കോട്ടയം: ദൈവപുത്രന്റെ ജനനത്തെ വരവേൽക്കാനായി നാടും നഗരവും ഒരുങ്ങുന്നതിനൊപ്പം ക്രിസ്മസ് വിപണിയും ഉണർന്നുകഴിഞ്ഞു. നക്ഷത്രങ്ങളും ക്രിസ്മസ് പപ്പയും ക്രിസ്മസ് കേക്കും ക്രിബുകളും ക്രിസ്മസ് ട്രീയും ബലൂണും പടക്കവും ലാത്തിരിയും പൂത്തിരിയുമായി ഇത്തവണയും വിപണി ഉണർന്നു. ക്രിസ്മസ് വിപണി കച്ചവടക്കാരെ സംബന്ധിച്ച് വലിയ കച്ചവട സീസണ് കൂടിയാണ്. ക്രിസ്മസിനു രണ്ടാഴ്ച മാത്രം ശേഷിക്കവേ വിപണി സജീവമായി നക്ഷത്രങ്ങളും പുൽക്കൂടുകളും ക്രിബുകളും അലങ്കാര ബൾബുകളും ക്രിസ്മസ് ട്രീയും വ്യാപാര സ്ഥാപനങ്ങളിൽ വിൽപനയ്ക്കായി എത്തി കഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കഴിഞ്ഞ വർഷം ക്രിസ്മസ് ആഘോഷങ്ങൾക്ക് മങ്ങലേറ്റിരുന്നു. അതിനാൽ കച്ചവടവും കുറവായിരുന്നു. ഇത്തവണ ഡിസംബറിനു മുന്‍പുതന്നെ ക്രിസ്മസ് വിപണി എല്ലായിടത്തും സജീവമായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വഴിയോര കച്ചവടവും സജീവമാണ്. സാന്താക്ലോസ് മുഖംമൂടികളും തൊപ്പികളും തേടിയാണു കുട്ടികൾ കൂടുതലായി എത്തുന്നത്. അടുത്തയാഴ്ചയോടെ കേക്ക് വിപണിയും സജീവമാകും. വിവിധ തരത്തിലും രുചിയിലുമുള്ള…
Read MoreCategory: Kottayam
പെട്രോൾ,ഡീസൽ വിലകുറച്ച് കേരളം മാതൃകയാകണം! ബിജെപി സമരത്തിൽ
കോട്ടയം: പെട്രോൾ- ഡീസൽ നികുതി കുറച്ച കേന്ദ്ര ഗവണ്മെന്റിനെ മാതൃകയാക്കി കേരളവും ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 18 സ്ഥലങ്ങളിൽ ഇന്ന് വൈകുന്നേരം സായാഹ്ന ധർണ നടത്തും. കോട്ടയത്ത് ജോർജ് കുര്യൻ, കാഞ്ഞിരപ്പള്ളിയിൽ ഏറ്റുമാനൂർ രാധാകൃഷ്ണൻ, ഭരണങ്ങാനത്ത് ജി. രാമൻ നായർ, ഏറ്റുമാനൂരിൽ ജി. ലിജിൻ ലാൽ, വൈക്കത്ത് എൻ.കെ ശശികുമാർ, തലയോലപ്പറന്പിൽ എം.എസ്. കരുണാകരൻ, കടുത്തുരുത്തിയിൽ ടി.എൻ. ഹരികുമാർ, കുറവലങ്ങാട്ട് പി.ജെ. തോമസ്, കുമരകത്ത് നോബിൾ മാത്യു, പാലായിൽ പി.ജി. ബിജുകുമാർ, മുണ്ടക്കയത്ത് എൻ. ഹരി, പൂഞ്ഞാറിൽ പ്രഫ. ബി. വിജയകുമാർ, വാഴൂരിൽ ബി. രാധാകൃഷ്ണമേനോൻ, പുതുപ്പള്ളിയിൽ എം.ബി. രാജഗോപാൽ, അയർക്കുന്നത്ത് എം.വി. ഉണ്ണികൃഷ്ണൻ, മാടപ്പള്ളിയിൽ ജെ. പ്രമീളാദേവി, ചങ്ങനാശേരിയിൽ പി.കെ. രവീന്ദ്രൻ, പനച്ചിക്കാട്ട് കെ.ജി. രാജ്മോഹൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും.
