കോട്ടയം: വെള്ളൂര്‍ മുതല്‍ ചങ്ങനാശേരി വരെ ജില്ലയിലെ 51 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പാതയിലൂടെ വന്ദേഭാരത് 130 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാനുള്ള തയാറെടുപ്പിലാണ്. ചെറിയ ദൂരമാണെങ്കിലും വലിയ മൂന്നു വളവുകളും അഞ്ച് ഇടത്തരം വളവുകളും പന്ത്രണ്ട് ചെറുവളവുകളും നിവര്‍ത്തിയെടുക്കണം. വൈക്കം, കടുത്തുരുത്തി, കോട്ടയം, കുറിച്ചി, ചിങ്ങവനം എന്നിവിടങ്ങളിലാണ് വളവു നിവര്‍ത്താനുള്ളത്. നിസാരമെന്നു തോന്നാവുന്ന ചില വളവുകള്‍ പാലങ്ങളോടു ചേര്‍ന്നാണ്. 2025ല്‍ വന്ദേഭാരത് 130 കിലോമീറ്ററും എക്സ്പ്രസ് സൂപ്പര്‍ എക്സ്പ്രസുകള്‍ 110 കിലോമീറ്ററും പാസഞ്ചര്‍ 90 കിലോമീറ്ററും വേഗം കൈവരിക്കുകയാണ് ലക്ഷ്യം. പാത നവീകരണത്തിന്റെ പ്രാരംഭ സര്‍വേ കഴിഞ്ഞു. അകലം അതികൃത്യമായി നിര്‍ണയിക്കുന്ന ലിഡാര്‍ സാങ്കേതിക സര്‍വേ ഉടന്‍ തുടങ്ങും. 130 കിലോമീറ്ററില്‍നിന്ന് 2028ല്‍ വേഗം 130ഉം 2030ല്‍ 160ഉം കിലോമീറ്ററായി ഉയര്‍ത്തുകയാണ് ലക്ഷ്യം. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ വളവുകള്‍ നിവര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് വെള്ളൂര്‍- ചങ്ങനാശേരി കോട്ടയം…
Read MoreCategory: Kottayam
വീട്ടിൽ അതിക്രിമിച്ച് കയറി അമ്മയേയും മകനെയും കൊലപ്പെടുത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
കോട്ടയം: വീട്ടമ്മയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം മര്യാതുരുത്ത് ഭാഗത്ത് കുളത്തിന്‍കര സരുണ്‍ സത്യന് (സത്യപ്പന്‍-26)നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം രാത്രി 10.30 നു കുടമാളൂര്‍ പുളിഞ്ചുവട് സ്വദേശിനിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഇവരെയും മകനെയും മര്‍ദ്ദിക്കുകയും, കൈയ്യില്‍ കരുതിയിരുന്ന വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. വീട്ടമ്മയുടെ മകനും ഇയാളും തമ്മില്‍ പുളിഞ്ചുവട് കവലയില്‍ വച്ച് വാക്ക് തര്‍ക്കം ഉണ്ടായതിലുള്ള വിരോധം മൂലമാണ് ഇയാള്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഇവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്.
Read Moreഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിൽ പോലീസുകാരന് ക്രൂരമർദനം; ഇരുപത്തിയാറുകാരനുൾപ്പെട്ട നാലംഗ സംഘം അറസ്റ്റിൽ
കോട്ടയം: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാര്‍പ്പ് കാഞ്ഞിരംജെട്ടി പള്ളത്തുശേരില്‍ മോഹിത് വര്‍ഗീസ് മാത്യു (36), ജെബിന് ജോസഫ്(26), വേളൂര്‍ ചുങ്കത്ത് മുപ്പതില്‍ പരുവക്കുളം പി.കെ. ജിബിന്‍ (29), 20ല്‍ചിറ ഇ.എസ്. രാജീവ് (43) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പുത്തനങ്ങാടി ഭാഗത്ത് ബഹളമുണ്ടാക്കിയ ഇവരെ പോലീസ് വാഹനത്തിലെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വരുന്പോൾ പുറകിലിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ചപ്പോൾ ജീപ്പില്‍നിന്ന് ഇറങ്ങിയശേഷവും ഇവര്‍പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreനെടുങ്കണ്ടത്ത് വന്‍ ചീട്ടുകളിസംഘം പിടിയില്‍; 13 പേരിൽ നിന്നായി പിടിച്ചെടുത്തത് ഒന്നരലക്ഷത്തോളം രൂപ
