോ​ഡ​രു​കി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.​ഈ ഭാ​ഗം ദേ​ശ​ക്ക​ല്ലു​മു​ക്കെ​ന്നും ഇ​പ്പോ​ൾ അ​റി​യപ്പെ​ടു​ന്നു. ഈ ​ക​ല്ലി​നു മു​ന്നി​ൽ രാ​വി​ലെയും ​വൈ​കുന്നേരവും വി​ള​ക്കു​തെ​ളി​യി​ച്ചാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രാ​ധ​ന. തി​രു​വി​താം​കൂ​ർ ച​രി​ത്ര​ത്തോ​ടൊപ്പം ​മൂ​ന്നു ദേ​ശ​ങ്ങ​ളും ദേ​ശ​വാ​ഴി​ക​ളു​മാണ് ​പു​ത്തൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളിലു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. കു​ഴി​ക്ക​ലി​ട വ​ക, പു​ത്തൂ​ർ ക​ണ്ണ​ങ്ക​ര, മ​ണ്ണ​ടി എ​ന്നി​വ​യാ​യി​രു​ന്നു ആ ​ദേ​ശ​ങ്ങൾ. ​ഇ​വ​യു​ടെ ദേ​ശാ​ധി​പ​ൻ​മാ​രെ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത് യ​ഥാ​ക്ര​മം കു​ഴി​ക്ക​ൽ​ത്താ​ൻ, ക​റു​പ്പ​ത്താ​ൻ, കാ​മ്പി​ത്താ​ൻ…

Read More

മോ​ഷ്ടാ​വി​നെ കാ​ട്ടി​കൊ​ടു​ത്തി​ട്ടും പോലീസ് പ​രാ​തി സ്വീ​ക​രി​ച്ചി​ല്ലെന്ന ആക്ഷേപവുമായി യുവാവ്

കു​ള​ത്തൂ​പ്പു​ഴ: പാ​ത​യോ​ര​ത്താ​യ് ബൈ​ക്കി​നു മു​കളി​ൽ വ​ച്ചി​രു​ന്ന ഹെ​ൽ​മ​റ്റ് പ​ട്ടാ​പ്പക​ൽ മോ​ഷ്ടാ​വ് ക​ട​ത്തി. സി​സി​റ്റി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞ മോ​ഷ്ടാ​വി​ൻെ​റ വീ‌​ഡിയോ ദൃ​ശ്യകു​ള​ത്തൂ​പ്പു​ഴ പോലീ​സി​നെ കാ​ട്ടി പ​രാ​തി​പ​റ​യാ​ൻ ശ്ര​മി​ച്ച​ങ്കി​ലും പ​രാ​തി​കേ​ൾക്കാ​ൻ പോ​ലും പോലീസ് തയാറായില്ലെന്ന് ആക്ഷേപം. ഒ​രു ഹെ​ൽ​മ​റ്റ് അ​ല്ല​യോ എ​ന്നു പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞ് മാ​റു​ക​യാ​യി​രു​ന്നു. കു​ള​ത്തൂ​പ്പു​ഴ ആ​റ്റി​നു​കി​ഴ​ക്കേ​ക​ര മം​ഗ​ല​ത്ത് വീ​ട്ടി​ൽ അ​നീ​ഷി​ൻെ​റ ഹെ​ൽ​മ​റ്റാ​ണ് ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്ടാ​വ് ക​ട​ത്തി​കൊ​ണ്ട് പോ​യ​ത്. കു​ള​ത്തൂ​പ്പു​ഴ സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​നു മു​ന്നി​ലാണ് സം​ഭ​വം. ബാ​ങ്കി​ൽ വാ​യ്പാ ഇ​ട​പാ​ട് ന​ട​ത്താ​നാ​യ് എ​ത്തി​യ അ​നീ​ഷും മാ​താ​വും ബാ​ങ്കി​നു​മു​ന്നി​ൽ ബൈ​ക്ക് സ്റ്റാ​ൻ​റി​ൽ വ​ച്ച് ഹെ​ൽ​മ​റ്റ് ഊ​രി ഇ​തി​നു​മു​ക​ളി​ൽ തൂ​ക്കി​യി​ട്ട് ബാ​ങ്കി​നു​ള​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ ബൈക്കിലെത്തിയ യു​വാ​വ് ബൈ​ക്ക് മ​റ്റൊ​രു​ക​ട​ക്ക് മു​ന്നി​ൽ നി​ർ​ത്തി​വ​ച്ച് അ​നീ​ഷി​ൻെ​റ ബൈ​ക്കി​നു​മു​ന്നി​ലെ​ത്തി ഹെ​ൽ​മ​റ്റ് കൈ​ക്ക​ലാ​ക്കി ക​ട​ക്കു​ന്ന​താ​യ് ബാ​ങ്കി​ലെ സി​സി​റ്റി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​ണ്. സം​ഭ​വ​സ​മ​യം സ​മീ​പ​ത്താ​യ് ഉ​ണ്ടാ​യി​രു​ന്ന വൃ​ദ്ധ​യോ​ട് മോ​ഷ്ടാ​വ് സം​സാ​രി​ക്കു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു. ഇ​വ​രെ ക​ണ്ടെ​ത്തി അ​ന്വേഷിച്ച​പ്പോ​ൾ…

