പ​ഴ​ഞ്ചൊ​ല്ലി​ൽ പ​തി​രി​ല്ല; പ​ഴ​ഞ്ചൊ​ല്ലു​ക​ളു​ടെ വി​രു​ന്നൊ​രു​ക്കി പ​ഴ​മൊ​ഴി മ​ല​യാ​ളം സംഘടിപ്പിച്ചു

കൊല്ലം: പ​ഴ​ഞ്ചൊ​ല്ലു​ക​ളു​ടെ വി​രു​ന്നൊ​രു​ക്കി പ​ഴ​മൊ​ഴി മ​ല​യാ​ളം. പ​ഴ​ഞ്ചൊ​ല്ലി​ൽ പ​തി​രി​ല്ല എ​ന്നെ​ഴു​തി തു​ട​ക്ക​മി​ട്ട​ത് ജി​ല്ലാ ക​ളക്ട​ർ ഡോ. ​എ​സ്. കാ​ർ​ത്തി​കേ​യ​നാ​യി​രു​ന്നു. പി​ന്നാ​ലെ സ​ബ് ക​ള​ക്ട​ർ ഡോ. ​എ​സ്. ചി​ത്ര കു​റി​ച്ചു-​ചൊ​ട്ട​യി​ലെ ശീ​ലം ചു​ട​ല​വ​രെ. മ​റ്റു വി​ശി​ഷ്ടാ​തി​ഥി​ക​ളും ജീ​വ​ന​ക്കാ​രും സ​ന്ദ​ർ​ശ​ക​രു​മെ​ല്ലാം മ​ത്സ​രി​ച്ചെ​ഴു​തി​യ​പ്പോ​ൾ ക​ളക്ട്രേറ്റി​നു മു​ന്നി​ലൊ​രു​ക്കി​യ കാ​ൻ​വാ​സ് പ​ഴ​ഞ്ചൊ​ല്ലു​ക​ളു​ടെ ക​ല​വ​റ​യാ​യി. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഇ​ൻ​ഫ​ർ​മേ​ഷ​ൻ-​പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​ഴ​മൊ​ഴി മ​ല​യാ​ളം എ​ന്ന പേ​രി​ൽ പ​ഴ​ഞ്ചൊ​ല്ലെ​ഴു​ത്ത് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ച​ങ്ങാ​തി ന​ന്നാ​യാ​ൽ ക​ണ്ണാ​ടി വേ​ണ്ട, വേ​ണ​മെ​ങ്കി​ൽ ച​ക്ക വേ​രി​ലും കാ​യ്ക്കും, ഉ​ണ്ണി​യെ ക​ണ്ടാല​റി​യാം ഉൗ​രി​ലെ പ​ഞ്ഞം, ക​ണ്ടാല​റി​യാ​ത്ത​വ​ൻ കൊ​ണ്ടാല​റി​യും തു​ട​ങ്ങി​യ പ​തി​വു പ​ഴ​ഞ്ചൊ​ല്ലു​ക​ൾ​ക്കി​ട​യി​ൽ തേ​ങ്ങ പ​ത്ത​ര​ച്ചാ​ലും താ​ള​ല്ലേ ക​റി എ​ന്ന ചോ​ദ്യ​വും ഇ​ന്നു ഞാ​ൻ നാ​ളെ നീ ​എ​ന്ന മു​ന്ന​റി​യി​പ്പു​മൊ​ക്കെ ഇ​ടം​പി​ടി​ച്ചു. ഗൂ​ഗി​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ഴ​ഞ്ചൊ​ല്ലു​ക​ൾ ക​ണ്ടുപി​ടി​ച്ച് എ​ഴു​തി​യ​വ​രു​മു​ണ്ട ായി​രു​ന്നു.ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​പി.…

Read More

മഅദനിയുടെ മാതാവ് അസ്മ ബീവി നിര്യാതയായി; അർബുധ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു

കൊല്ലം: പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ മാതാവ് അസ്മ ബീവി (67) നിര്യാതയായി. അർബുധ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന മാതാവിനെ സന്ദർശിക്കുന്നതിന് മഅദനിക്ക് കോടതി അനുമതി നൽകിയിരുന്നു. ഒക്ടോബര്‍ 30-നാണ് മഅദനി കേരളത്തിലെത്തിയത്. നവംബർ നാലു വരെയാണ് പരോൾ അനുവദിച്ചിരുന്നത്. ഇതിനിടെ ബംഗളൂരു എന്‍ഐഎ പ്രത്യേക കോടതി എട്ട് ദിവസത്തേക്കു കൂടി പരോള്‍ കാലാവധി നീട്ടി നൽകിയിരുന്നു. ഇതോടെ മഅദനിക്ക് നവംബര്‍ 12 വരെ കേരളത്തില്‍ തുടരാനാകും.

