സ​ത്യ​മാ​ണോ കു​ഞ്ഞേ… ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ സ്റ്റോ​ക്ക്; റേ​ഷ​ൻ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കു ഈ ​മാ​സം കൂ​ടു​ത​ല്‍ മ​ണ്ണെ​ണ്ണ

കോ​​ട്ട​​യം: ഈ ​​മാ​​സം റേ​​ഷ​​ൻ കാ​​ര്‍​ഡു​​ട​​മ​​ക​​ള്‍​ക്കു കൂ​​ടു​​ത​​ല്‍ മ​​ണ്ണെ​​ണ്ണ ല​​ഭി​​ക്കും. വൈ​​ദ്യു​​തി​​യു​​ള്ള വീ​​ട്ടു​​കാ​​ര്‍​ക്ക് റേ​​ഷ​​ന്‍​ക​​ട​​ക​​ളി​​ലൂ​​ടെ ഒ​​രു ലി​​റ്റ​​ര്‍ മ​​ണ്ണെ​​ണ്ണ​​യും ഇ​​ല്ലാ​​ത്ത​​വ​​ര്‍​ക്ക് നാ​​ലു ലി​​റ്റ​​റും ല​​ഭി​​ക്കും. കേ​​ന്ദ്രം അ​​നു​​വ​​ദി​​ച്ച മ​​ണ്ണെ​​ണ്ണ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​തി​​നാ​​ലാ​​ണു മൂ​​ന്നു​​മാ​​സ​​ത്തി​​ലൊ​​രി​​ക്ക​​ല്‍ ന​​ല്‍​കി​​യി​​രു​​ന്ന​​ത് ഒ​​രു​​മാ​​സം കൊ​​ണ്ടു വി​​റ്റ​​ഴി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 2025-26 സാ​​മ്പ​​ത്തി​​ക​​വ​​ര്‍​ഷ​​ത്തി​​ന്‍റെ നാ​​ലാം​​പാ​​ദ​​ത്തി​​ല്‍ അ​​നു​​വ​​ദി​​ച്ച മ​​ണ്ണെ​​ണ്ണ ജ​​നു​​വ​​രി, ഫെ​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളി​​ല്‍ വാ​​ങ്ങി​​യ​​വ​​ര്‍​ക്കും വാ​​ങ്ങാ​​ത്ത​​വ​​ര്‍​ക്കും ന​​ല്‍​കും. ഓ​​രോ താ​​ലൂ​​ക്കി​​ലെ​​യും ല​​ഭ്യ​​ത അ​​നു​​സ​​രി​​ച്ചാ​​ണു ന​​ല്കു​​ന്ന​​ത്. 31നു ​​മു​​മ്പാ​​യി വി​​ത​​ര​​ണം പൂ​​ര്‍​ത്തി​​യാ​​ക്കാ​​നാ​​ണ് ഭ​​ക്ഷ്യ​​വ​​കു​​പ്പ് സ​​പ്ലൈ ഓ​​ഫീ​​സ​​ര്‍​മാ​​ര്‍​ക്ക് ന​​ല്‍​കി​​യി​​ട്ടു​​ള്ള നി​​ര്‍​ദേ​​ശം.

Read More

ആ​ശ​യ്ക്ക് ഒ​രു വ​ട്ട​വും കൂ​ടി ആ​ശ ന​ൽ​കി​യി​ല്ല; വൈ​ക്ക​ത്ത് പി. ​പ്ര​ദീ​പ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

വൈ​ക്കം: വൈ​ക്കം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​ഐ​യു​ടെ പി. ​പ്ര​ദീ​പ് മ​ത്സ​രി​ക്കും. സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ലി​ന്‍റെ ശി​പാ​ർ​ശ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് പി. ​പ്ര​ദീ​പി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പാ​യ​ത്. ര​ണ്ടു​ത​വ​ണ മ​ത്സ​രി​ച്ച​വ​ർ​ക്ക് സീ​റ്റു ന​ൽ​കി​ല്ലെ​ന്നാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​മെ​ങ്കി​ലും സി.​കെ. ആ​ശ​യ്ക്ക് ഇ​ള​വു ല​ഭി​ക്കു​മെ​ന്ന അ​ഭ്യൂ​ഹം നി​ല​നി​ൽ​ക്ക​വേ​യാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി അ​നി​ശ്ചി​ത​ത്വ​ത്തി​ന് അ​റു​തി വ​രു​ത്തി​യ​ത്. 2016ലും 2021​ലും പി. ​പ്ര​ദീ​പി​നെ പ​രി​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​ദീ​പി​നെ സ്ഥാ​നാ​ർ​ഥി​യാ​യി തീ​രു​മാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് സി.​കെ. ആ​ശ എം​എ​ൽ​എ പ്ര​ദീ​പി​നെ ഷാ​ൾ അ​ണി​യി​ച്ച് അ​ഭി​ന​ന്ദി​ച്ചു. സി​പി​ഐ കോ​ട്ട​യം ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗ​മാ​യ പി.​പ്ര​ദീ​പ് എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി, പാ​ച​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

Read More

ജെ​റി ഈ​ശോ ഉ​മ്മ​ൻ അ​ന്ത​രി​ച്ചു

പ​ത്ത​നം​തി​ട്ട : മൈ​ല​പ്ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന മൈ​ല​പ്ര മ​ണ്ണൂ​ർ ജെ​റി ഈ​ശോ ഉ​മ്മ​ൻ (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ- എ​ൽ​സി. മ​ക​ൾ- മെ​ർ​ലി​ൻ. മ​രു​മ​ക​ൻ- സ്റ്റീ​ഫ​ൻ. കേ​ര​ള കോ​ൺ​ഗ്ര​സി​ലൂ​ടെ പൊ​തു​രം​ഗ​ത്തെ​ത്തി​യ ജെ​റി ഈ​ശോ ഉ​മ്മ​ൻ സ​മീ​പ​കാ​ല​ത്ത് സി​പി​എ​മ്മി​ൽ ചേ​ർ​ന്നി​രു​ന്നു. യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, കേ​ര​ള കോ​ൺ​ഗ്ര​സ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​മി​തി​യം​ഗം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കേ​ര​ള കോ​ൺ​ഗ്ര​സ് – ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു 2001ൽ ​പ​ത്ത​നം​തി​ട്ട നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും ദീ​ർ​ഘ​കാ​ലം സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചു. മി​ക​ച്ച സ​ഹ​കാ​രി​യും ചെ​റു​കി​ട വ്യ​വ​സാ​യി​യും ആ​യി​രു​ന്ന ഇ​ദ്ദേ​ഹം ഹ​മാ​ര അ​ച്ചാ​ർ ക​ന്പ​നി​യും കു​മ്പ​ഴ​യി​ൽ മ​ണ്ണൂ​ർ എ​ന്‍റ​ർ​പ്രൈ​സ​സ് എ​ന്ന ഫു​ഡ് പ്രൊ​ഡ​ക്‌​ട്സ് സ്ഥാ​പ​ന​വും ന​ട​ത്തി​യി​രു​ന്നു.

