കു​ള​ത്തു​പ്പു​ഴ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഗ്രാമോത്‌സവത്തിനായി ശേഖരിച്ച തുക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് കൈ​മാ​റി 

കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലു​വെ​ട്ടാം​കു​ഴി വാ​ര്‍​ഡി​ല്‍ ഗ്രാ​മോ​ത്സ​വം സം​ഘ​ടി​പ്പി​ക്കാ​ന്‍ ശേ​ഖ​രി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് കൈ​മാ​റി. വാ​ര്‍​ഡി​ലെ കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ക​ര്‍, ബാ​ല​സ​ഭ കു​ട്ടി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മാ​ഹ​രി​ച്ച അ​ര​ല​ക്ഷം രൂ​പ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് ന​ല്‍​കി​യ​ത്. വാ​ര്‍​ഡ്‌ മെ​മ്പ​ര്‍ അ​നി​ല്‍​കു​മാ​ര്‍ കു​ടും​ബ​ശ്രീ എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ​മ ശ​മു​വേ​ല്‍, സെ​ക്ര​ട്ട​റി സി ​കൈ​ര​ളി, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി മേ​റ്റ്മാ​രാ​യ ഷീ​ജ റാ​ഫി, സി​ന്ദു, മോ​ളി രാ​ധാ​കൃ​ഷ​ണ​ന്‍ തു​ട​ങ്ങി​വ​ര്‍ ചേ​ര്‍​ന്ന് മ​ന്ത്രി അ​ഡ്വ : കെ ​രാ​ജു​വി​ന് തു​ക കൈ​മാ​റി. കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് ഏ​റ്റ​വും​കൂ​ടു​ത​ല്‍​പേ​രെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ പു​ന​ര​ധി​വ​സി​പ്പി​കേ​ണ്ടി വ​ന്നെ​ങ്കി​ലും ഇ​ത്ര​യ​ധി​കം തു​ക വാ​ര്‍​ഡി​ല്‍ നി​ന്നും ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ച്ച എ​ല്ലാ​വ​രോ​ടും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി വാ​ര്‍​ഡ്‌ മെ​മ്പ​ര്‍ അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

Read More

 പ്ര​ള​യ​ക്കെ​ടു​തി​; സ​ഹാ​യ​​ഹസ്തവു​മാ​യി പൂ​ർ​വ​വി​ദ്യാ​ർ​ഥി​ കൂട്ടായ്മ; പാ​രി​പ്പ​ള്ളി എ​ഴി​പ്പു​റം  എച്ച് എസ്   സ്കൂ​ളി​ലെ   വി​ദ്യാ​ർ​ഥി​ക​ളാ​ണ് സഹായം നൽകിയത്

പ​ര​വൂ​ർ: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ. പാ​രി​പ്പ​ള്ളി എ​ഴി​പ്പു​റം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1998 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​ള​യം ദു​ര​ന്തം വി​ത​ച്ച മേ​ഖ​ല​ക​ളി​ൽ എ​ത്തി ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന സ​ഹാ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. ച​ക്കു​ള​ത്തു​കാ​വി​ന് സ​മീ​പം ചാ​ത്ത​ഞ്ചേ​രി ഗ്രാ​മ​ത്തി​ലെ കോ​ങ്കോ​ട് ഗ്രാ​മ​ത്തി​ലെ ഏ​റ്റ​വും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന 62 കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​വ​ർ വ​സ്ത്ര​ങ്ങ​ളും അ​രി അ​ട​ക്ക​മു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും കു​ടി​വെ​ള്ള​വും എ​ത്തി​ച്ചു. പ​ന്ത്ര​ണ്ടം​ഗ കൂ​ട്ടാ​യ്മ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഉ​ണ്ണി സു​പ്രി​യ, ആർ. ജി​നേ​ഷ് എ​ന്നി​വ​രാ​ണ് കോ​ള​നി​യി​ൽ എ​ത്തി സാ​ധ​ന​ങ്ങ​ൾ ഓ​രോ കു​ടും​ബ​ത്തി​നും കൈ​മാ​റി​യ​ത്. ഈ ​കൂ​ട്ടാ​യ്മ​യി​ലെ അം​ഗം ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്യു​ന്ന ബി​ബി​ൻ എ​ൻ.​പി​ള്ള​യാ​ണ് ധ​ന​സ​മാ​ഹ​ര​ണം അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​ത്.ടി​വി ചാ​ന​ൽ ഫെ​യിം ജോ​ജോ ചാ​ത്ത​ഞ്ചേ​രി, കൊ​ല്ല​ത്തെ ട്രാ​ക്ക് പി​ആ​ർ​ഒ റോ​ണോ റി​ബൈ​റോ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​വും സ​ഹ​ക​ര​ണ​വും കൂ​ട്ടാ​യ്മ​യ്ക്ക് ഉ​ണ്ടാ​യി​രു​ന്നു. ദു​രി​ത മേ​ഖ​ല​യി​ലെ സ​ഹാ​യ…

