ഗാന്ധിനഗർ: കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നതായി പരാതി. കോട്ടയം മെഡിക്കൽ കോളജ് കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ മിൽമ ബൂത്തിലാണ് അമിത വില ഈടാക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. ആശുപത്രി പരിസരത്തുള്ള വ്യാപാരികൾ ഒരു കുപ്പിവെള്ളം 15 രൂപയ്ക്ക് നൽകുന്പോൾ മിൽമ ബൂത്തിൽ 20 രൂപയ്ക്കാണ് ഒരു കുപ്പി വെള്ളം നൽകുന്നത്. കുപ്പിവെള്ളത്തിന് 13 രൂപയായി സർക്കാർ കുറച്ചിരുന്നു. ഇതിനെതിരെ വ്യവസായികൾ ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് കുപ്പിവെള്ളത്തിന് 13 രൂപാ നിശ്ചയിക്കാൻ അധികാരമില്ലെന്ന് കോടതി ഉത്തരവിറക്കുകയും ചെയ്തു. ഇതിനെതുടർന്ന് വ്യാപാരികൾ 15 രൂപയ്ക്ക് കുടിവെള്ളം നൽകിവരികയാണ്. എന്നാൽ മിൽമ ബൂത്ത് അധിക വിലവാങ്ങുന്നത് അവസാനിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Read MoreCategory: Kottayam
ഒമിക്രോണ്‍ കോട്ടയത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി! പുതുവത്സര ആഘോഷങ്ങൾ രാത്രി 10ന് ശേഷം അനുവദിക്കില്ല
കോട്ടയം: കോവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വേഗത്തിൽ വ്യാപിക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഉത്തരവായി. അടച്ചിട്ട സ്ഥലങ്ങളിൽ ഒമിക്രോണ്‍ വകഭേദം വേഗത്തിൽ പടരാൻ സാധ്യതയുള്ളതിനാൽ ഇൻഡോർ പരിപാടികൾ സംഘടിപ്പിക്കുന്പോൾ ആവശ്യമായ വായു സഞ്ചാരം ഉറപ്പാക്കുകയും കൃത്യമായ സാമൂഹിക അകലം പാലിക്കുകയും വേണം. മാസ്കിന്റെ ഉപയോഗം കർശനമായി ഉറപ്പു വരുത്തണം. ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിലെ സീറ്റിംഗ് കപ്പാസിറ്റി 50 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല. നാളെ മുതൽ ജനുവരി രണ്ടു വരെ രാത്രി 10 മുതൽ രാവിലെ അഞ്ചു വരെ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പുതുവത്സര ആഘോഷങ്ങൾ രാത്രി 10ന് ശേഷം അനുവദിക്കില്ല. പള്ളികളിൽ പുതുവത്സരത്തോടനുബന്ധിച്ചുള്ള രാത്രിയിൽ വിശുദ്ധ കുർബാന നടത്താവുന്നതാണെങ്കിലും മാസ്ക്, സാമൂഹിക അകലം, പങ്കെടുക്കുന്നതിന് അനുവദനീയമായ ആളുകളുടെ എണ്ണം…
Read Moreകേരള കോണ്‍ഗ്രസ് സെമി കേഡർ പാർട്ടിയാകുന്നു ! ഇനി സംഘടന തെരഞ്ഞെടുപ്പും സമ്മേളനവും നാലാൾ അറിഞ്ഞു വേണം…