Read More

പൊ​ൻ​കു​ന്നം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ

പൊ​ൻ​കു​ന്നം: സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലെ പ​ഴ​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ മ​നു​ഷ്യ​വി​രു​ദ്ധ നി​ല​പാ​ടി​ൽ ബി​ജെ​പി ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ദി​വ​സ​വും യാ​ത്ര ചെ​യ്യു​ന്ന ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ സ്ലാ​ബു​ക​ൾ ഏ​ത് നി​മി​ഷ​വും അ​ട​ർ​ന്നുവീ​ണ് മ​നു​ഷ്യ​ജീ​വനു ഹാ​നി​ക​ര​മാ​കു​ന്ന അ​തീ​വഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​ട്ടും യാ​തൊ​രു സു​ര​ക്ഷാന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ത്ത പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വം ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. 35 ല​ക്ഷം രൂ​പ മു​ട​ക്കി ന​വീ​ക​ര​ണം എ​ന്ന പേ​രി​ൽ പൊ​ളി​ഞ്ഞു വീ​ഴാ​റാ​യ സ്ലാ​ബു​ക​ൾ മ​റ​ച്ച് പു​റ​മേ മോ​ടി പി​ടി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കെ​ട്ടി​ട​ത്തി​ന്‍റെ ഫി​റ്റ്നെ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് നേ​ര​ത്തേ ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, മു​ൻ ഭ​ര​ണ​സ​മി​തി ഈ ​ആ​വ​ശ്യം അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് പു​ല്ലുവി​ല ക​ൽ​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. അ​ങ്ങേ​യ​റ്റം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഷോ​പ്പിം​ഗ്…

Read More

ബെ​വ്കോ ഗോ​ഡൗ​ണി​ലെ​ത്തി​യ ലോ​റി​യി​ൽനി​ന്നു മ​ദ്യം മോ​ഷ്ടി​ച്ചു: യുവാവ് അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: കൊ​ടു​ന്ത​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണി​ലേ​ക്ക് എ​ത്തി​യ ലോ​റി​യി​ൽ നി​ന്ന് മ​ദ്യം മോ​ഷ്ടി​ച്ച കേ​സി​ൽ പ​ത്ത​നം​തി​ട്ട പു​ത്ത​ൻ​പീ​ടി​ക സ്വ​ദേ​ശി മ​ടു​ക്കു​വേ​ലി​ൽ വീ​ട്ടി​ൽ ജി​ജോ (25) യെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ നാ​ലി​നു രാ​ത്രി എ​ട്ടി​നു​ശേ​ഷ​മാ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. ഗോ​ഡൗ​ണി​ലേ​ക്ക് മ​ദ്യ​വു​മാ​യി എ​ത്തി​യ ലോ​റി അ​ടു​ത്ത​ദി​വ​സം ലോ​ഡ് ഇ​റ​ക്കു​ന്ന​തി​നാ​യി ഗോ​ഡൗ​ണി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു. ലോ​റി​യി​ൽ നി​ന്നും 5090 രൂ​പ വി​ല വ​രു​ന്ന ഒ​ൻ​പ​ത് കു​പ്പി മ​ദ്യം ആ​ണ് ഇ​യാ​ളും സ​ഹാ​യി​ക​ളും ചേ​ർ​ന്ന് മോ​ഷ്ടി​ച്ച​ത്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി​നു മോ​ഹ​ൻ , ഷി​ജു പി ​സാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ജോ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

40 കി​ലോ​ഗ്രാം പ​ച്ച ഏ​ല​ക്കാ ക​വ​ർ​ന്നു: ര​ണ്ടു​പേ​ർ പി​ടി​യി​ൽ

ക​ട്ട​പ്പ​ന: 40 കി​ലോ​ഗ്രാം പ​ച്ച ഏ​ല​ക്കാ ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. റോ​സാ​പ്പൂ​ക്ക​ണ്ടം കി​ണ​റ്റി​ൻ​ക​ര​യി​ൽ അ​ജ്മ​ൽ അ​ൻ​സാ​രി(19), പീ​രു​മേ​ട് ഗ​സ്റ്റ് ഹൗ​സ് ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ ര​തീ​ഷ് സെ​ൽ​വം(30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഫെ​ബ്രു​വ​രി 28ന് ​വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ ക​ട​ശി​ക്ക​ട​വി​നു സ​മീ​പ​ത്തെ എ​സ്റ്റേ​റ്റി​ലെ എ​ല​ക്ക​യാ​ണ് ക​വ​ർ​ന്ന​ത്. സ്റ്റോ​റി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ റോ​ഡ​രി​കി​ൽ എ​ത്തി​ച്ച ശേ​ഷം തൊ​ഴി​ലാ​ളി​ക​ൾ തോ​ട്ട​ത്തി​ലേ​ക്ക് പോ​യ​പ്പോ​ൾ ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ ഒ​രു ചാ​ക്ക് ഏ​ല​ക്ക ക​വ​രു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളു​ടെ ദൃ​ശ്യം സി​സി​ടി​വി​യി​ൽ​നി​ന്ന് ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​വെ ഇ​ന്ന​ലെ പു​റ്റ​ടി​യി​ൽ​വ​ച്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. വ​ണ്ട​ൻ​മേ​ട് എ​സ്‌​ഐ ബി​നോ​യി ഏ​ബ്ര​ഹാം, എ​സ്‌​ഐ ജി. ​പ്ര​കാ​ശ്, എ​സ്‌​സി​പി​ഒ​മാ​രാ​യ ജ​യ്‌​മോ​ൻ, കൃ​ഷ്ണ​കു​മാ​ർ, എ​എ​സ്‌​ഐ ഷി​ജോ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Read More

വീ​ടു ക​യ​റി ആ​ക്ര​മ​ണം, മോ​ഷ​ണം: ക​ട്ട മു​ത​ലെ​ല്ലാം കൊ​ണ്ട് മു​ങ്ങും; ആ​റു വ​ർ​ഷ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ

വാ​ക​ത്താ​നം: ആ​റു വ​ര്‍​ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ വാ​ക​ത്താ​നം പോ​ലീ​സ് പി​ടി​കൂ​ടി. വാ​ക​ത്താ​നം കൂ​ട​ത്തി​ങ്ക​ല്‍ ഹ​രി​കൃ​ഷ്ണ​നാ​ണ് പി​ടി​യി​ലാ​യ​ത്. 2018-ല്‍ ​വാ​ക​ത്താ​ന​ത്ത് ഒ​രാ​ളെ ആ​ക്ര​മി​ച്ച കേ​സി​ലും വീ​ട്ടി​ല്‍ ക​യ​റി ഒ​ന്ന​ര പ​വ​ന്‍ സ്വ​ര്‍​ണം മോ​ഷ്ടി​ക്കു​ക​യും ചെ​യ്ത കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഇ​യാ​ള്‍ ആ​റു വ​ര്‍​ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി​യെ​ക്കു​റി​ച്ചു വാ​ക​ത്താ​നം എ​സ്എ​ച്ച​ഒ അ​നി​ല്‍​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​ന്ന​ലെ ക​ഞ്ഞി​ക്കു​ഴി​യി​ല്‍ വ​ച്ചാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ചെ​ക്ക്ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഊ​രി​മാ​റ്റി; ക​രി​ങ്ക​ല്ലു​മ്മു​ഴി​യി​ൽ ജ​ല​ക്ഷാ​മം; ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നെ​തി​രെ നാ​ട്ടു​കാ​ർ

