മൊ​ബൈ​ൽ ട​വ​റി​നു മു​ക​ളി​ൽ യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി; ഫയര്‍ഫോഴ്‌സ് ഓഫീസര്‍ യുവാവിന് ഭക്ഷണവും വാങ്ങിനല്‍കി തിരിച്ചയച്ചു

ക​ട്ട​പ്പ​ന: ഇ​ടു​ക്കി​ക്ക​വ​ല​യി​ൽ മൊ​ബൈ​ൽ ട​വ​റി​നു മു​ക​ളി​ൽ ക​യ​റി​യ യു​വാ​വ് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. കു​ട്ട​ന്പു​ഴ മാ​മ​ല​ക്ക​ണ്ടം ഇ​ളം​പ്ലാ​ശേ​രി​ക്കു​ടി അ​രു​ണ്‍ പ്ര​കാ​ശാ​ണ് മൊ​ബൈ​ൽ ട​വ​റി​നു മു​ക​ളി​ൽ ക​യ​റി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് ഇ​യാ​ൾ ട​വ​റി​ൽ ക​യ​റി​യ​ത്. ട​വ​റി​നു മു​ക​ളി​ൽ അ​രു​ണ്‍ ഇ​രി​ക്കു​ന്ന​തു​ക​ണ്ട് സ​മീ​പ​വാ​സി​ക​ൾ ക​ട്ട​പ്പ​ന പോ​ലീ​സി​നേ​യും ഫ​യ​ർ​ഫോ​ഴ്സി​നേ​യും വി​വ​ര​മ​റി​യി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൽ​ദോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ അ​നു​ന​യി​പ്പി​ച്ച് താ​ഴെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​രു​ണി​നെ ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച് ഭ​ക്ഷ​ണ​വും വാ​ങ്ങി​ന​ൽ​കി​യാ​ണ് തി​രി​ച്ച​യ​ച്ച​ത്. കു​ട്ട​ന്പു​ഴ​യി​ൽ​നി​ന്നും ജോ​ലി അ​ന്വേ​ഷി​ച്ചെ​ത്തി​യ​താ​ണെ​ന്നും തി​രി​ച്ച് വീ​ട്ടി​ൽ​പോ​കാ​ൻ വ​ണ്ടി​ക്കൂ​ലി ഇ​ല്ലാ​ത്ത​തി​ന്‍റെ വി​ഷ​മ​ത്തി​ൽ ട​വ​റി​ൽ ക​യ​റി​യ​താ​ണെ​ന്നു​മാ​ണ് അ​രു​ണ്‍ പ​റ​യു​ന്ന​ത്. ഇ​യാ​ൾ​ക്ക് മാ​ന​സി​ക വി​ഭ്രാ​ന്തി മൂ​ല​മാ​ണ് ട​വ​റി​ൽ ക​യ​റി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

കു​റു​മ്പനാ​ടം ഫൊ​റോ​നാ പ​ള്ളി​യു​ടെ ക​ൽ​വി​ള​ക്ക്ത​ക​ർ​ത്ത ആ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി; സുബിൻ പറഞ്ഞ കഥ സത്യമോ?

കു​റു​ന്പ​നാ​ടം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ പ​ള്ളി​യു​ടെ മു​ൻ​വ​ശ​ത്തെ കു​രി​ശ​ടി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ക​ൽ​വി​ള​ക്ക് ത​ക​ർ​ത്ത ആ​ൾ ഇ​ന്നു രാ​വി​ലെ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി. മാ​ന്നി​ല ചൂ​ര​നോ​ലി​ക്ക​ൽ സ്വ​ദേ​ശി സു​ബി​ൻ (25)ആ​ണ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ​ത്. കു​രി​ശ​ടി​യി​ൽ നേ​ർ​ച്ച​യി​ട്ട് തി​രി​ഞ്ഞ​പ്പോ​ൾ ദേ​ഹം ത​ട്ടി ക​ൽ​വി​ള​ക്ക് മ​റി​ഞ്ഞു​വീ​ണ​താ​ണെ​ന്നാ​ണ് ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യി​തെ​ന്ന് തൃ​ക്കൊ​ടി​ത്താ​നം എ​സ്ഐ ​അ​ഖി​ൽ​ദേ​വ് പ​റ​ഞ്ഞു. മ​ദ്യ​ത്തി​ന​ടി​മ​യാ​യ ഇ​യാ​ൾ ഇ​ന്ന​ലെ രാ​ത്രി​യും മ​ദ്യ​പി​ച്ച​ശേ​ഷം ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്കു പോ​കും​വ​ഴി​യാ​ണ് കു​രി​ശ​ടി​യു​ടെ അ​ടു​ത്തെ​ത്തി​യ​തെ​ന്നും വി​ള​ക്ക് മ​റി​ഞ്ഞു വീ​ണ​പ്പോ​ൾ ഭ​യ​പ്പെ​ട്ട് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ഇ​യാ​ൾ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​യാ​ളെ പോ​ലീ​സ് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തി​ന് കു​രി​ശ​ടി​യു​ടെ മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​യ​വ​രാ​ണ് ക​ൽ​വി​ള​ക്ക് ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പ​ള്ളി വി​കാ​രി ഫാ.​ ജോ​ർ​ജ് നൂ​ഴാ​യി​ത്ത​ട​ത്തെ വി​വ​രം അ​റി​യി​ച്ചു. വി​കാ​രി​യും പ​ള്ളി​ക്ക​മ്മ​ിറ്റി​യും അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് എ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ലെ​ത്തി​യ ഒ​രാ​ൾ…

Read More

 നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് കെഎസ്ഇ ബി;  കു​ഴി​യെ​ടു​ത്ത്  പൊട്ടിച്ച ശു​ദ്ധ​ജ​ല വി​ത​ര​ണ പൈ​പ്പു​ക​ൾ മണ്ണിട്ടു മുടി ജീവനക്കാർ മുങ്ങിയതായി നാട്ടുകാർ

ചി​ങ്ങ​വ​നം: കെഎ​സ്ഇ​ബി കു​ഴി​യെ​ടു​ത്ത് മു​റി​ച്ചി​ട്ട ശു​ദ്ധ​ജ​ല വി​ത​ര​ണ പൈ​പ്പു​ക​ൾ കൂ​ട്ടിയോ​ജി​പ്പി​ക്കാ​തെ മ​ണ്ണി​ട്ട് പോ​യ​താ​യി പ​രാ​തി. മാ​വി​ള​ങ്ങ്- ബു​ക്കാ​നാ റോ​ഡി​ൽ നി​ർ​മി​തി കോ​ള​നി​യി​ലേ​ക്കു​ള്ള വ​ഴി​യി​ലെ നി​ര​വ​ധി പൈ​പ്പു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ മു​റി​ച്ച​ത്. മ​ഴ പെ​യ്താ​ൽ മ​ണ്ണും ചെ​ളി​യും പൈ​പ്പി​നു​ള്ളി​ലേ​ക്കു ക​യ​റി നി​റ​യു​ന്ന അ​വ​സ്ഥ​യി​ലാ​ണി​പ്പോ​ൾ. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വൈ​ദ്യു​ത പോ​സ്റ്റ് മാ​റ്റു​ന്ന​തി​നാ​ണ് കു​ഴി​യെ​ടു​ത്ത​ത്. കു​ഴി​യെ​ടു​ത്ത​പ്പോ​ൾ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടേ​യും ന​ഗ​ര​സ​ഭ​യു​ടെ ശു​ദ്ധ​ജ​ല വി​ത​ര​ണ പൈ​പ്പു​ക​ളും മു​റി​ച്ചു മാ​റ്റി. പി​ന്നി​ട് മു​റി​ച്ചി​ട്ട പൈ​പ്പു​ക​ൾ യോ​ജി​പ്പി​ക്കാ​തെ മ​ണ്ണി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​ന്നു രാ​വി​ലെ പ​ന്പ് ചെ​യ്ത ന​ഗ​ര​സ​ഭ​യു​ടെ വെ​ള്ളം പൈ​പ്പി​ലൂ​ടെ പു​റ​ത്തേ​ക്ക് ഒ​ഴു​കി​യ​തി​നാ​ൽ ഉ​ട​ൻ​ത​ന്നെ വാ​ൽ​വ് അ​ട​യ്ക്കേ​ണ്ട​താ​യും വ​ന്നു. വാ​ട്ട​ർ അ​ഥോ​റി​റ്റി വെ​ള്ളം വ​രു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്ന അ​വ​സ്ഥ​യു​മാ​ണ്. കൂ​ടാ​തെ പൈ​പ്പി​നു​ള്ളി​ലേ​ക്ക് വ​ലി​യ തോ​തി​ൽ മ​ണ്ണും ചെ​ളി​യും ക​യ​റു​ക​യും ചെ​യ്യു​ന്ന​തോ​ടെ, പി​ന്നീ​ട് പൈ​പ്പ് യോ​ജി​പ്പി​ച്ചാ​ലും നാ​ട്ടു​കാ​രു​ടെ ദു​രി​തം മാ​റു​ക​യി​ല്ല. അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചി​ട്ട പൈ​പ്പു​ക​ൾ കൂ​ട്ടി​യോ​ജി​പ്പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ…

