ചെറുതോണി: പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെടുന്നതിനാൽ ആഴ്ചകളായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. ജലവിതരണ അഥോറിട്ടിയുടെ മൂക്കിന് താഴെയാണ് പൈപ്പ് പൊട്ടിയൊഴുകുന്നത്. വാഴത്തോപ്പ് പഞ്ചായത്തിൽ ഭൂമിയാംകുളം – അഗസ്ത്യപുരത്താണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ മലമുകളിലുള്ള കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന കുടിവെള്ള സംവിധാനമാണ് ഇതോടെ താറുമാറായത്. റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പിന്റെ ജോയിന്റ് ഇളകിമാറിയാണ് വെള്ളം നഷ്ടമാകുന്നത്. വൈദ്യുതി കണക്ഷൻ ഉൾപ്പെടെ എന്തു സഹായവും ചെയ്തുതരാമെന്ന് സമീപവാസികൾ അറിയിച്ചെങ്കിലും കരാറുകാരൻ പൈപ്പ് നന്നാക്കാൻ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇവിടെ വെള്ളം പാഴാകുന്നതിനാൽ മുകൾഭാഗത്തുള്ള വീടുകളിലേക്ക് വെള്ളമെത്തുന്നില്ല. ആഴ്ചകളായി പ്രദേശവാസികൾ ലിറ്ററിന് 50 പൈസ ചെലവാക്കിയാണ് വീട്ടാവശ്യങ്ങൾക്കായി വെള്ളം എത്തിക്കുന്നത്. വാഴത്തോപ്പ് പഞ്ചായത്തിൽ നിരവധി സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി കുടിവെളളം നഷ്ടപ്പെടുന്നുണ്ട്. കരാറുകാർക്ക് ലാഭമുണ്ടാക്കാൻ ജലവിതരണ അഥോറിറ്റി ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതാണ് ചെറിയ തോതിലുള്ള കേടുപാടുകൾ പരിഹരിക്കാതെ കൂടുതൽ വഷളാകുംവരെ നീട്ടാൻ…
Read MoreCategory: Kottayam
വണ്ടിപ്പെരിയാറിലെ തേയില തോട്ടങ്ങൾ കൈയ്യടക്കി കാട്ടുപോത്തുകൾ; ജോലിക്ക് പോകാനാവാതെ പ്രദേശവാസികൾ
വണ്ടിപ്പെരിയാർ: കാട്ടുപോത്തുകളുടെ ആക്രമണഭീതിയിൽ ജനങ്ങൾ. ഇതുമൂലം തൊഴിലാളികൾക്കോ പ്രദേശവാസികൾക്കോ ധൈര്യമായി ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. തോട്ടങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങി കാട്ടുപോത്ത് കൃഷിദേഹണ്ഡങ്ങളും മറ്റും വ്യാപകമായി നശിപ്പിക്കുന്നത് പതിവാകുന്നു. അരണക്കൽ എസ്റ്റേറ്റിന്റെയും പോബ്സ് ഗ്രൂപ്പിന്റെയും കാട് വളർന്ന് പന്തലിച്ചുകിടക്കുന്ന ഭാഗത്താണ് കാട്ടുപോത്തുകളും മ്ലാവുകളും വിലസുന്നത്. ഈ ഭാഗത്ത് ഇതിന് മുൻപ് കാട്ടുപോത്ത്, മ്ലാവ് എന്നിവയുടെ ആക്രമണത്തിൽ സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. പെരിയാർ കടുവ സങ്കേതത്തിൽനിന്ന് കാടിറങ്ങിവരുന്ന വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിൽ എത്തിയാൽ പിന്നീട് തിരികെപ്പോകാതെ ഇവിടത്തെ കാടുകളിൽ തമ്പടിക്കുകയാണ് പതിവ്. ഇവയാണ് തൊഴിലാളികളെ ആക്രമിക്കുന്നത്. ഏതാനും നാളുകൾക്ക് മുൻപ് അരണക്കൽ എസ്റ്റേറ്റിലെ കാട് വളർന്നു നിൽക്കുന്ന ചില പ്രദേശങ്ങൾ വെട്ടിത്തെളിച്ചിരുന്നു. എന്നാൽ മറ്റ് തോട്ടങ്ങളിൽ ഇപ്പോഴും കാടുകൾ വളർന്ന് നിൽക്കുകയാണ്. ഈ വിഷയവും മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് തയാറാക്കുന്ന മാസ്റ്റർ പ്ലാൻ പദ്ധിയിൽ…
Read Moreകനത്ത ചൂടിൽ പപഴം, പച്ചക്കറി വ്യാപാരം പ്രതിസന്ധിയിൽ; ലക്ഷങ്ങളുടെ നഷ്ടം
കറുകച്ചാൽ: കനത്ത ചൂടിൽ പഴം, പച്ചക്കറി, വ്യാപാരികൾക്ക് കനത്ത നഷ്ടം. ചൂട് വർധിച്ചതോടെ ലക്ഷക്കണക്കിനു രൂപയുടെ പഴം, പച്ചക്കറി സാധനങ്ങളാണ് ദിവസേന ഉപയോഗശൂന്യമാവുന്നത്. ഇതോടെ ഈ മേഖലയിലെ വ്യാപാരികൾ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മൊത്തവ്യാപാരികളെക്കാൾ ചെറുകിട കച്ചവടക്കാരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. വർധിച്ച ചൂടുമൂലം ടൺ കണക്കിനു പച്ചക്കറി സാധനങ്ങളും വിവിധയിനത്തിലുള്ള പഴങ്ങളുമാണ് ദിവസേന ഉപയോഗശൂന്യമാകുന്നതെന്ന് കച്ചവടക്കാർ പറയുന്നു. കാരറ്റ്, ബീൻസ്, പാവയ്ക്ക, വെണ്ടയ്ക്ക, അച്ചിങ്ങപ്പയർ, കുക്കുമ്പർ, തക്കാളി തുടങ്ങിയവയെല്ലാം വൻതോതിലാണ് നശിക്കുന്നത്. ചൂട് മൂലം പാവയ്ക്ക, ബീൻസ്, അച്ചിങ്ങാപ്പയർ എന്നിവയിൽ മണിക്കൂറുകൾക്കുള്ളിൽ മഞ്ഞളിപ്പ് ബാധിക്കുന്നു. കാരറ്റിൽ തുണികളിലെ കരിമ്പൻ പോലെ കറുപ്പ് വ്യാപിച്ചും ബീറ്റ്റൂട്ട്, പച്ച മാങ്ങ, കുക്കുമ്പർ തുടങ്ങിയവ ജലാംശം വലിഞ്ഞ് ശോഷിച്ചും ആണ് ഉപയോഗശൂന്യമാകുന്നത്. വാഴപ്പഴങ്ങളിൽ ഞാലിപ്പൂവൻ, ഏത്തയ്ക്കാ, റോബസ്റ്റ തുടങ്ങിയവയുടെ പുറംതൊലിയിൽ വേഗം കറുപ്പുനിറം വ്യാപിക്കുന്നു. ഉള്ളിലെ ഫലത്തിനു കുഴപ്പം ഇല്ലെങ്കിലും പുറംതൊലി കറുത്തതിനാൽ…
Read Moreവേനൽ കനക്കുന്നു; ദാഹവും വിശപ്പുമകറ്റാൻ തമിഴ്നാട്ടിലെ കന്പ് കൂൾ
