പാന്പാടി: കോത്തലയിൽനിന്നും പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ തിരോധാനത്തിനു പിന്നിൽ പ്രണയ ഒളിച്ചോട്ടമെന്നു സംശയം. ഇവർക്കു പരിചയമുള്ള രണ്ടു വിദ്യാർഥികളെയും സ്ഥലത്തുനിന്നും കാണാതായിട്ടുണ്ട്. കോത്തല, കളക്ടറേറ്റ് എന്നിവിടങ്ങളിലുള്ള രണ്ടു വിദ്യാർഥികളെയാണ് കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞാണ് 16, 17 വയസുള്ള പെണ്‍കുട്ടികളെ കോത്തലയിൽനിന്ന് കാണാതായത്. ഇന്നലെ കുട്ടികൾക്ക് ക്ലാസില്ലാത്തതിനാൽ ഇരുവരും വീട്ടിൽ തന്നെയായിരുന്നു. ഇവരുടെ മാതാവ് ജോലിക്കു പോയതിനു ശേഷമാണ് ഇരുവരേയും കാണാതാകുന്നത്. തുടർന്നു വീട്ടുകാർ പാന്പാടി പോലീസിൽ പരാതി നൽകി. ഉച്ചകഴിഞ്ഞു കോട്ടയം റെയിൽവേ സ്റ്റേഷന്റെ സമീപത്ത് ഇരുവരേയും സിസിടിവിയിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ കോട്ടയത്തുനിന്നുള്ള ബാംഗ്ലൂർ ട്രെയിനിൽ കയറിയെന്നു പോലീസിന് വിവരം ലഭിച്ചു. പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവരെ തന്നെയാണോ സിസിടിവിയിൽ കണ്ടെത്തിയത് എന്നതു സംബന്ധിച്ചും വ്യക്തതയില്ല. പാന്പാടി സിഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസ് വ്യാപകമായ പരിശോധന നടത്തുന്നുണ്ട്.
Read MoreCategory: Kottayam
എഫ്സിഐ ജീവനക്കാരി ജീവനൊടുക്കിയ സംഭവം! പോലീസിന്റെ സംശയം ശരിയോ ? സംഭവത്തിൽ ദുരൂഹതണ്ടെന്ന് ബന്ധുക്കള്‍
ചിങ്ങവനം: പന്നിമറ്റം എഫ്സിഐ ജീവനക്കാരി ജീവനൊടുക്കിയതിനു പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് സൂചന. പെരുന്പാവൂർ സ്വദേശിനിയും കടുത്തുരുത്തി ആപ്പാഞ്ചിറ രാജ് ഭവനിൽ ബിനു രാജിന്റെ ഭാര്യയുമായ നയന ശശിധര(31)നെയാണു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നത്തെ തുടർന്ന് ജീവനൊടുക്കിയതാകാമെന്നു പോലീസ് സംശയിക്കുന്നുണ്ടെങ്കിലും സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ നിലപാട്. മുറിയിൽ പിടിവലിയോ ബഹളമോ നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയില്ലെന്നു ചിങ്ങവനം പോലീസ് പറഞ്ഞു. പാക്കിൽ പ്രവർത്തിക്കുന്ന ഫുഡ് കോർപ്പറേഷൻ ഇന്ത്യ ഓഫീസിന്റെ ഗോഡൗണിനോടു ചേർന്നുള്ള ഓഫീസ് മുറിയിലെ കന്പ്യൂട്ടർ ടേബിളിനു മുകളിലെ ഫാനിൽ ഷാളിൽ തൂങ്ങി മരിച്ച നിലയിലാണു കൊമേഴ്സ്യൽ വിഭാഗം ജീവനക്കാരിയെ കണ്ടെത്തിയത്. അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് വിഭാഗം ജീവനക്കാരിയായ നയന ജോലി സമയം കഴിഞ്ഞും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. ജോലി സമയം കഴിഞ്ഞും വർക്കുകൾ തീർത്തതിനുശേഷമാണ് നയന വീട്ടിലേക്കു മടങ്ങിയിരുന്നത്. നയന ഫയൽ നോക്കുന്നത്…