Read More

കോർപ്പറേഷനിലും നഗരസഭകളിലും വി​ജി​ല​ൻ​സ് മിന്നൽ പരിശോധന;  നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ് ഓഫീസർ

കൊല്ലം: വി​ജി​ല​ൻ​സ് ദ​ക്ഷി​ണ​മേ​ഖ​ല പോ​ലീ​സ് സൂ​പ്ര​ണ്ട ് ആ​ർ. ജ​യ​ശ​ങ്ക​റി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം കൊ​ല്ലം വി​ജി​ല​ൻ​സ് ഡെ​പ്യു​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട ് അ​ശോ​ക കു​മാ​റിന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സ്, പു​ന​ലൂ​ർ, കൊ​ട്ടാ​ര​ക്ക​ര, പ​ര​വൂ​ർ, ക​രു​നാ​ഗ​പ്പ​ള്ളി മു​ൻ​സി​പ്പാ​ലി​റ്റി ഓ​ഫീ​സു​ക​ളി​ലും മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​. പ​രി​ശോ​ധ​ന​യി​ൽ ജനുവരി ഒന്നു മു​ത​ൽ കഴിഞ്ഞ മൂന്നു വ​രെ 3,301 ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ് അ​പേ​ക്ഷ​യി​ൽ നി​യ​മാ​നു​സൃ​ത​മാ​യി കാ​ലാ​വ​ധി ക​ഴി​ഞ്ഞ 385 അ​പേ​ക്ഷ​ക​ൾ പെ​ൻ​ഡിം​ഗ് ഉ​ള്ള​താ​യും, കെ​ട്ടി​ട നി​ർ​മ്മാ​ണ​ങ്ങ​ളു​ടെ അ​നു​മ​തി ന​ൽ​കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ​ങ്കേ​തം സോ​ഫ്റ്റ് വെയ​റി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രും കൃ​ത്യ​മാ​യി നോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി കാ​ണാ​ത്ത​താ​യും കണ്ടെത്തി. സേ​വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം 15 ദി​വ​സ​ത്തി​നു​ള്ള തീ​ർ​പ്പാ​ക്കേ​ണ്ട ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കി കാ​ണു​ന്നി​ല്ല​യെ​ന്നും, ര​ജി​സ്റ്റ​റു​ക​ളും, ഫ​യ​ലു​ക​ളും യ​ഥാ​വി​ധി സൂ​ക്ഷി​ച്ചു​കാ​ണു​ന്നി​ല്ലാ​യെ​ന്നും ക​ണ്ടെത്തി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യി​ൽ വി​ജി​ല​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം. ​എം. ജോ​സ്, പ്ര​മോ​ദ് കൃ​ഷ്ണ​ൻ, അ​ൽ​ജ​ബാ​ർ, സൂ​ധീ​ഷ്, രാ​ജേ​ഷ് എ​ന്നി​വ​രും അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നി​യ​ർ​മാ​രാ​യ വി​നോ​ദ്,…

Read More

ആശുപത്രികളിലെ അടിസ്ഥാനവിഭാഗം ജീവനക്കാരെ പ​രി​ഷ്ക്ക​രി​ച്ചയൂ​ണി​ഫോം ധ​രി​ക്കാ​ൻ അ​നു​വ​ദി​ക്കില്ലെന്ന ആരോപണവുമായി  കേ​ര​ള ഗ​വൺമെന്‍റ് ​ഹോ​സ്പി​റ്റ​ൽ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ

കൊല്ലം ആ​ശു​പ​ത്രി​ക​ളി​ലെ അ​ടി​സ്ഥാ​ന വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ പ​രി​ഷ്ക്ക​രി​ച്ചയൂ​ണി​ഫോം ധ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള ഗ​വ.​ഹോ​സ്പി​റ്റ​ൽ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (കെ​ജി​എ​ച്ച്ഇ​എ) ആ​വ​ശ്യ​പ്പെ​ട്ടു.​സ​ർ​ക്കാ​ർ യൂ​ണി​ഫോം നി​ശ്ച​യി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും മേ​ല​ധി​കാ​രി​ക​ൾ യൂ​ണി​ഫോം ധ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന വ​നി​താ ജീ​വ​ന​ക്കാ​രു​ടെ യൂ​ണി​ഫോം പ​രി​ഷ്ക്ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​തി​നെ​തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം വ​നി​താ​ജീ​വ​ന​ക്കാ​രു​ടെ യൂ​ണി​ഫോം പ​രി​ഷ്ക്ക​രി​ച്ച് ചു​രി​ദാ​റും ഓ​വ​ർ​ക്കോ​ട്ടും ധ​രി​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കിയത്. ഇ​തേ ഉ​ത്ത​ര​വി​ൽ ത​ന്നെ മൂ​ന്ന് നൈ​റ്റ് ഡ്യൂ​ട്ടി​യും ഒ​ര ുഓ​ഫും, അ​ത് ക​ഴി​ഞ്ഞ് മൂ​ന്ന് ഡേ ​ഡ്യൂ​ട്ടി​കൂ​ടി ചെ​യ്ത​തി​നു​ശേ​ഷം വീ​ക്കി​ലി ഓ​ഫും അ​നുവ​ദി​ച്ച് ന​ൽ​കാ​വു​ന്ന​താ​ണെന്നും അറിയിച്ചിരുന്നു. ഇ​തും അ​ടി​സ്ഥാ​ന വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് നി​ഷേ​ധി​ച്ചു​കൊ​ണ്ട് ന​ഴ്സു​മാ​ർ​ക്ക് ന​ൽ​കു​ക​യും ചെ​യ്യു​ന്നു. അ​ടി​സ്ഥാ​ന വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ അ​വ​ഗ​ണി​ച്ച് ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​തെ ആ​ശു​പ​ത്രി​ക​ളി​ലെ മേ​ല​ധി​കാ​രി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​രി​ഷ്ക്ക​രി​ച്ച് യൂ​ണി​ഫോ​ണം ധ​രി​ക്കാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു. ഈ ​നി​ല​പാ​ടു​ക​ൾ തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും…

Read More

വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല; സാമൂഹ്യ വിരുദ്ധശല്യം രൂക്ഷം; പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ

വാ​ള​കം : അ​മ്പ​ല​ക്ക​ര – ആ​ൽ​ത്ത​റ മു​ക​ൾ പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ളു​ക​ളാ​യി വ​ഴി​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കാ​ത്ത​ത് സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​തി​ന് കാ​ര​ണ​മാ​വു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വ​ഴി ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് പോ​ലും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ഇ​വി​ടെ ത​മ്പ​ടി​ക്കു​ന്നു. വാ​ള​കം എ​യ്ഡ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ സ​മീ​പ​ത്തു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ ഇ​ല്ലാ​ത്ത​താ​ണ് ഈ ​അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ഈ സാ​ഹ​ച​ര്യ​ത്തി​ൽ വ​ഴി​വി​ള​ക്കു​ക​ൾ കൂ​ടി ക​ത്താ​താ​യ​തോ​ടെ സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം രൂ​ക്ഷ​മാ​വു​ക​യാ​ണ്. അ​ധി​കൃ​ത​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ള​കം പൗ​ര​സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പൗ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ മാ​മ്പു​ഴ അ​ല​ക്സാ​ണ്ട​ർ ,എ ​കെ​മ​നോ​ഹ​ര​ൻ, പ്രി​ൻ​സ് ഫി​ലി​പ്പ്, മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ​പ്ര​സം​ഗി​ച്ചു.

Read More

കെഐപി ഭൂമിയില്‍ നിന്നും ലക്ഷങ്ങളുടെ മരങ്ങള്‍ സ്വകാര്യവ്യക്തി മുറിച്ച് കടത്തി; പരാതി നല്‍കിയ കെഐപി അധികൃതര്‍ മിനിട്ടുകള്‍ക്കകം പരാതി പിന്‍വലിച്ചു

കു​ള​ത്തു​പ്പു​ഴ : കു​ള​ത്തു​പ്പു​ഴ നെ​ടു​വ​ന്നൂ​ര്‍​ക​ട​വി​ല്‍ കെഐപി ഭൂ​മി​യി​ല്‍ നി​ന്നും ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന മ​ര​ങ്ങ​ള്‍ സ്വ​കാ​ര്യ വ്യ​ക്തി മു​റി​ച്ചു ക​ട​ത്തി. കെഐപി മീ​ന്‍ ഉ​ല്‍​പ്പാ​ദ​ന കേ​ന്ദ്ര​ത്തി​ന് വി​ട്ടു​ന​ല്‍​കി​യ ഭൂ​മി​യി​ല്‍ നി​ന്നു​മാ​ണ് മ​ര​ങ്ങ​ള്‍ മു​റി​ച്ചു ക​ട​ത്തി​യി​രി​ക്കു​ന്ന​ത്. 80 സെ​ന്‍റില്‍ അ​ധി​കം ഭൂ​മി​യി​ല്‍ നി​ന്നു​മാ​ണ് റ​ബ്ബ​ര്‍, ക​മു​ക്, തെ​ങ്ങ് തു​ട​ങ്ങി​യ മ​ര​ങ്ങ​ള്‍ മു​റി​ച്ചു നീ​ക്കി​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ ഭൂ​മി​യാ​ണ്‌ എ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചു ഭൂ​ഉ​ട​മ ഇ​വി​ടെ​യു​ള്ള മ​ര​ങ്ങ​ള്‍ മ​റി​ച്ചു വി​ല്‍​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​തെന്ന് പറയുന്നു. മ​ര​ങ്ങ​ള്‍ മു​റി​ച്ചുനീ​ക്കി നി​ര​വ​ധി ലോ​ഡു​ക​ള്‍ പോ​യ​തി​ന് ശേ​ഷ​മാ​ണ് കെ ​ഐ പി ​അ​ധി​കൃ​ത​ര്‍ സം​ഭ​വം അ​റി​യു​ന്ന​ത് ത​ന്നെ. ഉ​ട​ന്‍ ത​ന്നെ കു​ള​ത്തു​പ്പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ പ​രാ​തി ന​ല്‍​കി മി​നി​ട്ടു​ക​ള്‍​ക്ക​കം ന​ല്‍​കി​യ പ​രാ​തി കെ​ഐ​പി അ​ധി​കൃ​ത​ര്‍ പി​ന്‍​വ​ലി​ച്ചു. ഉ​ന്ന​ത രാ​ഷ്ട്രീ​യ സ​മ്മ​ര്‍​ദം മൂ​ല​മാ​ണ് പ​രാ​തി പി​ന്‍​വ​ലി​ച്ച​ത് എ​ന്നാ​ണു സൂ​ച​ന. സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ലെ മ​രം മു​റി വി​വാ​ദ​മാ​യ​തോ​ടെ നി​സാ​ര…

Read More

പ​രി​സ്ഥി​തി മ​ലി​നീ​ക​രണ​ത്തിനെ​തി​രെ സാ​മൂ​ഹി​ക അ​വ​ബോ​ധം സൃ​ഷ്ടി​ക്കാൻ സ്റ്റെപ്പ് പദ്ധതിയുമായി പോലീസ്

കൊല്ലം :കേ​ര​ളാ പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ളാ സ്ക്രാ​പ്പ് മ​ർ​ച്ച​ന്‍റ​സ് അ​സോ​സി​യേ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​സ്ഥി​തി മ​ലി​നീ​ക​ര ണ​ത്തി നെ​തി​രെ സാ​മൂ​ഹി​ക അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി പ്ലാ​സ്റ്റി​ക്ക് അ​നു​ബ​ന്ധ​ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് റീ ​സൈ​ക്കി​ൾ ചെ​യ്യു​ന്ന സ്റ്റെ​പ്പ് പ​ദ്ധ​തി കൊ​ല്ലം സി​റ്റി പോ​ലീ​സ് ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ദ്ധ​തി യു​ടെ മൂ​ന്നാം ഘ​ട്ട​മാ​യി കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​യും കൊ​ല്ലം ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ ഹോ​സ്പി​റ്റ​ലി​ലേ​യും അ​ജൈ​വ​മാ​ലി​ന്യ ശേ​ഖ​ര​ണ​പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കൊ​ല്ലം സി​റ്റി പോ​ലീ​സ് മേ​ധാ​വി പി. ​കെ. മ​ധു നി​ർ​വഹി​ച്ചു. കൊ​ല്ലം അ​സി: ക​ള​ക്ട​ർ എ​സ്. ഇ​ല​ക്കി​യ മു​ഖ്യ​പ്ര​ഭാ​ഷ ണ​വും ജി​ല്ലാ ഹോ​സ്പി​റ്റ​ൽ സൂ​പ്ര​ണ്ട് ഡോ. ​വ​സ​ന്ത​ദാ​സ് ,വി​ക്ടോ​റി​യ ഹോ​സ്പി റ്റ​ൽ സൂ​പ്ര​ണ്ട് ഡോ. ​സൈ​ജു ഹ​മീ​ദ് ,ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​അ​ജി​ത, അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ. ​പ്ര​തീ​പ്കു​മാ​ർ, എ​സ്.​ഷൈ​ജു ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി. ​സു​ധാ​ക​ര​ൻ, അ​ൻ​ഷാ​ദ് മ​ജീ​ദ്, എം.…

