കോട്ടയം: ആകാശം മേലാപ്പാക്കിയ ആനവണ്ടിയുടെ ഡബിള്‍ഡക്കറില്‍ രാജകീയ സൗജന്യയാത്ര. പോരാത്തതിന് കൈനിറയെ സമ്മാനങ്ങളും, കൂടെ വോട്ടര്‍ പട്ടികയില്‍ പേരും ചേര്‍ത്ത് പോരാനായാലോ. നാളിതുവരെ നാടു കാണാത്ത ആനന്ദയാത്രയ്ക്ക് ക്ഷണിക്കുകയാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം. വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായാണ് ഡബിള്‍ഡക്കര്‍ യാത്ര. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ക്ഷണിച്ചാണ് കെഎസ്ആര്‍ടിസിയുടെ ഡബിള്‍ഡക്കര്‍ ബസ് ജില്ലയില്‍ യാത്ര നടത്തുന്നത്. തിരുവനന്തപുരം നഗരത്തില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡെക്കര്‍ സിറ്റി സര്‍വീസ് ബസാണ് വോട്ട് പുതുക്കല്‍ യാത്രയ്ക്ക് എത്തിച്ചിരിക്കുന്നത്. പ്രായവും വിലാസവും തെളിയിക്കുന്ന അസല്‍ രേഖകളും (ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്) ഫോട്ടോയും വീട്ടിലെ വോട്ടറുടെയോ അയല്‍വാസിയുടെയോ വോട്ടര്‍ കാര്‍ഡിന്റെ പകര്‍പ്പുമായെത്തിയാല്‍ ബസിലെ കൗണ്ടറില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു രജിസ്ട്രേഷന് നടത്താം. തുടര്‍ന്ന് ഡബിള്‍ ഡക്കറില്‍ ഹ്രസ്വദൂരയാത്ര സൗജന്യമായി നടത്താം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നല്കുന്ന സമ്മാനക്കൂപ്പണുകളില്നിന്ന് നറുക്കെടുപ്പില്‍…
Read MoreCategory: Kottayam
അച്ചന്‍കോവിലിൽ വനത്തില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ രക്ഷിച്ചു; പുറത്തെത്തിച്ചത് പത്ത് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ
അഞ്ചല്‍ : അച്ചന്‍കോവിലിൽ വനത്തില്‍ കുടുങ്ങിയ വിദ്യാര്‍ഥിസംഘത്തെ രക്ഷപെടുത്തി. പ്രകൃതി പഠനത്തിന്റെ ഭാഗമായി അച്ചന്‍കോവില്‍ വനത്തിലേക്ക് പോയ സംഘത്തെയാണ് പത്ത് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ രക്ഷപ്പെടുത്തി. 29 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും ഒരു ടൂറിസ്റ്റ് ഗൈഡുമാണ് ഉൾവനത്തില്‍ കുടുങ്ങിയത്. കരുനാഗപ്പള്ളി ക്ലാപ്പന എസ്വി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നുള്ള സ്കൗട്ട് ആന്റ് ഗൈഡ്സ് കുട്ടികളും അധ്യാപകരുമാണ് ടീമില്‍ ഉണ്ടായിരുന്നത്. വിദ്യാർഥികൾ ജനവാസ മേഖലയിൽ നിന്നു അഞ്ച് കിലോമീറ്ററോളം ഉള്ളിലായി കോട്ടവാസൽ മേഖലയിലെ തൂവൽ മലയിലാണ് അകപ്പെട്ടത്. ഇന്നലെ വൈകുന്നേരം ആയിട്ടും വനത്തിനുള്ളിലേക്ക് പോയവര്‍ തിരികെ എത്താതയത്തോടെ വലിയ ആശങ്കയുടെ മുള്‍മുനയിലായിരുന്നു സ്കൂള്‍ അധികൃതരും വനപാലകര്‍ അടക്കമുള്ളവരും. ആനയും പുലിയും ഉള്‍പ്പടെ വന്യജീവികള്‍ ഇറങ്ങുന്ന ഇടമാണ് തൂവല്‍മല. ഫോണില്‍ പലതവണ ശ്രമിച്ചുവെങ്കിലും കിട്ടാതായതോടെ പിന്നീട് പോലീസ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അടക്കമുള്ളവര്‍ നാട്ടുകാരുടെ കൂടി സഹായത്തോടെ കുട്ടികളെ ഇന്ന് പുലര്‍ച്ചെ…