കോട്ടയം: ഇടതുമുന്നണിയിലെ പ്രധാന ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് എം സിപിഎം മോഡലിൽ സംഘടന തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. സിപിഎം മോഡലിൽ സെമി കേഡർ പാർട്ടിയാക്കി കേരള കോണ്‍ഗ്രസിനെ മാറ്റുന്നതിനുള്ള ശ്രമങ്ങൾ ചെയർമാൻ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ നടന്നു വരുകയാണ്. ഇതിനിടയിലാണ് സംഘടന തെരഞ്ഞെടുപ്പും സിപിഎം സംഘടന പ്രവർത്തനത്തിന്റെയും സമ്മേളനത്തിന്റെയും മാതൃകയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.ഇതിനായി പുതിയ മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. മാനദണ്ഡങ്ങളും നിർദേശങ്ങളുമടങ്ങിയ ചെയർമാന്റെ കത്ത് കീഴ് ഘടകങ്ങൾക്കു ലഭിച്ചു.സമ്മേളനത്തിൽ കഴിഞ്ഞകാല പ്രവർത്തന റിപ്പോർട്ടിംഗ് നിർബന്ധമായി അവതരിപ്പിക്കും. മണ്ഡലം, നിയോജക മണ്ഡലം, ജില്ലാ പ്രസിഡന്റുമാരായിരിക്കും റിപ്പോർട്ട് അവതരിപ്പിക്കുക. നാട്ടിൽ നാലാളറിഞ്ഞു വേണം സമ്മേളനം നടത്താൻ. മുന്‍പ് ഓഡിറ്റോറിയങ്ങളിലും മറ്റും ആരും അറിയാതെ നടത്തിയിരുന്ന സമ്മേളനങ്ങൾ ഇനിപാടില്ല. പാർട്ടി ഓഫീസിലും, ഹോട്ടലിലും നാലുപേർ യോഗം ചേർന്ന് ഭാരവാഹികളെ തീരുമാനിച്ച് വാർത്തയും പടവും കൊടുത്താൽ സമ്മേളനം തീർന്നിരുന്നു. ഇനി അതുപറ്റില്ലെന്നും കത്തിൽ കർശന നിർദേശമായി…
Read Moreഅന്വേഷണ കമ്മീഷൻ റിപ്പോർട്ട് ! നേതാക്കൾക്കെതിരെ നടപടിയില്ല;മണ്ഡലം കമ്മിറ്റിയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് വിലയിരുത്തൽ…
ജിബിൻ കുര്യൻ കോട്ടയം: പാലായിലെ ഇടതു മുന്നണി സ്ഥാനാർഥി ജോസ് കെ.മാണിയുടെ പരാജയം സംബന്ധിച്ച് സിപിഎം ജില്ലാ കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ നേതാക്കൾക്കെതിരെ നടപടിയില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം നിയോഗിച്ച പാലാ മണ്ഡലം കമ്മറ്റിക്ക് വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ പ്രഫ.എം.ടി. ജോസഫ്, ടി.ആർ.രഘുനാഥൻ എന്നിവരായിരുന്നു കമ്മീഷനംഗങ്ങൾ. കമ്മീഷൻ മൂന്നു തവണ പാലാ ഏരിയാ ഓഫീസിൽ സിറ്റിംഗ് നടത്തുകയും മണ്ഡലം കമ്മറ്റി വിളിച്ചു ചേർക്കുകയും ചെയ്തിരുന്നു. പാർട്ടി ബ്രാഞ്ച് കമ്മറ്റി സെക്രട്ടറിമാരെ നേരിൽ കണ്ടു കമ്മീഷൻ തെളിവെടുത്തിരുന്നു. ഇതിനെത്തുടർന്ന് ആദ്യം സമർപ്പിച്ച കമ്മീഷൻ റിപ്പോർട്ട് ജില്ലാ, സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. റിപ്പോർട്ട് അപൂർണമാണെന്നും യഥാർമായ പരാജയ കാരണം കണ്ടെത്താനായില്ലെന്നും പറഞ്ഞായിരുന്നു റിപ്പോർട്ട് തള്ളിയത്. തുടർന്ന് നടന്ന ഏരിയാ സമ്മേളനങ്ങളിൽ റിപ്പോർട്ട് നൽകാത്തതു വിമർശനത്തിനു കാരണമായി. ഇതിനെത്തുടർന്നാണ് ജില്ലാ…
Read Moreകുറവിലങ്ങാട് – ആലപ്പുഴ മിനി ഹൈവേയിലെ റോഡിന്റെ അവസ്ഥ കണ്ടോ?
കടുത്തുരുത്തി: സംസ്ഥാന പാതയുടെ ഭാഗമായ കുറുപ്പന്തറ-കല്ലറ റോഡ് തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായി. റോഡ് കുണ്ടും കുഴിയുമായി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു. കുറവിലങ്ങാട്-ആലപ്പുഴ മിനി ഹൈവേയില്‍ ഉള്‍പ്പെടുന്ന റോഡാണിത്. കുറുപ്പന്തറ കവല മുതല്‍ കല്ലറ വരെയുള്ള ഒമ്പത് കിലോമീറ്ററോളം വരുന്ന റോഡ് പലയിടങ്ങളിലായി തകര്‍ന്നു കിടക്കുകയാണ്. കുറുപ്പന്തറ റെയില്‍വേ സ്റ്റേഷന്, കടവ് ഭാഗം, ലക്ഷംകവല, മാന്‍വെട്ടം, തച്ചേരിമുട്ട്, പുത്തന്‍പള്ളി, കളമ്പുകാട്, എസ്ബിഐ ജംഗ്ഷന് തുടങ്ങിയ ഭാഗങ്ങളിലെല്ലാം റോഡ് പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു. മഴ പെയ്താല്‍ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞു വള്ളം കളി നടത്താവുന്ന സ്ഥിതിയാണ്. റോഡിലെ കുഴികളില്‍ വീണ് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. വെള്ളം ഒഴുകി പോകാനുള്ള സൗകര്യം ഇല്ലാത്തതും റോഡ് തകരാന്‍ കാരണമാകുന്നുണ്ട്. സര്‍വീസ് ബസുകളടക്കം നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന തിരക്കേറിയ റോഡാണിത്. സ്കൂള്‍-കോളജ് വിദ്യാര്‍ഥികളടക്കം നിരവധിയാളുകള്‍ കാല്‍നടയായി ഉള്‍പെടെ…
Read Moreപോലീസ് ശ്രദ്ധിക്കണം! തിരുനക്കര മൈതാനം കുപ്രസിദ്ധിയിലേക്കോ ?
കോട്ടയം: കോട്ടയത്തെ സാമൂഹിക വിരുദ്ധർ തന്പടിക്കുന്നത് തിരുനക്കര മൈതാനത്ത്. പകൽ, രാത്രി വ്യത്യാസമില്ലാതെ ഇവിടെ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുകയാണ്. കെഎസ്ആർടിസി സ്റ്റാൻഡ്, ശാസ്ത്രി റോഡ്, ലോഗോസ്, തിയറ്റർ റോഡ്, കോടിമത, നാഗന്പടം തുടങ്ങിയ സ്ഥലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണെങ്കിലും ഇവരെല്ലാം തന്പടിക്കുന്നതു തിരുനക്കര മൈതാനത്താണ്. സന്ധ്യ മയങ്ങുന്നതോടെ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള സാമൂഹിക വിരുദ്ധർ മൈതാനത്ത് മദ്യപാനം തുടങ്ങും. പകലും രാത്രിയിലും പോലീസ് മൈതാനത്തിനുള്ളിലേക്കു പ്രവേശിക്കാറില്ല. കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്ന സംഘങ്ങൾ തിരുനക്കര മൈതാനത്ത് എറ്റുമുട്ടുന്നതും സ്ത്രീകളെയും കുട്ടികളെയും ഇതിലൂടെ വഴി നടക്കാൻ സമ്മതിക്കാതെ കമന്റടിക്കുന്നതും പതിവു കാഴ്ചയാണ്. കോവിഡ് ഭീതിയിൽ പൊതുപരിപാടികൾ ഇല്ലാതായതോടെ നഗരസഭ അധികൃതർ മൈതാനത്തേക്കു തിരിഞ്ഞു നോക്കുന്നില്ല. ഇതോടെ പകൽ സമയത്ത് പോലും മൈതാനത്ത് പരസ്യമായ മദ്യപാനം അടക്കം നടക്കുന്നുണ്ട്. മൈതാനത്തിന് അകത്തും ശൗചാലയത്തിനുള്ളിലും ഷീറ്റുകെട്ടി താമസിക്കുന്നവർ വരെയുണ്ട്. രാത്രികാലങ്ങളിൽ മയക്കുമരുന്ന…
Read Moreഞായറാഴ്ചകളിൽ ബസ് ഓടാതിരുന്നാൽ പണിയാകും! ഞായറാഴ്ചകളിൽ കൂട്ടത്തോടെ സ്വകാര്യബസുകൾ സർവീസ് മുടക്കുന്നതായി ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ
പാലാ: പാലായിൽ ഞായറാഴ്ചകളിൽ പണിമുടക്കുന്ന സ്വകാര്യ ബസുകൾക്കെതിരെയുള്ള റിപ്പോർട്ട് ഇന്നു ആർടിഒയ്ക്കു സമർപ്പിക്കും. ഏതാനും നാളുകളായി പാലാ-ഉഴവൂർ, പാലാ-ചക്കാന്പുഴ-രാമപുരം, പാലാ-ഏഴാച്ചേരി-രാമപുരം, ഉഴവൂർ-കോട്ടയം റൂട്ടുകളിലുള്ള മുഴുവൻ സ്വകാര്യബസുകളും ഞായാറാഴ്ചകളിൽ സർവീസ് നടത്തുന്നില്ല. ഇതോടെ നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. ഞായറാഴ്ചകളിൽ കൂട്ടത്തോടെ സ്വകാര്യബസുകൾ സർവീസ് മുടക്കുന്നതായി കാണിച്ചു ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ പരാതി നല്കി. ഇതോടെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ ഞായറാഴ്ചകളിൽ സർവീസ് മുടക്കരുതെന്ന് സ്വകാര്യ ബസുകൾക്കു കർശന നിർദേശം നല്കി. ഉഴവൂർ ജോയിന്റ് ആർടി ഓഫീസിന് കീഴിലും പാലാ ജോയിന്റ് ആർടി ഓഫീസിന് കീഴിലുമുള്ള പ്രദേശങ്ങളിൽ ഗതാഗത വകുപ്പുദ്യോഗസ്ഥർ പരിശോധനയ്ക്കിറങ്ങിയാണ് ബസുകൾക്കു നിർദേശം നല്‍കിയത്. എന്നാൽ ഈ നിർദേശം കാറ്റിൽ പറത്തി ഇന്നലെയും ബസുകൾ സർവീസ് നടത്തിയില്ല. ഇതോടെ ഈ റൂട്ടിലോടുന്ന 25 സ്വകാര്യ ബസുകൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ ഉഴവൂർ-രാമപുരം പ്രദേശങ്ങളിൽ അസി.മോട്ടോർ…
Read Moreഎങ്ങനെ ഞങ്ങൾ ജീവിക്കും? ഇവൻമാരെക്കാെണ്ട് തോറ്റു…! മദ്യവും മയക്കുമരുന്നും ഉപയോഗിച്ച ശേഷം അസഭ്യവർഷം നടത്തുന്ന ഇവരെ ചോദ്യം ചെയ്താൽ കിട്ടുന്നത് മുട്ടന്‍പണി
ഏറ്റുമാനൂർ: വെട്ടിമുകൾ മഹാത്മാ കോളനിയിൽ തന്പടിച്ചിരിക്കുന്ന കഞ്ചാവ്, മദ്യപ സംഘം നാട്ടുകാരുടെ സമാധാന ജീവിതത്തിന് ഭീഷണി യാകുന്നു. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച ശേഷം അസഭ്യവർഷം നടത്തുന്ന ഇവരെ ചോദ്യം ചെയ്താൽ വീടുകയറി ആക്രമണം ഉറപ്പാണ്. മഹാത്മാ കോളനിയിൽ വള്ളോംബ്രായിൽ അനീഷി(38)നെ ക്രിസ്മസ് ദിവസം വീടുകയറി ആക്രമിച്ച് കൈയും കാലും തല്ലിയൊടിച്ചതാണ് ഒടുവിലത്തെ സംഭവം. രാത്രി ഏഴിനാണ് ആക്രമണം ഉണ്ടായത്. അനീഷിന്റെ വീടിന്റെ സമീപത്തെ വീട്ടിൽ തന്പടിച്ച ഒരു സംഘം യുവാക്കൾ മദ്യപിച്ച ശേഷം അസഭ്യവർഷം നടത്തുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇത് അനീഷിന്റെ ഭാര്യ സബീന ചോദ്യം ചെയ്തതിൽ പ്രകോപിതരായാണ് അഞ്ചംഗ സംഘം വീട്ടിൽ കയറി അനീഷിനെ ഇരുന്പ് കന്പി ഉപയോഗിച്ച് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അനീഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ സ്ത്രീകളെ ഉൾപ്പെടെയുള്ളവരെ ശല്യം ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ജൂലൈ 12ന്…
