മുണ്ടക്കയം: കാഞ്ഞിരപ്പള്ളി താലൂക്കിന്റെ കിഴക്കൻ മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്കുശേഷം ആരംഭിച്ച മഴയ്ക്ക് ഇന്നും ശമനമുണ്ടായിട്ടില്ല. തിങ്കളാഴ്ച കരകവിഞ്ഞൊഴുകിയ പുല്ലകായാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് താഴ്ന്നിരുന്നെങ്കിലും ഇന്നലെ രാത്രിയോടെ ഇരു പുഴകളിലും ജലനിരപ്പ് ക്രമാതീതമായി വർധിച്ചു. ഇന്നു വെളുപ്പിന് മൂന്നോടെ കൂട്ടിക്കൽ ചപ്പാത്ത് പാലം വീണ്ടും വെള്ളത്തിനടിയിലായി. രാവിലെ അഞ്ചിന് ശേഷമാണ് ചപ്പാത്തിൽ വെള്ളമിറങ്ങിയത്. ഇതോടെ കൂട്ടിക്കൽ പഞ്ചായത്തിന്റെ മലയോര മേഖലയിൽ ഉരുൾപൊട്ടലുണ്ടായെന്ന് പ്രചാരണവും വ്യാപകമായി. ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ ജനവാസ മേഖലയിൽ ഉരുൾപൊട്ടലുണ്ടായിട്ടില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. വെന്പാല അടക്കമുള്ള ഉൾപ്രദേശത്ത് ഉരുൾപൊട്ടലുണ്ടായോ എന്ന സംശയവും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്. കടുത്ത മഴയും മൂടൽമഞ്ഞുമൂലം പ്രദേശത്തേക്ക് സാധാരണക്കാർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമണുള്ളത്. കനത്ത മഴയെ തുടർന്ന് കോരുത്തോട് അഴുതയാറും കരകവിഞ്ഞ് ഒഴുകുകയാണ്. ഇതോടെ കോരുത്തോട് മൂഴിക്കൽ കോസ്വേ വെള്ളത്തിന് അടിയിലായി. മേഖലയിലേക്കുള്ള ഗതാഗതം പൂർണമായി…
Read MoreCategory: Kottayam
മൂവാറ്റുപുഴയാറും കരകവിഞ്ഞ് ഒഴുകുന്നു ! കടുത്തുരുത്തിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്
കടുത്തുരുത്തി: കനത്ത മഴയെ തുടര്‍ന്ന് കടുത്തുരുത്തി പഞ്ചായത്തിലെ പതിനേഴ്, പത്തൊന്‍പത് വാര്‍ഡുകളിലെ താഴ്ന്ന പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി. ആപ്പുഴ കൊട്ടിത്തറയില് വിശ്വംഭരന്, പുതുവേലില്‍ വിനോദ്, കൈപ്പള്ളികരിയില് ആശ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഈ പ്രദേശത്തെ മിക്ക വീടുകളുടെയും മുറ്റത്ത് വെള്ളം കയറിയിട്ടുണ്ട്. മഴ കനത്താല്‍ ഏത് സമയത്തും വീടുകളുടെ ഉള്ളില്‍ വെള്ളം കയറാവുന്ന സ്ഥിതിയിലാണ്. ആപ്പുഴ-ഈരക്കടവ് റോഡിലും വെള്ളം കയറിയിട്ടുണ്ട്. കടുത്തുരുത്തി വലിയ തോടും, ചുള്ളിത്തോടും നിറഞ്ഞതിനെ തുടര്‍ന്നാണ് ഈ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ കാരണം. കടുത്തുരുത്തി ആപ്പുഴ തീരദേശ റോഡില്‍ കടന്തേരി പാര്ക്കിന് സമീപമുള്ള തൂമ്പ് തുറന്ന് കിടക്കുന്നതിനാലാണ് ഈരക്കടവിന് സമീപ പ്രദേശത്തെ വിടുകളുടെ മുറ്റത്ത് വെള്ളം കയറിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മൂവാറ്റുപുഴയാറും കരകവിഞ്ഞ് ഒഴുകുകയാണ്. മഴ അല്‍പ്പം ശമിച്ചിട്ടുണ്ടെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തിപ്പെട്ടത് മൂവാറ്റുപുഴയാറിന്റെ തീരത്ത് താമസിക്കുന്നവരെ ആശങ്കയിലാക്കിയിട്ടുണ്ട്. മുളക്കുളം ഭാഗത്ത്…
