കോട്ടയം: അമിത വേഗതയും മഴയും ഇരുചക്ര റോഡപകടങ്ങൾ വർധിപ്പിക്കുന്നു. ഇന്നലെ നഗരത്തിൽ വിവിധ ഇടങ്ങളിലുണ്ടായ രണ്ടു ബൈക്ക് അപകടങ്ങളിലും അമിത വേഗത്തിൽ മുന്നിൽ പോയ വാഹനങ്ങളെ മറികടന്നത് കാരണമായി. ഇന്നലെ രാവിലെ 11ന് എംസി റോഡിൽ നീലിമംഗലത്ത് നിയന്ത്രണം നഷ്്ടപ്പെട്ട ബൈക്ക് മറ്റു രണ്ടു ബൈക്കുകളുമായി കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ മൂന്നു പേർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം ആറിന് കളത്തിപ്പടി ഫിഷ്മാർട്ടിനും മരിയൻ സ്കൂളിനും സമീപം കെകെ റോഡിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും മൂന്നുപേർക്കാണ് പരിക്കേറ്റത്. നീലിമംഗലത്തുണ്ടായ അപകടത്തിൽ ഏറ്റുമാനൂർ ഉണ്ണിക്കിഴിഞ്ഞാത്തോട്ടിൽ സൂര്യ (19) യുടെ കൈ ഒടിഞ്ഞിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട ഗാന്ധിനഗർ തേവർവാലകാട്ടിൽ സിബിൻ (37), വൈക്കം വടക്കേനട കൈശാല മഠം പ്രവീണ് എസ് നായർ (30) എന്നിവരുടെ പരിക്ക് സാരമുള്ളതല്ല. കോട്ടയം ഭാഗത്തുനിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു വരികയായിരുന്നു…
Read MoreCategory: Kottayam
ഹൃദയാഘാതത്തെ തുടർന്നല്ല മരണം ! വയറ്റിനുള്ളിൽ കറുത്ത ദ്രാവകം; കുറിച്ചിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഎസ്ഐയ്ക്കു കോവിഡ് പോസിറ്റീവ്
ചിങ്ങവനം: കുറിച്ചിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ എ എസ്ഐയ്ക്കു കോവിഡ് പോസിറ്റീവെന്നു റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നല്ലെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. വയറിനുള്ളിൽ കറുത്ത ദ്രാവകത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ മരണ കാരണം കണ്ടെത്തുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്കൊരുങ്ങുകയാണ് ചിങ്ങവനം പോലീസ്. എആർ ക്യാന്പിലെ എഎസ്ഐ കുറിച്ചി ശ്രുതിയിൽ മധുസൂദനൻ നായരെ(53)യാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്നു തെളിഞ്ഞത്. കോവിഡാണോ വയറ്റിലുണ്ടായിരുന്ന അജ്ഞാത ദ്രാവകമാണോ മരണകാരണമെന്നു കണ്ടെത്തണമെന്നു ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി.ആർ. ജിജു പറഞ്ഞു. കോവിഡ് പോസിറ്റീവായതിനാൽ പത്തു ദിവസത്തിനു ശേഷമാകും വയറ്റിൽനിന്നുമെടുത്ത ദ്രാവകം ഫോറൻസിക് ലാബിലേക്കു പരിശോധനയ്ക്കായി അയക്കുക. ആയുർവേദ ചികിത്സ നടത്തിയിരുന്നതിനാൽ ഇത്തരത്തിലുള്ള മരുന്നുകളുടെ കൂട്ടാണോ വയറ്റിൽനിന്നും കണ്ടെത്തിയതെന്നും സംശയിക്കുന്നു. ഈ സാഹചര്യത്തിൽ…
