ചിങ്ങവനം: പോലീസുകാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കോട്ടയം എആർ ക്യാന്പിലെ ഉദ്യോഗസ്ഥനായ കാലായിപ്പടി സ്വദേശി മധു(52) ആണ് മരിച്ചത്. എംസി റോഡിൽ കുറിച്ചി ഒൗട്ട്പോസ്റ്റിന് സമീപമുള്ള കെട്ടിടത്തിലാണ് മൃതദേഹം കാണപ്പെട്ടത്. വീടുമായി അകന്നു കഴിയുന്ന മധു ഈ മുറിയിലാണ് താമസിച്ചു വരുന്നതെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. ഇന്നു പുലർച്ചെ മധുവിനെ പുറത്തു കാണാത്തതിനാൽ പരിസരവാസികൾ ചിങ്ങവനം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി തുറന്നു പരിശോധിച്ചപ്പോൾ ഉറക്കത്തിൽ മരിച്ചതായാണ് സൂചന. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഉച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
Read MoreCategory: Kottayam
പായിപ്പാട്ടെ കവർച്ച; 23 പവൻ സ്വർണവും പണവും മോഷ്ടിച്ചത് കുപ്രസിദ്ധ മോഷ്ടാക്കൾ?പോലീസ് നിരീക്ഷണം ഇങ്ങനെയൊക്കെ…
പായിപ്പാട്: പള്ളിക്കച്ചിറ കാഞ്ഞിരന്താനം ജോസഫ് ചാക്കോയുടെ വീട്ടിൽ നിന്നും 23 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും മോഷണംപോയ സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാക്കൾ നിരീക്ഷണത്തിൽ. മോഷണം നടന്ന വീട്ടിൽനിന്ന് ലഭിച്ച വിരലടയാളവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോൾ ഈ കേസിൽ മുന്നോട്ടു നീങ്ങുന്നത്. 20നു പുലർച്ച രണ്ടിനും അഞ്ചിനും ഇടയിലാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മോഷ്ടാവിന്റേതെന്നു കരുതുന്ന ദൃശ്യം പോലീസിനു ലഭിച്ചതായും സൂചനയുണ്ട്. കേസന്വേഷണം പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. വീടിന്റെ അടുക്കളയുടെ പിന്നിലുള്ള തടി ജനാലയുടെ അഴി പട്ടിക കൊണ്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. അലമാരയിലും ഷെൽഫിലും ബാഗുകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് അപഹരിച്ചത്. മോഷണം നടത്തിയ ശേഷം ബാഗുകൾ വീടിന്റെ അടുക്കള ഭാഗത്ത് മോഷ്ടാവ് ഉപേക്ഷിച്ചിരുന്നു.ചങ്ങനാശേരി ഡിവൈഎസ്പി ആർ.ശ്രീകുമാർ, തൃക്കൊടിത്താനം എസ്എച്ച്ഒ ഇ.അജീബ്, എസ്ഐ അഖിൽദേവ് എന്നിവരുടെ…
Read Moreകളിയാക്കലുകൾ, സമൂഹം ഒറ്റപ്പെടുത്തി..! കുറിച്ചിയിൽ പീഡനത്തിനിരയായ 10 വയസുകാരിയുടെ പിതാവ് ജീവനൊടുക്കിയതിൽ കുടുംബം പറയുന്നത് ഇങ്ങനെ…
കോട്ടയം: കുറിച്ചിയിൽ പീഡനത്തിനിരയായ പത്ത് വയസുകാരിയുടെ പിതാവ് ജീവനൊടുക്കിയത് സമീപവാസികളുടെ കളിയാക്കലിനെ തുടർന്നെന്ന് ബന്ധുക്കൾ. പീഡന പരാതിക്ക് ശേഷം പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ സമൂഹം ഒറ്റപ്പെടുത്തിയതായി പെൺകുട്ടിയുടെ കുടുംബം പറയുന്നു. കേസ് ഒത്തുതീർപ്പാക്കാൻ പണം വാങ്ങിയെന്ന് ചിലർ പ്രചാരണം നടത്തി. കഴിഞ്ഞ ദിവസവും വീടിന് പുറത്തിറങ്ങിയപ്പോൾ സംശയത്തോടെയാണ് ആളുകൾ നോക്കിയത്. ഇതൊക്കെ പെൺകുട്ടിയുടെ പിതാവിന് വലിയ മനോവിഷമമുണ്ടാക്കിയെന്നും തുടർന്നാണ് ജീവനൊടുക്കിയതെന്നും ബന്ധുക്കൾ പറഞ്ഞു. പെണ്‍കുട്ടിയെ ഒരു മാസത്തോളം പീഡിപ്പിച്ച പലചരക്ക് കടയുടമ ശനിയാഴ്ചയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശി യോഗിദാസൻ (74) ആണ് അറസ്റ്റിലായത്.പലചരക്ക് കടയിൽ സാധനം വാങ്ങാനെത്തിയപ്പോഴാണ് കുട്ടിയെ കടയിൽ വച്ച് പീഡിപ്പിച്ചത്. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിനു ശേഷം കടുത്ത മനോവിഷമത്തിലായിരുന്നു പിതാവ്.