Read More

ജി​ല്ല​യി​ല്‍ വാ​ഹ​ന അ​പ​ക​ട​ത്തി​ന്‍റെ തോ​ത് കു​റ​യ്ക്കുന്നതിന് പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കുമെന്ന് ആ​ര്‍ടി​ഒ

കൊല്ലം: ജി​ല്ല​യി​ല്‍ വാ​ഹ​ന അ​പ​ക​ട​ത്തി​ന്‍റെ തോ​ത് കു​റ​യ്ക്കു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് റീ​ജണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ വി. ​സ​ജി​ത്ത് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​നു​വ​ദ​നീ​യ പ​രി​ധി​യി​ല്‍ ക​വി​ഞ്ഞ വെ​ളി​ച്ച​മു​ള്ള ലൈ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച​തി​ന് 23 കേ​സു​ക​ളാ​ണ് എ​ടു​ത്ത​ത്. എ​യ​ര്‍​ഹോ​ണ്‍ ഉ​പ​യോ​ഗം, ഫി​റ്റ്‌​ന​സ് പു​തു​ക്കാ​തെ​യു​ള്ള സ​ര്‍​വീ​സ്, ഇ​ന്‍​ഷ്വ​റ​ന്‍​സ് ഇ​ല്ലാ​ത്ത​വ, ഹെ​ല്‍​മ​റ്റ് ഇ​ല്ലാ​ത്ത ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര, തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് 261ലേ​റെ കേ​സു​ക​ള്‍ എ​ടു​ത്തു. കോ​ണ്‍​ട്രാ​ക്ട് ക്യാ​രേ​ജു​ക​ളി​ല്‍ മു​ന്‍ പ​രി​ശോ​ധ​നാ​വേ​ള​യി​ല്‍ നീ​ക്കം ചെ​യ്ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ വീ​ണ്ടും ഘ​ടി​പ്പി​ച്ചാ​ല്‍ ക​ര്‍​ശ​ന ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കും. സി​റ്റി​യി​ല്‍ ഇ​നി ഓ​ട്ടോ​ക​ള്‍​ക്ക് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ല്‍​കി​ല്ല. പ​ഞ്ചാ​യ​ത്ത് പെ​ര്‍​മി​റ്റു​ള്ള​വ​യ്ക്ക് പാ​ര്‍​ക്കിം​ഗും അ​നു​വ​ദി​ക്കി​ല്ല. ഇ​വി​ടെ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും മീ​റ്റ​ര്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണം. ട്രാ​ക്ക് മു​ഖേ​ന ന​ട​ത്തു​ന്ന പ​രി​ശീ​ല​നം നേ​ടി​യ ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രെ മാ​ത്ര​മേ സി​റ്റി​യി​ല്‍ ഓ​ടാ​ന്‍ അ​നു​വ​ദി​ക്കൂ. തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് 1.30ന്…

Read More

പു​ളി​യ​ൻ​കു​ടി​യി​ൽ ചെ​റു​നാ​ര​ങ്ങ​യി​ല്ല ; വി​പ​ണി​യി​ൽ കടുത്ത ക്ഷാ​മം; വില നൂറുകടന്നു

