കോട്ടയം: കൊടൂരാറിലെ പൊക്കുപാലങ്ങള്‍ ബോട്ട് സര്‍വീസുകള്‍ക്കു തടസം സൃഷ്ടിക്കുന്നു. യഥാസമയം പാലം പൊക്കാന്‍ ആളില്ലാത്തതാണ് ബോട്ട് സര്‍വീസിനെ ബാധിക്കുന്നത്. കൊടൂരാറില്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്ത്തിക്കുന്നതുള്പ്പെടെ അഞ്ച് പൊക്കുപാലങ്ങളാണുള്ളത്. ഇതില്‍ നാലും വലിച്ചുയര്ത്തേണ്ടവയാണ്. ബോട്ട് എത്തുന്പോള്‍ പാലം ഉയര്‍ത്താന്‍ പലപ്പോഴും ആളുണ്ടാവില്ല. അഞ്ചും പത്തും മിനിറ്റുകള്‍ക്കു ശേഷമാണ് പാലം ഉയര്‍ത്താന്‍ ആളെത്തുക. പലപ്പോഴും കരാര്‍ എടുത്ത ആളായിരിക്കില്ല പാലം ഉയര്‍ത്താന്‍ എത്തുക. കുട്ടികളാണ് ചില സമയങ്ങളില്‍ ജോലി ചെയ്യുക. പാലം ശരിയായി ഉയര്‍ത്താത്തതുമൂലം ബോട്ട് അപകടത്തില്‍പ്പെടാനും സാധ്യതയുണ്ട്. കഴിഞ്ഞയാഴ്ച കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്കുള്ള ബോട്ട്, പാലത്തില്‍ തട്ടി ജനല്‍പ്പാളി അടര്‍ന്ന സംഭവമുണ്ടായി. പാറോച്ചാല്‍ മുപ്പതില്‍ പൊക്കുപാലത്തിലായിരുന്നു അപകടം. പാലം ശരിയായി ഉയര്‍ത്താതിരുന്നതാണ് അപകടകാരണം. സ്രാങ്ക് ഇരിക്കുന്ന കാബിന്റെ ജനല്‍പ്പാളിയാണ് അടര്‍ന്നു വെള്ളത്തില്‍ വീണത്. മോട്ടോര്‍ ഉപയോഗിച്ച് ഉയര്‍ത്തുന്ന പാലം രണ്ടാഴ്ച മുന്‍പ് ബോട്ട് സര്‍വീസ് തടസപ്പെടുത്തിയത് ഒന്നരമണിക്കൂറായിരുന്നു. പതിനഞ്ചില്‍ക്കടവിലെ പൊക്കുപാലമാണ്…
Read MoreCategory: Kottayam
വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് കട്ട ചുമന്നു, സിമന്റ് കുഴച്ചു; സഫലമാകുന്നത് സഹപാഠികളുടെ വീടെന്ന സ്വപ്നം
രാമപുരം: പ്രിന്‍സിപ്പലും അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം ചേര്‍ന്ന് കട്ട ചുമന്നു, സിമന്റ് കുഴച്ചു, പാവപ്പെട്ട രണ്ട് വിദ്യാര്‍ഥികളുടെ വീടെന്ന സ്വപ്നം പൂര്‍ത്തിയായി വരുന്നു. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരായ വിദ്യാര്‍ഥികളും അധ്യാപകരും ഒരുപോലെ കൈമെയ് മറന്ന് പണിയെടുത്തപ്പോള്‍ പാഠപുസ്തകത്തിലേതല്ലാതുള്ള കരുണയുടെ പുതിയ മുഖം ഉയര്‍ന്നുവരികയാണ്. പ്രിന്‍സിപ്പല്‍ സിജി സെബാസ്റ്റ്യന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മെല്വിന് കെ. അലക്സ്, ഫാ. ജോമോന് മാത്യു പറമ്പില്‍തടത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് വീട് നിര്‍മാണത്തിന് ആവശ്യമായുള്ള സിമന്റ് കട്ടകൾ ചുമന്ന് പണിസ്ഥലത്തെത്തിച്ചത്. ഇതോടൊപ്പം വാര്‍ക്കയ്ക്ക് ആവശ്യമായുള്ള കോണ്‍ക്രീറ്റ് മിശ്രിതം കുഴച്ച് അതും തലച്ചുമടായി പണിസ്ഥലത്തെത്തിച്ചത് കൗമാരത്തിന്റെ കാരുണ്യ കൈകള്‍തന്നെ. സ്കൂളിലെ ഒൻപത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായാണ് ഏഴാച്ചേരിയില്‍ പുത്തന്‍ വീട് നിര്‍മിക്കുന്നത്. വര്‍ഷങ്ങളായി വാടകവീട്ടില്‍ താമസിച്ചിരുന്ന കുടുംബത്തിന് സ്വന്തമായി ഒരു വീട് എന്നത് സ്വപ്നമായിരുന്നു. സ്ഥിരവരുമാനം ഇല്ലാത്ത…