Read More2018ലെ പ്രളയത്തിൽ എബിക്ക് നഷ്ടപ്പെട്ടത് ഏഴു സ്ഥാപനങ്ങൾ! പ്രതിസന്ധിയിലായ എബിയെ ബാങ്കുകളും വെറുതെവിട്ടില്ല…
റാന്നി: 2018ലെ മഹാപ്രളയത്തിന്റെ നഷ്ടം തീരാദുഃഖമായി റാന്നിയിലെ എബി സ്റ്റീഫിനൊപ്പമുണ്ട്. റാന്നി പെരുന്പുഴ ടൗണിൽ എബിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഏഴ് സ്ഥാപങ്ങളാണ് അന്ന് വെള്ളത്തിൽ മുങ്ങിയത്. അപ്രതീക്ഷിതമായ പ്രളയം എബിയുടെ ജീവിതമാണ് തകർത്തത്. പിന്നീടിതേവരെ ഒരു മടങ്ങിവരവ് സാധ്യമല്ലാത്ത നിലയിലാണ് എബി. സഹായത്തിനായി മുട്ടാത്ത വാതിലുകളില്ല. നിയമവഴികളും തേടി. വ്യാപാരികൾക്കുണ്ടായ നഷ്ടം അവർ തന്നെ വഹിക്കട്ടെയെന്ന നിലപാടിലാണ് അധികൃതർ അന്നും ഇന്നും. റാന്നി പെരുന്പുഴ ടൗണിലുണ്ടായിരുന്ന എബനേസർ വസ്ത്രശാല, ബേക്കറി, ഷൂ മാർട്ട് ഫർണിച്ചർ നിർമാണ ശാല തുടങ്ങിയവയായിരുന്നു വെള്ളം കയറി പൂർണമായി നശിച്ച സ്ഥാപനങ്ങൾ. തോട്ടമണ്‍ ഭാഗത്തെ വീട്ടിലും വീടിനോടു ചേർന്ന ബോർമയിലും വർക്ക് ഷോപ്പുലം വെള്ളം കയറി. മണിക്കൂറുകൾക്കുള്ളിൽ എല്ലാം നഷ്ടപ്പെട്ടു. 2.5 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. സ്ഥാപനങ്ങളധികവും പിന്നീട് നിർത്തി. രണ്ടുവർഷം കഴിഞ്ഞപ്പോൾ ഷൂ മാർട്ട് മാത്രം പ്രവർത്തനസജ്ജമാക്കി. പ്രതിസന്ധിയിലായ എബിയെ ബാങ്കുകളും…
Read Moreപ്രളയത്തിൽ ഒലിച്ചുപോയത് ആരതിയുടെ വിവാഹസ്വപ്നവും! ഇനി എന്തു ചെയ്യണമെന്നറിയാതെ ദുരിതാശ്വാസ ക്യാമ്പില്‍ അവര്‍…
കാഞ്ഞിരപ്പള്ളി: ഒരായുസിന്റെ അധ്വാനംകൊണ്ട് സ്വരുക്കൂട്ടിയ വീടിനൊപ്പം തകർന്നത് വിജയന്റെ മകളുടെ വിവാഹ സ്വപ്നവും. ഇനി എന്തു ചെയ്യണമെന്നറിയാതെ ദുരിതാശ്വാസ ക്യാമ്പിലാണ് കാഞ്ഞിരപ്പള്ളി കുറുവാമൂഴി സ്വദേശിയായ വിജയനും കുടുംബവും. കഴിഞ്ഞ 16നുണ്ടായ കനത്ത പ്രളയത്തിലാണ് കാഞ്ഞിരപ്പള്ളി കുറുവാമൂഴിയിലെ പതിനാലു വീടുകൾക്കൊപ്പം റബർ ടാപ്പിംഗ് തൊഴിലാളിയായ തേനാകരയിൽ ടി.