പ​ത്ത​നാ​പു​രം: ത​മി​ഴ്‌​നാ​ട്ടി​ലെ പു​ളി​യ​ന്‍​കു​ടി​യി​ൽ ചെ​റു​നാ​ര​ങ്ങ ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​തോ​ടെ വി​പ​ണി​യി​ൽ ക്ഷാ​മം തു​ട​രു​ന്നു.​ആ​ന്ധ്ര​യി​ൽ നി​ന്നെ​ത്തു​ന്ന നാ​ര​ങ്ങ​യെ ആ​ശ്ര​യി​ച്ചാ​ണ് വ്യാ​പാ​രി​ക​ളു​ടെ ഇ​പ്പോ​ഴ​ത്തെ വി​പ​ണ​നം.​കി​ലോ​യ്ക്ക് വി​ല​യും നൂ​റ് ക​ട​ന്നി​ട്ടു​ണ്ട്.​ ആ​ന്ധ്ര നാ​ര​ങ്ങ അ​റു​പ​ത് മു​ത​ൽ എ​ൺ​പ​ത് രൂ​പ​യ്ക്കാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത് . അ​ടു​ത്ത മാ​സം ക​ല്ല്യാ​ണ സീ​സ​ണാ​കു​ന്ന​തോ​ടെ മാ​ർ​ക്ക​റ്റു​ക​ളി​ൽ ചെ​റു​നാ​ര​ങ്ങ​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ കൂ​ടും.ഉ​ൽ​പാ​ദ​നം കു​റ​യു​ക​യും ആ​വ​ശ്യ​ക്കാ​രേ​റു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ചെ​റു​നാ​ര​ങ്ങാ വി​ല വ​ർ​ദ്ധി​ക്കാ​ൻ കാ​ര​ണം.​കേ​ര​ള​ത്തി​ൽ ഉ​ൽ​പാ​ദ​നം വി​ര​ള​മാ​യ​തി​നാ​ല്‍ വ്യാ​പാ​രി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത് ത​മി​ഴ്‌​നാ​ടി​നെ​യാ​ണ്.​ പു​ളി​യ​ൻ​കു​ടി​ക്ക് പു​റ​മേ മ​ധു​ര, രാ​ജ​മു​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ദി​നം​പ്ര​തി ട​ൺ ക​ണ​ക്കി​നു ചെ​റു​നാ​ര​ങ്ങ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.​എ​ന്നാ​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു ഇ​വി​ട​ങ്ങ​ളി​ൽ ചെ​റു​നാ​ര​ങ്ങ തീ​രെ ഇ​ല്ല. ആ​ളു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​യ്ക്ക് നാ​ര​ങ്ങ ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​ത് വി​പ​ണി​യെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് നാ​ര​ങ്ങ മൊ​ത്ത​വ്യ​പാ​രി​ക​ളും പ​റ​യു​ന്നു .

Read More

വാ​യ​ന​യി​ല്ലെ​ങ്കി​ൽ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽചി​ന്തി​ക്കാ​ൻ ക​ഴി​യില്ലെന്ന്  എ​ൻ.​വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ

കൊ​ല്ലം: യു​ഗ​ങ്ങ​ൾ മാ​റി​യാ​ൽ പോ​ലും വാ​യ​ന ഇ​ല്ലാ​ത്ത ഒ​രാ​ൾ​ക്ക് ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ ചി​ന്തി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് എ​ൻ.​വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ. കൊ​ല്ലം പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ലാ​സ​രി​ത്ത് മാ​സി​ക​യു​ടെ പു​ന​പ്ര​കാ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ ആ​ളു​ക​ളു​ടെ വാ​യ​നാ​ശീ​ലം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. ശാ​സ്ത്ര​വും സാ​ങ്കേ​തി​ക വി​ദ്യ​ക​ളും വ​ള​രു​ന്പോ​ഴും പ​ല കാ​ര​ണ​ങ്ങ​ളാ​ലും വാ​യ​ന ഇ​പ്പോ​ഴും പി​ന്നോ​ട്ടാ​ണ്. ഇ​തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് വാ​യ​ന​ശാ​ല​ക​ളും ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​ങ്ങ​ളും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ശ്ലാ​ഖ​നീ​യ​മാ​ണെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ ഇ​ല​ങ്ക​ത്ത് മാ​സി​ക​യു​ടെ കോ​പ്പി ഏ​റ്റു​വാ​ങ്ങി. ക്ല​ബ് സെ​ക്ര​ട്ട​റി ജി.​ബി​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കേ​ര​ള​ശ​ബ്ദം അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ആ​ർ.​പ​വി​ത്ര​ൻ, ക​ലാ​സ​രി​ത്ത് പ​ത്രാ​ധി​പ​ർ ച​വ​റ സു​രേ​ന്ദ്ര​ൻ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More