അടിമാലി: വേനല്‍ കടുക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്തതോടെ ദാഹമകറ്റാന്‍ വിവിധ മാർഗങ്ങൾ സ്വീകരിക്കാനുള്ള ശ്രമത്തിലാണ് ജനങ്ങൾ. കരിമ്പിന് ജ്യൂസിനും കരിക്കിനും തണ്ണിമത്തനും പുറമേ തമിഴ്നാട്ടിൽനിന്നുള്ള കന്പ് കൂളിനും പ്രിയമേറുന്നു.തമിഴ്നാടന്‍ ഗ്രാമങ്ങളിലെ വഴിയോരങ്ങളിൽ ഇവ സുലഭമാണ്. മലയാളിക്കത്ര പരിചിതമല്ലാത്ത ദാഹശമന മാര്‍ഗമാണ് കമ്പ്കൂൾ. തേനി – ബോഡി റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് തീര്ഥമുരുകന് കോവിലിനരികിൽ ജയപ്രകാശണ്ണന്റെയും ഭാര്യ മുത്തുലക്ഷ്മിയുടെയും കടയിലാണ് ഇവയുടെ വിൽപ്പന പൊടിപൊടിക്കുന്നത്. 30 രൂപയാണ് ഒരു മൊന്ത കമ്പ്കൂളിന്റെ വില. ഇത് അകത്താക്കിയാൽ ദാഹം ശമിക്കുന്നതിനു പുറമേ വിശപ്പും പറപറക്കും. 23 വര്‍ഷമായി ഇരുവരും ചേർന്ന് ഇതിന്റെ വിൽപ്പന ആരംഭിച്ചിട്ട്. അരിയും ഗോതമ്പും പോലെയുള്ള ധാന്യമാണ് കമ്പ്. ഇത് ആദ്യം പൊടിച്ചെടുത്ത ശേഷം കുഴന്പ് രൂപത്തിലാക്കും. പിന്നീട് ഇതു തീയിൽ കുറുക്കിയെടുത്ത് മോരുമായി ചേർത്ത് പാനീയമാക്കി മാറ്റും. കമ്പ് പൊടിക്കുന്നതു മുതല്‍ കാച്ചിക്കുറുക്കുന്നതു…
Read Moreആദിവാസി ഉന്നതിയായ കുറത്തിക്കുടി ബസ് സര്‍വീസ്: വനംവകുപ്പിന് മനംമാറ്റം
അടിമാലി: ആദിവാസി ഉന്നതിയായ കുറത്തിക്കുടിയിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുന്നതിനു മുന്‍കൈയെടുത്ത കോതമംഗലം കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് എതിരേയുള്ള നടപടിയില്‍നിന്നു വനം വകുപ്പ് പിന്തിരിയുന്നു. കുറത്തിക്കുടിയിലേക്ക് ഒരു മാസം മുന്‍പ് ആരംഭിച്ച ബസ് സര്‍വീസിന് അനുമതി നല്കിയ ഉദ്യോഗസ്ഥനെതിരേ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇന്നലെ കോതമംഗലം കെഎസ്ആര്‍ടിസി ഓഫീസില്‍ എത്തുമെന്ന് അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കത്തിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഈ കത്തിലെ വിവരങ്ങള്‍ പുറത്തായതോടെ വിഷയത്തില്‍ വലിയ പ്രതിഷേധമാണ് ഉയർന്നത്. ആദിവാസി ഉന്നതിയിലെ നിവാസികളടക്കം ജനകീയ പ്രതിഷേധത്തിലേക്ക് നീങ്ങുന്ന സാഹചര്യമായിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പധികൃതർ ഈ വിഷയത്തിൽ പിന്നാക്കം പോയെന്നാണ് സൂചന. ഇന്നലെ കോതമംഗലം കെഎസ്ആര്‍ടിസി ഓഫീസില്‍ എത്തിയ വനംവകുപ്പധികൃതര്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ് പേരിനുമാത്രമാണെന്ന് അറിയിച്ചതായാണ് വിവരം. കഴിഞ്ഞ 25ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിലെ റിപ്പോര്‍ട്ട് മൂന്നാര്‍ ഡിഎഫ്ഒയ്ക്ക് കൈമാറുമെന്നും…
Read Moreവൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാതപമേറ്റു; കടുത്ത ചൂടിൽ ഗർഭിണിയാ കറവപ്പശു ചത്തു
