ശബരിമല: ശബരിമലയില്‍ മകരവിളക്ക് തിങ്കളാഴ്ച. നാലുലക്ഷം പേരെങ്കിലും പൊന്നമ്പലമേട്ടിലെ മകരജ്യോതി ദര്‍ശിക്കുന്നതിനായി എത്തുമെന്ന പ്രതീക്ഷയില്‍ ശബരിമലയില്‍ ക്രമീകരണങ്ങളായി. ദര്‍ശനം കാത്തുനില്ക്കുന്ന എല്ലാവര്ക്കും വെള്ളം, ഭക്ഷണം എന്നിവ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലയില്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. സന്നിധാനത്തും പാണ്ടിത്താവളത്തും പരിസരത്തുമായി മകരജ്യോതി ദര്‍ശനത്തിനായി എത്തുന്ന ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് 14, 15നു സൗജന്യമായി ഭക്ഷണം വിതരണം ചെയ്യും. കഴിഞ്ഞ 60 ദിവസമായി അന്നദാനം നല്‍കുന്നുണ്ട്. അന്നദാനത്തിനു പുറമേയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. 15നു വൈകുന്നേരം അഞ്ചിനാണ് നടതുറക്കുന്നത്. 5.15 ന് തിരുവാഭരണഘോഷയാത്രയെ സ്വീകരിക്കാനായി ശരംകുത്തിയിലേക്കു ദേവസ്വം ബോര്‍ഡ് അധികാരികള്‍ പോകും. തുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ ദേവസ്വംമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ ദീപാരാധനയിലേക്ക് ആനയിക്കും. ദീപാരാധനയോടനുബന്ധിച്ചാണ് ജ്യോതി തെളിയുക. ശബരിമലയില്‍ പത്ത് വ്യൂ പോയിന്റുകള്മകരജ്യോതി ദര്‍ശനത്തിനായി ശബരിമലയില്‍ മാത്രം പത്ത് വ്യൂ…
Read MoreCategory: Kottayam
കോട്ടയത്ത് രാഷ്ട്രീയചിത്രം തെളിയുന്നു; യുഡിഎഫ് സീറ്റ് കേരള കോൺഗ്രസിന്; എൽഡിഎഫ് സ്ഥാനാർഥിയായി ചാഴികാടൻ?
കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന്റെ രാഷ്ട്രീയചിത്രം തെളിയുന്നു. എല്‍ഡിഎഫില്‍ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനായിരിക്കും. സിറ്റിംഗ് എംപി തോമസ് ചാഴികാടന് വീണ്ടും മത്സരിക്കും. കോട്ടയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് അച്ചു ഉമ്മനെ മത്സരിപ്പിക്കുമെന്ന കിംവദന്തികള്‍ക്കു വിരാമമിട്ട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് നൽകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് പ്രഖ്യാപിച്ചു. ജോസഫ് വിഭാഗത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ്, പി.സി. തോമസ് തുടങ്ങിയവരാണു പരിഗണനയില്‍. അപു ജോണ്‍ ജോസഫ്, എം.പി. ജോസഫ്, ജോയി എബ്രഹാം, സജി മഞ്ഞക്കടമ്പന് തുടങ്ങിയവരും പരിഗണിക്കപ്പെടാം. എന്‍ഡിഎയില്‍ കോട്ടയം സീറ്റില്‍ ബിജെപി മത്സരിക്കും. സ്ഥാനാര്‍ഥി ആരെന്നതില്‍ വ്യക്തതയില്ല. മൂന്നു മുന്നണികളും വൈകാതെ സമ്മേളനങ്ങളും ജാഥകളും ജനസമ്പര്‍ക്കവുമായി മുന്നോട്ടിറങ്ങുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണി വിഭാഗം യുഡിഎഫിലായിരുന്നു. തോമസ് ചാഴികാടന് 1.8 ലക്ഷം വോട്ടുകളുടെ മുന്‍തൂക്കത്തിലാണ് വി.എന്‍. വാസവനെ പരാജയപ്പെടുത്തിയത്. നിലവില്‍ കേരള കോണ്‍ഗ്രസ് മാണി,…
Read Moreഅതിരമ്പുഴ ടൗണ്‍ വികസനം: മാര്‍ക്കറ്റ് ജംഗ്ഷനിലെ കെട്ടിടം പൊളിച്ചുതുടങ്ങി
അതിരമ്പുഴ: ടൗണ്‍ വികസനത്തിന്റെ ഭാഗമായി മാര്‍ക്കറ്റ് ജംഗ്ഷനിലെ കെട്ടിടം പൊളിച്ചുതുടങ്ങി. വിവാദമായ മൂന്നുനില കെട്ടിടം പൊളിച്ചുനീക്കുന്ന നടപടികള്‍ കഴിഞ്ഞ ദിവസമാണു തുടങ്ങിയത്. പൊളിച്ചുനീക്കുന്നതു സംബന്ധിച്ചു ചില തടസങ്ങള്‍ നിലനിന്നിരുന്നു. അതുകൊണ്ടു ഭാഗികമായാണ് ഇപ്പോള്‍ കെട്ടിടം പൊളിക്കുന്നത്. അതിരമ്പുഴ തിരുനാളിനു മുമ്പായി ടൗണ്‍ വികസനം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. എന്നാല്‍ കെട്ടിടം പൊളിക്കുന്നതില്‍ അനിശ്ചിതാവസ്ഥ ഉണ്ടായതോടെ ആശങ്ക നിലനിന്നിരുന്നു. കെട്ടിടം പൊളിക്കാന്‍ ആരംഭിച്ചതോടെ 20നു മുമ്പായി ടൗണ്‍ വികസനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നു പൊതുമരാമത്തു വകുപ്പ് (നിരത്ത് വിഭാഗം) അധികൃതര്‍ പറഞ്ഞു. ചില അനധികൃത നിര്‍മിതികള്‍ ഉണ്ടെന്നും അവ പൊളിച്ചുനീക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സ്ഥലം എംഎല്‍എ കൂടിയായ സഹകരണ-തുറുമുഖ മന്ത്രി വി.എന്‍. വാസവന് പ്രത്യേകം താത്പര്യമെടുത്താണ് അതിരമ്പുഴ ടൗണ്‍ വികസനത്തിന് എട്ടരകോടി രൂപ അനുവദിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടൻ പൂർത്തിയാകും. കെഎസ്ഇബിയുടെ ചില പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്ന നടപടിയും അവസാനഘട്ടത്തിലാണ്.
Read Moreഎരുമേലി ചന്ദനക്കുട മഹോത്സവവും ഘോഷയാത്രയും ഇന്ന്
എരുമേലി: മഹല്ലാ മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ചരിത്ര പ്രസിദ്ധമായ എരുമേലി ചന്ദനക്കുട മഹോത്സവം ഇന്നു വിപുലമായ പരിപാടികളോടെ നടത്തും. അലിഖിതമായ ചരിത്രസത്യം വായ്മൊഴിയിലൂടെ പകർന്നേകിയ അനുഷ്ഠാനകർമങ്ങളാണ് എരുമേലി ചന്ദനക്കുടവും പേട്ടതുള്ളലും. നാളെ നടക്കുന്ന പേട്ടതുള്ളലിനു മുന്നോടിയായിട്ടാണ് ചന്ദനക്കുടം മഹോത്സവം അരങ്ങേറുന്നത്. മതമൈത്രിക്കു പുറമേ ദേശത്തിന്റെ സാംസ്കാരികതയുടെ അടയാളം കൂടിയാണ് ചന്ദനക്കുട ആഘോഷം. ഇന്ന് വൈകുന്നേരം നാലിനു നടക്കുന്ന ചന്ദനക്കുട മഹോത്സവം കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.എ. ഇർഷാദ് അധ്യക്ഷത വഹിക്കും. മേരിക്വീൻസ് ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ, കുറുവാമൂഴി ആത്മബോധിനി ആശ്രമം സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ട്രഷറർ സി.യു. അബ്ദുൾ കരീം, തിരുവിതാംകൂർ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ പി. ദിലീപ് കുമാർ, അന്പലപ്പുഴ പേട്ട സംഘം സമൂഹപെരിയോർ എൻ.…
Read Moreരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ വിശ്വാസികള്‍ക്ക് പങ്കെടുക്കാം; ജി. സുകുമാരന്‍ നായര്‍
ചങ്ങനാശേരി: അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ കഴിയുമെങ്കില്‍ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വര വിശ്വാസിയുടെയും കടമയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍എസ് എസ് നിലപാട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കാന്‍ അല്ലെന്നും ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ജാതിയോ മതമോ നോക്കേണ്ടതില്ലെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. ഈശ്വരവിശ്വാസത്തിന്റെ പേരില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണഘട്ടം മുതല്‍ എന്‍എസ്എസ് ഇതിനോടു സഹകരിച്ചിരുന്നതായും സുകുമാരന്‍ നായര്‍ പറഞ്ഞു.
Read Moreവീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം; ബസിന്റെ ഫിറ്റ്നസും പെർമിറ്റും റദ്ദാക്കി
ഏറ്റുമാനൂർ: മാന്നാനത്ത് ബസിൽനിന്നു വീണ് വീട്ടമ്മയ്ക്കു പരിക്കേറ്റ സംഭവത്തിൽ ബസിന്റെ ഫിറ്റ്നസും പെർമിറ്റും റദ്ദാക്കി. പാലാ ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന പാലക്കാട്ട് മോട്ടോഴ്സിന്റെ പെർമിറ്റാണ് കോട്ടയം ആർടിഒ ആർ. രമണൻ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം മാന്നാനം കെഇ സ്കൂളിനു സമീപം ബസിനുള്ളിൽനിന്നു തെറിച്ചുവീണ് മാന്നാനം സ്വദേശി കൊച്ചുറാണിക്കു പരിക്കേറ്റിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തുകയായിരുന്നു. ആർടിഒയുടെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് ജോസഫ് , അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ടി.എസ്. പ്രജു, ശ്രീകുമാർ എന്നിവരാണ് ബസിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.ബസിന്റെ ഡോറിന്റെ ലോക്ക് താഴേക്ക് തുറക്കുന്ന രീതിയിലായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. പല ഭാഗങ്ങളും തുരുമ്പുപിടിച്ച നിലയിൽ ആയിരുന്നു. ഇതേത്തുടർന്നാണ് ബസിന്റെ ഫിറ്റ്നസും പെർമിറ്റും റദ്ദു ചെയ്യാൻ മോട്ടോർ…
Read Moreസ്ഥിരം യാത്രികരുടെ ഏക ആശ്രയമായ മെമു വൈകുന്നു; ഗ്രാമപ്രദേശങ്ങളിലേക്കുള്ള ട്രെയിന്‍ യാത്ര ദുഷ്കരം
കടുത്തുരുത്തി: വേണാട് എക്സ്പ്രസിനായി മെമു ട്രെയിന്‍ വൈകിക്കുന്നതായി യാത്രക്കാരുടെ പരാതി. എല്ലാ ദിവസവും വൈകിട്ട് 6.15നു എറണാകുളം ജംഗ്ഷന് (സൗത്ത്) സ്റ്റേഷനില്‍ നിന്നു പുറപ്പെടുന്ന എറണാകുളം കൊല്ലം മെമു സ്പെഷല്‍ ആണ് കോട്ടയം വഴിയുള്ള ഗ്രാമീണജനതയുടെ ഏക ആശ്രയം. ഗ്രാമപ്രദേശങ്ങളില്‍ നിന്നും കൊച്ചി നഗരത്തിലേക്ക് ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തുന്ന ആയിരക്കണക്കിന് സ്ത്രീകളും വിദ്യാര്‍ഥികളും ദിവസവേതനക്കാരായ തൊഴിലാളികളുമാണ് വൈകിട്ട് വീടുകളിലെത്താന്‍ ഈ മെമു സര്‍വീസിനെ ആശ്രയിക്കുന്നത്. എന്നാല്‍ ദിവസവും 5.25 നു എറണാകുളം ജംഗ്ഷനില്‍ നിന്നു പുറപ്പെടേണ്ട വേണാട് എക്സ്പ്രസ് വൈകി 5.45 നും ആറിനും ഇടയിലായി പുറപ്പെടുന്നത് മൂലം കൊല്ലം മെമു എറണാകുളം പ്ലാറ്റ്ഫോമില്‍ എത്താന്‍ വൈകുകയും ഇതുമൂലം വൈകി പുറപ്പെടുകയും ചെയ്യുകയാണ്. ഇതിനാൽ ഗ്രാമപ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍ എത്തി അവിടുന്ന് ബസിനെ ആശ്രയിക്കുന്ന സ്ത്രീകളും വിദ്യാര്‍ഥികളും അടക്കമുള്ള ആളുകൾ രാത്രിയില്‍ മറ്റു മാര്‍ഗങ്ങളില്ലാതെ കഷ്ടപ്പെടുകയാണ്. കായംകുളത്ത്…
Read Moreഒന്നരക്കോടി തട്ടിയ കേസ്; ബാങ്ക് മാനേജര്‍ അറസ്റ്റില്‍
കോട്ടയം: കളത്തിപ്പടിയിലെ സ്വകാര്യ ബാങ്കില്‍ അക്കൗണ്ടുള്ള വൃദ്ധദമ്പതികളില്നിന്ന് ഒന്നരക്കോടിയിലധികം രൂപ തട്ടിയ കേസില്‍ ബാങ്ക് മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ഏറികാട് ഭാഗത്ത് മന്നാപറമ്പില്‍ റെജി ജേക്കബ് (41) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കളത്തിപ്പടയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ മാനേജരായി ജോലി ചെയ്യുന്ന റെജി കളത്തിപ്പടിയില്‍ താമസിക്കുന്ന വൃദ്ധ ദമ്പതികളില്‍നിന്ന് ഒരു കോടി അറുപത്തിരണ്ടു ലക്ഷം രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. മുന്‍പ് ഇതേ ബാങ്കിന്റെ ഏറ്റുമാനൂര്‍ ശാഖയിൽ മാനേജർ ആയിരിക്കുമ്പോൾ അക്കൗണ്ടുള്ള