അഞ്ചല്‍ : സ്ഥിരമായി വീട്ടിലിരുന്നു മദ്യപിച്ചത് മാതാവ് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ മകന് വീടിന് തീവച്ചു. കടയ്ക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ കോട്ടുക്കല്‍ മണൂരിലാണ് സംഭവം. മണ്ണൂർ കണ്ണമത്ത് വീട്ടില്‍ മറിയാമയുടെ വീടിനാണ് മകന് പത്തിരി ബിജു എന്ന ബിജു (44) തീ വച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. വീട്ടിലിരുന്നു മദ്യപിക്കുകയും മദ്യപിച്ചശേഷം അതിക്രമം കാട്ടുകയും പതിവായതോടെയാണ് ബിജുവിനെ മാതാവ് മറിയാമ വിലക്കിയത്. ഉടന്‍ ഇയാള്‍ വീടിനോട് ചേര്‍ന്ന പ്ലാസ്റ്റിക്ക് ടാര്‍പ്പയില്‍ തീയിടുകയായിരുന്നു. വീട് മുഴുവന്‍ കത്തി നശിച്ചു. വീട്ടുപകരണങ്ങളും നശിച്ചു. മറിയാമ കടയ്ക്കല്‍ പോലീസില്‍ പരാതി നല്കി. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read MoreCategory: Kollam
കെഎസ്ആർടിസി സഞ്ചരിക്കുന്ന ലൂബ് ഷോപ്പുകൾ ആരംഭിക്കുന്നു; സ്വപ്ന പദ്ധതിയെന്ന് കോർപ്പറേഷൻ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ. കെ എസ് ആർ ടി സി രൂപ മാറ്റം വരുത്തിയ ബസുകളിൽ ലൂബ് ഷോപ്പുകൾ ആരംഭിക്കുന്നു. പ്രമുഖ ഓയിൽ കമ്പിനികളുമായി സഹകരിച്ചാണ് സ്വപ്ന പദ്ധതിയെന്ന് കോർപ്പറേഷൻ വിശേഷിപ്പിക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷനുമായി സഹകരിച്ച് സെർവോ ലൂബ്രിക്കന്റ്സാണ് വിപണിയിലെത്തിക്കുന്നത്. ഈ പദ്ധതി കേരളമാകെ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. കോർപ്പേറേഷന്റെ പ്രവർത്തനവൈവിധ്യവത്ക്കരണത്തിന്റേയും ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിന്റേയും ഭാഗമായാണ് ലൂബ്രിക്കന്റസുകളുടെ വിപണിയിലേയ്ക്കുള്ള കാൽവയ്പ്. ഗുണമേന്മയും ന്യായവിലയുമാണ് കെ എസ് ആർ ടി സി യുടെ വാഗ്ദാനം.ഐ ഒ സി യുമായി ചേർന്ന് ആരംഭിക്കുന്നെ സെർവോ ലൂബ്രിക്കന്റ്സിന്റെ ആദ്യവില്പനശാല ആലുവയിൽ തുടങ്ങും. ഉദ്ഘാടന ത്തോടനുബന്ധിച്ച് വൻ ഓഫറുകളുമുണ്ട്. തിരഞ്ഞെടുത്ത ലൂബ്രിക്കന്റ് ഉല്പന്നങ്ങൾക്ക് 20 ശതമാനം വരെ വിലക്കിഴിവ്, ഇരുചക്ര വാഹനങ്ങൾക്ക് സൗജന്യമായി ഓയിൽ ചേഞ്ച്, ആകർഷകമായസമ്മാന പദ്ധതികൾ എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. ആലുവ റീജിയണൽ വർക്ക്…
Read Moreലൈംഗീക ഉദ്ദേശത്തോടെ യുവതിയെ കടന്ന് പിടിച്ച് ഉടുവസ്ത്രം വലിച്ചു കീറി; യുവതി നിലവിളിച്ചപ്പോള്‍ പരിസരവാസികള്‍ ഓടിയെത്തി; ഒടുവില്‍…
