വർക്കല: വിവാഹ വാഗ്ദാനം നൽകിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാരിപ്പിള്ളി നെട്ടയം ചേരിയിൽ വേളമാനൂർ ഇർഷാദ് മൻസിലിൽ ഇൻഷാദ് (29) ആണ് പോലീസ് പിടിയിലായത്. ഫേസ് ബുക്ക് വഴി യുവതിയെ പരിചയപ്പെട്ട പ്രതി പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. ഇൻഷാദിന്റെ വിവാഹ വാർത്ത അറിഞ്ഞ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് വിവാഹ ദിവസം രാത്രി ഭാര്യാഗൃഹത്തിൽ എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആറ്റിങ്ങൽ എഎസ്പി ആദിത്യന്റെ നിർദേശാനുസരണം വർക്കല പോലീസ് ഇൻസ്പെക്ടർ പി.കെ. രമേഷ്കുമാറിന്റെ നേതൃത്വത്തിൽ അയിരൂർ എസ്ഐ കെ. ഷിജി, എസ്ഐ കെ. ഉണ്ണി, സിപിഒമാരായ ബിജു, ഹരി, സിബി, ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read MoreCategory: Kollam
പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐയുടെ കൊല്ലം ഹർത്താൽ പിൻവലിച്ചു; പകരം സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും
ചവറ: പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ കൊല്ലം ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. പിഎസ്സി പരീക്ഷ കണക്കിലെടുത്താണ് ഹർത്താൽ പിൻവലിക്കുന്നതെന്ന് എസ്ഡിപിഐ അറിയിച്ചു. ഹർത്താലിനു പകരം സംസ്ഥാന വ്യാപകമായി പ്രധിഷേധ ദിനം ആചരിക്കാനാണ് പാർട്ടി തീരുമാനം. ചവറയില്‍ സിപിഎം-എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനു നേരെ പോലീസ് ലാത്തിവീശുകയും ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തിരുന്നു.
Read Moreഫ്ളൈ കഞ്ചാവ്..! ആഡംബര ബൈക്കിൽ കടത്തിയ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
കൊട്ടാരക്കര : ആഡംബര ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. ഒന്നേ കാൽ കിലോ കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തു.അടൂർ ഏനാദി മംഗലം മാരൂർ ചേന വിള പുത്തൻ വീട്ടിൽ അഖിൽ എസ് വിജയൻ (25), പട്ടാഴി വടക്കേക്കര കടുവത്തോട് ഷീന മൻസിലിൽ മുഹമ്മദ് സിയാദ് (23)എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി 11. 30 ഓടെ കലയപുരം അന്തമൻ ജിഡബ്ല്യുഎൽപിഎസിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. എക്സൈസ് സംഘത്തെ കണ്ട് ബൈക്കിൽ ചീറി പാഞ്ഞ യൂവാക്കളെ അതി സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്. കൊട്ടാരക്കര ഭാഗത്ത് നിന്നും പട്ടാഴി ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്നു ഇവർ. എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തമിഴ് നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ചു ചില്ലറ വില്പന നടത്തുന്നതാണ് ഇവരുടെ രീതി. ഫ്ലൈ…