Read Moreപൊന്നുംവിലയുള്ള പച്ചക്കറിച്ചാക്കുമായി പടയപ്പ മുങ്ങി! നാലോളം ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പച്ചക്കറികളും അകത്താക്കി
മൂന്നാർ: കാടിറങ്ങിയ കരിവീരൻ ചാക്കിൽക്കെട്ടി വച്ചിരിരുന്ന പച്ചക്കറിയുമായി കടന്നു. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ പച്ചക്കറി കെട്ടിവച്ചിരുന്ന ചാക്കുമായാണ് പടയപ്പയെന്ന് വിളിപ്പേരുള്ള ആന കാട്ടിലേക്ക് കടന്നത്. പുലർച്ചെ അഞ്ചോടെയാണ് വട്ടക്കാട്ടിൽനിന്നും പടയപ്പ ചൊക്കനാട്ടിലെത്തിയത്. ഈസമയം മനോഹരന്റെ തോട്ടത്തിൽ വിളയിച്ച കാരറ്റും ഉരുളക്കിഴങ്ങും ചാക്കിൽകെട്ടി മൂന്നാറിലെത്തിക്കാൻ റോഡിന്റെ സമീപത്ത് വച്ചിരുന്നു. ആറോളം ചാക്കുകളിലായാണ് പച്ചക്കറികൾ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാൻ സൂക്ഷിച്ചിരുന്നത്. അതുവഴി എത്തിയ പടയപ്പ ആദ്യം തുന്പിക്കൈകൊണ്ട് ചാക്കിന്റെ കെട്ടുകൾ അഴിച്ചുമാറ്റി നാലോളം ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പച്ചക്കറികൾ അകത്താക്കി. ഒരു ചാക്കുമായി കാട്ടിലേക്ക് പോകുകയും ചെയ്തു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ ആക്രമണങ്ങൾ അഴിച്ചുവിടുന്ന കാട്ടാനകൾക്കിടയിൽ വ്യത്യസ്തനാണ് പടയപ്പ. ഇതുവരെ നിരവധി തവണ ജനവാസ മേഖലയിൽ എത്തിയിട്ടുണ്ടെങ്കിലും ആരെയും ഉപദ്രവിക്കുന്നതിനോ ആക്രമിക്കുന്നതിനോ ശ്രമിച്ചിട്ടില്ല. ഭക്ഷ്യവസ്തുക്കൾ കണ്ടാൽ അതെല്ലാം ഭക്ഷിക്കാതെ മടങ്ങുകയുമില്ല. മൂന്നാറിലും വണ്ടിപ്പെരിയാറ്റിലും പുലി; കുമളിയിൽ ആന മൂന്നാർ: മൂന്നാറിലെ എസ്റ്റേറ്റ് മേഖലയിൽ…
Read Moreസ്കൂൾ തുറന്നപ്പോൾ കഞ്ചാവ് മാഫിയയും ഉണർന്നു; സ്കൂൾ-കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് കഞ്ചാവുമായി എത്തിയ നാലുപേർ പിടിയിൽ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നാലു യുവാക്കൾ കഞ്ചാവ് എത്തിച്ചത് സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട്. കാഞ്ഞിരപ്പള്ളി പട്ടിമറ്റം ചാവടിയിൽ അൽത്താഫ് നൂഹ് (24), മുണ്ടക്കയം കൂട്ടിക്കൽ കരിപ്പായിൽ ഇബ്രാഹിം റസാഖ് (21), പാറത്തോട് ഇടക്കുന്നം വലിയവീട്ടിൽ വി.ആർ. പ്രജിത്ത് (23), കൊക്കയാർ നാരകംപുഴ ആറ്റുപുറത്ത് സിനാജ് (38) എന്നിവരാണ് രണ്ടു കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. സിനാജ്, അൽത്താഫ് എന്നിവർ മുന്‍പും കഞ്ചാവ്, ബൈക്ക് മോഷണ കേസുകളിൽ പ്രതികളാണ്. സ്കൂൾ, കോളജുകൾ തുറന്നതോടെയാണ് വിദ്യാർഥികൾക്കു വില്പന നടത്തുന്നതിനു വേണ്ടിയാണ് ഇവർ കന്പത്തു നിന്നും കഞ്ചാവ് എത്തിച്ചത്. അവിടെനിന്നും 9000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയത്. തുടർന്നു മുണ്ടക്കയത്തു നിന്നും വാടകയ്ക്കെടുത്ത കാറിൽ കാഞ്ഞിരപ്പള്ളിയിലേക്ക് എത്തിക്കുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ മൂന്നോടെ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംഗ്ഷനിൽ നിന്നാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും കാഞ്ഞിരപ്പള്ളി…
