ഉപ്പുതറ: ഇടുക്കി വന്യജീവി സങ്കേതത്തിലെ ഉൾഗ്രാമമായ മേമാരി ആദിവാസി ഗ്രാമത്തിലേക്കുള്ള റോഡുനിർമാണം പാതിവഴിയിൽ മുടക്കിയ കരാറുകാരനെതിരേ പ്രതിഷേധം ശക്തമാകുന്നു. അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ പദ്ധതിയാണ് പാതിവഴിയിൽ മുടങ്ങിയത്. ഇത് രണ്ടാം തവണയാണ് നിർമാണം മുടങ്ങുന്നത്. ഇതേത്തുടർന്ന് മേമാരി ഉന്നതിയിലെ ആദിവാസികൾ റോഡ് ഉപരോധിച്ചു. 2021 -22ൽ പട്ടികവർഗ വികസന വകുപ്പാണ് അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചത്. കഴിഞ്ഞ വർഷം 400 മീറ്റർ റോഡ് നിർമിച്ചശേഷം നിർമാണം മുടങ്ങി. ഈ വർഷം വീണ്ടും 400 മീറ്റർ നിർമിച്ചശേഷം ബാക്കിഭാഗം നിർമിക്കാൻ കരാറുകാരൻ തയാറായിട്ടില്ല. ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് പശ്ചാത്തല സൗകര്യമൊരുക്കി ജീവനോപാധികൾ മെച്ചപ്പെടുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടപ്പാക്കുന്നതിൽ തുടക്കം മുതൽ തടസം നേരിട്ടിരുന്നു.ഫണ്ട് അപര്യാപ്തതയാണ് കാരണമായി പറഞ്ഞത്. അനുവദിച്ച ഒരുകോടി മതിയാവില്ലെന്ന കാരണത്താൽ…
Read MoreCategory: Kottayam
കിടപ്പുരോഗിയായ വയോധികയുടെ മാല മോഷ്ടിച്ച പ്രതി അറസ്റ്റിൽ; ഫിസിയോതെറാപ്പിസ്റ്റായി വീടുകളിലെത്തിയായിരുന്നു മോഷണം
നെടുങ്കണ്ടം: കിടപ്പുരോഗിയായ വയോധികയുടെ മാല മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കട്ടപ്പന സ്വദേശി മറ്റത്തിൽ പ്രദീപ് നാരായണൻ (44) ആണ് നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്. മുണ്ടിയെരുമ പുത്തൻപറമ്പിൽപ്പടിക്കു സമീപം പട്ടരുമഠത്തിൽ സരള (65)യുടെ മാലയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. പകൽ സമയം പ്രദേശത്തെ പല വീടുകളിലും കയറിയിറങ്ങിയ മോഷ്ടാവ് കിടപ്പുരോഗികളുള്ള വീട് കൃത്യമായി ചോദിച്ചറിഞ്ഞിരുന്നു. വൈകുന്നേരം ഇയാൾ സരളയുടെ വീട്ടിലെത്തി. ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തുകയും ചികിത്സിക്കുന്നതിനിടെ മാല കൈക്കലാക്കുകയുമായിരുന്നു. പ്രദേശത്തെ നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളിൽനിന്നാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വധഭീഷണി മുഴക്കി പീഡിപ്പിച്ചു: പ്രതിക്ക് 51 വർഷം കഠിനതടവ്
ഏറ്റുമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തി ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 51 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. നാൽപാത്തിമല താന്നിക്കൽ വീട്ടിൽ ടി.എം. മഹേഷ് (20)നെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി റോഷ്നി എച്ച്. ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. 2024 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒമാരായിരുന്ന ഷോജോ വർഗീസ്, എ.എസ്. അൻസൽ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 21 സാക്ഷികളെ വിസ്തരിക്കുകയും 28 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്ത കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. പോൾ കെ. ഏബ്രഹാം ഹാജരായി.
Read Moreകൂടപ്പിറപ്പുകളും വളർത്തു മൃഗങ്ങളും ഓരോ ദിവസവും ഇരകളാകുന്നു; പുലിപ്പേടിയിൽ മലയോരം
മുണ്ടക്കയം: കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തി ഗ്രാമങ്ങൾ പുലിപ്പേടിയിൽ. ഒന്നിടവിട്ട ദിവസങ്ങളിൽ പലയിടങ്ങളിലും പുലിയെ കണ്ടതായുള്ള വാർത്തകൾ ജനങ്ങളുടെ സ്വൈരജീവിതം കെടുത്തുകയാണ്. വളർത്തുനായ്ക്കളും മൃഗങ്ങളും ഓരോ ദിവസവും പുലിയുടെ ആക്രമണത്തിനിരയാവുകയാണ്. കർശന നടപടി സ്വീകരിക്കാൻ വനംവകുപ്പ് തയാറാകുന്നില്ലെന്നും ആക്ഷേപം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം പുഞ്ചവയൽ കാരിശേരി ടോപ്പ് ഏന്തപ്പടി ഭാഗത്ത് പുതുപ്പറമ്പിൽ ദിവാകരന്റെ വളർത്തുനായയെ അജ്ഞാതജീവി കൊന്നിരുന്നു. പുലിയുടെ ആക്രമണമാണോയെന്ന സംശയത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് രണ്ടു കാമറകൾ സ്ഥാപിച്ചു. ആക്രമണത്തിൽ ചത്ത നായയുടെ ജഡം ഇവിടെത്തന്നെ ഇടുകയും ചെയ്തു. എന്നാൽ, രാത്രിയിൽ അജ്ഞാത ജീവി വീണ്ടുമെത്തി നായയുടെ ജഡം കടിച്ചുകൊണ്ടുപോയി. വനംവകുപ്പ് അധികാരികളെത്തി ഉന്നത ഉദ്യോഗസ്ഥരുടെ മുമ്പാകെ പരിശോധിക്കണമെന്ന് പറഞ്ഞ് കാമറ എടുത്തുകൊണ്ടുപോയെങ്കിലും ഇതിൽ ദൃശ്യങ്ങളൊന്നും പതിഞ്ഞില്ലെന്ന മറുപടിയാണ് നൽകിയത്. അതേസമയം, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണത്തിൽ നാട്ടുകാർ തൃപ്തരല്ല. പുലിയോ കടുവയോ ആകാം ആക്രമണം നടത്തിയതെന്നും…
Read Moreവെര്‍ച്വല്‍ തട്ടിപ്പു ശ്രമം ; വീട്ടമ്മയുടെ 27 ലക്ഷം സംരക്ഷിച്ച് പോലീസും ബാങ്ക് അധികൃതരും
കോട്ടയം: ജില്ലയില്‍ വീണ്ടും വെര്‍ച്വല്‍ തട്ടിപ്പ് നടത്താന്‍ ശ്രമം. സൈബര്‍ പോലീസിന്റെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടലിലൂടെ 68 കാരിയായ വീട്ടമ്മയ്ക്ക് നഷ്ടപ്പെടാതിരുന്നത് 27 ലക്ഷം രൂപ. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി മൊബൈല്‍ ഫോണ്‍ മുഖേന ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ചത്. 27 ലക്ഷം രൂപ പിന്‍വലിക്കാനായി വീട്ടമ്മ ബാങ്കില്‍ എത്തിയപ്പോള്‍ ഇടപാടില്‍ സംശയം തോന്നിയ നാഗമ്പടം ആക്സിസ് ബാങ്കിലെ കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍ ആന്റോ തോമസും ഇന്‍വെസ്റ്റ്മെന്റ് മാനേജരുമാണ് കോട്ടയം സൈബര്‍ പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് എസ്ഐ അഭിലാഷ് ഭാസ്കറിന്റെ നിര്‍ദേശപ്രകാരം വീട്ടമ്മയെയും ബാങ്ക് ഉദ്യോഗസ്ഥരെയും സൈബര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. എസ്ഐയുടെ നേതൃത്വത്തില്‍ വീട്ടമ്മയെ കാര്യങ്ങള്‍ വിശദമായി ബോധ്യപ്പെടുത്തുകയും തട്ടിപ്പിന്റെ സ്വഭാവം വ്യക്തമാക്കുകയും ചെയ്തതോടെയാണ് വീട്ടമ്മയ്ക്ക് പണം നഷ്ടമാകാതിരുന്നത്.