Read Moreകായംകുളത്ത് ടാങ്കർ ലോറി ബൈക്കിലിടിച്ച് രണ്ടുപേർ മരിച്ചു; ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
കായംകുളം: കായംകുളം കെഎസ്ആർടിസി ജംഗ്ഷനിൽ ടാങ്കർ ലോറി ബൈക്കിലിടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. കൊല്ലം പുന്തലത്താഴം മംഗലത്ത് തറ തെക്കേവിളയിൽ ശരവണൻ (23 ), കൈലാസ് എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരെയും കായംകുളം താലൂക്കാശുപത്രിയിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
Read Moreനോട്ട് നിരോധനവും ജിഎസ്ടിയും ബിജെപി ഭരണത്തിന്റെ അന്ത്യം കുറിക്കും; ഇന്ദിരാഗാന്ധി രാജ്യത്തിന് നൽകിയതെല്ലാം മോദി തിരിച്ചെടുക്കുന്നുവെന്ന് കെ. മുരളീധരൻ
കുണ്ടറ: ദേശസാൽക്കരണത്തിലൂടെ ഇന്ത്യയിലെ ദരിദ്ര ജനകോടികൾക്കുവേണ്ടി ഇന്ദിരാഗാന്ധി തുറന്നിട്ട പൊതുമേഖലാ ബാങ്കുകളുടെ വാതിലുകൾ അടയ്ക്കുന്ന സമീപനമാണ് നരേന്ദ്രമോദിയുടേതെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ. മുരളീധരൻ എംഎൽഎ പറഞ്ഞു. കേരളപുരം മുളമൂട്ടിൽ ജംഗ്ഷനിൽ പെരിനാട് മണ്ഡലത്തിലെ വിവിധ ബൂത്തുകളുടെ ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും ബിജെപി ഭരണത്തിന്റെ അന്ത്യം കുറിക്കുമെന്നും മോദിക്കും ബിജെപിക്കും തുടർഭരണം ലഭിച്ചാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്നും മുരളീധരൻ ഓർമിപ്പിച്ചു. കായൽ കൈയേറ്റം നടത്തിയ തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. മണ്ഡലം പ്രസി.ബി.ജ്യോതിർനിവാസ് അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെപിസിസി സെക്രട്ടറി എ. ഷാനവാസ് ഖാൻ, കോയിവിള രാമചന്ദ്രൻ, സൂരജ് രവി, ആന്റണി ജോസ്, രഘു പാണ്ഡവപുരം എന്നിവർ പ്രസംഗിച്ചു.
Read Moreപോയ പോക്കിന് കടിച്ചത് നൂറ് പേരെ..! പത്തനാപുരത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ നൂറിലേറെ പേര്‍ക്ക് പരിക്ക്; പട്ടിയെ തല്ലിക്കൊന്നെന്ന് നാട്ടുകാർ
പത്തനാപുരം: പത്തനാപുരത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പുനലൂര്‍, കൊട്ടാരക്കര, അടൂര്‍ തുടങ്ങിയ താലൂക്കാശുപത്രികളിലും ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 11 നും ഞായറാഴ്ച രാവിലെ എട്ടിനും ഇടയിലാണ് ആക്രമണം നടന്നത്. പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോ, സെന്‍ട്രല്‍ ജംഗ്ഷന്, ഇടത്തറ, കുണ്ടയം ഗാന്ധിഭവന് ജംഗ്ഷന് എന്നിവടങ്ങളില്‍ ആണ് മിക്കവര്‍ക്കും പട്ടിയുടെ കടിയേറ്റത്. നൂറ് പേര് എന്നത് സ്ഥിരീകരിക്കാത്ത കണക്കാണ്. ഇതിലും കൂടുതല്‍ പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റിട്ടുളളതായാണ് നാട്ടുകാര്‍ നല്കുന്ന വിവരം. ഇരുപതോളം പേര് നിലവില്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ബസിന്റെ തകരാര്‍ പരിഹരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കെഎസ്ആര്‍ടിസി മെക്കാനിക് കൊട്ടാരക്കര പളളിക്കല്‍ സ്വദേശി ജി. വി സ്മിബു (38) ന് പട്ടിയുടെ കടിയേല്‍ക്കുന്നത് . നിലവിളി കേട്ട് ഓടിയെത്തിയ ഡിപ്പോ ചാര്‍ജ് മാന്‍ ചന്ദനത്തോപ്പ് സ്വദേശി കെ.സുരേഷ് കുമാറിനും…
