പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത്  ശാ​സ്താം​കോ​ട്ട ത​ടാ​ക​തീ​ര​ത്ത് മ​ണ​ല്‍​ഖ​ന​ന​ത്തി​ന് നി​രോ​ധ​നം

കൊല്ലം :കു​ടി​വെ​ള്ള സ്രോ​ത​സാ​യ ശാ​സ്താം​കോ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നി​ശ്ചി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ടി​ഞ്ഞാ​റെ​ക​ല്ല​ട, മൈ​നാ​ഗ​പ്പ​ള്ളി വി​ല്ലേ​ജു​ക​ളി​ലും മ​ണ​ല്‍​ഖ​ന​ന​വും മ​ണ​ലൂ​റ്റും മ​റ്റു അ​ന​ധി​കൃ​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നാ​ലു​മാ​സ​ത്തേ​ക്ക് നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി. ത​ടാ​ക​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്‍​പ്പെ​ട്ട ശാ​സ്താം​കോ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു മു​ത​ല്‍ 12 വ​രെ​യും 14ാം വാ​ര്‍​ഡു​ക​ളി​ലാ​ണ് വി​ല്ലേ​ജു​ക​ള്‍​ക്കൊ​പ്പം നി​രോ​ധ​നം ബാ​ധ​ക​മാ​ക്കി​യ​ത്. ത​ടാ​ക​വും വൃ​ഷ്ടി​പ്ര​ദേ​ശ​വും സം​ര​ക്ഷി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​മു​ണ്ട്. ഇ​വി​ടെ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ശി​ക്ഷാ​ന​ട​പ​ടി​ക്ക് റ​വ​ന്യു, പൊ​ലി​സ്, പ​ഞ്ചാ​യ​ത്ത്, ജി​യോ​ള​ജി, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ്, എ​ന്നീ വ​കു​പ്പു​ക​ളെ ജി​ല്ലാ ക​ല​ക്ട​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി. മ​ഴ​വെ​ള്ള സം​ഭ​ര​ണം വ​ഴി ത​ടാ​ക​ത്തി​ന്റ നി​ല​നി​ല്‍​പ്പ് ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്തു​മാ​ണ് ന​ദീ​തീ​ര സം​ര​ക്ഷ​ണ​വും മ​ണ​ല്‍​വാ​ര​ല്‍ ച​ട്ട​വും പ്ര​കാ​ര​മു​ള്ള ന​ട​പ​ടി എ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Read More

ക​ശു​വ​ണ്ടി വ്യ​വ​സാ​യി​ക​ളുടെയും തൊഴിലാളികളുടെയും  സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് പത്തിന്

കൊ​ല്ലം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ശു​വ​ണ്ടി വ്യ​വ​സാ​യി​ക​ളും തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും കേ​ര​ള ക​ശു​വ​ണ്ടി വ്യ​വ​സാ​യി സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ​രം ആ​രം​ഭി​ക്കു​ന്നു.ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ​യു​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ നി​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​യ്ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ കെ.​രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തെ പു​ന​രു​ദ്ധീ​ക​രി​ച്ച് സം​സ്ഥാ​ന​ത്തെ മൂ​ന്ന് ല​ക്ഷ​ത്തോ​ളം വ​രു​ന്ന സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ​യും ഇ​രു​നൂ​റി​ല​ധി​കം വ്യ​വ​സാ​യി​ക​ളെ​യും ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ആ​വ​ശ്യം.ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് വ്യ​വ​സാ​യി​ക​ൾ പ​ല നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും നാ​ളി​തു​വ​രെ​യും അ​നു​കൂ​ല ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വോ​ണ ദി​വ​സം സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ പ​ട്ടി​ണി സ​മ​രം ന​ട​ത്തു​ക​യു​ണ്ടാ​യി.മു​ഖ്യ​മ​ന്ത്രി​യു​ടെ​യും എ​സ്എ​ൽ​ബി​സി​യു​ടെ​യും ആ​ർ​ബി​ഐ​യു​ടെ​യും മ​റ്റ് ബാ​ങ്കു​ക​ളു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​ന പ്ര​കാ​രം വ്യ​വ​സാ​യി​ക​ൾ 2018 മാ​ർ​ച്ച് 31ന് ​മു​ന്പ് ഓ​രോ യൂ​ണി​റ്റു​ക​ൾ തി​രി​ച്ച്…

