ചാത്തന്നൂർ: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി കടത്തികൊണ്ടു പോയി പീഡിപ്പിച്ച ശേഷം പോലീസ് സ്റ്റേഷന് സമീപം വഴിയിൽ ഉപേക്ഷിച്ചു കടന്ന യുവാവിനെ കൊട്ടിയം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ കടമാൻതോട്ടം അനിലാ നിവാസിൽ അപ്പിലു എന്നു വിളിക്കുന്ന അഖിൽ 22 ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 17നാണ് വരിഞ്ഞം സ്വദേശിയായ പെൺകുട്ടിയെ ഇയാൾ കടത്തികൊണ്ടുപോയത്. ക്ഷേത്രത്തിലേക്കെന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. 17 ന് കടത്തികൊണ്ടു പോയ പെൺകുട്ടിയെ മണ്ണറ, നെടുങ്ങോലം എന്നിവിടങ്ങളിലുള്ള ബന്ധുവീടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഇയാൾ പെൺകുട്ടിയെ ചാത്തന്നൂർ പോലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ച് കടക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൊട്ടിയം സിഐ.അജയ് നാഥ്, എസ്ഐ അശോക് കുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Read MoreCategory: Kollam
പത്തനാപുരത്ത് പ്രസവിച്ച പതിനഞ്ചുകാരിയുടെയും കുഞ്ഞിന്റെയും ചിത്രം സോഷ്യല്മീഡിയയില് പ്രചരിക്കുന്നു, പരാതിയുമായി ബന്ധുക്കള്, നടപടിയെടുക്കാതെ പോലീസ്
പത്തനാപുരം: പിറവന്തൂർ പഞ്ചായത്തിലെ കോളനിയിൽ പതിനഞ്ചുകാരി പ്രസവിച്ച സംഭവം സംബന്ധിച്ച് ഇരയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പരാതി. കഴിഞ്ഞ പതിനേഴിനാണ് പതിനഞ്ചുകാരി പ്രസവിച്ചത്. പെൺകുട്ടിയുടെ അയൽവാസിയായ ഏഴാം ക്ലാസ് വിദ്യാർഥിയാണ് കുഞ്ഞിന്റെ അച്ഛനെന്ന് പെൺകുട്ടിയും ബന്ധുക്കളും പോലീസിനോട് പറഞ്ഞത്. മംഗലാപുരത്തായിരുന്ന പന്ത്രണ്ടുകാരനെ പോലീസിന്റെ നിർദേശപ്രകാരം നാട്ടിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. ഡിഎൻഎ ടെസ്റ്റിന് ശേഷമേ കുട്ടിയുടെ പിതൃത്വം തെളിയിക്കാനാകൂ. ഇതിനിടെയാണ് പെൺകുട്ടിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. പെൺകുട്ടി പ്രസവിച്ച സമയത്ത് എത്തിയ ആരോ ആണ് ചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്തംഗം റിയാസ് മുഹമ്മദും പെൺകുട്ടിയുടെ ബന്ധുക്കളും പത്തനാപുരം സി ഐ യ്ക്ക് പരാതി നല്കിയിട്ടുണ്ട്.
Read Moreലോറിയുടെ പിന്നിൽ കെഎസ്ആർടിസി വോൾവോ ബസ് ഇടിച്ച് ബസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്; ലോറി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിന് കാരണം
ആറ്റിങ്ങൽ: ലോറിയുടെ പിന്നിൽ കെഎസ്ആർടിസി വോൾവോ ബസ് ഇടിച്ച് ബസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. നെടുമങ്ങാട് സ്വദേശി ഷിനുവിന് (35) ആണ് പരിക്കേറ്റത് . ഇന്ന് രാവിലെ ആറോടെയായിരുന്നു അപകടം. ബംഗളൂരുവിൽ നിന്ന് വരികയായിരുന്ന ബസ് പൂവമ്പാറയ്ക്ക് സമീപം മുന്നിൽ പോകുകയായിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയാ യിരുന്നു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് നിസാര പരിക്കേറ്റു. 108 ആംബുലൻസിൽ ഡ്രൈവറേയും മറ്റുള്ളവരേയും മെഡിക്കൽ കോളജ് ആശുപത്രി യിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ സീബ്രാലൈൻ വരച്ച് കൊണ്ടിരുന്നതിനാൽ ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ പുറകിൽ വന്ന ബസ് ലോറിയിൽ ഇടിച്ച് നിർത്തുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻവശം തകർന്നു. ദേശീയപാതയിലെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു .
Read Moreഎന്തുപറ്റി ഈ കുട്ടികൾക്ക്..! അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; ഗുരുതരാ വസ്ഥയിലായിരുന്ന വിദ്യാർഥിനി മരിച്ചു
ചവറ: വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന 13 വയസുകാരി ആശുപത്രിയിൽ മരിച്ചു. തേവലക്കര പടിഞ്ഞാറ്റക്കര രണ്ടാം വാർഡിൽ നല്ലത്തറ വടക്കതിൽ സന്തോഷ് ബിജി ദന്പതികളുടെ മകൾ അഞ്ജലി (സംഗീത 13) ആണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വടക്കുംതല എസ്വിപിഎം ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. തിങ്കളാഴ്ച വൈകുന്നേരം അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് തൂങ്ങി മരിക്കാൻ ശ്രമം നടത്തിയതെന്ന് പറയപ്പെടുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ചൊവ്വാഴ്ച വൈകുന്നേരം നാലിനാണ് മരിച്ചത്. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ. സഹോദരങ്ങൾ : അഖിൽ ,അബി
Read Moreഷോക്കേറ്റ് പൊതുജനം..! വൈദ്യുതി ചാർജ് വർധിപ്പിച്ചു; വീടുകൾക്ക് യൂണിറ്റിന്10 പൈസ മുതൽ 30 പൈസ വരെയാണ് വർധനവ്; നിരക്ക് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിച്ചു. വീടുകൾക്ക് യൂണിറ്റിന്10 പൈസ മുതൽ 30 പൈസ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഇന്നു ചേർന്ന യോഗത്തിലാണ് വൈദ്യുത നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചത്.
Read Moreഇവൻ കോഴി സുര..! വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ; സ്ത്രീകളെ ദേഹോദ്ര വമേൽപ്പിച്ചതിൽ 8ഓളം കേസിലെ പ്രതി; ആക്രമണത്തിന് ശേഷം വനത്തിലൊളിക്കും
കാട്ടാക്കട: വീട്ടിൽ കയറി വീട്ടമ്മ യെ ആക്രമിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത പ്രതിയെ കോട്ടൂർ വനത്തിലെ ഒളിവ് കേന്ദ്രത്തിൽ നിന്നും നെയ്യാർഡാം പോലീസ് പിടികൂടി. കോട്ടൂർ നെല്ലികുന്ന് കോളനിയിലുള്ള ഇപ്പോൾ മുണ്ടണി നട ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന കോഴി സുര എന്നു വിളിക്കുന്ന സുരേഷ്കുമാറിനെ( 38) യാണ് നെയ്യാർഡാം എസ്ഐ സതീഷ്കുമാറിന്റെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്. സ്ത്രീകളെ ആക്രമിച്ചത് ഉൾപ്പടെ എട്ടോളം കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ് അറസ്റ്റിലായത്. ഫെബ്രുവരി 18 ന് കോട്ടൂർ വട്ടകരിക്കകം സ്വദേശിനിയായ സ്ത്രീയെ വീട്ടിൽകയറി ദേഹോപദ്രവമേൽപ്പിച്ചതാണ് ഏറ്റവും പുതിയ കേസ്. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതി വനത്തിൽ താവളമുറപ്പിച്ചിരിക്കുകയായിരുന്നു. സിഐ അനിൽകുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് നെയ്യാർഡാം പോലീസ് റെയിഡിൽ പിടികൂടിയത്. നെയ്യാർഡാം പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി വാറണ്ട് കേസിലെ പ്രതിയായ ഇയാൾ വർഷങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയാണ്. അനധികൃതമായി…
Read Moreസ്ത്രീയില്ലാത്ത ഒരു കേസുമില്ല..! സ്ത്രീകൾ പ്രതികളാകുന്ന ലഹരിക്കേസുകൾ പെരുകി; സ്പിരിറ്റ് ഒഴുക്ക് തടയാൻ ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയെന്ന് ഋഷിരാജ്
കായംകുളം.സംസ്ഥാനത്ത് അബ്കാരി കേസുകൾ കുത്തനെ കൂടിയെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് . കായംകുളത്തു സ്പിരിറ്റ് പിടികൂടിയ സംഭവം അന്വേഷിക്കാൻ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. അബ്കാരി കേസുകളിൽ 240 ദിവസത്തിനിടെ 30,000 കേസുകളിലായി 28,000 പേർ പിടിയിലായിട്ടുണ്ട് . സംസ്ഥാനത്ത് ദിവസേന 1,000 ലിറ്റർ വ്യാജ മദ്യം, ചാരായം എന്നിവ പിടികൂടുന്നുണ്ട് .കഴിഞ്ഞ മാസം ഇത് 400 ലിറ്റർ ആയിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളും വർധിച്ചിട്ടുണ്ട് . 2014ൽ 900 കേസുകളായിരുന്നത് ഇന്ന് 4,000 ആയി. കഞ്ചാവ് , വ്യാജ മദ്യക്കേസുകളിൽ സ്ത്രീകൾ പ്രതികളാകുന്നതു പെരുകുകയാണ് . സ്പിരിറ്റ് ഒഴുക്ക് തടയാൻ ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . ഇതിനായി തമിഴ്നാട്- കർണാടക പോലീസിന്റെയും ഫോറസ്റ്റ് ഗാർഡിന്റെയും സഹായം തേടിയിട്ടുണ്ട് . എല്ലാ ജില്ലകളിലും വ്യാജമദ്യം ,സ്പിരിറ്റ് എന്നിവ കണ്ടെത്താനായി പ്രത്യേക സ്ക്വാഡുകളുടെ…