കൊല്ലം: യുവതിയെ ലൈംഗീക ഉദ്ദേശത്തോടെ കടന്ന് പിടിച്ച് ഉടുവസ്ത്രം കീറിയ ആൾ പോലീസ് പിടിയിലായി. പരവൂർ കൂനയിൽ കോട്ടയത്ത് വീട്ടിൽ സജീവ് (46) ആണ് പിടിയിലായത്. കൂനയിൽ സ്വദേശിനിയായ യുവതിയുടെ മക്കളെ സജീവിന്റെ മാതാവ് വഴക്ക് പറഞ്ഞ് കല്ലെടുത്ത് എറിഞ്ഞതിനെ യുവതി ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്ന് അന്ന് രാത്രി സജീവ് യുവതിയുടെ വീട്ടിലെത്തി അസഭ്യം വിളിച്ച് കൈയ്യിലിരുന്ന വടി ഉപയോഗിച്ച് യുവതിയെ അടിയ്ക്കുകയും ലൈംഗീക ഉദ്ദേശത്തോടു കൂടി യുവതിയുടെ ഉടുവസ്ത്രം വലിച്ച് കീറുകയും ചെയ്തു. യുവതിയുടെ നിലവിളിയെ തുടർന്ന് പരിസരവാസികൾ വരുന്നത് കണ്ട് ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. ഇയാളെ വീടിന് പരിസരത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു. പാരിപ്പളളി ഇൻസ്പെക്ടർ എ. അൽജബറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിതിൻനളൻ, നിസാം, ഗോപകുമാർ, വിനോദ് എഎസ്ഐ രമേശൻ, എസ് സിപി ഒ രാജേശ്വരി സിപിഒ സായ് എന്നിവരടങ്ങിയ സംഘമാണ്…
Read Moreനിതീഷിന്റെ വക്രബുദ്ധി ഫലിച്ചില്ല! പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍; സംഭവം അഞ്ചലില്‍…
അഞ്ചല്‍ : ഏരൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട കൊറ്റംമ്പള്ളി അമ്പലത്ത്കാലയില് നിതീഷ് (21) നെയാണ് ഏരൂര്‍ പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയേ കാണ്മാനില്ല എന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എസ് അരുണ്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസെടുത്തു മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയായ നിതീഷിനെ തിരിച്ചറിഞ്ഞ പോലീസ് കാട്ടാക്കടയിലേക്ക് തിരിച്ചു. എന്നാല്‍ ഇവിടെഎത്തിയ പോലീസിനെ നിതീഷ് വട്ടംകറക്കി. താന്‍ താമസിക്കുന്ന കൊറ്റംമ്പള്ളി അമ്പലത്ത്കാലയില് നിന്നും കിലോമീറ്ററുകള്‍ ദൂരത്തില്‍ മാറി ഇറങ്ങിയ നിതീഷ് ഇവിടെ ഒരു തോട്ടത്തില്‍ എത്തി ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് നശിപ്പിച്ചു. ഫോണും സ്വിച്ച് ഓഫ് ചെയ്തു. തന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മനസിലാക്കി പോലീസ് എത്തതിരിക്കനായിരുന്നു ഈ തന്ത്രം. ഇതോടെ അന്വേഷണം വഴിമുട്ടിയ പോലീസ് പക്ഷെ പിന്മാറിയില്ല. സമീപ പ്രദേശങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.…
Read Moreപെൻഷൻ കാരുടെകേസ് കോടതിയിൽ നടക്കുന്നു; കെഎസ്ആർടിസി ഓഫീസുകൾക്ക് ഇന്നും നാളെയും അവധിയില്ല