Read More

ശ​നി​യാ​ഴ്ചകൾ പ്ര​വൃ​ത്തി​ദി​നം: പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ​വാ​ർ​ത്ത​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും രണ്ടാം ശനിയാഴ്ചകൾ ഒഴികെയുള്ള ശനിയാഴ്ചകൾ പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത വ്യാ​ജ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ഈ ​മാ​സം ഏ​ഴി​ന് സ​ർ​ക്കാ​ർ അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഗു​ണ​മേ​ന്മ പ​രി​ശോ​ധ​നാ​സ​മി​തി യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷ​മേ അധ്യായനം ശനിയാഴ്ചകളിൽ വേണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇനിയുള്ള ശ​നി​യാ​ഴ്ചകൾ പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ.​വി. മോ​ഹ​ൻ​കു​മാ​ർ അ​റി​യി​ച്ചുവെന്ന തരത്തിലാണ് വ്യാജ സന്ദേശം നവമാധ്യമങ്ങൾ വഴി പ്രചരിച്ചത്. രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചയാവും പ്രവൃത്തി ദിനമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നി​ര​വ​ധി അ​ധ്യ​യ​ന​ദി​ന​ങ്ങ​ൾ ന​ഷ്ട​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച​ക​ൾ പ്ര​വൃ​ത്തി​ദി​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ജ​നു​വ​രി വ​രെ ഈ ​ക്ര​മം തു​ട​രു​മെ​ന്നുമായിരുന്നു വ്യാജ പ്രചരണം.

Read More

എ​ലി​പ്പ​നി ; മ​രു​ന്നും ചി​കി​ത്സാ​ സം​വി​ധാ​ന​വും സു​സ​ജ്ജമെന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍

കൊല്ലം ജി​ല്ല​യി​ല്‍ പ​ക​ര്‍​ച്ച​രോ​ഗ​ങ്ങ​ളെ നേ​രി​ടാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് സു​സ​ജ്ജ​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. സ​ന്ധ്യ അ​റി​യി​ച്ചു. പ്ര​തി​രോ​ധ​മ​രു​ന്ന് ക​ഴി​ക്കു​ക​യാ​ണ് പ്ര​ധാ​നം. രോ​ഗ​ല​ക്ഷ​ണം ക​ണ്ടാ​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ തേ​ടു​ക​യും വേ​ണം. എ​ല്ലാ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​ന് മ​രു​ന്ന് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെന്നും ഡിഎംഒ പറഞ്ഞു. എ​ലി​പ്പ​നി​ക്കൊ​പ്പം മ​റ്റു ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ള്‍, കൊ​തു​കു​ജ​ന്യ​രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യ്‌​ക്കെ​തി​രെ​യും ജാ​ഗ്ര​ത വേ​ണം. മ​ലി​ന​ജ​ല​ത്തി​ല്‍ എ​ലി, ആ​ടു​മാ​ടു​ക​ള്‍, നാ​യ്, പൂ​ച്ച തു​ട​ങ്ങി​യ​വ​യു​ടെ വി​സ​ര്‍​ജ്യം ക​ല​ര്‍​ന്നാ​ണ് രോ​ഗാ​ണു വ്യാ​പി​ക്കു​ന്ന​ത്. വെ​ള്ള​ക്കെ​ട്ടു​ള്ള ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍ പ​നി, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, ത​ല​വേ​ദ​ന, വ​യ​റി​ള​ക്കം എ​ന്നീ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ചി​കി​ത്സ തേ​ട​ണം. തു​ട​ക്ക​ത്തി​ല്‍ ചി​കി​ത്സ തേ​ടി​യി​ല്ലെ​ങ്കി​ല്‍ എ​ലി​പ്പ​നി മ​ര​ണ​കാ​ര​ണ​മാ​യേ​ക്കാം. പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക്‌​സി​സൈ​ക്ലി​ന്‍ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ല​ഭ്യ​മാ​ണ്. കി​ട​ത്തി ചി​കി​ത്സാ സൗ​ക​ര്യ​മു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ലി​പ്പ​നി വാ​ര്‍​ഡു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. സാ​ഹ​ച​ര്യ​ത്തി​ന് അ​നു​സൃ​ത​മാ​യി ത​യ്യാ​റാ​ക്കി​യ മാ​ര്‍​ഗ​രേ​ഖ പ്ര​കാ​രം ചി​കി​ത്സ ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശ​വും ന​ല്‍​കി.…