കെ. വിജയൻ, ഭാര്യ ഓമന, ഏക മകൾ ടി.വി. ആരതി എന്നിവരുടെ സ്വപ്നങ്ങളും ഒലിച്ചു പോയത്. കഴിഞ്ഞ മാസം നടത്താനിരുന്ന മകൾ ആരതിയുടെ വിവാഹം അടുത്ത ബന്ധു മരിച്ചതിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. പ്രളയജലത്തിൽ വീടിനൊപ്പം മകളുടെ വിവാഹത്തിന് സ്വരുക്കൂട്ടിയിരുന്ന പത്ത് പവൻ സ്വർണവും വിവാഹ വസ്ത്രവും പണവും നഷ്ടപ്പെട്ടു. ഹൃദ്രോഗികൂടിയായ വിജയനും കുടുംബവും എല്ലാം നഷ്ടപ്പെട്ട് ഇപ്പോൾ വിഴിക്കതോട്ടിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്. പാറത്തോട് വട്ടക്കാവ് കല്ലുറുമ്പിൽ അതുലുമായി നിശ്ചയിച്ച വിവാഹം സമയത്തിന് നടത്താൻ ഇനി എങ്ങനെ സാധിക്കുമെന്ന ആശങ്കയിലാണ് വിജയൻ.…
Read Moreജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും അണക്കരയിൽ മുയലിനെത്തീനി ! കൂട്ടിൽനിന്നും ഏഴു മുയലുകളെ കൊന്നുതിന്നു
അണക്കര: ജനങ്ങളെ ഭീതിയിലാഴ്ത്തി അണക്കരയിൽ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. തുടർച്ചയായ ദിവസങ്ങളിൽ ജനവാസ മേഖലയിലിറങ്ങി മുയൽക്കൂടുകൾ തകർത്ത് വളർത്തു മുയലുകളെ തിന്നുകയാണ്. ചക്കുപള്ളം പഞ്ചായത്ത് ആറാം വാർഡിൽ അണക്കര ചാഞ്ഞപ്ലാക്കൽ ജയേഷിന്റെ വീടിനോടുചേർന്ന കൂട്ടിൽനിന്നും ഏഴു മുയലുകളെ കഴിഞ്ഞ രാത്രി പുലി എന്നു സംശയിക്കുന്ന ജീവി കൊന്നുതിന്നു. രാവിലെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്. ഇതിനു സമീപത്തുള്ള മറ്റൊരു വീട്ടിലെ മുയലുകളെ കഴിഞ്ഞ ദിവസം കൊന്നു തിന്നിരുന്നു. മുയലുകളുടെ തല ഉപേക്ഷിച്ച് ശരീരഭാഗമാണ് ഭക്ഷിച്ചിരിക്കുന്നത്. ചെല്ലാർകോവിൽ, ആറാംമൈൽ മേഖലകളിൽ തുടർച്ചയായി കരടി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം പതിവായിരിക്കുകയാണ്. ആട്, പശു ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾ ധാരാളമായുള്ള ഈ മേഖലയിൽ വന്യജീവി ശല്യം പതിവായതോടെ ആളുകൾ ഏറെ ഭീതിയിലാണ്.
