സ​​ർ​​ക്കാ​​രി​​ന്‍റെ ഹോ​​ർ​​ട്ടി​​കോ​​ർ​​പ്പി​​ൽ സ​​വോ​​ള വി​​ല 48.50 രൂ​​പ; കോ​​ട്ട​​യം മാ​​ർ​​ക്ക​​റ്റി​​ൽ 30 ! സ്വ​​കാ​​ര്യ ലോ​​ബി​​യെ സ​​ഹാ​​യി​​ക്കാ​​നാ​​ണെ​​ന്ന് ആ​​രോ​​പ​​ണം

കോ​​ട്ട​​യം: ഹോ​​ർ​​ട്ടി​​കോ​​ർ​​പ്പി​​ൽ സ​​വോ​​ള​​യ്ക്കു വി​​ല കു​​തി​​ച്ചു​​യ​​ർ​​ന്നു.

ഒ​​രു കി​​ലോ സ​​വോ​​ള കോ​​ട്ട​​യം മാ​​ർ​​ക്ക​​റ്റി​​ൽ 30 രൂ​​പ​​യ്ക്കു ല​​ഭി​​ക്കു​​ന്പോ​​ൾ സ​​ർ​​ക്കാ​​രി​​ന്‍റെ ഹോ​​ർ​​ട്ടി​​കോ​​ർ​​പ്പി​​ൽ 48.50 രൂ​​പ​​യാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​ത്.

കോ​​ട്ട​​യം മാ​​ർ​​ക്ക​​റ്റി​​ൽ മി​​ക​​ച്ച​​യി​​നം സ​​വോ​​ള​​ കി​​ലോ​​യ്ക്കു 30 രൂ​​പയ്ക്ക് ഇന്നലെ ലഭ്യമാ യിരുന്നു. ര​​ണ്ടാം ഗ്രേ​​ഡ് സ​​വോ​​ള ര​​ണ്ടു കി​​ലോ 50 രൂ​​പ​​യ്ക്കാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്.

പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യെ തു​​ട​​ർ​​ന്നു മ​​ഹാ​​രാ​​ഷ്ട്ര​​യി​​ൽ ഇ​​ന്ന​​ലെ​​യാ​​ണ് സ​​വോ​​ള​​യ്ക്കു വി​​ല വ​​ർ​​ധി​​ച്ച​​ത്.

ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ന്ന​​ലെ​​ത്ത​​ന്നെ ഹോ​​ർ​​ട്ടി കോ​​ർ​​പ്പി​​ൽ വി​​ല വ​​ൻ​​തോ​​തി​​ൽ വ​​ർ​​ധി​​പ്പി​​ച്ച​​തു സ്വ​​കാ​​ര്യ ലോ​​ബി​​യെ സ​​ഹാ​​യി​​ക്കാ​​നാ​​ണെ​​ന്ന് ആ​​രോ​​പ​​ണ​​വും ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.

മ​​ഹാ​​രാ​​ഷ്ട്ര​​യി​​ൽ വി​​ല വ​​ർ​​ധി​​ച്ച സ​​വോ​​ള ദി​​വ​​സ​​ങ്ങ​​ൾ​​ക്കു ശേ​​ഷം മാ​​ത്ര​​മേ കേ​​ര​​ള​​ത്തി​​ൽ എ​​ത്തു​​ക​​യു​​ള്ളു.

Related posts

Leave a Comment