Read More

വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ നി​ര​പാ​രാ​ധി​ക​ളെ​ പി​ടി​കൂ​ടു​ന്ന സംഭവം; സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍  പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ചു

കു​ള​ത്തു​പ്പു​ഴ:കു​ള​ത്തു​പ്പു​ഴ​യി​ൽ​വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ നി​ര​പാ​രാ​ധി​ക​ളെ​ പി​ടി​കൂ​ടു​ന്ന കു​ള​ത്തു​പ്പു​ഴ പോലീ​സി​നെ​തി​രെ സി​പി​എമ്മിന്‍റെ പ്ര​തി​ഷേ​ധം. കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എസ്ഐ സ​ജി​മാ​ത്യു​വി​നെ​തി​രെ​യാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​റ​ങ്ങു​ന്ന എ​സ്ഐ വ​ഴി​വ​ക്കി​ല്‍ നി​ല്‍​ക്കു​ന്ന​വ​രെ​യും ബൈ​ക്കി​ന് മു​ക​ളി​ല്‍ ഇ​രി​ക്കു​ന്ന​വ​രെ​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്ക​ുകയും പി​ഴ ഈ​ടാ​ക്കു​ക​യോ ചെ​യ്യാ​റു​ള്ള​തായി സിപിഎം വർത്തകർ ആരോപിക്കുന്നു. ഇ​ത് ചോ​ദ്യം ചെ​യ്യു​ന്ന​വ​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച് അ​ന്യ​മാ​യി ത​ട​ങ്ക​ലി​ല്‍ വ​യ്ക്കു​ന്നത് ​എ​സ്ഐ​യു​ടെ വി​നോ​ദ​മാ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ വി​ളി​ക്കു​ന്ന പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രോ​ടു​ള്ള പ്ര​തി​ക​ര​ണ​വും മോ​ശ​മാ​ണ്. ച​ന്ദ​ന​ക്ക​ാവി​ല്‍ വീ​ടി​ന് മു​ന്നി​ല്‍ സം​സാ​രി​ച്ചു നി​ന്ന യു​വാ​ക്ക​ളു​ടെ ലൈ​സ​ന്‍​സ് പി​ടി​ച്ചു​വാ​ങ്ങി കേ​സ് എ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ്‌ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ സി​പി​എം ലോ​ക്ക​ല്‍​ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ് ഗോ​പ​കു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി ​ലൈ​ലാ​ബീ​വി എ​ന്നി​വ​രേ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ല്‍ എ​സ്ഐ പ്ര​വ​ര്‍​ത്തി​ച്ച​തോ​ടെ സി​പി​എം…

Read More

പ്ര​ള​യാ​ന​ന്ത​രം വീ​ടു​ക​ളി​ലേ​ക്ക് തി​രി​കെ എ​ത്തു​ന്ന​വ​രു​ടെ പോഷകസുരക്ഷ: മുട്ടവിതരണ പദ്ധതി തുടങ്ങി

