തലയോലപ്പറമ്പ്: പാചകവാതകത്തിനായി ജനം നെട്ടോട്ടമോടുമ്പോൾ വീട്ടിലെ ബയോഗ്യാസ് പ്ലാന്റിന്റെ പിൻബലത്തിൽ കൂളായിരിക്കുകയാണ് തലയോലപ്പറമ്പ് ചേമ്പാല ഭവനിലെ ഗൃഹനാഥ ബീനാ പുരുഷോത്തമൻ. വീട്ടിലെയും സമീപത്തെ അങ്കണവാടിയിലെയും ആഹാര അവശിഷ്ടങ്ങൾ സംസ്കരിക്കാൻ നിർമിച്ച ബയോഗ്യാസ് പ്ലാന്റാണ് പാചകവാതക ക്ഷാമത്തിൽ കുടുംബത്തിന് രക്ഷയായത്. ബന്ധുവീട്ടിലെ ബയോഗ്യാസ് പ്ലാന്റിന്റെ പ്രയോജനം നേരിൽക്കണ്ട് മനസിലാക്കിയതിനെ തുടർന്നാണ് ഒരു വർഷം മുൻപ് ബയോഗ്യാസ് പ്ലാന്റ് നിർമിച്ചതെന്ന് പുരുഷോത്തമൻ പറഞ്ഞു. വീട്ടിലെ ആഹാര അവശിഷ്ടങ്ങൾക്കൊപ്പം തൊട്ടടുത്തുള്ള അങ്കണവാടിയിലെ ഭക്ഷണാവശിഷ്ടങ്ങളും പ്ലാന്റിൽ നിക്ഷേപിക്കുന്നുണ്ട്. ദിവസേന രാവിലെയും വൈകുന്നേരവുമായി മൂന്നു മണിക്കൂറോളം സമയം പാചകവാതകം ഇതിൽനിന്ന് ലഭിക്കുന്നുണ്ട്.
Read MoreCategory: Kottayam
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ. പത്മകുമാര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നൊഴിവാക്കും,സസ്പെന്‍ഷനും സാധ്യത
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റാരോപിതനായ സിപിഎം നേതാവ് എ. പത്മകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കും. പാര്‍ട്ടയില്‍ നിന്നു സസ്പെന്‍ഡ് ചെയ്യാനും ആലോചന. നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പായി മുഖംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ എ. പത്മകുമാറിനോട് വിശദീകരണം തേടി സിപിഎം. സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം വന്നശേഷം നടപടി മതിയെന്ന മുന്‍ നിലപാടില്‍ മാറ്റം വരുത്തിയാണ് ഇപ്പോള്‍ പത്മകുമാറിനെതിരേയുള്ള നടപടി നീക്കം. പാര്‍ട്ടിയുടെ വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാകാനിടയുള്ളവരും ചില സംസ്ഥാന സമിതിയംഗങ്ങളും ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എ. പത്മകുമാറിന് തപാലില്‍ നോട്ടീസ് അയച്ചത്. കത്തിനുള്ള മറുപടി പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് ആദ്യം പരിശോധിക്കും. തുടര്‍ന്ന് നടപടി എടുക്കാനാണ് സാധ്യത. ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും…
Read Moreനെല്ല് പുഴുങ്ങി അരിയാക്കുന്നത് കണ്ടറിഞ്ഞ് വിദ്യാർഥികൾ; പുന്നെല്ലിന്റെ പായസം നൽകി കുട്ടികളെ സ്വീകരിച്ച് കർഷകരും
