വൈക്കം: വൈക്കം സ്വദേശിയായ യുവാവിനെ ഗോവ ബീച്ചിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബം തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകി. യുവാവിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ചാണു പരാതി. മറവൻതുരുത്ത് കടൂക്കരയിൽ സന്തോഷ്-ബിന്ദു ദന്പതികളുടെ മകൻ സഞ്ജയ് സന്തോഷിന്റെ (20) മൃതദേഹമാണ് വ്യാഴാഴ്ച പുലർച്ചെ ഗോവയിലെ ബീച്ചിൽ കണ്ടെത്തിയത്. പുതുവത്സരം ആഘോഷിക്കാനായി സഞ്ജയും രണ്ട് സുഹൃത്തുക്കളുമാണ് ഗോയിൽപോയത്. സഞ്ജയിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ കൃഷ്ണദേവ് , ജയകൃഷ്ണൻ എന്നിവരിൽനിന്ന് പോലീസ് വി വരങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. ഗോവയിൽ നടന്ന ഡിജെ പാർട്ടിയിൽ സഞ്ജയ് ഡാൻസ് ചെയ്യുന്ന വീഡിയോ ദൃശ്യം പോലീസിനു ലഭിച്ചിരുന്നു. ഈ വീഡിയോ ദൃശ്യത്തിൽ ഒരാൾ സഞ്ജയിനെ വിളിച്ചുകൊണ്ടുപോകുന്നതു കാണാം. തുടർന്നാണ് സഞ്ജയിനെ കാണാതായത്. ക്രൂരരമായ മർദനത്തെത്തുടർന്നാണു മകൻ മരണപ്പെട്ടതെന്നും അവിടെനിന്നു ലഭിച്ച വിവരങ്ങൾ അത്തരത്തിലുള്ള സൂചനകളാണ് നൽകുന്നതെന്നും പിതാവ് സന്തോഷ് പറയുന്നു. സഞ്ജയിന്റെ പക്കലുണ്ടായിരുന്ന പണവും മൊബൈലും കവർന്ന…
Read MoreCategory: Kottayam
കൗൺസിലിംഗിനെത്തിയ വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ
വൈക്കം: കൗണ്‍സിലിംഗിനായി എത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം മടിയത്തറ ഭാഗത്ത് മാധവത്തില്‍ ടി.എം. നന്ദനനെ (67)യാണു വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. വൈക്കത്ത് കൗണ്‍സലിംഗ് സ്ഥാപനം നടത്തിയിരുന്ന ഇയാള്‍ കൗണ്‍സലിംഗിനായി എത്തിയ വീട്ടമ്മയെ കൗണ്‍സലിംഗിന്റെ ഭാഗമാണെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയും ഇത് പുറത്തുപറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read Moreകിടങ്ങൂരിലെ പടക്കനിര്മാണത്തിനിടയിലെ സ്ഫോടനം; അനധികൃതമായി സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതിന് അച്ഛനും മക്കളും അറസ്റ്റില്‍
കിടങ്ങൂര്‍: അനധികൃതമായി സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുകയും പടക്ക നിര്‍മാണത്തിനിടയില്‍ പൊട്ടിത്തെറിക്കുകയും ചെയ്ത സംഭവത്തില്‍ അച്ഛനെയും മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ ചെമ്പിളാവ് കുന്നേല്‍ ഭാഗത്ത് കാരക്കാട്ടില്‍ മാത്യു ദേവസ്യ (കുട്ടിച്ചന്- 69), ഇയാളുടെ മക്കളായ ബിനോയ് മാത്യു (45), ബിനീഷ് മാത്യു (41) എന്നിവരെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്കു ചെമ്പിളാവ് ഭാഗത്തുള്ള ഇവരുടെ വീട്ടില്‍ വെടിമരുന്ന് പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇവര്‍ പടക്കനിര്‍മാണത്തിനായി ലൈസന്‍സോ മറ്റു രേഖകളോ ഇല്ലാതെ അനധികൃതമായി വീടിനുള്ളിലും ടെറസിലുമായി വെടിമരുന്ന് സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ എസ്എച്ച്ഒ കെ.പി. ടോംസണ്, കിടങ്ങൂര്‍ എസ്ഐമാരായ കുര്യന് മാത്യു, വിനയന്, പി.ആര്. സുധീര്‍, സിപിഒമാരായ പി.സി. അരുണ്‍കുമാര്‍, കെ.കെ.…