Read More

പത്തനാപുരം നഗരത്തെ ഞെട്ടിച്ച കവർച്ച; തമിഴ്സംഘങ്ങളെന്ന് പോലീസ്

പ​ത്ത​നാ​പു​രം:​ന​ഗ​ര​ത്തെ ഞെ​ട്ടി​ച്ച വ​ന്‍​ക​വ​ര്‍​ച്ച​യ്ക്ക് പി​ന്നി​ല്‍ ത​മി​ഴ്സം​ഘ​ങ്ങ​ളെ​ന്ന് സം​ശ​യം.​ക​ഴി​ഞ്ഞ ദി​വ​സം പ​ത്ത​നാ​പു​രം വ​ണ്‍​വേ റോ​ഡി​ന് സ​മീ​പം ലൗ​വ് ലാ​ന്‍റി​ല്‍ ന​വാ​സി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും 90 പ​വ​ന്‍ സ്വ​ര്‍​ണ​വും,ഇ​രു​പ​ത്തി​ര​ണ്ടാ​യി​രം രൂ​പ​യും അ​പ​ഹ​രി​ക്ക​പ്പെ​ട്ടി​രു​ന്നു.​ ഈ സം​ഭ​വ​ത്തി​ല്‍ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര​ട​ക്ക​മു​ള്ള ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​സം​ഘ​മെ​ത്തി തെ​ളി​വെ​ടു​ത്ത് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​മി​ഴ്നാ​ട്ടി​ലെ തി​രു​ട്ടു​ഗ്രാ​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ മോ​ഷ​ണ​സം​ഘ​ങ്ങ​ളി​ലേ​ക്ക് പോ​ലീ​സി​ന്‍റെ സം​ശ​യ​മു​ന നീ​ളു​ന്ന​ത്.​ ശ​ബ​രി​മ​ല തീ​ര്‍​ത്ഥാ​ട​ന​കാ​ല​മാ​യ​തോ​ടെ തീ​ര്‍​ത്ഥാ​ട​ക​രു​ടെ വേ​ഷ​ത്തി​ല്‍ മോ​ഷ​ണ​സം​ഘ​ങ്ങ​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കാ​മെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.​പ​ല സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നും​പോ​ലീ​സു​കാ​രെ ശ​ബ​രി​മ​ല​യി​ലെ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.​ ഇ​തി​നാ​ല്‍ ത​ന്നെ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യി മി​ക്ക​യി​ട​ങ്ങ​ളി​ലും വേ​ണ്ട​ത്ര പോ​ലീ​സു​കാ​രി​ല്ല.​ഈ സാ​ഹ​ച​ര്യം മു​ന്നി​ല്‍​ക്ക​ണ്ട് മോ​ഷ​ണ​സം​ഘ​ങ്ങ​ള്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ത​മ്പ​ടി​ച്ചി​ട്ടു​ള്ള​താ​യും സൂ​ച​ന​യു​ണ്ട്.​ഒ​ന്നി​ല​ധി​കം മോ​ഷ്ടാ​ക്ക​ള്‍ അ​ട​ങ്ങി​യ മോ​ഷ​ണ​സം​ഘം ത​ന്നെ​യാ​ണ് ക​വ​ര്‍​ച്ച​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് ആ​ദ്യ നി​ഗ​മ​നം.

