കൊച്ചി: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട തെളിവുകൾ സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കുന്നത് മുൻ മന്ത്രി കെ.ടി. ജലീലിന് വീണ്ടും കുരുക്കാകും. ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തിൽ സ്വപ്ന ഉറച്ചു നിൽക്കുകയാണ്. രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ കെ.ടി. ജലീലിന്റെ പങ്ക് വ്യക്തമാവുന്ന തെളിവുകളാണ് കോടതിൽ സമർപ്പിക്കുകയെന്ന് ഇന്നലെ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രേഖകൾ വക്കീലിന് കൊടുത്തിട്ടുണ്ട്. ഇന്ന് അതു കോടതിയിൽ ഫയൽ ചെയ്യും. ആരാണ് ദേശദ്രോഹപ്രവൃത്തി ചെയ്തതെന്നു ഇതോടെ തെളിവാകും. ഒരു മന്ത്രിക്ക് ചെയ്യാൻ പാടുള്ളതാണോ അദ്ദേഹം ചെയ്തതെന്ന് ഉടൻ തെളിയുമെന്നും അവർ പറഞ്ഞു. സ്വർണക്കടത്തിൽ എൻഐഎ എടുത്ത കേസിനെക്കുറിച്ച് പേടിക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ തന്നോട് പറഞ്ഞിരുന്നു. കേസ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ടീമിലുള്ള കേരള പോലീസിൽ നിന്നുള്ളവരാണ് സ്വാധീനിക്കപ്പെടാൻ കഴിയുന്നവരാണ് അവരെന്നും ശിവശങ്കർ പറഞ്ഞതായി സ്വപ്ന വ്യക്തമാക്കി.…
Read MoreCategory: Kottayam
മോഷണം രാത്രി ഒരുമണിക്ക് ശേഷം; തിരികെയുള്ള യാത്ര ബസിലും; വ്യത്യസ്തനായ കള്ളനെ ഇത്തവണ കുടുക്കിയത് പോലീസിന്റെ ആ തന്ത്രം…
ഈരാറ്റുപേട്ട: മോഷണം കഴിഞ്ഞാലുടൻ യാത്രകൾ ഹോബിയാക്കിയ കള്ളൻ ഒടുവിൽ പിടിയിലായി. നിരവധി മോഷണക്കേസുകളിലെ പ്രതി ഏലപ്പാറ സ്വദേശി കോഴിക്കാനം ബിനു(42) വാണ് ഇന്നലെ ബസ് യാത്രക്കിടയിൽ ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. മേലുകാവ് സെന്റ് തോമസ് പള്ളിയുടെ വാതിൽ കല്ലുകൊണ്ട് ഇടിച്ചു തകർത്തു നേർച്ചപ്പെട്ടികളിൽ നിന്നും പണം മോഷ്്ടിച്ച കേസിലെ പ്രതിയാണ്. അർധരാത്രിയിൽ ഒരുമണിക്കുശേഷമായിരിക്കും മോഷണം നടത്തുന്നത്. ഇതിനുശേഷം ബസിൽ യാത്ര പോകുന്നതാണ് ഇയാളുടെ പതിവു രീതി. പീന്നിട് ദിവസങ്ങൾക്കുശേഷം തിരികെ എത്തി അടുത്ത മോഷണം നടത്തും. കഴിഞ്ഞ ജൂണ്‍ 26നാണ് പള്ളിയിൽ മോഷണം നടന്നത്. വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയിൽ വിരലടയാളം കണ്ടെത്തിയിരുന്നു. സ്ഥിരം മോഷ്ടാക്കളുടെ വിരലടയാളവുമായി ഒത്തുനോക്കി പ്രതി ബിനുവാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. 200-ഓളം മോഷണക്കസുകളിൽ പ്രതിയായ ബിനു വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ജൂണ്‍ എട്ടിനാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പിന്നീടാണ് മേലുകാവ്…