Read Moreമൂലേടത്ത് എട്ടുപേരെ കടിച്ച നായ ചത്തു; നായയ്ക്ക് പേവിഷബാധയുണ്ടാകുമോയെന്ന ഭയത്തിൽ നാട്ടുകാർ
മൂലേടം: ആറു വയസുള്ള കുട്ടി ഉള്‍പ്പെടെ എട്ടു പേരെ കടിച്ച നായ ഇന്നലെ രാവിലെ ചത്തു. ഇതോടെ നായയ്ക്ക് പേവിഷബാധ ഉണ്ടെന്നുള്ള സംശയത്തിലാണ് നാട്ടുകാര്‍. ചൊവ്വാഴ്ചയാണ് മൂലേടം കുറ്റിക്കാട് ക്ഷേത്രത്തിന് സമീപം അക്രമാസക്തനായ നായ പ്രദേശവാസികളെ കടിച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് അധികൃതര്‍ എത്തി നായയെ പിടികൂടി കൂട്ടിലടച്ചത്. എന്നാല്‍ ഇന്നലെ രാവിലെ നായ ചാകുകയായിരുന്നു. പ്രദേശവാസിയുടെ നായ കെട്ടുപൊട്ടിച്ച് വന്നതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മറ്റു നായ്ക്കളെയും വളര്‍ത്തുമൃഗങ്ങളെയും കടിച്ചിട്ടുണ്ടെന്നുള്ള സംശയമാണ് ഇപ്പോള്‍ നാട്ടുകാരെ പരിഭ്രാന്തിയിലാക്കുന്നത്. ഇത് പരിശോധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Read Moreമുത്തച്ഛന്റെ പ്രായമുള്ളയാൾ മൂന്നു വയസുകാരിയോട് ചെയ്തത് കൊടും ക്രൂരത; ഒളിവിൽപ്പോയ 73കാരൻ പിടിയിൽ
കുമളി: മൂന്നുവയസുകാരിയെ പീഡിപ്പിച്ച കേസിൽ ആനവിലാസം ശാസ്താംനട സ്വദേശി മുത്തുരാജി( 73 )നെ കുമളി പോലീസ് അറസ്റ്റ്ചെയ്തു. കഴിഞ്ഞ 29നാണ് കേസിനാസ്പദമായ സംഭവം. രാവിലെ വീടീനു വെളിയിൽ കളിച്ചു കൊണ്ടിരുന്ന മറ്റു കുട്ടികളെ വീടുകളിലേയ്ക്കു പറഞ്ഞുവിട്ട ശേഷം മൂന്നുവയസുകാരിയെ ഊഞ്ഞാലിലിരുത്തി മുത്തുരാജ് പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ കുട്ടിയുടെ അമ്മ വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു. ചൈൽഡ് ലൈനിന്റെ പ്രാഥമിക അന്വേഷണത്തിനുശേഷം വിവരം പോലീസിനു കൈമാറി. സംഭവത്തിനു ശേഷം ഒളിവിൽപ്പോയ മുത്തുരാജിനെ തേനിയിൽനിന്നു കുമളി പോലീസ് പിടികൂടുകയായിരുന്നു. കുമളി എസ്എച്ച്ഒ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Read Moreവൃദ്ധസദനത്തിന് സർക്കാർ മുടക്കിയത് കോടികൾ; അസൗകര്യങ്ങളുടെ നടുവിൽ കാരിക്കോട്ടെ വൃദ്ധസദനം
കടുത്തുരുത്തി: നിര്‍മാണം പൂര്‍ത്തിയായ കാരിക്കോട്ടെ സര്‍ക്കാര്‍ വൃദ്ധസദനത്തിന്റെ പ്രവര്‍ത്തനമാരംഭിക്കുന്നതു വൈകുന്നു. കെട്ടിടത്തിന് ലിഫ്റ്റില്ലാത്തതാണ് പ്രവര്‍ത്തനമാരംഭിക്കാന്‍ വൈകുന്നത്. സാമൂഹികനീതി വകുപ്പിന്റെ കീഴില്‍ കടുത്തുരുത്തി മണ്ഡലത്തിലെ മുളക്കുളം പഞ്ചായത്തിലെ കാരിക്കോടാണു വൃദ്ധസദനം. ജില്ലയില്‍ നിലവിലുള്ള സര്‍ക്കാര്‍ വൃദ്ധസദനത്തിനു പരിമിതമായ സൗകര്യങ്ങള്‍ മാത്രമെയുള്ളൂ. സ്ഥല സൗകര്യത്തിന്റെ പരിമിതി മൂലം 50 പേരെ പ്രവേശിപ്പിക്കേണ്ട സ്ഥാപനത്തില്‍ 25 പേര്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കിയിട്ടുള്ളത്. ഇതാണ് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി മുളക്കുളം വൃദ്ധസദനം മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. വൃദ്ധസദനം കൂടുതല്‍ വയോജന സൗഹൃദമാക്കിയാണ് രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. 2013 കാലഘട്ടത്തില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്നു ഡോ. എം.കെ. മുനീര്‍ അനുമതി നല്കിയ ഒരു കോടി രൂപ പ്രയോജനപ്പെടുത്തിയാണ് കെട്ടിടത്തിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. മുളക്കുളം പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പിനു കൈമാറിയ സ്ഥലത്താണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. രണ്ട്…