Read More

രാത്രിയിൽ രണ്ടുപേർ വിട്ടിൽ നിന്ന് വലിച്ചിറക്കി തന്നെ കത്തിക്കുകയായിരുന്നു; കൊട്ടാരക്കരയിൽ പത്താംക്‌ളാസ് വിദ്യാർഥിനി പൊള്ളലേറ്റ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊ​ട്ടാ​ര​ക്ക​ര: സ്വന്തം മുറിയിൽ ഉ​റ​ങ്ങി​ക്കി​ട​ന്ന പ​ത്താം ക്ലാ​സു​കാ​രി​യെ പുലർച്ചെ വീടിന് പുറത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കൊ​ട്ടാ​ര​ക്ക​ര മു​ട്ട​റ സ്വ​ദേ​ശി​നി​യും പ​ത്താം ക്ലാ​സ് വി​ദ്യാ​ർഥിനി​യു​മാ​യ പെ​ൺ​കു​ട്ടി​ക്കാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ള്ള​ലേ​റ്റ​ത്.​ പെൺകുട്ടിയെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.പു​ല​ർച്ചെ ​വീ​ടി​നു പു​റ​ത്തു ക​ണ്ടെ​ത്തി​യ പെ​ൺ​കു​ട്ടി​യെ ബ​ന്ധു​ക്ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​ പൊ​ള്ള​ൽ ഗു​രു​ത​ര​മ​ല്ല. രാ​ത്രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ ര​ണ്ടു യു​വാ​ക്ക​ൾ ത​ന്നെ വീ​ട്ടി​ൽ നി​ന്നും വ​ലി​ച്ചി​റ​ക്കി പൊ​ള്ള​ലേ​ൽ​പ്പി​ക്കു​ക​യാ​യിരുന്നു എന്നാണ് പെ​ൺ​കു​ട്ടി ബ​ന്ധു​ക്ക​ൾ​ക്കും പോ​ലീ​സി​നും ന​ൽ​കി​യി​ട്ടുള്ള​ മൊ​ഴി. മൊ​ബൈ​ൽ ഫോ​ണു​ക​ളും ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ളും പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ് പോ​ലീ​സ്.

Read More

കെ​എം​എം​എ​ല്ലി​നെ ത​ക​ർ​ക്കാ​ൻ സ​ർ​ക്കാ​ർ ഗൂഡ ശ്രമം നടത്തുന്നുവെന്ന് എൻ.കെ പ്രേ​മ​ച​ന്ദ്ര​ൻ

ച​വ​റ : പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ കെ​എം​എം​എ​ല്ലി​നെ ത​ക​ർ​ക്കാ​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഗൂ​ഢ​ശ്ര​മം ന​ട​ത്തു​ന്ന​താ​യി എ​ൻ​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി .ടൈ​റ്റാ​നി​യം കോം​പ്ലെ​ക്സ് എം​പ്ലോ​യി​സ് യൂ​ണി​യ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ നി​ന്നു കൂ​ടു​ത​ൽ തു​ക ന​ൽ​കി ബെ​നി​ഫി​ഷ്യ​റി ഇ​ൽ​മ​നൈ​റ്റ് വാ​ങ്ങി ക​മ്പ​നി​യെ ത​ക​ർ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് എം.​പി. പ​റ​ഞ്ഞു. മു​ൻ മ​ന്ത്രി ഷി​ബു​ബേ​ബി​ജോ​ൺ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് പോ​രു​ക​ര, കോ​ക്കാ​ട്ട് റ​ഹീം , റോ​ബി​ൻ ഫെ​യ​റി​യ , കോ​യാ​ക്കു​ട്ടി ,ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി.​പി.​സു​ധീ​ഷ് കു​മാ​ർ ,തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ആവണീശ്വരം റെയിൽവേ ക്രോസിൽ മേൽപ്പാലം വേണമെന്ന ആവശ്യം ശക്തം; ഗേറ്റിൽ വാഹനങ്ങൾ കുടുങ്ങുന്നത് നിത്യസംഭവം

പ​ത്ത​നാ​പു​രം: കു​ന്നി​ക്കോ​ട് പ​ത്ത​നാ​പു​രം പ്ര​ധാ​ന പാ​ത​യി​ൽ ആ​വ​ണീ​ശ്വ​ര​ത്ത് റ​യി​ൽ​വേ ക്രോ​സിം​ഗി​ൽ മേ​ൽ​പാ​ലം വേ​ണ​മെ​ന്നാ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്കം. മി​ക്ക സ​മ​യ​ങ്ങ​ളി​ലും ട്രെ​യി​ൻ ക​ട​ന്നു പോ​കു​ന്ന​തി​നാ​യി ഗേ​റ്റ് അ​ട​യ്ക്കു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. കോ​ന്നി പ​ത്ത​നാ​പു​രം ഭാ​ഗ​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഉ​ൾ​പ്പെ​ടെ ഭാ​ഗ​ങ്ങ​ളി​ൽ പോ​കു​ന്ന​തി​നാ​യി എ​ളു​പ്പ​മാ​ർ​ഗ​മാ​യ പാ​ത​യി​ലാ​ണ് റെ​യി​ൽ​പാ​ത. രോ​ഗി​ക​ളു​മാ​യി എ​ത്തു​ന്ന ആം​ബു​ല​ൻ​സു​ക​ളും കു​ടു​ങ്ങു​ന്ന​ത് പ​തി​വാ​ണ്. ക​ന്യാ​കു​മാ​രി. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്ത് നി​ന്നു​ള്ള ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​രും ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. മാ​റി മാ​റി വ​രു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ൾ മേ​ൽ​പാ​ലം നി​ർ​മ്മി​ക്കു​ന്ന​തി​ന് വേ​ണ്ടു​ന്ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വാ​ഗ്ദാ​ന​ങ്ങ​ൾ ന​ല്കാ​റു​ണ്ടെ​ങ്കി​ലും പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല​ന്ന​താ​ണ് വാ​സ്ത​വം.കേ​ര​ള​ത്തി​ൽ പു​തു​താ​യി നി​ർ​മ്മാ​ണ അ​നു​മ​തി ല​ഭി​ച്ച മേ​ൽ​പാ​ല​ങ്ങ​ളു​ടെ ലി​സ്റ്റി​ൽ ആ​വ​ണീ​ശ്വ​ര​വും ഇ​ടം നേ​ടി​യെ​ങ്കി​ലും പി​ന്നീ​ട് അ​തി​നെ പ​റ്റി ഒ​രു വി​വ​ര​വു​മി​ല്ല​ന്നും ആ​ക്ഷേ​പ​മു​ണ്ട്. കൊ​ല്ലം ചെ​ങ്കോ​ട്ട പാ​ത​യി​ൽ ഗേ​ജ്മാ​റ്റ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ ഇ​നി​യും കൂ​ടു​ത​ൽ ട്ര​യി​നു​ക​ൾ ഇ​തു​വ​ഴി…

Read More

ട്രെ​യി​നു​ക​ളു​ടെ  അ​പ്ര​തീ​ക്ഷി​ത സ​മ​യ​മാ​റ്റം യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ

കൊ​ല്ലം: ട്രെ​യി​നു​ക​ളു​ടെ അ​പ്ര​തീ​ക്ഷി​ത സ​മ​യ​മാ​റ്റ​വും അ​ശാ​സ്ത്രീ​യ​മാ​യ സ​മ​യ​ക്ര​മ​വും കൊ​ല്ലം തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ൽ യാ​ത്ര​ക്കാ​രെ ഏ​റെ വ​ല​യ്ക്കു​ന്നു. ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യെ​ങ്കി​ലും അ​നു​കൂ​ല​മാ​യ ഒ​രു ന​ട​പ​ടി​യും നാ​ളി​തു​വ​രെ​യും ഉ​ണ്ടാ​യി​ട്ടി​ല്ല. 56716 ന​ന്പ​ർ ക​ന്യാ​കു​മാ​രി-​പു​ന​ലൂ​ർ പാ​സ​ഞ്ച​ർ ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ടു​ന്ന​ത് വൈ​കു​ന്നേ​രം 4.45നാ​ണ്. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​ന്നും ഇ​തു​കാ​ര​ണം ഈ ​പാ​സ​ഞ്ച​റി​ൽ യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഈ ​ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വൈ​കു​ന്നേ​രം 5.05ന് ​പു​റ​പ്പെ​ട്ടാ​ൽ കൊ​ല്ല​ത്തും പു​ന​ലൂ​രി​ലേ​യ്ക്കും പോ​കു​ന്ന നൂ​റു​ക​ണ​ക്കി​ന് യാ​ത്രി​ക​ർ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കും. പു​ന​ലൂ​ർ-​ക​ന്യാ​കു​മാ​രി പാ​സ​ഞ്ച​റി​ന്‍റെ രാ​വി​ല​ത്തെ കൊ​ല്ല​ത്തെ സ​മ​യ​ക്ര​മ​വും യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്ന ത​ര​ത്തി​ലാ​ണ്. പാ​സ​ഞ്ച​റി​ന്‍റെ കൊ​ല്ല​ത്തെ സ​മ​യം രാ​വി​ലെ 7.45നാ​ണ്. ഈ ​ട്രെ​യി​നി​ൽ പു​ന​ലൂ​രി​ൽ നി​ന്ന് കൊ​ല്ല​ത്ത് എ​ത്തു​ന്ന​വ​ർ​ക്ക് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​യ്ക്കു​ള്ള മെ​മു​വി​നും പ​രു​ശു​റാം എ​ക്സ്പ്ര​സി​നും ക​ണ​ക്ഷ​ൻ കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ലാ​പു​രം പ​ര​ശു​റാം…

Read More

നഗമധ്യത്തിലെ വീട്ടിൽ കവർച്ച; പോലീസ്   അന്വേഷണം ഊർജിതമാക്കി; 90 പ​വ​ന്‍ സ്വ​ര്‍​ണ്ണ​വും,ഇ​രു​പ​ത്തി​ര​ണ്ടാ​യി​രം രൂ​പ​യും   നഷ്ടപ്പെട്ടു

പ​ത്ത​നാ​പു​രം : ന​ഗ​ര​മ​ധ്യ​ത്തി​ലെ വീട്ടിൽ വ​ന്‍ ക​വ​ര്‍​ച്ചയുമായി ബന്ധപ്പെട്ട് ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും.​പ​ത്ത​നാ​പു​രം ന​ഗ​ര​ത്തി​ല്‍ വ​ണ്‍​വേ റോ​ഡി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ പ​ക​ല്‍ സ​മ​യം വീ​ട് കു​ത്തി തു​റ​ന്ന് 90 പ​വ​ന്‍ സ്വ​ര്‍​ണ്ണ​വും,ഇ​രു​പ​ത്തി​ര​ണ്ടാ​യി​രം രൂ​പ​യും ക​വ​ര്‍​ന്ന​ത്.​ പ​ത്ത​നാ​പു​രം വ​ണ്‍​വേ​യി​ല്‍ ലൗ​ലാ​ന്‍റില്‍ ന​വാ​സി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണ്ണ​വും,പ​ണ​വും മോ​ഷ​ണം പോ​യ​ത്.​ ന​വാ​സും ഭാ​ര്യ​യും രാ​വി​ലെ പ​ത്തോടെ ജോ​ലി​യ്ക്കാ​യി പോ​യി​രു​ന്നു.​തു​ട​ര്‍​ന്ന് വൈ​കുന്നേരം 5.30 ന് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​ഞ്ഞ​ത്.​വീ​ടി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ക​ത​ക് കു​ത്തി തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു.​ എ​ല്ലാ മു​റി​യു​ടെ​യും ക​ത​കു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്.​സ്വ​ര്‍​ണ്ണം സൂ​ക്ഷി​ച്ചി​രു​ന്ന മു​റി പൂ​ര്‍​ണ്ണ​മാ​യും വ​ലി​ച്ച് വാ​രി​യി​ട്ട നി​ല​യി​ലാ​ണ്.​അ​ല​മാ​ര​യ്ക്ക് സ​മീ​പം സൂ​ക്ഷി​ച്ചി​രു​ന്ന 90 പ​വ​ന്‍ സ്വ​ര്‍​ണ്ണ​വും പ​ണ​വു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് വീ​ട്ടു​ട​മ പ​റ​യു​ന്നു.​മു​ന്‍​വ​ശ​ത്തെ ഗേ​റ്റ് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.​ മ​തി​ല്‍ ചാ​ടി​യാ​ണ് മോ​ഷ്ടാ​വ് വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് എ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.​സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വീ​ടി​നു​ള്ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.​ഇ​ന്ന്…