Read Moreശ്രദ്ധയോടെ കാർ ഓടിച്ചുകൂടെയെന്ന് ചോദിച്ചതേയുള്ളു; തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവാക്കൾ; ചാനൽ സംഘത്തിന് നാട്ടകത്ത് നേരിടേണ്ടിവന്നത്…
ചിങ്ങവനം: ചാനൽ സംഘത്തെ ‘പിസ്റ്റൾ ലൈറ്റർ’ ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പിടികൂടിയവർക്കെതിരെ ചിങ്ങവനം പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. നാട്ടകം ചെട്ടിക്കുന്ന് സ്വദേശി ജിതിൻ സുരേഷ് (31), കൊല്ലം സ്വദേശി എസ്. അജേഷ്് ( 37) എന്നിവരെയാണ് പിടികൂടിയത്. ജിതിൻ സ്വന്തം വീട് അടിച്ചു തകർത്ത കേസിലെ പ്രതിയാണ്. അജേഷിനെതിരെ കേസുകൾ ഉണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. ഇവരെ ഇന്നലെ പോലീസ് ജാമ്യത്തിൽ വിട്ടു. ഓണ്‍ലൈൻ വിപണിയിൽ 250 രൂപ മുതൽ 1500 രൂപ വരെയുള്ള റേഞ്ചിൽ വാങ്ങാൻ കിട്ടുന്ന പിസ്റ്റൾ ലൈറ്റർ വച്ചായിരുന്നു യുവാക്കളുടെ തോക്കുചൂണ്ടൽ ഭീഷണി. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെ നാട്ടകം സിമന്റ് കവലയിലുള്ള ഐശ്വര്യ ഹോട്ടലിന് മുൻവശത്തായിരുന്നു സംഭവം. ചങ്ങനാശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ന്യൂസ് ചാനൽ സംഘത്തിന്റെ കാറിനു നേരെ ഇടറോഡിൽ നിന്ന് എംസി റോഡിലേക്ക് പിന്നോട്ട് എടുത്ത അക്രമി…
Read Moreഅയൽവാസികളുടെ അവസരോചിത ഇടപെടൽ! അബ്ദുൽ അസീസിനിത് രണ്ടാം ജന്മം
നെടുങ്കണ്ടം: അയൽവാസികളുടെ സമയോചിതമായ ഇടപെടൽ മൂലം 70കാരൻ ജീവിതത്തിലേക്ക് മടങ്ങിയെത്തി. വൈദ്യുതാഘാതമേറ്റ് റോഡിൽ ചലനമറ്റു കിടന്ന പുഷ്പകണ്ടം തടത്തിൽ അബ്ദുൽ അസീസിന് രക്ഷകരായത് പുഷ്പക്കണ്ടം അണക്കരമെട്ട് പുത്തൻചിറയിൽ അഖിലും സമീപവാസികളായ സ്ത്രീകളുമാണ്. തിങ്കളാഴ്ച രാവിലെ പുഷ്പകണ്ടം – അണക്കരമെട്ട് റോഡിലാണ് സംഭവം. കർഷകനായ അബ്ദുൽ അസീസ് ഏലച്ചെടികൾ നനയ്ക്കാനായി സ്ഥാപിച്ചിരുന്ന ഇരുന്പ് പൈപ്പുകൾ എടുത്തുമാറ്റുന്നതിനിടെ താഴ്ന്നുകിടന്ന 11 കെവി ലൈനിൽ ഇരുന്പ് പൈപ്പ് തട്ടുകയായിരുന്നു. 11 കെവി ലൈനിൽനിന്നു വൈദ്യുതാഘാതമേറ്റതോടെ ഇയാൾ റോഡിലേക്ക് തെറിച്ചുവീണു. ഇതു കണ്ട് ഓടിയെത്തിയ അയൽവാസിയായ സ്ത്രീ പ്രഥമ ശുശ്രൂഷ നൽകി. ഇതിനിടെയാണ് അഖിൽ ഇതുവഴി ഓട്ടോറിക്ഷയിൽ എത്തിയത്. ഈ സമയം അബ്ദുൽ അസീസിന് നേരിയ ചലനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് അഖിൽ, അബ്ദുൽ അസീസിന് ശ്വാസോച്ഛ്വാസം വീണ്ടെടുക്കാൻ പറ്റാവുന്ന വിധത്തിൽ നെഞ്ചിൽ നന്നായി അമർത്തിക്കൊടുത്തു. ഇതോടെ കാലുകൾക്ക് അനക്കംവച്ചു. ഇതിനിടെ സമീപവാസികളായ…
Read Moreപോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു! വനിത എഎസ്ഐയെ സസ്പെൻഡ് ചെയ്തു