Read Moreശബരിമല തീര്‍ഥാടനം: പോലീസ് ഹെൽപ് ലൈന്‍ നമ്പര്‍ സ്റ്റിക്കര്‍ പതിച്ചുതുടങ്ങി
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കും സംശയനിവാരണത്തിനും ഏത് ഭാഷയിലും ലഭ്യമാകുന്ന പോലീസ് ഹെൽപ്ലൈന് നമ്പറായ 14432 ആലേഖനം ചെയ്ത സ്റ്റിക്കര്‍ പതിച്ചുതുടങ്ങി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകള്‍, റെയില്‍വേസ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ഹെൽപ്ലൈന് സംബന്ധിച്ച് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് സ്റ്റിക്കര്‍ പതിച്ചത്. ഇന്നലെ രാവിലെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ ബസില്‍ സ്റ്റിക്കര്‍ പതിച്ചുകൊണ്ട് ജില്ലാ പോലീസ് മേധാവി വി. അജിത് ഉദ്ഘാടനം ചെയ്തു. മണ്ഡല മകരവിളക്ക് കാലത്ത് തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ക്കും മറ്റും ശബരിമലയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങള്‍ക്കും വിവിധ ഭാഷകളില്‍ മറുപടി ലഭ്യമാക്കാനുതകും വിധം പമ്പ പോലീസ് കണ്ട്രോള് റൂമിലാണ് ഹെൽപ്ലൈന് നമ്പര്‍ സജമാക്കിയിരിക്കുന്നത്. വിവിധ പാതകളില്‍ ഭക്തര്‍ക്കു കാണാവുന്ന തരത്തില്‍ നമ്പര്‍ സ്റ്റിക്കര്‍ രൂപത്തില്‍ നേരത്തേ സ്ഥാപിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്കും മറ്റു ഭാഷകള്‍ അറിയാത്തവര്‍ക്കും വിവിധ വിവരങ്ങള്‍ അറിയുന്നതിനും പരിഹാരങ്ങള്‍ക്കും ഏറെ പ്രയോജനകരമാണ് ഹെൽപ്ലൈൻ നമ്പര്‍. വെര്‍ച്വല്‍…
Read Moreപോത്തിറച്ചി വില ഏകീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കടുത്തുരുത്തി: നിയന്ത്രണമില്ലാതെ കൂട്ടിക്കൊണ്ടിരിക്കുന്ന പോത്തിറച്ചി വില ഏകീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നുറുക്കാത്ത പോത്തിറച്ചി വില 380 / 370 രൂപ. എന്നാല്‍ എറണാകുളത്തെ വില നിലവാരം വേറെയാണ്. ചില സ്ഥലങ്ങളില്‍ 340, ചിലയിടത്ത് 350. എന്നാല്‍ ഇതേ ഇറച്ചിക്ക് അടിമാലിയില്‍ 300 രൂപയാണ് വില. വരാപ്പുഴയിലും ചാലക്കുടിയിലും 280 രൂപയും. തൃശൂരും പരിസരപ്രദേശങ്ങളിലും 280/300 രൂപ. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണെങ്കില്‍ 280/300 രൂപ. മറ്റു ജില്ലകളില്‍ വില ഇങ്ങനെയൊക്കെയാണെങ്കിലും കോട്ടയത്ത് നുറുക്കാത്ത ഒരു കിലോ പോത്തിറച്ചിക്ക് 380/370 രൂപ കൊടുക്കണം. പോത്തിറച്ചിയുടെ വില നിശ്ചയിക്കാന്‍ ജില്ലാ പഞ്ചായത്തിന് അധികാരം ഉണ്ടെന്നാണു പറയുന്നതെങ്കിലും ഇവരാരും ഈ ജനകീയപ്രശ്നത്തില്‍ ഇടപെടുന്നില്ല. ജില്ലാ പഞ്ചായത്ത് ഇടപെട്ട് ജില്ലയില്‍ വില്‍ക്കുന്ന പോത്തിറച്ചിക്ക് മാംസ വ്യാപാരികള്‍ ഈടാക്കുന്ന അമിതവില കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പ്രശ്ന…