എലിക്കുളം: കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇനിയും നെൽകൃഷിയെ നെഞ്ചോടു ചേർക്കുന്ന എലിക്കുളം പഞ്ചായത്തിലെ പൊന്നൊഴുകും തോടിന്റെ ഓരത്തുള്ള കാപ്പുകയം പാടശേഖരത്തിൽ കുട്ടികൾക്ക് പരമ്പരാഗത രീതിയിൽ നെല്ല് പുഴുങ്ങി അരിയാക്കി മാറ്റുന്ന പ്രായോഗിക പഠന പരിപാടി ഒരുക്കി. പൂർണമായും തവിട് നീക്കാത്ത ആരോഗ്യപ്രദവും പ്രമേഹത്തെ പ്രതിരോധിക്കുന്നതുമായ എലിക്കുളം റൈസിന്റെ നിർമാണ രീതിയാണ് മുതിർന്ന നെൽക്കർഷകനായ മണ്ഡപത്തിൽ എം.എം. ജോർജിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പകർന്നു നൽകിയത്. എലിക്കുളം സെന്റ് മാത്യൂസ് യുപി, എൽപി സ്കൂളുകളിലെ സ്റ്റുഡന്റ്സ് ഗ്രീൻ ആർമി കേഡറ്റുകൾ പ്രായോഗിക പഠന പരിപാടികളിൽ പങ്കാളികളായി. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ. പ്രവീൺ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്, ആതിര സോജൻ, സ്കൂൾ പ്രധാനാധ്യാപകരായ മായാ എം. മെർലിൻ,…
Read Moreഉമ്മന്‍ ചാണ്ടിയുടെ കബറിടം സന്ദർശിക്കാനൊരുങ്ങി കെസിബിസി മദ്യവിരുദ്ധ കമ്മീഷന്
പുതുപ്പള്ളി: കെസിബിസി മദ്യവിരുദ്ധ കമ്മീഷന് ചങ്ങനാശേരി, കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപതാ ഘടകങ്ങള്‍ സംസ്ഥാന ഭാരവാഹികളുടെയും വൈദികരുടെയും നേതൃത്വത്തില്‍ ഇന്നു രാവിലെ 11.30ന് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തും. 29 ബാറുകളൊഴികെ മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടിയ മുന്‍ മുഖ്യമന്ത്രിയോടുള്ള ആദരവര്‍പ്പിക്കാനും മദ്യവ്യാപനം നടത്തുന്ന ഭരണാധികാരികളോട് ശക്തമായ പ്രതിഷേധം അറിയിക്കാനുമാണ് പുതുപ്പള്ളിയിലെ കബറിടം സന്ദര്‍ശിക്കുന്നത്.
Read Moreപൈനാവിലെ ചെങ്കുത്തായ ചെരുവിൽ ഡ്രൈവിംഗ് ടെസ്റ്റ് ; ഇടുക്കി ആർഡിഒയ്ക്കെതിരെ പ്രതിഷേധം ശക്തം
ചെറുതോണി: അടിസ്ഥാനസൗകര്യങ്ങളും സുരക്ഷാസംവിധാനങ്ങളുമില്ലാതെയാണ് ഇടുക്കി മോട്ടോർ വാഹന വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതെന്ന ആരോപണം ശക്തമാകുന്നു. പൈനാവിന് സമീപത്തെ ചെങ്കുത്തായ ചെരിവിലാണ് മോട്ടോർ വാഹന വകുപ്പ് ടെസ്റ്റ് യാർഡ് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പടുത്തതോടെ ഉദ്ഘാടന മാമാങ്കങ്ങൾ നടക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്നവിധത്തിലാണ് പൈനാവിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തത്. അലക്കുതൊഴിലാളികൾ കൈവശംവച്ചിരുന്ന ഭൂമി ജില്ലാ പഞ്ചായത്ത് ഒഴിപ്പിച്ച് മോട്ടോർ വാഹന വകുപ്പിന് കൈമാറിയിരുന്നു. ഇവിടെ യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാതെ പ്രദേശത്തിന്റെ ഒതുങ്ങിയ കോണിലാണ് ടെസ്റ്റ് യാർഡ് സ്ഥാപിച്ചതെന്നാണ് വിമർശനം.