വിദേശത്തായിരുന്ന ദമ്പതികളുമായി റെജി അടുത്ത സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് റെജി കളത്തിപ്പടി ബ്രാഞ്ചിലേക്ക് മാറി. ഇക്കാലത്ത് വൃദ്ധദമ്പതികൾ വിദേശത്തുനിന്നു നാട്ടിലെത്തിയിരുന്നു. നാട്ടിലെത്തിയ ഇവർ പണമിടപാടുകൾക്കായി പ്രതിയെ സമീപിക്കുകയും ഇയാള്‍ ബാങ്കിന്റേതായ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇവരില്‍നിന്ന് ചെക്കുകളും ഡെബിറ്റ് ഓഥറൈസേഷന് ലെറ്ററുകളും മറ്റും കൈക്കലാക്കുകയായിരുന്നു. ഇതു ദുരുപയോഗപ്പെടുത്തി ഏറ്റുമാനൂര്‍, കളത്തിപ്പടി…
Read Moreവീട്ടുജോലിക്കെത്തി മോഷണം; യുപി സ്വദേശിനി പിടിയിൽ
കോട്ടയം: വീട്ടുജോലിക്കെത്തി മോഷണം നടത്തിയ ശേഷം ഇതരസംസ്ഥാനത്തേക്കു കടക്കാന്‍ ശ്രമിച്ച യുവതിയെ നിമിഷങ്ങള്‍ക്കകം പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആതിഫാ ഖാട്ടൂണ്‍ (അസിയാബാനു 24) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കൊല്ലാട് സെന്റ് പോള്‍സ് പള്ളിയ്ക്കു സമീപമുള്ള മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട്ടില്‍ ഒരു മാസമായി വീട്ടുജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞദിവസം ഉദ്യോഗസ്ഥന് അമ്മയെ തനിച്ചാക്കി ആശുപത്രിയില്‍ പോയ സമയത്ത് ഇവര്‍ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി നാൽപ്പതിനായിരം രൂപയും അമ്മയുടെ കഴുത്തില്‍ കിടന്നിരുന്ന മൂന്നു പവന് വരുന്ന സ്വര്‍ണമാലയും മോഷ്ടിച്ചു കടന്നുകളഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥന് വിവരം കോട്ടയം ഈസ്റ്റ് പോലീസില്‍ അറിച്ചു. ഈസ്റ്റ് പോലീസ് ഉടനടി നഗരം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലില്‍ ഇവരെ മാലയും പണവുമായി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റെയില്‍വേ പോലീസിന്റെ സഹായത്തോടെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ…
Read Moreകെഎസ്ആർടിസി ബസ് സ്റ്റാൻഡ് അപകടം; നാല് ദിവസമായിട്ടും മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
കോട്ടയം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അപകടത്തിൽ മരിച്ചയാളെ നാലു ദിവത്തിനു ശേഷവും തിരിച്ചറിഞ്ഞിട്ടില്ല. ബസിന്റെ പിൻചക്രം കയറിയിറങ്ങി മരിച്ച മധ്യവയസ്കനെ തിരഞ്ഞ് ആരും എത്താതാണു പ്രതിസന്ധി. മരിച്ചയാളുടെ പക്കൽനിന്ന് പോലീസിനു തിരിച്ചറിയൽ രേകഖളൊന്നും ലഭിച്ചിട്ടുമില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആളെ തിരിച്ചറിയാൻ പോലീസ് ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ഇതോടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളോ സുഹൃത്തുക്കളോ അന്വേഷിച്ചെത്താതിനാൽ നഗരത്തിൽ അലഞ്ഞു തിരിയുന്ന ആളാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാളുടെ പക്കൽനിന്ന് ബാഗ് മാത്രമാണു കണ്ടെടുക്കാൻ കഴിഞ്ഞത്. നാല് ഷർട്ടുകളും മൂന്നു കാവി മുണ്ടും പല്ലു തേക്കുന്ന ബ്രഷും തോർത്തുമാണ് ബാഗിൽ ഉണ്ടായിരുന്നത്. തിരിച്ചറിയൽ രേഖകളൊന്നും കണ്ടെത്താനായില്ല. മൊബൈൽ ഫോണും ഉണ്ടായിരുന്നില്ല. പാലായില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസിലാണ് ഇയാൾ സ്റ്റാൻഡിലെത്തിയത്. ചൊവാഴ്ച വൈകുന്നേരം 4.45 ഓടെയായിരുന്നു അപകടം. ഇറങ്ങുന്നതിനിടെ കാൽതെറ്റി ബസിന്റെ അടിയിലേക്കുവീണു പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.
Read More