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: രണ്ടാം ശനിയാഴ്ചയായ ഇന്നും ഞായറാഴ്ചയായ നാളെയും കെ എസ് ആർ ടി സി യുടെ എല്ലാ യൂണിറ്റ് ഓഫീസുകളും പ്രവർത്തിക്കും. എസ്റ്റാബ്ലിഷ്മെന്റ് ക്ലാർക്കുമാർ, അറ്റൻഡർമാർ, കമ്പ്യൂട്ടർ അസിസ്റ്റന്റുമാർ , സൂപ്രണ്ടുമാർ തുടങ്ങിയവർ ഓഫീസുകളിൽ ഉണ്ടായിരിക്കണെമെന്നാണ് ഉത്തരവ്. പ്രൊവിഷണൽ കാലയളവ് കൂടി സർവീസ് കാലമായി പരിഗണിക്കണമെന്ന പെൻഷൻ കാരുടെകേസ് കോടതിയിൽ നടന്നു വരികയാണ്. ഇതിന്റെ ആവശ്യത്തിനായി വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് ബാധ്യതകൾ കണക്കാക്കുന്ന ജോലി ചീഫ് ഓഫീസിൽ നടന്നു വരികയാണ്. യൂണിറ്റ് ഓഫീസുകളിൽ നിന്നും ഇതിനാവശ്യമായ വിവരങ്ങൾ അപ്പപ്പോൾ ലഭ്യമാക്കണമെന്നാണ് നിർദ്ദേശം . അതിന് കാലതാമസമുണ്ടാകാതിരിക്കാനാണ് ഈരണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും പ്രവൃത്തി ദിവസങ്ങളാക്കിയത്. ഡെപ്യൂട്ടി ചീഫ് ലോ ഓഫീസറെ സസ്പെൻഡ് ചെയ്തു ചാത്തന്നൂർ: കെ എസ് ആർടിസി യുടെ നിയമവിഭാഗം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഡെപ്യൂട്ടി ചീഫ് ലോ ഓഫീസർ പി.എൻ. ഹേനെയെ സസ്പെന്‍ഡ്…
Read Moreആര്യങ്കാവിലാണ് വീട്ടിനുള്ളില്‍ അപ്രതീക്ഷിത അതിഥി! പേടിച്ച് വിറച്ച് വീട്ടുകാരും നാട്ടുകാരും; ഒടുവില്‍…
ആര്യങ്കാവ് : ആര്യങ്കാവിലാണ് വീട്ടിനുള്ളില്‍ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ടു വീട്ടുകാര്‍ ഭയന്ന് വിറച്ചത്. ആള് മറ്റാരുമല്ല. ഉഗ്രവിഷമുള്ള രാജവെമ്പാല. വൈകുന്നേരം ആറരയോടെയാണ് ആര്യങ്കാവ് മുരുകന്പഞ്ചാലില് സദാനന്ദഭവനത്തിൽ അനിരുദ്ധന്റെ വീട്ടിനുള്ളില്‍ രാജവെമ്പാല കയറിയത്. വീട്ടിന്നുള്ളില് എത്തിയ രാജവെമ്പാല ഹാളിൽ വീട്ടുകാർ എപ്പോഴും ഉപയോഗിക്കുന്ന കസേരയ്ക്കടിയില്‍ സ്ഥാനം ഉറപ്പിച്ചു. ഈ സമയം തൊട്ടടുത്ത കസേരയില്‍ ഇരുന്ന അനുരുദ്ധന്റെ മകന് പാമ്പിനെ കണ്ടു ബഹളം വച്ചു. ഇതോടെ വീട്ടുകാരും നാട്ടുകാരും പാഞ്ഞെത്തി. ഒടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷം പാമ്പ് പിടുത്ത വിദഗ്ധന്‍ വാവ സുരേഷ് എത്തിയാണ് അഞ്ച് വയസ് പ്രായംവരുന്ന എട്ടടിയോളം നീളമുള്ള പെണ് രാജവെമ്പാലയെ പിടികൂടിയത്. വീട്ടിനുള്ളില്‍ ഉഗ്രവിഷമുള്ള പാമ്പ് കയറിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. ജനവാസമേഖലയിൽനിന്ന് പിടികൂടുന്ന വന്യജീവികളെ ആര്യങ്കാവ് പാണ്ഡ്യൻപാറ, കരയാളർമെത്ത് ഭാഗങ്ങളിൽ തുറന്നുവിടുന്നത് അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Read Moreചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടി! വിനോദ് പുതുജീവൻ നൽകുന്നത് ഏഴു പേർക്ക്; കരങ്ങള്‍ കര്‍ണാടകക്കാരനായി ചലിക്കും
