പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ചുള്ള ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിംഗ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണർക്കും എക്സിക്യൂട്ടീവ് ഓഫീസർക്കും ജില്ലാ പോലീസ് കത്തു നൽകി. 14, 15 തീയതികളിൽ വെർച്വൽ ക്യൂ ബുക്കിംഗ് പരിമിതപ്പെടുത്തണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.14ന് 40,000 ആയും, 15ന് 20,000 ആയും ബുക്കിംഗ് പരിമിതപ്പെടുത്തണമെന്നാണാവശ്യം. കൂടാതെ, പമ്പയിൽ ഇപ്പോൾ നടത്തിവരുന്ന സ്പോട്ട് ബുക്കിംഗ് പൂർണമായും നിർത്തിവച്ച് നിലയ്ക്കലിൽ ക്രമീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഇക്കൊല്ലം മുൻ വർഷങ്ങളെ അപേക്ഷിച്ച് തിരക്ക് നിയന്ത്രണാതീതമായി വർധിച്ചതിനാൽ, മകരവിളക്ക് ഉത്സവത്തോടുബന്ധിച്ച് ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് ജില്ലാ പോലീസിന്റെ നീക്കം. മകരവിളക്ക് ദിവസം ശബരിമലയിലെ തിരക്കിനൊപ്പം അനുബന്ധപാതകളിലും ഭക്തർ ജ്യോതിദർശനത്തിനായി കാത്തിരിക്കുമെന്നതിനാലാണ് സന്നിധാനത്ത് കൂടുതൽ നിയന്ത്രണം പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണ നിലയിൽ 80,000 പേർക്കാണ് വെർച്വൽ ക്യൂവിലൂടെ ദർശനം ലഭിക്കുന്നത്. മകരവിളക്കു ദിവസം ദർശനത്തിനുള്ള സമയത്തിലും കുറവുണ്ടാകും.
Read MoreCategory: Kottayam
ശബരിമല: തിരക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കും
പൊൻകുന്നം: കഴിഞ്ഞ ദിവസങ്ങളിൽ പൊൻകുന്നത്തും സമീപപ്രദേശങ്ങളിലും അയ്യപ്പഭക്തർക്കുണ്ടായ ബുദ്ധിമുട്ട് മുന്നിൽ കണ്ട് വരുന്ന മകരവിളക്ക് കാലത്ത് ആവശ്യമായ നടപടി സ്വീകരിക്കാൻ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു. ശബരിമല സീസണുമായി ബന്ധപ്പെട്ട ഈ സമയത്ത് തിരക്കുകൾ മൂലം നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ അനിയന്ത്രിതമായ തിരക്കു വന്നാൽ മുൻകാലങ്ങളിൽ പൊൻകുന്നം ഗവൺമെന്റ് ഹൈസ്കൂൾ അടക്കമുള്ള പാർക്കിംഗ് ഒഴിവാക്കി ചിറക്കടവ് അമ്പലം, ഇളംകുളം, ശ്രീധർമശാസ്താ ക്ഷേത്രം, കൂരാലി സ്കൂൾ എന്നിവിടങ്ങളിൽ പാർക്കിംഗ്, ഭക്ഷണം, കുടിവെള്ളം, പ്രാഥമിക സൗകര്യങ്ങൾ, എന്നിവ ഏർപ്പെടുത്തുവാൻ യോഗത്തിൽ തീരുമാനമെടുത്തു. ഇടത്താവളങ്ങളിൽ അയ്യപ്പഭക്തർക്ക് പ്രാഥമിക സൗകര്യങ്ങൾക്ക് ഇ-ടോയ്ലറ്റ് സംവിധാനം ഏർപ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളിൽനിന്നെത്തുന്ന അയ്യപ്പഭക്തന്മാരുടെ വാഹനങ്ങൾ പൊൻകുന്നം ടൗണിലേക്ക് എത്തിക്കാതെ കറുകച്ചാലിൽനിന്നു മണിമല വഴി എരുമേലിയിലേക്ക് തിരിച്ചു വിടുന്നതിനു…
Read Moreഉത്സവാഘോഷങ്ങളിലെ ആന എഴുന്നള്ളിപ്പ്; കർശന നിര്‍ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്