കാഞ്ഞിരപ്പള്ളി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എഎസ്ഐയെ സസ്പെൻഡ് ചെയ്തു. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എഎസ്ഐ റംലബീവിയെ സസ്പെൻഡ് ചെയ്തത്. റംലബീവിയുടെ ഫേസ് ബുക്ക് പേജിന്റെ കോപ്പി സഹിതം സ്പെഷൽ ബ്രാഞ്ച് കോട്ടയം എസ്പിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ എസ്പി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി, എഎസ്ഐ റംലബീവിയെ വിളിച്ച് വരുത്തി മൊഴിയെടുക്കുകയും വിശദമായ റിപ്പോർട്ട് കോട്ടയം എസ്പിയ്ക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് അബദ്ധത്തിൽ ഭർത്താവ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കുകയായിരുന്നുവെന്നാണ് റംലബീവി ഡിവൈഎസ്പിക്ക് മൊഴി നൽകിയത്. ജൂലൈ അഞ്ചിനു പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ്…
Read Moreകഞ്ചാവ് വിൽപന ചോദ്യം ചെയ്തതിലെ വൈരാഗ്യം; വീട്ടിലും സ്ഥാപനത്തിലും കയറി യുവാക്കളുടെ ആക്രമണം; ഇരുപത്തിരണ്ടുകാരനും സുഹൃത്തും പിടിയിൽ
ചങ്ങനാശേരി: വീട്ടിലും സ്ഥാപനത്തിലും കയറി ആക്രമണം നടത്തിയതിനു പിന്നിൽ മുൻവൈരാഗ്യം. അക്രമണം നടത്തിയ തൃക്കൊടിത്താനം നാലുപറയിൽ ഷിബിൻ മൈക്കിൾ (23), ചെത്തിപ്പുഴ മരേട്ട്പുതുപ്പറന്പിൽ ജിറ്റോ ജിജോ (22) എന്നിവരെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ വടക്കേക്കരയിലും കൂനന്താനത്തും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നവരാണ്. നാളുകൾക്കു മുന്‍പ് ഒരു സംഘം ആളുകൾ ഇതു ചോദ്യം ചെയ്തിരുന്നു. ഇതോടെ ഇവർ സ്ഥലത്തുനിന്നും മുങ്ങിയിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചങ്ങനാശേരിയിൽ തിരിച്ചെത്തിയ സംഘം ഇവരെ തിരിച്ചടിക്കാൻ പദ്ധതിയിടുകയായിരുന്നു. തുടർന്നു കൂനന്താനം പുറക്കടവ് ഭാഗത്തുളള ഹാബി വുഡ് ആന്റ് അലൂമിനിയം ഫാബ്രിക്കേഷൻ എന്ന സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തി. കട നടത്തുന്ന സമീർ താജുദീനേയും സുഹൃത്തായ ഹബീബിനേയും മർദിച്ചു.ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ സ്ഥാപനത്തിന്റെ മുൻവശം പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് അടിച്ചു പൊട്ടിച്ച ശേഷമാണ് സ്ഥലത്തു നിന്നും പോയത്. പിന്നീട് വടക്കേക്കര സ്കൂളിന്…
Read Moreകോട്ടയത്ത് എംസി റോഡിനെ കുരുക്കി ട്രെയിൻ പോലെ ട്രെയ്ലർ ലോറികൾ; യാത്രക്കാർക്ക് പറയാനുള്ളത്