Read Moreതട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാളെ വരച്ചുകാട്ടി നാലാം ക്ലാസുകാരൻ! സംഭവത്തെപ്പറ്റി കുട്ടിയുടെ പിതാവ് പറയുന്നതിങ്ങനെ…
മങ്കൊമ്പ്: ആളൊഴിഞ്ഞ സ്ഥലത്തു നാലാം ക്ലാസുകാരനെ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി. ചമ്പക്കുളം സ്വദേശിയായ കുട്ടിയുടെ പിതാവാണ് സംഭവം സംബന്ധിച്ചു നെടുമുടി പോലീസിൽ പരാതി നൽകിയത്. ഞായറാഴ്ച ഉച്ചയ്ക്കു 12.30ന് ചമ്പക്കുളം കൊവേന്തയ്ക്കു സമീപത്തെ കൈപ്പള്ളിൽ റോഡിലാണ് സംഭവമെന്ന് പറയുന്നു. സംഭവത്തെപ്പറ്റി കുട്ടിയുടെ പിതാവ് പറയുന്നതിങ്ങനെ: മതപഠന ക്ലാസു കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ സംഭവസ്ഥലത്തു പാർക്കു ചെയ്തിരുന്ന ഹോണ്ട കാറിൽ ഇരുന്നിരുന്നയാൾ കുട്ടിയോട് പോരുന്നോയെന്നു ചോദിച്ചു. തുടർന്ന് കാറിൽ നിന്നിറങ്ങിയ ഇയാൾ കുട്ടിയുടെ കയ്യിൽ കടന്നുപിടിച്ചു. കുട്ടി കുതറി മാറിയതോടെ നിയന്ത്രണംവിട്ടു നിലത്തുവീണു. തുടർന്നു ഇയാൾ കാറിനുള്ളിൽ നിന്നുമെടുത്ത കളിത്തോക്ക് കുട്ടിയുടെ നേരെ നീട്ടി. ഈ സമയം കാറിൽനിന്നു നിലത്തുവീണ പെട്ടിയിൽ നിന്നു പച്ചനിറത്തിലുള്ള കുപ്പി, പഞ്ഞി, ടിഷ്യു പേപ്പർ തുടങ്ങിയവ താഴെ വീണതായും പറയുന്നു. ഈ സമയം കുട്ടി വീട്ടിലേക്കു ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ കുട്ടിയുടെ…
Read Moreകാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനം വിരുന്നെത്തിയത് കംഫര്‍ട്ട് സ്റ്റേഷനിലേക്ക്! ബേബി ഇപ്പോള്‍ കംഫര്‍ട്ട്
ഈരാറ്റുപേട്ട: സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനം വിരുന്നെത്തിയത് കംഫര്‍ട്ട് സ്റ്റേഷനിലേക്ക്. കംഫര്‍ട്ട് സ്റ്റേഷന് ജിവനക്കാരനായ പൂഞ്ഞാര്‍ പനച്ചികപ്പാറ മണപ്പാട്ട് കെ.സി. ജേക്കബി (ബേബി)നാണ് 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പനച്ചികപ്പാറ ശാഖയില്‍ ഏല്‍പ്പിച്ചതോടെ ബേബി കംഫര്‍ട്ടായി. ഹെഡ്ലോഡ് വിഭാഗത്തില്‍ തൊഴിലാളിയായിരുന്ന ബേബി ഇപ്പോള്‍ പഞ്ചായത്ത് വക കംഫര്‍ട്ട് സ്റ്റേഷന് ജീവനക്കാരനായി പ്രവര്‍ത്തിച്ചുവരുന്നതിനിടയിലാണ് ഭാഗ്യം കടാക്ഷിച്ചത്. സ്ഥിരമായി ലോട്ടറി എടുത്തിരുന്ന ഇദ്ദേഹം പനച്ചികപ്പാറ സ്വദേശിയായ ബിനുവിന്റെ പക്കല്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്.
Read Moreവീടിന്റെ ഗേറ്റ് കടന്ന് അജ്ഞാതൻ, ബഹളം വെച്ചതോടെ ഓടിമറഞ്ഞു; കുറുവാ ഭീതിയിൽ കുമരകവും
കുമരകം: ചൂള ഭാഗത്ത് വീടിന്റെ ഗേറ്റ് കടന്നെത്തിയ അജ്ഞാതനെ കണ്ടത് പരിഭ്രാന്തി പരത്തി. ഇന്നലെ പകൽ പതിനൊന്നോടെ ആഞ്ഞിലിപറന്പിൽ കുഞ്ഞിന്റെ വീടിന്റെ പിൻഭാഗത്തുള്ള ഗേറ്റിനരികിൽ പതുങ്ങി നിന്ന ശേഷം ഗേറ്റ് കടന്ന് വീട്ടിലേക്കുള്ള വഴിയിലൂടെ സഞ്ചരിച്ചതിനുശേഷം വഴിമാറി പറന്പിലൂടെ നടക്കുന്നത് വീട്ടുകാർ സി സി ടിവിയിലൂടെ കണ്ടു ബഹളം വെച്ചതോടെ വീടിന്റെ മുൻഭാഗത്തുള്ള ഗേറ്റിലൂടെ ഇയാൾ ഓടിമറയുകയായിരുന്നു. വിവരമറിഞ്ഞ് കുമരകം പോലീസ് എത്തി തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.കോട്ടയം ജില്ലയിൽ കുറുവാ സംഘമെത്തി എന്ന വാർത്ത നിലനിൽക്കുന്നതിനാൽ ഈ പ്രദേശത്തുള്ളവർ സംഭവത്തോടെ പരിഭ്രാന്തരായി. എന്നാൽ ഭീതിയിൽ ആകേണ്ട സാഹചര്യമില്ലെന്നും പോലീസ് ജാഗ്രതയോടെ രംഗത്തുണ്ടെന്നും കുറുവാ സംഘം പോലുള്ള ഒരു ഭീകര സംഘവും കുമരകം പോലുള്ള പ്രദേശങ്ങൾ ലക്ഷ്യം വെക്കില്ലെന്നും എസ്ഐ എസ്. സുരേഷ് പറഞ്ഞു.
Read Moreസെല്ലിലിട്ടെങ്കിലും താഴിട്ട് പൂട്ടിയിരുന്നില്ല…! പുഴയിൽ ചാടിയ പ്രതിയുടെ മരണം; ഷാഫി പുഴയിലേക്കു ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
തൊടുപുഴ: സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് പോലീസിനെ വെട്ടിച്ച് പുഴയിൽ ചാടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പ്രതി മുങ്ങി മരിച്ച സംഭവത്തിൽ സ്പെഷൽബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇടുക്കി സ്പെഷൽബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോർജിനാണ് വകുപ്പു തല അന്വേഷണച്ചുമതല. ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെ നിർദേശ പ്രകാരമാണ് അന്വേഷണം. കോലാനി പാറക്കടവ് കുളങ്ങാട്ട് ഷാഫി കെ.ഇബ്രാഹിം(29)ആണ് ഇന്നലെ രാവിലെ തൊടുപുഴയാറ്റിൽ മുങ്ങി മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു സംഭവം. കഴിഞ്ഞ 30ന് നഗരത്തിലെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിലാണ് ഇന്നലെ രാവിലെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. താഴിട്ടു പൂട്ടിയില്ല കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ഷാഫിയെ സെല്ലിലിട്ടെങ്കിലും താഴിട്ട് പൂട്ടിയിരുന്നില്ല. ഇതിനിടെ അകത്തു നിന്നും സെല്ലിന്റെ വാതിൽ തുറന്ന് ഇയാൾ പുറത്തേക്ക് ഓടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പോലീസുകാർ പിന്നാലെ ഓടിയെത്തിയെങ്കിലും പോലീസ് ക്വാർട്ടേഴ്സിന് സമീപത്ത് നിന്ന് ഇയാൾ തൊടുപുഴയാറ്റിലേക്ക് ചാടുകയായിരുന്നു. 500…
Read Moreപേര് ഈശ്വരി, കൈയിലിരിപ്പോ…? കുടുങ്ങാന്‍ കാരണം കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ജാഗ്രത
