കുമരകം: മതൃശൂരിൽ നിന്നും കോട്ടയത്തെത്തി മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പു നടത്താൻ ശ്രമം. യുവാവ് കുമരകം പോലീസ് പിടിയിൽ. കുമരകം കവണാറ്റിൻകര ബാങ്ക് പടി ഭാഗത്ത് എട്ടോന്നിൽ ഫൈനാൻസ് എന്ന സ്വർണപ്പണയ സ്ഥാപനത്തിലാണ് മുക്കുപണ്ടം പണയം വയ്ക്കാൻ വന്ന തൃശൂർ ചാവക്കാട് ഉഴവൂർ പറന്പ് വീട്ടിൽ മുരളീധരൻ മകൻ ഹരിവിഷ്ണു (24) നെ കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഒരാഴ്ചയായി കോട്ടയത്ത് ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. സ്വർണം എന്ന വ്യാജേന മുക്കുപണ്ടം നൽകി 50,000 രൂപ ആവശ്യപ്പെട്ടതിനെത്തുടർന്ന് കടയുടമയ്ക്ക് സംശയം തോന്നി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ജില്ലാ പോലിസ് ചീഫ് കെ. കാർത്തിക്കിന്റെ നിർദേശപ്രകാരം കുമരകം എസ്എച്ച്ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read MoreCategory: Kottayam
പൊതുഗതാഗതത്തിനു പുതിയ മുഖം നൽകിയ കെഎംഎസ് കൊച്ചേട്ടൻ യാത്രയായി
ജിബിൻ കുര്യൻകോട്ടയം: പാലാ-പൊൻകുന്നം റൂട്ടിലെ ജനജീവിതം എന്നാൽ അതു കെഎംഎസ് ബസിനോടും അതിന്റെ ഉടമ കെ.ടി. മാത്യു എന്ന കെഎംഎസ് കൊച്ചേട്ടനോടും ചേർന്നുനിൽക്കുന്നതായിരുന്നു. പാലായിൽനിന്ന് ഇടമറ്റവും ഭരണങ്ങാനവും പിണ്ണാക്കനാടും ചേറ്റുതോടും ചെങ്ങളവും നായിപ്ലാവുമെല്ലാം ചുറ്റിക്കറങ്ങുന്ന കെഎംഎസ് സർവീസുകൾ. സ്വാതന്ത്ര്യം കിട്ടി കേവലം രണ്ടുമൂന്നു വർഷങ്ങൾ കഴിയുന്പോഴേക്കും മീനച്ചിൽ താലൂക്കിൽ പൊതുഗതാഗതത്തിനു പുതിയ മുഖമായി പാലാ -പൊൻകുന്നം റൂട്ടിൽ കെഎംഎസ് ബസ് ഓടിത്തുടങ്ങി. പൊതുഗതാഗതത്തിന് യാതൊരു പ്രാധാന്യവുമില്ലാതിരുന്ന അക്കാലത്ത് അതിന്റെ പ്രസക്തി എന്താണെന്നു ജനത്തെ ബോധ്യപ്പെടുത്തിയായിരുന്നു കെഎംഎസിന്റെ പ്രയാണം. 10 വർഷം മുന്പുവരെ പുലർച്ചെ 5.30 മുതൽ രാത്രി 8.50 വരെ ഈ റൂട്ടിൽ അര മണിക്കൂർ കാത്തുനിന്നാൽ ഒരു കെഎംഎസ് ബസ് അങ്ങോട്ടോ ഇങ്ങോട്ടോ പോകുന്നത് കാണാമായിരുന്നു. പൈക ക്രംബ് ജംഗ്ഷനിലാണു കൊച്ചേട്ടന്റെ കളപ്പുരയ്ക്കൽ വീട്. കന്പനിക്ക് ഓഫീസുണ്ടെങ്കിലും കൊച്ചേട്ടന്റെ ഓഫീസ്’ വീടിന്റെ വരാന്തയാണ്. വരാന്തയിലിരിക്കുന്പോൾതന്നെ ബസുകൾ…
Read Moreവിവാഹം കഴിച്ച ശേഷം യുവതിയെ പീഡനങ്ങൾക്കു വിധേയാക്കി പീഡനദൃശ്യങ്ങൾ പകർത്തി സുഹൃത്തുക്കൾക്കു അയച്ചുകൊടുത്തു; യുവതിയുടെ പരാതിയില് യുവാവ് അറസ്റ്റില്