കൊല്ലം :പ്ര​ള​യാ​ന​ന്ത​രം വീ​ടു​ക​ളി​ലേ​ക്ക് തി​രി​കെ എ​ത്തു​ന്ന​വ​രു​ടെ പോ​ഷ​ക സു​ര​ക്ഷ​യ്ക്കാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് കോ​ഴി​മു​ട്ട വി​ത​ര​ണം തു​ട​ങ്ങി. സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്ക് ഒ​രു ല​ക്ഷം മു​ട്ട ന​ല്‍​കു​ന്ന പ​ദ്ധ​തി പെ​രി​ങ്ങാ​ലം ഹ​യ​ര്‍ സെ​ക്ക​ന്റ​റി സ്‌​കൂ​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ എ​സ്. ഇ​ല​ക്കി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ നാ​ല്‍​പ​തോ​ളം വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. മ​ഴ​ക്കെ​ടു​തി കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ട്ട കു​ന്ന​ത്തൂ​ര്‍, ശൂ​ര​നാ​ട് വ​ട​ക്ക്, ശൂ​ര​നാ​ട് തെ​ക്ക്, മ​ണ​പ്പ​ള്ളി, പാ​വു​മ്പ, ശാ​സ്താം​കോ​ട്ട, പി​ട​വൂ​ര്‍, ത​ല​വൂ​ര്‍, കി​ഴ​ക്കേ ക​ല്ല​ട, പ​ടി​ഞ്ഞാ​റേ ക​ല്ല​ട, ആ​ദി​ച്ച​ന​ല്ലൂ​ര്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കും. ത​മി​ഴ്‌​നാ​ട് നാ​ഷ​ണ​ല്‍ എ​ഗ്ഗ് കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഒ​രു ല​ക്ഷം മു​ട്ട​ക​ള്‍ ജി​ല്ല​യി​ല്‍ എ​ത്തി​ച്ച​ത്. പ​രി​ശോ​ധി​ച്ച് ഭ​ക്ഷ്യ​യോ​ഗ്യ​മെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യ മു​ട്ട​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത് എ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. മ​ണ്‍​റോ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ പെ​രി​ങ്ങാ​ലം ദ്വീ​പി​ല്‍ 400…

Read More

അഞ്ചലിൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു

അ​ഞ്ച​ൽ: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ സ്ത്രീ​യെ അ​ഞ്ച​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ ക​രു​കോ​ൺ പു​ഞ്ച​ക്കോ​ണ​ത്ത് ഇ​രു​വേ​ലി​ക്ക​ൽ ച​രു​വി​ള വീ​ട്ടി​ൽ കു​ൽ​സും ബീ​വി(50)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ഞ്ച​ൽ ച​ന്ത​മു​ക്കി​ലാ​ണ് സം​ഭ​വം. ബ​സ് സ്റ്റാ​ന്‍റി​ലും പ​രി​സ​ര​ത്തും നി​ന്നി​രു​ന്ന ചി​ല ആ​ൺ​കു​ട്ടി​ക​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ കു​ട്ടി​ക​ളു​ടെ കൈയിൽ ക​ഞ്ചാ​വു​ണ്ടെ​ന്ന​റി​യു​ക​യും പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പോലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​യി​ൽ കു​ട്ടി​ക​ളി​ൽ നി​ന്നും ചെ​റി​യ ക​ഞ്ചാ​വ് പൊ​തി​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യു​ണ്ടാ​യി. കു​ട്ടി​ക​ൾ ന​ൽ​കി​യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് കു​ൽ​സും ബീ​വി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. 40 ഗ്രാം ​ക​ഞ്ചാ​വ് പൊ​തി​ക​ളും പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Read More