കോട്ടയം: വടവാതൂരിൽനിന്നുള്ള ട്രെയ്ലർ ലോറികൾ എംസി റോഡിലൂടെ വിടാതെ മണർകാട്- ഏറ്റുമാനൂർ ബൈപ്പാസ് റോഡിലൂടെ വിടണമെന്ന ആവശ്യം ശക്തമാകുന്നു. വൈകുന്നേരം അഞ്ചിനുശേഷമാണു കോട്ടയം വടവാതൂരിലുള്ള സ്വകാര്യ കന്പനിയിൽനിന്നുള്ള ലോഡുമായി ട്രെയ്ലർ ലോറികൾ നിരനിരയായി തൃശൂർ, എറണാകുളം ഭാഗത്തേക്കു പോകുന്നത്. ഈ സമയത്ത് എംസി റോഡിൽ കോട്ടയം മുതൽ ഏറ്റുമാനൂർ വരെ വലിയ തിരക്കും ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെടുന്നത്. റോഡിലേക്ക് ട്രെയ്ലർ ലോറികൾ കൂടി എത്തുന്നതോടെ തിരക്ക് പതിൻമടങ്ങായി വർധിക്കും. ഇതിനുപുറമെ നാഗന്പടം, ഏറ്റുമാനൂർ ടൗണ്‍ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വലിയ ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെടുന്നത്. വടവാതൂരിൽനിന്നുള്ള ലോറികൾ മണർകാട്-ഏറ്റുമാനൂർ ബൈപ്പാസ് റോഡിലൂടെ കടത്തിവിട്ടാൽ ഒരുപരിധിവരെ എംസി റോഡിലും നാഗന്പടം, ഏറ്റുമാനൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെയും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ സാധിക്കും. മണർകാട് ഏറ്റുമാനൂർ ബൈപ്പാസിലുടെ യാത്ര ചെയ്യുന്ന ലോറികൾക്കു തിരക്കിൽപ്പെടാതെ ഏറ്റുമാനൂരിൽ എത്തി എംസി റോഡിൽ പ്രവേശിച്ചു യാത്രതുടരാനും സാധിക്കും. ഈ ബൈപ്പാസ് നിലവിൽ…
Read Moreപാലാ ടൗണിൽ ആംബുലൻസിനും രക്ഷയില്ല; രോഗിയുമായി പോയ ആംബുലൻസ് കുഴിയിൽ ചാടി കുടുങ്ങി; രോഗിയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
പാലാ: സ്റ്റേഡിയം ജംഗ്ഷനിലെ കുഴികളും വെള്ളക്കെട്ടും അപകടങ്ങൾക്ക് ഇടയാക്കുന്നു.ഇന്നലെ രാത്രി കട്ടപ്പനയിൽനിന്നു രോഗിയുമായി കോട്ടയം മെഡിക്കൽ കോളജിലേക്കു പോകുകയായിരുന്ന ആംബുലൻസ് ഇവിടത്തെ കുഴിയിൽ ചാടി അപകടത്തിൽപ്പെട്ടു. റോഡിലെ വലിയ കുഴിയിൽ ചാടിയ ആംബുലൻസിന്റെ ടയർ പൊട്ടുകയും റോഡിൽ കുടുങ്ങുകയും ചെയ്തു.പോലീസും നാട്ടുകാരും ചേർന്ന് ടയർ മാറ്റിയിടാൻ സഹായിച്ചാണ് വാഹനം കടത്തിവിട്ടത്. രോഗിയെ മറ്റൊരു വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്.ഏതാനും മാസം മുന്‍പ് ഇവിടത്തെ കുഴികൾ നികത്തി ടാർ ചെയ്തിരുന്നുവെങ്കിലും കനത്ത മഴയിൽ റോഡിൽ വീണ്ടും വലിയ കുഴികൾ രൂപപ്പെടുകയായിരുന്നു. ഇരുചക്രവാഹന യാത്രക്കാരടക്കം ഇവിടെ അപകടത്തിൽപ്പെടുകയാണ്. ഇതുവഴി കാൽനട യാത്രപോലും ദുഷ്കരമാണ്. സ്റ്റേഡിയം ജംഗ്ഷനിലെ കുഴികൾ അടച്ച് സുരക്ഷിതമായ യാത്രയ്ക്ക് സൗകര്യം ഒരുക്കണമെന്നു വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. ടോറസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഓടുന്ന റോഡായതിനാൽ സിമന്റുകട്ടകൾ പാകി ഉറപ്പിച്ചെങ്കിലേ റോഡ് നിലനിൽക്കൂവെന്നു സമീപത്തെ വ്യാപാരികളും യാത്രക്കാരും പറഞ്ഞു.