Read More

ഉ​ത്ത​രേ​ന്ത്യ​ൻ പോ​ലീ​സു​കാ​രെ വ​ച്ചു സ​ർ​ക്കാ​ർ ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്നുവെന്ന് എം​പി

കൊ​ട്ടാ​ര​ക്ക​ര: ഉ​ത്ത​രേ​ന്ത്യ​ൻ പോ​ലീ​സു​കാ​രെ വ​ച്ചു സ​ർ​ക്കാ​ർ ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് വി.​മു​ര​ളീ​ധ​ര​ൻ എം​പി ആ​രോ​പി​ച്ചു. കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ൽ ബി​ജെ​പി നേ​താ​വ് കെ ​സു​രേ​ന്ദ്ര​നെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു വി ​മു​ര​ളീ​ധ​ര​ൻ എം​പി. യു​ഡി എ​ഫ് നേ​താ​ക്ക​ൾ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ക്കു​മെ​ന്നു പ​റ​ഞ്ഞാ​ണ് ശ​ബ​രി​മ​യി​ലേ​ക്ക് പോ​യ​ത്. എ​ന്നി​ട്ട് അ​വ​രെ അ​റ​സ്റ്റ് ചെ​യ്‌​യാ​ൻ ത​യാ​റാ​വാ​തെ ബി​ജെ​പി നേ​താ​ക്ക​ൾ ദ​ർ​ശ​ന​ത്തി​ന് പോ​യ​പ്പോ​ഴാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ത് യു​ഡി​എ​ഫി​നോ​ടു​ള്ള പി​ണ​റാ​യി​യു​ടെ​യും യ​ദീ​ഷ് ച​ന്ദ്ര​യു​ടെ​യും ഇ​ര​ട്ട താ​പ്പാ​ണ്. ശ​ബ​രി​മ​ല​യി​ലെ വി​ഷ​യം സി​പി​എം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് സു​രേ​ന്ദ്ര​ന് ജാ​മ്യം കി​ട്ടി​യ​പ്പോ​ൾ ജ​ന​കീ​യാ സ​മ​ര​ങ്ങ​ളു​ടെ പേ​രി​ൽ പു​തി​യ അ​റ​സ്റ്റു​മാ​യി പോ​ലീ​സ് രം​ഗ​ത്ത് വ​ന്നി​ട്ടു​ള്ള​ത്. ഉ​ത്ത​രേ​ന്ത്യ​ൻ പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ശ​ബ​രി​മ​ല​യി​ൽ നി​യ​മി​ച്ചു 144 പ്ര​ഖ്യാ​പി​ച്ചു ശ​ബ​രി​മ​ല​യി​ലെ മ​ണ്ഡ​ല​കാ​ല​ത്തെ ത​ക​ർ​ക്കു​ക​യാ​ണ് പി​ണ​റാ​യി​യു​ടെ ല​ക്ഷ്യം എ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Read More