Read More

 സ്കൂളിന് സമീപം  അ​ന​ധി​കൃ​ത മൊ​ബൈ​ൽ ട​വ​ർ നി​ർ​മാണം പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

കൊല്ലം: ക​രി​ക്കോ​ട് ഗ​വ​ണ്മെ​ന്റ് എ​ൽ.​പി സ്കൂ​ളി​ന് സമീപം നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന മൊ​ബൈ​ൽ ട​വ​ർ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രി​സ​ര​വാ​സി​ക​ൾ പ്ര​ക്ഷോ​ഭ​​ത്തി​നൊ​രു​ങ്ങു​ന്നു .ക​രി​ക്കോ​ട് പ്ര​ദേ​ശ​ത്ത് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഒ​ന്നി​ല​ധി​കം മൊ​ബൈ​ൽ ട​വ​ർ ഉ​ള്ള​പ്പോ​ഴാ​ണ് വീണ്ടും ചവർ നിർമാണം. മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലു​ള്ള ഏ​തു​ത​രം നി​ർ​മ്മാ​ണ​ത്തി​നും അ​ടു​ത്ത വ​സ്തു അ​തി​ർ​ത്തി​യി​ൽ നി​ന്നും പ​ത്തു മീ​റ്റ​ർ വേ​ണ​മെ​ന്ന കെ​ട്ടി​ട നി​ർ​മ്മാ​ണ​ച​ട്ടം ലം​ഘി​ച്ച് കേ​വ​ലം 1 മീ​റ്റ​ർ അ​ക​ല​മു​ള്ള കെ​ട്ടി​ട​ത്തി​നു​മു​ക​ളി​ലാണ് ഏ​ക​ദേ​ശം 30 അ​ടി​യോ​ളം ഉ​യ​രം വ​രു​ന്ന ട​വ​ർ നി​ർ​മ്മാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചി​ട്ടു​ള്ള​ത്.രാ​ത്രിയിൽ ആ​രും കാ​ണാ​തെ യാ​തൊ​രു സു​ര​ക്ഷി​ത​ത്വ​വും പാ​ലി​ക്കാ​തെ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള നി​ർ​മ്മാ​ണ​ത്തി​ൽ പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി നി​ർ​മ്മാ​ണം നി​ർ​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്. സ്കൂ​ൾ,ആ​ശു​പ​ത്രി പ​രി​സ​ര​ത്തു നി​ന്നും 500 മീ​റ്റ​ർ അ​ക​ലം പാ​ലി​ച്ചെ മൊ​ബൈ​ൽ ട​വ​ർ നി​ർ​മ്മാ​ണം പാ​ടു​ള്ളു എ​ന്നു​ള്ള സു​പ്രീം കോ​ട​തി വി​ധി​യു​ണ്ടാ​യി​ട്ടും കേ​വ​ലം പ​ത്തു മീ​റ്റ​ർ അ​ക​ല​ത്തി​ലു​ള്ള 400ൽ…

Read More

കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ക​ന്യാ​സ്ത്രീ​യു​ടെ സം​സ്കാ​രം ഇ​ന്ന് ; ​പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി

പ​ത്ത​നാ​പു​രം : കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ക​ന്യാ​സ്ത്രീ​യു​ടെ സം​സ്കാ​രം ഇ​ന്ന്.​ മൗ​ണ്ട് താ​ബോ​ര്‍ ദയറ സെമിത്തേരിയിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് സംസ്കാരം. മൗ​ണ്ട് താ​ബോ​ര്‍ കോ​ണ്‍​വെ​ന്‍റി​ലെ അം​ഗ​വും മൗ​ണ്ട് താ​ബോ​ര്‍ ഗേ​ള്‍​സ് ഹൈ​സ്കൂ​ള്‍ അ​ധ്യാ​പി​ക​യു​മാ​യ സി​സ്റ്റ​ര്‍ സി ​ഇ സൂ​സ​മ്മ(56)​യെ​യാ​ണ് ഒ​ന്പ​തി​ന് കോ​ണ്‍​വെ​ന്‍റിലെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.​ ക​ന്യാ​സ്ത്രീ​യു​ടെ മു​റി​യി​ലും കി​ണ​റി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലും ര​ക്തം ക​ണ്ട​ത് ദു​രൂ​ഹ​ത ഉ​യ​ര്‍​ത്തി​യി​രു​ന്നു.​എ​ന്നാ​ല്‍ ക​ന്യാ​സ്ത്രീ​യു​ടേ​ത് മു​ങ്ങി​മ​ര​ണ​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട്.​പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി.​വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന ശേ​ഷ​മേ മ​ര​ണ​കാ​ര​ണം സ്ഥി​രീ​ക​രി​ക്കൂ​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.​ കൈ​യി​ലു​ണ്ടാ​യി​രു​ന്ന മു​റി​വ് ആ​ഴ​ത്തി​ലു​ള്ള​താ​ണ്.​കൈ​യി​ൽ മു​റി​വു​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചെ​ന്നു ക​രു​തു​ന്ന ബ്ലേ​ഡ് മു​റി​യി​ൽ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Read More

പാമ്പ് മനസിൽ സൂക്ഷിച്ചത് ഒൻപത് വർഷത്തെ പക; സൃഹൃത്തിന്‍റെ ഭാര്യയുമായുള്ള ബന്ധത്തെ രജ്ഞിത്തിന്‍റെ മാതാപിതാക്കൾ എതിർത്തിരുന്നു; വീടിനു പുറത്തിറങ്ങാതെ ജീവിച്ചിട്ടും ഒടുവിൽ…

കൊ​ല്ലം: കൊ​റ്റ​ങ്ക​ര പേ​രൂ​ർ ത​ട്ടാ​ർ​കോ​ണം അ​യ്യ​ർ​മു​ക്കി​ൽ പ്രോ​മി​സ്ഡ് ലാ​ന്‍റി​ൽ ര​ഞ്ജി​ത്ത് ജോ​ണ്‍​സ​നെ(​ര​ഞ്ജു-40) ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ന്നു ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​ർ​കോ​വി​ലി​ൽ കു​ഴി​ച്ചു​മൂ​ടി​യ​ത് ഒ​ന്പ​ത് വ​ർ​ഷ​മാ​യി മ​ന​സി​ൽ സൂ​ക്ഷി​ച്ച പ​ക തീ​ർ​ക്കാ​നെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. ഗു​ണ്ടാ​സം​ഘം​ഗ​ങ്ങാ​യ പ​ര​വൂ​ർ പൂ​ത​ക്കു​ളം പാ​ണാ​ട്ടു​ചി​റ​യി​ൽ ഉ​ണ്ണി (കൈ​ത​പ്പു​ഴ ഉ​ണ്ണി, 39), വി​നേ​ഷ് എ​ന്നി​വ​രെ കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സം​ഭ​വ​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്. മു​ഖ്യ​പ്ര​തി ഇ​ര​വി​പു​രം സ്വ​ദേ​ശി മ​നോ​ജ് (പാ​ന്പ് മ​നോ​ജ്, 40) ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ ഒ​ളി​വി​ലാ​ണ്. ത​ന്‍റെ ഭാ​ര്യ​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ഒ​പ്പം പാ​ർ​പ്പി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യം തീ​ർ​ക്കാ​നാ​ണ് ഗു​ണ്ടാ​സം​ഘം നേ​താ​വാ​യ മ​നോ​ജും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ര​ഞ്ജി​ത്തി​നെ വ​ക വ​രു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഒ​ന്പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് മ​നോ​ജി​ന്‍റെ പീ​ഡ​നം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന ഘ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​നോ​ജി​ന്‍റെ ഭാ​ര്യ ര​ണ്ടു മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് ര​ഞ്ജി​ത്തി​നൊ​പ്പം ഇ​റ​ങ്ങി​പ്പോ​യ​ത്. ഇ​തി​ന്‍റെ പ​ക മ​ന​സി​ൽ സൂ​ക്ഷി​ച്ച മ​നോ​ജ് ര​ഞ്ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.…