Read Moreമൂന്നാറില്‍ വീണ്ടും കാട്ടാനയുടെ വിളയാട്ടം;ലോക്കാര്ഡ് എസ്റ്റേറ്റില്‍ റേഷന്‍കട തകര്‍ത്തു;കല്ലാറില്‍ കൃഷി നശിപ്പിച്ചു
തൊടുപുഴ: മൂന്നാര്‍ മേഖലയില്‍ വീണ്ടും കാട്ടാനകള്‍ ഇറങ്ങി. മൂന്നാര്‍ ലോക്കാര്ഡ് എസ്റ്റേറ്റിലും അടിമാലി കല്ലാറിലുമാണ് കാട്ടാന ആക്രമണമുണ്ടായത്. ലോക്കാര്ഡ് എസ്റ്റേറില്‍ ഇറങ്ങിയ കാട്ടാനകള്‍ ഇവിടുത്തെ റേഷന്‍കട തകര്‍ത്തു. കഴിഞ്ഞ മാസം കാട്ടുകൊമ്പന് പടയപ്പ തകര്‍ത്ത റേഷന്‍ കടയാണ് ഇന്നു പുലര്‍ച്ചെ കാട്ടാനക്കൂട്ടം വീണ്ടും തകര്‍ത്തത്. പുലര്‍ച്ചെ മൂന്നോടെ എത്തിയ മൂന്നു കാട്ടാനകള്‍ കട തകര്‍ത്ത് അരി പുറത്തെടുത്തിട്ട് തിന്നുകയായിരുന്നു. മുമ്പും ലോക്കാര്ഡ് എസ്റ്റേറ്റിലെ റേഷന്‍ കടയ്ക്കു നേരേ കാട്ടാനയുടെ ആക്രമണമുണ്ടായിട്ടുണ്ട്. അടിമാലി കല്ലാറില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. രണ്ടേക്കറോളം വരുന്ന സ്ഥലത്തെ കൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്. പടയപ്പയെ പ്രകോപിച്ചതിന് കേസെടുക്കുന്ന കാര്യം ആലോചനയില്‍ ഇതിനിടെ കാട്ടുകൊമ്പന് പടയപ്പയെ പ്രകോപിപ്പിച്ച യുവാക്കള്‍ക്കെതിരെ കേസെടുക്കുന്ന കാര്യം വനംവകുപ്പിന്റെ ആലോചനയിലാണ്. ശനിയാഴ്ചയാണ് കുണ്ടള ഈസ്റ്റ് ഡി വിഷനില്‍ ഇറങ്ങിയ പടയപ്പയെ യുവാക്കള്‍ പ്രകോപിപ്പിച്ചത്. ആനയ്ക്കു നേരേ കല്ലെറിഞ്ഞ…
Read Moreമുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ
കോട്ടയം: ബസ് ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പുറപ്പുഴ മഠം ഭാഗത്ത് നീരൊഴുക്കില്‍ എന്‍.എം. ജോണ്‍ (57) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ബസ് ജീവനക്കാരനായ സുഹൃത്തും ചേര്‍ന്ന് കഴിഞ്ഞമാസം 29നു വൈകിട്ട് നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ വച്ച് മറ്റൊരു ബസിലെ ജീവനക്കാരനായ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇയാള്‍ക്ക് യുവാവിനോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ യുവാവിനെ ആക്രമിച്ചത്.പരാതിയെത്തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളുടെ സുഹൃത്തായ സച്ചിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കണ്ണൂരില്നിന്നാണു പിടികൂടുന്നത്. പ്രതിക്ക് തൊടുപുഴ, കരിങ്കുന്നം, മണര്‍കാട്, അയര്‍ക്കുന്നം എന്നീ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുണ്ട്.
Read Moreവിവാഹ വാഗ്ദാനം നല്കി പീഡനം; ഒളിവിൽപോയ പെരുമ്പായിക്കാട് സ്വദേശി എറണാകുളത്ത് പിടിയിൽ
ഗാന്ധിനഗര്‍: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മാമ്മുട് ഭാഗത്ത് അശ്വതി ഭവനില്‍ രാഹുല്‍ രവി (26) യെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോട്ടയം സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ എറണാകുളത്തുനിന്നു പിടികൂടുകയുമായിരുന്നു.