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളജ്. അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയിൽ നിന്ന് സ്വീകരിച്ചത് 8 അവയവങ്ങളാണ്. ഏഴ് പേർക്കാണ് അവയവദാനത്തിലൂടെ പുതുജീവൻ പകർന്ന് വിനോദ് യാത്രയായത്. കൊല്ലം കിളികൊല്ലൂർ സ്വദേശിയായ 54 കാരനായ വിനോദിന് ഡിസംബർ 30ന് കൊല്ലത്ത് കല്ലും താഴത്തിനും ബെപ്പാസിനും ഇടയ്ക്കാണ് അപകടം സംഭവിക്കുന്നത്. വിനോദിന്റെ ഇരുചക്രവാഹനം സ്വകാര്യബസിന് പുറകിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റ വിനോദിന് ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. വിനോദിന്റെ ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലേക്ക് കൊണ്ടുപോകും. വൃക്ക ഒന്ന് കിംസിലേക്കാണ് കൈമാറുക. ഒന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ തന്നെ ഉപയോഗിക്കും. കൈകൾ രണ്ടും (ഷോൾഡർ മുതൽ) എറണാകുളം അമൃതയിലേക്ക് കൊണ്ടുപോകും. കണ്ണുകൾ (കോർണിയ) (രണ്ടും ) തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കാണ് നൽകിയത്. കരൾ കിംസിലേക്കും കൈമാറി. മുൻപും അവയവദാനങ്ങൾ…
Read Moreവീട്ടമ്മയുടെ ആത്മഹത്യ! മൃതദേഹവുമായി വന്ന ആംബുലന്‍സ് ഭര്‍ത്തൃവീട്ടുകാര്‍ തടഞ്ഞു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊട്ടാരക്കര : യുവതിയായ വീട്ടമ്മ ആത്മഹത്യ ചെയ്തതിനെ തുടർന്ന് പോസ്റ്റുമോർട്ടം ചെയ്തതിനു ശേഷം മൃതദേഹവുമായി വന്ന ആംബുലൻസ് ഭർത്തൃവീട്ടുകാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഉമ്മന്നൂർ ഇടവരിക്കൽ കോളനിയിൽ ശ്രീനിലയത്തിൽ അഭിലാഷിന്റെ ഭാര്യ ജാനു (22) വിന്റെ മൃതദേഹവുമായി വന്ന ആംബുലൻസാണ് ഭർത്താവിന്റെ ബന്ധുക്കൾ തടഞ്ഞത്. മൃതദേഹം ഭർത്താവിന്റെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കമാണ് ഇരു വീട്ടുകാരും തമ്മിൽ വാക്കേറ്റത്തിന് കാരണമായത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെയാണ് ജാനുവിനെ ഭർത്തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മറ്റൊരു മുറിയിൽ കിടന്നുറങ്ങിയിരുന്ന അഭിലാഷ്, കുഞ്ഞിന്റെ നിലവിളി കേട്ട് ഉണർന്ന് വന്ന് നോക്കുമ്പോൾ മുറിക്കുള്ളിൽ ജാനുവിനെ ഷാളിൽ തൂങ്ങിനിൽക്കുന്നതായി കണ്ടത്. തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയുമായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ചു ജാനുവിന്റെ ബന്ധുക്കൾ പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നല്കി. മൃതദേഹം സംസ്കരിക്കുന്നതുമായി…
