വൈക്കം: പത്തു വർഷത്തിലധികമായി വൈക്കം ബോട്ടുജെട്ടിയോടു ചേർന്നുള്ള കായലോരവും വൈക്കത്തുനിന്ന് തവണക്കടവിലേക്ക് ബോട്ട് സഞ്ചരിക്കുന്ന ബോട്ടുചാലും ആഴംകൂട്ടി തെളിക്കാത്തത് ബോട്ടുകൾക്ക് കേടുപാടുണ്ടാക്കുന്നു. ബോട്ടുചാലിൽ മണലും ചെളിയും മരക്കുറ്റികളും അടിഞ്ഞതിനാൽ ഇതിൽ തട്ടി ബോട്ടുകളുടെ യന്ത്രഭാഗങ്ങൾക്ക് വലിയ കേടുപാടാണ് സംഭവിക്കുന്നത്. അടുത്തകാലത്ത് രണ്ടു ബോട്ടുകളുടെ റഡാറുകൾ തകരാറിലായി. ഏതാനും മാസങ്ങൾക്കു മുമ്പ് കൊണ്ടുവന്ന പുതിയ ബോട്ടിന്റെ റഡാർ തകരാറിലായതിനെത്തുടർന്ന് എഫ്സി-9 നമ്പർ ബോട്ട് ഒന്നര മാസമായി ജെട്ടിയിൽ കെട്ടിയിട്ടിരിക്കുകയാണ്. തകരാർ ഗുരുതരമായതിനാൽ ബോട്ട് ഡ്രൈഡോക്ക് ചെയ്തുമാത്രമേ നന്നാക്കാനാകൂ. മറ്റു ബോട്ടുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഈ ബോട്ട് ഡ്രൈഡോക്ക് ചെയ്ത് തകരാർ പരിഹരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഡീസലിലും സൗരോർജത്തിലും പ്രവർത്തിപ്പിക്കാവുന്ന ബോട്ടാണിത്. വൈക്കം -തവണക്കടവ് ഫെറിയിൽ നാലു ബോട്ടുകളാണ് സർവീസ് നടത്തുന്നത്. 20 മിനിട്ട് ഇടവിട്ടാണ് ഇവിടെ സർവീസ്. ദിനംപ്രത്രി അയ്യായിരത്തിലധികം പേരാണ് കായൽ കടക്കുന്നത്. സ്റ്റീൽ ബോട്ടുകൾ മാറ്റി…
Read MoreCategory: Kottayam
സംഭരണം വൈകുന്നു; നെല്ലുമായി പാഡി ഓഫീസിനു മുമ്പില്‍ പ്രതിഷേധിച്ച് കർഷകർ
കോട്ടയം: നെല്ലു സംഭരണം വൈകുന്നതില്‍ പ്രതിഷേധിച്ചു കര്‍ഷകര്‍ നെല്ലുമായി പാഡി ഓഫീസിനു മുമ്പില്‍ സമരം നടത്തി. കടുത്തുരുത്തി പഞ്ചായത്തിലെ മധുരവേലി പടിഞ്ഞാറേപ്പുറം പാടശേഖരത്തെ നെല്ല് സംഭരണം വൈകുന്നതിനെതിരേയാണ് പാടശേഖര സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ ജില്ലാ പാഡി മാര്‍ക്കറ്റിംഗ് ഓഫീസിനു മുന്നില്‍ ഇന്നലെ രാവിലെ സമരവുമായെത്തിയത്. കര്‍ഷകരുടെ പ്രതിഷേധമറിഞ്ഞ് സ്ഥലത്തെത്തിയ കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി കര്‍ഷകരുടെ സാന്നിധ്യത്തില്‍ സപ്ലൈകോയുടെ പാഡി മാനേജര്‍, ജില്ലാ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ രണ്ട് ദിവസത്തിനകം നെല്ല് സംഭരണത്തിനുള്ള നടപടി സ്വീകരിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. പേറ്റിയ (ഒഴുക്കിയ) നെല്ല് യാതൊരു ഉപാധിയുമില്ലാതെയും പേറ്റാനുള്ള നെല്ല് അഞ്ച് കിലോ താരയ്ക്കും (കിഴിവ്) നല്‍കാമെന്നു ചര്‍ച്ചയ്ക്കിടെ പാടശേഖര സമിതി ഭാരവാഹികള്‍ ജില്ലാ പാഡി ഓഫീസര്‍ മുമ്പാകെ എഴുതി നല്കി. പാഡി ഓഫീസിനു മുന്നില്‍ പാടശേഖരത്തുനിന്നു കൊണ്ടുവന്ന നെല്ല് കൂട്ടിയിട്ടാണ്…
Read Moreലഹരിയുമായി കാറിൽ പാഞ്ഞ് യുവാക്കൾ; പിന്നാലെ പാഞ്ഞ് ഡാൻസാഫ് സംഘവും; പിന്നീട് സംഭവിച്ചത് സിനിമയെ വെല്ലുന്ന സംഭവകഥ
കടുത്തുരുത്തി: കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. ഏറ്റുമാനൂര്‍ തെള്ളകം തടത്തില്‍പറമ്പില്‍ നാദിര്‍ഷ (26), ആര്‍പ്പൂക്കര വില്ലൂന്നി കണിച്ചേരില്‍ വീട്ടില്‍ ആല്ബിന് ബാബു (24) എന്നിവരെയാണ് ജില്ലാ പോലീസ് ചീഫിന്റെ ഡാന്‍സാഫ് സംഘം പിടികൂടിയത്. തലയോലപ്പറമ്പ് തലപ്പാറയ്ക്ക് സമീപത്ത് വച്ചു ഇന്നലെ വൈകൂന്നേരം നാലോടെ നര്‍ക്കോട്ടിക് സ്പെഷല്‍ സംഘം കാറിന് കൈ കാണിച്ചെങ്കിലും വാഹനം അമിതവേഗത്തില്‍ കോട്ടയം ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു.പിന്തുടര്ന്നെത്തിയ പോലീസ് സംഘം മുട്ടുചിറ പട്ടാളമുക്കിന് സമീപത്ത് വച്ചു യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞാണ് പ്രതികളെയും മയക്കുമരുന്നും കസ്റ്റഡിയിലെടുത്തത്. ഡാന്‍സാഫ് സംഘം സാന്‍ട്രോ കാറിന്റെ ചില്ല് കല്ലിനെറിഞ്ഞ് പൊട്ടിച്ച ശേഷമാണ് വാഹനം നിര്‍ത്താന്‍ യുവാക്കള്‍ തയാറായത്.ടിന്നില്‍ സൂക്ഷിച്ചിരുന്ന 140 ഗ്രാമോളം വരുന്ന എംഡിഎംഎയാണ് ഇവരില്‍നിന്ന് കണ്ടെത്തിയത്. ബാംഗളൂരുവില്‍നിന്ന് കാറില്‍ ലഹരി കടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. യുവാക്കളെ…
Read Moreകിടപ്പാടം എരുമേലി വിമാനത്താവളക്കുരുക്കിൽ; ബാങ്കിന്റെ ജപ്തിയിൽ കുടിയിറങ്ങി വിധവയും മക്കളും
എരുമേലി: ബാങ്ക് വായ്പ എടുത്തു നിർമിച്ച വീടുൾപ്പടെ സ്ഥലം വിമാനത്താവളത്തിന് സർക്കാർ ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം കിട്ടാഞ്ഞതിനു പിന്നാലെ ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് പതിച്ചതോടെ വീട്ടിൽനിന്നിറങ്ങി ബന്ധുവീട്ടിൽ അഭയംതേടി നിർധന കുടുംബം. വിധവയായ അമ്മയും പത്തും ഒമ്പതും വയസുള്ള രണ്ട് മക്കളും അടങ്ങുന്ന കുടുംബമാണ് ആകെയുള്ള കിടപ്പാടം നഷ്ടപ്പെട്ട അവസ്ഥയിലായത്. മണിമല കറിക്കാട്ടൂർ കിഴക്കേ പയ്യനാട്ട് ലിജിൻ മാത്യുവും മക്കളും ആണ് ഈ ദുരവസ്ഥയിൽ. കഴിഞ്ഞ ദിവസമാണ് ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി ജപ്തിനോട്ടീസ് പതിച്ചത്. കോടതി നിയോഗിച്ച കമ്മീഷന്റെ നേതൃത്വത്തിൽ അടുത്ത ദിവസം വീടും സ്ഥലവും ബാങ്കിന്റെ അധീനതയിലാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെ വസ്ത്രങ്ങളും വീട്ടു സാധനങ്ങളുമായി കണ്ണീരോടെ ലിജിനും മക്കളും ബന്ധുവീട്ടിൽ എത്തുകയായിരുന്നു. 2017ൽ ലിജിൻ മാത്യുവിന്റെ ഭർത്താവ് കേരള ബാങ്കിന്റെ കറിക്കാട്ടൂർ ശാഖയിൽനിന്നു വീട് നിർമിക്കുന്നതിനു വേണ്ടി 20 ലക്ഷം രൂപ വായ്പ എടുത്തിരുന്നത്. വിദേശത്ത്…
Read Moreലേലു അല്ലു ലേലു അല്ലു.. ആടുകളെ ടൗണിൽ അലഞ്ഞുതിരിയാൻ വിട്ട വിദേശ വനിതയ്ക്ക് എട്ടിന്റെ പണികൊടുത്ത് തെക്കേക്കര പഞ്ചായത്ത്
പൂഞ്ഞാർ: ആടുകളെ ടൗണിലേക്ക് അഴിച്ചുവിട്ട വിദേശ വനിതയ്ക്ക് കനത്ത പിഴയിട്ട് പഞ്ചായത്ത് അധികൃതർ. തെക്കേക്കര പഞ്ചായത്തിൽ വ്യാപാരികൾക്കും നാട്ടുകാർക്കും ശല്യമായിരുന്ന ആടുകളെ പഞ്ചായത്ത് അധികൃതർ പിഴ ചുമത്തി വിദേശ വനിതയ്ക്ക് തിരികെ നൽകി. ഒരു മാസം മുന്‍പ് പഞ്ചായത്ത് പ്രസിഡന്റ് മിനർവാ മോഹന്റെ നേതൃത്വത്തിൽ ഭരണസമിതി വിദേശ വനിതയ്ക്ക് നോട്ടീസ് നൽകി ആടുകളെ അഴിച്ചുവിടുന്നതു വിലക്കിയിരുന്നു. എന്നാൽ വീണ്ടും ആടുകളെ അഴിച്ചു വിടുകയും സമീപവാസികളുടെ കൃഷിയിടങ്ങളിൽ കയറി കൃഷിയും ചെടികളും തിന്നു നശിപ്പിക്കുകയും ചെയ്തതിനെത്തുടർന്ന് പഞ്ചായത്ത് ഭരണസമിതി താലൂക്ക് സഭയിൽ വിഷയം അവതരിപ്പിക്കുകയും ആടുകളെ പിടിച്ചുകെട്ടി സംരക്ഷിച്ച് ഏഴു ദിവസത്തിനു ശേഷം ലേലം ചെയ്യാൻ തഹസിൽദാർ അനുവാദം കൊടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ആടുകൾ കൂട്ടമായി ടൗണിലെത്തിയതോടെ പഞ്ചായത്ത് അധികൃതർ ആടുകളെ പിടിച്ചുകെട്ടി സംരക്ഷിച്ചു. ലേലം ചെയ്യാൻ പോകുന്ന വിവരം ആടുകളുടെ ഉടമയായ വിദേശ വനിതയെ…
Read Moreഎരുമേലിയിൽ കാണാതായ യുവാവിനെത്തേടി അന്വേഷണം ജമ്മു കാഷ്മീരിലേക്ക്; ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം
കണമല: പൊട്ടിപ്പോയ മൊബൈൽ ഫോണിനു പകരം പുതിയ ഫോൺ വാങ്ങാൻ തുലാപ്പള്ളിയിൽ വീട്ടിൽനിന്ന് കാറുമായി എരുമേലിക്ക് പോയ ജോസഫൈനെ (സിൽബി-24) തേടി പോലീസിന്റെ അന്വേഷണം ജമ്മു കാഷ്മീരിൽ.കഴിഞ്ഞ ഫെബ്രുവരി 23ന് രാവിലെയാണ് ജോസഫൈൻ, പിതാവ് തുലാപ്പള്ളി പുളിക്കൽ ബിനോയിയുടെ കെഎൽ-34-എ 4768 നമ്പറിലുള്ള ആൾട്ടോ കാറിൽ തനിയെ വീട്ടിൽനിന്നു പുറപ്പെട്ടത്. രാത്രി വൈകിയും മകൻ വീട്ടിൽ എത്താത്തതിനെത്തുടർന്ന് മുൻ വാർഡ് മെംബർ സിബി മുഖേനെ പിതാവ് വിവരം പമ്പ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. പിറ്റേന്നും മകന്റെ വിവരം ലഭ്യമായില്ലെന്ന് പിതാവ് അറിയിച്ചതോടെ പമ്പ പോലീസ് യുവാവിന്റെ തിരോധാനം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ജോസഫൈൻ സഞ്ചരിച്ച ആൾട്ടോ കാർ കാണാതായ ദിവസം 23നു രാവിലെ 10.10ന് തുലാപ്പള്ളി വട്ടപ്പാറ ഭാഗത്ത് കടന്നുപോയതായി സിസിടിവി കാമറാദൃശ്യത്തിൽ കണ്ടെത്തി. ഇതേ കാർ 10.14ന് കണമല ജംഗ്ഷനിൽനിന്ന്…
Read Moreജില്ലാ ആസ്ഥാനത്ത് കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റര്‍; ചെറുതോണിയില്‍നിന്ന് 12 പുതിയ ബസുകള്‍
ഇടുക്കി: ജില്ലാ ആസ്ഥാനമായ ചെറുതോണിയില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിച്ചു. മന്ത്രി കെ.ബി. ഗണേഷ്കുമാര് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസി 4 – ബേ ബസ് ഗാരേജിന്റെ നിര്‍മാണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഇതോടൊപ്പം ചെറുതോണിയില്‍നിന്ന് കെഎസ്ആര്‍ടിസിയുടെ 12 പുതിയ സര്‍വീസുകള്‍ക്കും തുടക്കമായി. ജില്ലയുടെ വികസനത്തിനു മുതല്‍ക്കൂട്ടാകും പുതിയ ഓപ്പറേറ്റിംഗ് സെന്ററെന്ന് അദ്ദേഹം പറഞ്ഞു. പത്തു വര്‍ഷത്തിനുശേഷം സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ ഓപ്പറേറ്റിംഗ് സെന്ററാണ് ചെറുതോണിയിലേത്.ജില്ലയിലെ ഏഴാമത്തെയും സംസ്ഥാനത്തെ 94-ാമത്തെയും ബസ് ഓപ്പറേറ്റിംഗ് സെന്ററാണിത്. മന്ത്രി റോഷി അഗസ്റ്റിന്റെ ആവശ്യപ്രകാരമാണ് ചെറുതോണിയില്‍ പുതിയ ബസ് സ്റ്റേഷന് തുടങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലാ ആസ്ഥാനത്തുനിന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സൂപ്പര്‍ ഡീലക്സ് ബസുകള്‍, സൂപ്പര്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകള്‍ ആരംഭിക്കും. കളമശേരി മെഡിക്കല്‍ കോളജിലേക്ക് പ്രത്യേക സര്‍വീസും ആരംഭിക്കും. ജില്ലാ പഞ്ചായത്ത് നല്കിയ 40 സെന്റ് സ്ഥലത്താണ് നാലു ബേകളുള്ള…
Read Moreചെടിച്ചട്ടിയിൽ ഒളിപ്പിച്ച താക്കോൽ എടുത്ത് കള്ളൻ കൊണ്ടുപോയത് 16 ലക്ഷം രൂപ; മോഷണം അറിയുന്നത് രണ്ടുദിവസം കഴിഞ്ഞ്
കട്ടപ്പന: ആളില്ലാത്ത സമയത്ത് അടച്ചിട്ടിരുന്ന വീട്ടില്‍നിന്ന് 16 ലക്ഷം രൂപ കവര്‍ന്നു. കട്ടപ്പന-പുളിയന്മല റോഡിലെ പെട്രൊള്‍ പമ്പിന് സമീപം നെല്ലിക്കല്‍ ജോസഫ് തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്. സമീപത്തുള്ള സ്ഥാപനത്തോടു ചേര്‍ന്നാണ് വീട് സ്ഥിതി ചെയ്യുന്നത്. സ്ഥാപനത്തിന്റെ ഷട്ടര്‍ ഉയര്‍ത്തിയ മോഷ്ടാവ് മുകള്‍ നിലയിലെ വീട് അടങ്ങുന്ന ഭാഗത്ത് എത്തി ചെടിച്ചട്ടിയില്‍ ഒളിപ്പിച്ച താക്കോല്‍ കണ്ടെത്തി വീടുതുറന്ന് പണം അപഹരിക്കുകയായിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന 500 രൂപയുടെ കെട്ട് മാത്രമാണ് മോഷ്ടാവ് അപഹരിച്ചത്. ഇതല്ലാതെ വേറെയും പണം ഇവിടെയുണ്ടായിരുന്നു. വീട്ടില്‍നിന്നു മറ്റൊന്നും മോഷണം പോയിട്ടില്ല. കഴിഞ്ഞ മാസം 14ന് രാത്രി 8.30 ഓടെയാണ് വീട്ടുകാര്‍ പള്ളിപ്പെരുന്നാളിനു പോയത്. തിരികെ വന്നിട്ടും അസ്വാഭാവികമായി ഒന്നും തോന്നിയില്ല. രണ്ടു ദിവസം കഴിഞ്ഞ് 16നാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചാണ് മോഷ്ടാവ് എത്തിയത്. വിരലടയാളം പതിയാതിരിക്കാന്‍…
Read Moreയുഡിഎഫ് അധികാരത്തിൽ വന്നാൽ 70 വയസ് കഴിഞ്ഞവർക്ക് 50 ശതമാനം യാത്രാസൗജന്യമെന്ന് രമേശ് ചെന്നിത്തല
ഏറ്റുമാനൂർ: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ 70 വയസ് തികഞ്ഞ എല്ലാ യാത്രക്കാർക്കും 50 ശതമാനം ഇളവ് അനുവദിക്കുന്ന കാര്യം ഗൗരവമായി പരിശോധിക്കുമെന്ന് എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എംഎൽഎ.ഏറ്റുമാനൂരിൽ കേരള സീനിയർ ലീഡേഴ്സ് ഫോറം സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള സീനിയർ ലീഡേഴ്സ് ഫോറം ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം രമേശ് ചെന്നിത്തലക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമ്മാനിച്ചു. സമ്മാനത്തുകയായ 25,000 രൂപ സീനിയർ ലീഡേഴ്സ് ഫോറത്തിന്റെ വരുംകാല പ്രവർത്തനത്തിനായി അദ്ദേഹം തിരിച്ചുനൽകി. സംസ്ഥാന പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിച്ചു. മാക്ട ചെയർമാനും സംവിധായകനുമായ ജോഷി മാത്യുവിനെയും സമ്മേളനത്തിൽ ആദരിച്ചു. മോൻസ് ജോസഫ് എംഎൽഎ, കെ.സി. ജോസഫ്, ജി. രാമൻ നായർ, ഡോ. ജോർജ് ചാക്കച്ചേരി, കവിയൂർ ബാബു, അമ്പിളി എൻ. നായർ തുടങ്ങിയവർ…
Read Moreഅലമാരയിൽ സൂക്ഷിച്ചിരുന്ന മാല മുക്കുപണ്ടമായി; വീട്ടിലെ കള്ളനെ കൈയോടെ കുടുക്കി വീട്ടുടമ
ഉപ്പുതറ: രോഗിയായ വീട്ടമ്മയെ പരിചരിക്കാൻനിന്ന വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച യുവതിയെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം താന്നിമൂട് ശ്യാമളാലയത്തിൽ ദിവ്യ (35)യാണ് അറസ്റ്റിലായത്. മേരികൂളം ചേമ്പളം ഇലവുങ്കൽ റോസമ്മയുടെ വീട്ടിൽനിന്നാണ് ഇവർ രണ്ട് മാല മോഷ്ടിച്ചത്. മക്കൾ എല്ലാവരും വിദേശത്താണ്. രോഗിയായ റോസമ്മയെ പരിചരിക്കാനും വീട്ടുജോലിക്കുമായി രണ്ടുവർഷം മുൻപാണ് ദിവ്യ റോസമ്മയുടെ വീട്ടിലെത്തിയത്. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നതും ദിവ്യയായിരുന്നു. കഴിഞ്ഞ 12ന് റോസമ്മയുടെ ഇളയ മകൻ അഭിലാഷ് വിദേശത്തുനിന്നു നാട്ടിലെത്തി. പണം ആവശ്യമായി വന്നപ്പോൾ മാല പണയം വയ്ക്കാൻ തീരുമാനിച്ചു. രണ്ടുമാലയും ചേർത്ത് ആറ് പവൻ തൂക്കമുണ്ടായിരുന്നു. പണയം വയ്ക്കാൻ ബാങ്കിൽ ചെന്നപ്പോഴാണ് രണ്ട് മാലയും മുക്കുപണ്ടമാണെന്നറിഞ്ഞത്. വീട്ടിലെത്തി ദിവ്യയോട് വിവരം ചോദിച്ചെങ്കിലും നിഷേധിച്ചു. മറ്റാരെങ്കിലും വീട്ടിൽ വന്നാലും മുറിക്കുള്ളിൽ ആരും കയറാറില്ലായിരുന്നു.അലമാരയുടെ താക്കോൽ സൂക്ഷിക്കുന്ന സ്ഥലം റോസമ്മയ്ക്കും ദിവ്യക്കുമല്ലാതെ മറ്റാർക്കും അറിയുമായിരുന്നില്ല.…
Read More