Read More

പു​ഞ്ച​വ​യ​ൽ പാ​ക്കാ​നം മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ ; ഉ​രു​ൾ​പൊ​ട്ടി​യ​താ​യി സം​ശ​യം; മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം

പു​ഞ്ച​വ​യ​ൽ: പു​ഞ്ച​വ​യ​ൽ പാ​ക്കാ​നം മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ പ​ക്കാ​നം തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി വ്യാ​പ​ക നാ​ശ​ന​ഷ്ടം. നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 10നു ​ആ​രം​ഭി​ച്ച മ​ഴ​യ്ക്ക് ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് നേ​രി​യ ശ​മ​ന​മു​ണ്ടാ​യ​ത്. പാ​ക്കാ​നം തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി. മേ​ഖ​ല​യി​ലെ മൂ​ന്ന് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പാ​ക്കാ​നം റേ​ഷ​ൻ​ക​ട​യി​ൽ വെ​ള്ളം ക​യ​റി സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചു. നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കു​ള​മാ​ക്ക​ൽ ഭാ​ഗ​ത്ത് നി​ര​വ​ധി വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ​ക്കും ത​ക​രാ​ർ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പാ​തി​രാ​ത്രി​യി​ൽ പ​ല​വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യ​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തോ​ടി​ന്‍റെ വ​ശ​ങ്ങ​ളി​ലു​ള്ള വീ​ടു​ക​ളി​ൽ നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. തേ​ക്കി​ൻ കൂ​പ്പ് ഭാ​ഗ​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ സം​ശ​യി​ക്കു​ന്നു. പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More

ഉ​രു​ൾ​പൊ​ട്ട​ൽ;  ഉ​റ​ക്ക​മൊ​ഴി​ഞ്ഞി​രു​ന്നതിനാൽ ജീ​വ​നോ​ടെ ര​ക്ഷ​പെ​ട്ട​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ൽ പ​മ്പാ​വാ​ലി​യി​ലെ നാ​ട്ടു​കാ​ർ; വ്യാപക നാശം