Read Moreവാണിജ്യ സിലിണ്ടര്‍ വില കത്തുന്നു; ഹോട്ടല്‍ വ്യവസായത്തെ ശ്വാസംമുട്ടിച്ച് വിലക്കയറ്റം
കോട്ടയം: പാചകവാതകത്തിന്റെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റം ഹോട്ടല്‍ വ്യവസായത്തെ ശ്വാസംമുട്ടിക്കുന്നു. ഇന്ന് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് 21.50 രൂപ ഉയര്‍ന്നതോടെ ഒരു സിലിണ്ടറിന് 1806 രൂപയായി. ആറു മാസത്തിനിടെ 600 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പാചകവാതകം, എണ്ണ, സവാള, അരി, ഉള്ളി, വെളുത്തുള്ളി, മത്സ്യം, ഇറച്ചി എന്നിവയുടെ വില അടിക്കടി ഉയരുകയാണ്. കടല, പരിപ്പ്, ഉഴുന്ന് എന്നിവയുടെ വിലയിലാണ് വലിയ വ്യത്യാസം അടുത്തനാളില്‍ ഉണ്ടായത്. 110 രൂപയുണ്ടായിരുന്ന ഉഴുന്നിന്റെ വില ഇപ്പോള്‍ 145 രൂപയാണ്. മുളക്, മല്ലി, മഞ്ഞള്‍ പൊടികള്‍ക്ക് 40 ശതമാനം വരെയാണ് ആറു മാസത്തിനിടെ വിലവര്‍ധിച്ചിരിക്കുന്നത്. പാലിന്റെ വിലയിലും വര്‍ധനവുണ്ടായി. 30 രൂപയായിരുന്ന സവാളവില കഴിഞ്ഞയാഴ്ച 80 രൂപയിലെത്തിയിരുന്നു. സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്കുവര്‍ധനയും തൊഴിലാളികളുടെ കൂലി ഉയര്‍ന്നതും ഇരുട്ടടിയായി. കാലാവസ്ഥാ വ്യതിയാനംപോലും ഹോട്ടല്‍ വ്യവസായത്തിന് എതിരാകുകയാണ്. ഓണം, ദീപാവലി പോലുള്ള സീസണുകളില്‍ കനത്ത…
Read Moreകോട്ടയത്തേക്കാണോ, കുട കരുതിക്കോളൂ; നഗരത്തില്‍ മണിക്കൂറുകള്‍ പെരുമഴ; കിലോമീറ്ററുകൾക്കപ്പുറം വെയിലും
കോട്ടയം: കോട്ടയം ചുറ്റുവട്ടത്തില്‍ കുട മടക്കാന്‍ മഴ അനുവദിക്കുന്നില്ല. രണ്ടു മാസമായി ജില്ലയില്‍ ആകെ പെയ്യുന്ന മഴയുടെ ഏറിയ ഭാഗവും കോട്ടയം നഗരസഭാപരിധിയിലാണ്. അതേസയം നഗരത്തില്‍ മണിക്കൂറുകള്‍ പെരുമഴ പെയ്ത ദിവസങ്ങളിലും പത്തു കിലോമീറ്റര്‍ ചുറ്റുവട്ടത്തിനപ്പുറം മഴയില്ല. നവംബറില്‍ മാത്രം 400 മില്ലിമീറ്റര്‍ മഴ കോട്ടയത്ത് ലഭിച്ചപ്പോള്‍ മറ്റിടങ്ങളില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ പെയ്തില്ല. ചെറിയൊരു പ്രദേശത്തേക്കു മാത്രമായി മഴ ചുരുങ്ങുന്ന പ്രതിഭാസവുമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തമായ സൂചനയാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.കോട്ടയം കഴിഞ്ഞാല്‍ സമീപമാസങ്ങളിലെ പെയ്ത്തില്‍ എരുമേലിയും മുണ്ടക്കയവുമാണ് മുന്നിലുള്ളത്. 2021 ഒക്ടോബര്‍ 17ന് കൂട്ടിക്കല്‍ പ്രദേശത്തുണ്ടായ പെരുമഴയ്ക്കും ഉരുള്‍പൊട്ടലിനും കാരണമായ മേഘവിസ്ഫോടനങ്ങള്‍ ജില്ലയില്‍ പതിവായിട്ടുണ്ട്. ഡിസംബര്‍ മൂന്നാം വാരം വരെ ജില്ലയില്‍ മഴ തുടരുമെന്നാണ് സൂചന.
