പി.​കെ.​ശ​ശി എംഎൽഎ   വി​ഷ​യ​ത്തി​ല്‍ഡിവൈഎ​ഫ്ഐ യു​ടേ​ത്  രാ​ഷ്ട്രീ​യ അ​ധഃ​പ​ത​നമെന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്

കൊ​ല്ലം: പി.​കെ.​ശ​ശി വി​ഷ​യ​ത്തി​ല്‍ ഡിവൈ​എ​ഫ്ഐ യു​ടെ മൗ​നം രാ​ഷ്ടീ​യ അ​ധഃ​പ​ത​ന​ത്തി​ന് തെ​ളി​വാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. പീ​ഢി​പ്പി​ക്ക​പ്പെ​ട്ട​ത് ഡി.​വൈ.​എ​ഫ്.​ഐ. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യ വ​നി​ത​യാ​ണ്. അ​വ​ര്‍ പ​രാ​തി ന​ല്‍​കി ആ​ഴ്ച​ക​ള്‍ പി​ന്നി​ട്ടു. ഒ​രു പ്ര​സ്താ​വ​ന കൊ​ണ്ടു​പോ​ലും പ്ര​തി​ക​രി​ക്കാ​നാ​വാ​ത്ത രീ​തി​യി​ല്‍ ഡിവൈ​എ​ഫ്​ഐ അ​ധഃ​പ​തി​ച്ചു. സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ സ്വ​ന്തം നേ​താ​വി​നെ​പ്പോ​ലും സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത ഡി​വൈഎ​ഫ്​ഐക്ക് ​എ​ങ്ങി​നെ​യാ​ണ് മ​റ്റ് യു​വ​ജ​ന വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ ക​ഴി​യു​ക എ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൊ​ല്ലം പാ​ര്‍​ല​മെ​ന്‍റ് ഭാ​ര​വാ​ഹി​ക​ളാ​യ ആ​ര്‍.​എ​സ്.​അ​ബി​ന്‍ ,വി​ഷ്ണു സു​നി​ല്‍ പ​ന്ത​ളം എ​ന്നി​വ​ര്‍ ചോ​ദി​ച്ചു.

Read More

കു​ള​ത്തു​പ്പു​ഴ​യി​ല്‍  കു​ര​ങ്ങു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​ന്ന​ര വ​യ​സു​കാ​ര​ന് പ​രി​ക്ക്

കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ​യി​ല്‍ കു​ര​ങ്ങു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​ന്ന​ര വ​യ​സു​കാ​ര​ന് പ​രി​ക്കേറ്റു. കു​ള​ത്തു​പ്പു​ഴ സാം​ന​ഗ​ര്‍ മേ​ലേ​വീ​ട്ടി​ല്‍ ഷൈ​ജു-ആ​ഷ്‌​ലി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ല്‍​ഫി​ദ് ഷൈ​ജു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. വീ​ടി​നു മു​ന്നി​ല്‍ നി​ന്ന് ക​ളി​ക്കു​ക​യാ​യി​രു​ന്ന അ​ല്‍​ഫി​ദി​നെ കൂ​ട്ട​ത്തോ​ടെ എ​ത്തി​യ കു​ര​ങ്ങു​ക​ള്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മാ​താ​വ് ആ​ഷ്‌​ലി ഓ​ടി​യെ​ത്തി കു​ര​ങ്ങു​ക​ളെ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ഷ്‌​ലി​ക്ക് നേ​രെ​യും കു​ര​ങ്ങു​ക​ള്‍ ആ​ക്ര​മ​ണ​ത്തി​നൊ​രു​ങ്ങി. നി​ല​ത്തു​വീ​ണ അ​ല്‍​ഫി​ദി​നെ തു​ട​യി​ലും കൈ, ​കാ​ല്‍ മു​ട്ടു​ക​ളി​ലും കു​ര​ങ്ങു​ക​ള്‍ മാ​ന്തി പ​രി​ക്കേ​ല്‍​പ്പി​ച്ചു. ഉ​ട​ന്‍ ത​ന്നെ അ​ല്‍​ഫി​ദി​നെ കു​ള​ത്തു​പ്പു​ഴ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും ഇ​വി​ടെ നി​ന്നും പു​ന​ലൂ​ര്‍ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. കു​ട്ടി ആ​യ​തി​നാ​ല്‍ പ്ര​തി​രോ​ധ മ​രു​ന്ന് ന​ല്‍​കു​ന്ന​തി​നാ​യി പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം എ​സ് എ ​ടി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​ല്‍​ഫി​ദി​നെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ട്ടി​ല്‍ എ​ത്തി​ച്ച​ത്. ഇ​വ​രു​ടെ വീ​ടി​നു സ​മീ​പ​ത്തെ വീ​ട്ടി​ലെ പ​ത്ത് ദി​വ​സം മാ​ത്രം പ്രാ​യം ചെ​ന്ന കു​ഞ്ഞി​നേ​യും കു​ര​ങ്ങു​ക​ള്‍…