Read Moreഅമ്മ തിരിച്ചുവരുന്നതും കാത്ത് ഏഴു ദിവസം, ഒടുവിൽ…
പീരുമേട്: കാണാതായ അമ്മ തിരിച്ചുവരുന്നതുംകാത്ത് ആ കുടുംബം ഏഴുദിവസം കാത്തിരുന്നു. ഒടുവിൽ … കൊക്കയാറിൽ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപെട്ട് കാണാതായ ചേംബ്ലാനിക്കൽ സാബുവിന്റെ ഭാര്യ ആൻസിയുടെ മൃതദേഹം ഏഴാംദിവസമാണ് ഇന്നലെ കണ്ടെത്തിയത്. സാബുവിന്റെ കണ്‍മുന്‍പിൽവച്ചാണ് ആൻസി വീടിനുള്ളിൽ കുടുങ്ങിപ്പോയത്. വീടിന്റെ ജനൽ കന്പിയിൽ പിടിച്ചുനിൽക്കുന്ന ആൻസിയെയാണ് സാബു അവസാനമായി കണ്ടത്. വീട്ടിൽ വെള്ളം കയറിയപ്പോൾ വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചിട്ട് മടങ്ങിയെത്തിയപ്പോഴേക്കും വീടിനൊപ്പമെത്തിയ വെള്ളം ആൻസിയെയുംകൊണ്ട് മണിമലയാറ്റിൽ പതിച്ചിരുന്നു. നാട്ടിലും തൊഴിലുറപ്പ് ജോലികളിലും നിറസാന്നിധ്യമായിരുന്നു ആൻസി. മുപ്പത് വർഷംമുന്പ് സാബുവിന്റെ കൈപിടിച്ച് ചേംബ്ലാനിക്കൽ വീട്ടിൽ എത്തിയ നാൾമുതൽ ഭർത്താവിനൊപ്പം എല്ലാ സഹായങ്ങൾക്കും ആൻസിയുമുണ്ടായിരുന്നു. മണിമലയാർ ആറുമണിക്കൂർ കരകവിഞ്ഞൊഴുകിയപ്പോൾ ഈ കുടുംബത്തിന് ഉണ്ടായത് നികത്താനാവത്ത നഷ്ടമാണ്.
Read Moreമോഷ്ടിച്ച വാന്‍ രൂപമാറ്റം നടത്തി ഉപയോഗിച്ചു, പോകുന്ന വഴിക്ക് റോഡ് റോളര്‍ വാഹനത്തില്‍ നിന്നും ഡീസല്‍ മോഷ്ടിച്ചു; ഒടുവില്‍ സംഭവിച്ചത് ?
മല്ലപ്പള്ളി: മല്ലപ്പള്ളിയില്‍ കഴിഞ്ഞയിടെ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. പിക്കപ്പ് വാന്‍ മോഷ്ടിച്ച കേസിലും തൊഴിലാളി ഫിഷറീസിലും നിന്നും പണം മോഷ്ടിച്ച കേസിലും തിരുവല്ലം മേനിലം കീഴേപാലറക്കുന്ന് ഉണ്ണി (48)യെയാണ് കീഴ് കീഴ് വായ്പൂര് പോലീസ് അറസ്റ്റു ചെയ്തത്. അടുത്തടുത്ത ദിവസങ്ങളായി മല്ലപ്പള്ളിയിലെയും പുതുശേരിയിലെയും കടകള്‍ കുത്തി തുറന്ന് മോഷണം നടത്തിയിരുന്നു. കഴിഞ്ഞ 11നു മല്ലപ്പള്ളി ജിതേഷിന്റെയും രാജേഷിന്റെയും വര്‍ക്ക്ഷോപ്പില്‍ പണിക്കായി സൂക്ഷിച്ചിരുന്ന പിക്കപ്പ് വാനാണ് മോഷണം നടത്തിയത്. പിക്കപ്പിന്റെ സീറ്റും ബാറ്ററിയും ഇളക്കി കടയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കട പൊളിച്ച് വാഹനത്തിന്റെ താക്കോല്‍ കൈക്കലാക്കി ബാറ്ററിയും സീറ്റും ഫിറ്റ് ചെയ്തു വഴിയില്‍ കണ്ട വാഹനത്തില്‍ നിന്നും ഡീസല്‍ ഊറ്റി തിരുവല്ല വഴി തിരുവല്ലത്തേക്ക് കടക്കുകയായിരുന്നു. പോകുന്ന വഴിക്ക് കടമാന്‍കുളത്ത് റോഡ് പണിക്കായി എത്തിച്ച റോഡ് റോളര്‍ വാഹനത്തില്‍ നിന്നും ഡീസല്‍ മോഷ്ടിച്ചു. മോഷ്ടിച്ച പിക്കപ്പ് വാനില്‍…