Read Moreഭക്ഷണപ്പൊതിയിലൂടെ കാരുണ്യം എത്തിത്തുടങ്ങിയിട്ട് അഞ്ചുവർഷം! പത്തു വീതം പൊതിച്ചോറുകള്‍ വീട്ടില്‍ തയ്യാറാക്കി തുടങ്ങിയ കരുതല്‍…
കാഞ്ഞിരപ്പള്ളി: 26-ാം മൈൽ വലിയകുന്നത്ത് വീട്ടിൽ വി. എ ഷാജി, പാറത്തോട് മുക്കാലി സ്വദേശി ഷാ നിവാസിൽ അൻഷാദ് ഇസ്മായിൽ എന്നിവർ അഗതി മന്ദിരങ്ങളിൽ ഭക്ഷണമെത്തിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷം പിന്നിടുന്നു. പത്തു വീതം പൊതിച്ചോറുകള്‍ വീട്ടില്‍ തയ്യാറാക്കി അഗതി മന്ദിരങ്ങളിൽ എത്തിച്ച് തുടങ്ങിയ കരുതലാണ്. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും, സഹകരണത്തോടെ ഇന്ന് 450 പൊതിച്ചോറിലും 120 പ്രഭാത ഭക്ഷണ പൊതികളിലും എത്തി നിൽക്കുന്നു. എല്ലാ രണ്ടാം ശനിയാഴ്ചകളിലുമാണ് ഇവർ അനാഥർക്കായി ഭക്ഷണം എത്തിച്ചു നൽകുന്നത്. ഷാജി, കാഞ്ഞിരപ്പള്ളിയിൽ സ്പെയർപാട്സ് കട നടത്തുകയാണ്. അൻഷാദ് ഇസ്മായിൽ ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സണായി ജോലി ചെയ്യുന്നു. തുടക്കം അഞ്ചു വർഷം മുമ്പാണ് നന്മയുടെ പൊതിച്ചോറിലേക്കുള്ള ഇവരുടെ തുടക്കം. വഴിയരികിൽ വിശപ്പ് സഹിക്കാതെ മണ്ണ് വാരി ഭക്ഷിക്കുന്ന മനോരോഗിയെ കണ്ടിട്ട് ഷാജി സ്കൂളിൽ പോകുന്ന മകന്റെ ഭക്ഷണ പൊതി എടുത്ത്…
Read Moreകിഴക്കൻ വെള്ളത്തിന്റെ വരവ് കൂടി; ആശങ്ക ഒഴിയാതെ പടിഞ്ഞാറൻ മേഖല; വൈക്കത്ത് 500 കുടുംബങ്ങൾ വെള്ളക്കെട്ടിൽ
കുമരകം: മഴ ശമിച്ചിട്ടും ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക ഉയർത്തുന്നു.ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽനിന്ന് ഇറങ്ങിത്തുടങ്ങിയ വെള്ളം പടിഞ്ഞാറൻ മേഖലയിലേക്ക് ഒഴുകിയെത്തുകയാണ്. ഡാമുകളുടെ ഷട്ടറുകൾ അടയ്ക്കാത്തതിനാൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തിയായി തുടരുന്നു. പടിഞ്ഞാറൻ മേഖലയിൽ പെയ്ത്തുവെള്ളം ഒഴുകിയെത്തി വീടുകളിൽ വെള്ളം കയറിത്തുടങ്ങിയതിനാൽ ദുരിതാശ്വാസ ക്യാന്പുകളും സജ്ജമായിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. വലിയ കൃഷിനാശവും വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.നെൽകൃഷി ചെയ്ത കർഷകരാണ് ഭീതിയിൽ കഴിയുന്നത്. മുൻ വർഷങ്ങളിലെ പ്രളയം പ്രതിസന്ധി സൃഷ്ടിച്ച കർഷകർ ഏറെ പ്രതീക്ഷയോടെയാണ് ഇത്തണ വിരിപ്പുകൃഷി ഇറക്കിയിരിക്കുന്നത്. പടിഞ്ഞാറൻ മേഖലകളിൽ പ്രധാന നിരത്തുകളിലും ഗ്രാമ പ്രദേശങ്ങളിലും വെള്ളം കയറിത്തുടങ്ങി. കോട്ടയം – കുമരകം റോഡിലും തിരുവാർപ്പ് റോഡിലും വെള്ളം കയറി. മഴ കുറഞ്ഞെങ്കിലും ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ ജലനിരപ്പ് താഴുന്പോൾ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പുയരുന്നതാണ് മുൻകാലങ്ങളിലെ…