Read More

എക്സൈസ് റെയ്ഡ് : കഞ്ചാവു പൊതികളുമായി ഇരുപതുവയസിൽ താഴെയുള്ള   അഞ്ചുപേര്‍ അറസ്റ്റില്‍

കൊ​ല്ലം: ചാ​ത്ത​ന്നൂ​ര്‍ റേ​ഞ്ച് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ് നി​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ ക​ഞ്ചാ​വ് പൊ​തി​ക​ളു​മാ​യി അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍. മീ​നാ​ട് തൊ​ടി​യി​ല്‍ വീ​ട്ടി​ല്‍ അ​ച്ചു സ​തീ​ശ​ന്‍(19), ചി​റ​ക്ക​ര വി​ള​പ്പു​റം താ​ഴം​തെ​ക്ക് മം​ഗ​ല​ത്ത് തെ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ സു​ബാ​ഷ്(20), ചി​റ​ക്ക​ര വി​ല്ലേ​ജി​ല്‍ ആ​രാ​ധ​ന​മു​ക്ക് ആ​ര്യാ​ഭ​വ​നി​ല്‍ സു​ജി​ത്ത്(20), ചി​റ​ക്ക​ര വി​ള​പ്പു​റം താ​ഴം​തെ​ക്ക് വ​ട്ട​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ അ​ഭി​ജി​ത്ത്(19), ചി​റ​ക്ക​ര ഉ​ളി​യ​നാ​ട് വി​ല​യ​മ​ഠ​ത്തി​ല്‍ വീ​ട്ടി​ല്‍ സ​ജി(20) എ​ന്നി​വ​രാ​ണ് ക​ഞ്ചാ​വ് പൊ​തി​ക​ളു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​റോ​ടൊ​പ്പം പ്രി​വ​ന്റീ​വ് ഓ​ഫി​സ​ര്‍​മാ​രാ​യ വി​ജ​യ​കൃ​ഷ്ണ​ന്‍, വി​ധു​കു​മാ​ര്‍, അ​രു​ണ്‍, സി​ഇ​ഒ​മാ​രാ​യ ശ്രീ​കു​മാ​ര്‍, സി​ജി​ല്‍, സു​നി​ല്‍​കു​മാ​ര്‍, ജ്യോ​തി, ന​ഹാ​സ്, ബി​ജോ​യ്, ശ്യാം​കു​മാ​ര്‍, സൂ​ര്യ, ബി​ന്ദു​ലേ​ഖ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