വൈക്കം: വൈക്കത്ത് സൂര്യാതപമേറ്റ വീട്ടമ്മ ചികിത്സ തേടി. വൈക്കം നഗരസഭ കാരയില്‍ അരുണേന്ദുവില് വിജി ഇന്ദ്രപാല(63)നാണ് സൂര്യാതപമേറ്റത്. മുഖത്തും കൈകളിലും പൊള്ളലേറ്റ ഇവര്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. കടുത്ത ചൂട്:കറവപ്പശു ചത്തുവൈക്കം: നാലു മാസം ഗർഭി ണിയായ കറവപ്പശു കടുത്ത ചൂടിനെ തുടർന്ന് ചത്തു. വെച്ചൂർ കൊടുതുരുത്ത് ഇളംതുരുത്തിൽ മാർട്ടിന്റെ പത്ത് വയസ് പ്രായമുള്ള 13 ലിറ്റർ പാൽ ലഭിച്ചിരുന്ന പശുവാണ് ഇന്നലെ വൈകുന്നേരം 5.15 ഓടെ ചത്തത്. മൂക്കിൽനിന്ന് നുരയും പതയും വന്ന് വയറിളകിയതിനെത്തുടർന്ന് അവശനിലയിലായ പശുവിറച്ചു വീണ് ചാകുകയായിരുന്നു. 80, 000 രൂപയോളം വില വരുന്ന കറപ്പശുവായിരുന്നു ഇത്. മൃഗസംരക്ഷണ വകുപ്പ് അധികൃതർ വന്നുകണ്ട് സ്ഥിതിഗതികൾ ബോധ്യപ്പെട്ടശേഷം പശുവിനെ മറവു ചെയ്തു.കഴിഞ്ഞ മാസവും സമാനരീതിയിൽ പ്രസവം നടന്ന് 28-ാം ദിനത്തിൽ 12 ലിറ്റർ പാൽ ലഭിച്ചിരുന്ന കറവപ്പശു ചത്തിരുന്നു. 30 വർഷമായി ക്ഷീരമേഖലയെ…
Read Moreകുടിവെള്ളം തടസപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റ് സ്വന്തം തോട്ടം നനയ്ക്കുന്നു;പരാതിയുമായി പ്ലാന്റേഷൻ തൊഴിലാളികൾ
രാജാക്കാട്: മതികെട്ടാൻ ചോലയിൽനിന്നു 100 വർഷമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കുടിവെള്ളം തടസപ്പെടുത്തി ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് തന്റെ തോട്ടം നനയ്ക്കുന്നുവെന്ന പരാതിയുമായി ഹാരിസൺസ് മലയാളം പ്ലാന്റേഷൻ തൊഴിലാളികളും കോൺഗ്രസ് മണ്ഡലം ഭാരവാഹികളും രംഗത്ത്. ശാന്തമ്പാറ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളായ തോണ്ടിമല, പന്നിയാർ കോരമ്പാറ വാർഡുകളിൽ താമസിക്കുന്ന തൊഴിലാളികൾ അടക്കമുള്ളവരുടെ കുടിവെള്ളം മുടക്കിയാണ് ഏലത്തോട്ടത്തിലേക്ക് വെള്ളം തിരിച്ചുവിട്ട് തോട്ടം നനയ്ക്കുന്നതായാണ് പരാതി. കുടിവെള്ള സ്രോതസിൽനിന്നു പൈപ്പ് വഴിയാണ് എച്ച്എംഎൽ തൊഴിലാളീ ലയങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത്. എന്നാൽ ആറു വർഷം മുൻപ് വാങ്ങിയ തോട്ടത്തിലേക്കാണ് കുടിവെള്ളം തിരിച്ചുവിട്ട് പൈപ്പിൽ വിള്ളലുണ്ടാക്കി തോട്ടം നനയ്ക്കാനായി ഉപയോഗിക്കുന്നത്. തൊഴിലാളികൾക്ക് കുടിവെള്ളം നൽകാൻ ബാധ്യതയുള്ള കമ്പനി ഉദ്യോഗസ്ഥർ ഇതു സംബന്ധിച്ച് പഞ്ചായത്തിൽ പരാതി നൽകിയിട്ടും പരിഹാരമുണ്ടാകാത്തതിനെത്തുടർന്ന് ദേവികുളം ആർഡിഒയ്ക്ക് പരാതി നൽകി തീരുമാനത്തിനായി കാത്തിരിക്കുകയാണ്. സ്വാഭാവിക നീരൊഴുക്കിൽനിന്ന് കുടിവെള്ളം ലഭിക്കാൻ സൗകര്യമുള്ളപ്പോൾ കുടിവെള്ളക്ഷാമം രൂക്ഷമായ…