ക​ണ​മ​ല : അ​പ​ക​ട ഭീ​തി​യോ​ടെ ഉ​റ​ക്ക​മൊ​ഴി​ഞ്ഞി​രു​ന്ന​ത് കൊ​ണ്ട് ഉ​രു​ള​പൊ​ട്ട​ലി​ൽ ജീ​വ​നോ​ടെ ര​ക്ഷ​പെ​ട്ട​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് പ​ന്പാ​വാ​ലി​യി​ലെ നാ​ട്ടു​കാ​ർ.ഇ​ന്ന​ലെ രാ​ത്രി 11 മു​ത​ൽ അ​നു​ഭ​വ​പ്പെ​ട്ട മു​ഴ​ക്ക​ങ്ങ​ളാ​ണ് നാ​ട്ടു​കാ​രി​ൽ അ​പ​ക​ട ഭീ​തി​യും ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പും സൃ​ഷ്ടി​ച്ച​ത്. രാ​ത്രി ഒ​രു മ​ണി​യോ​ടെ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. കീ​രി​ത്തോ​ട്, മൂ​ക്ക​ൻ​പെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സം​ഭ​വി​ച്ചെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഉ​മ്മി​ക്കു​പ്പ ഭാ​ഗ​ത്ത് വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. കീ​രി​ത്തോ​ട് ബൈ​പാ​സ് റോ​ഡി​ൽ പ​ന​ന്തോ​ട്ടം ജോ​സി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ആ​ദ്യ​മെ​ത്തി​യ​ത്. വീ​ട്ടി​ൽ അ​പ​ക​ട ഭീ​തി​യി​ൽ ഉ​റ​ക്ക​മൊ​ഴി​ഞ്ഞി​രു​ന്ന ജോ​സും ഭാ​ര്യ​യും ഓ​ടി ര​ക്ഷ​പെ​ടു​ന്പോ​ൾഈ ​വീ​ടി​നെ ത​ക​ർ​ത്ത് ഒ​ഴു​ക്കി​യ മ​ല​വെ​ള്ളം തൊ​ട്ട് താ​ഴെ തെ​നി​യെ​പ്ലാ​ക്ക​ൽ ജോ​ബി​ന്‍റെ വീ​ട്ടി​ലേ​ക്ക് എ​ത്തി. ഇ​വി​ടെ മു​റി​ക്കു​ള്ളി​ൽ ജോ​ബി​ന്‍റെ അ​മ്മ ചി​ന്ന​മ്മ (60) മ​ണ്ണും ക​ല്ലു​ക​ളും നി​റ​ഞ്ഞ് കു​ടു​ങ്ങി​പ്പോ​യി. ജോ​ബി​നും ഭാ​ര്യ മേ​രി​ക്കു​ട്ടി​യും മ​ക്ക​ളാ​യ ജോ​സ്ന, ജോ​ജി എ​ന്നി​വ​രും അ​യ​ൽ​വാ​സി​ക​ളും ചേ​ർ​ന്ന് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് മ​ണ്ണും ക​ല്ലു​ക​ളും ചെ​ളി​യും മാ​റ്റി ത​ക​ർ​ന്ന…

Read More

പ​ച്ച​ക്ക​റി വി​ല കു​തി​ക്കു​ന്നു;  മു​രി​ങ്ങ, കാ​പ്സി​ക്കം 100 ക​ട​ന്നു; കാ​ര​റ്റും തക്കാളിയും ഞെട്ടിക്കുന്ന വിലയിലേക്ക്…