Read Moreജിന്‍സിയെ സംശയത്തിന്റെ പേരില്‍ വര്‍ഷങ്ങളായി ദീപു ഉദ്രവിച്ചിരുന്നു! കടയ്ക്കലില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നത് സംശയത്തെ തുടര്‍ന്ന്…
അഞ്ചല്‍ : കടയ്ക്കലില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നത് ഭാര്യയിലുള്ള സംശയത്തിന്റെ പേരില്‍. കോട്ടപ്പുറം മേടയില്‍ ലതാ മന്ദിരത്തില്‍ ജിന്‍സിയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ഭര്‍ത്താവ് ദീപുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ദീപുവിനെ കടയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലത്ത് നിന്നും എത്തിയ പോലീസ് ഫോറന്‍സിക്ക് സംഘവും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കശുവണ്ടി ഫാക്ടറിയില്‍ ജോലി നോക്കി വന്നിരുന്ന ജിന്‍സിയെ സംശയത്തിന്റെ പേരില്‍ വര്‍ഷങ്ങളായി ദീപു ഉദ്രവിച്ചിരുന്നു. ഇതുസംബന്ധിച്ച പരാതി കടയ്ക്കല്‍ പോലീസിലും നല്‍കിയിരുന്നു. പോലീസ് പലതവണ ഇയാള്‍ക്ക് വീട്ടുകാരുടെ ആവശ്യപ്രകാരം താക്കീതും നല്‍കിയിരുന്നു. ഒരുമാസമായി പിണങ്ങി കഴിഞ്ഞിരുന്ന ദീപു ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലരയോടെ കോട്ടപ്പുറത്തെ വീട്ടിലെത്തുകയും എഴുവയസുകാരന് മകന്റെ മുന്നിലിട്ട് ജിന്‍സിയെ ക്രൂരമായി വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് താന്‍ എത്തിയ ബൈക്ക് അടക്കം ഉപേക്ഷിച്ച്…
Read Moreഅർധരാത്രി കൗതുകക്കാഴ്ചയായി റോഡുവഴിയുള്ള ‘റോക്കറ്റ് യാത്ര’; ഇത് കൊട്ടാരക്കര വഴി എംസി റോഡിലൂടെ തുമ്പയിലെത്തിക്കും
കൊട്ടാരക്കര: തുമ്പ ഐ എസ് ആർ ഓ ബഹിരാകാശ കേന്ദ്രത്തിലേക്ക് റോക്കറ്റ് ഭാഗങ്ങൾ വഹിച്ചുകൊണ്ടുള്ള റോഡുവഴിയുള്ള യാത്ര നാടിന് കൗതുകക്കാഴ്ചയായി. എംസി റോഡുവഴി കൊട്ടാരക്കരയിലൂടെയാണ് കൂറ്റൻ റോക്കറ്റ് ഭാഗങ്ങളും യന്ത്രങ്ങളും കണ്ടെയ്നർ ലോറി വഴി കൊണ്ടുപോയത്. അർധരാത്രിയോടെയാണ് വാഹനം കടന്നു പോയതെങ്കിലും ഈ കാഴ്ച കാണാൻ ജനം റോഡിനിരുവശവും തിങ്ങിക്കൂടിയിരുന്നു. അതിർത്തിയായ എനാത്ത് രാത്രി പത്തിനെത്തിയ വാഹനം പുലർച്ചെ രണ്ടോടെയാണ് കൊട്ടാരക്കര ടൗൺ കടന്നത്. അഞ്ചോടെ സദാനന്ദപുരത്തെത്തി അന്നത്തെ യാത്ര അവസാനിപ്പിച്ചു. രാത്രി പത്തോടെ വീണ്ടും യാത്ര ആരംഭിച്ചു. ഐഎസ്ആര്‍ഒയിലേക്ക് ദേശീയപാത 66 ല്‍ കൂടി വന്ന യന്ത്രഭാഗം ചവറ പാലം കടക്കാത്തതിനാലാണ് ടൈറ്റാനിയം ജംഗ്ഷനിലൂടെ കിഴക്കോട്ട് കൊണ്ടുവന്നത്. ഇത് കൊട്ടാരക്കര വഴി എംസി റോഡിലൂടെ തുമ്പയിലെത്തിക്കും. ഗതാഗതപ്രശ്നങ്ങളുണ്ടായെങ്കിലും വേഗത കൈവരിക്കാൻ കഴിഞ്ഞതായി വാഹനത്തോടൊപ്പമുണ്ടായിരുന്നവർ പറഞ്ഞു.
Read More