Read Moreവാക്കുതർക്കത്തിനിടെ അടിയും കല്ലേറും; ഫയർഫോഴ്സ് വാഹനം തകർത്തു, ഫയർമാനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
വൈക്കം: ഫയർഫോഴ്സ് വാഹനത്തിന്റെ ചില്ല് തകർക്കുകയും ഫയർമാനെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പോലിസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. വെച്ചൂർ മുച്ചൂർക്കാവ് കട്ടമടയിൽ പക്ഷിപ്പനി ബാധിത പ്രദേശത്ത് താറാവുകളെ കൊന്ന് സംസ്കരിക്കുന്നിടത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ കല്ലേറിൽ വൈക്കം ഫയർ സ്റ്റേഷനിലെ ഫയർമാൻ അരുണ്‍ രാജിന് പരിക്കേൽക്കുകയും ഫയർഫോഴ്സ് വാഹനത്തിന്റെ ചില്ല് തകരുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. വെച്ചൂർ സ്വദേശികളായ അഖിൽ പ്രസാദ് (26), വിപിൻ (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ഇവരെ എസ്ഐമാരായ അജ്മൽ ഹുസൈൻ, കെ. നാസർ എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട് മീനാക്ഷിപുരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഇനി രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വെച്ചൂർ അച്ചിനകം സ്വദേശിയായ അനന്തു ഷാജിയും അഖിൽ പ്രസാദുമായി അടിപിടിയുണ്ടായതിനെ തുടർന്ന് പോലിസ് കേസെടുത്തിരുന്നു. ഇവർ തമ്മിലുള്ള…
Read Moreകുറേ കള്ളൻമാർ ഇറങ്ങിയിട്ടുണ്ട്, കാണിക്കവഞ്ചികൾ അവർക്ക് മതി… പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിയുന്നില്ല
കോട്ടയം: ജില്ലയിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണം വ്യാപകമാകുന്നു. നിരവധി ക്ഷേത്രങ്ങളും പള്ളികളുമാണ് കഴിഞ്ഞ കുറച്ചു കാലത്തിനുള്ളിൽ മോഷണത്തിനിരയായിട്ടുള്ളത്. കഴിഞ്ഞ ദിവസം അന്പലക്കടവ് എസ്എൻഡിപി 782-ാം നന്പർ ശാഖയുടെ കീഴിലുള്ള ഒളശ ശങ്കരനാരായണ പുരം ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തി തുറന്ന് പണം അപഹരിച്ചതാണ് മോഷണ പരന്പരയിലെ അവസാന സംഭവം. ദിവസങ്ങൾക്കു മുന്‍പാണ് കഞ്ഞിക്കുഴി ഇറഞ്ഞാൽ ദേവീ ക്ഷേത്രത്തിൽ മോഷണം നടന്നത്. ഒക്ടോബറിലാണ് അയ്മനം വല്യാട് എസ്എൻഡിപി ഗുരുദേവ ക്ഷേത്രത്തിൽ മോഷണം നടന്നത്. എല്ലായിടത്തും കാണിക്കവഞ്ചി കുത്തി തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ കോട്ടയം, ചങ്ങനാശേരി പ്രദേശങ്ങളിൽ വിവിധ ആരാധനാലയങ്ങളിൽ മോഷണം നടക്കുന്നത് പതിവായി. കാണിക്കവഞ്ചിയിലാണ് നോട്ടംഅയ്മനം വല്യാട് 34-ാം നന്പർ എസ്എൻഡിപി ശാഖയുടെ ഉടമസ്ഥതയിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ നാലു കാണിക്കവഞ്ചികളിൽ മൂന്നും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഇറഞ്ഞാൽ ദേവീ ക്ഷേത്രത്തിലെ മോഷണത്തിൽ 5000 രൂപയിലധികം നഷ്ടപ്പെട്ടതായാണ്…
Read More