 നി​ര​ത്തി​ല്‍ പാ​യു​ന്ന  വാഹനങ്ങളുടെ ചെറുമാതൃകകൾ നിർമിച്ച് അഖിൽ ശ്രദ്ധേയനാകുന്നു

പ​ത്ത​നാ​പു​രം : നി​ര​ത്തി​ല്‍ പാ​യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ചെ​റു മാ​തൃ​ക​ക​ള്‍ നി​ര്‍​മ്മി​ച്ച് വ്യ​ത്യ​സ്ത​നാ​വു​ക​യാ​ണ് അ​ഖി​ല്‍ പ​ത്ത​നാ​പു​രം പാ​തി​രി​ക്ക​ല്‍ അ​ഖി​ല്‍ ഭ​വ​നി​ല്‍ അ​ജി- സോ​ണി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഈ ​ക​ലാ​കാ​ര​ന്‍.ഒ​ര്‍​ജി​ന​ലി​നെ പോ​ലും വെ​ല്ലു​ന്ന ത​ര​ത്തി​ല്‍ ആ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ചി​ത്ര​ങ്ങ​ളു​മാ​ണ് അ​ഖി​ലി​ല്‍ നി​ന്ന് പി​റ​വി​യെ​ടു​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം ത​ന്നെ വ്യ​ത​സ്ത​ത​യാ​ര്‍​ന്ന നൂ​റ്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടെ മാ​തൃ​ക​ക​ള്‍ നി​ര്‍​മ്മി​ച്ചു ക​ഴി​ഞ്ഞു. ചി​ത്ര​ക​ല​യി​ലും ക​ഴി​വ് തെ​ളി​യി​ച്ച യു​വാ​വ് നി​ര​വ​ധി ബ​ഹു​മ​തി​ക​ളും നേ​ടി​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ നി​ര്‍​മ്മി​ച്ച പ​ത്തു ച​ക്ര​ങ്ങ​ളോ​ട് കൂ​ടി​യ ലോ​റി​യ്ക്കും ബ​സി​നു​മാ​ണ് ആ​രാ​ധ​ക​രേ​റെ​യും. ലോ​റി​യു​ടെ മാ​തൃ​ക സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഭാ​ര​ത് ബെ​ന്‍​സ് ക​മ്പ​നി മാ​നേ​ജ്മെ​ന്‍റെ് വാ​ഹ​ന​ത്തി​ന്‍റെ ചി​ത്രം ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. കൂ​ടാ​തെ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച ബ​സി​ന്‍റെ മാ​തൃ​ക കൊ​ല്ല​ത്തു​ള​ള ബ​സ് ഉ​ട​മ​യ്ക്ക് ന​ല്‍​കാ​നാ​ണ് അ​ഖി​ലി​ന്‍റെ തീ​രു​മാ​നം. വാ​ഹ​ന​ങ്ങ​ളു​ടെ പ​ടം വ​ര​ച്ച ശേ​ഷം ഫോം ​ഷീ​റ്റി​ല്‍ ഒ​ട്ടി​ച്ചാ​ണ് ഇ​വ​യു​ടെ നി​ര്‍​മ്മാ​ണം.​ഒ​രു…

Read More

കു​ള​ത്തു​പ്പു​ഴ സ്കൂ​ളി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം വർധിച്ചു ; ക്ലാ​സ്റൂ​മി​ല്‍ നി​ന്നും മ​ദ്യ​കു​പ്പി​ക​ളും ഗ്ലാ​സു​ക​ളും ക​ണ്ടെ​ടു​ത്തു

കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ ടൗ​ണ്‍ സ​ര്‍​ക്കാ​ര്‍ യു​പി സ്കൂ​ളി​ല്‍ വീ​ണ്ടും സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം. സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് റൂ​മി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞ മ​ദ്യ​കു​പ്പി​ക​ളും ഗ്ലാ​സു​ക​ളും സി​ഗ​റ​റ്റ് കു​ട്ടി​ക​ള്‍, ക​ഴി​ച്ച ശേ​ഷം ഉ​പേ​ക്ഷി​ച്ച ആ​ഹാ​ര സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ത്തി. രാ​വി​ലെ സ്കൂ​ളി​ല്‍ എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ആ​ദ്യം ഇ​ത് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​ര്‍ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മ​ദ്യ​കു​പ്പി​ക​ളും മ​റ്റു​സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ടു​ക്കു​ന്ന​ത്.സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി ​ലൈ​ലാ​ബീ​വി വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി മ​ദ്യ​കു​പ്പി​ക​ളും ഗ്ലാ​സു​ക​ളും അ​വി​ടെ നി​ന്നും നീ​ക്കം ചെ​യ്തു. എ​ന്നാ​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും ഒ​രു മ​തി​ല്‍ മാ​ത്രം അ​ക​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കു​ള​ത്തു​പ്പു​ഴ യു​പി സ്കൂ​ളി​ല്‍ നി​ര​ന്ത​രം സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം വ​ര്‍​ദ്ധി​ക്കു​ന്ന​ത് ഖേ​ദ​ക​രം എ​ന്ന​റി​യി​ച്ച പ​ഞ്ചാ​യ​ത്ത് പ്രി​സി​ഡ​ന്‍റ് ലൈ​ലാ​ബീ​വി​യെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ൽ കു​ള​ത്തു​പ്പു​ഴ എ​സ്…