ലൈസൻസ് എടുക്കുന്നതിനായി ഫോർ വീലറും ടൂ വീലറും ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഇവിടെ എത്തുന്നത്. പരിചയം കുറവുള്ളവർ വാഹനമോടിക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് ചെങ്കുത്തായ കൊക്കയിലേക്ക് വാഹനം മറിയാൻ സാധ്യതയേറെയാണ്. അത്തരമൊരു അപകടം തടയുന്നതിനായി ഒരുക്കിയിരിക്കുന്നത് കാട്ടുകല്ലുകളും സിമന്റ് കട്ടകളും മാത്രമാണ്. ഡ്രൈവർമാരുടെ സുരക്ഷയ്ക്ക് ആവശ്യമായ ക്രാഷ് ബാരിയറുകൾപോലും ഇവിടെ സ്ഥാപിച്ചിട്ടില്ല.…
Read Moreവോളിബോളിനെ പ്രണയിച്ച പാലാക്കാരൻ ജോസഫ് നാലാം തവണയും സാൻജോയിൽ എത്തി
രാജാക്കാട്: പാലാക്കാരൻ ജോസഫിന് വോളിബോൾ ജീവിതത്തിന്റെ ഭാഗമാണ്. വോളിബോളിനെ പ്രണയിച്ച ജോസഫ് വിവാഹംപോലും മറന്നു. 67-ാം വയസിലും വോളിബോളിനോടു കടുത്ത പ്രണയമാണ് പാലാ പടിഞ്ഞാറേപ്പറമ്പില്‍ പി.എം. ജോസഫിന്. വോളിബോൾ ടൂർണമെന്റ് എവിടെയുണ്ടോ അവിടെ ജോസഫും ഉണ്ടാകും. മുപ്പതാം വയസിൽ തുടങ്ങിയ വോളിബോള്‍ കമ്പത്തിന് 67 ലും ആവേശം ഒട്ടും ചോര്‍ന്നുപോയിട്ടില്ല. ആർപ്പുവിളിയോ ആരവമോ ഒന്നുമില്ലാതെ നിശബ്ദനായി ഇരുന്ന് എല്ലാ മത്സരങ്ങളും വീക്ഷിക്കും. ചോദിച്ചാൽ കളിയെപ്പറ്റിയും കളിക്കാരെപ്പറ്റിയും വാചാലനാകും. സമീപ സംസ്ഥാനങ്ങളിൽപോലും വോളിബോള്‍ ടൂര്‍ണമെന്റ് ഉണ്ടെന്നറിഞ്ഞാല്‍ അവിടേക്ക് തിരിക്കും. വർഷങ്ങളായി ഹൈറേഞ്ചിലെ പ്രധാനപ്പെട്ട എല്ലാ മത്സരങ്ങളും കാണാൻ അദ്ദേഹം എത്താറുണ്ട്. എല്ലാ കളിക്കാരെപ്പറ്റിയും നല്ല നിശ്ചയമാണ്. പാലായില്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു കിട്ടുന്ന പണം ചേര്‍ത്തുവച്ചാണ് ടൂർണമെന്റ് കാണാൻ എത്തുന്നത്. മത്സരം നടക്കുന്ന സ്ഥലത്തെത്തിയാല്‍ ഒരു ദിവസംകൊണ്ട് കളി കണ്ട് മടങ്ങില്ല. ടൂര്‍ണമെന്റ് തീര്‍ന്ന് സമ്മാനദാനവും കഴിഞ്ഞേ…
Read Moreവിമാനത്താവളത്തിന് സ്ഥലം നൽകിയ വീട്ടമ്മയ്ക്ക് ജപ്തി: വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ
എരുമേലി: വീട്ടമ്മയും മക്കളും ബാങ്കിന്റെ ജപ്തി നടപടിയുടെ ഭാഗമായി വീടു വിട്ടിറങ്ങേണ്ടി വന്നതിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. കോട്ടയം ജില്ലാ കളക്ടറോട് കമ്മീഷൻ റിപ്പോർട്ട് തേടി കത്ത് നൽകി. മണിമല കറിക്കാട്ടൂർ കിഴക്കേപയ്യനാത്ത് പരേതനായ മാത്യുവിന്റെ ഭാര്യ ലിജിനും രണ്ട് മക്കളുമാണ് ബാങ്ക് ജപ്തിമൂലം വീട്ടിൽനിന്നിറങ്ങേണ്ടി വന്നത്. എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കുന്ന നിർദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവള പദ്ധതിയിൽ ലിജിന്റെ വീടും 20 സെന്റ് സ്ഥലവും ഉൾപ്പെട്ടിട്ടുണ്ട്. സർക്കാർ ഇത് ഏറ്റെടുക്കുന്നതിന് മുമ്പ് ഇവ ഈട് നൽകി കേരള ബാങ്കിന്റെ കറിക്കാട്ടൂർ ശാഖയിൽ നിന്ന് എടുത്ത വായ്പയാണ് കുടിശിക മൂലം ജപ്തി നടപടിയിൽ എത്തിയത്. വിദേശത്ത് ജോലിയിലായിരുന്ന ഭർത്താവ് രോഗംമൂലം മരണപ്പെട്ടതോടെ വായ്പ അടയ്ക്കാൻ പറ്റിയിരുന്നില്ല. സർക്കാർ ഇവരുടെ സ്ഥലം ഏറ്റെടുത്തതിനാൽ സ്ഥലം വിറ്റ് ബാങ്ക് വായ്പ അടയ്ക്കാനും…
Read Moreദേശീയപാത 183 നവീകരണം; സര്‍വേ നടപടികളിലെ കാലതാമസം പദ്ധതി നഷ്ടപ്പെടുത്തുമോ?
കോട്ടയം: ദേശീയപാത 183ല്‍ കോട്ടയം ഐഡ ജംഗ്ഷന് മുതല്‍ കോത്തല മണ്ണാത്തിപ്പാറ വരെയുള്ള 23 കിലോമീറ്റര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ആരംഭിച്ച സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം.31 നകം സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ പദ്ധതി നഷ്ടപ്പെടാന്‍ കാരണമായേക്കും. നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ആദ്യഘട്ടമെന്ന നിലയിലാണു പാമ്പാടി അണ്ണാ ടിവയല് ഭാഗത്ത് സര്‍വേ ആരംഭിച്ചത്. ഈ ഭാഗത്തെ റോഡിന്റെ അതിരുകള്‍ റവന്യൂ വകുപ്പ് അടയാളപ്പെടുത്തി കല്ലിടുകയാണു ചെയ്യുന്നത്. ഒരു സര്‍വേയറെയും ഏതാനും ഉദ്യോഗസ്ഥരെയും മാത്രമാണ് ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളത്. ഈ സംഘം ഒറ്റയ്ക്ക് 23 കിലോമീറ്റര്‍ ദൂരം സര്‍വേ പൂര്‍ത്തിയാക്കാന്‍ കാലതാമസമുണ്ടാകും. കൂടുതല്‍ ഉദ്യോഗസ്ഥരെയും സര്‍വേയര്‍മാരെയും നിയോഗിച്ചാൽ മാത്രമേ സര്‍വേ നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നിര്‍മാണ പ്രവൃത്തിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിനു സമര്‍പ്പിക്കും. ഇതിനുശേഷമായിരിക്കും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. ഐഡ…
Read Moreവിളവേറെ, കൊയ്ത്ത് യന്ത്രങ്ങളോ ചുരുക്കം ; പുഞ്ചക്കൊയ്ത്തില്‍ പ്രതിസന്ധി; കർഷകരുടെ നെഞ്ചിൽ ഇടിത്തീയായി വേനൽ മഴ