Read More132 വർഷത്തെ പഴക്കമുള്ള സിഎംഎസ് സ്കൂളിനും അറിയില്ല ഇങ്ങനൊരു പ്രളയം! സ്കൂളിലെ മേൽക്കൂരയ്ക്കൊപ്പം വെള്ളം പൊങ്ങിയിരുന്നു…
കൂട്ടിക്കൽ: കൂട്ടിക്കലിന്റെ ചരിത്രത്തോളം പ്രായമുള്ള കൂട്ടിക്കൽ സിഎംഎസ് സ്കൂളിനുമറിയില്ല മുന്പെങ്ങും ഇതുപോലൊരു പ്രളയം. പുല്ലകയാറിന്റെ തീരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നതെങ്കിലും ഇത്തവണമാത്രമാണ് പ്രളയം സ്കൂളിനെ മുക്കിയത്. പ്രളയത്തിൽ സ്കൂൾ രജിസ്റ്റർ അടക്കമുള്ള എല്ലാ രേഖകളും വെള്ളം കയറി നശിച്ചു. സ്കൂളിലെ മേൽക്കൂരയ്ക്കൊപ്പം വെള്ളം പൊങ്ങിയിരുന്നു. 132 വർഷത്തോളം പഴക്കമുണ്ടെങ്കിലും ഇത്തരമൊരു വെള്ളപ്പൊക്കം ഇതാദ്യമായാണ്. ഡിസിസിയായി പ്രവർത്തിച്ചിരുന്ന സ്കൂളിലെ ബെഞ്ചും ഡെസ്കുകളും പുറത്തിട്ടിരിക്കുകയായിരുന്നു. ഇവ പലതും പ്രളയത്തിൽ ഒലിച്ച് പോയി. ഹെൻറി ബേക്കർ ജൂണിയർ 1889 ൽ സ്ഥാപിച്ച സ്കൂളിൽ ആദ്യമായിട്ടാണ് ഇത്ര വലിയ വെള്ളപ്പൊക്കം ബാധിക്കുന്നത്. രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്കൂളിലെ അടിസ്ഥാന രേഖകൾ അടക്കം കംപ്യൂട്ടർ, പ്രൊജക്ടർ, പ്രിന്റർ, ഫാനുകൾ തുടങ്ങി മുഴുവൻ ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചു. വർഷങ്ങൾ പഴക്കമുള്ളതായതിനാൽ പലതും ഉണക്കിയെടുക്കാൻ പോലും കഴിയുന്നില്ല. കഴിഞ്ഞ ദിവസമാണ് അലമാരയടക്കമുള്ള കഴുകി വൃത്തിയാക്കിയത്. തൊണ്ണൂറോളം വിദ്യാർഥികൾ…
Read More30ന് മുൻപായി കുടിശിക അടച്ച് തീർത്തില്ലെങ്കിൽ..! പുതിയ കണക്ഷനെടുത്ത കുടുംബത്തിന് വാട്ടർ അഥോറിറ്റി വക ഷോക്ക് ട്രീറ്റ്മെന്റ്; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കുമരകം: പുതിയതായി വീട് നിർമിച്ചു താമസിക്കുന്ന കുടുംബത്തിന് വാട്ടർ അഥോറിറ്റിയുടെ വക ഷോക്ക് ട്രീറ്റ്മെന്റ്. 13-ാം വാർഡിൽ ഉമ്മാച്ചേരിൽ ഭാഗത്തു കൃഷ്ണവിലാസം തോപ്പ് അനൂപിന് ഈ വർഷം ഫെബ്രുവരിയിലാണ് കുടിവെള്ള കണക്ഷൻ ലഭിച്ചത്. ഇന്നലെ വാട്ടർ അഥോറിറ്റിയിൽനിന്നു ലഭിച്ച നോട്ടീസിൽ 1,31,584 രൂപ കുടിശിക അടയ്ക്കണമെന്ന് അറിയിച്ചിരിക്കുന്നു. 30ന് മുൻപായി കുടിശിക അടച്ച് തീർത്തില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നു നോട്ടീസിൽ പറഞ്ഞിട്ടുണ്ട്. കണക്ഷൻ നൽകിയശേഷം നാളിതുവരെ മീറ്റർ റീഡിംഗ് എടുക്കുകയോ പണം അടയ്ക്കാനുള്ള ബില്ല് നൽകുകയോ ചെയ്തിട്ടില്ല. ടിപ്പർ ഡ്രൈവറായ അനൂപും റിസോർട്ടിൽ ജോലിക്കാരിയായ ഗ്രീഷ്മയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. എട്ടു മാസങ്ങൾകൊണ്ട് ഇത്രയും വലിയ തുകയ്ക്കുള്ള വെള്ളം തങ്ങൾക്കു യാതൊരുവിധേനയും ഉപയോഗിക്കാനാവില്ലെന്ന് ഇവർ പറയുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ എത്തുന്ന ജലം നാലു മണിക്കൂറിനുള്ളിൽ നിന്നുപോകുക പതിവാണെന്നും ആരോപിക്കുന്നു. ഇപ്പോൾ ലഭിച്ചിരിക്കുന്ന ഭീമമായ…