Read Moreബസ് വൈകി; യാത്രക്കാരന് നഷ്ടപരിഹാരം നല്കാന് വിധിച്ച് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്
കോട്ടയം: ബുക്ക് ചെയ്ത ബസ് വൈകിയതിനെത്തുടര്‍ന്ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ബാങ്ക് മാനേജര്‍ക്ക് നഷ്ടപരിഹാരം നല്കാന് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു. കനറാ ബാങ്ക് മാനേജരായ ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി ജേക്കബ് പി. ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തില്‍ 8,000 രൂപയും നല്‍കാനാണ് അഡ്വ. വി.എസ്. മനുലാല്‍ അധ്യക്ഷനും അഡ്വ. ആര്. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷന് ഉത്തരവിട്ടത്. 2024 ജനുവരി 31ന് രാത്രി എട്ടിന് ബംഗളൂരുവില്‍നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസില്‍ ചങ്ങനാശേരിയിലെ താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. വൈകി പുറപ്പെട്ട ബസ് കൃഷ്ണഗിരിയില്‍ തകരാറിലായി. പകരം ഏര്‍പ്പെടുത്തിയ ബസ് തൃപ്പൂണിത്തുറയിലും തകരാറിലായി. രാവിലെ 10ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ജേക്കബിന് ഉച്ചകഴിഞ്ഞ് മൂന്നിനാണു ചങ്ങനാശേരിയിലെത്താനായത്. തുടര്‍ന്ന്…
Read Moreറിക്കാര്ഡുകളിലേക്ക് നീന്തിക്കയറി മൂന്നര വയസുകാരി എസ്തേര്‍ കൃഷ്ണകുമാര്‍; 22 മിനിറ്റുകൊണ്ട് നിന്തിയത് 5.5 കിലോമീറ്റര്‍
ചിങ്ങവനം: വേമ്പനാട്ടുകായൽ കുറുകെ നീന്തിക്കടന്ന് ചിങ്ങവനം സ്വദേശിനിയായ മൂന്നര വയസുകാരി. ചിന്നു എന്ന് വിളിക്കുന്ന അങ്കണവാടി വിദ്യാര്‍ഥിനി എസ്തേര്‍ കൃഷ്ണകുമാര്‍ നേടിയത് മൂന്ന് റിക്കാർഡുകള്‍. ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, നാഷണല്‍ ബുക്ക് ഓഫ് റിക്കാർഡ്സ് എന്നിവയിൽ ഈ നേട്ടം ഔദ്യോഗികമായി രേഖപ്പെടുത്തിക്കഴിഞ്ഞു. രണ്ടുമണിക്കൂർ 22 മിനിറ്റ് 15 സെക്കൻഡുകൾകൊണ്ടാണ് 5.5 കിലോമീറ്റര്‍ നീന്തിക്കടന്ന് എസ്തേര്‍ റിക്കാർഡുകൾ കൈപ്പിടിയിലൊതുക്കിയത്. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഇത്രയും ദൂരം നീന്തിക്കടന്ന കുട്ടി എന്ന നിലയിലാണ് ബഹുമതികള്‍ എസ്തേറിനെ തേടിയെത്തിയത്. ജീവന്‍രക്ഷാ സ്വിമ്മിംഗ് അക്കാദമിയും എമെര്‍ജിംഗ് വൈക്കവും ചേര്‍ന്നാണ് വേമ്പനാട്ടുകായലില്‍ നീന്തല്‍ സംഘടിപ്പിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് കൊല്ലത്തു നടന്ന ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് അഷ്ടമുടിക്കായല്‍ നീന്തിക്കടന്ന് ബെസ്റ്റ് സ്വിമ്മര്‍ അവാര്‍ഡ് കരസ്ഥമാക്കിയ ശേഷമാണ് വേമ്പനാട്ടുകായലില്‍ പ്രകടനത്തിനിറങ്ങിയത്. ചിങ്ങവനം സ്വദേശികളായ കൃഷ്ണകുമാര്‍-ക്രിസ്റ്റീന ദമ്പതികളുടെ മകളാണ്. ഒരുവയസുള്ള സഹോദരന് എസ്രയുമുണ്ട്.…
Read Moreവളര്‍ത്തുമൃഗങ്ങൾക്ക് ചികിത്സ യഥാസമയം ലഭിക്കുന്നില്ല; നെടുങ്കണ്ടം മൃഗാശുപത്രിക്കെതിരെ വ്യാപക പരാതി
നെടുങ്കണ്ടം: നെടുങ്കണ്ടം മൃഗാശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്നും രാത്രികാല സേവനം ലഭ്യമാക്കണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു. ആശുപത്രിയില്‍ നിലവില്‍ ഒരു ഡോക്ടറും മൂന്ന് ജീവനക്കാരും മാത്രമാണ് ഉള്ളത്. ഈ ഡോക്ടര്‍ അവധിയായാല്‍ വളര്‍ത്തു മൃഗങ്ങളെയുംകൊണ്ട് ചികിത്സതേടി എത്തുന്നവര്‍ക്ക് തിരികെപ്പോയി മറ്റൊരു ദിവസം വീണ്ടും മൃഗങ്ങളെ കൊണ്ടുവരേണ്ടതായിവരുന്നു. കന്നുകാലികള്‍, വളര്‍ത്തുനായ്ക്കള്‍, പൂച്ചകള്‍ തുടങ്ങിയവയ്ക്ക് ചികിത്സതേടി വിവിധ പഞ്ചായത്തുകളില്‍നിന്നായി നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഡോക്ടറും ജീവനക്കാരും പരമാവധി സേവനം നല്‍കുന്നുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പലപ്പോഴും ചികിത്സ ലഭിക്കാന്‍ വലിയ താമസം ഉണ്ടാക്കുന്നുണ്ട്. കൂടാതെ രാത്രികാലങ്ങളിലുണ്ടാവുന്ന അടിയന്തര ചികിത്സകള്‍ക്ക് സൗകര്യമില്ലാത്തത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. നെടുങ്കണ്ടം, ഉടുമ്പന്‍ചോല, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളിലുള്ള വളര്‍ത്തുമൃഗങ്ങളെ ചികിത്സിക്കുന്നതിന് പ്രധാനമായും ആശ്രയിക്കുന്നത് നെടുങ്കണ്ടത്തെ മൃഗാശുപത്രിയെയാണ്. ഉടുമ്പന്‍ചോല താലൂക്കിന്റെ ആസ്ഥാനമായ നെടുങ്കണ്ടത്തെ മൃഗാശുപത്രിയില്‍ ചുരുങ്ങിയത് രണ്ടു ഡോക്ടര്‍മാരുടെയും ആറു ജീവനക്കാരുടെയും സേവനം ലഭ്യമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Read More