മാ​വേ​ലി എ​ക്സ്പ്ര​സി​ൽനി​ന്നു തെ​റി​ച്ചു​വീ​ണു; കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്ക്

തൃ​ക്ക​രി​പ്പൂ​ർ: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ഇ​ന്ന​ലെ രാ​ത്രി തെ​റി​ച്ചു​വീ​ണ കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വ​ട​ക്കേ കൊ​വ്വ​ലി​ന​ടു​ത്ത് ഗു​രു​ത​ര പ​രി​ക്കോ​ടെ ക​ണ്ടെ​ത്തി. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി തു​ണ്ടു​വി​ള സ്വ​ദേ​ശി ലി​ജോ ഫെ​ർ​ണാ​ണ്ട​സി​നെ (33) ആ​ണ് ത​ല‍​യ്ക്കും കാ​ലി​ന്‍റെ എ​ല്ലി​നും പൊ​ട്ട​ലു​ക​ളോ​ടെ ക​ണ്ണൂ​ർ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്നു​രാ​വി​ലെ നാ​ട്ടു​കാ​ർ തൃ​ക്ക​രി​പ്പൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം തൃ​ക്ക​രി​പ്പൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മെ​ത്തി​ച്ചു. ഇ​ന്ന​ലെ രാ​ത്രി മം​ഗ​ളൂ​രു​വി​ൽ നി​ന്നു കൊ​ല്ല​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ൽ മാ​വേ​ലി എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ നി​ന്നു യു​വാ​വ് വീ​ണ​താ​യ വി​വ​രം ല​ഭി​ച്ച ഉ​ട​ൻ പി​ലി​ക്കോ​ട് മു​ത​ൽ പ​യ്യ​ന്നൂ​ർ വ​രെ പാ​ള​ത്തി​ന​രി​കി​ൽ നാ​ട്ടു​കാ​രും പോ​ലീ​സും മൂ​ന്നു മ​ണി​ക്കൂ​റോ​ളം തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. രാ​ത്രി ഏ​ഴോ​ടെ ചെ​റു​വ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യ​തി​നു​ശേ​ഷം യാ​ത്ര തു​ട​ർ​ന്ന മാ​വേ​ലി എ​ക്സ്പ്ര​സി​ൽ നി​ന്നു വീ​ണ​താ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു.…

Read More

എ​പി​പി അ​നീ​ഷ്യ​യു​ടെ ആ​ത്മ​ഹ​ത്യ: പ​ന്ത്ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം  ആ​രോ​പ​ണ​വി​ധേ​യ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

കൊ​​​​ല്ലം: പ​​​​ര​​​​വൂ​​​​ർ ജു​​​​ഡീ​​​​ഷ​​​​ൽ ഫ​​​​സ്റ്റ് ക്ലാ​​​​സ് മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ലെ എ​​​​പി​​​​പി എ​​​​സ്. അ​​​​നീ​​​​ഷ്യ ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്ത സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ആ​​​​രോ​​​​പ​​​​ണ വി​​​​ധേ​​​​യ​​​​രാ​​​​യ ര​​​​ണ്ട് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് ഒ​​​​ടു​​​​വി​​​​ൽ സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ. കൊ​​​​ല്ല​​​​ത്തെ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഓ​​​​ഫ് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ​​​​സ് അ​​​​ബ്ദു​​​​ൾ ജ​​​​ലീ​​​​ൽ, പ​​​​ര​​​​വൂ​​​​ർ ജു​​​​ഡീ​​​​ഷ​​​​ൽ ഒ​​​​ന്നാം ക്ലാ​​​​സ് മ​​​​ജി​​​​സ്ട്രേ​​​​ട്ട് കോ​​​​ട​​​​തി​​​​യി​​​​ലെ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ കെ.​​​​ആ​​​​ർ. ശ്യാം ​​​​കൃ​​​​ഷ്ണ എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് അ​​​​ന്വേ​​​​ഷ​​​​ണ വി​​​​ധേ​​​​യ​​​​മാ​​​​യി സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​ത്. അ​​​​നീ​​​​ഷ്യ​​​​യു​​​​ടെ മ​​​​ര​​​​ണം ന​​​​ട​​​​ന്ന് 12-ാം ദി​​​​വ​​​​സ​​​​മാ​​​​ണ് സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ ന​​​​ട​​​​പ​​​​ടി. ജി.എ​​​​സ്.​​​​ ജ​​​​യ​​​​ലാ​​​​ൽ എം​​​​എ​​​​ൽ​​​​എ വി​​​​ഷ​​​​യം നിയമസഭ യിൽ സ​​​​ബ്മി​​​​ഷ​​​​നാ​​​​യി ഉ​​​​ന്ന​​​​യി​​​​ച്ച​​​​തി​​​​ന് പി​​​​ന്നാ​​​​ലെ ധൃ​​​​തി​​​​പി​​​​ടി​​​​ച്ചാ​​​​ണ് സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ ഉ​​​​ത്ത​​​​ര​​​​വ് ഇ​​​​റ​​​​ക്കി​​​​യ​​​​തെ​​​​ന്ന് ഇ​​​​തി​​​​ൽ നി​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ മാ​​​​സം 21നാ​​​​ണ് അ​​​​നീ​​​​ഷ്യ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ​​​​ത്. 23ന് ​​​​ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ ഒ​​​​ഫ് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ​​​​സ് ടി.​​​​എ. ഷാ​​​​ജി സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വ​​​​കു​​​​പ്പു​​​​ത​​​​ല അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഒ​​​​ഫ് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ​​​​സ് (ഹെ​​​​ഡ്ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സ്) കെ.…

Read More

വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് ക​ഞ്ചാ​വ് വി​ല്പന; പ്രതിക്ക് ര​ണ്ടു വ​ർ​ഷം ക​ഠി​ന ത​ട​വ്

പ​റ​വൂ​ർ: ക​ഞ്ചാ​വ് വി​ല്പന ന​ട​ത്തി​യ കേ​സി​ലെ പ്ര​തി ഒ​റീ​സ സ്വ​ദേ​ശി ര​ഞ്ജി​ത്ത് പ്ര​ദാ​നെ (38) ര​ണ്ടു വ​ർ​ഷം ക​ഠി​ന ത​ട​വി​ന് അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് ആ​ൻഡ് സെ​ഷ​ൻ​സ് കോ​ട​ത ജ​ഡ്ജി മു​ജീ​ബ് റ​ഹ്മാ​ൻ ശി​ക്ഷി​ച്ചു. 25,000 രൂ​പ പി​ഴ​യു​മൊ​ടു​ക്ക​ണം. 2018 ജൂ​ലൈ 23 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി മ​ന​ക്ക​പ്പ​ടി ക​വ​ല​യി​ൽ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് ക​ഞ്ചാ​വ് വി​ല്​പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ളെ കോ​ത​മം​ഗ​ലം പോലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സാ​ണ് പി​ടി​കൂ​ടി​യ​ത്.​ കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് ഇ​ൻ​സ്പെ​ക്ട​ർ അ​ഗ​സ്റ്റി​ൻ മാ​ത്യു ആ​ണ്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.കെ. ​ഹ​രി ഹാ​ജ​രാ​യി

Read More

എ​പി​പി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം: ര​ണ്ട് അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ന്നു; ബന്ധുക്കളുടെ മൊഴിയെടുക്കൽ പൂർത്തിയായി

കൊ​ല്ലം: പ​ര​വൂ​ർ മു​നി​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ എ​പി​പി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് അ​ന്വേ​ഷ​ണ​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്നു.ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ര​ണ്ട് ദി​വ​സ​മാ​യി തു​ട​രു​ക​യാ​ണ്. എ​സി​പി എ​ൻ.​ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​നീ​ഷ്യ​യു​ടെ ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് മൊ​ഴി​യെ​ടു​ക്കു​ന്ന​ത് പൂ​ർ​ത്തി​യാ​ക്കി. പ​ര​വൂ​ർ പോ​ലീ​സ് കൈ​മാ​റി​യ അ​നീ​ഷ്യ​യു​ടെ ഡ​യ​റി കു​റി​പ്പു​ക​ളും വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ മൊ​ബൈ​ൽ ഫോ​ണും ക്രൈം​ബ്രാ​ഞ്ച് സം​ഘം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് അ​യ​ക്കും. അ​ഭി​ഭാ​ഷ​ക​ർ, കോ​ട​തി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ മൊ​ഴി​ക​ൾ ശേ​ഖ​രി​ക്കും. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വി​വേ​ക് കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ആ​യി​രി​ക്കും ആ​രോ​പ​ണ വി​ധേ​യ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് സം​ഘം മൊ​ഴി​യെ​ടു​ക്കു​ക. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് പ​ര​വൂ​ർ പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്ന​ത്. ഇ​തി​ന്‍റെ ചു​വ​ട് പി​ടി​ച്ചാ​ണ് ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഒ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഡെ​പ്യൂ​ട്ടി…

Read More

എ​പി​പി അ​നീ​ഷ്യ​യു​ടെ ആ​ത്മ​ഹ​ത്യ: രാ​ഷ്ട്രീ​യ വി​വാ​ദ​വും കൊ​ഴു​ക്കു​ന്നു

കൊ​ല്ലം: പ​ര​വൂ​ർ മു​നി​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ എ​പി​പി​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ രാ​ഷ്ട്രീ​യ വി​വാ​ദ​വും കൊ​ഴു​ക്കു​ന്നു. സി​പി​എം അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ഓ​ൾ ഇ​ന്ത്യാ ലോ​യേ​ഴ്സ് യൂ​ണി​യ​നും പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന് രാ​ഷ്ട്രീ​യ മാ​നം കൈ​വ​ന്നി​ട്ടു​ള്ള​ത്. അ​നീ​ഷ്യ​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ എ​പി​പി​യു​ടെ​യും മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മാ​ന​സി​ക പീ​ഡ​ന​വും പ​ര​സ്യ അ​വ​ഹേ​ള​ന​വും സ​ഹി​ക്കാ​തെ​യാ​ണ് താ​ൻ മ​രി​ക്കു​ന്ന​തെ​ന്ന അ​നീ​ഷ്യ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ഇ​തി​ന​കം പു​റ​ത്ത് വ​ന്നി​ട്ടു​ള്ള​താ​ണെ​ന്ന് ലോ​യേ​ഴ്സ് യൂ​ണി​യ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ഇ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത് നീ​തി​പൂ​ർ​വ​ക അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് യൂ​ണി​യ​ന്‍റെ ആ​വ​ശ്യം. അ​നീ​ഷ്യ​യു​ടെ ഡ​യ​റി കു​റി​പ്പു​ക​ളും മ​ര​ണ മൊ​ഴി​യു​ടെ രൂ​പ​ത്തി​ൽ പ​ര​വൂ​ർ മ​ജി​സ്ട്രേ​റ്റി​ന് അ​യ​ച്ച വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​വും ഇ​വ​രു​ടെ പ​ങ്കി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന നി​ർ​ണാ​യ​ക തെ​ളി​വു​ക​ളാ​ണെ​ന്നും യൂ​ണി​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. വ​സ്തു​ത ഇ​താ​യി​രി​ക്കെ മ​രി​ക്കു​ന്ന​തി​ന് ര​ണ്ട് ദി​വ​സം മു​മ്പ് അ​നീ​ഷ്യ​യെ കൊ​ല്ല​ത്തെ ഒ​രു പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്ന പ്ര​ചാ​ര​ണ​മു​ണ്ടാ​യി. കൊ​ല്ല​ത്തെ…

Read More

സ്ത്രീ​ സു​ര​ക്ഷ​യ്ക്ക് മ​ഹി​ളാ​മൈ​ത്രി, യോ​ധി​നി പ​ദ്ധ​തി​ക​ൾ; തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ഡി​വി​ഷ​നി​ൽ 13. 50 ശ​ത​മാ​നം വ​രു​മാ​ന വ​ർ​ധ​ന

കൊ​ല്ലം: തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ഡി​വി​ഷ​ന്‍റെ മൊ​ത്ത വ​രു​മാ​ന​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 13.50 ശ​ത​മാ​നം വ​ർ​ധ​ന. ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ ഡോ. ​മ​നീ​ഷ് ത​പ്ല​യാ​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും അ​തു​വ​ഴി​യു​ള്ള വ​രു​മാ​ന​ത്തി​ലു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ള്ള​ത് – 16.90 ശ​ത​മാ​നം. 47 സ്റ്റേ​ഷ​നു​ക​ളി​ൽ പാ​ർ​ക്കിം​ഗ് ഏ​രി​യ​ക​ൾ വി​പു​ലീ​ക​രി​ച്ചു. 92104 ച​തു​ര​ശ്ര മീ​റ്റ​റി​ലെ വി​ക​സ​ന​ത്തി​ന് പു​റ​മേ 50737 ച​തു​ര​ശ്ര മീ​റ്റ​ർ കൂ​ടി പാ​ർ​ക്കിം​ഗി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ അ​തു​വ​ഴി​യും വ​രു​മാ​ന​ത്തി​ൽ വ​ള​ർ​ച്ച ഉ​ണ്ടാ​യ​താ​യി ഡി​ആ​ർ​എം ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ൻ്റെ തു​ട​ക്ക​ത്തി​ൽ 11 സ്റ്റേ​ഷ​നു​ക​ളി​ൽ എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്ത വെ​യി​റ്റിം​ഗ് ഹാ​ളു​ക​ൾ ആ​രം​ഭി​ക്കു​ക​യു​ണ്ടാ​യി. നാ​ല് സ്റ്റേ​ഷ​നു​ക​ളി​ൽ കൂ​ടി ഏ​സി വെ​യി​റ്റിം​ഗ് ഹാ​ളു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. 37 സ്റ്റേ​ഷ​നു​ക​ളി​ലാ​യി 136 കാ​റ്റ​റിം​ഗ് സ്റ്റാ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 15 സ്റ്റാ​ളു​ക​ൾ കൂ​ടി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.ശ​ബ​രി​മ​ല സീ​സ​ണി​ൽ 275 പ്ര​ത്യേ​ക…

Read More

എ​പി​പി​യു​ടെ ആ​ത്മ​ഹ​ത്യ: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഉ​ട​ൻ; ഫോ​ണി​ലെ ഉ​ള്ള​ട​ക്കം നി​ർ​ണാ​യ​കം

കൊ​ല്ലം: പ​ര​വൂ​ർ മു​ൻ​സി​ഫ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ലെ എ​പി​പി എ​സ്. അ​നീ​ഷ്യ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ലെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. സി​റ്റി ക്രൈം​ബ്രാ​ഞ്ച് എ​സി​പി സ​ക്ക​റി​യ മാ​ത്യു​വി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ആ​രെ​യൊ​ക്കെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വി​വേ​ക് കു​മാ​റി​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടി തീ​രു​മാ​നം ഉ​ണ്ടാ​യ ശേ​ഷ​മാ​യി​രി​ക്കും അ​ന്വേ​ഷ​ണം തു​ട​ങ്ങു​ക. കേ​സ് സം​ബ​ന്ധ​മാ​യ ഫ​യ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​ര​വൂ​ർ പോ​ലീ​സ് ഇ​ന്നു ത​ന്നെ ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് കൈ​മാ​റും എ​ന്നാ​ണ് വി​വ​രം. ഇ​തി​ൽ അ​നീ​ഷ്യ​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പ്, ഡ​യ​റി​ക്കു​റി​പ്പു​ക​ൾ, ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​ക​ൾ, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടും. അ​തേ സ​മ​യം സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ എ​പി​പി, ഡി​ഡി​പി എ​ന്നി​വ​ർ​ക്കെ​തി​രേ ന​ട​പ​ടി വ​ന്നേ​ക്കും എ​ന്ന സൂ​ച​ന​യു​മു​ണ്ട്. ഇ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ ആ​വ​ശ്യം. ഇ​രു​വ​രെ​യും ബ​ഹി​ഷ്ക​രി​ക്കാ​നും അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ…

Read More

കെഎസ്ആർടിസി  ഡ്രൈ​വേ​ഴ്സ് ദി​നം  ആ​ഘോ​ഷി​ക്കും: മി​ക​ച്ച ഡ്രൈ​വ​ർ​മാ​രെ ആ​ദ​രി​ക്കും

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി 24 – ന് ​ഡ്രൈ​വേ​ഴ്സ് ദി​നം ആ​ഘോ​ഷി​ക്കും. റോ​ഡ് സു​ര​ക്ഷ സം​രം​ഭ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ൾ സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് യൂ​ണി​യ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ഇ​റ​ക്കി​യ നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി റോ​ഡ് സു​ര​ക്ഷാ ദി​നാ​ഘോ​ഷം ന​ട​ത്തു​ന്ന​ത്. ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോ യൂ​ണി​റ്റു​ക​ളി​ലും മി​ക​ച്ച മൂ​ന്ന് ഡ്രൈ​വ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത് അ​നു​മോ​ദി​ക്കും. ഓ​രോ ലി​റ്റ​ർ ഡീ​സ​ലി​നും പ​ര​മാ​വ​ധി കി​ലോ​മീ​റ്റ​ർ നേ​ടി​യ​വ​ർ ( കെ ​എം പി ​എ​ൽ) ഓ​രോ കി​ലോ​മീ​റ്റ​റി​നും പ​ര​മാ​വ​ധി വ​രു​മാ​നം (ഇ ​പി കെ ​എം) ഇ​പി എ​ൽ, ഇ​പി ബി ​തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും മി​ക​ച്ച ഡ്രൈ​വ​ർ​മാ​ർ​ക്ക് വേ​ണ്ട​ത്. കൂ​ടാ​തെ സ​ർ​വീ​സ് കാ​ല​യ​ള​വി​ലെ അ​പ​ക​ട​ര​ഹി​ത ഡ്രൈ​വിം​ഗ്, അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ടാ​ത്ത​വ​ർ, യാ​ത്ര​ക്കാ​രി​ൽ നി​ന്നും യാ​തൊ​രു പ​രാ​തി​യും ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത​വ​ർ, പ്ര​തി​മാ​സം കു​റ​ഞ്ഞ​ത് 24 ഡ്യൂ​ട്ടി​യെ​ങ്കി​ലും ചെ​യ്തി​ട്ടു​ള്ള​വ​ർ ഇ​വ​യും മി​ക​ച്ച ഡ്രൈ​വ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് പ​രി​ഗ​ണി​ക്കും. ജി​ല്ലാ ഓ​ഫീ​സ​റു​ടെ…