Read Moreസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും പണിമുടക്കിലേക്കു തള്ളിവിടരുതെന്ന് ബിഎംഎസ്
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും പണിമുടക്കിലേക്കു തള്ളിവിടരുതെന്ന് ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹസംഘടനാ സെക്രട്ടറി എം.പി. രാജീവന്. കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘിന്റെ 26-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അര്‍ഹതപ്പെട്ട 18 ശതമാനം ക്ഷാമബത്ത കുടിശികയായിട്ടുള്ള സംസ്ഥാനം കേരളം മാത്രമാണെന്നും രാജീവന് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക, ശമ്പള പരിഷ്കരണ കുടിശിക എന്നിവ എത്രയും പെട്ടന്ന് അനുവദിക്കണമെന്നും ശമ്പള പരിഷ്കരണത്തിലെ അപാകതകളും മെഡിസെപ്പ് പദ്ധതി നടത്തിപ്പിലെ അപാകതയും ഉടന്‍ പരിഹരിക്കണമെന്നും സംസ്ഥാന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ബി. മനു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.പി. പ്രദീപ് വാര്‍ഷിക റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ രതീഷ് ആര്. നായര്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ചു. യോഗത്തില്‍ ബിഎംഎസ് കോട്ടയം ജില്ലാ പ്രസിഡന്റ് എസ്. വിനയകുമാര്‍, സ്വാഗത…
Read Moreസുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവന ജനാധിപത്യ വിരുദ്ധം; ദളിത് ക്രൈസ്തവര്‍ക്ക് സംവരണം ആവശ്യപ്പെട്ട് സിഎസ്ഡിഎസ് രണ്ടാംഘട്ട സമരത്തിലേക്ക്
കോട്ടയം: പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് തൊഴില്‍-വിദ്യാഭ്യാസ-അധികാര മേഖലകളില്‍ പ്രത്യേക സംവരണം ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിക്കുമെന്ന് ചേരമ സാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) സംസ്ഥാന നേതൃത്വ ക്യാമ്പ്. ജനുവരി 15 മുതല്‍ സംസ്ഥാന വ്യാപകമായി ജില്ലതല പ്രചാരണ ജാഥകളും ജനുവരി 29 ന് സെക്രട്ടറിയെറ്റ് മാര്‍ച്ചും നടക്കും. പാര്‍ലിമെന്റ് അംഗങ്ങള്‍ക്കും നിയമസംഭ അംഗങ്ങള്‍ക്കും നിവേദനവും സമര്‍പ്പിക്കും. ജാതി സെന്‍സസ് രാജ്യവാപകമായി നടത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്നും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നു പറയുന്നവര്‍ തുല്യ നീതിയെ പറ്റിയും നിലപാട് വ്യക്തമാക്കണമെന്നും സിഎസ്ഡിഎസ് ആവശ്യപ്പെട്ടു. സംവരണത്തിനെതിരേ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവന ജനാധിപത്യ വിരുദ്ധമാണ്. എന്‍എസ്എസ് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ഫണ്ടുകള്‍ നിര്‍ത്തലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അയ്യന്‍കാളിയെ സമൂഹ മാധ്യമങ്ങളില്‍ കൂടി അധിക്ഷേപിച്ചവരെ അറസ്റ്റ് ചെയ്യാന്‍ കഴിയാഞ്ഞ നടപടി അപലപനീയമാണ്.…
Read Moreകോഴിയിറച്ചിക്കു പിന്നാലെ മുട്ടവിലയും കുതിക്കുന്നു; സ്കൂളുകളിലും അംഗന്‍വാടികളിലും മുട്ട വിതരണം ആരംഭിച്ചതോടെ ഡിമാന്റ് കൂടിയെന്ന് കച്ചവടക്കാർ