  കോ​ട്ട​യം: പ​ച്ച​ക്ക​റി​യു​ടെ വി​ല​യും കു​തി​ക്കു​ക​യാ​ണ്. മു​രി​ങ്ങ​യു​ടെ​യും കാ​പ്സി​ക്ക​ത്തി​ന്‍റെ വി​ല സെ​ഞ്ചു​റി ക​ട​ന്നു. ഒ​രാ​ഴ്ച മു​ന്പു​വ​രെ 20 രൂ​പ​യു​ണ്ടാ​യി​രു​ന്ന ത​ക്കാ​ളി​യു​ടെ വി​ല 80ലെ​ത്തി. മു​ര​ങ്ങ​യ്ക്ക് കി​ലോ 100 രൂ​പ​യും കാ​പ്സി​ക്ക​ത്തി​നു 120 രൂ​പ​യു​മാ​ണു വി​ല. വെ​ണ്ട​യ്ക്ക്, പ​യ​ർ, ബീ​ൻ​സ്, ഉ​രു​ള​ക്കി​ഴ​ക്ക്, ഏ​ത്ത​യ്ക്ക് എ​ന്നി​വ​യ്ക്കെ​ല്ലാം 20 രൂ​പ മു​ത​ൽ 30 രൂ​പ വ​രെ വി​ല വ​ർ​ധി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള പ​ച്ച​ക്ക​റി​യു​ടെ വ​ര​വ്കു​റ​ഞ്ഞ​തും പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വു​മാ​ണു പ​ച്ച​ക്ക​റി വി​ല കു​തി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ച്ച​ക്ക​റി​യു​ടെ വ​ര​വും കു​റ​ഞ്ഞു. വ​ഴി​യോ​ര​ങ്ങ​ളി​ൽ വി​ല​ക്കു​റ​ച്ചു പ​ച്ച​ക്ക​റി വി​ൽ​ക്കു​ന്ന​വ​രും ക​ച്ച​വ​ടം നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. കാ​ര​റ്റി​നും ത​ക്കാ​ളി​ക്കും 80 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. വെ​ണ്ട​യ്ക്ക​യ്ക്കും പ​യ​റി​നും ബീ​ൻ​സി​നും 60 രൂ​പ​യാ​ണ്. സ​വോ​ള​യ്ക്ക് 40 രൂ​പ​യും ഉ​ള്ളി​ക്ക് 60 രൂ​പ​യു​മെ​ത്തി.

Read More

അ​ക്കൗ​ണ്ടി​ൽ ഉള്ളത്‌ 99രൂ​പ പ​ക്ഷേ, 3000 വേ​ണം..! അ​തി​നു ക​ഴി​യി​ല്ല​ല്ലോ​യെന്ന്‌ ജീ​വ​ന​ക്കാ​രി​യു​ടെ മ​റു​പ​ടി; യുവാവ് ബാങ്കില്‍ ചെയ്തുകൂട്ടിയത് ഇങ്ങനെയൊക്കെ… ​

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്ബി​ഐ ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​രി​യെ ബ്ലേ​ഡ് കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ട്ട​യം മൂ​ലേ​ടം കു​ന്നേ​ൽ ജേ​ക്ക​ബി (36) നെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30ന് ​ബാ​ങ്കി​നു​ള്ളി​ലാ​യി​രു​ന്നു സം​ഭ​വം. ബാ​ങ്കി​ലെ​ത്തി​യ ജേ​ക്ക​ബ് പു​തു​താ​യി അ​ക്കൗ​ണ്ട് തു​ട​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള വി​ഭാ​ഗ​ത്തി​ലെ​ത്തി വി​വ​രം ആ​രാ​ഞ്ഞു. ത​ന്‍റെ പി​താ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് തീ​വ്ര​പ​രി​ച​ര​ണ​ത്തി​ൽ കി​ട​ക്കു​ക​യാ​ണെ​ന്നും അ​തി​നാ​ൽ അ​മ്മ​യു​ടെ പേ​രി​ൽ പു​തി​യ അ​ക്കൗ​ണ്ട് തു​ട​ങ്ങ​ണ​മെ​ന്നും പ​റ​ഞ്ഞു. കൂ​ടാ​തെ എ​ടി​എ​മ്മി​ൽ​നി​ന്നു പ​ണം വേ​ണ​മെ​ന്നും പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​രി എ​ടി​എം കാ​ർ​ഡ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ 99 രൂ​പ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ ഇ​യാ​ൾ​ക്ക് 3,000 രൂ​പാ വേ​ണ​മെ​ന്നു പ​റ​ഞ്ഞു. അ​തി​നു ക​ഴി​യി​ല്ല​ല്ലോ​യെ​ന്ന ജീ​വ​ന​ക്കാ​രി​യു​ടെ മ​റു​പ​ടി​യി​ൽ പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ബ്ലേ​ഡ് കൊ​ണ്ട് ജീ​വ​ന​ക്കാ​രി​യു​ടെ ക​ഴു​ത്തി​നു​നേ​രേ വീ​ശി. ഇ​തു ക​ണ്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ യു​വാ​വി​ന്‍റെ കൈ​യ്ക്കു ക​യ​റി​പ്പി​ടി​ച്ചു. പി​ടി​ത്ത​ത്തി​നി​ട​യി​ൽ ബ്ലേ​ഡ്…

