​സമൂ​ഹ​ത്തി​ൽ സ​മ​ന്വ​യ​ത്തി​ന്‍റെ​യും സ​മ​വാ​യ​ത്തി​ന്‍റെ​യും പാ​ത സ്വീ​ക​രി​ക്കാ​ൻ ബാ​ദ്ധ്യ​ത​പ്പെ​ട്ട സ​ർ​ക്കാ​ർ വർഗീയത ആളിക്കത്തിക്കാൻ  ശ്രമിക്കുന്നുവെന്ന്എംപി

ചാ​ത്ത​ന്നൂ​ർ: ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ൽ സ​മ​ന്വ​യ​ത്തി​ന്‍റെ​യും സ​മ​വാ​യ​ത്തി​ന്‍റെ​യും പാ​ത സ്വീ​ക​രി​ക്കാ​ൻ ബാ​ദ്ധ്യ​ത​പ്പെ​ട്ട സ​ർ​ക്കാ​ർ പ്ര​കോ​പ​നാ​ത്മ​ക​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളി​ലൂ​ടെ വ​ർ​ഗീയ​ത ആ​ളി​ക്ക​ത്തി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം.​പി പ​റ​ഞ്ഞു. പാ​രി​പ്പ​ള്ളി വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്ന ആ​ർ.​എ​സ്.​പി ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.​

കേ​ര​ള​ത്തി​ന്റെ സാ​മൂ​ഹ്യ അ​ന്ത​രീ​ക്ഷം സം​ഘ​ർ​ഷ ഭ​രി​ത​മാ​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് ബി.​ജെ.​പി​യും സി.​പി.​എം തു​ട​രു​ന്ന​ത്.​ശ​ബ​രി മലയിൽ സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ വി​ശ്വാ​സ​ത്തെ മ​ത​പ​ര​മാ​യ ധ്രൂ​വീ​ക​ര​ണ​ത്തി​നാ​യി ബി.​ജെ.​പി​യും സാ​മു​ദാ​യി​ക ധ്രൂ​വീ​ക​ര​ണ​ത്തി​നാ​യി സി.​പി.​എ​മ്മും ഉ​പ​യോ​ഗി​ക്കു​ന്നു.​

ഇ​തി​നെ​തി​രെ മ​തേ​ത​ര ജ​നാ​ധി​പ​ത്യ കൂ​ട്ടാ​യ്മ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കാ​നാ​ണ് ആ​ർ.​എ​സ്.​പി ശ്ര​മി​ക്കു​ന്ന​ത​നെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.​ജി.​സു​രേ​ന്ദ്ര​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജി​ല്ലാ സെ​ക്ര​ട്ട​റി ഫി​ലി​പ്പ് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​
സം​സ്ഥാ​ന സ​മി​തി അം​ഗം ജി.​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ലാ​ക്കാ​ട് ടി​ങ്കു,ജി.​രാ​ജേ​ന്ദ്ര​പ്രാ​സാ​ദ്, എ​ൻ.​രാ​ജ​ൻ​കു​റു​പ്പ്, ഡി.​സു​ഭ​ദ്രാ​മ്മ,വി.​ആ​ർ.​വി​നി​ൽ​കു​മാ​ർ,തു​ള​സീ​ധ​ര​ൻ, ജെ.​വേ​ണു​ഗോ​പാ​ൽ,എ​സ്.​ഉ​ണ്ണി​കൃ​ഷ്ണ​പി​ള​ള, ഷാ​ലു.​വി.​ദാ​സ് , കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി.​രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നെ ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി തി​ര​ഞ്ഞെ​ടു​ത്തു.​നെ​ടു​ങ്ങോ​ലം രാ​മ​റാ​വു മെ​മ്മോ​റി​യ​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ പാ​ര​ിപ്പ​ള​ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​മാ​യി അ​നു​ബ​ന്ധ​പ്പെ​ടു​ത്തി ഉ​യ​ർ​ത്ത​ണ​മെ​ന്ന് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts