കോട്ടയം: നവകേരള സദസ് ജില്ല പിന്നിട്ടു. ജനങ്ങളുടെ ആശങ്കകള്‍ അകറ്റാനോ പരാതികള്‍ പരിഹരിക്കാനോ സാധിച്ചില്ല. കഴിഞ്ഞ മൂന്നു ദിവസമായി ജില്ലയിലുടനീളം പോലീസ് ബന്ധവസില്‍ നടന്ന സദസ് കോട്ടയം ജില്ല പിന്നിട്ടപ്പോള്‍ യാത്രയുടെ ലക്ഷ്യമെന്തെന്നുള്ള ചോദ്യം മാത്രം ബാക്കി. നിരവധി പരാതികള്‍ പൊതുജനം നല്‍കിയെങ്കിലും ഇവയൊന്നും പരിഹരിക്കാന്‍ മന്ത്രി പടയ്ക്കോ ഉദ്യോഗസ്ഥര്‍ക്കോ ആയില്ല. അരലക്ഷത്തിനടുത്തു പരാതികളാണ് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽനിന്നു ലഭിച്ചത്. ഇവയിലൊന്നുപോലും കൃത്യമായി പരിഹരിക്കാതെ മന്ത്രിപ്പട ജില്ലവിട്ടതിൽ ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പൂഞ്ഞാര്‍ മണ്ഡലത്തിലെ സദസ് മുണ്ടക്കയത്ത് ചൊവ്വാഴ്ച തുടക്കം കുറിച്ചതാണ്. അന്ന് പൂഞ്ഞാറിനെ കൂടാതെ പൊന്‍കുന്നത്തും പാലായിലും നടന്നിരുന്നു. ബുധനാഴ്ച ആദ്യം ഏറ്റുമാനൂരിലും തുടര്‍ന്ന് പാമ്പാടിയിലും ചങ്ങനാശേരിയിലും കോട്ടയത്തും നടത്തി. ഇന്നലെ കുറവിലങ്ങാട്ടും തുടര്‍ന്നു വൈക്കത്തും സദസ് നടന്നു. ശേഷം മുഖ്യമന്ത്രിയും സംഘവും ആലപ്പുഴ ജില്ലയിലേക്ക് യാത്ര തിരിച്ചു. വൈക്കത്ത് ലഭിച്ചത് 7,667 നിവേദനങ്ങളാണ്.…
Read MoreCategory: Kottayam
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ്; “മുഖ്യമന്ത്രി ജില്ല വിട്ടശേഷം പുറത്തുവിട്ടാൽ മതിയെന്ന്’; പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്
കോട്ടയം: നവകേരള ബസിനുനേരേ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്നുപ്രതിഷേധിച്ചത്. കരിങ്കൊടി പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്തവരെ രാത്രി വൈകിയും വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ചാണ് സ്റ്റേഷനില്‍ കുത്തിയിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ന് എംഎല്‍എ, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ചിന്ദു കുര്യന് ജോയി, ഷോമി ചാമത്ര തുടങ്ങിയ നേതാക്കള്‍ സ്റ്റേഷനിലെത്തിയതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് വിട്ടയച്ചത്. ഇന്നലെ രാവിലെ എസ്എച്ച് മൗണ്ടില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കര്‍, ജില്ല വൈസ് പ്രസിഡന്റ് അനൂപ് അബൂബക്കര്‍, സംസ്ഥാന സെക്രട്ടറി രാഹുല്‍ രാജീവ്, പി.കെ. വൈശാഖ്, യദു സി. നായര്‍, അരുണ്‍ ഫിലിപ്പ്, വിഷ്ണു വിജയന് എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ്…
Read Moreവീടിന് മുന്നിൽ മദ്യപിച്ച് ബഹളമുണ്ടാക്കൽ; ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ
വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ഉദയനാപുരം ഇടപ്പറമ്പിൽ ശാന്തനു (23), ഇയാളുടെ സഹോദരൻ വിഷ്ണു (20) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘംചേർന്ന് കഴിഞ്ഞദിവസം സമീപവാസിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ വീടിനു മുൻവശം റോഡിൽ മദ്യപിച്ച് ഇവർ ബഹളമുണ്ടാക്കിയതിനെ യുവാവ് ചോദ്യം ചെയ്തതിലെ വിരോധത്തിൽ ഇവർ യുവാവിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും കരിങ്കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് നടത്തിയ തെരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. എസ്എച്ച് ഒ രാജേന്ദ്രൻ നായർ, എസ്ഐ മാരായ സുരേഷ്, വിജയപ്രസാദ്, സിജി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കു വേണ്ടി അന്വേഷണം ശക്തമാക്കി.
Read Moreആത്മാഭിമാനം ഉണ്ടെങ്കിൽ തോമസ് ചാഴികാടൻ രാജിവയ്ക്കണമെന്ന് യുഡിഎഫ്
പാലാ: റബർ വിലത്തകർച്ച പരിഹരിക്കാനും സിന്തറ്റിക്ക് ട്രാക്ക് ഉൾപ്പെടെയുള്ള പാലായുടെ വികസനങ്ങൾ മുഖ്യമന്ത്രി പാലായിലെ ജനസദസിൽ പ്രഖ്യാപിക്കും എന്ന് പറഞ്ഞ് സംഘടിപ്പിച്ച സദസിൽ വച്ച് റബർ കർഷകരെയും പാലായുടെ വികസനത്തെയും തള്ളിക്കളഞ്ഞ മുഖ്യമന്ത്രി സ്ഥലം എംപിയെ താക്കിത് ചെയ്ത സഹചര്യത്തിൽ ചാഴികാടൻ അഭിമാനം ഉണ്ടെങ്കിൽ രാജിവയ്ക്കണമെന്ന് യുഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജോസ് കെ. മാണി വിഭാഗം ഇപ്പോൾ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടന്പിൽ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എൻ. സുരേഷ്, മോളി പീറ്റർ, കേരള കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി. ജോസ് തുടങ്ങിയ നേതാക്കൾ ആവശ്യപ്പെട്ടു.
Read Moreചെന്നൈ-കോട്ടയം വന്ദേഭാരത് സ്പെഷൽ നാളെ മുതൽ
കൊല്ലം: ശബരിമല തീർഥാടകർക്കായി നാളെ മുതൽ 25 വരെ ചെന്നൈ-കോട്ടയം റൂട്ടിൽ വന്ദേഭാരത് സ്പെഷൽ ട്രെയിനുകൾ ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ചെന്നൈ എംജിആർ സെൻട്രലിൽ നിന്ന് 15, 17, 22, 24 തീയതികളിൽ രാവിലെ 4.30 ന് പുറപ്പെട്ട് വൈകുന്നേരം 4.15 ന് കോട്ടയത്ത് എത്തും. കോട്ടയത്ത് നിന്ന് 16, 18, 23, 25 തീയതികളിൽ രാവിലെ 4.40 ന് പുറപ്പെടുന്ന വണ്ടി വൈകുന്നേരം 5.15 ന് ചെന്നൈയിൽ എത്തും. എട്ട് റേക്കുകൾ ഉള്ള ട്രെയിനിന് പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത്, കോട്ടയം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Read Moreകുലയ്ക്കാതിരുന്നാൽ ഭാഗ്യം; തകർന്ന മെഡിക്കൽ കോളജ് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ചെറുതോണിയിലെ ഓട്ടോ തൊഴിലാളികൾ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. ഇടുക്കിയിൽ മുഖ്യമന്ത്രി വന്നപ്പോൾ റോഡുകളുടെയെല്ലാം അറ്റകുറ്റപ്പണി നടത്തി. എന്നാൽ ഇടുക്കി മെഡിക്കൽ കോളജിലേക്കുള്ള റോഡു മാത്രം ഗതാഗത യോഗ്യമാക്കിയില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ആംബുലൻസുകൾ ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങൾ രോഗികളുമായി വരികയും പോവുകയും ചെയ്യുന്ന റോഡാണ് തകർന്നു കിടക്കുന്നത്. അടിയന്തരമായി തകരാർ പരിഹരിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പ് നൽകി.ടു
Read Moreഉല്ലാസ യാത്രകഴിഞ്ഞ്, തൊടുപുഴയ്ക്ക് ഒന്നും നൽകാതെ മുഖ്യമന്ത്രിയും സംഘവും മടങ്ങിയെന്ന് കേരള കോണ്‍ഗ്രസ്
തൊടുപുഴ: നവകേരള സദസിനായി ജില്ലയിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ഉല്ലാസയാത്ര കഴിഞ്ഞ് നാട്ടുകാർക്ക് ഒരു വാഗ്ദാനം പോലും നൽകാതെ മടങ്ങിയത് ഖേദകരമാണെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും മറ്റും ജില്ലയിലെത്തിയപ്പോൾ ജനങ്ങൾ ഏറെ പ്രതീക്ഷയിലായിരുന്നു. ജില്ലയുടെ സമഗ്ര വികസനത്തിനായി ഏതാനും പദ്ധതികൾ പ്രഖ്യാപിക്കുമെന്നായിരുന്നു ജനങ്ങൾ വിശ്വസിച്ചിരുന്നത്. എന്നാൽ ജില്ലയെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളിൽ ഒന്നിനു പോലും പരിഹാരം നിർദ്ദേശിച്ചില്ല. ജില്ലയിലെ ജനപ്രതിനിധികൾക്കുപോലും മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ നിവേദനം നൽകാനോ ആവശ്യങ്ങൾ ഉന്നയിക്കാനോ അനുമതിയുണ്ടായില്ല. കേന്ദ്ര വിരുദ്ധതയും പ്രതിപക്ഷ വിരുദ്ധതയും പ്രചരിപ്പിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാനാണ് ഇവർ സമയം ചെലവഴിച്ചത്. നവകേരള സദസിനിടയിൽ മാധ്യമപ്രവർത്തകനായ എയ്ഞ്ചൽ അടിമാലിയെ കൈയേറ്റം ചെയ്ത ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടിയെടുക്കാൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ.ജേക്കബ് അധ്യക്ഷത വഹിച്ചു.
Read Moreശബരിമല തീര്‍ഥാടനം; പമ്പയിലെ തിരക്കില്‍ കോട്ടയവും നിശ്ചലം; എരുമേലിയില്‍ വാഹനങ്ങള്‍ പിടിച്ചിട്ടു; ബസിനായി നെട്ടോട്ടം
കോട്ടയം: പമ്പയിലെയും സന്നിധാനത്തെയും തീര്‍ഥാടകത്തിരക്ക് കോട്ടയം മുതല്‍ ഗതാഗതം നിശ്ചലമാക്കി. എരുമേലി മുതല്‍ പമ്പ വരെ തിങ്കളാഴ്ച മുതല്‍ നിശ്ചലമായതോടെ തീർഥാടകരെ കോട്ടയം മുതല്‍ നിയന്ത്രിച്ചു. പമ്പയിലെ തിരക്കു കുറയുംവരെ വൈക്കം, ഏറ്റുമാനൂര്‍ ഇടത്താവളങ്ങളില്തന്നെ വിരിവയ്ക്കാന്‍ നിര്‍ദേശിച്ചു. ഒപ്പം വിവിധ പാതകളില്‍ പോലീസ് വാഹനം തടഞ്ഞു. വൈക്കത്തെ നിയന്ത്രണം ഇന്നലെ രാവിലെ പിന്‍വലിച്ചു. തിങ്കളാഴ്ച രാത്രി മുതല്‍ ഇന്നലെ രാവിലെ വരെ ഏറ്റുമാനൂരില്‍ വാഹനങ്ങള്‍ പിടിച്ചിട്ടു. എരുമേലിയില്‍ തീര്‍ഥാടക വാഹനങ്ങള്‍ തിങ്കളാഴ്ച രാത്രി പിടിച്ചിട്ടത് പോലീസുമായി തര്‍ക്കത്തിനു കാരണമായി. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പമ്പയ്ക്കുള്ള സര്‍വീസ് ഇന്നലെ നിര്‍ത്തിവച്ചു. കെഎസ്ആര്‍ടിസി സ്പെഷല്‍ കോട്ടയത്തുനിന്ന് സർവീസ് നടത്തുന്നില്ല. നിയന്ത്രണം എപ്പോള്‍ വരെയെന്ന് അറിയില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. പമ്പയ്ക്കു പോയ ബസുകള്‍ തിരികെ വരാന്‍ വൈകുന്നു. 20 മണിക്കൂറാണു ചില ബസുകള്‍ വൈകുന്നത്. 45 ബസുകളാണ് കോട്ടയം-പമ്പ സര്‍വീസിനായി…
Read Moreകോട്ടയത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തവയിൽ നഗരത്തിലെ ജനപ്രിയ ഹോട്ടലുകളും
കോട്ടയം: നവകേരളസദസ്, ശബരിമല തീര്‍ഥാടനം എന്നിവയുമായി ബന്ധപ്പെട്ട കോട്ടയം നഗരസഭ പരിധിയിലുള്ള വിവിധ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങളും ഉപയോഗ യോഗ്യമല്ലാത്ത എണ്ണയും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു. സ്ഥാപനങ്ങളില്‍നിന്നു പിഴ ഈടാക്കുന്നതിനും ന്യൂനത പരിഹരിക്കുന്നതിനുമുള്ള നോട്ടീസും നല്കി. ആകെ 43 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 21 സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. മണിപ്പുഴ മജ് ലീസ് ഹോട്ടല്‍, മണിപ്പുഴ ഹോട്ടല്‍ ഓമന കിച്ചണ്‍, മറിയപ്പള്ളി കഫേ ഓള്‍ഡ് ടൗണ്‍, നാട്ടകം ടേസ്റ്റ് ലാന്റ് ഷാപ്പ് കരിമ്പുംകാല, റെയില്‍വേ സ്റ്റേഷന് റോഡിലെ മലയ ബേക്കേഴ്സ്, റെയില്‍വേ സ്റ്റേഷന് റോഡിലെ ഹോട്ടല്‍ ഉടുപ്പി, ബാര്‍ ബി ക്യു ഇന്‍ ഫാമിലി റെസ്റ്റോറന്റ് , റെയില്‍വേ സ്റ്റേഷന് റോഡിലെ ആര്യ സത്കാര, ഹോട്ടല്‍ പ്രിന്‍സ്, ഹോട്ടല്‍ ഗ്രാൻഡ് ആര്യാസ്, എസ്എച്ച് മൗണ്ടിലെ ജി.…
Read Moreതിരക്കിലമര്‍ന്ന് ശ്വാസം മുട്ടി ശബരിമലയും കാനനപാതകളും; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ താറുമാറായി
ശബരിമല: ഭക്തരുടെ തിരക്ക് നിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ വീണ്ടും പാളി. സന്നിധാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട തിരക്ക് ഇന്നലെ മുതല്‍ തീര്‍ഥാടന വഴികളിലേക്കും നീണ്ടു. സന്നിധാനത്തെ തിരക്ക് നിയന്ത്രണത്തിനായി കാനനപാതകളിലടക്കം വാഹനങ്ങള്‍ തടഞ്ഞിട്ടതോടെ തീര്‍ഥാടകര്‍ ഏറെ ദുരിതത്തിലായി. പമ്പയിലേക്കുള്ള പാതകളില്‍ മുന്നറിയിപ്പില്ലാതെ ഇന്നലെ രാത്രിയും വാഹനങ്ങള്‍ തടഞ്ഞു. കെഎസ്ആര്‍ടിസി ബസുകളടക്കം ഇതുകാരണം മണിക്കൂറുകളോളം വഴിയില്‍ കിടന്നു. കാനനപാതകളില്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ തീര്‍ഥാടകര്‍ കാത്തുകിടക്കേണ്ടിവന്നത് മണിക്കൂറുകള്‍. ഇതേത്തുടര്‍ന്ന് പലയിടങ്ങളിലും പ്രതിഷേധം രൂക്ഷമായി. നിലയ്ക്കല്‍ ഇടത്താവളത്തിലും തീര്‍ഥാടകരുടെ തിരക്കാണ്. തിരക്കു കാരണം കെഎസ്ആര്‍ടിസി സര്‍വീസുകളും അലങ്കോലപ്പെട്ടു. ദീര്‍ഘദൂര ബസുകളടക്കം വഴിയില്‍ കുടുങ്ങിയതോടെ പമ്പ സ്പെഷല്‍ സര്‍വീസുകളുടെ സുഗമമായ നടത്തിപ്പിനു തടസം നേരിട്ടിരിക്കുകയാണ്. ഗതാഗതക്കുരുക്കിലും നിയന്ത്രണങ്ങളിലും പെട്ട് പമ്പ സ്പെഷല്‍ സര്‍വീസിന്റെ ഇരുനൂറോളം ബസുകള്‍ വഴിയില്‍ കുടുങ്ങി. പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് പോലും ഇന്നലെ താറുമാറായി. ദര്‍ശനം…
Read More