കോട്ടയം: കോഴിയിറച്ചിക്കു പിന്നാലെ കോഴിമുട്ട വിലയും കുതിക്കുന്നു. തമിഴ്നാട്ടില്‍ നിന്നെത്തുന്ന കോഴിമുട്ടയുടെ വില ആറൂ രൂപയില്‍നിന്ന് ഏഴു രൂപയിലേക്ക് എത്തി. നാടന്‍ കോഴിമുട്ടയുടെ വില ഏഴു രൂപയില്‍ ഒമ്പതു രൂപ വരെയായി. തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നുമാണ് ജില്ലയില്‍ കോഴിമുട്ട കൂടുതലായി എത്തുന്നത്. കഴിഞ്ഞയാഴ്ച വരെ ആറു രൂപയ്ക്കു വിറ്റിരുന്ന മുട്ടയ്ക്കാണ് ഇപ്പോള്‍ വില ഉയര്‍ന്നിരിക്കുന്നത്. വരവുകുറഞ്ഞും ഡിമാൻഡ് കൂടിയതും നാടന്‍ മുട്ടയുടെ കുറവും വില വര്‍ധനവിനു കാരണമാകുന്നതായി വ്യാപാരികള്‍ പറയുന്നു. നാടന്‍ കോഴിമുട്ടയ്ക്കു വിപണിയില്‍ ദൗര്‍ലഭ്യമുണ്ട്. ചുരുക്കം കര്‍ഷകര്‍ മാത്രമാണ് ജില്ലയില്‍ വലിയ തോതില്‍ മുട്ടക്കോഴികളെ വളര്‍ത്തുന്നത്. വീടുകളില്‍ ചെറു കൂടുകളില്‍ വളര്‍ത്തുന്നവരാണ് ഏറെയും. തീറ്റ വിലയിലെ വര്‍ധനയാണ് ഇവര്‍ക്കു തിരിച്ചടി. ഒരു കിലോ തീറ്റയുടെ വില 30 കടന്നതു മുതല്‍ നഷ്ടമാണെന്നു കര്‍ഷകര്‍ പറയുന്നു. ഓരോ മാസവും തീറ്റ വില വര്‍ധിക്കുകയാണ്. ഇതിനിടയില്‍ നാടന്‍…
Read Moreപൊന്‍കുന്നത്ത് അമോണിയം കലർന്ന റബർ പാൽ കയറ്റിയ ലോറി തോട്ടിലേക്ക് മറിഞ്ഞു; ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം
പൊന്‍കുന്നം: എലിക്കുളം മഞ്ചക്കുഴി തമ്പലക്കാട് റോഡില്‍ പൊതുകത്തിനു സമീപം ചപ്പാത്ത് ജഗ്ഷനില്‍ അമോണിയ ചേര്‍ന്ന റബര്‍ പാല് കയറ്റി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ഇയാളെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു. ലോറിയിലെ അമോണിയ ചേര്‍ന്ന റബര്‍ പാല് തോട്ടിലേക്ക് ഒഴുകുന്നുണ്ട്. തോട്ടിലെ മീനുകള്‍ ചത്തിട്ടുണ്ട്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. തമ്പലക്കാട് ആര്‍കെ റബേഴ്സില്‍ നിന്നും അമോണിയ ചേര്‍ന്ന റബര്‍ പാല് കയറ്റി വരുകായിരുന്നു ലോറി. മഞ്ചക്കുഴി തോടിന് സമീപം കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്നും ആരും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും പഞ്ചായത്ത്- ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വെള്ളത്തിന് ഗന്ധമോ, നിറം മാറ്റമോ ശ്രദ്ധയില്‍ പെട്ടാല്‍ കിണര്‍ തേകുകയും, ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് കിണര്‍ ശുദ്ധീകരിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍…
Read Moreമീഡിയ ബീറ്റ്സ്; വിദ്യാർഥികളുടെ രചനകൾക്കൊരിടം; അദ്യ ഫ്ലിപ് മാഗസിൻ പ്രകാശനം ചെയ്ത് പള്ളം ബിഷപ് സ്പീച്ചിലി കോളജ്
സ്പീച്ച്ലി കോളജിന് ഇത് അഭിമാന നേട്ടം. അദ്യ ഫ്ലിപ് മാഗസിൻ പ്രകാശനം ചെയ്ത് കോട്ടയം പള്ളം ബിഷപ് സ്പീച്ചിലി കോളജ് മീഡിയ വിഭാഗം. മീഡിയ ബീറ്റ്സ് എന്നു പേരിട്ടിരിക്കുന്ന ഫ്ലിപ് മാഗസിൻ വിദ്യാർഥികളുടെ രചനകളെ പ്രോത്സാഹിപ്പിക്കുന്നു. മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി എ.ആർ. ഗിൽബർട്ട്, അധ്യാപകരായ അനു അന്ന ജേക്കബ്, എസ്.നന്ദഗോപൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ടാം വർഷ മാധ്യമ വിദ്യാർഥികളായ വിനീത വേണുഗോപാൽ, സാന്ദ്ര.എസ്.വിജയ് എന്നിവരാണ് മാഗസിൻ തയാറാക്കിയത്.
Read More