Read Moreകോട്ടയത്ത് ട്രാഫിക് നിയമം തെറ്റിക്കുന്നതിൽ പ്രൈവറ്റ് ബസും ട്രാൻസ്പോർട്ടും മത്സരിക്കുന്നു
കോട്ടയം നഗരത്തിലെ ട്രാഫിക് നിയമം ബസുകാർക്ക് ബാധകമല്ലേ? നഗരത്തിൽ ട്രാഫിക് നിയമം തെറ്റിക്കുന്നതിൽ ബസുകാർ മുൻപന്തിയിലാണ്. കോട്ടയം-കുമരകം റോഡിൽ ട്രാഫിക് സിഗ്നൽ കാത്തു കിടക്കുന്ന വാഹനങ്ങളെ മറികടന്ന് അപകടകരമായ രീതിയിൽ ബസുകളെത്തി എംസി റോഡിലേക്കു ഇറങ്ങുന്നതും എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾക്കു കടന്നു പോകാനാവാത്ത വിധത്തിൽ ഗതാഗതക്കുരുക്ക് സൃഷ്്ടിക്കുന്നതും പതിവു കാഴ്ചയാണ്. സ്വകാര്യ ബസുകൾക്കു പുറമേ നിയമങ്ങൾ കാറ്റിൽപറത്തി സഞ്ചരിക്കുന്നതിൽ കെഎസ്ആർടിസിയും പിന്നിലല്ല. നഗരത്തിൽ അമിത വേഗത്തിലും ട്രാഫിക് നിയമങ്ങൾ തെറ്റിച്ചും പോകുന്ന ബസുകൾക്കെതിരെ അധികൃതർ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
Read Moreസമയത്തെ ചൊല്ലി തർക്കം തീരുന്നില്ല ; തിരുനക്കര ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ തല്ലി
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു. ഇന്നു രാവിലെ 7.30നാണു സിനിമാ സ്റ്റെലിൽ സ്വകാര്യ ജീവനക്കാർ തമ്മിലടിച്ചത്. കോട്ടയം-പാലാ റൂട്ടിൽ സർവീസ് നടത്തുന്ന മില്ലേനിയം ബസിലെ ജീവനക്കാരും കോട്ടയം-പിറവം റൂട്ടിൽ സർവീസ് നടത്തുന്ന ക്വീൻ മേരി ബസിലെ ജീവനക്കാരുമാണ് തമ്മിലടിച്ചത്. തർക്കത്തിനൊടുവിൽ ഒരു സംഘം ബസിനുള്ളിൽ കയറി കൂട്ടത്തല്ലും അസഭ്യവർഷവും നടത്തുകയായിരുന്നു. അടിപിടി കണ്ടതോടെ ബസ് സ്റ്റാൻഡിലുണ്ടായിരുന്ന യാത്രക്കാർ ഓടിക്കൂടുകയും സമീപത്തെ ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ഓടി എത്തുകയും ചെയ്തു. ആളുകൾ കൂടിയതോടെ തമ്മിൽ തല്ല് അവസാനിപ്പിച്ചു ബസ് ജീവനക്കാർ ഇറങ്ങി ഓടുകയായിരുന്നു. സമയത്തെചൊല്ലിയുള്ള തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഏതാനും ദിവസങ്ങളായി രണ്ടു ബസ് ജീവനക്കാരും തമ്മിൽ സമയത്തെ ചൊല്ലിയുള്ള തർക്കം പതിവായിരുന്നു. ദിവസങ്ങൾ നീണ്ട തർക്കത്തിനൊടുവിൽ ഇന്നു രാവിലെ കൂട്ടയടി പൊട്ടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ വിവരം…
Read Moreടിവി കാണാൻ വീട്ടിൽവന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; എഴുപതുകാരൻ പാപ്പച്ചിയെ കുടുക്കി പോലീസ്
തലയോലപ്പറന്പ്: പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 70കാരനെ തലയോലപ്പറന്പ് പോലീസ് പിടികൂടി. ചെന്പ് ഏനാദി സ്വദേശി മാധവൻ (പാപ്പച്ചി- 70) ആണ് പിടിയിലായത്. 2020 ജനുവരിയിലാണ് പീഡന ശ്രമം നടന്നത്. ടിവി കാണാൻ ഇയാളുടെ വീട്ടിൽവന്ന കുട്ടിയെ ഇയാൾ ശാരീരികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. ഭയപ്പെടുത്തി നാളുകളായി പീഡിപ്പിച്ചതോടെ കുട്ടി മാനസികമായി തകർന്നു. ബന്ധുക്കൾ പെണ്കുട്ടിയെ കഴിഞ്ഞ ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കൗണ്സിലിംഗ് നടത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ പോലീസിൽ പരാതി നൽകുകയായിരുന്നു. തലയോലപ്പറന്പ് എസ്എച്ച്ഒ ബിൻസ് ജോസഫ്, എസ്ഐമാരായ ബാബു, പി.എസ്. സുധീരൻ, സിപിഒമാരായ ബിജു, സ്വപ്ന എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഇയാളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകുറുക്കനും കാട്ടുപന്നിയും അടക്കി വാണ് പാമ്പാടി : എന്തു ചെയ്യണമെന്നറിയാതെ പ്രദേശവാസികൾ; കർഷകരും ദുരിതത്തിൽ
പാന്പാടി: ഏതാനും നാളുകളായി പാന്പാടി, കൂരോപ്പട, പള്ളിക്കത്തോട്, വാഴൂർ, കങ്ങഴ, മീനടം മേഖലകളിൽ കുറുക്കന്റെ ശല്യം രൂക്ഷമായിരിക്കുകയാണ്. ചില പഞ്ചായത്തുകളിൽ കാട്ടുപന്നികളും കർഷകരുടെ ഉറക്കം കെടുത്തുന്നുണ്ട്. സൗത്ത് പാന്പാടിയിൽ കുറുക്കന്റെ ആക്രമണത്തിൽ മൂന്നു പേർക്കു പരിക്കേൽക്കുകയും ദിവസങ്ങളോളം പ്രദേശവാസികളെ മുൾ മുനയിൽ നിർത്തുകയും ചെയ്തിരുന്നു. എതാനും നാളുകൾക്കു മുന്പ് പൊൻകുന്നത്തും കുറുക്കന്റെ ശല്യമുണ്ടായി. ഇതേത്തുടർന്നാണു തോട്ടങ്ങൾ കാടുവെട്ടിത്തെളിച്ചു വൃത്തിയാക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർ സ്ഥലം ഉടമകൾക്ക് നിർദേശം നൽകിയത്. മേഖലയിലെ ഭൂരിഭാഗം റബർ തോട്ടങ്ങളും ടാപ്പിംഗ് നിലച്ചു കാടുകയറി കിടക്കുകയാണ്. കാട്ടുപന്നികളും കുറുക്കൻമാരും ഇത്തരം തോട്ടങ്ങളിലാണു കഴിയുന്നത്. വിലക്കുറവിനെത്തുടർന്നും പ്രതികൂല കാലാവസ്ഥ മൂലവുമാണു തോട്ടങ്ങളിൽ ടാപ്പിംഗ് നിലച്ച അവസ്ഥയിലായത്. വരുമാനമില്ലാത്ത സാഹചര്യത്തിൽ അധികകൂലി നൽകി തോട്ടങ്ങൾ വെട്ടിത്തെളിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നു ഉടമകൾ പറയുന്നു. ഒരേക്കർ വൃത്തിയാക്കാൻ പതിനായിരം രൂപയിലേറെ വേണ്ടി വരും. യന്ത്രമുപയോഗിച്ചു വൃത്തിയാക്കുന്നതിനും വലിയചെലവാണ്. പണം മുടക്കാൻ…
Read Moreസ്വർണ്ണം എവിടേക്കു മാറ്റി ? സ്വർണത്തിനു പകരം മുക്കുപണ്ടം! സ്വകാര്യ പണമിടപാട് സ്ഥാപനത്തില്നിന്നും തിരിമറി നടത്തിയത് ഒന്നരക്കോടി രൂപ
