പത്തനംതിട്ട: ശബരിമലയിലെ തിരക്കിൽ വലഞ്ഞ് ഭക്തർ. നിലക്കലിലെ നിലക്കാത്ത തിരക്ക് മൂലം പലരും മല ചവിട്ടാതെ മടങ്ങി. കുട്ടികളെയും കൊണ്ട് മല ചവിട്ടുന്നവർ അതീവ ജാഗ്രത പാലിക്കണം. കുട്ടികൾ കൂട്ടം തെറ്റി പോകാൻ സാധ്യത ഏറെയാണ്. ഇപ്പോളിതാ ശബരിമലയിൽ നിന്നും കൂട്ടം തെറ്റിയ കുഞ്ഞയ്യപ്പൻ എല്ലാവരെയും നൊന്പരപ്പെടുത്തുന്നു. നിലയ്ക്കലിലെ തിരക്കില്‍ കൂട്ടം തെറ്റിയ കുഞ്ഞ് അച്ഛനെ തിരയുന്ന ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. അച്ഛനെ കാണുന്നില്ലെന്നും കൂട്ടം തെറ്റിപ്പോയെന്നും പോലീസിനോട് കരഞ്ഞു കൊണ്ട് കൈകൂപ്പി പറയുന്ന കുഞ്ഞയ്യപ്പന്റെ ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. ഒടുവിൽ അച്ഛനെ കണ്ടപ്പോൾ നന്ദിയോടെ കൈവീശി കാട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.
Read MoreCategory: Kottayam
പമ്പാനദിയിൽ ചാടി യുവതി ജീവനൊടുക്കിയ സംഭവം, ഭർത്താവ് അറസ്റ്റിൽ; ടെസി നേരിട്ടത് ശാരീരികവും മാനസികവുമായ പീഡനം
മുക്കൂട്ടുതറ: പെരുന്തേനരുവി വെള്ളച്ചാട്ടത്തിനു താഴെ പമ്പാനദിയിൽ ചാടി യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചാത്തൻതറ കരിങ്ങാമാവിൽ ടെസി (29) ജീവനൊടുക്കിയ സംഭവത്തിൽ ചാത്തൻതറ സ്വദേശിയായ ഭർത്താവ് കെ.എസ്. അരവിന്ദ് (36) ആണ് അറസ്റ്റിലായത്. ഭർത്താവിൽനിന്നുള്ള ശാരീരിക, മാനസിക പീഡനം കാരണമാണ് ടെസി ജീവനൊടുക്കിയതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അറസ്റ്റ്. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അരവിന്ദിനെതിരേ കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ ഒക്ടോബർ 30നാണ് ടെസി പമ്പാ നദിയിൽ ചാടിയത്. അന്ന് ഉച്ചയ്ക്ക് രണ്ടോടെ അരുവിയിലെത്തിയ ടെസി ആറ്റിൽ ചാടുകയായിരുന്നു. ചെരിപ്പ് ഊരിയിട്ട ശേഷം മൊബൈൽ ഫോൺ പാറപ്പുറത്തു വച്ചിട്ട് യുവതി ആറ്റിൽ ചാടിയതായി ദൃക്സാക്ഷികളാണ് അറിയിച്ചത്. അന്നും പിറ്റേന്നു രാവിലെയും അഗ്നിരക്ഷാസേനയും നാട്ടുകാരും തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ഈരാറ്റുപേട്ട നന്മക്കൂട്ടം നടത്തിയ തെരച്ചിലിൽ പാതാളക്കരണ്ടിയിൽ ഉടക്കിയ മൃതദേഹം കരയ്ക്കെടുക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ…
Read Moreഓരോ വിളിയും കാതോർത്ത്; അഭിരാമി ഇനി കേൾവിയുടെ ലോകത്തിൽ;പോസ്റ്റ് പങ്കുവച്ച് മന്ത്രി കെ. രാധാകൃഷ്ണൻ
ഇടുക്കി: ജന്മനാ ബധിരയും മൂകയുമായിരുന്ന അഭിരാമി ഇനി കേൾവിയുടെ ലോകത്തിൽ കാതോർത്ത്. ഇടമലക്കുടിയിൽ റോഡ് നിർമാണം ഉദ്ഘാടനത്തിനായി എത്തിയപ്പോഴാണ് അഭിരാമി എന്ന കൊച്ചു സുന്ദരിയെ ആദ്യമായി കണ്ടതെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കേൾവിയും കാഴ്ചയും ഇല്ലാത്ത കുട്ടിയാണ് അഭിരാമി എന്നറിഞ്ഞതിനെ തുടർന്ന് പട്ടിക വർഗ വികസന വകുപ്പും സർക്കാരും ചേർന്ന് തിരുവനന്തപുരം നിഷിൽ വിദഗ്ധ പരിശോധനകൾ നടത്തി അഭിരാമിക്ക് ശ്രവണസഹായി ഘടിപ്പിച്ചു നൽകി. സന്തോഷ വാർത്ത പങ്കിട്ടുകൊണ്ട് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…കേൾവിയുടെ ലോകത്തേക്ക് … കൊച്ചു കൊച്ചു വാക്കുകൾ പറഞ്ഞ് ചെറു പുഞ്ചിരിയുമായി അഭിരാമി… ഇടമലക്കുടിയിൽ നിന്നുള്ള ഈ കുരുന്ന് ജന്മനാ ബധിരയും മൂകയുമായിരുന്നു. കഴിഞ്ഞ മെയ് 29 ന് ഇടമലക്കുടിയിൽ റോഡ് നിർമാണോദ്ഘാടനത്തിന് ചെന്നപ്പോഴാണ് അഭിരാമിയെ കണ്ടത്. തുടർന്ന് പട്ടിക വർഗ വികസന വകുപ്പും…
Read Moreമുഖ്യമന്ത്രിയുടെ ഫ്ളക്സിൽ പെയിന്റ് ഒഴിച്ച് പ്രതിഷേധം; ഒരാൾ പിടിയിൽ
കോട്ടയം: നവകേരള യാത്രയുടെ പ്രചരണാര്‍ഥം സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡില്‍ കറുത്ത പെയിന്റ് ഒഴിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. പാലാ പ്രവിത്താനം സ്വദേശി ജയിംസ് പാമ്പയ്ക്കലാണ് അറസ്റ്റിലായത്. നാളെ പാലായില്‍ നടക്കുന്ന നവകേരള സദസിന്റെ പ്രചരണാര്‍ഥം മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപം റിവര്‍വ്യു റോഡില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോട്ടോകള്‍ പതിച്ച് വലിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിലാണ് കഴിഞ്ഞ ദിവസം പെയിന്റ് ഒഴിച്ചത്.ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറുത്തുവിട്ടിരുന്നു. ആളെ തിരിച്ചറിയുന്നവര്‍ വിവരമറിയിക്കണമെന്നും പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മുമ്പ് എം.വി. ഗോവിന്ദന് നയിച്ച സിപിഎം ജാഥ പാലായില്‍ എത്തിയപ്പോള്‍ വേദിയിലും കോട്ടയം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലും ബോംബ് ഭീഷണി ഉയർത്തി പോലീസിനു കത്തെഴുതിയ കേസിലും ഇയാള്‍ പ്രതിയായിരുന്നു.
Read Moreശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം; കാത്തുനിൽപ്പ് നാലു മണിക്കൂറിലേക്ക് കുറഞ്ഞു
ശബരിമല: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേമായിത്തുടങ്ങി. ദര്‍ശന സമയം കൂട്ടുകയും പതിനെട്ടാംപടിയില്‍ അടക്കം നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്തതിനു പിന്നാലെ കൂടുതല്‍ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തി മടങ്ങി. 80,000 പേര് ഇന്നലെ മാത്രം ദര്‍ശനത്തിനെത്തി.കഴിഞ്ഞ ദിവസങ്ങളില്‍ 13 മുതല്‍ 17 മണിക്കൂര്‍വരെയാണ് കാത്തുനില്ക്കേണ്ടിവന്നതെങ്കില് ഇന്നലെ വൈകുന്നേരം മുതല്‍ ഇത് നാല് മണിക്കൂറിലേക്ക് കുറഞ്ഞു. ഇന്നു രാവിലെ നിലയ്ക്കലും പമ്പയിലും തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും സന്നിധാനത്ത് പതിവു തിരക്ക് മാത്രമേയുള്ളൂ. ദര്‍ശന സമയം ഇന്നലെ മുതല്‍ ഒരു മണിക്കൂര്‍ കൂട്ടിയതോടെ കൂടുതല്‍ പേര്‍ക്ക് ദര്‍ശന സൗകര്യം ലഭിച്ചു തുടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് നട തുറന്നത്. സാധാരണ ഉച്ചപൂജയ്ക്ക് ശേഷം ഒരു മണിക്ക് അടയ്ക്കുന്ന നട വൈകുന്നേരം നാലിനാണ് തുറക്കാറുള്ളത്. നട അടയ്ക്കുന്ന സമയത്തിലും അര മണിക്കൂര്‍ കൂടി അധികം ലഭിക്കുന്നുണ്ട്. ഒന്നര മണിക്കൂര്‍ കൂടി ഭക്തര്‍ക്ക് ഓരോ ദിവസവും…
Read Moreവൈക്കം താലൂക്ക് ഓഫീസ് പടിക്കല്‍ കിടപ്പാടത്തിനായുള്ള സമരം ഇരുന്നൂറ് ദിവസം പിന്നിട്ടു; പട്ടയം നൽകണമെന്ന ആവശ്യവുമായി ചേരമര്‍ ഹിന്ദു മഹാസഭ
വൈക്കം: ഇരുനൂറിലധികം ദിവസങ്ങളായി വൈക്കം താലൂക്ക് ഓഫീസ് പടിക്കല്‍ കിടപ്പാടത്തിനു വേണ്ടി സമരം ചെയ്യുന്ന പട്ടികവിഭാഗക്കാരുടെ ആവശ്യം അംഗീകരിക്കണമെന്ന് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ വൈക്കം താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ തങ്കച്ചന് മ്യാലിന്റെ അധ്യക്ഷതയില്‍ ആപ്പാംഞ്ചിറയില്‍ ചേര്‍ന്ന ജനറല്‍ ബോഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.ജി അശോക്്കുമാര്‍, സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്സിലഗങ്ങളായ ഒ.കെ.സാബു, രാജന് നാല്പാത്തിമല എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന താലൂക്ക് യൂണിയന് ഭരണസമിതി തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി തങ്കച്ചന് ചാമക്കാല, സെക്രട്ടറി പ്രഭുല്ലകുമാര്‍, ട്രഷറര്‍ അംബിക ഉല്ലാസ് എഴുമാന്തുരുത്ത്, വൈസ് പ്രസിഡന്റ് രാധാമണി പ്രസാദ്, ജോയിന്റ്് സെക്രട്ടറി രാജേഷ് കോരിക്കല്‍, കമ്മറ്റി അംഗങ്ങളായി ലെനിന്, ബാബു കുറിച്ചിപ്പറമ്പില്‍, വിജയന് ആയാംകുടി, അനീഷ്, വാസു തലയോലപ്പറമ്പ്, രാഹുല്‍, രഞ്ചിത്ത് ആപ്പാംഞ്ചിറ, വിഷ്ണു കടുത്തുരുത്തി, ബിബിന്‍…
Read Moreനെയ്റയുടെ പുത്രിമാരുടെ മിശിഹ; ചങ്ങാതിക്കൂട്ടത്തിന്റെ പുതിയ ഗാനം ശ്രദ്ധേയം
കോട്ടയം: അണാപൈസയില്ലാതെ ബെദ്ലഹേം തെരുവിലൂടെ അലഞ്ഞ ജോസഫും മേരിയും കരുതിയുരുന്നില്ല തങ്ങൾക്ക് പിറക്കാൻ പോകുന്നത് വരാനുള്ള ലോകത്തിന് വെളിച്ചമാകുന്ന നക്ഷത്രമെന്ന്. ഏതാണ്ട് സമാനമാണ് രക്ഷകന്റെ ജനനത്തെ വർണിക്കുന്ന ഈ ഗാനത്തിന്റെ പിറവിയും. വൻമുതൽ മുടക്കിനൊന്നും പാങ്ങില്ലാത്ത ചങ്ങാതിമാരുടെ പാട്ടിനോടുള്ള ഇഷ്ടം ഇത്തവണയും നക്ഷത്രത്തിളക്കമുള്ള ഒരു ഗാനത്തിന് കൂടി പിറവിയേകി. റോണു ജോണും സംഘവുമാണ് സെറാഫിം ഹാർമണിക്സ് എന്ന യൂട്യൂബ് ചാനലിൽ പുത്തൻ ക്രിസ്മസ് ഗാനവുമായി എത്തിയിരിക്കുന്നത്. കന്യകതൻ താരാട്ടിനാൽ മയങ്ങുന്നതാരിവനോ എന്ന ഗാനം ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. ആൽബിൻ ഉണ്ണി സാം, അഖിൽ തോമസ് കുര്യൻ, ആസോർ ജാക് ജീസസ്, ക്രിസ്റ്റീന ബാബു, ദിയ മരിയ, ഇവ മെർലിൻ ഷാജി, ജനീറ്റ മറിയം ജോബി, ജെറിൻ വി. ജോൺ, മോനു കെ. ബാബു, പോൾസൺ മാത്യു, റിയ രാജൻ, റോണു ജോൺ, റോസ് മേരി ഐസക്ക്, ശിൽപ്പ…
Read Moreമണ്ണിൽ പൊന്ന് വിളയിച്ച നേട്ടം: മഴവെള്ള സംഭരണിയിലെ ജലം ഉപയോഗപ്പെടുത്തി ജൈവകൃഷി ചെയ്ത് വിജയിപ്പിച്ചു; കർഷക കോൺഗ്രസിന്റെ ആദരവ് ഫാ. ജോയി ചെഞ്ചേരിലിന്
ഇലഞ്ഞി: കർഷക കോൺഗ്രസ് ഇലഞ്ഞി മണ്ഡലം കൺവൻഷൻ ഇലഞ്ഞി കോൺഗ്രസ് ഭവനിൽ നടന്നു. മണ്ഡലം പ്രസിഡന്റ് ബേബിച്ചൻ മൂലയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീ കെ. ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരമല എംസിബിഎസ് ആശ്രമത്തിലെ ഫാ.ജോയി ചെഞ്ചേരിലിനെ (മഴവെള്ള സംഭരണിയിലെ വെള്ളം ഉപയോഗപ്പെടുത്തി ജൈവകൃഷി ചെയ്ത് വിജയിപ്പിച്ചതിന് ) കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. കർഷക കോൺഗ്രസ് പിറവം നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു കുന്നേൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജുമോൻ പുല്ലം പറയിൽ, ബ്ലോക്ക് സെക്രട്ടറിമാരായ ബാബു ജോസഫ് , റെജി വീരമന, പി.കെ പ്രതാപൻ , കർഷക കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി രാജീവ്, വത്സലാ ജോസഫ് , വർഗീസ് കരിപ്പാടം, ജോയി പോൾ എന്നിവർ പ്രസംഗിച്ചു.
Read Moreവീട്ടില്‍ കയറി യുവാവിനെ കൊല്ലാൻ ശ്രമം; 5 പേര് അറസ്റ്റില്‍
കോട്ടയം: വീട്ടിൽ കയറി യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണര്‍കാട് കിഴക്കേതില്‍ പ്രവീണ്‍ രാജു (31), കൂരോപ്പട ളാക്കാട്ടൂര്‍ കല്ലുത്തറ ഉണ്ണിക്കുട്ടന് (ആരോമല്‍-26), മണര്‍കാട് മണ്ഡലത്തില്‍ സനുമോന്‍ (29), അയര്‍ക്കുന്നം അമയന്നൂര്‍ തേവര്‍വടക്കേതില്‍ ശരത് ശശി (25), കോട്ടയം കളക്ടറേറ്റ് കോഴിമല ജിജിന് ഫിലിപ്പ് (രതീഷ്-26) എന്നിവരെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്ന് ആറിനു പുലര്‍ച്ചെ മണര്‍കാട് പറപ്പള്ളികുന്ന് ഭാഗത്തുള്ള യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. നേരത്തെ ഇവർ സുഹൃത്തുക്കളായിരുന്നു. ബന്ധം വഷളായതിനെത്തുടർന്നുണ്ടായ വിരോധമാണ് ആക്രമണത്തിനു കാരണം. ആക്രമണശേഷം ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെത്തുടര്‍ന്ന് മണര്‍കാട് പോലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു.
Read Moreനവകേരള സദസ്; നിവേദനങ്ങള്‍ എങ്ങനെ നല്‍കാം
കോട്ടയം: വിവിധ വകുപ്പുകളുടെ ഇടപെടല്‍ വേണ്ടതോ ഒരു വകുപ്പുമായി മാത്രം ബന്ധപ്പെട്ടതോ ആയ നിവേദനങ്ങള്‍/ അപേക്ഷ തുടങ്ങിയവ നവകേരള സദസിന്റെ കൗണ്ടറുകളില്‍ നല്‍കാം. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷകള്‍ രേഖകളുടെ പകര്‍പ്പു സഹിതം സമര്‍പ്പിക്കാം. അപേക്ഷകര്‍ മൊബൈല്‍ നമ്പര്‍ നല്‍കണം. നാല് ഉദ്യോഗസ്ഥര്‍ വീതമുള്ള 25 കൗണ്ടറുകളാണ് നവകേരള സദസില്‍ ഉണ്ടാവുക. അതില്‍ അഞ്ചെണ്ണം സ്ത്രീകള്‍ക്കും നാലെണ്ണം മുതിര്ന്നപൗരന്മാര്ക്കും രണ്ടെണ്ണം ഭിന്നശേഷിക്കാര്‍ക്കും മാത്രമായാണ്. നവകേരള സദസ് തുടങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിക്കും. 50 എണ്ണമായാല്‍ അപേക്ഷകള്‍ ഓരോ കെട്ടാക്കി മാറ്റുകയും കൗണ്ടര്‍ സൂപ്പര്‍വൈസര്‍ക്ക് കൈമാറുകയും അവര്‍ നവകേരള സദസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് കൈമാറുകയും ലഭിച്ച എല്ലാ പരാതികളും രേഖാമൂലം കളക്ടറേറ്റില്‍ എത്തിക്കുകയും ചെയ്യുന്നു. അവിടെ നിന്ന് https://navakeralasadas.kerala.gov.in എന്ന പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും ബന്ധപ്പെട്ട വകുപ്പിലേക്ക് അയച്ചുകൊടുക്കുകയും ചെയ്യും.
Read More