പ്രളയബാധിതർക്കുള്ള സഹായംതേടി പു​ന​ലൂ​രി​ലെ ഓട്ടോറിക്ഷാ തൊഴിലാളികളും

പു​ന​ലൂ​ർ: പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി പു​ന​ലൂ​രി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും. ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റു​വാ​ൻ അ​വ​ർ തീ​രു​മാ​നി​ച്ചു.​പ​ത്തിന് പ​ട്ട​ണ​ത്തി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ൾ ഓ​ടു​ന്ന​ത് പ്ര​ള​യ​ത്തി​ൽ ദു​രി​ത​ക്ക​യ​ത്തി​ല​ക​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​നു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു​ള്ള കാ​രു​ണ്യ മ​ന​സു​മാ​യാ​കും. ഓട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സി ​ഐ റ്റി ​യു മു​നി​സി​പ്പ​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ സം​യു​ക്ത​മാ​യി സ​ഹാ​യ മ​ന​സു​മാ​യി ഒ​ത്തു​ചേ​ർ​ന്ന് മാ​തൃ​കാ തീ​രു​മാ​ന​മെ​ടു​ത്ത​ത്. മു​നി​സി​പ്പ​ൽ മേ​ഖ​ല​യി​ലെ എ​ല്ലാ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ന്റി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളും ഇ​തി​ൽ അ​ണി​നി​ര​ക്കും.​ആ​ട്ടോ​റി​ക്ഷാ സ​വാ​രി ന​ട​ത്തു​ന്ന​വ​ർ​ക്കും ഈ ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ത​ങ്ങ​ളു​ടെ സ​ഹാ​യം ആ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ത്തിലെ യാ​ത്ര​യി​ൽ കൈ​മാ​റാം. ഇ​ത്ത​ര​ത്തി​ൽ സ​മാ​ഹ​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം​പു​ന​ലൂ​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഏ​റ്റു​വാ​ങ്ങും. തു​ക ഡി​ഡി​യാ​ക്കി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റും.​ആ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ടെ യോ​ഗം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം ​എ രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നോ​ജ് അ​ധ്യ​ക്ഷ​നാ​യി . ആ​ർ .അ​ശോ​ക​ൻ…

Read More

ക​ട​ക്ക​ലി​ല്‍ മ​ത്സ്യ വ്യാ​പാ​രി​ക​ള്‍ ത​മ്മിൽ​ സം​ഘ​ര്‍​ഷം; ര​ണ്ടു​പേ​ര്‍​ക്ക് കു​ത്തേ​റ്റു; ഒരാളുടെ നില ഗുരുതരം

അ​ഞ്ച​ൽ:ക​ട​ക്ക​ലി​ല്‍ മ​ത്സ്യ വ്യാ​പാ​രി​ക​ള്‍ ത​മ്മി​ലുണ്ടായ സം​ഘ​ര്‍​ഷത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. രാ​ത്രിയിലാണ് സം​ഭ​വം. മ​ത്സ്യ വ്യാ​പാ​രം ന​ട​ത്തു​ന്ന അ​ന്‍​വ​ര്‍, അ​സ്‌​ലം എ​ന്നി​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​രു​വ​രെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സം​ഭ​വവുമായി ബന്ധപ്പെട്ട് ക​ട​ക്ക​ല്‍ പോ​ലീ​സ് ര​ണ്ടു​പേ​രെ പി​ടി​കൂ​ടി. താ​ടി ബി​നു എ​ന്ന​റി​യ​പ്പെ​ടു​ന്ന ബി​നു, ഷി​ബു എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഒ​രു​മ​ണി​ക്കൂ​റി​ലേ​റെ സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ​യാ​യി​രു​ന്നു. കഴിഞ്ഞദിവസം കു​ത്തേ​റ്റ അ​ന്‍​വ​ര്‍ അ​സ്‌​ലം എ​നി​വ​ര​ട​ങ്ങു​ന്ന സം​ഘം ബി​നു​വി​നെ​യും സു​ഹൃ​ത്താ​യ നി​സാ​മി​നെ​യും ആ​ക്ര​മി​ച്ചി​രു​ന്നു. അ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യി​ട്ടാ​ണ് ഇ​രു​കൂ​ട്ട​രും വീ​ണ്ടും ഏ​റ്റു​മു​ട്ടി​യ​തെന്ന് പോലീസ് പറഞ്ഞു. ക​ട​ക്ക​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍, സ​ബ്ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പോ​ലീ​സ് സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