പാലാ: ബസ് യാത്രയ്ക്കിടയിൽ മോഷണം ലക്ഷ്യമിട്ട് ജില്ലയിൽ എത്തിയിരിക്കുന്നതു നിരവധി സംഘങ്ങൾ. ഇന്നലെ ഏറ്റുമാനൂർ-പാലാ റൂട്ടിൽ ബസ് യാത്രയ്ക്കിടയിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ച മധുര സ്വദേശിനിയെ പാലാ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഇത്തരത്തിൽ മോഷണം ലക്ഷ്യമിട്ട് നിരവധി പേരടങ്ങുന്ന സംഘങ്ങൾ ജില്ലയിൽ എത്തിയിരിക്കുന്നതായി പോലീസിനു വിവരം ലഭിച്ചത്. മധുര സ്വദേശിനി ഈശ്വരി (50)യെയാണു പിടിയിലായത്. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ജാഗ്രതയാണ് മോഷ്ടാവിനെ പിടികൂടാൻ കാരണമായത്. ഏറ്റുമാനൂർ മംഗളം കോളജിനുസമീപം താമസിക്കുന്ന ചിന്നമ്മയുടെ മാലയാണ് നഷ്ടപ്പെട്ടത്. ചിന്നമ്മയും മകൾ ഷേർളി, അയൽവാസികളായ നിജ, വത്സമ്മ എന്നിവർ അരുവിത്തുറ പള്ളിയിലേക്കു പോകാനാണ് കോട്ടയം-തൊടുപുഴ കെഎസ്ആർടിസി ബസിൽ കയറിയത്. ബസിലുണ്ടായിരുന്ന ഈശ്വരി ചിന്നമ്മയെ തന്റെ അടുത്ത് വിളിച്ചിരുത്തുകയായിരുന്നു. ചേർപ്പുങ്കലിലേക്ക് ടിക്കറ്റെടുത്ത ഈശ്വരി, ചേർപ്പുങ്കലെത്തിയപ്പോൾ വീണ്ടും പാലായിലേക്ക് ടിക്കറ്റെടുത്തു. ഇത് കെഎസ്ആർടിസി ഡ്രൈവർ ശ്രദ്ധിച്ചിരുന്നു. പാലാ സ്റ്റാൻഡിലെത്തിയപ്പോൾ ഈശ്വരി…
Read Moreവീട്ടമ്മയെ ജാതിവിളിച്ച് അധിക്ഷേപിച്ച സംഭവം; പഞ്ചായത്ത് പ്രസിഡന്റിനെതിരേ ഡിവൈഎസ്പിയുടെ അന്വേഷണം
പായിപ്പാട്: വീട്ടമ്മയെ അപമാനിക്കുകയും ജാതിപ്പേരു വിളിക്കുകയും ചെയ്തെന്ന പരാതിയിൽ പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ കെ.ഡി.മോഹനനെതിരേ ചങ്ങനാശേരി ഡിവൈഎസ്പിയുടെ അന്വേഷണം. പായിപ്പാട് അടവിച്ചിറ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ശാലിനി(42) ജില്ലാ പോലീസ് മേധാവി ഡി.ശില്പക്കു നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണ ചുമതല ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിന് നൽകുന്നത്. ഇതുസംബന്ധിച്ചുള്ള ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് ഇന്നിറങ്ങുമെന്നാണ് സൂചന ലഭിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കൊടിത്താനം പോലീസ് ഐപിസി 354-ാം വകുപ്പ് അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം മോഹനനെതിരേ കേസ് എടുത്തിരുന്നു. ശാലിനി തന്നെ ആക്രമിച്ചതായി കാണിച്ച് പഞ്ചായത്ത് പ്രസിഡന്റു നൽകിയ കേസിൽ ഇവർക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ശാലിനിയുടെ മക്കളും സമീപവാസികളായ യുവാക്കളും തമ്മിൽ തർക്കമുണ്ടായി. ഇക്കാര്യം പറഞ്ഞു പരിഹരിക്കുന്നതിന് എത്തിയ പഞ്ചായത്തു പ്രസിഡന്റും വീട്ടമ്മയും…
Read Moreഉടുമ്പിനെ പാകം ചെയ്ത് ഭക്ഷണമാക്കുന്നെന്ന് രഹസ്യ വിവരം; പ്രതിയെ പിടികൂടാനെത്തിയ വനപാലകർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; വൈക്കത്ത് സംഭവകഥ ദയനീയം…
എരുമേലി: ഉടുമ്പിനെ പിടികൂടി പാകം ചെയ്ത് ഭക്ഷണമാക്കുന്നെന്ന് രഹസ്യ വിവരം കിട്ടി അന്വേഷണത്തിന് ചെന്ന വനപാലകർ പ്രതിയുടെ ദയനീയാവസ്ഥ കണ്ട് അന്പരപ്പിലായി. ഒറ്റമുറി വീട്ടിൽ ദയനീയമായ അവസ്ഥയിൽ പട്ടിണിയോടെ കഴിയുന്ന ആറംഗ കുടുംബത്തിലെ അംഗമാണു പ്രതി. കേസെടുക്കേണ്ടി വന്നെങ്കിലും കുടുംബത്തിന്റെ ദയനീയ സ്ഥിതിയും നിരപരാധിത്വവും വിവരിച്ചു ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസം വൈക്കത്താണ് സംഭവം. എരുമേലിയിൽ നിന്നുള്ള വനപാലക സംഘമാണ് വനം വകുപ്പിലെ ഇന്റലിജന്‍സ് വിഭാഗത്തിൽ ലഭിച്ച ഫോൺ കോളിനെ തുടർന്ന് അന്വേഷണത്തിനെത്തിയത്. കാഴ്ച നഷ്ടപ്പെട്ട് തളർന്ന് കിടക്കുന്നയാളും പ്രായാധിക്യവും രോഗങ്ങളുമായി കഴിയുന്ന വയോധികരും വീട്ടമ്മയും ഉൾപ്പെടെ ഒറ്റ മുറി മാത്രമുള്ള വീട്ടിൽ കഴിയുന്ന കുടുംബമാണ് ഉടുമ്പിനെ ഭക്ഷണമാക്കാൻ ശ്രമിച്ചത്. വഴിയിൽ ചത്തുകിടന്ന ഉടുമ്പിനെയാണ് ഭക്ഷണത്തിനായി പാകം ചെയ്തതെന്നും നിയമ പ്രകാരം ഇത് കുറ്റകരമാണെന്ന് അറിയില്ലായിരുന്നുവെന്നും ഭക്ഷണമാക്കാൻ അടുപ്പിൽ വയ്ക്കുമ്പോഴായിരുന്നു വനപാലകരുടെ വരവെന്നും വീട്ടമ്മ പറഞ്ഞു.…
Read Moreകഞ്ചാവ് കേസിലെ പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട് പുഴയിൽ ചാടി; മുഹമ്മദ് ഒഴുകിപ്പോകുന്നത് നോക്കിനിന്ന് പോലീസ്; പിന്നീട് സംഭവിച്ചത്…
തൊടുപുഴ: കഞ്ചാവ്, അടിപിടിക്കേസുകളിലെ പ്രതി സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട് പോലീസിനെ വെട്ടിച്ച് പുഴയിൽ ചാടി. പോലീസും ഫയർഫോഴ്സും ചേർന്നു തിരച്ചിൽ നടത്തുന്നു. തൊടുപുഴ സ്വദേശി മുഹമ്മദ് ഷാഫിയാണ് ഇന്നലെ രാവിലെ ഒൻപതോടെ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി തൊടുപുഴയാറ്റിൽ ചാടിയത്. കഴിഞ്ഞ ദിവസം ബാറിൽ അടിപിടിയുണ്ടാക്കിയതുമായി ബന്ധപ്പെട്ടാണ് സിഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടിയത്. പിന്നീട് സ്റ്റേഷനിലെത്തിച്ചു. ഇതിനിടെയാണ് പോലീസിന്റെ കണ്ണു വെട്ടിച്ച് ഇയാൾ ഓടി രക്ഷപ്പെട്ട് പുഴയിൽ ചാടിയത്. പോലീസിനെ കണ്ട ഇയാൾ ഓടി പുഴയിൽ ചാടുകയായിരുന്നു. ഏതാനും ദൂരം ഒഴുകി പോകുന്നതു കണ്ടതായി പോലീസ് പറഞ്ഞു. പിന്നീട് കാണാതാകുകയായിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് പുഴയോരത്ത് പരിശോധന നടത്തി. തൊടുപുഴ ഫയർഫോഴ്സ് സ്കൂബാ ടീം അംഗങ്ങൾ മുല്ലപ്പെരിയാറിലും എരുമേലിയിലും ഡ്യൂട്ടിയിലാണ്. അതിനാൽ കോതമംഗലത്തു നിന്നുള്ള സ്കൂബാ ടീമിനെ വിവരമറിയിച്ചിട്ടുണ്ട്. നീന്തലിലെ പ്രാവിണ്യവും പുഴയിലുള്ള പരിചയവും കണക്കിലെടുത്ത്…
Read More