ഇടുക്കി: ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പണംവച്ച് ചീട്ടുകളി നടത്തുന്ന സംഘത്തെ കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം പോലീസും ജില്ലാ ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്ന് പിടികൂടി. ചീട്ടുകളി നടത്തിയിരുന്ന 13 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും 1,36,395 രൂപയും പിടിച്ചെടുത്തു. പോലീസ് നടത്തിയ നിരന്തര നിരീക്ഷണത്തിനൊടുവിലാണ് നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലത്തുനിന്നു സംഘം പിടിയിലായത്. കട്ടപ്പന ആനകുത്തി തുണ്ടിയില്‍ സാബു (48), ഇരട്ടയാര്‍ ഈട്ടിത്തോപ്പ് ഒറ്റപ്ലാക്കല്‍ രാജേഷ് (36), ഇരുപതേക്കര്‍ തൊവരയാര്‍ വട്ടക്കല് ഷൈജോ (38), അയ്യപ്പന്‍കോവില്‍ മേരികുളം അമ്പാട്ട് രഘു (53), കട്ടപ്പന ആനക്കല്‍ അനീഷ് ജോസഫ് (ചെകുത്താന് അനീഷ് -43) , കട്ടപ്പന തൊവരയാര്‍ കിഴക്കേനാത്ത് ഷിബി (42), നരിയമ്പാറ ഉണക്കപ്പറയില് ദീപു ഗോപി (45), നെടുങ്കണ്ടം പച്ചടി പുള്ളോലില്‍ ജോമോന് ജോസഫ് (39), കാഞ്ചിയാര്‍ പുത്തന്‍വീട്ടില്‍ അനുമോന് (37),…
Read Moreമാനം തെളിഞ്ഞു, കിഴക്കൻ മേഖലയ്ക്ക് ആശ്വാസം; കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖല വെള്ളക്കെട്ടിൽ മുങ്ങിത്തന്നെ
കോട്ടയം: കനത്തു പെയ്ത മഴ ശമിച്ച് മാനം തെളിഞ്ഞിട്ടും ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്തു നിന്നും വെള്ളം ഇറങ്ങിയില്ല. കിഴക്കന്‍ വെള്ളം വരുംമുന്പ് ഇത്തവണ പടിഞ്ഞാറ് വെള്ളം കയറിയ അപൂര്‍വ പ്രതിഭാസമായിരുന്നു ജില്ലയില്‍ കാണാന്‍ കഴിഞ്ഞത്. വെള്ളപ്പൊക്കത്തിന്റെ രൂപവും ഘടനയും ആകെ മാറി. ഈ വര്‍ഷം രണ്ടാം തവണയാണു കോട്ടയം വെള്ളപ്പൊക്കത്തെ നേരിടുന്നത്. ജൂലൈ മാസത്തെ ആദ്യ ആഴ്ചയിലുണ്ടായ അതി തീവ്രമഴ സമയത്തും പാലായിലും ഈരാറ്റുപേട്ടയിലും ഒന്നും വെള്ളപ്പൊക്കമുണ്ടാകാതെ കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖല വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇന്നലെ പകലും രാത്രിയും ജില്ലയില്‍ മഴയേ പെയ്തില്ല. എന്നിട്ടും മീനച്ചിലാറിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഇപ്പോഴും പുഴ അപകട നിലയിലും മുകളില്‍ തുടരുകയാണ്. മഴ പെയ്യുന്നതിന്റെ ഘടന തന്നെ മാറുന്നു. പ്രാദേശികമായി തീവ്ര മഴ പെയ്യുന്നത് വെള്ളമുയരുന്നതിനും കാരണമാകുന്നു. കഴിഞ്ഞയാഴ്ച തീക്കോയി, തലനാട് മേഖലയില്‍ അതിതീവ്രമഴയും മേഘവിസ്ഫോടനവുമുണ്ടായതിന്റെ പിന്നാലെയാണ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായത്. ഉച്ചകഴിഞ്ഞ്…
Read Moreദോശ കിട്ടിയില്ല; ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ചു; കട്ടപ്പനയിലെ തട്ടുദോശക്കഥയിങ്ങനെ…
കട്ടപ്പന: കച്ചവടം അവസാനിപ്പിച്ച തട്ടുകടയിൽനിന്നു ദോശ ലഭിക്കാഞ്ഞതിനെത്തുടർന്ന് ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ചെടുത്ത് പരാക്രമം. പുളിയന്മലയിലെ തട്ടുകട ജീവനക്കാരൻ പുളിയന്മല ചിത്രാഭവനിൽ ശിവചന്ദ്രന്റെ (36) മൂക്കാണ് യുവാവ് കടിച്ചുപറിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സമീപത്ത് ബേക്കറി നടത്തുന്ന വ്യക്തിയുടെ മകനാണ് അക്രമം നടത്തിയത്. തട്ടുകടയിലെ ഭക്ഷണസാധനങ്ങൾ തീർന്നതോടെ ശുചീകരണ ജോലികൾ പൂർത്തിയാക്കി അടയ്ക്കാൻ തുടങ്ങുന്നതിനിടെയാണ് യുവാവ് ഭക്ഷണം ചോദിച്ച് എത്തിയത്. എല്ലാം തീർന്നെന്ന് ജീവനക്കാർ പറഞ്ഞു. എന്നാൽ, കടയുടമയ്ക്ക് കഴിക്കാൻ വച്ചിരുന്ന ഭക്ഷണം കണ്ട് ഇയാൾ പ്രകോപിതനായി ജീവനക്കാരുമായി വാക്കേറ്റമായി. തുടർന്ന് മാണിക്യം എന്ന ജീവനക്കാരനെ മർദിച്ചു. ഇതുകണ്ട് തടസം പിടിക്കാൻ എത്തിയപ്പോഴാണ് ശിവചന്ദ്രനെ മർദിച്ച് മൂക്ക് കടിച്ചുപറിച്ചത്.
Read Moreസ്കൂൾ ബസിന്റെ ടയർ മണ്ണിൽ താഴ്ന്നു തോട്ടിലേക്ക് ബസ് ചെരിഞ്ഞു; നാട്ടുകാരുടെ ഇടപെടലിൽ ഒഴിവായത് വൻ അപകടം
കോട്ടയം: സ്കൂള്‍ ബസിന്റെ ടയര്‍ മണ്ണില്‍ പുതഞ്ഞു ബസ് ചെരിഞ്ഞു. ഒഴിവായത് വന്‍ അപകടം. ഇന്നു രാവിലെ ചുങ്കം- പനയക്കഴുപ്പ് റോഡില്‍ മുണ്ടാര്‍ തോടിനു സമീപം വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെയാണ് വാട്ടര്‍ അതോറിട്ടി അറ്റകുറ്റപ്പണികള്‍ക്കുശേഷം മണ്ണിട്ടു മൂടിയ ഉറപ്പില്ലാത്ത ഭാഗത്ത് ബസിന്റെ ടയര്‍ പുതഞ്ഞു പോയത്. ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള സ്വാമി വിവേകാനന്ദ പബ്ലിക് സ്കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. ശക്തമായ മഴയിൽ മണ്ണ് കുതിര്‍ന്നു കിടക്കുകയായിരുന്നു. തോട്ടിലേക്കു ബസ് ചെരിഞ്ഞതോടെ നാട്ടുകാര്‍ ഓടിയെത്തി ബസിലുണ്ടായിരുന്ന കുട്ടികളെ ബസില്‍ നിന്നും ഇറക്കി.
Read Moreറോബിന്റെ കെട്ടുകഥ തള്ളി പോലീസ്; പ്രതിയുടെ സുഹൃത്ത് അനന്ദു ഗുണ്ടലിസ്റ്റിൽപ്പെട്ടയാൾ; ലഹരിയുടെ മൊത്തവ്യാപാരികള്‍ ഗുണ്ടാസംഘം
കോട്ടയം: കുമാരനല്ലൂരില്‍ ഡെല്‍റ്റ കെ 9 നായപരിശീലനകേന്ദ്രത്തോടു ചേര്‍ന്ന വീട്ടില്‍ കഞ്ചാവ് ഉണ്ടായിരുന്നതായി അറിയില്ലെന്ന് അറസ്റ്റിലായ റോബിന് ജോര്‍ജ്. പോലീനോടും തെളിവെടുപ്പുവേളയില്‍ മാധ്യമപ്രവര്‍ത്തകരോടും പ്രതി ഇതാണ് ആവര്‍ത്തിക്കുന്നത്. പനച്ചിക്കാട് സ്വദേശിയായ സുഹൃത്ത് അനന്തു പ്രസന്നനാണ് വീട്ടില്‍ ബാഗ് സൂക്ഷിച്ചതെന്നും തന്റെ നായ പരിശീലനം ഇല്ലാതാക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നും പ്രതി പറയുന്നു. ഒളിവില്‍പോയ അനന്തു എവിടെയുണ്ടെന്ന് അറിയില്ലെന്നും റോബിന് പറഞ്ഞു. ബാഗില്‍ വസ്ത്രങ്ങളാണെന്നാണ് അനന്തു പറഞ്ഞിരുന്നതെന്നും അതുകൊണ്ടാണ് തുറന്നുനോക്കാതിരുന്നതെന്നും റോബിന് മൊഴിനല്‍കിയെങ്കിലും പോലീസ് ഇതു മുഖവിലക്കെടുത്തിട്ടില്ല. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍പ്പെട്ട അനന്തുവിനായി അന്വേഷണം തുടങ്ങി. റോബിനും അനന്തുവും പങ്ക് കച്ചവടക്കാരാണെന്നും ഇവര്‍ക്ക് അതിരമ്പുഴ കേന്ദ്രമായ കഞ്ചാവ്, ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. ജില്ലയിലെ കഞ്ചാവ് വ്യാപാരം നിയന്ത്രിക്കുന്നതു കുപ്രസിദ്ധ ഗുണ്ടകളാണ്. കാപ്പ ചുമത്തി നാടുകടത്തുകയോ ജയിലാക്കുകയോ ചെയ്തതായി പോലീസ് അവകാശപ്പെടുന്ന ക്രിമിനലുകളാണ് കഞ്ചാവിന്റെ മൊത്തവ്യാപാരവും…