കോട്ടയം: ഉത്സവാഘോഷങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങളുമായി മൃഗസംക്ഷണവകുപ്പ്. പാലിക്കേണ്ട വ്യവസ്ഥകള്‍ മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കി. ആന ഉടമയുടെ ഡാറ്റ ബുക്കിന്റെ പകര്‍പ്പ് എഴുന്നള്ളത്തിനുമുമ്പു ഹാജരാക്കണം. മൃഗസംരക്ഷണ-വനംവകുപ്പുകള്‍ പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. രാവിലെ 11നും ഉച്ചകഴിഞ്ഞ് 3.30നും ഇടയിലുള്ള സമയം എഴുന്നുള്ളിക്കാന്‍ പാടില്ല. ഒരു ദിവസം ആറുമണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി എഴുന്നള്ളിപ്പ് അനുവദനീയമല്ല. പരമാവധി ഒരു ദിവസം രണ്ടു പ്രാവശ്യം നാലു മണിക്കൂര്‍ വീതം എഴുന്നള്ളിപ്പിക്കാം. രാത്രി ഉപയോഗിച്ച ആനകളെ വീണ്ടും അടുത്ത പകല്‍ എഴുന്നള്ളിപ്പിക്കരുത്. ആനകള്‍ ഉള്‍പ്പെടുന്ന പുതിയ പൂരങ്ങള്‍ക്ക് അനുവാദം നല്‍കില്ല. 2020 വരെ രജിസ്റ്റര്‍ ചെയ്തവയ്ക്കാണ് അനുമതി. എല്ലാവരും ആനകളില്‍നിന്ന് മൂന്നു മീറ്റര്‍ മാറിനില്‍ക്കണം. ആനപ്പാപ്പനും സഹായിയുമൊഴികെ ആരും ആനകളെ സ്പര്‍ശിക്കാന്‍ പാടില്ല. ആനകളെ ഉപയോഗിക്കുന്ന എല്ലാ ഉത്സവങ്ങളും ഉത്സവക്കമ്മിറ്റി 72 മണിക്കൂര്‍ സമയത്തേക്ക് 25 ലക്ഷം രൂപയ്ക്കെങ്കിലും ഇന്‍ഷ്വര്‍ ചെയ്യണം.…
Read Moreഉദ്ഘാടനത്തിനൊരുങ്ങി അയ്മനം വാട്ടർ ഫ്രണ്ടേജ് ടൂറിസം പദ്ധതി
കോട്ടയം: വിനോദസഞ്ചാരസാധ്യതകള്‍ പ്രയോജനപ്പെടുത്തി ലോകശ്രദ്ധ നേടിയ കോട്ടയം അയ്മനം പഞ്ചായത്തിലെ വലിയമടക്കുളം ടൂറിസം പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു. ജല വിനോദസഞ്ചാര മേഖലയിലെ ഗ്രാമീണ സാധ്യതകള്‍ പ്രയോജനപ്പെടുത്തുംവിധമാണ് പദ്ധതി വിഭാവനം ചെയ്തത്. സ്ഥലം എംഎൽഎകൂടിയായ മന്ത്രി വി.എൻ. വാസവൻ മുൻകൈയെടുത്ത് ടൂറിസം വകുപ്പിന്റെ അഞ്ച് കോടി രൂപ ചെലവിട്ടാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. വലിയമട വാട്ടര്‍ ഫ്രണ്ടേജ് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഇതിനായി അയ്മനം പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ സ്ഥിതി ചെയ്യുന്ന 5.5 ഏക്കര്‍ വിസ്തൃതിയുള്ള വലിയമടക്കുളം നവീകരിച്ചു. കളര്‍ മ്യൂസിക് വാട്ടര്ഫൗണ്ടന്, ഫ്ളോട്ടിംഗ് റെസ്റ്ററന്റ്, ഫ്ളോട്ടിംഗ് വാക് വേ, കുളത്തിലൂടെ രണ്ടു മുതല്‍ നാലുപേര്‍ക്കുവരെ ബോട്ടിംഗ് സാധ്യമാക്കുന്ന പെഡല്‍ ബോട്ടിംഗ് സംവിധാനം, വിശ്രമമുറികള്‍, പത്തോളം ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കുള്ള കളിയിടം, സൈക്ലിംഗ് ഏരിയ, പൂന്തോട്ടം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. മഴക്കാലമായാല്‍ പോലും വിനോദസഞ്ചാരത്തിന് തടസമാകാത്ത വിധമാണ് പദ്ധതിയുടെ രൂപീകരണം. ഇതിനായി കുളത്തിലെ…
Read Moreപുതുവത്സരാഘോഷങ്ങള്‍; നിയന്ത്രണം കടുപ്പിച്ച് പോലീസ്
കോട്ടയം: പുതുവത്സരാഘോഷങ്ങള്‍ക്കു നിയന്ത്രണം കടുപ്പിച്ച് പോലീസ്. ഒപ്പം സുരക്ഷയും വര്‍ധിപ്പിച്ചു. സുരക്ഷയുടെ ഭാഗമായി 1,500 പോലീസ് ഉദ്യോഗസ്ഥരെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വിന്യസിക്കും. സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പട്രോളിംഗ് സംഘങ്ങളുണ്ടാകും. പ്രധാന ഇടങ്ങളില്‍ മഫ്ടി പോലീസിന്റെ സാന്നിധ്യമുണ്ടാകും. മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നവര്‍ക്കെതിരേയും നടപടിയുണ്ടാകും. പൊതുസ്ഥലത്തു ലഹരി ഉപയോഗിക്കുന്നവരെയും നിരോധിത മയക്കുമരുന്നുകളുടെ വില്‍പ്പന, ഉപയോഗം എന്നിവ കണ്ടെത്തുന്നതിനും പരിശോധനകള്‍ ഊര്‍ജിതമാക്കും. അനധികൃത മദ്യനിര്‍മാണം, സെക്കന്റ്സ് മദ്യ വില്‍പ്പന