Read Moreകൈയിൽ അഞ്ചിന്റെ പൈസയില്ല..! ട്രഷറി കളിൽ പണമില്ലാത്തതുമൂലം ശമ്പളവും പെൻ ഷനും മുടങ്ങി; പ്രശ്നങ്ങൾ കാട്ടി ചെന്നിത്തല ആർബിഐ ഗവർണർക്ക് കത്തയച്ചു
തിരുവനന്തപുരം: ട്രഷറികളിൽ പണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റിസർവ് ബാങ്ക് ഗവർണർക്ക് കത്തയച്ചു. ആവശ്യത്തിന് നോട്ടില്ലാത്ത സാഹചര്യം മൂലം പല ജില്ലകളിലും സർക്കാർ ജീവനക്കാർ ക്കുള്ള ശന്പളം വിതരണം മുടങ്ങിയിരുന്നു. പെൻഷൻ വിതരണവും നോട്ട് പ്രതിസന്ധി മൂലം തടസപ്പെട്ടതോടെ ജനം ദുരിതത്തിലായി. വിഷു-ഈസ്റ്റർ പ്രമാണിച്ച് ബാങ്ക് എടിഎമ്മുകളും കാലിയായതോടെയാണ് പ്രതിപക്ഷ നേതാവ് റിസർവ് ബാങ്കിന്റെ ഇടപെടൽ ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുന്നത്.
Read Moreഓച്ചിറയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് സ്വർണവ്യാപാരി മരിച്ചു; ഭാര്യ്ക്കും മക്കൾക്കും പരിക്ക് ; ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊല്ലം: ഓച്ചിറയിൽ ഇന്നോവകാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് സ്വർണവ്യാപാരി മരിച്ചു. തഴവ ,കടത്തൂർ വാലയിൽ സിത്താരയിൽ സത്താർ (58) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യ വാഹിദ സത്താർ (49), മകൾ ഷെഹുബ (13) അദ്വാൻ, സഞ്ചുവാർ എന്നിവർക്കാണ് പരിക്ക്. ഇവർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ 12.30ഓടെ വലിയകുളങ്ങരക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. സത്താർ അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പുതിയകാവിൽ സ്വർണക്കട നടത്തിവരികയായിരുന്നു സത്താർ. സ്വർണവ്യാപാരി സംഘടനയുടെയും മർച്ചന്റ്സ് അസോസിയേഷന്റെയും ഭാരവാഹിയുമാണ്. ഓച്ചിറ പോലീസ് കേസെടുത്തു.
Read Moreശാസ്താംകോട്ടയിൽ 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പെൺകുട്ടി ലൈംഗികമായി പിഡിപ്പിക്കപ്പെട്ടതായി പോലീ സ്; യുവതി ഉൾപ്പെടെ ആറുപേർ പിടിയിൽ
കൊല്ലം: പതിനാലുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയ യുവതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മൈനാഗപ്പള്ളി ഇടവനശേരി വല്യത്ത് പടിഞ്ഞാറ്റതിൽ റംസീനയെയാണ് കോടതി റിമാൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേർ പിടിയിലായിട്ടുണ്ട്. മരിച്ച കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്. റംസീന പല സ്ഥലങ്ങളിലും കുട്ടിയെ കൂട്ടിക്കൊണ്ടുപോയിരുന്നു. ഈ സന്ദർഭങ്ങളിൽ പീഡിപ്പിച്ച വരെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സംസ്ഥാനത്തിന് പുറത്തുള്ളവരുമായും റംസീനയ്ക്ക് ബന്ധമുള്ളതായി വ്യക്തമായിട്ടുണ്ട് . പഠനത്തിൽ കൂടുതൽ മികവ് ഉണ്ടാകുന്നതിനുവേണ്ടി 14കാരിയെ റംസീന ഏർവാടി പള്ളിയിലേക്ക് കൂട്ടുകൊണ്ടുപോകുകയായിരുന്നുവെന്നാണ് ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. മൈനാഗപ്പള്ളി ഇടവനശേരി സ്വദേശിനിയായ പെണ്കുട്ടിയെ കഴിഞ്ഞദിവസമാണ് ഷീറ്റ് മേഞ്ഞ വീടിന്റെ കിടപ്പുമുറിയിലെ പൈപ്പിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. സംഭവസമയം മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു.…
Read More