കടുത്തുരുത്തി: എഴുമാന്തുരുത്ത്, പുലിത്തുരുത്ത് മേഖലകളില്‍ രാത്രിയില്‍ വീടുകളിലെത്തി അക്രമവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും പതിവായി. കുറുവ സംഘത്തിന്റെ പശ്ചാത്തലത്തില്‍ ജനം ഭീതിയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ തദേശീയനായ പോലീസ് ഓഫീസറുടെ നേതൃത്വത്തില്‍ രാത്രിയില്‍ തിരച്ചില്‍ ശക്തമായി നടന്ന ദിവസവും വീടുകളില്‍ ശല്യമുണ്ടായതോടെ നാട്ടുകാരും ഭയത്തിലാണ്. വീടുകളിലെ പൈപ്പ് തുറന്ന് വെള്ളം ഒഴുക്കി കളയുക, വിത്യസ്ത രീതിയില്‍ ഒച്ചയുണ്ടാക്കി ഭയപ്പെടുത്തുക, വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തികളാണ് ഉണ്ടായിരിക്കുന്നത്. തറേവീട്ടില് ബാലന്റെ വീടിനു പുറകിലെ വാതില്‍ തകര്‍ക്കാന്‍ ശ്രമം നടത്തി. വീട്ടുകാര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി. ഇതിനിടെ ഇവര്‍ ഓടി രക്ഷപെടുകയായിരുന്നു. അതിരമ്പുഴയിലും പരിസര പ്രദേശങ്ങളിലും അടുത്തിടെയുണ്ടായ മോഷണങ്ങളില്‍ അപകടകാരികളായ കുറുവ മോഷണസംഘമാണെയെന്ന തരത്തില്‍ പ്രചരണം ഉണ്ടായതോടെ ജനങ്ങള്‍ക്കിടെയില്‍ ഭയവും പരിഭ്രാന്തിയും വര്‍ധിച്ചിരിക്കുകയാണ്.
Read MoreCategory: Kottayam
ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്… നാടിന്റെ ശ്രദ്ധ ആകർഷിച്ച് ചുമട്ടു തൊഴിലാളികളുടെ ആത്മാഭിമാന സദസ്
കോട്ടയം: തൊഴിലും കൂലിയും സംരക്ഷിക്കാനും നോക്കുകൂലിയുടെ പേരിൽ മോശക്കാരായി ചിത്രീകരിക്കുന്നതിനുമെതിരേ നാടിന്റെ ശ്രദ്ധ ക്ഷണിച്ച് ചുമട്ടുതൊഴിലാളികളുടെ ആത്മാഭിമാനസദസ്. നാടിന്റെ സംരക്ഷകരും കാവൽഭടന്മാരുമായ തങ്ങൾ മതേതരത്വം കാത്തുസൂക്ഷിക്കുവാനും വർഗീയവാദികളുടെ അഴിഞ്ഞാട്ടം ഇല്ലാതാക്കുവാനും പോരാടുന്നവരാണെന്നും പ്രഖ്യാപിച്ച് തൊഴിലാളികൾ ആത്മാഭിമാന സംരക്ഷണപ്രതിജ്ഞയെടുത്തു. ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങില്ലെന്നും നോക്കുകൂലിക്ക് എതിരാണെന്നും ചെയ്യാത്ത കുറ്റത്തിന് തങ്ങളെയാകെ പിടി ച്ചുപറിക്കാരായി ചിത്രീകരിക്കുന്നത് ആത്മാഭിമാനത്തെ വൃണപ്പെടുത്തുകയാണെന്നും തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. ചുമട്ടു തൊഴിലാളി യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചവരെ പണിമുടക്കിയാണ് തൊഴിലാളികൾ അണിനിരന്നത്.തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ സംഘടിപ്പിച്ച ആത്മാഭിമാന സദസിൽ ഓരോ യൂണിയനുകളും അവരുടെ യൂണിഫോം അണിഞ്ഞ് ചെറുപ്രകടനമായി പങ്കെടുത്തു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാപ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷനായി. സംയുക്ത സമിതി കണ്‍വീനർ എം എച്ച് സലീം പ്രതിജ്ഞചൊല്ലിക്കൊടുത്തു.…
Read Moreനിങ്ങള്‍ക്കും ഇത് സംഭവിക്കാം..! സൈനികരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തട്ടിപ്പ്; ഹോട്ടലുടമയ്ക്ക് പണം നഷ്ടമാകാതിരുന്നത് ഭാഗ്യം കൊണ്ട്; ഇല്ലെങ്കില്‍…
മുണ്ടക്കയം ഈസ്റ്റ്: സൈനികരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തട്ടിപ്പ്. ഹോട്ടലുടമയ്ക്ക് പണം നഷ്ടമാകാതിരുന്നത് ഭാഗ്യം കൊണ്ട്. പെരുവന്താനത്ത് പ്രവർത്തിക്കുന്ന അറഫ ഹോട്ടലിലാണ് സൈനിക ക്യാമ്പിലേക്കെന്ന വ്യാജേന ഭക്ഷണം ഓർഡർ ചെയ്ത് തട്ടിപ്പിന് ശ്രമിച്ചത്. ഇക്കഴിഞ്ഞ 29 ന് വൈകുന്നേരം കടയുടമ ഇബ്രാഹിമിന്റെ മകന് ഷുഹൈബിന്റെ ഫോണിലേക്ക് ഒരു ഫോൺ കോൾ എത്തി. ഹിന്ദി കലർന്ന സംസാരം. സൈനിക ക്യാമ്പിൽ നിന്നാണ് വിളിക്കുന്നത് എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി ഹൈറേഞ്ചിലെ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ക്യാമ്പിലേക്ക് നൂറു പൊറോട്ടയും അത്രയും തന്നെ ദോശയും 50 മുട്ടക്കറി, ചായ അടക്കമുള്ള ഭക്ഷണ സാധനങ്ങൾ ഓർഡർ നൽകി. മുപ്പതാം തീയതി രാവിലെ വാഹനം വരുമെന്നും ഇതിൽ പൈസ കൊടുത്ത് അയക്കാമെന്നും വിളിച്ചയാൾ പറഞ്ഞു. ബുധനാഴ്ച രാവിലെ ഭക്ഷണം തയാറാക്കി ഹോട്ടലുടമ കാത്തിരുന്നെങ്കിലും ഇവർ എത്തിയില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഭക്ഷണത്തിന്റെ പൈസ അയച്ചു…
Read Moreപൊൻകുന്നത്ത് സ്കൂട്ടറിൽ ലോറിയിടിച്ച് നഴ്സിന് ദാരുണാന്ത്യം! റോഡിൽ വീണ നഴ്സിന്റെ ശരീരത്തിലൂടെ ചക്രങ്ങൾ കയറിയിറങ്ങി; അപകട കാരണത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പൊൻകുന്നം : സ്കൂട്ടറിൽ ലോറിയിടിച്ച് റോഡിൽ വീണ നഴ്സിന് ദാരുണാന്ത്യം. നഗര മധ്യത്തിൽ വച്ച് ലോറി തട്ടി മറിഞ്ഞ് റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. അപകടത്തിൽ ഇവർ ദാരുണമായി മരിച്ചു. പൊൻകുന്നം കെവിഎംഎസ് ജംഗ്ഷനിലായിരുന്നു ദാരുണാന്ത്യം. കെവിഎംഎസ് അരവിന്ദാ ആശുപത്രിയിൽ നഴ്സായ കൂരോപ്പട മാടപ്പാട്ട് കൃഷ്ണവിലാസത്തിൽ പി.ജി അന്പിളിയാ(43)ണ് മരിച്ചത്. ഇന്നു രാവിലെ 7.30ന് ആയിരുന്നു അപകടം. പൊൻകുന്നം- കാഞ്ഞിരപ്പള്ളി റൂട്ടിൽ സഞ്ചരിക്കുകയായിരുന്നു അന്പിളി. ഇതേ റൂട്ടിൽ തന്നെ വരികയായിരുന്നു ലോറി. ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിനായി അന്പിളി പ്രധാന ജംഗ്ഷനിൽ സ്കൂട്ടർ തിരിക്കുന്നതിനിടെ പിന്നാലെ എത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തെ തുടർന്നു റോഡിൽ അന്പിളി വീണു. ശരീരത്തിലൂടെ ടയർ കയറിയിറങ്ങിയ അന്പിളി തത്ക്ഷണം മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മൃതദേഹം കെവിഎംഎസ് ആശുപത്രിയിലേക്ക് മാറ്റി. ജംഗ്ഷൻ തിരിച്ചറിയാൻ ലോറി ഡ്രൈവർക്ക് സാധിക്കാതെ പോയതാണ്…
Read Moreആരും വിശന്നിരിക്കരുത്..! ബസേലിയോസ് കോളജിലെ പഴയ എടിഎം കൗണ്ടർ ഇനി ഫുഡ് ബൂത്ത്
കോട്ടയം: കോട്ടയത്ത് ഇനി ആരും വിശന്നിരിക്കേണ്ട, ബസേലിയോസ് കോളജിനു മുന്പിലെ ഉപയോഗ ശൂന്യമായ എടിഎമ്മിൽ എത്തിയാൽ ഭക്ഷണപൊതി കിട്ടും. വെജ്, നോണ്‍ വെജ് ഉച്ചയൂണാണ് ഭക്ഷണ പൊതിയിലുള്ളത്. കോട്ടയം നഗരത്തിൽ ആരും വിശന്നിരിക്കരുത് എന്ന ആശയവുമായിട്ടാണ് നിറവ് എന്ന പേരിൽ കോളജിലെ വിദ്യാർഥികളും അധ്യാപകരും ഭക്ഷണവിതരണം ആരംഭിച്ചത്. കോളജിനു മുന്പിലെ ഉപയോഗ ശൂന്യമായ എടിഎം കൗണ്ടറാണ് ഭക്ഷണ വിതരണ കേന്ദ്രമാക്കി മാറ്റിയത്. വിദ്യാർഥികൾ വീടുകളിൽ നിന്നെത്തിക്കുന്ന ഭക്ഷണമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. വീട്ടിൽ നിന്നു കരുതുന്ന ഉച്ചഭക്ഷണമാണ് വിദ്യാർഥികൾ പകുത്തു നൽകുന്നത്. രാവിലെ ഒന്‍പതിനും 9.30നുമിടയിൽ കോളജിനു മുന്നിലെ കൗണ്ടറിൽ പൊതിഞ്ഞു വയ്ക്കുന്ന ഭക്ഷണം വിശക്കുന്ന ആർക്കും സൗജന്യമായി എടുക്കാം. കൗണ്ടറിൽ സസ്യാഹാരവും മാംസാഹാരവും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. മിച്ചം വരുന്ന പൊതിച്ചോറുകൾ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകും. കോളജിലെ എൻഎസ്എസ്, എൻസിസി വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ആഴ്ചയിൽ…
Read Moreകുറുവ! പോലീസും നാട്ടുകാരും അരിച്ചുപെറുക്കി അന്വേഷണം നടത്തിയിട്ടും ‘നോ രക്ഷ…’; വീടുകളിലെ അടയാളങ്ങൾ, നാട്ടുകാർ ഭീതിയിൽ
കോട്ടയം: പോലീസും നാട്ടുകാരും അരിച്ചുപെറുക്കി അന്വേഷണം നടത്തിയിട്ടും കുറുവ സംഘത്തെക്കുറിച്ച് ഒരു വിവരവുമില്ല. കഴിഞ്ഞ രണ്ടു ദിവസമായി മോഷണവും മോഷണശ്രമവും റിപ്പോർട്ട് ചെയ്തില്ലെങ്കിലും ജനങ്ങളുടെ ഭീതി വിട്ടുമാറിയിട്ടില്ല. അതിരന്പുഴയിലും സമീപ പ്രദേശങ്ങളിലുമുള്ള വീടുകളുടെ ഭിത്തിയിൽ പ്രത്യക്ഷപ്പെട്ട അടയാളങ്ങളാണ് ജനങ്ങളെ പരിഭ്രാന്തരാക്കുന്നത്. പകൽ സമയങ്ങളിൽ വീടുകളുടെ പരിസരം വീക്ഷിക്കുന്നവർ മോഷ്്ടാക്കൾക്കുവേണ്ടി ചെയ്യുന്നതാണിതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. ഒരേ ഭാഗത്തെ വീടുകളുടെ ഭിത്തിയിലാണ് അടയാളങ്ങൾ കണ്ടെത്തിയത്. ഇന്നലെ കടപ്പൂരിൽ തമിഴ്നാട് സ്വദേശിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെ കുറുവ സംഘത്തിൽപ്പെട്ടയാളെന്ന് സംശയിച്ചു നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചിരുന്നു. കടപ്പൂർ ഭാഗത്ത് നിർമാണത്തൊഴിലാളിയായി എത്തിയ ആളാണ് ഇയാളെന്ന് പിന്നീട് ബോധ്യപ്പെടുകയും ഇതുമായി ബന്ധപ്പെട്ടു നിർമാണ കരാറുകാരൻ പോലീസിനെ സമീപിച്ചതായും പറയുന്നു. എന്നാൽ ഇയാൾ കുറുവ സംഘത്തിൽപ്പെട്ടയാളാണെന്ന് തെറ്റിദ്ധരിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണമുണ്ടായി. ചിത്രങ്ങളടക്കം പ്രചരിച്ചതോടെ ആശങ്ക വർധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ അതിരന്പുഴ ഭാഗത്ത്…