Read More

ഷെ​ഡി​നു മു​ക​ളി​ല്‍ മ​രംവീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

കൊ​ല്ലം: ആ​ര്യ​ങ്കാ​വ് അ​മ്പ​നാ​ട് എ​സ്‌​റ്റേ​റ്റി​ല്‍ ഷെ​ഡി​ന് മു​ക​ളി​ല്‍ മ​രം വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മ​ണി​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഗ്രാ​മ്പൂ, കു​രു​മു​ള​ക് വി​ള​വെ​ടു​ക്കാ​ന്‍ എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കാ​ന്‍ എ​സ്‌​റ്റേ​റ്റി​നു​ള്ളി​ല്‍ താ​ല്‍​കാ​ലി​ക​മാ​യി നി​ര്‍​മി​ച്ച ഷെ​ഡി​ന് മു​ക​ളി​ലേ​ക്കാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ല്‍ മ​രം പി​ഴു​തു വീ​ണ​ത്. ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന മ​ണി​യു​ടെ പു​റ​ത്താ​ണ് മ​രം പ​തി​ച്ച​ത്.ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ണി പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​ര​വേ മ​രി​ച്ചു. പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read More

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ആ​ക്ര​മി​ച്ച് ക​മ്മ​ൽ ക​വ​ർ​ന്നു; ആക്രമണം  നടത്തിയത് ബൈക്കിലെത്തിയ രണ്ടംഗസംഘം

കൊ​ട്ടാ​ര​ക്ക​ര: ട്യൂ​ഷ​നു പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ൾ വി​ദ്യാ​ർഥി​നി​യെ അ​ക്ര​മി​ച്ച് ക​മ്മ​ൽ ക​വ​ർ​ന്നു.​പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി ചി​കി​ൽ​സ​യി​ലാ​ണ്. ഇ​ന്ന് രാ​വി​ലെ 6.30 ന് ​കൊ​ട്ടാ​ര​ക്ക​ര – ഓ​യൂ​ർ റോ​ഡി​ൽ കു​രി​ശി​ൻ​മൂ​ടി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.​ ഒ​ൻ​പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന 14 കാ​രി​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​ ന​ട​ന്നു പോ​കു​മ്പോ​ൾ ബൈ​ക്കി​ൽ പി​ന്നാ​ലെ​യെ​ത്തി​യ ര​ണ്ടു പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ​രി​ക്കു​പ​റ്റി നി​ല​ത്തു വി​ണ​പ്പോ​ൾ ക​മ്മ​ലു​ക​ൾ ഊ​രി​യെ​ടു​ത്ത് മോ​ഷ്ടാ​ക്ക​ൾ ക​ട​ന്നു ക​ള​ഞ്ഞു.​റോ​ഡി​ൽ കി​ട​ന്ന കു​ട്ടി​യെ അ​തു വ​ഴി വ​ന്ന​വ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ മു​ഖ​ത്തും കൈ​ക​ളി​ലും ആ​ക്ര​മി​ച്ച​തി​ന്‍റെ​യും റോ​ഡി​ൽ വീ​ണ​തി​ന്‍റെ​യും പാ​ടു​ക​ളു​ണ്ട്. കു​ട്ടി​യു​ടെ മൊ​ഴി ശേ​ഖ​രി​ച്ചും സിസിടിവി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും പൂ​യ​പ്പ​ള്ളി പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More