തൊടുപുഴ: വണ്ടിപ്പെരിയാര്‍ മ്ലാമലയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയും സഹോദരനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. മ്ലാമല പുതുവല്‍ ഭാഗത്ത് മുളങ്ങാശേരില്‍ തോമസിന്റെ മകന് ജിനുവിനെ (21) കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി മ്ലാമല പുതുവല്‍ കള്ളിക്കല്‍ അനീഷ് രാഘവന് (അനിയാച്ചന്‍ 41), രണ്ടാം പ്രതി കൊല്ലപ്പള്ളില്‍ മജീഷ് മോഹനന് (46), മൂന്നാം പ്രതി തുരുത്തി കിഴക്കേല്‍ ജോബിന് ആന്റണി (എബിന് 40) എന്നിവരെയാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.എസ്. സീന ശിക്ഷിച്ചത്. കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവിന് പുറമേ ജിനുവിന്റെ സഹോദരന് സിബിച്ചനെ വധിക്കാന്‍ ശ്രമിച്ചതിന് 10 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും കോടതി വിധിച്ചു. 2020 ജൂലൈ 11ന് രാത്രി മ്ലാമല പുതുവല്‍ ഭാഗത്തായിരുന്നു കേസിനാസ്പദമായ സംഭവം.
Read MoreCategory: Kottayam
പതിവുതെറ്റിക്കാതെ റോഷി ഇത്തവണയും ലേവി അപ്പാപ്പന്റെ അനുഗ്രഹം വാങ്ങാനെത്തി; റോഷി നോട്ടൗട്ടെന്ന് അപ്പാപ്പന്
ചെറുതോണി: പതിവുതെറ്റിക്കാതെ റോഷി ഇത്തവണയും ലേവി അപ്പാപ്പനെ വീട്ടിലെത്തിക്കണ്ട് അനുഗ്രഹം വാങ്ങി. കഴിഞ്ഞ അഞ്ചു തവണയും റോഷിയുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച അപ്പാപ്പന് ആറാം വട്ടവും നീതന്നെ എന്ന് പറഞ്ഞാണ് അനുഗ്രഹിച്ചത്.104 വയസായ ലേവി അപ്പാപ്പന് ഇടുക്കി നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍മാരിലൊരാളാണ്. നാലു മക്കളാണ് അപ്പാപ്പന്. ഭാര്യയുടെ വിയോഗശേഷം മൂത്ത മകൻ ഇ.എല്‍. ജോര്‍ജിനൊപ്പം പുത്തേട് ആണ് താമസം. അപ്പാപ്പനെ പൊന്നാടയണിച്ച് റോഷി ആദരിച്ചപ്പോള്‍ അദ്ദേഹം കെട്ടിപ്പിടിച്ച് മുത്തം നല്കി സ്നേഹം മടക്കി നല്കി.എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഫല പ്രഖ്യാപന ശേഷവും മണ്ഡലത്തിലെത്തുമ്പോള്‍ മൂലമറ്റത്തെ ഇടയപുരയ്ക്കല്‍ വീട്ടില്‍ ഇ.ജെ. ലേവിയെ കണ്ട് റോഷി അനുഗ്രഹം തേടാറുണ്ട്. മന്ത്രിയായതിനു ശേഷവും മണ്ഡലത്തിലെത്തിയപ്പോള്ത്തന്നെ അപ്പാപ്പന്റെ വീട്ടിലെത്തി സന്തോഷം പങ്കുവച്ചിരുന്നു. മണ്ണിനോടും മൃഗങ്ങളോടും മല്ലിട്ട് ജീവിതം പടുത്തുയര്‍ത്തിയ അപ്പാപ്പന് ഇടുക്കിയിലെ കര്‍ഷകന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിനിധി കൂടിയാണ്.ഇന്നലെ മൂലമറ്റം…
Read Moreതെരഞ്ഞെടുപ്പുകാലത്തെ ദുരന്ത സ്മരണയ്ക്ക് 35 വയസ്; നടുക്കം വിട്ടുമാറാത്ത ഓർമകളുമായി ഏറ്റുമാനൂരുകാർ
ഏറ്റുമാനൂർ: കാലമെത്ര കഴിഞ്ഞാലും തെരഞ്ഞെടുപ്പു കാലത്ത് ഏറ്റുമാനൂരിന്റെ ഓർമയിലേക്ക് തിരത്തള്ളൽ പോലെ ഇരമ്പിവരുന്ന ദുരന്തത്തിന്റെ 35-ാം വാർഷിക ദിനത്തിന് ഇനി 54 ദിവസം മാത്രം. തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ബാബു ചാഴികാടൻ ഇടിമിന്നലേറ്റ് മരിച്ചതിന്റെ 35-ാം വാർഷികദിനം മേയ് 15 നാണ്. 1991ൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നു. ലോക്സഭയിലേക്ക് രമേശ് ചെന്നിത്തലയും നിയമസഭയിലേക്ക് ബാബു ചാഴികാടനും യുഡിഎഫ് സ്ഥാനാർഥികൾ. മേയ് 15ന് ഇരുവരും സംയുക്ത വാഹനപര്യടനത്തിലാണ്.ആർപ്പൂക്കര പഞ്ചായത്തിലെ അവസാന സ്വീകരണ സ്ഥലമായ പാറപ്പുറത്തുനിന്നും അതിരമ്പുഴ പഞ്ചായത്തിലേക്ക് പര്യടനം നീങ്ങുമ്പോൾ സന്ധ്യയാകുന്നു. അന്തരീക്ഷം പെട്ടെന്ന് മൂടിക്കെട്ടി. മഴക്കാറും കാറ്റുമുണ്ട്. ഏതു നിമിഷവും മഴ പെയ്യാവുന്ന സാഹചര്യം. ഇടിമുഴക്കവുമുണ്ട്. അമ്പലക്കവല കടന്ന് വാര്യമുട്ടത്ത് എത്തിയപ്പോൾ ആകാശത്തു നിന്നും ഒരു തീഗോളം ജീപ്പിലേക്ക് പതിക്കുന്നു. ഉഗ്രശബ്ദവും പ്രദേശമാകെ മിന്നൽ വെളിച്ചവും. ഇടിമിന്നൽ…
Read Moreകാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഏറ്റുമുട്ടല്‍ പ്രഫസര്‍മാര്‍ തമ്മില്‍
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെയും യുഡിഎഫ് സ്ഥാനാര്‍ഥിയെയും പേരിന് മുന്‍പിലുള്ള ഒരു കാര്യമാണ് ഒന്നിച്ചു നിര്‍ത്തുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. ഡോ. എന്‍. ജയരാജും യുഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. റോണി കെ. ബേബിയും. ഇരുവരും അധ്യാപകരാണ്. കഴിഞ്ഞ അനേകം വര്‍ഷങ്ങളായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രഫ. ഡോ.എന്‍. ജയരാജ് വാഴൂർഎൻഎസ്എസ്, പെരുന്ന എന്‍എസ്എസ്, നെന്മാറ എന്‍എസ്എസ് കോളജുകളിൽ അധ്യാപകനായിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് അധ്യാപനത്തില്‍നിന്ന് ഇടവേളയെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. റോണി കെ. ബേബി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ്. ആദ്യമായാണ് ഒരേ മേഖലയിലെ രണ്ടാളുകള്‍ തമ്മില്‍ മണ്ഡലത്തില്‍ ഏറ്റമുട്ടുന്നത്. കേന്ദ്രമന്ത്രിയായ ജോര്‍ജ് കുര്യനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
Read More40 ലക്ഷത്തിൽ പ്രചാരണചെലവ് നിൽക്കില്ല: കൊടും ചൂടും ചെലവും സ്ഥാനാർഥികൾ വിയർക്കും
കോട്ടയം: പ്രചാരണത്തില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഇനിയുള്ള ദിവസങ്ങളില്‍ നന്നേ വിയര്‍ക്കും. പ്രചാരണത്തിന് മൂന്ന് ആഴ്ച തികച്ചില്ലെന്നിരിക്കേ 37 ഡിഗ്രി പകല്ച്ചൂടില് ഒരു വട്ടം മാത്രം ഓട്ടപ്രദക്ഷിണം നടത്തണം. നിയമസഭാ ഇലക്ഷനില്‍ ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാന്‍ ഇലക്ഷന് കമ്മീഷന് പരിധി വച്ചിരിക്കുന്നത് 40 ലക്ഷം രൂപയാണ്. 28 ലക്ഷം പരിധിയില്‍നിന്ന് തുക വര്‍ധിപ്പിച്ചത് 2022ലാണ്. റംസാന്, പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നിങ്ങനെ നാല് അവധി ദിനങ്ങളാണ് ഇതിനിടെ വരുന്നത്. ഇതോടെ നാല് ദിവസങ്ങളിലെ പ്രചാരണം മന്ദഗതിയിലാകും. പക്ഷേ, പോരാട്ടം ആവേശത്തിന്റെ അവസാന ലാപ്പിലെത്തുമ്പോള്‍ ചെലവ് കോടികള്‍ കടക്കും. പോസ്റ്റര്‍, ബാനര്‍, ചുവരെഴുത്ത്, മൈക്ക് പ്രചാരണം, കണ്വന്ഷന്, റോഡ് ഷോ, കൊട്ടിക്കലാശം എന്നിങ്ങനെ ദിവസവും നാലഞ്ചു ലക്ഷങ്ങള്‍ സ്ഥാനാര്‍ഥിയോ പാര്‍ട്ടിയോ വാരിയെറിയുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്. പരസ്യപ്രചാരണത്തിന് ഇനി രണ്ടാഴ്ചയേ ബാക്കിയുള്ളൂ. ഓശാന ഞായര്‍കൂടി കൂട്ടിയാല്‍ അഞ്ച് ദിവസങ്ങളിലെ പ്രചാരണം…
Read Moreകേരളത്തനിമ ഇല്ലാതാക്കിയവർ; ഇതര സംസ്ഥാന തൊഴിലാളികളെ അധിക്ഷേപിച്ച് സാബു ജേക്കബ്
തൊടുപുഴ: എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ മാത്രമേ കേരളത്തിന് രക്ഷയുള്ളൂവെന്ന് ട്വന്റി ട്വന്റി ചെയര്മാന് സാബു ജേക്കബ് പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. റോയി വാരികാട്ടിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി തൊടുപുഴയില്‍ എത്തിയതായിരുന്നു അദ്ദേഹം യുവാക്കള്‍ കൂട്ടത്തോടെ നാടുവിട്ടുപോകുകയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ വന്ന് കേരളത്തനിമ ഇല്ലാതാക്കുകയാണ്. കേരളത്തിന്റെ വികസനം തകര്‍ത്തു. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ കേരളത്തെ പിന്നോട്ടടിച്ചു. പലര്‍ക്കും ഇനിയും സ്ഥാനാര്‍ഥികളെപ്പോലും കണ്ടെത്താനായിട്ടില്ല. കേരളത്തിന്റെ സാഹചര്യം കണക്കിലെടുക്കാതെയാണ് നോമിനേഷന്, തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Read Moreഇടുക്കിയുടെ കുന്നിൻ ചരുവുകളിൽ കഞ്ചാവുതോട്ടങ്ങള്‍ കണ്ടെത്താന്‍ എക്സൈസിന്റെ ഓപ്പറേഷന് സി ഹണ്ട്
അടിമാലി: കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്താന്‍ ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ ഓപ്പറേഷന് സി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനകള്‍ ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് പ്രത്യേക പരിശോധന നടത്തുന്നത്. മുന്‍കാലങ്ങളില്‍ കഞ്ചാവ് കൃഷി നടന്നിട്ടുള്ളയിടങ്ങളിലും കൃഷി നടക്കാന്‍ സാധ്യതയുള്ളതുമായ പ്രദേശങ്ങളിലാണ് ഓപ്പറേഷന് സി ഹണ്ടിന്റെ ഭാഗമായി പരിശോധന നടക്കുന്നത്. ഇത്തരം സ്ഥലങ്ങളുടെ സാധ്യതാ ലിസ്റ്റ് എക്സൈസ് രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയിട്ടുണ്ട്. പഴുതുകളടച്ച് വ്യാപകമായ പരിശോധന നടത്താനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം. എക്സൈസ് സ്പെഷല്‍ സ്ക്വാഡ്, നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ്, എക്സൈസ് ഓഫീസുകള്‍, പോലീസ്, ഫോറസ്റ്റ്, മറ്റിതര വകുപ്പുകള്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് പരിശോധന നടത്തുക. സ്റ്റേറ്റ് എക്സൈസ് ഇന്റലിജിന്‍സ് ജോയിന്റ് കമ്മീഷണര്‍ വി. റോബര്‍ട്ടിന്റെ നിര്‍ദേശാനുസരണമാണ് പരിശോധനകള്‍ നടക്കുന്നത്. വട്ടവടയുടെ സമീപ മേഖലയായ വത്സപ്പെട്ടി, വയല്‍ത്തറകുടി, മൂലവള്ളക്കുടി, തുളമല പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ പരിശോധന. പരിശോധനയില്‍ മൂന്നാര്‍ എക്സസൈസ് സര്‍ക്കിള്‍…
Read Moreഇറാനിൽ ഇന്റേൺഷിപ്പിനു പോയ വിദ്യാർഥിയെപ്പറ്റി വിവരമില്ല; പ്രാർഥനയോടെ കുടുംബം
ഉപ്പുതറ: ഇറാനിലെ മർച്ചന്റ് നേവിയിൽ ഇന്റേൺഷിപ്പിനുപോയ മലയാളി വിദ്യാർഥിയുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. ഇറാൻ- ഇസ്രയേൽ യുദ്ധം തുടങ്ങിയതോടെയാണ് അയ്യപ്പൻകോവിൽ ആലടി ആഞ്ഞിലിമൂട്ടിൻ ജെറിൻ ജോസഫ് ഇറാനിൽ കുടുങ്ങിയത്. ഫെബ്രുവരി 27ന് രാവിലെ 11.13നാണ് അവസാനമായി ജെറിൻ വീട്ടുകാർക്ക് സന്ദേശം അയച്ചത്. യുദ്ധം പ്രശ്നമാകുമെന്നും പിറ്റേന്ന് വിളിക്കാം എന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. എന്നാൽ, അടുത്ത ദിവസങ്ങളിലൊന്നും വിളിക്കുകയോ സന്ദേശമയയ്ക്കുകയോ ഉണ്ടായില്ല. അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. പല തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ വീട്ടുകാർ ആശങ്കയിലായി. തുടർന്ന് ജെറിനെ ഇന്റേൺഷിപ്പിന് അയച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ ബന്ധപ്പെട്ടു. കുട്ടികൾ സുരക്ഷിതരാണ് എന്ന മറുപടി മാത്രമാണ് ലഭിച്ചത്. മുൻപ് പല കാര്യങ്ങൾക്കും ബന്ധപ്പെട്ടുകൊണ്ടിരുന്ന സ്ഥാപനത്തിലെ മലയാളിയായ ജീവനക്കാരിയും ഫോൺ എടുക്കാതെ വന്നതോടെ ബന്ധുക്കൾ ആശങ്കയിലായി. തുടർന്ന് മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഡീൻ കുര്യാക്കോസ് എംപി, നോർക്ക എന്നിവരുടെ…
Read Moreമനസു മാറ്റാതെ അര നൂറ്റാണ്ടും പിന്നിട്ട് പുതുപ്പള്ളി; ഇത്തവണ ബാലികേറാമല കയറുമോ എൽഡിഎഫ്
പുതുപ്പള്ളി: ഉമ്മന്‍ചാണ്ടിയിലൂടെ രാജ്യവും ലോകവും അറിഞ്ഞ മണ്ഡലമാണ് പുതുപ്പള്ളി. 53 വര്‍ഷക്കാലം ഒരു മണ്ഡലത്തില്‍നിന്നു തുടര്‍ച്ചായി മത്സരിച്ചു വിജയിച്ച് റിക്കാര്ഡിട്ടയാളാണ് ഉമ്മന്‍ചാണ്ടി. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയും ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയും എന്നും ഒരേ വികാരമാണ്. ഉമ്മന്‍ചാണ്ടിയുടെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ എംഎല്‍എയായി. ഇപ്പോള്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പില്‍ രണ്ടാമതും മത്സരിക്കുകയാണു ചാണ്ടി ഉമ്മന്‍. തിരുവിതാംകൂര്‍ ദിവാന് സി.പി. രാമസ്വാമി അയ്യരുടെ കല്‍പ്പനയെ ചോദ്യം ചെയ്ത് പാരമ്പര്യമുള്ള നാടാണു പുതുപ്പള്ളി. കര്‍ഷകരുടെയും തൊഴിലാളികളുടെയും നാട്. മൈതാനങ്ങളില്‍ ആവേശവും ആരവവും നിറയ്ക്കുന്ന നാടന്‍പന്തുകളിയുടെ തട്ടകം. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയും മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലും മണ്ഡലത്തിലെ പ്രധാന ആരാധനാലയങ്ങളാണ്. ഉത്സവങ്ങളും പെരുന്നാളുകളുമൊക്കെയായി നാടിന്റെയാകെ ആഘോഷമാക്കി നാനാജാതി മതസ്ഥര്‍ കൈകോര്ത്തുകഴിയുന്ന നാട്.കോട്ടയം താലൂക്കിലെ അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, പുതുപ്പള്ളി പഞ്ചായത്തുകളും…
Read Moreഏറ്റുമാനൂരിൽ വാഴയ്ക്കനു സീറ്റില്ല; നാട്ടകം സുരേഷ് സ്ഥാനാർഥിയാകും
കോട്ടയം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ജോസഫ് വാഴയ്ക്കന് സീറ്റില്ല. വാഴയ്ക്കനെ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ എട്ടുമണ്ഡലങ്ങളിലേക്കാണു പരിഗണിച്ചിരുന്നത്.ഒടുവില്‍ ഏറ്റുമാനൂര്‍ സീറ്റിൽ വാഴയ്ക്കൻ സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ട് വന്നിരുന്നു. എന്നാൽ, വാഴയ്ക്കനു പകരം കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാകും ഏറ്റുമാനൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. നാട്ടകം സുരേഷിന്റെ പേര് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലേക്കും പരിഗണിച്ചിരുന്നു. നാട്ടകം സുരേഷ് ഏറ്റുമാനൂരിലേക്കു മാറിയാല്‍ പ്രഫ. റോണി കെ. ബേബിയാകും കാഞ്ഞിരപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുക.പൂഞ്ഞാറില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, സജി ജോസഫ് എന്നിവരാണു പരിഗണനയിലുള്ളത്. ജില്ലയിലെ ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്.മൂന്നിടങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. സ്ഥാനാര്‍ഥികള്‍ വൈകുന്നതില്‍ ഡിസിസി നേതൃത്വത്തിനു അങ്കലാപ്പുണ്ട്. ഏറ്റുമാനൂരില്‍ വി.എന്‍. വാസവന്, കാഞ്ഞിരപ്പള്ളിയില്‍ ഡോ. എന്‍. ജയരാജ്, പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍.പൂഞ്ഞാറില്‍…
Read More