Read Moreകുരുതിക്കളമായി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്
കോട്ടയം: കുരുതിക്കളമായി കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടം വർധിക്കാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ബസ് നിർത്തിയിടുന്നതിനും യാത്രക്കാർക്ക് കയറാനുമിറങ്ങാനും പ്രത്യേക ട്രാക്ക് ഇല്ലാത്തതുമാണു പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്. നേരത്തെ സ്റ്റാൻഡിൽ രണ്ട് പ്ലാറ്റ് ഫോമാണ് ഉണ്ടായിരുന്നത്. ബസുകൾ ഏത് പ്ലാറ്റ് ഫോമിൽ എത്തുമെന്നു യാത്രക്കാർക്ക് അറിവുണ്ടായിരുന്നു. നിലവിൽ ഒറ്റ പ്ലാറ്റ് ഫോം മാത്രമാണുള്ളത്. സ്റ്റാൻഡ് പിടിച്ചിരിക്കുന്ന ബസ് ഇറങ്ങിയതിനു ശേഷം മാത്രമാണ് പിന്നാലെ വരുന്ന ബസുകൾക്ക് പ്ലാറ്റ് ഫോമിലേക്ക് കയറാൻ സാധിക്കൂ. ബസുകൾക്ക് സ്റ്റാൻഡിലേക്ക് കയറാൻ കഴിയാതെ വരുന്പോൾ എംസി റോഡിൽ ഗതാഗത കുരുക്കിനും കാരണമാകും. സമാനമായ രീതിയിൽ മുൻപും പല അപകടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അധികൃതർ ഗൗനിച്ചിരുന്നില്ല. ബസിന് ഓട്ടമാറ്റിക് വാതിൽ ഇല്ലാതിരുന്നതും ഇന്നലത്തെ അപകടത്തിനു കാരണമായി. വാതിൽ ഉണ്ടായിരുന്നെങ്കിൽ യാത്രികനു സ്വന്തം ഇഷ്ടത്തിന് വാതിൽ തുറക്കാനാവില്ല. ബസ്…
Read Moreശബരിമലയില്‍ തിരക്കേറുന്നു, നിയന്ത്രണം കര്‍ശനമാക്കും; 10 മുതല്‍ സ്പോട്ട് ബുക്കിംഗ് ഇല്ല; അരവണ കിട്ടാത്തതിനാൽ മലയിറങ്ങാൻ മടിച്ച് ഭക്തർ
ശബരിമല: ശബരിമലയില്‍ തിരക്കു വർധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കും. തിരക്കു കണക്കിലെടുത്ത് ശബരിമലയില്‍ പത്തു മുതല്‍ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. മകരവിളക്കിനോടനുബന്ധിച്ച് വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന്റെ എണ്ണവും കുറച്ചു. അരവണയ്ക്കു നേരിട്ട ക്ഷാമവും ക്രമീകരണങ്ങളെ ബാധിച്ചിട്ടുണ്ട്. അരവണ ലഭിക്കാന്‍ കാലതാമസം ഉണ്ടായതോടെ ദര്‍ശനത്തിനുശേഷം മലയിറങ്ങാന്‍ ഭക്തര്‍ മടിക്കുകയാണ്. പ്രധാന കൗണ്ടറിനു മുമ്പില്‍ രണ്ട് മണിക്കൂറിലധികം ക്യൂ നിന്നാണ് പലരും അരവണ വാങ്ങിയത്. പത്തിലധികം മണിക്കൂറുകള്‍ ക്യൂ നിന്ന് ശബരിമലയിലെത്തി ദര്‍ശനം നടത്തിയശേഷം വീണ്ടും പ്രസാദം വാങ്ങാനും ക്യൂ നില്ക്കേണ്ടിവരുന്നത് ഭക്തരെ ഏറെ വലയ്ക്കുന്നു. മടക്കയാത്രയ്ക്കായി ട്രെയിന്‍ ബുക്ക് ചെയ്തവര്‍ക്കു കൃത്യമായി മടങ്ങാനാകുന്നില്ല. ഇതിനിടെ 14ന് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി അന്പതിനായിരവും മകരവിളക്ക് ദിനമായ 15 ന് വെര്‍ച്വല്‍ ക്യൂബുക്കിംഗ് പരിധി നാൽപ്പതിനായിരവുമായും പരിമിതപ്പെടുത്തി. മകരവിളക്ക് ദിവസം ജ്യോതിദര്‍ശനത്തിനായി കൂടുതല്‍ ഭക്തർ തീര്‍ഥാടനപാതകളില്‍ തമ്പടിക്കുന്നതിനാലും ദര്‍ശന സമയത്തിലെ…