Read More

പ്രളയം; ജില്ലയിലെ  17 ​പ​ഞ്ചാ​യ​ത്തു​ക​ള്‍ 2.08 കോ​ടി രൂ​പ  മു​ഖ്യ​മ​ന്ത്രി​യു​ ടെ ദു​രി​താ​ശ്വാ​സ നിധിയിലേക്ക് നൽകി

കൊല്ലം :ജി​ല്ല​യി​ലെ 17 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ ത​ന​ത് ഫ​ണ്ടി​ല്‍ നി​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ര​ണ്ടു കോ​ടി എ​ട്ടു ല​ക്ഷം രൂ​പ ന​ല്‍​കി. കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്താ​ണ് ഏ​റ്റ​വു​മ​ധി​കം തു​ക ന​ല്‍​കി​യ​ത് – 50 ല​ക്ഷം രൂ​പ. കൊ​റ്റ​ങ്ക​ര, തൃ​ക്കോ​വി​ല്‍​വ​ട്ടം, പി​റ​വ​ന്തൂ​ര്‍പഞ്ചായത്തുകൾ 25 ല​ക്ഷംവീതവും ക​ല്ലു​വാ​തു​ക്ക​ല്‍15 ല​ക്ഷവും നൽകി. കു​ള​ക്ക​ട, പന്മന, ശൂ​ര​നാ​ട്, മ​യ്യ​നാ​ട്പഞ്ചായത്തുകൾ 10 ല​ക്ഷം വീതവും ചാ​ത്ത​ന്നൂ​ര്‍, വെ​ളി​ന​ല്ലൂ​ര്‍, ക​ട​യ്ക്ക​ല്‍, ഉ​മ്മ​ന്നൂ​ര്‍, പ​ത്ത​നാ​പു​രം പഞ്ചായത്തുകൾ അ​ഞ്ചു ല​ക്ഷം വീതവും നൽകി. പ​ന​യം, വി​ള​ക്കു​ടി, തെ​ക്കും​ഭാ​ഗം-​ഒ​രു ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ള്‍ ന​ല്‍​കി​യ തു​ക. ചാ​ത്ത​ന്നൂ​ര്‍. ചി​റ​ക്ക​ര, മ​യ്യ​നാ​ട്, പ​ത്ത​നാ​പു​രം, വെ​ളി​ന​ല്ലൂ​ര്‍, കൊ​റ്റ​ങ്ക​ര, പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ജീ​വ​ന​ക്കാ​രും ഒ​രു മാ​സ​ത്തെ ഓ​ണ​റേ​റി​യം/​ശ​മ്പ​ളം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കും. മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്ന് ഇ​തേ മാ​തൃ​ക​യി​ല്‍ തു​ക സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും യോ​ഗം ചേ​രും. കൊ​ല്ലം പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി…