Read More

ഭാ​ര്യ​യെ ത​ല​യ്ക്ക് ചു​റ്റി​ക കൊണ്ട് അ​ടി​ച്ച ശേ​ഷം ഭർത്താവ് വീ​ടി​ന് തീ​യി​ട്ടു

ക​രു​നാ​ഗ​പ്പ​ള്ളി:​ ഭാ​ര്യ​യു​ടെ ത​ല​യ്ക്ക് ചു​റ്റി​ക്ക് അ​ടി​ച്ച ശേ​ഷം ഭർത്താവ് വീ​ടി​ന് തീ​യി​ട്ടു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജ​മ്മ​യു​ടെ മ​ക​ൾ ​വി​ജ​യ​കു​മാ​രി​യെ കാ​യം​കു​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​പ്ര​വേ​ശി​പ്പി​ച്ചു​. ഉ​ച്ച​കഴിഞ്ഞ് രണ്ടോടെ​യാ​യി​രു​ന്നു സം​ഭ​വം. ഓ​ച്ചി​റ പാ​യി​ക്കു​ഴി മു​ണ്ടു കോ​ട്ട​ക്ക​ലി​ന് സ​മീ​പം പ്ളാ​മൂ​ട്ടി​ൽ വീ​ടി​നാ​ണ് തീ​യി​ട്ട​ത്. ഹ​രി​കു​മാ​റാ​ണ് (52) ഭാ​ര്യ​യു​മാ​യി ഉ​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ത​ല​ക്ക് ചു​റ്റി​ക​ക്ക് അ​ടി​ച്ചു പ​രി​ക്കേ​ല്പി​ക്കു​ക​യും തു​ട​ർ​ന്ന് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു വി​ടി​ന് തീ​യി​ടു​ക​യു​ം ചെയ്തത്. ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. ഓ​ച്ചി​റ പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​ജ​യ​കു​മാ​രി​യു​ടെ​ സ​ഹോ​ദ​രി ഉ​ഷാ​കു​മാ​രി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി വ​ച്ചി​രു​ന്ന പ​ണം ഇ​വി​ടെ നി​ന്നും പോ​ലീ​സ് എ​ടു​ത്തു വീ​ട്ടു​കാ​രെ ഏ​ല്പി​ച്ചു. ​പ്ര​തി ഒ​ളി​വി​ലാ​ണ്.

Read More

അ‍​ക്കേ​ഷ്യ മ​ര​ങ്ങ​ള്‍ മു​റി​ച്ചു ക​ട​ത്തി​യ കേ​സി​ല്‍ പോ​ലീ​സു​കാ​ര​ന്‍ ഉ​ള്‍​പ്പ​ടെ അ​ഞ്ചു​പേ​ര്‍ പി​ടി​യി​ല്‍

കു​ള​ത്തു​പ്പു​ഴ: ആ​ദി​വാ​സി ഭൂ​മി​യി​ല്‍ നി​ന്നും അ​ല്‍​ക്കേ​ഷ്യ മ​ര​ങ്ങ​ള്‍ മു​റി​ച്ചു ക​ട​ത്തി​യ കേ​സി​ല്‍ പോ​ലീ​സു​കാ​ര​ന്‍ ഉ​ള്‍​പ്പ​ടെ അ​ഞ്ചു​പേ​ര്‍ പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം എ ​ആ​ര്‍ ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​നും ആ​യൂ​ര്‍ ഇ​ള​മാ​ട് ദീ​പാ​ഭ​വ​നി​ല്‍ സൈ​ജു, ത​ടി ക​ട​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ തേ​വ​ന്നൂ​ര്‍ സ​ര​ള ഭ​വ​നി​ല്‍ അ​മ​ല്‍​കു​മാ​ര്‍, ച​ല്ലി​മു​ക്ക് എ​ക്സ് കോ​ള​നി ബ്ലോ​ക്ക് ന​മ്പ​ര്‍ 72 ല്‍ ​ബ​ഷീ​ര്‍, വ​ട്ട​ക​രി​ക്കം ബ്ലോ​ക്ക് ന​മ്പ​ര്‍ 1050ല്‍ ​അ​നി, പാ​ലോ​ട് എ​ക്സ് കോ​ള​നി ബ്ലോ​ക്ക് ന​മ്പ​ര്‍ 67 ല്‍ ​അ​ശോ​ക​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ട​ത്തി​യ ത​ടി​ക​ള്‍, ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച പി​ക്ക​പ്പ് എ​ന്നി​വ​യും ആ​യു​ധ​ങ്ങ​ളും വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. മ​ട​ത്ത​റ​യി​ലെ പാ​മ്പ് ച​ത്ത​മ​ണ്ണ് ആ​ദി​വാ​സി കോ​ള​നി​യി​ലെ കൃ​ഷ്​ണ​മ്മ എ​ന്ന സ്ത്രീ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ല്‍ നി​ന്ന മ​ര​ങ്ങ​ളാ​ണ് നി​യ​മം ല​ഘി​ച്ചു മു​റി​ച്ചു ക​ട​ത്തി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​ള​ത്തു​പ്പു​ഴ റേ​ഞ്ച് ഓ​ഫീ​സ​ര്‍ അ​ബ്ദു​ല്‍ ജ​ലീ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്…