Read Moreജെസ്നയെ കാണാതായിട്ട് മാർച്ച് 22 ന് എട്ടു വർഷം; അവസാനവട്ട അന്വേഷണത്തിന് സിബിഐ സംഘം എരുമേലിയിലേക്ക്
എരുമേലി: ജെസ്ന മരിയ ജയിംസിന്റെ തിരോധനം എട്ട് വർഷം പൂർത്തിയാകുന്ന മാർച്ച് 22ന് കേസിൽ അവസാന അന്വേഷണത്തിനായി സിബിഐ. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും തുടർന്ന് സിബിഐ രണ്ട് തവണയും അന്വേഷണം നടത്തിയ കേസിലാണ് ഇപ്പോൾ വീണ്ടും സിബിഐയുടെ അന്വേഷണം. ഇന്ന് ഇതിനായി എരുമേലി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ സിബിഐ ഓഫീസ് പ്രവർത്തനം ആരംഭിക്കും. ആറ് മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. എരുമേലി റസ്റ്റ് ഹൗസിൽ ഇതിനായി രണ്ട് മുറികൾ തയാറാക്കിയിട്ടുണ്ട്. കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നതിന് മുമ്പ് ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകുന്നതിന്റെ ഭാഗമായാണ് വീണ്ടും അന്വേഷണം നടത്തുന്നതിലേക്ക് എത്തിയിരിക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരം നേരത്തെ അന്വേഷണം നടത്തി സിബിഐ റിപ്പോർട്ട് സമർപ്പിച്ചതാണ്. പുതിയ തെളിവുകൾ ലഭിച്ചാൽ വീണ്ടും അന്വേഷണം നടത്താമെന്ന് കോടതിയിൽ സിബിഐ അറിയിച്ചിരുന്നു. എന്നാൽ, പുതിയതായി തെളിവുകൾ ലഭിക്കാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കാൻ…
Read Moreആളനക്കമില്ലാതെ തെരഞ്ഞെടുപ്പിനു സാക്ഷ്യം വഹിക്കാൻ പുതുപ്പള്ളിയിലെ കരോട്ടുവള്ളക്കാലില്‍ വീട്
പുതുപ്പള്ളി: ഏറെ രാഷ്ട്രീയ നീക്കങ്ങള്‍ക്കു വേദിയായ പുതുപ്പള്ളി കരോട്ടുവള്ളക്കാലില്‍ വീട് ആളനക്കമില്ലാതെ ഒരു തെരഞ്ഞെടുപ്പിനുകൂടി സാക്ഷ്യം വഹിക്കുന്നു. ഉമ്മന്‍ ചാണ്ടിയെന്ന അതികായന്റെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും സാക്ഷിയായ ഭവനത്തിലിപ്പോള് രാഷ്ട്രീയ കുശലാന്വേഷണങ്ങള്‍ക്ക് സ്ഥാനമില്ല. ഒട്ടേറെ നിർണായക തീരുമാനങ്ങള്‍ക്കു വേദിയായ ഈ ഭവനം ഇന്ന് രാഷ്ട്രീയ ചിത്രങ്ങളില്‍ സ്ഥാനം പിടിക്കില്ല. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ അണഞ്ഞ ദീപം പുതുപ്പള്ളിയില്‍ പ്രകാശിക്കുന്നത് മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയാണ്. ചാണ്ടി ഉമ്മന്റെ വിശ്രമകേന്ദ്രം കരോട്ട് വള്ളക്കാലില്‍ ഭവനത്തിലല്ല. ഉമ്മന്‍ ചാണ്ടിയുടെ സഹോദരന് അലക്സ് ചാണ്ടിയുടെ പേരിലുള്ള ഭവനത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വലിയ ഇടമില്ല. ചാണ്ടി ഉമ്മന്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ചുക്കാന്‍പിടിക്കുന്നത് പുതുപ്പള്ളിയില്‍നിന്നു രണ്ട് കിലോമീറ്റര്‍ കിഴക്കുമാറി വെട്ടത്തുകവല-നാരകത്തോട് റോഡില്‍ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിനുസമീപമുള്ള വാടകവീട്ടിലാണ്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പ് സമയത്ത് ചാണ്ടി ഉമ്മന്‍ താമസിച്ചിരുന്നത്…
Read Moreകുടുംബ പ്രശ്നം പകയായി വളർന്നു; ബന്ധുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു; തടയാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ക്കും പരിക്ക്
