ഒ​മി​ക്രോ​ണ്‍ കോട്ടയത്ത് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി! പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ രാ​ത്രി 10ന് ​ശേ​ഷം അ​നു​വ​ദി​ക്കി​ല്ല

കോ​ട്ട​യം: കോ​വി​ഡ് വൈ​റ​സി​ന്‍റെ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം വേ​ഗ​ത്തി​ൽ വ്യാ​പി​ക്കു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​പി.​കെ ജ​യ​ശ്രീ ഉ​ത്ത​ര​വാ​യി.

അ​ട​ച്ചി​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം വേ​ഗ​ത്തി​ൽ പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ൻ​ഡോ​ർ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്പോ​ൾ ആ​വ​ശ്യ​മാ​യ വാ​യു സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കു​ക​യും കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണം. മാ​സ്കി​ന്‍റെ ഉ​പ​യോ​ഗം ക​ർ​ശ​ന​മാ​യി ഉ​റ​പ്പു വ​രു​ത്ത​ണം.

ബാ​റു​ക​ൾ, ക്ല​ബു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റോ​റ​ന്‍റു​ക​ൾ, ഭ​ക്ഷ​ണ​ശാ​ല​ക​ൾ, തി​യേ​റ്റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി 50 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലാ​കാ​ൻ പാ​ടി​ല്ല.

നാ​ളെ മു​ത​ൽ ജ​നു​വ​രി ര​ണ്ടു വ​രെ രാ​ത്രി 10 മു​ത​ൽ രാ​വി​ലെ അ​ഞ്ചു വ​രെ രാ​ത്രി​കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ രാ​ത്രി 10ന് ​ശേ​ഷം അ​നു​വ​ദി​ക്കി​ല്ല.

പ​ള്ളി​ക​ളി​ൽ പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള രാ​ത്രി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ത്താ​വു​ന്ന​താ​ണെ​ങ്കി​ലും മാ​സ്ക്, സാ​മൂ​ഹി​ക അ​ക​ലം, പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​നു​വ​ദ​നീ​യ​മാ​യ ആ​ളു​ക​ളു​ടെ എ​ണ്ണം എ​ന്നി​വ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.

വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ട​നു​ബ​ന്ധി​ച്ച് ആ​ളു​ക​ൾ കൂ​ട്ടം ചേ​രു​ന്ന​വി​ധം മ​റ്റ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ പാ​ടി​ല്ല.

ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, പാ​ർ​ക്കു​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രേ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment