മദ്യപിക്കാന്‍ പണം നല്‍കിയില്ല! അമ്മയുടെ ദേഹത്ത് ചുട് വെള്ളമൊഴിച്ച മകന് നാട്ടുകാരുടെ വക എട്ടിന്റെപണി; സംഭവം പുനലൂരില്‍

പു​ന​ലൂ​ർ: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ന് മാ​താ​വി​ന്‍റെ ദേ​ഹ​ത്ത് ചു​ട് വെ​ള്ള​മൊ​ഴി​ക്കു​ക​യും​ക​ല്ലു​കൊ​ണ്ടി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​വാ​നും ശ്ര​മി​ച്ച മ​ക​ൻ പി​ടി​യി​ൽ. ക​ര​വാ​ളൂ​ർ വെ​ഞ്ചേ​മ്പ് വാ​ഴ​വി​ള ഗ്രേ​സിം​ഗ് വി​ല്ല​യി​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ ഗ്രേ​സി (60)ക്കാ​ണ് മ​ക​ൻ രാ​ജ​ന്‍റെ(45 ) ക്രൂ​ര മ​ർ​ദന​മേ​റ്റ​ത്.​

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ വാ​ർ​ധക്യ​കാ​ല പെ​ൻ​ഷ​ൻ ല​ഭി​ച്ച പ​ണ​വു​മാ​യി വീ​ട്ടി​ലെ​ത്തി​യ​ ഗ്രേ​സി കാ​പ്പി​യി​ടു​ന്ന​തി​നാ​യി വെ​ള​ളം തി​ള​പ്പി​ക്കു​മ്പോ​ഴാ​ണ് ഇയാൾ ​മ​ദ്യ​പി​ക്കാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​ണം ന​ൽ​കി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ അ​ടു​പ്പ​ത്തി​രു​ന്ന ചു​ട് വെ​ള്ള​മെ​ടു​ത്ത് മാ​താ​വി​ന്‍റെ ദേ​ഹ​ത്തൊ​ഴി​ക്കു​ക​യും പു​റ​ത്തി​റ​ങ്ങി ക​ല്ലെ​ടു​ത്ത് കൊ​ണ്ട് വ​ന്ന് ത​ല​ക്കും മു​ഖ​ത്തും ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് പു​ന​ലൂ​ർ എ​സ്ഐ രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി​യാ​ണ് രാ​ജ​നെ പി​ടി​കൂ​ടി​യ​ത്. പ​രി​ക്കേ​റ്റ ഗ്രേസി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ​തു.

Related posts