Read Moreമുൻ വാതിൽ തകർത്ത് അകത്തു കയറി; മുറിക്കുള്ള സൂക്ഷിച്ചുവച്ചിരുന്ന താക്കോൽ കണ്ടെടുത്ത് കൊണ്ടുപോയത് 13 പവനും ഒന്നര ലക്ഷവും
പൊൻകുന്നം: പൊൻകുന്നത്ത് വീട് കുത്തിത്തുറന്ന് കവർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് അറിയിച്ചു. പൊൻകുന്നം ഇരുപതാം മൈൽ കൊല്ലം -തേനി ദേശീയ പാതയ്ക്കരികിൽ പ്ലാപ്പള്ളിൽ ദിനേശ്ബാബുവിന്റെ വീട്ടിലാണ് 1,35,000 രൂപയും 13 പവൻ സ്വർണ്ണാഭരണങ്ങളും 35,000 രൂപ വില വരുന്ന വാച്ചുകളും കവർച്ച ചെയ്യപ്പെട്ടത്. ദിനേശ്ബാബുവും കുടുംബാംഗങ്ങളും ഞായറാഴ്ച രാവിലെ അടൂർക്ക് യാത്ര പോയി തിങ്കളാഴ്ച രാവിലെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോൽ തിരഞ്ഞുപിടിച്ച് അലമാര തുറക്കുകയായിരുന്നു. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ, പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ സജിൻ ലൂയിസണ്‍, എസ്.ഐ.രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിവരുന്നത്.
Read Moreസർക്കാരിനെതിരേ ബിജെപി സമരത്തിലേക്ക്; ശിശുമരണം നടന്ന അട്ടപ്പാടിയിൽ ബിജെപി സംഘം സന്ദർശിക്കും
കോട്ടയം: സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും വർഗീയ പ്രീണന രാഷ്ട്രീയത്തിനെതിരേ ശക്തമായ സമരം സംഘടിപ്പിക്കാൻ ബിജെപി. ഇന്നലെ കോട്ടയത്തു ചേർന്ന കോർ കമ്മിറ്റി യോഗമാണ് സമര പരിപാടിക്കു രൂപം നൽകിയത്. ഹലാൽ വിഷയത്തിൽ വർഗീയ വാദികളുടെ അജണ്ട സർക്കാർ നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഡിസംബർ 13ന് മുഖ്യമന്ത്രിയുടെ വസതിക്കു മുന്പിൽ സത്യഗ്രഹം നടത്തും. പ്രെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാത്ത സർക്കാർ നയത്തിനെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഡിസംബർ ഏഴിന് 280 മണ്ഡലം കേന്ദ്രങ്ങളിൽ ബഹുജന പ്രക്ഷോഭം നടത്തും. സംസ്ഥാന നേതാക്കൾ സമരത്തിനു നേതൃത്വം നൽകും.കെ റെയിൽ ഉൾപ്പെടെയുള്ള വിഷയം ഉയർത്തി പ്രതിപക്ഷവും സർക്കാരിനെതിരെ സമര പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. വിഷയങ്ങൾ നിരവധിയുണ്ടായിട്ടും സംസ്ഥാന സർക്കാരിനെതിരെ സമരപരിപാടികൾ നടത്തുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വം പരാജയപ്പെട്ടിരുന്നു എന്ന വിമർശനം കോർ കമ്മറ്റിയിൽ ഉണ്ടായി.ശിശുമരണം നടന്ന അട്ടപ്പാടിയിൽ ബിജെപി പ്രതിനിധി സംഘം…
Read Moreഇതാണ് അടയാളം! മോഷ്ടാക്കളെക്കുറിച്ച് സൂചനയില്ല; കനത്ത ജാഗ്രതയിൽ അതിരന്പുഴ! അടിച്ചിറയിൽ എത്തിയതും കുറുവ സംഘമോ?