Read Moreസുധീരന് റെബൽ പരിവേഷം നൽകുന്നത് ശരിയല്ല; പാർട്ടിക്കുവേണ്ടിയാണ് ഞങ്ങളെല്ലാവരും പ്രവർത്തിക്കുന്നത് കെ.മുരളീധരൻ
കൊല്ലം: വി.എം.സുധീരൻ പാർട്ടിയുടെ നന്മക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹത്തിന് റെബൽ പരിവേഷം നൽകുന്നത് ശരിയല്ലെന്നും കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. സോളാർ റിപ്പോർട്ടിനെ അതീവ ഗുരുതരമെന്ന് സുധീരൻ വിശേഷിപ്പിച്ചത് കമീഷൻ പരിധിവിട്ടുവെന്നത് ഗൗരവമാണെന്ന ഉദ്ദേശത്തിലാണ്. കൊല്ലം പ്രസ് ക്ലബിന്റെ മീറ്റ്ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുധീരൻ എന്ത് പറഞ്ഞാലും പലതരത്തിൽ വ്യാഖ്യാനിക്കുകയാണ്. പാർട്ടിക്കുവേണ്ടിയാണ് ഞങ്ങളെല്ലാവരും പ്രവർത്തിക്കുന്നത്. യുഡിഎഫിനെ കരിവാരിതേക്കാൻ വേണ്ടിയുള്ളതാണ് സോളാർ കമീഷൻ റിപ്പോർട്ട്. കമീഷൻ അതിന്റെ വീണ് പ്രവർത്തിച്ചത്. സോളാർ കമീഷനെക്കുറിച്ച് അന്വേഷിക്കാൻ മറ്റൊരു കമീഷനെ നിേയാഗിക്കേണ്ട സ്ഥിതിയാണ്. ഇതിലും ഭേദം ജി സെൻറിലെ സ്റ്റാഫിനെവച്ച് റിപ്പോർട്ട് തയാറാക്കലായിരുന്നു. തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോർട്ടിനെ സർക്കാറിന് വിശ്വാസമില്ല. സരിതയെയാണ് വിശ്വാസം. ഒരാൾക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അതിന് തെളിവും രേഖകളുെമാക്കെ വേണം. സോളാർ കമീഷൻ റിപ്പോർട്ടിൽ അതൊന്നും ഉള്ളതായി പറയുന്നില്ല. ‘ സരിത ഇരയല്ല. 33 കേസിലെ പ്രതിയാണ്. പ്രതിപക്ഷ…
Read More108 ആംബുലൻസിൽ നേപ്പാൾ സ്വദേശിനിക്ക് സുഖ പ്രസവം; എല്ലാസൗകര്യവുമൊരുക്കി അഖിൽ; 108ൽ അഖിൽ എടുക്കുന്ന 10മത്തെ പ്രസവം; കല്ലറ ആംബുലൻസിൽ നടക്കുന്ന 13മത്തെ പ്രസവവും
കല്ലറ : ആംബുലൻസിൽ നേപ്പാൾ സ്വദേശിനിക്ക് സുഖ പ്രസവം .കല്ലറ-പാലോട് റോഡിൽ ഭരതന്നൂരിനു സമീപമാണ് സംഭവം. പാങ്ങോട് താമസിക്കുന്ന നേപ്പാൾ സ്വദേശിനി പുംഫ(26) ആണ് 108 ആംബുലൻസിൽ പെണ്‍കുഞ്ഞിന് ജന്മം നൽകിയത്. ഇന്നലേ രാത്രി പത്തേമുക്കാലോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുംഫയെ ഭർത്താവ് കിരണ്‍ ഓട്ടോ റിക്ഷയിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാൽ റോഡിന്റെ ശോച്യാവസ്ഥ കാരണം ഭരതന്നൂർ എത്തിയപ്പോൾ പുംഫക്ക് വേദന കലശലാകുകയും മുന്നോട്ടു സഞ്ചരിക്കാൻ കഴിയാതെ അവസ്ഥ ഉണ്ടാകുകയുമായിരുന്നുയെന്ന് കിരണ്‍ പറഞ്ഞു. തുടർന്ന് ഓട്ടോ റിക്ഷ നിറുത്തി റോഡ് വശത്തായി പുംഫയെ ഇറക്കി കിടത്തിയ ശേഷം കിരണ്‍ 108ൽ വിവരം അറിയിക്കുകയിരുന്നു. വിവരമറിഞ്ഞ ഉടൻ കല്ലറ മേഖലയിൽ സർവീസ് നടത്തുന്ന 108 ആംബുലൻസ് സ്ഥലത്തെത്തി. ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ(ഇഎംടി) അഖിലിന്റെ പരിശോധനയിൽ പുംഫയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത അവസ്ഥയാണെന്നു കണ്ടെത്തിയതിനെ…