Read Moreരണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ കേസ്; യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തും; സനീഷ് ജയിലില്‍നിന്ന് ഇറങ്ങിയത് രണ്ടാഴ്ച മുമ്പ്
ചങ്ങനാശേരി: മാടപ്പള്ളി പന്‍പുഴയില്‍ രണ്ടാം ഭാര്യയുടെ കഴുത്തില്‍ ഷോള് മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മാടപ്പള്ളി പൊന്‍പുഴ അറയ്ക്കല്‍ സനീഷ് ജോസഫ് (38) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ സിജി (33)യാണ് കൊല്ലപ്പെട്ടത്. സനീഷിനെ ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സനീഷിന്റെ വീടിനു സമീപത്തെ ഇടവഴിയിലായിരുന്നു കൊലപാതകമെന്ന് പോലീസ് പറയുന്നു. സനീഷുമായി പിണങ്ങിക്കഴിയുകയായിരുന്നു സിജി. ഇന്നലെ സനീഷിനെ കാണാൻ സിജി ഇവിടെ എത്തുകയായിരുന്നു. സനീഷ് വിളിച്ചിട്ട് വന്നതാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സനീഷും മാതാപിതാക്കളും താമസിക്കുന്ന വാടകവീടിനു സമീപത്തുള്ള ഇടവഴില്‍ ബഹളം കേട്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് കഴുത്തില്‍ ഷാള്മുറുകി ചലനമറ്റ നിലയില്‍ സിജിയെ കണ്ടെത്തിയത്. നെറ്റിയിലെ മുറിവില്‍ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പിടിവലിക്കിടെ സിജിയുടെ തല സനീഷ് സമീപത്തെ ഭിത്തിയില്‍ ഇടിപ്പിച്ചതായും നിലത്തുവീണ സിജിയുടെ…
Read Moreതീറ്റവില മുകളിലേക്ക്; മീന്‍വില താഴേക്ക്; കടക്കെണിയിലായി മത്സ്യകര്‍ഷകര്‍
കോട്ടയം: വന്‍ ലാഭം പ്രതീക്ഷിച്ച് മത്സ്യകൃഷിയിറക്കിയവര് ചാടിയ കുളത്തില്‍നിന്നു തിരിച്ചുകയറനാവാത്ത അവസ്ഥയില്‍. വളര്‍ത്തുമീനിന്റെ വില ഇടിഞ്ഞതും തീറ്റയുടെ വില കുത്തനെ വര്‍ധിച്ചതുമാണ് മത്സ്യകൃഷിയില്‍ തിരിച്ചടിയായത്. കിലോയ്ക്ക് 280 രൂപ വിലയുണ്ടായിരുന്ന തിലാപ്പിയക്ക് ഇപ്പോള്‍ വിപണിവില 100 രൂപയില്‍ താഴെയാണ്. എന്നാല്‍ മത്സ്യത്തീറ്റയുടെ വില നാള്‍ക്കുനാള്‍ മുകളിലേക്കു കയറുകയുമാണ്. 10 വര്‍ഷം മുന്‍പ് 22 രൂപയ്ക്ക് ലഭിച്ചിരുന്ന തീറ്റ 65 രൂപയ്ക്കു മുകളിലായി. പലയിടത്തും പല വിലയാണ് കന്പനികള്‍ ഈടാക്കുന്നത്. വരാലിനു നല്കുന്ന സ്റ്റാര്‍ട്ടറിന് 160 രൂപയ്ക്കു മുകളിലാണ്. ഒരു മത്സ്യക്കുഞ്ഞ് പൂര്‍ണ വളര്‍ച്ച എത്തുന്പോഴേക്കും കര്ഷകന് 150 രൂപയില്‍ കൂടുതലാണ് ചെലവ് വരുന്നത്. കര്ഷകന് ഉത്പാദന ചെലവിന് ആനുപാതികമായി വില ലഭിക്കുന്നില്ല. മത്സ്യകൃഷി വ്യാപകമായതോടെയാണ് വില കാര്യമായി ഇടിഞ്ഞത്. കോവിഡിനുശേഷം മുപ്പതിനായിരം ടണ്‍ മത്സ്യ ഉത്പാദനമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, പതിനഞ്ച് ടണ്ണിലേക്ക് എത്തിയപ്പോള്‍ തന്നെ വില…
Read Moreനവകേരള സദസ്; ബസ് സ്റ്റാന്റ് പൊളിച്ചടുക്കൽ ഇഴയുന്നു; കോട്ടയത്തെ വേദിയിൽ അവ്യക്തത
കോട്ടയം: നവകേരള സദസ് ജില്ലയിൽ നടത്താനിരിക്കെ വേദിയിൽ അവ്യക്തത. തിരുനക്കരയിലാണോ നാഗന്പടത്താണോ സദസ് നടത്തേണ്ടതെന്ന് ഇനിയും തീരുമാനമായിട്ടില്ല. തിരുനക്കര ബസ് സ്റ്റാൻഡ് പൊളിച്ചതിനുശേഷം ഇവിടെ നടത്താമെന്നാണ് ഇതുവരെയുള്ള തീരുമാനം. എന്നാൽ പൊളിക്കൽ അനന്തമായി നീണ്ടതോടെ ഇവിടെ സദസിന് വേദിയൊരുക്കാനാകുമോയെന്ന് സംശയമേറിയിരിക്കുകയാണ്. ഈ മാസം 12 ന് ആണ് നവകേരള സദസ് ജില്ലയിൽ പ്രവേശിക്കുന്നത്. അതിനു മുന്‍പ് തിരുനക്കര ബസ് സ്റ്റാൻഡ് പൊളിക്കൽ പൂർത്തിയാകുമോയെന്നാണ് ആശങ്ക. ഇതിനുബദലായി നാഗമ്പടം മൈതാനം വെട്ടിതെളിച്ചു വൃത്തിയാക്കുന്നുണ്ട്. മരശിഖരങ്ങളും മുറിച്ചുനീക്കി. കളക്ടര്‍ ഉള്‍പ്പെടെ അവിടം സന്ദര്‍ശിക്കുകയും ചെയ്തു. പോലീസ് പരേഡ് ഗ്രൗണ്ടും പരിഗണനയിലാണ്.പൊന്‍കുന്നം ഗവ. എച്ചഎസ്എസിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റുകയും പ്രത്യേക കവാടം നിര്‍മിക്കുകയും ചെയ്തത് അടുത്തിടെ വിവാദമായിരുന്നു. പാലായില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാണ് വേദി. ജില്ലയിലെ ഏക സിന്തറ്റിക് ട്രാക്ക് കുത്തിപൊളിക്കുന്നതിലും പ്രതിഷേധമുണ്ട്. 12ന് രാവിലെ പീരുമേട്ടില്‍ മന്ത്രിസഭായോഗത്തിനും നവകേരളസദസിനും…
Read Moreവ്യാജ വാട്സ് ആപ്പിലൂടെ 35 ലക്ഷം തട്ടിയ കേസ്; പാറ്റ്നയിൽ നിന്നും പാലാ പോലീസ് രണ്ടുപേരെ പൊക്കിയത് അതിസാഹസികമായി
പാലാ: വ്യാപാരസ്ഥാപനത്തില്‍നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് ബിഹാര്‍ സ്വദേശികള്‍കൂടി പോലീസിന്റെ പിടിയിലായി. ബിഹാര്‍ സ്വദേശികളായ നിഹാല്‍കുമാര്‍ (20), സഹില്‍കുമാര്‍ (19) എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഇവരെ ബിഹാറിലെ പാറ്റ്നയില്‍ നിന്നും അതിസാഹസികമായി അന്വേഷണസംഘം പിടികൂടുകയായിരുന്നു. 2023 ജനുവരി 31ന് പാലായിലെ പ്രമുഖ വ്യാപാരസ്ഥാപനത്തില്‍നിന്ന് ഇവര്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സ്ഥാപനത്തിലെ എംഡിയുടെ വാട്സ്ആപ്പ് മുഖചിത്രം ഉപയോഗിച്ച്, വ്യാജ വാട്സ്ആപ്പ് മുഖാന്തരം മാനേജരുടെ ഫോണിലേക്ക് താന്‍ കോണ്‍ഫറന്‍സില്‍ ആണെന്നും ബിസിനസ് ആവശ്യത്തിനായി താന്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് ഉടന്‍തന്നെ പണം അയയ്ക്കണമെന്നും കോണ്‍ഫറന്‍സില്‍ ആയതിനാല്‍ തന്നെ തിരികെ വിളിക്കരുത് എന്ന സന്ദേശവും എംഡി ആണെന്ന വ്യാജേന അയയ്ക്കുകയായിരുന്നു. ഇതോടെ 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് തട്ടിപ്പ് മനസിലായ സ്ഥാപന ഉടമ…
Read More