Read Moreഇതെന്തൊരു റോഡ് വികസനമാണ് സാറൻമാരേ..! ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് റോഡു വികസനം
ഗാന്ധിനഗർ: ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് റോഡു വികസനം. ആർപ്പൂക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് വെട്ടിമുറിച്ചിരിക്കുന്നതു മൂലം കാൽനട യാത്ര പോലും സാധ്യമല്ലാത്ത രീതിയിലാണ്. വില്ലൂന്നി കരിപ്പൂത്തട്ട് റോഡിൽ എൻഎസ്എസ് കരയോഗത്തിനു മുന്നിലാണ് റോഡ് പൂർണമായും കുഴിച്ച് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞിരിക്കുന്നത്. കലുങ്കു നിർമാണത്തിനായി എട്ടടിയോളം താഴ്ചയിലും ആറ് അടിയോളം വീതിയിലുമാണ് റോഡ് കുഴിച്ചിരിക്കുന്നത്. എന്നാൽ ഇതേ പാതയിൽ തന്നെ സ്വകാര്യ സ്കൂളിന്റെ സമീപത്തും, മാതക്കവലയിലും, തൊമ്മൻകവലയിലും, സൂര്യക്കവലയിലുമെല്ലാമായി എട്ടോളം സ്ഥലങ്ങളിൽ കലുങ്കു നിർമാണം നടക്കുന്നുണ്ട്. ഇവിടെയെല്ലാം റോഡിന്റെ പകുതി ഭാഗത്ത് മാത്രമാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. അതിനാൽ ഒരു ഭാഗത്തു കൂടി ചെറുവാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കും കടന്നു പോകാം. എന്നാൽ എൻ എസ് എസ് കരയോഗത്തിനു മുന്നിലെ റോഡിന്റെ ഇരുവശങ്ങളും ഉൾപ്പെടെ മുഴുവൻ കുഴിച്ചിട്ടിരിക്കുന്നതു കൊണ്ട് കാൽ നട യാത്രപോലും സാധിക്കാത്ത അവസ്ഥയാണ്. ആർപ്പൂക്കരയുടെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക്…
Read Moreമാലിന്യം വലിച്ചെറിഞ്ഞപ്പോൾ പിടിവീഴുമെന്ന് അറിഞ്ഞില്ല ! ചതിച്ചത് ഫ്ളിപ്കാർട്ട് കവര്‍
കോട്ടയം: പനച്ചിക്കാട് പഞ്ചായത്ത് 22- ാം വാർഡിലെ മിനി എംസിഎഫിനു സമീപം മാലിന്യങ്ങൾ സ്ഥിരമായി വലിച്ചെറിഞ്ഞയാൾക്ക് പഞ്ചായത്തിൽനിന്നും നോട്ടീസ് നൽകി 5000 രൂപ പിഴയീടാക്കി. മാലിന്യം വലിച്ചെറിയുന്ന സംഭവം പതിവായതോടെ പഞ്ചായത്ത് പ്രസിഡന്റ് ആനി മാമന്റെ നേതൃത്വത്തിൽ ഹരിതകർമ സേന മാലിന്യം പരിശോധിക്കുകയായിരുന്നു. മാലിന്യത്തിൽനിന്നും ലിഭിച്ച ഫ്ളിപ്കാർട്ട് കവറിൽ നിന്നാണ് വിലാസക്കാരനെ തിരിച്ചറിഞ്ഞത്. വഴിയോരങ്ങളിൽ വച്ചിരിക്കുന്ന മിനി എംസിഎഫ് ഹരിത കർമസേന അംഗങ്ങൾക്കു ഭവനങ്ങളിൽനിന്ന് ശേഖരിക്കുന്ന ശുചിത്വമുള്ള പ്ലാസ്റ്റിക്കുകൾ സൂക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണ്. ഇവിടെ മാലിന്യവും പാഴ് വസ്തുക്കളും വലിച്ചെറിയുന്നത് നിയമവിരുദ്ധവും ശിക്ഷാർഹമാണെന്ന് പഞ്ചായത്ത് അറിയിച്ചു.
Read More