Read More

 ഒരു ജീവൻ പൊലിയേണ്ടി വന്നു..!  നീ​ലി​മം​ഗ​ലം പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു; ഗ​താ​ഗ​തം പ​ഴ​യ പാ​ലം വ​ഴി

  കോ​ട്ട​യം: എം​സി റോ​ഡി​ൽ നീ​ലി​മം​ഗ​ല​ത്ത് അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ഓ​ട്ടോ ഡ്രൈ​വ​റു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. റോ​ഡി​ലെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ത്തി, വാ​ഹ​ന​ങ്ങ​ൾ പ​ഴ​യ പാ​ല​ത്തി​ലൂ​ടെ വ​ഴി തി​രി​ച്ചു വി​ട്ടാ​ണു ഇ​ന്നും അ​റ്റ​കു​റ്റ​ പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് നീ​ലി​മം​ഗ​ലം പാ​ല​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ ക​ടു​ത്തു​രു​ത്തി മാ​ഞ്ഞൂ​ർ ഇ​ല​വ​ത്തി​ൽ ര​ഞ്ജി​ത്ത് സെ​ബാ​സ്റ്റ്യ(28)​ൻ മ​രി​ച്ച​ത്. ഇ​തി​നു​ശേ​ഷം റോ​ഡി​ൽ അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​ പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും, കെഎ​സ്ടി​പി​യും ചേ​ർ​ന്ന് അ​റ്റ​കു​റ്റ​ പ​ണി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ലേ​ക്കു ക​യ​റു​ന്ന ഭാ​ഗ​ത്തു​ണ്ടാ​യ കു​ഴി അ​ട​ച്ച ശേ​ഷം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്കു​ന്ന​തി​നാ​ണ് ആ​ലോ​ച​ന. ഇ​തേ തു​ട​ർ​ന്നു എം​സി റോ​ഡി​ലെ പ​ഴ​യ പാ​ല​ത്തി​ലൂ​ടെ​യാ​ണ് ഗ​താ​ഗ​തം ക​ട​ത്തി വി​ടു​ന്ന​ത്. എം​സി റോ​ഡി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡി​ലെ അ​റ്റ​കു​റ്റ​ പ​ണി​ക​ൾ എ​ത്ര​യും വേ​ഗം…

Read More

കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ്; കസേര കിട്ടാൻ ഭാഗ്യംകൂടി വേണം; എ​ൽ​ഡി​എ​ഫി​ലേ​ക്കോ എന്ന ചോദ്യത്തിന് ബിൻസിയുടെ പ്രതികരണം ഇങ്ങനെ