നെടുങ്കണ്ടം: തൂക്കുപാലത്ത് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തടയാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ക്കും കുത്തേറ്റു. ഇന്നലെ വൈകുന്നേരം ഏഴോടെ തൂക്കുപാലം ടൗണിലാണ് സംഭവം. തൂക്കുപാലം അമ്പതേക്കര്‍ ബ്ലോക്ക് നമ്പര്‍ 924 ല്‍ രതീഷ് സി. നായര്‍ (35) ആണ് മരിച്ചത്. സംഭവത്തില്‍ രതീഷിന്റെ ബന്ധു മുണ്ടിയെരുമ കല്ലുമ്മേക്കല്ല് ബ്ലോക്ക് നമ്പര്‍ 714 ല്‍ അനൂപ് വിശ്വനാഥ (40)നെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു. അനൂപിന്റെ പിതൃസഹോദര പുത്രനാണ് മരിച്ച രതീഷ്. ഇരുവരും തമ്മില്‍ കുടുംബപ്രശ്നം നിലനിന്നിരുന്നു. വയറിംഗ് തൊഴിലാളിയായ രതീഷ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൂക്കുപാലം ടൗണില്‍ വാഹനം തടഞ്ഞു നിര്‍ത്തി കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രതീഷിനെ ഉടന്‍തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രതീഷിനൊപ്പം ഉണ്ടായിരുന്ന തൂക്കുപാലം സ്വദേശികളായ സനല്‍(40), സഞ്ജു(28) എന്നിവര്‍ക്ക് ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റു. ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍…
Read Moreസിലിണ്ടര്‍ പ്രതിസന്ധി തുടരുന്നു; ചായ, കാപ്പി നിശ്ചിത സമയത്ത് മാത്രം; ക്രമ്പ് ഫാക്ടറികള്‍ താത്കാലികമായി അടച്ചു
കോട്ടയം: സിലിണ്ടര്‍ പ്രതിസന്ധിയില്‍ ഇന്നലെ ജില്ലയിലെ നിരവധി ഹോട്ടലുകള്‍ അടഞ്ഞുകിടന്നു. ഇന്ത്യന്‍ കോഫി ഹൗസുകള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക ഹോട്ടലുകളിലും ചായ, കാപ്പി എന്നിവ നല്കുന്നതു നിശ്ചിത സമയങ്ങളില്‍ മാത്രമാക്കി. രാവിലെയും വൈകുന്നേരവും മാത്രമാണ് ചായയും കാപ്പിയും നല്‍കുന്നത്. പാചകവാതക സിലിണ്ടര്‍ പ്രതിസന്ധിയിൽ ഹോട്ടല്‍ മേഖലയ്ക്കു പിന്നാലെ റബര്‍ കര്‍ഷകരും വിഷമവൃത്തത്തിലായി. സിലിണ്ടര്‍ കിട്ടാതായതോടെ ജില്ലയിലെ ക്രമ്പ് ഫാക്ടറികള്‍ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. ഇതോടെ ഒട്ടുപാല്, ചിരട്ടപ്പാല്‍ ഉത്പാദിപ്പിക്കുന്ന റബര്‍ കര്‍ഷകര്‍ക്ക് വില്പന നടത്താന്‍ സാധിക്കാത്ത സാഹചര്യമാണ്. ജില്ലയിലെ 12 ഫാക്ടറികളില്‍ എട്ടെണ്ണമാണ് പ്രവര്‍ത്തനം താത്കാലിമായി നിര്‍ത്തിയത്. 30 ടണ്‍ ഉത്പാദനം നടക്കുന്ന ഒരു ഫാക്ടറിയില്‍ പ്രതിദിനം 150 കിലോയില്‍പ്പരം ഗ്യാസ് വേണ്ടിവരും. സിലിണ്ടര്‍ ലഭ്യത ഉറപ്പാക്കിയാല്‍ മാത്രമേ പ്രവര്‍ത്തനം തുടങ്ങാനാകൂ. ഭൂരിഭാഗം ഫാക്ടറികളും ഗ്യാസ് ഉപയോഗിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്രമ്പ് കഴിഞ്ഞ ഒരാഴ്ച മുമ്പു…
Read Moreരക്ഷപ്പെട്ടത് മരണത്തിൽനിന്ന്; അന്വേഷണ മികവിൽ പാലാ പോലീസിന് നന്ദി പറഞ്ഞ് അനോജ്
എരുമേലി: വൈകിയാണെങ്കിലും നീതി കിട്ടിയതിന് കേരള പോലീസിന്റെ അന്വേഷണ മികവിന് നന്ദി പറയുകയാണ് എരുമേലി ശ്രീനിപുരം കോളനി സ്വദേശി പഴയറോഡ് അനോജ് (ഇല്ലിക്കൻ -41). റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ചുവീണ അനോജിനെ കാർ യാത്രക്കാർ കാറിൽ കയറ്റി ആശുപത്രിയുടെ സമീപത്ത് റോഡിൽ ഉപേക്ഷിച്ചു കടന്നുപോയി. ബോധരഹിതനായി കിടന്ന അനോജ് ഒരു മാസത്തോളം ചികിത്സയിലായിരുന്നു. വഴിയിൽ ഉപേക്ഷിച്ചു പോയ കാർയാത്രക്കാരെ മാസങ്ങൾ നീണ്ട അന്വേഷണത്തിൽ കഴിഞ്ഞ ദിവസം പാലാ പോലീസ് കണ്ടെത്തി. പോലീസിന്റെ അന്വേഷണമികവ് മൂലം തനിക്ക് നീതിലഭിക്കുമെന്നു പറയുന്നു അനോജ്. കഴിഞ്ഞ ഡിസംബർ 24ന് രാത്രി 11 നാണ് സംഭവം നടന്നത്. ലോറി ക്ലീനറായ അനോജ് പാലാ റൂട്ടിൽ പൈക ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ലോറിക്ക് അരികിലേക്ക് പോകുമ്പോൾ ഒരു കാർ വേഗത്തിലെത്തി ഇടിച്ചുവീഴ്ത്തിയെന്ന് അനോജ് പറയുന്നു. എന്നാൽ, ഈ വിവരം ഡ്രൈവർ ജിതിൻ അറിഞ്ഞിരുന്നില്ല. പിന്നെ…
Read More