തിരുവനന്തപുരം: ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് . സംസ്ഥാനത്ത് ഒന്‍പത് വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലും കാലവര്‍ഷം ശക്തമാകും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,പാലക്കാട്, മലപ്പുറം ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലോര മേഖലയില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 55 കിലോമീറ്റര്‍…
Read MoreCategory: Kottayam
വോട്ടെടുപ്പ് മനഃപൂര്‍വം വൈകിപ്പിച്ചെന്ന് ചാണ്ടി ഉമ്മൻ; ജനങ്ങളുടെ പ്രതികരണങ്ങളിൽ ആത്മവിശ്വാസം; ജയ്ക് സി. തോമസ്
പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പില്‍ ആരോപണം ആവര്‍ത്തിച്ച് ചാണ്ടി ഉമ്മന്‍. വോട്ടെടുപ്പ് മനഃപൂര്‍വം വൈകിപ്പിച്ചതായി പരാതി. പലര്‍ക്കും ഇന്നലെ വോട്ട് ചെയ്യാന്‍ സാധിച്ചില്ല. വോട്ടിംഗ് നടക്കുന്ന എല്ലാ ബൂത്തിലും എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ നാലിലൊന്നു സ്ഥലത്തു പോലും പോകാന്‍ കഴിഞ്ഞില്ലെന്ന് ചാണ്ടി ഉമ്മന്‍ വിമര്‍ശിച്ചു. മണിക്കുറുകളായി ക്യൂവില്‍ നിൽക്കുന്നുവെന്ന് എല്ലാ ബൂത്തിലും ജനങ്ങളുടെ പരാതിയുണ്ടായിരുന്നു. രാവിലെ മുതല്‍ റിട്ടേണിംഗ് ഓഫീസറോടും കളക്ടറോടും പരാതി പറഞ്ഞു. എന്നാല്‍ നടപടി ഉണ്ടായത് വൈകിട്ട് നാലിന്. കൂരോപ്പടയില്‍ അഞ്ചിനു ശേഷവും. പലര്‍ക്കും വോട്ട് ചെയ്യാനാകാതെ തിരികെ പോകേണ്ടി വന്നുവെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജനങ്ങളുടെ വോട്ടിംഗ് അവകാശത്തെ ഹനിക്കാന്‍ ശ്രമം നടന്നതായി സംശയമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. വ്യാജ പ്രചരണങ്ങളെ ജനങ്ങള്‍ തള്ളും. പുതുപ്പള്ളിയില്‍ വിജയം സുനിശ്ചിതമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജനങ്ങളുടെ പ്രതികരണങ്ങളിൽ ആത്മവിശ്വാസം:ജയ്ക് സി. തോമസ്മണര്കാട്: ജനങ്ങളുടെ പ്രതികരണങ്ങള്‍ ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം…
Read Moreമഴ കനക്കും; മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നു നിർദേശം; വെള്ളിയാഴ്ച 12 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം. ഇനി വടക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. മറ്റന്നാൾ 11 ജില്ലകളിലും വെള്ളിയാഴ്ച 12 ജില്ലകളിലും യെല്ലോ അലർട്ടാണ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Moreഅസുഖം മാറി വീട്ടിലേക്ക് മടക്കുന്നതിനിടെ ആംബുലന്‍സ് തോട്ടിലേക്കുമറിഞ്ഞ് വൃദ്ധയ്ക്ക് ദാരുണാന്ത്യം
ഇടുക്കി: രാജാക്കാട് പന്നിയാര്‍കുട്ടിക്കു സമീപം കുളത്രക്കുഴിയില്‍ ആംബുലന്‍സ് നിയന്ത്രണംവിട്ട് തോട്ടിലേക്കുമറിഞ്ഞ് രോഗിയായ വീട്ടമ്മ മരിച്ചു. വട്ടപ്പാറ ചെമ്പുഴയില്‍ അന്നമ്മ പത്രോസ് (80) ആണു മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്ന് ആംബുലന്‍സില്‍ സേനാപതി വട്ടപ്പാറയിലുള്ള വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെ ഇന്നു പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. കുളത്രക്കുഴിയില്നിന്നു കയറ്റം കയറി വരുമ്പോഴുള്ള അമ്പഴത്തിനാല്പടി വളവില്‍ 10 അടി താഴ്ചയിലുള്ള തോട്ടിലേയ്ക്കാണു വാഹനം