Read Moreകോട്ടയത്ത് വൻ കഞ്ചാവ് വേട്ട; രണ്ടിടങ്ങളിലായി മൂന്ന് പേർ പിടിയിൽ
കോട്ടയം: നഗരത്തിൽ കഞ്ചാവുമായി രണ്ടിടങ്ങളിലായി മൂന്നു പേർ എക്സൈസ് പിടിയിൽ. തിരുവല്ല സ്വദേശിയായ യുവാവും രണ്ട് അതിഥി തൊഴിലാളികളുമായി പിടിയിലായത്. ഒന്നേ കാല് കിലോ കഞ്ചാവുമായി യുവാവിനെ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് അറസ്റ്റ് ചെയ്തു. തിരുവല്ല കവിയൂര്‍ സ്വദേശി സി.വി.അരുണ്മോനാണ് പിടിയിലായത്. കോട്ടയം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.വൈ.ചെറിയാനും സംഘവുമാണ് അരുണിനെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്പന നടത്തുന്നതിനാണ് അരുണ്‍ കഞ്ചാവ് കൊണ്ടു വന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു ഇതര സംസ്ഥാന തൊഴിലാളികളായ ജല്‍ഹക്ക്, അക്ബര്‍ എന്നിവരെ തലയോലപ്പറമ്പില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് ഒന്നേ മുക്കാല്‍ കിലോ കഞ്ചാവ് പിടികൂടി. തലയോലപ്പറമ്പ് വരിക്കാംകുന്ന് നീര്പ്പാറയില് നിന്നാണ് ഇവരെ പിടികൂടിയത്. കഞ്ചാവ് വിറ്റു കിട്ടിയ 8155 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബും സംഘവുമാണ് പ്രതികളെ…
Read Moreറബര്ത്തടിക്കും വിലയില്ല; കര്‍ഷകര്‍ക്കു നഷ്ടം മാത്രം; തടിമില്ലുകാരും ഇടനിലക്കാരും ചേർന്നു വിലയിടിക്കുന്നുവെന്ന് കർഷകർ
സ്വന്തം ലേഖകന്‍കോട്ടയം: റബര്‍ ഷീറ്റ് വിലയിടിവിനൊപ്പം റബര്‍ തടിവില കുറഞ്ഞതും കര്‍ഷകര്‍ക്കു തിരിച്ചടിയായി. റബര്‍ സെലക്ഷന് തടി (ഏറ്റവും വണ്ണമുള്ള ചുവടുവശം) രണ്ടു മാസം മുന്‍പ് ടണ്ണിന് 9,500 രൂപ വരെ ഉയര്‍ന്നത് 7,500 രൂപയിലേക്ക് താഴ്ന്നു. വി റകിനും മറ്റുമായുള്ള റബര്‍ തടിക്ക് ആറായിരം രൂപയിലും താഴെയാണ് നിരക്ക്. ഓരോ വര്‍ഷവും തൊഴിലാളി യൂണിയനുകള്‍ സംഘടിതമായി ഉയര്‍ത്തുന്ന അന്യായകൂലിയാണ് കര്‍ഷകരുടെ ദുര്യോഗത്തിനു പ്രധാന കാരണം. യൂണിയന് ഇടപെടലില്‍ വര്‍ഷംതോറും ഉയര്‍ത്തുന്ന തൊഴില്ക്കൂലിയ്ക്കു പുറമെ ലോറിക്കൂലിയും വര്‍ധിക്കുന്നു.എന്നാല്‍ തടിമില്ലുകളും ഇടനിലക്കാരും തമ്മിലെ ധാരണയാണ് വിലയിടിക്കുന്നതിലെ പ്രധാന ഘടകമെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. സംഘടിതചൂഷണത്തിന്റെ ഫലമായി ഒരു ടണ്‍ റബര്‍ തടിക്ക് മൂവായിരം രൂപ വീതം നഷ്ടം കര്ഷകര്ക്കുണ്ടാകുന്നതായി ഇവര്‍ പറയുന്നു. പ്ലൈവുഡ് നിര്‍മാണത്തിനാണ് സെലക്ഷന് പ്രധാനമായും റബര്‍ തടി ഉപയോഗിക്കുന്നത്. സമീപകാലത്ത് മറ്റിനം പാഴ്തടികള്‍ വലിയ തോതില്‍…
Read More