മല്ലപ്പള്ളി: വിവാഹം കഴിച്ച ശേഷം യുവതിയെ പീഡനങ്ങൾക്കു വിധേയാക്കുകയും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം പുളിക്കൽ ഒളവട്ടൂർ ചോലക്കരമ്മൻ വീട്ടിൽ സുനിൽ കുമാറാണ് (42) അറസ്റ്റിലായത്. ഏഴുമറ്റൂർ സ്വദേശിനിയായ യുവതിയെ അമ്പലപ്പുഴ ക്ഷേത്രത്തിൽ വച്ച് 2020 ഫെബ്രുവരി 24ന് വിവാഹം കഴിച്ചശേഷം, പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചശേഷം ചിത്രങ്ങൾ പകർത്തി സുഹൃത്തുക്കൾക്കും മറ്റും എത്തിച്ചതായാണ് പരാതി. അമ്പലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിലും പ്രതിയുടെ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിലുമെത്തിച്ച് ഇയാൾ പീഡനങ്ങൾക്കു വിധേയയാക്കിയെന്നാണ് യുവതിയുടെ പരാതി. ഇയാളുടെ സുഹൃത്തുക്കളായ മറ്റ് ആറുപേർക്ക് ചിത്രങ്ങൾ കൈമാറിയിട്ടുള്ളതായും പരാതിയിൽ പറയുന്നു. അവർ ഓൺലൈനിലും ഫേസ്ബുക്ക് പേജിലും അപകീർത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തി മലപ്പുറത്തെ വീട്ടിൽ നിന്ന് ഇന്നലെ പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. പ്രതിയെ…
Read Moreകാലവർഷം പെയ്തിറങ്ങുമ്പോൾ പീരുമേട് ടീ കമ്പനിയിൽ ദൈന്യതയുടെ ‘കൊളുന്തെടുപ്പ്’; ചികിത്സയ്ക്കുപോലും വകയില്ലാതെ കിടപ്പുരോഗികൾ
ഉപ്പുതറ: പീരുമേട് ടീ കന്പനിയിൽ ചികിത്സിക്കാൻപോലും വകയില്ലാതെ നിരവധി കിടപ്പ് രോഗികൾ രോഗങ്ങളോടു മല്ലടിക്കുന്നു. കാലവർഷം കനത്തതോടെ കൂലിപ്പണിപോലുമില്ലാതായതോടെ തൊഴിലാളികൾ മുഴുപ്പട്ടിണിയിലേക്കും നീങ്ങുകയാണ്. 2000-ൽ തോട്ടം പൂട്ടിയതോടെ ആരംഭിച്ച കഷ്ടകാലം ഇപ്പോഴും പിന്തുടരുകയാണ്. ഉപ്പുതറ പുതുക്കട ചിട്ടിപ്പുര ലയത്തിലെ ശാന്തയാണ് (60)ചികിത്സിക്കാൻ നിവർത്തിയില്ലാതെ നരകിക്കുന്ന ഏറ്റവും ഒടുവിലത്തെ തൊഴിലാളി. കടം വാങ്ങിയും സുമനസുകളുടെ സഹായത്താലും ഇവരുടെ രണ്ട് പെണ്മക്കളെയും വിവാഹം ചെയ്തയച്ചു.പിന്നീട് ലയത്തിന്റെ ദുരവസ്ഥ പരിഹരിക്കാൻ പണം സ്വരുക്കൂട്ടുകയായിരുന്നു. ഇതിനിടയിൽ ശാന്തയെ വയറുവേദന പിടികൂടി. കുറെ നാൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലെത്തി. ഇവിടെ ഒരു ഓപ്പറേഷനും നടത്തി. തിരികെ എത്തിയ ശാന്തയ്ക്കു നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കട്ടിലിൽ എഴുന്നേറ്റിരിക്കും. ഭർത്താവ് അറുമുഖമാണ് ശാന്തയുടെ എല്ലാ കാര്യവും നോക്കുന്നത്. ലയത്തിന്റെ അറ്റകുറ്റപ്പണിക്ക് സ്വരുക്കൂട്ടിയ പണവും സുമനസുകൾ നൽകിയ…
Read Moreമഹാഭാഗ്യം..! കനത്ത മഴയും കോടമഞ്ഞും; വീട്ടിലേക്ക് ഓടിപ്പോകുന്നതിനിടെ കാട്ടാനയുമായി കൂട്ടിയിടിച്ചു; യുവാവിനെ തുമ്പികൈക്ക് തൂക്കിയെറിഞ്ഞ് ആന
മൂന്നാർ: വീട്ടിലേക്ക് മടങ്ങുന്ന വഴി റോഡിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന ചുഴറ്റി യെറിഞ്ഞ യുവാവിനു പരിക്ക്. മൂന്നാർ നയമക്കാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷൻ സ്വദേശിയായ സുമിത്ത് കുമാറിനാണ് (18) പരിക്കേറ്റത്. മുന്പിൽപ്പെട്ട യുവാവിനെ കാട്ടാന ചുഴറ്റിയെടുത്ത് തേയിലക്കാട്ടിലേക്ക് എറിയുകയായിരുന്നു.കാലിന് ഒടിവ് സംഭവിച്ച യുവാവിനെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം മൂന്നാറിൽനിന്നു ജോലി കഴിഞ്ഞ് സുഹ്യത്തുക്കൾക്കൊപ്പം ഓട്ടോയിലാണ് സുമിത്ത് കുമാർ എസ്റ്റേറ്റിലെത്തിയത്. റോഡിൽ നിർത്തിയ വാഹനത്തിൽനിന്നു ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുന്പോൾ കാട്ടാനയുടെ മുന്പിൽ അകപ്പെടുകയായിരുന്നു. കനത്ത മൂടൽ മഞ്ഞു കാരണം എതിരെ എത്തിയ ആനയെ കാണാൻ യുവാവിന് കഴിഞ്ഞില്ല. ആനയുമായി കൂട്ടിയിടിച്ചതോടെ യുവാവിനെ തുന്പികൈ ഉപയോഗിച്ച് തേയിലക്കാട്ടിലേക്ക് ആന എടുത്തെറിഞ്ഞു. കലി പൂണ്ട ആന സമീപത്തെ കാടുകളിൽ തുന്പിക്കൈകൊണ്ട് പരതിയെങ്കിലും യുവാവിനെ ആനയ്ക്കു കിട്ടിയില്ല. നാട്ടുകാരെത്തി ബഹളം വച്ചതോടെയാണ് ആന കാടുകയറിയത്.
Read Moreമെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് ‘കനിവ് 108’ ആംബുലൻസിൽ പ്രസവം; യുവതിക്ക് സുഖ പ്രസവമൊരുക്കിയത് സംഗീതും രാജേഷും
പത്തനംതിട്ട: മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിൽ പ്രസവം.റാന്നി ചെല്ലക്കാട് സ്വദേശിനിയായ 38കാരിയാണ് കനിവ് 108 ജീവനക്കാരുടെ പരിചരണത്തിൽ പെൺകുഞ്ഞിനു ജന്മം നൽകിയത്. വയറുവേദനയേത്തുടർന്ന് റാന്നി എം.സി. ചെറിയാൻ മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു യുവതി. ഉച്ചയ്ക്ക് ഒന്നോടെ ആരോഗ്യനില വഷളായതിനേത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ യുവതിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് ഡോക്ടർ റഫർ ചെയ്യുകയും ഇതിനായി കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയുമായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷൻ സംഗീത് സൈമൺ, ആംബുലൻസ് പൈലറ്റ് രാജേഷ് ബാലൻ എന്നിവർ ഉടനെ യുവതിയുമായി കോട്ടയം മെഡിക്കൽ കോളജിലേക്ക് യാത്ര തിരിച്ചു. കോട്ടയം സംക്രാന്തി എത്തിയപ്പോഴേക്കും യുവതിയുടെ നില കൂടുതൽ വഷളായി. എമർജൻസി മെഡിക്കൽ ടെക്നീഷൻ സംഗീത് സൈമൺ നടത്തിയ…
Read Moreഅങ്ങനെയിപ്പം പോകേണ്ട! പോലീസ് പരിശോധന ഒഴിവാക്കി ടിപ്പർ, ഇഷ്ടപ്പെടാതെ റോഡ്; കിട്ടിയത് മുട്ടന്പണി
കുറുപ്പന്തറ: പോലീസ് പരിശോധന ഒഴിവാക്കാൻ സിമന്റ് കട്ടയുമായി വീതി കുറഞ്ഞ പഞ്ചായത്ത് റോഡിലൂടെ പോകാൻ ശ്രമിച്ച ടിപ്പർ ലോറി റോഡരികിലെ മണ്ണിടിഞ്ഞു തോട്ടിലേക്കു ചെരിഞ്ഞു. കുറുപ്പന്തറ കടവിനു സമീപത്തുനിന്നു കുറുപ്പന്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തേക്കെത്തുന്ന റോഡിലൂടെ കടന്നുപോകാൻ ശ്രമിക്കുന്പോഴാണ് അപകടം. കുറുപ്പന്തറ കടവിനു സമീപം ഇന്നലെ രാവിലെ 10.30ഓടെയാണ് അപകടം. തോടിന്റെ വശത്തുകൂടി കടന്നുപോകുന്ന റോഡാണിത്. ചെറുവാഹനങ്ങൾ മാത്രം കടന്നുപോകുന്ന റോഡ് മഴക്കാലമായതിനാൽ അപകട ഭീഷണിയിലായിരുന്നു. ഭാരവാഹനങ്ങൾ കടന്നുപോയാൽ അപകടസാധ്യതയുള്ളതിനാൽ ടിപ്പർ ലോറി ഇതിലേ പ്രവേശിച്ചപ്പോൾത്തന്നെ നാട്ടുകാർ എതിർത്തിരുന്നു. എതിർപ്പവഗണിച്ചു മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോളാണ് തോടിന്റെ വശത്തെ റോഡിടിഞ്ഞു ലോറി കുടുങ്ങിയത്. ഉടൻതന്നെ മുൻവശത്തുനിന്നു ജെസിബി ഉപയോഗിച്ചു ഉയർത്തിയ ശേഷം പുറകുവശത്ത് ക്രെയിനുപയോഗിച്ചു ലോറി കെട്ടി വലിച്ചു ഇവിടെ നിന്നും മാറ്റിയതിനാൽ വൻദുരന്തം ഒഴിവായി. മാൻവെട്ടത്തുനിന്നും സിമന്റ് കട്ടയുമായെത്തിയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Read Moreമതസൗഹാർദത്തിന്റെ വലിയ വേദി! ഹൈന്ദവ സഹോദരിയുടെ സംസ്കാരകർമത്തിന് ഇടമൊരുക്കി സിബിഗിരി പള്ളി
തൊടുപുഴ: ഹൈന്ദവ സഹോദരിയുടെ സംസ്കാര കർമങ്ങൾ നടത്താൻ ഇടം കിട്ടാതെ വലഞ്ഞ കുടുംബത്തിന് സഹായഹസ്തമേകി മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി. അറക്കുളം ഗ്രാമപഞ്ചായത്തിലെ യുഡി ക്ലർക്ക് സൂരജിന്റെ അമ്മ ജയ(76)യുടെ സംസ്കാര കർമങ്ങൾ നടത്താനാണ് ഇടം കിട്ടാതിരുന്നത്. ഹൃദയാഘാതത്തെത്തുടർന്നാണ് ജയ മരിച്ചത്. സൂരജും കുടുംബവും ആറു കുടുംബങ്ങൾ താമസിക്കുന്ന അപ്പാർട്ട്മെന്റിലായിരുന്നു താമസം. ഇവിടെ മൃതദേഹം കിടത്തി സംസ്കാരത്തിനു മുന്പുള്ള കർമങ്ങൾ നടത്താൻ സൗകര്യം ഇല്ലായിരുന്നു. ഇതോടെ ആകെ പ്രതിസന്ധിയിലായ കുടുംബത്തിന്റെ വിഷമം അപ്പാർട്ട്മെന്റിന്റെ ഉടമ വരിക്കമാക്കൽ ബേബിയാണ് മുട്ടം ശങ്കരപ്പള്ളി സിബിഗിരി പള്ളി വികാരി ഫാ. ജോൺ പാളിത്തോട്ടത്തെ അറിയിച്ചത്. ഇതോടെ പള്ളിയുടെ പാരിഷ് ഹാൾ സൗജന്യമായി ഹൈന്ദവ കുടുംബത്തിനു വിട്ടുകൊടുക്കുകയായിരുന്നു. ജയയുടെ സംസ്കാരത്തിനു മുന്നോടിയായുള്ള കർമങ്ങൾ പാരീഷ് ഹാളിൽ വച്ചു നടത്തി. മതസൗഹാർദത്തിന്റെ വലിയ വേദിയൊരുക്കിയ സിബിഗിരി പള്ളിയെയും ഉചിതമായ തീരുമാനമെടുത്ത വികാരിയെയും നാട്…