മറിഞ്ഞത്. ഗുരുതര പരിക്കേറ്റ അന്നമ്മയെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. രാജാക്കാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. നേരത്തെയും ഇവിടെ നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പു പഞ്ഞി കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടു പേര് മരിച്ചിരുന്നു. കൊടുംവളവില്‍ ക്രാഷ് ബാരിയര്‍ പോലുള്ള സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണമെന്നും സൂചനാ ബോര്‍ഡുകള്‍ കാണത്തക്കവിധം സ്ഥാപിക്കണമെന്നും നാട്ടുകാര്‍…
Read Moreപുതുപ്പള്ളി കലാശക്കൊട്ട് നാളെ പാമ്പാടിയില്‍
കോട്ടയം: കൊടും ചൂടിൽ തുടങ്ങിയ വീറും വാശിയുമേറിയ പുതുപ്പള്ളി പോരാട്ടം മഴയില്‍ കലാശക്കൊട്ടിലേക്ക്. ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനു നാളെ തിരശീല വീഴും. പിന്നെ നിശബ്ദ പ്രചാരണം ഒരു ദിവസം. അഞ്ചിനു വിധിയെഴുത്ത്. കലാശക്കൊട്ട് നാളെ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകിട്ട് അഞ്ചു വരെ പാമ്പാടിയിലാണ്. മൂന്നു മുന്നണികളുടെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വാഹനങ്ങളും നാളെ ഉച്ചകഴിഞ്ഞ് മുതല്‍ പാമ്പാടി ടൗണിലെ മൂന്നു കേന്ദ്രങ്ങളില്‍ സംഗമിക്കും. ലോക്കല്‍ തലങ്ങളില്‍ റാലികളും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളില്‍നിന്നു സ്ഥാനാര്‍ഥികളുടെ ചിത്രം പതിച്ച പ്ലക്കാര്‍ഡുകളും വര്‍ണ ബലൂണുകളും വാദ്യമേളങ്ങളുമായി ഒത്തുകൂടുമ്പോള്‍ പാമ്പാടി പ്രകമ്പനം കൊള്ളും. കലാശക്കൊട്ട് ആവേശത്തിലാക്കുന്നുള്ള ശ്രമത്തിലാണു മുന്നണികളും സ്ഥാനാര്‍ഥികളും.പാമ്പാടി ബസ് സ്റ്റാന്‍ഡ് മുതല്‍ ആലാംപള്ളി വരെ സ്ഥലമാണ് യുഡിഎഫിന് കലാശക്കൊട്ടിനായി അനുവദിച്ചിരിക്കുന്നത്. യുഡിഎഫ് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ബൈക്ക് റാലിയും വാഹനങ്ങളില്‍ വിവിധ പ്രചാരണ പരിപാടികളും യുഡിഎഫ് ആസൂത്രണം ചെയ്തിട്ടുണ്ട്. സമാപന…
Read Moreബിജെപിക്കു നല്ല സ്വീകാര്യത ! മാസപ്പടി പോലുള്ള വിഷയങ്ങളില്‍ ഓടി ഒളിക്കാനാണ് എല്‍ഡിഎഫ് നേതാക്കള്‍ക്ക് ഇഷ്ടമെന്ന് കെ.സുരേന്ദ്രൻ
പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകൾ പങ്കുവെച്ച് സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേന്ദ്രൻ തെരഞ്ഞെടുപ്പിനെക്കുറിച്ച് പറയുന്നതിങ്ങനെ…ബിജെപിക്കു നല്ല സ്വീകാര്യത ലഭിക്കുന്നു.കേരളത്തിന്റെ ഭാവി എന്താവണം എന്ന് തീരുമാനിക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പാണ്. എല്ലാമേഖലയിലും സ്ഥാനാര്‍ഥിക്കു ലഭിക്കുന്നതു നല്ല സ്വീകാര്യതയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനപ്രവര്‍ത്തനങ്ങള്‍, കേന്ദ്ര പദ്ധതികളെല്ലാം വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു. എല്‍ഡിഎഫ് അഴിമതിയില്‍ മുങ്ങിനില്ക്കുന്നു. മാസപ്പടി പോലുള്ള വിഷയങ്ങളില്‍ ഓടി ഒളിക്കാനാണ് എല്‍ഡിഎഫ് നേതാക്കള്‍ക്ക് ഇഷ്ടം. അഴിമതിമൂലം മൂന്നണിക്കുള്ളില് അതൃപ്തി പുകയുകയാണ്. യുഡിഎഫിന് ഇന്നത്തെ സ്ഥിതിയില്‍ ഉത്തരവാദിത്വമുണ്ട്. യുഡിഎഫും വികസനം ചര്‍ച്ച ചെയ്യുന്നില്ല.അവര്‍ക്ക മാറിനില്ക്കാന് കഴിയില്ല. മുഖ്യമന്ത്രി മഹാമൗനത്തിലാണ്. പുതുപ്പള്ളിയില്‍ വന്നിട്ടുപോലും ഒരു ആരോപണത്തിനും മറുപടിയില്ല. മൗനത്തില്‍ മാത്രമല്ല അപമാനിക്കുക കൂടിയാണ്. സൈബര്‍ ഇടങ്ങളില്‍നിന്നു പോലും ആരും മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ഇറങ്ങുന്നില്ല. സിപിഎമ്മുകാര്‍ പോലും നേതാക്കളുടെ അഴിമതി അംഗീകരിച്ചിരിക്കുകയാണ്. രാഷ്ട്രീയചര്‍ച്ച ചെയ്യുന്നതു ബിജെപി മാത്രം. രാഷ്ട്രീയചര്‍ച്ച ചെയ്യാന്‍ സാധിക്കാത്തതുകൊണ്ടാണ് വിവാദങ്ങള്‍ സൃഷ്ടിച്ചും…