ഏറ്റുമാനൂർ: അതിരന്പുഴയിൽ വീടുകളിൽ മോഷണശ്രമം നടത്തിയ കുറുവ സംഘമെന്ന് സംശയിക്കുന്ന മോഷ്ടാക്കളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. ഏറ്റുമാനൂർ പോലീസ് അന്വേഷണം ഊർജിതമാക്കി. ശനിയാഴ്ച വെളുപ്പിന് ഒന്നിനും മൂന്നിനുമിടയിലാണ് മൂന്നംഗ സംഘം എത്തിയത്. പ്രത്യേക ക്രമീകരണവുമായി പോലീസ് തമിഴ്നാട്ടിലെ കുപ്രസിദ്ധമായ തിരുട്ടു ഗ്രാമത്തിൽ നിന്നും കുറുവ സംഘം അതിരന്പുഴയിൽ എത്തിയെന്ന വാർത്ത നാട്ടുകാരെ ഭീതിയിലാഴ്ത്തി. പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും റെസിഡന്റ്സ് അസോസിയേഷനുകളുടെയും യുവജന കൂട്ടായ്മകളുടെയും നേതൃത്വത്തിൽ രാത്രിയിൽ ബൈക്കിലും നടന്നും പട്രോളിംഗ് നടത്തി. പഞ്ചായത്ത് മെംബർമാരുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും ജാഗ്രത തുടരുന്നു. രാത്രിയിൽ ഏതു സമയത്തും അസ്വാഭാവികമായി എന്തു സംഭവിച്ചാലും പോലീസിൽ വിളിച്ചറിയിക്കണമെന്നും ഉടൻ തന്നെ സ്ഥലത്തെത്താൻ പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ആർ. രാജേഷ് കുമാർ പറഞ്ഞു. സ്ത്രീകളുടെ സംഘം ഇതിനിടെ ഇന്നലെ രാവിലെ അതിരന്പുഴയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇതര സംസ്ഥാനക്കാരായ…
Read Moreസിപിഎം ഏരിയാ സമ്മേളനം: കടുത്തുരുത്തിയിൽ അപ്രതീക്ഷിതമായി സെക്രട്ടറി; ഏഴിടത്ത് ഔ ദ്യോഗിക പക്ഷത്തോടു കൂറുപുലർത്തുന്നവർ മാത്രം
കോട്ടയം: ജില്ലയിലെ സിപിഎമ്മിന്റ എട്ടു ഏരിയാ സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ ഏഴിടത്തും സെക്രട്ടറിമാർക്ക് മാറ്റമില്ല. കടുത്തുരുത്തിയിൽ അപ്രതീക്ഷിതമായി പുതിയ സെക്രട്ടറി വന്നു. എട്ടു സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ സെക്രട്ടറിമാരും ഏരിയാ കമ്മറ്റിയംഗങ്ങളും ഒൗദ്യോഗിക പക്ഷത്തോടു കൂറുപുലർത്തുന്നവർ മാത്രമായി. ചങ്ങനാശേരി, അയർക്കുന്നം, പുതുപ്പളളി, വാഴൂർ, തലയോലപ്പറന്പ്, വൈക്കം, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനങ്ങളാണ് പൂർത്തിയായത്. ചങ്ങനാശേരിയിൽ കെ.സി.ജോസഫും അയർക്കുന്നത്ത് പി.എൻ.ബിനുവും പുതുപ്പള്ളിയിൽ സുഭാഷ് പി.വർഗീസും വീണ്ടും സെക്രട്ടറിമാരായി. വാഴൂരിൽ വി.ജി.ലാൽ തുടരും. തലയോലപ്പറന്പിൽ കെ.ശെൽവരാജും വൈക്കത്ത് കെ.അരുണനുമാണ് സെക്രട്ടറിമാർ. കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി സമ്മേളനങ്ങളാണ് ഇന്നലെ പൂർത്തിയായത്. കാഞ്ഞിരപ്പള്ളിയിൽ നിലവിലെ സെക്രട്ടറി കെ. രാജേഷിനെ വീണ്ടും തെരഞ്ഞെടുത്തപ്പോൾ കടുത്തുരുത്തിയിൽ അപ്രതീക്ഷിതമായി കെ. ജയകൃഷ്ണൻ സെക്രട്ടറിയായി. ഒൗദ്യോഗിക പക്ഷത്തോട് കൂറുപുലർത്തുന്ന ജയകൃഷ്ണന്റെ പേര് ജില്ലാ നേതൃത്വം നിർദേശിക്കുകയായിരുന്നു. നിലവിലെ സെക്രട്ടറി രമേശനെ കമ്മറ്റിയിൽ നിലനിർത്തി. അതേ സമയം അരോപണ വിധേയനായ ജയകൃഷ്ണനെ സെക്രട്ടറിയാക്കിയതിൽ പാർട്ടിയിൽ…
Read More