എ​രു​മേ​ലി: ചെ​ക്ക്ഡാം നി​ർ​മി​ച്ച​പ്പോ​ൾ ഷ​ട്ട​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. വ​ര​ൾ​ച്ച​യി​ലാ​യി​രു​ന്ന തോ​ട്ടി​ൽ അ​തോ​ടെ വെ​ള്ളം സ​മൃ​ദ്ധ​മാ​യി മാ​റി. എ​ന്നാ​ൽ, ഷ​ട്ട​റു​ക​ൾ ഊ​രി​ക്കൊ​ണ്ടു​പോ​യ​തോ​ടെ വെ​ള്ളം വ​റ്റി പ്ര​യോ​ജ​ന​മി​ല്ലാ​തെ വെ​റു​തെ​യാ​യി ചെ​ക്ക്ഡാം. ക​രി​ങ്ക​ല്ലു​മ്മുഴി​യി​ൽ റാ​ന്നി റോ​ഡി​ലെ പാ​ല​ത്തി​ന് താ​ഴെ എ​രു​മേ​ലി വ​ലി​യ തോ​ട്ടി​ൽ നി​ർ​മി​ച്ച ചെ​ക്ക്ഡാ​മാ​ണ് നാ​ടി​ന് ഉ​പ​കാ​ര​മി​ല്ലാ​താ​യ​ത്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ കു​ളി​ക്കു​ന്ന വ​ലി​യ​മ്പ​ല കു​ളി​ക്ക​ട​വി​ൽ ശ​ബ​രി​മ​ല സീ​സ​ണി​ലെ വ​ര​ൾ​ച്ച​യും ജ​ല​ക്ഷാ​മ​വും ഒ​ഴി​വാ​ക്കാ​ൻ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പാ​ണ് ചെ​ക്ക്ഡാം നി​ർ​മി​ച്ചത്. 2017 ഏ​പ്രി​ൽ 15നാ​ണ് ചെ​ക്ക്ഡാം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. ഇ​തോ​ടെ ഷ​ട്ട​റു​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് തോ​ട് ജ​ല​സ​മൃ​ദ്ധി​യി​ലാ​യ​ത് നാ​ട്ടു​കാ​രെ​യെ​ല്ലാം സ​ന്തോ​ഷ​ത്തി​ലാ​ക്കി​യി​രു​ന്നു. അ​ന്നെ​ടു​ത്ത ചി​ത്രം ചെ​ക്ക്ഡാം എ​ത്ര മാ​ത്രം ഗു​ണം ചെ​യ്‌​തെ​ന്നു​കൂ​ടി വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത്തെ ദൃ​ശ്യ​ത്തി​ൽ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ ല​ഭി​ച്ചി​ട്ടും ചെ​ക്ക്ഡാ​മി​ൽ വെ​ള്ളം ഒ​ട്ടു​മി​ല്ലെ​ന്നു​ള്ള​ത് വ്യ​ക്ത​മാ​ണ്. ഷ​ട്ട​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ ഈ ​അ​വ​സ്ഥ സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു. ഷ​ട്ട​റു​ക​ൾ ഊ​രി​ക്കൊ​ണ്ടു​പോ​യ​ത് മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പാ​ണെ​ന്ന്…

Read More

എം​ജി ക​ലോ​ത്സ​വം; സ​ഞ്ജ​ന ച​ന്ദ്ര​ൻ പ്ര​തി​ഭാ​തി​ല​കം; അ​പ​ർ​ണ​യും വി​ഷ്ണ​വും ക​ലാ​തി​ല​ക​വും ക​ലാ​പ്ര​തി​ഭ​യും സ്വ​ന്ത​മാ​ക്കി