Read Moreഇടതുജയം സുനിശ്ചിതം ! ചെമ്പും ബിരിയാണിയും പ്രതിപക്ഷം എത്രകാലം കൊണ്ടുനടന്നുവെന്ന് വി.എന്‍. വാസവന്
ജിബിന്‍ കുര്യന് പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ ജനവിധിയെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ച് മന്ത്രി വി എൻ വാസവൻ. മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ…കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ വര്‍ത്തമാനം മാറ്റിക്കുറിക്കുന്നതാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. വികസന രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യുന്ന ഒരു തെരഞ്ഞെടുപ്പ് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വികസനമാണ് ചര്‍ച്ച. അതില്‍ റോഡുണ്ട്, പാലമുണ്ട്, സ്കൂളുണ്ട്, ആതുരാലയമുണ്ട് മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പുതുപ്പളളിയില്‍ ജനങ്ങള്‍ സംവദിക്കുകയാണ്. ഈ സംവാദം യുഡിഎഫ് ഇഷ്ടപ്പെടുന്നില്ല. ഞങ്ങള്‍ യുഡി എഫിനെ ഈ സംവാദത്തിന് വെല്ലുവിളിച്ചതാണ് എന്നാല്‍ അവര്‍ അതു സ്വീകരിച്ചില്ല. പകരം അവര്‍ വിവാദങ്ങള്‍ കൊണ്ടുവരുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സഹതാപവും വികാരങ്ങളുമാണ് ഇപ്പോഴും പറയുന്നത്.പിണറായി വിജയന് സര്‍ക്കാരിന്റെ ഏഴു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വിലയിരുത്തും. അതില്‍ ഞങ്ങള്‍ക്ക് പേടിയില്ല. ജനങ്ങളുടെ മുമ്പില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട്…
Read Moreസ്വപ്നതുല്യവിജയം നേടും ! ഉമ്മൻചാണ്ടിയോടുള്ള സ്നേഹമെങ്ങനെ സഹതാപമാകുമെന്ന് വി.ഡി. സതീശന്
ജോണ്സണ് വേങ്ങത്തടം പുതുപ്പള്ളി ഇലക്ഷന് ദിവസങ്ങൾ മാത്രം അകലമുള്ളപ്പോൾ പ്രതീക്ഷകൾ പങ്കുവെച്ച് നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ… സതീശന്റെ വാക്കുകൾ ഇങ്ങനെ…പുതുപ്പള്ളിയില്‍ സ്വപ്നതുല്യമായ ലക്ഷ്യമാണുള്ളത്. കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ഭൂരിപക്ഷം ഉറപ്പാണ്. ഒരു ടീം വര്‍ക്കാണ് പുതുപ്പള്ളിയില്‍ നടത്തുന്നത്. തെരഞ്ഞെടുപ്പിന്റെ ചുമതല സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളായ കെ.സി.ജോസഫിനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ്. ഏകോപന ചുമതലയാണ് എനിക്കുള്ളത്. പുതുപ്പള്ളിയില്‍ ഭരണവിരുദ്ധവികാരം നിറഞ്ഞുനില്ക്കുന്നു. കുടുംബയോഗങ്ങളില്‍ സംബന്ധിക്കുമ്പോള്‍ സര്‍ക്കാരിന്റെ പോരായ്മകള്‍ വിളിച്ചുപറയുന്നതു ജനങ്ങള്ത്തന്നെയാണ്. ഉമ്മന്‍ചാണ്ടിയെ സ്നേഹിക്കുന്ന ഒരു ജനതയാണ് പുതുപ്പള്ളിയിലുള്ളത്. ഉമ്മന്‍ചാണ്ടിയോടുള്ള സ്നേഹമെങ്ങനെ സഹതാപമാകും. സര്‍ക്കാരിന് ജനത്തോട് എന്ത് പറഞ്ഞ് വോട്ട് ചോദിക്കാന്‍ സാധിക്കും?. സര്‍വമേഖലയിലും കൈയിട്ടുവാരുന്ന ഒരു സര്‍ക്കാരാണ് ഭരിക്കുന്നത്. ഇത്രയും കഴിവുകെട്ട ഭരണവും ഭരണകര്‍ത്താക്കളെയും കേരളം കണ്ടിട്ടില്ല. സാമ്പത്തികപ്രതിസന്ധിയിലും ധൂര്ത്തിനുകുറവില്ല. മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഇറങ്ങിയെങ്കിലും സ്വപ്നതുല്യമായ വിജയമാണ് തൃക്കാക്കരയില്‍ ജനം നല്‍കിയത്. ഈ വിജയത്തിനുള്ളിലും ഞങ്ങളുടെ പോരായ്മകളെക്കുറിച്ചു പഠിക്കാന്‍ സാധിച്ചു.…
