പി.​കെ.​ശ​ശി എംഎൽഎ   വി​ഷ​യ​ത്തി​ല്‍ഡിവൈഎ​ഫ്ഐ യു​ടേ​ത്  രാ​ഷ്ട്രീ​യ അ​ധഃ​പ​ത​നമെന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്

കൊ​ല്ലം: പി.​കെ.​ശ​ശി വി​ഷ​യ​ത്തി​ല്‍ ഡിവൈ​എ​ഫ്ഐ യു​ടെ മൗ​നം രാ​ഷ്ടീ​യ അ​ധഃ​പ​ത​ന​ത്തി​ന് തെ​ളി​വാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. പീ​ഢി​പ്പി​ക്ക​പ്പെ​ട്ട​ത് ഡി.​വൈ.​എ​ഫ്.​ഐ. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യ വ​നി​ത​യാ​ണ്. അ​വ​ര്‍ പ​രാ​തി ന​ല്‍​കി ആ​ഴ്ച​ക​ള്‍ പി​ന്നി​ട്ടു. ഒ​രു പ്ര​സ്താ​വ​ന കൊ​ണ്ടു​പോ​ലും പ്ര​തി​ക​രി​ക്കാ​നാ​വാ​ത്ത രീ​തി​യി​ല്‍ ഡിവൈ​എ​ഫ്​ഐ അ​ധഃ​പ​തി​ച്ചു.

സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ സ്വ​ന്തം നേ​താ​വി​നെ​പ്പോ​ലും സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത ഡി​വൈഎ​ഫ്​ഐക്ക് ​എ​ങ്ങി​നെ​യാ​ണ് മ​റ്റ് യു​വ​ജ​ന വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ ക​ഴി​യു​ക എ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൊ​ല്ലം പാ​ര്‍​ല​മെ​ന്‍റ് ഭാ​ര​വാ​ഹി​ക​ളാ​യ ആ​ര്‍.​എ​സ്.​അ​ബി​ന്‍ ,വി​ഷ്ണു സു​നി​ല്‍ പ​ന്ത​ളം എ​ന്നി​വ​ര്‍ ചോ​ദി​ച്ചു.

Related posts