തി​​രു​​വ​​ല്ല: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ക​​ലോ​​ത്സ​​വത്തിൽ ക​​ലാ​​തി​​ല​​ക​​മാ​​യി മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല കോ​​ള​​ജി​​ലെ അ​​പ​​ർ​​ണ മോ​​ഹ​​ൻ ക​​ലാ​​തി​​ല​​ക​​മാ​​യും തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി ഗ​​വ. കോ​​ള​​ജ് ഓ​​ഫ് മ്യൂ​​സി​​ക് ആ​​ൻ​​ഡ് ഫൈ​​ൻ ആ​​ർ​​ട്സി​​ലെ എ​​സ്. വി​​ഷ്ണു ക​​ലാ​പ്ര​തി​ഭ​യാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ട്രാ​​ൻ​​സ്ജെ​​ൻ​​ഡ​​ർ വി​​ഭാ​​ഗ​​ത്തി​​ന്‍റെ പ്ര​​തി​​ഭാ തി​​ല​​ക പ​​ട്ടം എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് തെ​​രേ​​സാ​​സ് കോ​​ള​​ജി​​ലെ സ​​ഞ്ജ​​ന ച​​ന്ദ്ര​​നാ​​ണ്. 19 പോ​​യി​​ന്‍റു​​ക​​ളു​​മാ​​യാ​​ണ് അ​​പ​​ർ​​ണ മോ​​ഹ​​ൻ ക​​ലാ​​തി​​ല​​ക​​മാ​​യ​​ത്. 18 പോ​​യി​​ന്‍റു നേ​​ടി​​യ കോ​​ട്ട​​യം ബി​​സി​​എം കോ​​ള​​ജി​​ലെ നി​​ഹാ​​ര ബി. ​​ദേ​​വാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള​​ത്. 13 പോ​​യി​​ന്‍റോ​​ടെ​​യാ​​ണ് വി​​ഷ്ണു ക​​ലാ​​പ്ര​​തി​​ഭാ പ​​ട്ടം അ​​ണി​​ഞ്ഞ​​ത്. 12 പോ​​യി​​ന്‍റു​​മാ​​യി എ​​റ​​ണാ​​കു​​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ലെ അ​​ല​​ൻ സി. ​​മെ​​യ്ൻ​​സെ​​ൻ ര​​ണ്ടാം സ്ഥാ​​ന​​ത്തും 11 പോ​​യി​​ന്‍റു​​ക​​ൾ വീ​​തം നേ​​ടി​​യ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ലെ ശ്യാം​​ജി​​ത് സ​​ഞ്ജീ​​വ്, പൂ​​ത്തോ​​ട്ട ശ്രീ​​നാ​​രാ​​യ​​ണ ലോ ​​കോ​​ള​​ജി​​ലെ കെ. ​​അ​​രു​​ൺ കാ​​ർ​​ത്തി​​ക് എ​​ന്നി​​വ​​ർ മൂ​​ന്നാ​​മ​​തു​​മു​​ണ്ട്. 19 പോ​​യി​​ന്‍റു​​ക​​ളാ​​ണ് പ്ര​​തി​​ഭാ​​തി​​ല​​ക പ​​ട്ടം…

Read More

പേ​ടി​ക്കാ​തെ ഞ​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​നാ​വ​ണം; പു​ലി​പ്പേ​ടി വി​ട്ടൊ​ഴി​യാ​തെ കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ

കൂ​ട്ടി​ക്ക​ൽ: കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി​പ്പേ​ടി വ​ർ​ധി​ക്കു​ന്നു. ഓ​രോ ദി​വ​സ​വും ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി​യെ ക​ണ്ട​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഞ​ർ​ക്കാ​ട് വാ​ലു​മ്മ​ൽ മേ​രി​ക്കു​ട്ടി​യു​ടെ വീ​ടി​നു സ​മീ​പം കൂ​ട്ടി​ൽ​ക്കി​ട​ന്ന നാ​യ​യു​ടെ വാ​ൽ അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചെ​ടു​ത്തു. പ്ര​ദേ​ശ​ത്ത് ക​ണ്ടെ​ത്തി​യ കാ​ൽ​പ്പാ​ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ലി​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വ​നം​വ​കുപ്പ്. വീ​ടി​ന് സ​മീ​പം കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു​വെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. തു​ട​ർ​ച്ച​യാ​യി ഈ ​പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ൾ പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം പു​ലി​യെ ക​ണ്ട​താ​യി വീ​ട്ടു​കാ​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു​മു​മ്പ് പു​ളി​ക്ക​ത്ത​ടം മേ​ഖ​ല​യി​ലും പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ മ്ലാ​ക്ക​ര​യി​ൽ പു​ലി​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. കൂ​ടാ​തെ മേ​ലോ​രം ഭാ​ഗ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യം വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പ​തി​വാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കു​ന്ന​തോ​ടെ…

Read More