Read Moreമദ്യപാനത്തിനിടെ സുഹൃത്തിനെ വടിക്ക് അടിച്ചു കൊലപ്പെടുത്തി; ഇരുവരും സ്ഥിരം മദ്യപാനികളും വഴക്കുകൂടുന്നതും പതിവായിരുന്നെന്ന് നാട്ടുകാർ
കട്ടപ്പന: മദ്യപാനത്തിനിടെ സുഹൃത്തിനെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. അണക്കര ചെല്ലാർ കോവിൽ ഒന്നാംമൈൽ എടപ്പാടി വീട്ടിൽ ഷാജി തോമസ് (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. അയൽവാസികളും സുഹൃത്തുക്കളുമായ ഷാജിയും രാഹുലും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ രാഹുൽ ഷാജിയെ വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഇടുക്കി പോലീസ് മേധാവി വി.യു. കുര്യാക്കോസ് പറഞ്ഞു. കൊലപാതകത്തിനുശേഷം രാഹുൽ അടുത്തുള്ള വീട്ടിലെത്തി താൻ ഒരാളെ വീട്ടിനുള്ളിൽ കൊലപ്പെടുത്തിയതായി പറഞ്ഞു. ഇതേത്തുടർന്ന് അയൽവാസികൾ വീട്ടിലെത്തി പരിശോധന നടത്തുകയും മൃതദേഹം കണ്ടെത്തിയതോടെ വണ്ടൻമേട് പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ഇവർ തമ്മിൽ മുന്‍പും ഏറ്റുമുട്ടൽ ഉണ്ടായിട്ടുള്ളതായും സ്ഥിരം മദ്യപിക്കുന്ന സ്വഭാവമുള്ള ആളുകളായിരുന്നു എന്നും അയൽവാസികൾ പറയുന്നു. വണ്ടൻമേട് സിഐ വി.എസ്. നവാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പം മദ്യപിച്ചിരുന്നുവെന്നു പറയപ്പെടുന്ന മറ്റൊരാളെക്കൂടി ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ…
Read Moreപ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ചു വശത്താക്കി! പിന്നെ ഒന്നരവര്‍ഷക്കാലം പീഡനം; നഗ്നവീഡിയോകളും ഫോട്ടോകളും വാങ്ങിയശേഷം ഭീഷണിയും; ഒടുവില്‍…
കടുത്തുരുത്തി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി കഞ്ഞിക്കുഴി പുറന്തോട്ടത്തിൽ സെർഫിൻ വിൽഫ്രഡി (22)നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ചു വശത്താക്കി ഒന്നരവർഷക്കാലമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്നവീഡിയോകളും ഫോട്ടോകളും അയച്ചുവാങ്ങിയശേഷം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടി കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ വിവരമറിഞ്ഞു പ്രതി ഒളിവിൽപ്പോകുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. വൈക്കം ഡിവൈഎസ്പി എ.