പാലാ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്നും ഒന്നരക്കോടി രൂപയുടെ തിരിമറി നടത്തിയ കേസിൽ സ്ഥാപനത്തിലെ തന്നെ രണ്ടു ജീവനക്കാരെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കൃഷ്മ ഭവനിൽ അഭിജിത് കെ. മനോജ്, തോടനാൽ പന്തക്കുറ്റിയിൽ ദേവജിത് എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപനത്തിൽ പണയമായി വച്ചിരുന്ന സ്വർണ ഉരുപ്പടികൾ തിരിമറി നടത്തി ഒന്നരക്കോടി രൂപ തട്ടിയെടുത്തെന്നാണു കേസ്. കെപിബി നിധി ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണു പിടിയിലായത്. സ്ഥാപനത്തിന്റെ മാനേജർ കൂത്താട്ടുകുളം സ്വദേശി വിജയകുമാരൻ നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് അന്വേഷണം ആരംഭിച്ചത്. സ്ഥാപനം നടത്തിയ ഓഡിറ്റിംഗിൽ നഷ്ടം തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് ഈടായി വാങ്ങിയ സ്വർണ്ണം സംബന്ധിച്ചു പരിശോധന നടത്തിയത്. സ്വർണ്ണത്തിനു പകരം മുക്കുപണ്ടം സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ചില വായ്പകൾക്ക് നിശ്ചിച്ച പരിധിയിലും കുറഞ്ഞ അളവിലാണ് സ്വർണ്ണം ഈടായി സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ചില വായ്പകൾക്ക് സ്വർണ്ണം…
Read Moreശുചീകരണ തൊഴിലാളിയോടും നീതികേട് ! രജിസ്റ്ററിൽ ഒപ്പിട്ടില്ലെന്ന്; ഉദ്യോഗസ്ഥർ തടഞ്ഞത് ഒമ്പതു ദിവസത്തെ വേതനം
വൈക്കം: കോവിഡ് പ്രതിരോധ പ്രവർത്തനത്തേിലേർപ്പെട്ട ശുചീകരണ തൊഴിലാളി രജിസ്റ്ററിൽ ഒപ്പിട്ടില്ലെന്ന പേരിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഒന്പതു ദിവസത്തെ വേതനം തടഞ്ഞത് നഗരസഭ കൗണ്സിലിൽ ഉച്ചപ്പാടിനിടയാക്കി. പിപിഇ കിറ്റ് ധരിച്ച് കോവിഡ് ബാധിതരുടെ വീടുകളിലടക്കം വേതനം തടയപ്പെട്ട തൊഴിലാളി ശുചീകരണം നടത്തിയതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഭരണ പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ പറഞ്ഞു. ശുചീകരണ തൊഴിലാളികൾക്ക് ഒപ്പിടാൻ സൗകര്യപ്രദമായ സ്ഥലത്ത് രജിസ്റ്റർ എത്തിക്കാൻ നഗരസഭ ചെയർപേഴ്സണ് നിർദ്ദേശിച്ചെങ്കിലും ഹെൽത്ത് ഇൻസ്പെക്ടർ രജിസ്റ്റർ നൽകിയില്ലെന്ന് എസ്.ഹരിദാസൻ നായർ, കവിതാ രാജേഷ് എന്നിവർ ആരോപിച്ചു. നഗരസഭയിൽ നിന്നു തുക നൽകാൻ നിയമപ്രശ്നമുണ്ടെങ്കിൽ പണി ചെയ്ത ആളുടെ വേതനം നഷ്ടപ്പെടാൻ ഇടയാക്കിയ ഉദ്യോഗസ്ഥനിൽ നിന്നു ഈടാക്കി നൽകണമെന്നും കൗണ്സിലർമാർ ആവശ്യപ്പെട്ടു. ഒപ്പിടാതിരുന്ന ശുചീകരണ തൊഴിലാളി അപേക്ഷ നൽകിയിട്ടുണ്ടെന്നും മാനുഷിക പരിഗണന കണക്കിലെടുത്ത് ശുചീകരണ തൊഴിലാളിക്ക് വേതനം നൽകുമെന്ന് വൈസ് ചെയർമാൻ പി.ടി. സുഭാഷ്…
Read More