കോട്ടയം: ജില്ലയുടെ പടിഞ്ഞാറന്‍ മേഖല ഉള്‍പ്പെടുന്ന അപ്പര്‍ കുട്ടനാട്ടില്‍ കൊയ്ത്തുകാലം തുടങ്ങി. 8120 ഏക്കര്‍ പാടശേഖരത്തിലാണ് ജില്ലയില്‍ കൃഷിയുള്ളത്. ഇതില്‍ 1408 ഏക്കറില്‍ കൊയ്ത്ത് പൂര്‍ത്തിയായി. 4221 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചുകഴിഞ്ഞു. 30 മില്ലുകാരുടെ നേതൃത്വത്തില്‍ ഒരു കിലോയ്ക്ക് 30 രൂപ 12 പൈസയ്ക്കാണ് സംഭരിക്കുന്നത്. നെല്ലുസംഭരണം പുരോഗമിക്കുമ്പോള്‍ കൊയ്ത്ത് യന്ത്രത്തിനു കര്‍ഷകര്‍ ക്ഷാമം നേരിടുകയാണ്. അയല്‍സംസ്ഥാനങ്ങളില്‍നിന്നു കൂടുതല്‍ കൊയ്ത്തുയന്ത്രങ്ങള്‍ എത്തിയില്ലെങ്കില്‍ ജില്ലയിലെ കൊയ്ത്ത് തീരാന്‍ ഇനിയും സമയമെടുക്കും. ജില്ലയുടെ പടിഞ്ഞാറന്‍ മേഖല ഉള്‍പ്പെടുന്ന അപ്പര്‍കുട്ടനാട്ടിലെ എല്ലാ പാടശേഖരത്തിലും കൊയ്ത്ത് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിയില്‍ മിനിമം 200 കൊയ്ത്ത് യന്ത്രങ്ങള്‍ ഉണ്ടെങ്കിലേ കൊയ്ത്ത് യഥാസമയം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. ജില്ലയില്‍നിന്നും അയല്‍ ജില്ലകളില്‍നിന്നുമായി 75 കൊയ്ത്ത് യന്ത്രങ്ങള്‍ എത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്ന് 50 യന്ത്രങ്ങളും എത്തിയിട്ടുണ്ട്. ഇനിയും നൂറോളം യന്ത്രങ്ങള്‍ എത്തേണ്ടതുണ്ട്. തമിഴ്നാട്ടില്‍നിന്ന് ഇത്തവണ യന്ത്രങ്ങള്‍ എത്തുന്നതില്‍ കുറവു…
Read Moreപൂഞ്ഞാറിലെ ഓണം ബംബര്‍ ഭാഗ്യവതികള്‍ ഹാപ്പിയാണ്; വിഷു ബംബറിലും ഭാഗ്യപരീക്ഷണത്തിനൊരുങ്ങി യുവതികൾ
കോട്ടയം: ഓണം ബംബര്‍ ലോട്ടറി സമ്മാനം നേടിയ പൂഞ്ഞാറിലെ ഭാഗ്യവതികള്‍ വീടും സ്ഥലവും വാങ്ങി. വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് വിഷു ബംബര്‍ എടുക്കാനൊരുങ്ങുകയാണ് അഞ്ചു ഭാഗ്യവതികളും. കഴിഞ്ഞ ഓണം ബംബറിന്റെ 50 ലക്ഷം രൂപ അടിച്ചത് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ സൂര്യ കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ വനിതകള്‍ക്കായിരുന്നു. അയല്‍ക്കൂട്ടത്തിലെ അഞ്ചു വനിതകള്‍ ചേര്‍ന്ന് പിരിവിട്ടെടുത്ത ലോട്ടറി ടിക്കറ്റിനെയാണ് ഭാഗ്യദേവ കടാക്ഷിച്ചത്. സൗമ്യ സുജീവ്, ഉഷാ മോഹനന്, രമ്യാ അനൂപ്, സാലി സാബു, ഉഷാ സാബു എന്നിവരാണ് 100 രൂപ വീതം പിരിവിട്ട് 500 രൂപയുടെ ഓണം ബംബര്‍ എടുത്തത്. 50 ലക്ഷം രൂപയുടെ നികുതി പിടിച്ച ശേഷം തുല്യമായി വീതിച്ചെടുത്തു. 6.30 ലക്ഷം രൂപ ഒരാള്‍ക്ക് ലഭിച്ചു. ഈ തുക പ്രയോജനപ്പെടുത്തി സൗമ്യയും രമ്യയും പുതിയ വീടു പണിതു. ഉഷാ സാബുവും സാലിയും സ്ഥലം വാങ്ങി. ഉഷാ…
Read More