Read Moreഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ തേടി വാകത്താനത്ത് യുവാവെത്തിയത് മലപ്പുറത്ത് നിന്ന്;രാത്രിയിൽ പെൺകുട്ടിയ പീഡിപ്പിക്കാൻശ്രമം; കുമരകത്തെ പീഡനം വിവാഹ വാഗ്ദാനം നൽകി
കുമരകം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച വിവിധ കേസുകളിൽ പ്രതികൾ അറസ്റ്റിൽ. കൗമാരക്കാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മലപ്പുറം വടക്കത്ത് വളപ്പിൽ അബ്ദുൾ നിസാർ (18) നെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാം മുഖേന പെണ്‍കുട്ടിയെ പരിചയപ്പെട്ട പ്രതി കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും കുട്ടിയെ കടന്നു പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. വാകത്താനം എസ്ഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. 17 വയസുള്ള പെണ്‍കുട്ടിയെ പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നൽകി വശീകരിച്ച് പീഡനത്തിനിരയാക്കിയെന്ന കേസിൽ ചെങ്ങളം സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. ചെങ്ങളം പെരിയ കൊല്ലംപറന്പിൽ അഖിൽ സുരേഷ് (പക്കി 24) നെയാണ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ യുവാവും കടുംബവും അയ്യമ്മാന്ത്ര ഭാഗത്ത് വാടകക്ക് താമസിച്ചു വരികയാണ്. ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്കിന്റെ നിർദ്ദേശാനുസരണം…
Read Moreഅച്ചു സന്തോഷ് അകത്തു തന്നെ! പ്രായം മുത്തിരണ്ടായപ്പോഴേക്കും കാപ്പാ ചുമത്തി ജയിലിലടച്ചതു മൂന്ന് തവണ
അതിരന്പുഴ: കുപ്രസിദ്ധ ഗുണ്ടയെ മൂന്നാം പ്രാവശ്യവും കാപ്പാ ചുമത്തി ജയിലിലടച്ചു. അതിരന്പുഴ പടിഞ്ഞാറ്റും ഭാഗം കോട്ടമുറി പ്രിയദർശനി കോളനിയിൽ തൊട്ടിമാലിയിൽ അച്ചു സന്തോഷി(32) നെയാണ് കാപ്പ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിൽ ജയിലിടച്ചത്. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ മയക്കുമരുന്ന്, ഗുണ്ടാ-ക്വട്ടേഷൻ ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. ജില്ലാ പോലീസ് ചീഫ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിരോധിത മയക്കുമരുന്നുകൾ കൈവശം സൂക്ഷിക്കുക, കൊലപാതകശ്രമം, തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് മുന്‍പു രണ്ടു തവണ കാപ്പാ നടപടികൾ നേരിട്ടിട്ടുള്ളയാളാണ് അച്ചു സന്തോഷ്. കഴിഞ്ഞ ഏപ്രിലിൽ കരുതൽ തടങ്കലിൽനിന്നു പുറത്തുവന്ന ശേഷം ഏറ്റുമാനൂർ, കടുത്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്രിമിനലുകളുമൊത്ത് തൃശൂർ ജില്ലയിലെ ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ക്വട്ടേഷൻ പ്രവർത്തനത്തിനായി ചെല്ലുകയും തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജാമ്യത്തിൽ കഴിഞ്ഞുവരവെയാണ് കാപ്പാ…
Read More