തുടങ്ങിയവ കണ്ടെത്തുന്നതിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ജില്ലയില്‍ കാപ്പാ നിയമനടപടി സ്വീകരിച്ചിട്ടുള്ളവരെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും നിരീക്ഷിക്കുന്നതിനായി പ്രത്യേകം സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തില്‍ ആഘോഷങ്ങള്‍ നടക്കുന്നതിനിടയില്‍ പൊതുജനശല്യമുണ്ടാക്കുന്നവരെയും സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നവരെയും നിരീക്ഷിക്കാന്‍ വനിതാ പോലീസിനെ ഉള്‍പ്പെടുത്തി മഫ്ടി…
Read Moreകോട്ടയത്ത് കാർ പാറക്കുളത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം; രാവിലെ കുളത്തിലെത്തിയ നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്
കോട്ടയം: കോട്ടയം കാണക്കാരിയിൽ പാറക്കുളത്തിൽ കാർ വീണ് യുവാവിന് ദാരുണാന്ത്യം. കുറുപ്പന്തറ കൊണ്ടുക്കാല സ്വദേശി ഞാറുകുളത്തേൽ കിണറ്റുങ്കൽ ലിജീഷാണ് (45) മരിച്ചത്. കളത്തൂർ കാണക്കാരി റോഡിൽ മണ്ഡപം പടിക്ക് സമീപം വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കോട്ടയം മെഡിക്കൽ കോളജ് – ഗാന്ധിനഗർ റോഡിൽ കട നടത്തുകയാണ് ഇദ്ദേഹം. രാത്രിയിൽ കടയടച്ചശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നുരാവിലെയാണ് പ്രദേശവാസികൾ പാറക്കുളത്തിൽ കാർ കണ്ടെത്തിയത്. കാറിന്റെ ഒരു ഭാഗം വെള്ളത്തിൽ ഉയർന്നു നിൽക്കുന്ന നിലയിലായിരുന്നു. കാർ തെന്നി കുളത്തിലേക്ക് മറിഞ്ഞതിന്റെ പാടുകൾ സ്ഥലത്തു കാണാനുണ്ടെന്ന് പോലീസ്. ഫയർഫോഴ്സ് അധികൃതരെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോലീസ് ക്രെയിനിന്റെ സഹായത്തോടെ വാഹനം ഉയർത്തി കരയ്ക്കെത്തിച്ചു. കുറവിലങ്ങാട് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. അപകടമരണം തന്നെയാണോ എന്നത് അന്വേഷിക്കുമെന്ന്…
Read Moreശബരീശ സന്നിധിയില്‍ മണ്ഡലപൂജ; ഇന്ന് നട അടയ്ക്കും
ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി ശബരിമല ക്ഷേത്രത്തില്‍ 41 നാള് നീണ്ട മണ്ഡല മഹോത്സവത്തിനുശേഷം ഇന്ന് രാത്രി നട അടയ്ക്കും. രാവിലെ 11.30 ഓടെ മണ്ഡലപൂജ ചടങ്ങുകള്‍ പൂര്‍ത്തിയായി. രാത്രി 11നു നട അടയ്ക്കും. മന്ത്രി കെ. രാധാകൃഷ്ണന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എ. അജികുമാര്‍, ജി. സുന്ദരേശന് , ദേവസ്വം കമ്മീഷണര്‍ സി.എന്‍ . രാമന്, ദേവസ്വം സ്പെഷല്‍ സെക്രട്ടറി എം.ജി. രാജമാണിക്യം, എഡിജിപി. എം.ആര്. അജിത്കുമാര്‍, എഡിഎം സൂരജ് ഷാജി, സന്നിധാനം സ്പെഷല്‍ ഓഫീസര്‍ കെ.എസ്. സുദര്ശന്, ദേവസ്വം ചീഫ് എന്‍ജിനിയര്‍ ആര്. അജിത്ത്കുമാര്‍ എന്നിവര്‍ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉണ്ടായിരുന്നു. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകുന്നേരം അഞ്ചിന് വീണ്ടും നട തുറക്കും. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13നു വൈകിട്ട് പ്രസാദ ശുദ്ധക്രിയകള്‍ നടക്കും. ജനുവരി 14ന്…
Read Moreപോലീസുകാരെ ആക്രമിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍
കോട്ടയം: ഡ്യൂട്ടി നിര്‍വഹണത്തിനിടയില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആറുപേരെ അറസ്റ്റ് ചെയ്തു.നട്ടാശേരി വടവാതൂര്‍ മധുരം ചേരികടവ് ഭാഗത്ത് കുന്നമ്പള്ളില്‍ വര്‍ഗീസ് മാത്യു (31), ഇയാളുടെ സഹോദരനായ റിജു മാത്യു (35), നട്ടാശേരി വടവാതൂര്‍ പാറേപ്പറമ്പ് ഭാഗത്ത് പാറേപ്പറമ്പില്‍ മഹാദേവ് പി. സജി (24), നട്ടാശേരി വടവാതൂര്‍ മധുരം ചേരികടവ് ഭാഗത്ത് കുന്നമ്പള്ളി രാഹുല്‍ രാജ് (25), വടവാതൂര്‍ മധുരം ചേരികടവ് ഭാഗത്ത് വാത്തിത്തറ എബിന് ദേവസ്യ (24), വടവാതൂര്‍ മധുരം ചേരികടവ് ഭാഗത്ത് വാത്തിത്തറ മരിയന്‍ നിധിന് (29) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24നു രാവിലെ 9.45നു കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തില്‍ ഇറച്ചി വാങ്ങാന്‍ എന്ന വ്യാജേന ചെന്ന ഇവര്‍, അവിടെനിന്നു പുറമെ നിന്നുള്ളവര്‍ക്ക് ഇറച്ചി നല്‍കാറില്ലെന്ന് അഡ്മിനിസ്ട്രേറ്ററും മറ്റും പറഞ്ഞത് ഇഷ്ടപ്പെടാത്തതിനെത്തുടര്‍ന്ന് ഇവര്‍ ബഹളം വയ്ക്കുകയായിരുന്നു. അധികൃതര്‍ പോലീസിനെ…
Read Moreബസിനുള്ളിൽ പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ
ഈരാറ്റുപേട്ട: ബസിനുള്ളിൽവച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പലം പ്ലാശനാല്‍ തെള്ളിയാമറ്റം കൊച്ചുപുരയ്ക്കല്‍ ആര്.വി. രാജീവിനെ (43) യാണ് ഈരാറ്റുപേട്ട പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഉച്ചഭക്ഷണത്തിനായി ജീവനക്കാർ കുന്നോന്നി ടൗണിൽ ബസ് നിർത്തിയിട്ടിരുന്ന സമയത്ത് ബസിനുള്ളില്‍ ഇരിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാത്ത പെണ്‍കുട്ടിക്കുനേരേ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഎസ്എഫ്ഐക്കാരുടെ മര്‍ദനം; നീതി തേടി കോടതിയെ സമീപിക്കുമെന്ന് പെണ്‍കുട്ടി
പത്തനംതിട്ട: എസ്എഫ്ഐക്കാരായ ആണ്‍കുട്ടികളുടെ കൈയേറ്റത്തിനു വിധേയായ പെണ്‍കുട്ടി നീതി തേടി കോടതിയിലേക്ക്. പോലീസില്‍ പരാതി നല്കിയ പെണ്‍കുട്ടിക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് രണ്ടു കേസുകളെടുത്ത സംഭവമാണ് വിവാദമായത്. കടമ്മനിട്ടയിലെ സ്വകാര്യ ലോ കോളജ് വിദ്യാര്‍ഥിനിയായ പെണ്കുട്ടിണ് കഴിഞ്ഞദിവസം എസ്എഫ്ഐ പ്രവര്‍ത്തകരില്‍ നിന്നു മര്‍ദനമേറ്റത്. കോളജിലുണ്ടായ സംഘര്‍ഷത്തിനിടെ എസ്എഫ്ഐക്കാരുടെ കൈയേറ്റത്തില്‍ മൂക്കിന് പരിക്കേറ്റ വിദ്യാര്‍ഥിനി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വിദ്യാര്‍ഥിനി ആറന്മുള പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല. കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചപ്പോള്‍ അവരില്‍ പത്ത് പേര്‍ക്കെതിരേയും കേസെടുത്തശേഷമാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ ആറന്മുള പോലീസ് കേസെടുത്തത്. എസ്എഫ്ഐക്കാരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ പോലീസ് പെണ്‍കുട്ടിക്കെതിരേ പരാതി എഴുതിവാങ്ങി രണ്ട് കേസുകളെടുക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. എസ്എഫ്ഐ പ്രവര്‍ത്തകനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ പട്ടികജാതി, വര്‍ഗ സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു.…
Read More