കോ​ട്ട​യം: ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് 15ന്. ​പ്ര​തി​പ​ക്ഷ​മാ​യി​രു​ന്ന എ​ൽ​ഡി​എ​ഫ് കൊ​ണ്ടു വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 24നാ​ണ് യു​ഡി​എ​ഫി​ന്‍റെ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ പു​റ​ത്താ​യ​ത്. ബി​ജെ​പി പി​ന്തു​ണ​യോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് കൊ​ണ്ടു വ​ന്ന അ​വി​ശ്വാ​സം പാ​സാ​യ​ത്. അ​വി​ശ്വാ​സ പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ൽ നി​ന്നും യു​ഡി​എ​ഫ് വി​ട്ടു നി​ന്നി​രു​ന്നു. 15നു ​രാ​വി​ലെ 11ന് ​കൗ​ണ്‍​സി​ൽ ഹാ​ളി​ലാ​ണ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ്. ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യാ​യ​ത്. 15ന് ​ന​ട​ക്കു​ന്ന അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ലും മൂ​ന്നു മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ന​ഗ​ര​ഭ​ര​ണം ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​നു വേ​ദി​യാ​കു​ക​യാ​ണ്.കൗ​ണ്‍​സി​ലി​ൽ 52 അം​ഗ​ങ്ങ​ളാ​ണു​ള​ള​ത്. യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും 22 അം​ഗ​ങ്ങ​ളു​ണ്ട്. ബി​ജെ​പി​ക്ക് എ​ട്ട് അം​ഗ​ങ്ങ​ളു​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യാ​ൽ 22-22-എ​ട്ട് എ​ന്ന നി​ല​യി​ൽ വോ​ട്ടു വ​രും. ഏ​റ്റ​വും വോ​ട്ടു കു​റ​ഞ്ഞ സ്ഥാ​നാ​ർ​ഥി​യെ ഒ​ഴി​വാ​ക്കി വീ​ണ്ടു വോ​ട്ടെ​ടു​പ്പ് ന​ട​ത്തും. ഇ​തി​ൽ ബി​ജെ​പി വി​ട്ടു നി​ന്നാ​ൽ 22-22 എ​ന്ന…

Read More

അവര്‍ ഓടിയെത്തിയില്ലായിരുന്നെങ്കില്‍…! നി​യ​ന്ത്ര​ണംവി​ട്ട കാ​ർ പു​ഴ​യി​ലേ​ക്കു മ​റി​ഞ്ഞു; രക്ഷകരായത്‌ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും നാട്ടുകാരും

നെ​ടു​ങ്ക​ണ്ടം: മു​ണ്ടി​യെ​രു​മ​യി​ൽ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ത​ല​കീ​ഴാ​യി ക​ല്ലാ​ർ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു. പ്ര​ദേ​ശ​ത്തെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ഇ​വ​ർ പു​ഴ​യി​ലി​റ​ങ്ങി കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രെ​യും ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​യ എ​ഴു​കും​വ​യ​ൽ മാ​ക്ക​ൽ സി​ജു, ര​ഞ്ജി​ത്ത്, ക​ട്ട​പ്പ​ന സ്വ​ദേ​ശി അ​നി, വ​ലി​യ​തോ​വാ​ള സ്വ​ദേ​ശി അ​പ്പു എ​ന്നി​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സി​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വാ​ഹ​നം. സി​ജു ത​ന്നെ​യാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. മു​ണ്ടി​യെ​രു​മ​യി​ൽ പ​ണി പൂ​ർ​ത്തി​യാ​കു​ന്ന വീ​ടി​ന്‍റെ പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ൾ​ക്കാ​യാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. മു​ണ്ടി​യെ​രു​മ​യി​ൽ എ​ത്തി​യ​ശേ​ഷം കോ​ന്പ​യാ​ർ റോ​ഡി​ലെ പാ​ലം ക​ട​ന്ന് കാ​യം​കു​ളം​പ​ടി റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡി​ൽ നി​ന്നും തെ​ന്നി​നീ​ങ്ങി പാ​ല​ത്തി​നു സ​മീ​പ​ത്താ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന ക​ൽ​ക്കെ​ട്ടി​ലേ​ക്ക് പ​തി​ച്ചു. ഇ​വി​ടെ​നി​ന്നും വാ​ഹ​നം ത​ല​കു​ത്തി മ​റി​ഞ്ഞ് പു​ഴ​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ​മ​യം പാ​ല​ത്തി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ…

Read More