Read Moreനിയമം എല്ലാവർക്കും ബാധകം; മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ നിരോധന മേഖലയിൽ വാഹനം പാർക്ക് ചെയ്ത ഡോക്ടർമാർക്കെതിരേ കേസ്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിലെ നിരോധന മേഖലയിൽ വാഹനം പാർക്ക് ചെയ്തവർക്കെതിരെ നടപടി സ്വീകരിച്ചു. നിരവധി ജൂണിയർ ഡോക്ടർമാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ എന്നിവർക്കാണ് ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം പോലീസ് നടപടിയെടുത്തത്. രണ്ട്, മൂന്ന്, നാല് വാർഡുകളുടെ ഇപ്പോഴത്തെ പ്രവേശന കവാടത്തിനു സമീപം പാർക്ക് ചെയ്ത വാഹന ഡ്രൈവർമാർക്കെതിരെയാണ് നടപടി. വാർഡിലേക്കുള്ള പ്രവേശന കവാടത്തിലേക്കുള്ള വഴിയിൽ ടൈൽസ് പാകിയിരിക്കുകയാണ്. അതിനാൽ ഇവിടെ വാഹനം പാർക്ക് ചെയ്യരുതെന്ന് ബോർഡ് സ്ഥാപിച്ചിരുന്നു.സ്ഥാപിച്ചിരുന്ന ബോർഡ് കാണാത്ത വിധത്തിലാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. നിരോധന മേഖലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പലതവണ ജൂണിയർ ഡോക്ടർമാരടക്കം എല്ലാവരോടും പറയുകയും നിരവധി തവണ താക്കീത് നൽകുകയും ചെയ്തിരുന്നു. എന്നിട്ടും പ്രയോജനം ലഭിക്കാതിരുന്നതുകൊണ്ടാണ് പോലീസിന് വിവരം നൽകുകയും അവർ നടപടി സ്വീകരിക്കുകയും ചെയ്തതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 20 വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെയാണ് പെറ്റികേസ് ചാർജ്ജ് ചെയ്തത്.
Read Moreഹെറോയിനുമായി പായിപ്പാട്ട് യുവാവ് പിടിയിലായ സംഭവം; ഇതര സംസ്ഥാനക്കാരനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ
ചങ്ങനാശേരി: ഹെറോയിനുമായി പായിപ്പാട്ട് പിടിയിലായ ഇതര സംസ്ഥാനക്കാരനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിച്ചു. മാൾഡ സ്വദേശി മോസറിക് കൗണ് അലാം(32)നെയാണ് തൃക്കൊടിത്താനം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മുന്‍പും തൃക്കൊടിത്താനത്ത് താമസിച്ചിരുന്ന ഇയാൾ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പമാണ് കഴിഞ്ഞിരുന്നതെങ്കിലും ഇയാൾ ജോലിക്കു പോയിരുന്നില്ല. മറ്റുള്ള തൊഴിലാളികൾ ജോലിക്കു പോകുന്പോഴും ഇയാൾ മുറിക്കുള്ളിൽ കഴിച്ചു കൂട്ടുകയാണ് ചെയ്തിരുന്നത്. ചില രാത്രികളിൽ ഇയാൾ പുറത്ത് പോയാൽ പിന്നീട് രാവിലെ മാത്രമേ മടങ്ങി എത്തിയിരുന്നുള്ളു. മുന്‍പ് ഇയാൾ കഞ്ചാവ് എത്തിച്ചിട്ടുണ്ടെങ്കിലും ഹെറോയിൻ ആദ്യമായിട്ടാണ് വില്പനയ്ക്കു എത്തിച്ചതെന്നാണ് പോലീസ് ലഭിച്ചിരിക്കുന്ന വിവരം. നാളുകൾക്കുശേഷം കഴിഞ്ഞ ദിവസമാണ് ഇയാൾ വീണ്ടും നാട്ടിലെത്തിയത്. ഇതര സംസ്ഥാനക്കാരാണ് പ്രധാനമായും ഇയാളുടെ പക്കൽ നിന്നും കഞ്ചാവും മറ്റു ലഹരി വസ്തുക്കളും വാങ്ങി ഉപയോഗിച്ചിരുന്നത്. പിടിയിലായ പ്രതി ഹെറോയിൻ ഉപയോഗിക്കുന്ന വിധവും പോലീസിനു മുന്നിൽ വിവരിച്ചു കൊടുത്തു. ഒരു…
Read Moreഅഷ്ടമി ദർശനത്തിനായി ക്ഷേത്ര നഗരി ഒരുങ്ങി; ശനിയാഴ്ച പുലർച്ചെ 4.30 അഷ്ടമി ദർശനം
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ ആഘോഷിക്കും. അഷ്ടമി ദർശനത്തിനായി ക്ഷേത്ര നഗരി ഒരുങ്ങി.നാളെ പുലർച്ചെ 3.30ന് നട തുറന്നു ഉഷപൂജക്കും എതൃത്ത പൂജയ്ക്കും ശേഷം 4.30നാണ് അഷ്ടമി ദർശനം. ഈ മുഹൂർത്തിൽ സർവാഭരണ വിഭൂഷിതമായ വൈക്കത്തപ്പന്റെ മോഹന രൂപം ദർശിച്ച് സായൂജ്യം നേടുവാൻ ആയിരങ്ങൾ ക്ഷേത്രത്തിലേക്ക് പ്രവഹിക്കും. ശിവപ്രീതിക്കായി കഠിന തപസ് അനുഷ്ഠിച്ച വ്യാഘ്രപാദമഹർഷിക്ക് ശ്രീ പരമേശ്വരൻ ദിവ്യദർശനം നല്കി അനുഗ്രഹിച്ചതിന്റെ സ്മരണയ്ക്കാണ് അഷ്ടമി ആഘോഷിക്കുന്നത്. വ്യാഘ്രപാദ മഹർഷിക്ക് ദു:ഖ വിമോചനത്തിനായി അഭിഷ്ട വരം നൽകി അനുഗ്രഹിച്ച കൃഷ്ണാഷ്ടമി നാളിലെ ബ്രാഹ്മമുഹൂർത്തത്തിലാണ് അഷ്ടമി ദർശനം. അഷ്ടമി ദിവസം പ്രഭാതം മുതൽ പ്രദോഷം വരെ വൈക്കത്തപ്പനെ ദർശിക്കുന്ന ഭക്തർക്ക് ഭഗവാന്റെ കൃപാകടാക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. അഷ്ടമി ദർശനത്തിയി ക്ഷേത്രത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ദർശനത്തിനെത്തുന്ന ഭക്തർ കിഴക്ക്, വടക്കേ ഗോപുരങ്ങളിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കണം.…
Read Moreആമ്പൽപ്പൂ പറിക്കാൻ പോയ സുഹൃത്തുക്കളെ പിന്നെ കണ്ടത് പാറക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
തൊടുപുഴ: പാറക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. വണ്ണപ്പുറം ഒടിയപാറ മൈലാടൂർഭാഗം കിഴക്കേടത്ത് ജോണിന്റെ മകൻ അനീഷ് ജോണ്‍ (43), ഇയ്യനാട്ട് പരേതനായ രാഘവന്റെ മകൻ രതീഷ് (29) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ രാവിലെ ഒടിയപാറക്ക് സമീപം കുരിശുംതൊട്ടിയിൽ പ്രവർത്തിക്കുന്ന കക്കാട്ട് ക്രഷറിന്റെ ഉടമസ്ഥതയിലുള്ള കുളത്തിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകു എന്ന് പോലീസ് പറഞ്ഞു. ആന്പൽപ്പൂവ് പറിക്കാൻ കുളത്തിലിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണു പോലീസിന്റെ നിഗമനം.ഞായറാഴ്ച മുതൽ ഇവർ വീട്ടിലെത്തിയിരുന്നില്ല. പെയിന്റിഗ് ജോലിയുടെ ഭാഗമായി ദിവസങ്ങളോളം വീട്ടിൽ നിന്നും മാറി നിൽക്കുന്ന ശീലമുള്ളതിനാൽ മറ്റെവിടെയെങ്കിലും ജോലിക്കായി പോയതാണെന്നാണ് വീട്ടുകാർ കരുതിയത്. ഞായറാഴ്ച ഒടിയപാറ ഷാപ്പിൽ ഇവർ എത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ പുല്ലുവെട്ടാനെത്തിയ സ്ത്രീകളാണ് കുളത്തിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടത്. കാളിയാർ പോലീസും തൊടുപുഴയിൽ നിന്നുള്ള…
Read Moreരണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിലുണ്ടായ പ്രായപൂര്‍ത്തിയാകാത്ത മകളെ…! പോലീസിനോട് അവള് എല്ലാം തുറന്നു പറഞ്ഞു; യുവാവ് കുടുങ്ങി
കിടങ്ങൂര്‍: രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിലുണ്ടായ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍. മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞ കണ്ണൂര്‍ സ്വദേശിയായ ബിജു ബാലകൃഷ്ണനെ (41 )യാണ് കിടങ്ങൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ കെ.ആര്. ബിജു അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് രാമനാട്ടുകരയില്നിന്നാണ് പിടിയിലായത്. ആലപ്പുഴ സ്വദേശിയായ യുവതിയെയും മകളെയുംകൂട്ടി ചേര്‍പ്പുങ്കലിലുള്ള ലോഡ്ജില്‍ വാടകയ്ക്ക് താമസിച്ചു വരുന്നതിനിടെയായിരുന്നു സംഭവം. ബിജുവിന്റെ പീഡനശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടിക്ക് സ്റ്റെയറില്‍ നിന്ന് വീണ് പരിക്കേറ്റിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കിടങ്ങൂര്‍ പോലീസ് കേസെടുത്തതറിഞ്ഞ് പ്രതി ഒളിവില്‍ പോവുകയായിരുന്നു. പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്. കിടങ്ങൂര്‍ എസ്ഐ പി.എസ്. അനില്‍കുമാര്‍, എഎസ്ഐ ജയചന്ദ്രന്, എം.ജി. സുനില്‍കുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പീഡനം: പ്രതി അറസ്റ്റിൽ കിടങ്ങൂർ: വിവാഹ വാഗ്ദാനം…
Read Moreആപ്പിളിനും തക്കാളിക്കും ഒരേ വില ! ഒരുമാസമായി പെയ്യുന്ന കനത്ത മഴയിൽ തമിഴ്നാട്ടിൽ വ്യാപക കൃഷിനാശമാണ് സംഭവിച്ചത്
മറയൂർ: തക്കാളിവില ക്രമാതീതമായി കൂടുന്നതു നിയന്ത്രിക്കാൻ തമിഴ്നാട് സർക്കാർ സഹകരണസംഘം വഴി 85 രൂപമുതൽ 100 രൂപ വരെ നിരക്കിൽ വിൽപ്പന നടത്താൻ തീരുമാനിച്ചു. ഒരുമാസമായി പെയ്യുന്ന കനത്ത മഴയിൽ തമിഴ്നാട്ടിൽ വ്യാപക കൃഷിനാശമാണ് സംഭവിച്ചത്. മറയൂർ അതിർത്തി പട്ടണങ്ങളായ ഉദുമൽപേട്ടയുടെ ചുറ്റുവട്ട ഗ്രാമങ്ങളിലും പഴനി, ഒട്ടംഛത്രം മേഖലകളിലുമാണ് വ്യാപകമായി തക്കാളി കൃഷി ഉള്ളത്. ഇവിടെനിന്നുമാണ് കേരളത്തിലേക്കുള്ള പച്ചക്കറികൾ എത്തുന്നത്. ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ തക്കാളി കൂടുതലായും എത്തുന്നത് ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ്. ചെന്നൈയിൽ ഒരുകിലോ തക്കാളിയുടെ വില 140 രൂപയാണ്. തമിഴ്നാട്ടിൽ ആപ്പിൾ വിലയും 140 രൂപയാണ്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി.
Read More