Read Moreകെഎസ്ആർടിസി ബസിന് മുന്നിൽ ബൈക്കിൽ അഭ്യാസ പ്രകടനം! യുവാവ് പോലീസ് പിടിയിൽ
ഈരാറ്റുപേട്ട: കെഎസ്ആർടിസി ബസിന് മുന്നിൽ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം പൗടിക്കോണം സ്വദേശി ആരോമലാണ് (19) പിടിയിലായത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. തീക്കോയി- ഈരാറ്റുപേട്ട റൂട്ടിലായിരുന്നു അപകടകരമായ രീതിയിലുള്ള യുവാവിന്റെ പെരുമാറ്റം. ബൈക്കിന്റെ മുൻചക്രം ഉയർത്തിയായിരുന്നു അഭ്യാസമെന്ന് പറയുന്നു. ആനിയിളപ്പ് മുതൽ നടക്കൽവരെ ഈ അഭ്യാസം തുടർന്നതായി ബസിൽ ഉണ്ടായിരുന്നവർ പറഞ്ഞു. ബസിലുണ്ടായിരുന്നവർ ചിത്രീകരിച്ച വീഡിയോ പോലീസിന് കൈമാറിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി ഈരാറ്റുപേട്ട പോലീസ് പറഞ്ഞു.
Read Moreഉള്ളുപൊള്ളിച്ച് ആൽഫിനും ആൽഫിയയും; ജെഫിക്കും സുമയ്ക്കും യാത്രാമൊഴി! യുവദമ്പതികൾ യാത്രയായതോടെ തനിച്ചായി പൊന്നോമ
വെച്ചൂർ: സ്നേഹംകൊണ്ട് എല്ലാവരുടെയും ഹൃദയം കവർന്ന പ്രിയപ്പെട്ടവരെ ഒരുനോക്കു കാണാൻ ജന്മനാട് നിറമിഴികളോടെ കാത്തുനിന്നു. കുരുന്നുകളെയുമായി കളിചിരികളോടെ എത്തിയിരുന്ന വള്ളത്തിൽ ഇത്തവണ ചേതനയറ്റ് ജെഫിനും സുമിയും. വെള്ളത്താൽ ചുറ്റപ്പെട്ട വെച്ചൂർ മഞ്ചാടിക്കരി പ്രദേശം കണ്ണീരണിഞ്ഞു. കിടങ്ങലാശേരി ജെഫിൻ കെ.പോളി(36)ന്റെയും ഭാര്യ സുമി(34)യുടെയും മൃതദേഹങ്ങൾ വള്ളത്തിൽനിന്നിറക്കി വീട്ടുമുറ്റത്തെത്തിച്ചപ്പോൾ കൂട്ടക്കരച്ചിലുയർന്നു. ഇരുവർക്കും അന്ത്യോപചാരമർപ്പിക്കാൻ നൂറുകണക്കിനാളുകളാണ് മഞ്ചാടിക്കരിയിലേക്കു പ്രവഹിച്ചത്. അകാലത്തിൽ യുവദന്പതികൾ യാത്രയായതോടെ തനിച്ചായിപ്പോയ പൊന്നോമനകളെക്കുറിച്ച് പറഞ്ഞ് ഏങ്ങലടിച്ചവരെ ആശ്വസിപ്പിക്കാൻ കൂടി നിന്നവർക്കുമായില്ല. കൈപ്പുഴമുട്ട് സെന്റ് ആന്റണീസ് പള്ളിക്കു സമീപം ബുധനാഴ്ച കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെഫിനും ഭാര്യ സുമിയും മരിക്കുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നര വയസുള്ള മകൻ ആൽഫിനും ഒന്നര വയസുള്ള മകൾ ആൽഫിയയും അദ്ഭുതകരമായി രക്ഷപ്പെട്ടു. ആൽഫിനു കാലിനു പരിക്കുണ്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിനാണ് കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹം മഞ്ചാടിക്കരി സെന്റ്…
Read More