ജെ. തോമസ്, കടുത്തുരുത്തി സ്റ്റേഷൻ എസ്എച്ച്ഒ സജീവ് ചെറിയാൻ, എസ്ഐ വിപിൻ ചന്ദ്രൻ, എഎസ്ഐ റോജിമോൻ, സിപിഒമാരായ പ്രശാന്ത്, സുനിൽകുമാർ, സജയൻ, റിജോ വർഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Read Moreനിയമപരമായി വിവാഹം കഴിച്ചിട്ടില്ല! ആറര മാസം ഗര്‍ഭിണിയായ 19 കാരി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പത്തനംതിട്ട: ആറര മാസം ഗര്‍ഭിണിയായ 19 കാരി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. റാന്നി മന്ദിരംപടി നാലുസെന്റ് കോളനി പള്ളിക്കല്‍ വീട്ടില്‍ സഞ്ചിമ (അച്ചു, 19)യുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 10.30ന് തൂങ്ങിമരിച്ചതിന് റാന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, കസ്റ്റഡിയിലെടുത്ത ഭര്‍ത്താവ് റെജിയുടെ മകന് ആര്. അഖിലാണ് (26) റിമാന്‍ഡിലായത്. ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്ത സഞ്ചിമയും അഖിലും ഒരുമിച്ചു വാടകയ്ക്ക് താമസിച്ചുവന്ന മന്ദിരംപടിയ്ക്കുസമീപം നാലുസെന്റ് കോളനിയിലെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ ഷാള്‍ കൊണ്ട് തൂങ്ങിമരിച്ചുവെന്നാണ് കേസ്. സംഭവസമയം ഇയാള്‍ വീട്ടിലുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും ഒരുമിച്ചു താമസിച്ചതുടങ്ങിയത്. അഖില്‍ സ്ഥിരമായി സഞ്ചിമയെ മര്‍ദ്ദിക്കാറുണ്ടെന്ന് പറയപ്പെടുന്നു. ഞായര്‍ രാവിലെയും വഴക്കും മര്‍ദ്ദനവും ഉണ്ടായി, ആറര മാസം ഗര്‍ഭിണിയായ യുവതിയെ ഇയാള്‍ കല്ലെടുത്തെറിഞ്ഞു…
Read Moreപോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം, ഓണ്‍ലൈൻ തട്ടിപ്പ്! യുവാവ് പോലീസ് പിടിയിൽ
കോട്ടയം: പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. കൂത്താട്ടുകുളം മണ്ണത്തൂർ പെരിങ്ങാട്ടുപറന്പിൽ നിമിൻ ജോർജ് സന്തോഷി (22)നെ യാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥരുടെ പേരും പദവിയും ഉപയോഗിച്ച് ഫ്ലിപ്കാർട്ട് വഴി തട്ടിപ്പ് നടത്തിയത്. ഇയാൾ വ്യാജ പേരിൽ ആരക്കുന്നത്തുള്ള ആശുപത്രിയുടെ വിലാസത്തിൽ ഫ്ലിപ്കാർട്ടിൽ നിന്ന് 1,84,000 രൂപ വിലമതിക്കുന്ന കാമറ ഓർഡർ ചെയ്തു വാങ്ങിയശേഷം സിഐ ഓഫ് പോലീസ് മണർകാട് എന്ന വ്യാജ പേര് ഉപയോഗിച്ച് ഓർഡർ കാൻസൽ ചെയ്യുകയും തുടർന്ന് ഡെലിവറി റിട്ടേണ്‍ എടുക്കാൻ വന്ന സമയത്ത് ഇയാൾ വാങ്ങിയ കാമറക്ക് പകരം വിലകുറഞ്ഞ ഉപയോഗശൂന്യമായ സമാന രീതിയിലുള്ള കാമറ തിരികെ നൽകുകയുമായിരുന്നു. ഇതിനെ തുടർന്ന് ഡെലിവറി ഏജന്റിന് സംശയം തോന്നുകയും പോലീസിൽ വിവരം അറിയിക്കുകയും പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.…
Read Moreഅമിതവേഗം, അശ്രദ്ധ, മദ്യപിച്ചും മൊബൈലില്‍ സംസാരിച്ചുമുള്ള ഡ്രൈവിംഗ്…; കോട്ടയം-എറണാകുളം റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥ!
കടുത്തുരുത്തി: വാഹനതിരക്കേറിയ കോട്ടയം-എറണാകുളം റോഡില്‍ അപകടങ്ങള്‍ തുടര്‍കഥയാവുന്നു. അമിതവേഗവും അശ്രദ്ധയും മദ്യപിച്ചും മൊബൈല്‍ ഫോണില്‍ സംസാരിച്ചുമുള്ള ഡ്രൈവിംഗുമെല്ലാമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. മിനിറ്റുകള്‍ ലാഭിക്കാന്‍ വേണ്ടി പായുന്ന സ്വകാര്യ ബസുകളുടെ ഡ്രൈവര്‍മാര്‍ പോലും മത്സരയോട്ടത്തിനിടെയിലും ഫോണില്‍ സംസാരിച്ചുക്കൊണ്ട് ബസ് ഓടിക്കുന്നത് പതിവ് കാഴ്ച്ചയാണ്. ചരക്കു വാഹനങ്ങള്‍ ഓടിക്കുന്നവരും ടിപ്പര്‍ ലോറി ഡ്രൈവര്‍മാരുമെല്ലാം ഫോണ്‍ ഉപയോഗിച്ചു വാഹനമോടിക്കുന്നത് പതിവാണെന്നു യാത്രക്കാര്‍ പറയുന്നു. നൂറുകണക്കിന് യാത്രക്കാരുടെ ജീവന് വച്ചാണ് ഇവരുടെ ഡ്രൈവിംഗെന്നത് ഗൗരവം വര്‍ധിപ്പിക്കുകയാണ്. കാര്യമായ മുന്‍പരിചയമില്ലാതെ..പലരും മദ്യലഹരിയിലാണ് വാഹനമോടിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. സ്വകാര്യബസുകള്‍ ഓടിക്കുന്ന പല ഡ്രൈവര്‍മാര്‍ക്കും വേണ്ടത്ര പരിചയമോ, പരിശീലനമോ ഇല്ലാത്തവരാണെന്നും പരാതിയുണ്ട്. ലൈസന്‍സ് പോലുമില്ലാതെ സ്വകാര്യ ബസുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരും ഈ റൂട്ടില്‍ നിരവധിയാണ്. ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്ത സാഹചര്യമുണ്ടാവുമ്പോള്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ചെറുപ്പക്കാരെ ബസുകള്‍ ഓടിക്കാന്‍ ഏല്പിക്കുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. യാതൊരുവിധ ഗതാഗത നിയമങ്ങളും…
Read Moreഒടുവില്‍ ‘തത്ത’ കുറ്റം സമ്മതിച്ചു! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തി; ഓട്ടോറിക്ഷ ഡ്രൈവർ റിമാൻഡിൽ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഓട്ടോറിക്ഷ ഡ്രൈവറെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി കൊക്കാതോട് ആരുവാപ്പുലം അപ്പൂപ്പൻതോട് അപ്സര ഭവനിൽ അനിൽകുമാറിനെ(തത്ത – 49)യാണ് റിമാൻഡ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം 6.30ന് കോന്നി ടൗണിൽ നിന്ന് പെൺകുട്ടിയെ തന്റെ ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് വിടാമെന്ന് പറഞ്ഞുകൊണ്ടുപോകുകയും, തുടർന്ന് അപ്പൂപ്പൻ തോട് എന്ന സ്ഥലത്ത് വിജനമായ ജബ്ബാർ വളവിൽ വച്ച് ഓട്ടോറിക്ഷ നിർത്തിയശേഷം അതിക്രമത്തിനു മുതിർന്നുവെന്നുമാണ് കേസ്. കുട്ടിയുടെ പരാതിയിൽ മൊഴി രേഖപ്പെടുത്തി പോക്സോ നിയമം ഉൾപ്പെടുത്തി കേസെടുത്ത കോന്നി പോലീസ് വ്യാഴാഴ്ച്ച വൈകുന്നേരം ആറിന് കോന്നി ടൗണിൽ നിന്നും ഇയാളെ പിടികൂടി, ഓട്ടോറിക്ഷ പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി, മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More