Read Moreതുറന്ന് പറഞ്ഞ് കൊടിക്കുന്നിൽ..! യുഡിഎഫ് നേതാക്കള്‍ തോമസ് ചാണ്ടിയുടെ താറാവ് കറി കഴിച്ചിട്ടുണ്ട്; കുട്ടനാട് പാക്കേജിനെ കുറിച്ച് ചര്‍ച്ച നടത്തിയത് തോമസ്ചാണ്ടിയുടെ ഹൗസ്ബോട്ടില്‍
കൊല്ലം: മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ തോമസ്ചാണ്ടിയുടെ താറാവ്കറി കഴിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പത്രസമ്മേളനത്തിൽ ആരോപിച്ചു. യുഡിഎഫ് പരിവാരസമേതം പോയി തോമസ് ചാണ്ട ിയുടെ ആതിഥേയം സ്വീകരിച്ചതിനെ അന്ന് പരസ്യമായി താന്‍ എതിര്‍ത്തിരുന്നു. തോമസ് ചാണ്ടിക്കെതിരെ ആദ്യമായി രംഗത്തുവന്നതു താനായിരുന്നു. യുഡിഎഫിലുള്ളവര് അന്ന് തന്നെ പിന്തുണച്ചില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു. മസ് ചാണ്ടിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചപ്പോള്‍, തന്നെ പിന്തുണയ്ക്കാന്‍ ഒരു യുഡിഎഫ് നേതാവും ഇല്ലായിരുന്നു. കുട്ടനാട് പാക്കേജിനെ കുറിച്ച് ചര്‍ച്ച നടത്തിയത് തോമസ്ചാണ്ടിയുടെ ഹൗസ്ബോട്ടില്‍ വെച്ചായിരുന്നു. അന്നത്തെ കൃഷിമന്ത്രി കെ.പി മോഹനനും മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. യുഡിഎഫ് പ്രാദേശിക നേതൃത്വം എംപിയായ തന്നെ തോമസ് ചാണ്ടിക്ക് വേണ്ടി അന്ന് അവഗണിച്ചതായും കൊടിക്കുന്നില്‍ ആരോപിച്ചു. നോട്ടുനിരോധനത്തിനെതിരെ പ്ര തിപക്ഷം ഉന്നയിച്ച സംശയങ്ങള്‍ ശരിയാണെന്നു ഇപ്പോള്‍ തെളിഞ്ഞു. പ്രധാനമന്ത്രി പറഞ്ഞ ഉറപ്പുകള്‍ ഒന്നും പാലിക്കാത്തിനാല്‍ രാജ്യത്തോട് മാപ്പുപറയണം. കള്ളപ്പണം…
Read Moreവട്ടിയൂർക്കാവിൽ കോണ്‍ഗ്രസ് നേതാവ് വീടിനുള്ളിൽ മരിച്ച നിലയിൽ; പന്തളം സ്വദേശി സക്കീർ തൈക്കൂട്ടത്തിലാണ് മരിച്ചത്; പോലീസ് അന്വേഷണം തുടങ്ങി.
വട്ടിയൂർക്കാവ്: തിരുവനന്തപുരം വട്ടിയൂർക്കാവിൽ കോണ്‍ഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കെപിസിസി അംഗവും കർഷക കോണ്‍ഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന സക്കീർ തൈക്കൂട്ടത്തിൽ (50) ആണ് മരിച്ചത്. പന്തളം സ്വദേശിയായ സക്കീർ വട്ടിയൂർക്കാവിൽ വീടെടുത്തായിരുന്നു താമസം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ സുഹൃത്തുക്കളും ഡ്രൈവറും മൊബൈലിൽ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. പിന്നീട് സംശയം തോന്നി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം തുടങ്ങി.
Read More