Read Moreതിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് ആറിനു പൊളിച്ചുതുടങ്ങും
കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് ആറിനു പൊളിച്ചുതുടങ്ങും. ഇതു സംബന്ധിച്ച് മുനിസിപ്പാലിറ്റിയില്‍ ചേര്‍ന്ന യോഗത്തില്‍ കൊല്ലം കേന്ദ്രീകരിച്ച കമ്പനിയുമായി കരാര്‍ ഒപ്പിട്ടു. കഴിഞ്ഞ ദിവസം ദിവസം കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണു കരാര്‍ രൂപീകരിച്ചത്. സ്ഥലം കരാറുകാരനു കൈമാറി. പൊളിക്കലിനായി കെഎസ്ഇബി താത്കാലിക കണക്ഷന് എടുക്കും. ലേല നടപടികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ കല്‍പ്പക സൂപ്പര്‍ മാര്‍ക്കറ്റ് തത്കാലം ഒഴിവാക്കാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതു പിന്നീട് പ്രത്യേകം ലേലം ചെയ്യും. പൊളിക്കല്‍ നടപടി 45 ദിവസം കൊണ്ടു പൂര്‍ത്തീകരിക്കണമെന്ന് രണ്ടാഴ്ച മുമ്പ് ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. ബസ് സ്റ്റാന്‍ഡിന്റെ ഉള്‍ഭാഗത്തും ആര്യാസ് റസ്റ്ററന്റിനോടു ചേര്‍ന്നുനിൽക്കുന്ന കെട്ടിടം, തിരുനക്കര ക്ഷേത്രം റോഡിലെ കെട്ടിടം എന്നിവ പകല്‍ പൊളിക്കാമെന്നാണു തീരുമാനം. കെട്ടിടം പൊളിക്കുന്ന ദിവസം മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും. പൊളിക്കലുമായി ബന്ധപ്പെട്ട്…
Read Moreസത്യം പറഞ്ഞതിനു കലാകാരന്മാർക്കുനേരേ കടന്നാക്രമണം ! ജയസൂര്യയ്ക്കും കൃഷ്ണപ്രസാദിനും നെല്‍കര്‍ഷക സമിതിയുടെ ഐക്യദാര്‍ഢ്യം
ചങ്ങനാശേരി: നെല്‍കര്‍ഷകരുടെ ദുരിതങ്ങള്‍ സംസ്ഥാന മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവതരിപ്പിക്കുകയും അതിനു പരിഹാരം കാണണമെന്ന് ആര്‍ജവത്തോടെ ആവശ്യപ്പെടുകയും ചെയ്ത പ്രമുഖ ചലചിത്ര താരം ജയസൂര്യയ്ക്കും അദ്ദേഹത്തിന്റെ സുഹൃത്തും കര്‍ഷകനും സിനിമാതാരവും നെല്‍കര്‍ഷക സംരക്ഷണ സമിതി നിര്‍വാഹക സമതി അംഗവുമായ കൃഷ്ണപ്രസാദിനും നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന കമ്മറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പെരുന്നയില്‍ നടന്ന ഐക്യദാര്‍ഢ്യ സമ്മേളനം സമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ ബഹുമാന്യരായ കലാകാരന്മാരെ കടന്നാക്രമിക്കുന്ന നടപടിയില്‍ നിന്നു പിന്തിരിയണമെന്നും അവര്‍ ചൂണ്ടികാണിച്ച പ്രശ്നങ്ങള്‍ക്കു സര്‍ക്കാര്‍ പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കോര്‍ഡിനേറ്റര്‍ ജോസ് കാവനാട് കൃഷ്ണപ്രസാദിനെ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് കാഞ്ഞിരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന് മുഖ്യപ്രഭാഷണം നടത്തി. വര്‍ക്കിംഗ് പ്രസിഡന്റ് പി.ആര്. സതീശന്, ലാലിച്ചന്‍ പുള്ളിവാതുക്കല്, വേലായുധന് പിള്ള, എ.ജെ.…
Read More