Read More

 രാ​ഷ്ട്രീ​യ നി​റം നോ​ക്കി രക്ഷാപ്രവർത്തനം നടത്തിയ മത്സ്യതൊഴിലാളികളെഅവഗണിക്കരുത്

കൊല്ലം: സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​യ മ​ൽ​സ്യ​തൊ​ഴി​ലാ​ളി​ക​ളെ രാ​ഷ്ട്രീ​യ നി​റം നോ​ക്കി മാ​റ്റി നി​ർ​ത്തു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ അ​ദ്ധ്യ​ക്ഷ​ൻ ജി.​ഗോ​പി​നാ​ഥ്.ജി​ല്ല​യി​ൽ നി​ന്ന് നൂ​റ് ക​ണ​ക്കി​ന് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​യ​ത്. ഒ​രു ലാ​ഭ​വും പ്ര​തീ​ക്ഷി​ക്കാ​തെ സ്വ​പ്രേ​ര​ണ​യി​ൽ ഇ​വ​ർ മു​ന്നോ​ട്ട് വ​രി​ക​യാ​യി​രു​ന്നു. അ​ർ​ഹ​മാ​യ ആ​ദ​ര​വ് ന​ൽ​കു​ന്ന​തി​ന് പ​ക​രം ഭൂ​രി​പ​ക്ഷം പേ​രെ​യും രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണ്.ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പു​ന​ർ​നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഒ​രു വി​വേ​ച​ന​വും അ​നു​വ​ദി​ക്കി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കി​ന് വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ നി​ന്ന് മ​ത്സ്യ പ്ര​വ​ർ​ത്ത​ക സം​ഘ​ത്തെ​യും ധീ​വ​ര സ​ഭ​യെ​യും ഒ​ഴി​വാ​ക്കി​യ​ത് രാ​ഷ്ട്രീ​യ​ക്ക​ളി​യാ​ണ്. മ​ന്ത്രി മേ​ഴ്സി​കു​ട്ടി​യ​മ്മ​യു​ടെ മൗ​ന അ​നു​വാ​ദം ഈ ​രാ​ഷ്ട്രീ​യ നാ​ട​ക​ത്തി​ന് ഉ​ണ്ടെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഈ നി​ല​പാ​ട് തി​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണമെന്നും ഗോ​പി​നാ​ഥ് പ​റ​ഞ്ഞു.

Read More

കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ റോഡ് തകർന്നു

കു​ന്നി​ക്കോ​ട് : കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യി​ൽ കു​ന്നി​ക്കോ​ട് ജം​ഗ്ഷ​ന് സ​മീ​പം കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ന്‍ പൊ​ട്ടി.​ദേ​ശീ​യ​പാ​ത ത​ക​ര്‍​ന്നു.​​കു​ന്നി​ക്കോ​ട് കെ.​എം.​കെ.​ആ​യു​ര്‍​വേ​ദാ​ശു​പ​ത്രി​യ്ക്ക് മു​ന്നി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന കു​ണ്ട​റ ജ​ല​സേ​ച​ന​പ​ദ്ധ​തി​യു​ടെ പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്.​ വ​ന്‍​ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി പൈ​പ്പു​ക​ളി​ല്‍ നി​ന്നും ശ​ക്തി​യാ​യി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വെള്ളം ഒ​ഴു​കി.​ജ​ല​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ല്‍ പാ​ത​യി​ലേ ടാ​റിം​ഗ് പൊ​ളി​ഞ്ഞു.​റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു താ​ഴു​ക​യും ചെ​യ്തു.​പാ​ത​യി​ല്‍ അ​ന്‍​പ​ത് മീ​റ്റ​റി​ല​ധി​കം ഭാ​ഗം ത​ക​ര്‍​ന്നി​ട്ടു​ണ്ട്.​ സം​ഭ​വം ന​ട​ന്ന ഉ​ട​നെ വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ ഇ​ള​മ്പ​ല്‍ ഭാ​ഗ​ത്തെ ക​ണ്‍​ട്രോ​ള്‍ പാ​ന​ലി​ലെ വാ​ല്‍​വ് അ​ട​ച്ച് ജ​ലം നി​യ​ന്തി​ച്ചു.​ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു. പെെ​പ്പ് പൊ​ട്ടി റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്ന സ​മ​യം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​തി​രു​ന്ന​ത് കാ​ര​ണം വ​ലി​യ ഒ​രു അ​പ​ക​ടം ഒ​ഴി​വാ​യി.