Read Moreപതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കായി വ്യാപക തെരച്ചില്‍
തൊടുപുഴ: മൂന്നാര്‍ ചിറ്റുവരൈ എസ്റ്റേറ്റില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജാര്‍ഖണ്ഡ് സ്വദേശിക്കായി വ്യാപക അന്വേഷണം. ഇയാള്‍ തമിഴ്നാട് വഴി കടന്നതായാണ് സംശയം. ജാര്‍ഖണ്ഡ് സ്വദേശി സുലൈന് ആണ് സമീപത്ത് താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ മകളെ പീഡനത്തിനു വിധേയമാക്കിയത്. ഇയാള്‍ സംസ്ഥാനം വിട്ടു പോകാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിക്കും ഭാര്യക്കുമെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രതിക്കായി എസ്റ്റേറ്റിനു സമീപത്തെ വനമേഖലയിലും തെരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയം പ്രതി കുട്ടിയെ ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിച്ചുവെന്നാണ് പരാതി. കുട്ടിയെ കാണാതെ വന്നതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ അവശ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇവര്‍ ബഹളം വച്ചതോടെ പ്രതി കാട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നു രക്ഷിതാക്കള്‍ വിവരം ചോദിച്ചതോടെയാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ജാര്‍ഖണ്ഡിലേക്കും അന്വേഷണം വ്യാപിപ്പിക്കും.
Read Moreമൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; കസ്റ്റഡിയിലായവരുടെ മൊഴികള്‍ പോലീസിനെ കുഴയ്ക്കുന്നു
പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരി പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയെ (73) സ്വന്തം കടയില്‍ കൊലപ്പെടുത്തി സ്വര്‍ണവും പണവും അപരിഹരിച്ച സംഭവത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ അന്വേഷണസംഘം. കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തവരില്‍നിന്നു പരസ്പര വിരുദ്ധമായ മൊഴികള്‍ ലഭിച്ചത് പോലീസിനെ കുഴക്കി. നേരത്തെ കസ്റ്റഡിയിലെടുത്തവരില്‍ മൂന്നുപേര്‍ ഇപ്പോഴും നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന. പത്തനംതിട്ട, മൈലപ്ര ഭാഗങ്ങളില്‍ ഓട്ടോറിക്ഷ ഓടിക്കുന്നയാളും ഇവരിലുണ്ട്. പ്രദേശവാസികളുടേതുള്പ്പെടെ അമ്പതോളം പേരുടെ മൊഴി ഇതിനോടകം എടുത്തതായി പോലീസ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് കൊലയും കവര്‍ച്ചയും നടന്നത്. ജോര്‍ജിന്റെ കഴുത്തില്‍ കിടന്ന ഒമ്പത് പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു. കടയില്‍നിന്നു പണവും നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. മോഷണം ലക്ഷ്യമാക്കിയുള്ള കൊലപാതകമാണെന്നു തന്നെയാണ് പോലീസ് നിഗമനവും. മോഷണശ്രമം തടഞ്ഞ ജോര്‍ജിനെ കെട്ടിയിട്ടും വായില്‍ തുണി തിരുകിയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് സൂചനകള്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. മുമ്പ് കണ്‍സ്ട്രക്ഷന്‍…
Read More