സ്ഥ​ല​പ​രി​മി​തിയിൽ ​ പട്ടാഴി പൊതുമാർക്കറ്റ്  വീർപ്പുമുട്ടുന്നു; കാർഷിക ഉൽപന്നങ്ങൾ് വിൽക്കാനാവാതെ കർഷകർ

പ​ത്ത​നാ​പു​രം: പ​രി​മി​തി​ക​ളി​ൽ വീ​ർ​പ്പ് മു​ട്ടി പ​ട്ടാ​ഴി പൊ​തു​മാ​ർ​ക്ക​റ്റ് .ക​ർ​ഷ​ക മേ​ഖ​ല​യാ​യ പ​ട്ടാ​ഴി​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ ആ​ശ്ര​യി​ക്കു​ന്ന മാ​ർ​ക്ക​റ്റാണ് ശോചനീയാവസ്ഥയിലായിട്ടുള്ളത്. സ്ഥ​ല​പ​രി​മി​തി​യാ​ണ് പ്ര​ധാ​ന പ്ര​ശ്നം.​ഇ​ത് കാ​ര​ണം മാ​ർ​ക്ക​റ്റി​ൽ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്ക്കാ​നും വാ​ങ്ങാ​നു​മെ​ത്തു​ന്ന​വ​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്നു. ച​ന്ത​യി​ല്‍ നി​ന്നും പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലും വ​ശ​ങ്ങ​ളി​ലും നി​ല​ത്തി​രു​ന്നാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ളും ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ബു​ധ​ൻ,ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് ആ​ഴ്ച​ച​ന്ത.​കൂ​ടാ​തെ വെ​ള്ളി​യാ​ഴ്ച്ച ക​ർ​ഷ​ക​വി​പ​ണി​യു​മു​ണ്ട്.​പുലർച്ചെ തു​ട​ങ്ങു​ന്ന ക​ർ​ഷ​ക​വി​പ​ണി​യി​ല്‍ വൈ​ദ്യു​തി വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കാ​ത്ത​ത് കാ​ർ​ഷി​ക ഉ​ദ്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​നും വാ​ങ്ങാ​നു​മെ​ത്ത​ുന്നവ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​ക്കു​ന്നു. മ​ഴക്കാ​ല​ത്താ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.​മി​ക്ക വ്യാ​പാ​രി​ക​ളും മ​ഴ​യും വെ​യി​ലും ഏ​റ്റാ​ണ് വ്യാ​പാ​രം ന​ട​ത്തു​ന്ന​ത്. ര​ണ്ടു വ​ർ​ഷം മു​ൻ​പ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് സ്റ്റാ​ളു​ക​ൾ നി​ർ​മ്മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വ്യാ​പാ​രി​ക​ൾ​ക്ക് തു​റ​ന്ന് ന​ല്കി​യി​ട്ടി​ല്ല. പ​ട്ടാ​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​ജറ്റിൽ മാ​ർ​ക്ക​റ്റി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി തു​ക വ​ക കൊ​ള്ളി​ക്കാ​റു​ണ്ടെ​ങ്കി​ലും പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.​മാ​ർ​ക്ക​റ്റി​നോ​ട് ചേ​ർ​ന്നാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രു​ക്കു​ന്ന​ത്.​ദു​ർ​ഗ​ന്ധം കാ​ര​ണം ച​ന്ത​യ്ക്കു​ള്ളി​ൽ നി​ൽ​ക്കാ​നാ​കാ​ത്ത സ്ഥി​തി വി​ശേ​ഷ​മാ​ണ്.​ മ​ത്സ്യ…

Read More