Read More

നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ പരാതികൾ വർധിക്കുന്നു;  പരിശോധന ശക്തമാക്കി പോലീസ്

കൊ​ല്ലം: ന​ഗ​ര​ത്തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ഓ​ട്ടോ​റി​ക്ഷാ ഓ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ സി​റ്റി പോ​ലീ​സ് ന​ട​പ​ടി ആ​രം​ഭി​ച്ചു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഡോ. ​അ​രു​ൾ ആ​ർ ബി ​കൃ​ഷ്ണ​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​വ​രേ​യും മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത​വ​രേ​യും അ​മി​ത യാ​ത്രാ​ക്കൂ​ലി വാ​ങ്ങു​ന്ന​വ​രേ​യും മു​ൻ​നി​ർ​ത്തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തും ഓ​ട്ടോ​റി​ക്ഷാ ഓ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നൂ​റോ​ളം ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. തു​ട​ർ​ന്നു​ള്ള ഒ​രാ​ഴ്ച​ക്കാ​ലം പോ​ലീ​സ് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ഇ​ത്ത​ര​ത്തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ കോ​ട​തി​യി​ൽ ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Read More

ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഗ്യാസ് ഗോ​ഡൗ​ൺ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം

പ​ത്ത​നാ​പു​രം: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഗ്യാ​സ് ഗോ​ഡൗ​ൺ സ്ഥാ​പി​ക്കാ​നു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ശ്ര​മ​ത്തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പി​ട​വൂ​ർ പു​ളി​വി​ള​യി​ലാ​ണ് ഗ്യാ​സ് ഗോ​ഡൗ​ൺ നി​ർ​മ്മി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ ക​ക്ഷി​രാ​ഷ്ട​ട്രീ​യ ഭേ​ദ​മ​ന്യേ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​ത്. ഗോ​ഡൗ​ൺ നി​ർ​മ്മി​ക്കു​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പ​ത്താ​യി നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് പു​റ​മേ ​ആംഗ​ൻവാ​ടി,വെ​ട്ടു തോ​ട്ട​ത്തി​ൽ ദേ​വി ക്ഷേ​ത്രം, ശ്രീ ​നാ​രാ​യ​ണ ഗു​രു മ​ന്ദി​രം എ​ന്നി​വ​യ്ക്കൊ​പ്പം, കു​ടം​കു​ളം പ​ദ്ധ​തി​യു​ടെ വൈ​ദ്യു​ത ലൈ​നു​ക​ളും ക​ട​ന്നു പോ​കു​ന്നു. വെ​ട്ടു തോ​ട്ട​ത്തി​ൽ ദേ​വി ക്ഷേ​ത്ര​ത്തി​ൽ വ​ർ​ഷ​ത്തി​ൽ ര​ണ്ട് ത​വ​ണ ഉ​ൽ​സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​മ​യ​വി​ള​ക്ക്, ദീ​പ​കാ​ഴ്ച,പൊ​ങ്കാ​ല എ​ന്നി​വ ന​ട​ന്നു വ​രു​ന്ന​താ​ണ്.​ പൊ​ങ്കാ​ല അ​ടു​പ്പു​ക​ളു​ടെ നീ​ണ്ട നി​ര ഗോ​ഡൗ​ണി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തേ​ക്കും നീ​ളു​ന്ന​താ​ണ്. ഗു​രു​മ​ന്ദി​ര​ത്തി​ലും വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ പൊ​ങ്കാ​ല​യും പാ​യ​സ സ​ദ്യ​യും മ​റ്റ് ച​ട​ങ്ങു​ക​ളും ന​ട​ത്തു​ന്ന​തും ഈ ​സ്ഥ​ല​ത്തി​ന് സ​മീ​പ​ത്താ​യാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യും ക്ഷേ​ത്രാ​ചാ​ര​ങ്ങ​ൾ​ക്ക് ത​ട​സമാ​യും ഗോ​ഡൗ​ൺ സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മം അ​നു​വ​ദി​ക്കി​ല്ല​ന്നും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി…

Read More