Read More

കേ​ഴ​യെ കൊ​ന്നു ഇ​റ​ച്ചി ക​ട​ത്തി​യ  പോ​ലീ​സ് ജീ​പ്പ് ക​സ്റ്റ​ഡി​യി​ല്‍ ; പോ​ലീ​സു​കാ​ര്‍ ഒ​ളി​വി​ല്‍ ത​ന്നെ

കു​ള​ത്തു​പ്പു​ഴ:പൊ​ന്മു​ടി വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നും കേ​ഴ​യെ വെ​ടി​വ​ച്ചു കൊ​ന്ന ശേ​ഷം ഇ​റ​ച്ചി​യാ​ക്കി ക​ട​ത്തി​യ പോ​ലീ​സ് വാ​ഹ​നം വ​ന​പാ​ല​ക​ര്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. പൊ​ന്മു​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വാ​ഹ​ന​മാ​യ ടാ​റ്റ സു​മോ​യാ​ണ് പാ​ലോ​ട് റേ​ഞ്ച് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. വാ​ഹ​ന​ത്തി​ല്‍ ഫോ​റ​ന്‍​സി​ക് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കേ​ഴ​യു​ടെ രോ​മ​വും, ര​ക്ത​വും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍ വ​ന​ത്തി​നു​ള്ളി​ല്‍ ക​ട​ന്നു കേ​ഴ​യെ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യും അ​തി​നെ പോ​ലീ​സ് ജീ​പ്പി​ല്‍ ക​ട​ത്തു​ക​യും ചെ​യ്ത പൊ​ന്മു​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ അ​യൂ​ബ് അ​ട​ക്ക​മു​ള്ള മൂ​ന്നു​പോ​ലീ​സു​കാ​ര്‍ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ വ​ന​പ​ക​ല​ര്‍ ഊ​ര്‍​ജി​ത ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. കേ​സി​ല്‍ പ്ര​തി​ക​ളാ​യ പോ​ലീ​സു​കാ​രെ ചി​ല​ര്‍ സം​ര​ക്ഷി​ക്കു​ന്ന​താ​യും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഒ​രു​മാ​സം മു​മ്പാ​ണ് പൊ​ന്മു​ടി വ​ന​ത്തി​ല്‍ എ​സ്ഐ ഉ​ള്‍​പ്പ​ടു​ന്ന ഏ​ഴം​ഗ​സം​ഘം കേ​ഴ​യെ വെ​ടി​വ​ച്ചു​കൊ​ന്നു ഇ​റ​ച്ചി​യാ​ക്കി ക​ട​ത്തി​യ​ത്. കേ​സി​ല്‍ പോ​സ്റ്റ്മാ​സ്റ്റ​ര്‍ അ​ട​ക്കം നാ​ലു​പേ​ര്‍ പി​ടി​യി​ലാ​യി​ലാ​യി​ട്ടു​ണ്ട്,

Read More

 പ്ര​ള​യ ദു​രി​ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ഗ​ണേ​ശോ​ത്സ​വം 

കൊ​ല്ലം: പ്ര​ള​യ ദു​രി​ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ഈ​വ​ർ​ഷ​ത്തെ കൊ​ല്ലം ഗ​ണേ​ശോ​ത്സ​വം 11മു​ത​ൽ 15വ​രെ ന​ട​ത്താ​ൻ ഗ​ണേ​ശോ​ത്സ​വ ട്ര​സ്റ്റ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. 11ന് ​ജി​ല്ല​യി​ലെ ഇ​രു​നൂ​റോ​ളം സ്ഥ​ല​ങ്ങ​ളി​ലും ആ​യി​ര​ത്തി​ൽ​പ്പ​രം ഭ​വ​ന​ങ്ങ​ളി​ലും ഗ​ണേ​ശ വി​ഗ്ര​ഹ​ങ്ങ​ൾ പ്ര​തി​ഷ്ഠി​ക്കും. തു​ട​ർ​ന്ന് 15വ​രെ ഗ​ണേ​ശ​പൂ​ജ, ഗ​ണ​പ​തി​ഹ​വ​നം, ഭാ​ഗ​വ​ത​പാ​രാ​യ​ണം, അ​ന്ന​ദാ​നം എ​ന്നി​വ ന​ട​ത്തും. 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഈ ​വി​ഗ്ര​ഹ​ങ്ങ​ൾ കൊ​ല്ലം ആ​ശ്രാ​മം മു​നീ​ശ്വ​ര​ൻ കോ​വി​ൽ സ​ന്നി​ധി​യി​ൽ എ​ത്തും.അ​വി​ടെ നി​ന്ന് ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ മ​ന്ത്ര​ജ​പ​ങ്ങ​ളു​മാ​യി വി​ഗ്ര​ഹ ഘോ​ഷ​യാ​ത്ര വൈ​കു​ന്നേ​രം ആ​റി​ന് ന​ഗ​രം​ചു​റ്റി കൊ​ല്ലം ബീ​ച്ചി​ൽ എ​ത്തും. ഈ ​സ​മ​യം പ്ര​ള​യ​ദു​രി​ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക് മോ​ക്ഷം ല​ഭി​ക്കു​ന്ന​തി​നാ​യി 1008 നാ​ളി​കേ​രം കൊ​ണ്ടു​ള്ള മ​ഹാ​ഗ​ണ​പ​തി​ഹോ​മം ബീ​ച്ചി​ൽ ന​ട​ക്കും.വി​വി​ധ പൂ​ജ​ക​ൾ​ക്ക് ശേ​ഷം രാ​ത്രി ഏ​ഴി​ന് വി​ഗ്ര​ഹ​ങ്ങ​ൾ ബീ​ച്ചി​ൽ നി​മ​ഞ്ജ​നം ചെ​യ്യും. ഇ​ത്ത​വ​ണ പ്ര​കൃ​തി​ക്ക് ഇ​ണ​ങ്ങു​ന്ന രീ​തി​യി​ൽ നി​ർ​മി​ച്ച വി​ഗ്ര​ഹ​ങ്ങ​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കു​ക​യു​ള്ളൂ. നി​മ​ഞ്ജ​ന ഘോ​ഷ​യാ​ത്ര 15ന്…

Read More

ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം ദു​രി​താ​ശ്വാ​സ​ത്തി​ന്; മാ​തൃ​ക കാ​ട്ടി ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍

കൊട്ടിയം :കേ​ര​ള​ത്തി​ന്‍റെ പു​ന​ര്‍​സൃ​ഷ്ടി​ക്കാ​യു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ശ്ര​മ​ങ്ങ​ള്‍​ക്ക് പി​ന്തു​ണ​യു​മാ​യി ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും. കൊ​ട്ടി​യം ജം​ഗ്ഷ​നി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കി​യ​ത്. മു​പ്പ​തോ​ളം പേ​രു​ടെ വ​രു​മാ​ന​മാ​യ 30,000 രൂ​പ​യാ​ണ് ഇ​വ​ര്‍ ഇ​തി​നാ​യി നീ​ക്കി​വ​ച്ച​ത്. ഈ ​തു​ക ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. ഫ​ത്ത​ഹു​ദീ​ന്‍ ടി.​എം. വ​ര്‍​ഗീ​സ് ഹാ​ളി​ല്‍ ന​ട​ന്ന ക​നി​വോ​ടെ കൊ​ല്ലം പ​രി​പാ​ടി​യു​ടെ ആ​ലോ​ച​നാ യോ​ഗ​ത്തി​ല്‍ മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യ്ക്ക് കൈ​മാ​റി. ഓ​ട്ടോ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ കൂ​ട്ടാ​യി എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ണം സ്വ​രൂ​പി​ച്ച​തെ​ന്നും ഇ​ത് എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്കും മാ​തൃ​ക​യാ​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More